DESTINED LOVE : ഭാഗം 71

Destined Love

രചന: അനാർക്കലി

"ക്രിസ്" സ്റ്റഡി റൂമിൽ തലക് താങ്ങും കൊടുത്തിരിക്കുന്ന ക്രിസ്റ്റിയുടെ അരികിൽ ചെന്ന് നിന്നു ഐവി വിളിച്ചിട്ടും അവൻ മുഖം ഉയർത്തിയില്ലാ.. അവൾ കൂടുതൽ ഒന്നും ഉരിയാടാതെ അവന്റെ മുടിയികളിലൂടെ തഴുകി കൊണ്ടിരുന്നു.. "ഞാൻ,, പറയണം ആയിരുന്നു അല്ലെ.." വാക്കുകൾ മുറിഞ്ഞു.. "എല്ലാം നീ പറഞ്ഞതല്ലേ ഒരിക്കൽ" ഐവി "അതൊന്നും അവൾ കേട്ടിരുന്നില്ല എന്ന പിന്നീട് ബോധ്യം ആയപ്പോൾ എങ്കിലും എനിക്ക് പറയാമായിരുന്നു" തന്നെ സമാധാനിപ്പിക്കാൻ തന്റെ പക്ഷത്തെ ന്യായം എടുത്തു കാണിച്ചു കൊണ്ട് ഐവി പറഞ്ഞതിലും തെറ്റുണ്ട എന്ന അവൻ മൊഴിഞ്ഞു.. "Chris,, look" അവൾ അവന്റെ മുഖം പിടിച്ചു ഉയർത്തി.. "നിനക്ക് തോന്നുന്നുണ്ടോ അവൾ വെറുക്കും എന്ന്.. ഒരിക്കലുമില്ല.. ആമിക് അങ്ങനെ ഒന്നും കഴിയില്ല,, it's true,,അവൾക് വിഷമം കാണും,ദേഷ്യവും,,എങ്കിലും അവൾ ഒരിക്കലും നമ്മളെ ആരെയും വെറുക്കില്ല!" ഉറച്ച വിശ്വാസത്തോടെ ഐവി പറയുന്നത് കേട്ടവൻ അവളിൽ പ്രതീക്ഷയോടെ കണ്ണ് നട്ടു.. ഐവി കുനിഞ്ഞ അവന്റെ ഇരു കണ്ണിനും ഇടയിൽ മുത്തമിട്ടു..

"Go and talk to her" അധരങ്ങൾ പിൻവലിച്ചു ഐവി പറയുന്നത് കേട്ടവൻ അവൾക് വേണ്ടി ഒരു പുഞ്ചിരി നൽകി.. _ "ഫറ.. Listen to me" ആമിയോട് അനുവാദം പോലും ചോദിക്കാതെ അവൻ ഇടിച്ചു കയറി വന്നു അവളോട് പലതും പറയാൻ ഒരുങ്ങി എങ്കിലും അവൾ ഒന്നും തന്നെ കേൾക്കാൻ കൂട്ടാക്കിയില്ല എന്ന മാത്രമല്ല ജെറിയെ മുഖം ഉയർത്തി നോക്കുക കൂടി ചെയ്തില്ല.. അതിൽ അവന്റെ നെഞ്ചോന്ന പിടഞ്ഞു എങ്കിലും താൻ അർഹിക്കുന്നത് തന്നെയാണ് അവളുടെ ഈ അവഗണന എന്നുള്ളത് കൊണ്ട് ജെറി വീണ്ടും അവൾക് മുന്നിൽ ചെന്നു നിന്നു..അപ്പോഴും അവൾ മുഖം തിരിച്ചെത്തും,ബലം പ്രയോഗിച്ച് കൊണ്ടവൻ അവളെ തനിക്ക് നേരെ നിർത്തി രണ്ട് കയ്യികൊണ്ടും മുഖം തനിക്ക് നേരെ ഉയർത്തി.. ആമിയുടെ കലങ്ങി മറിഞ്ഞ കണ്ണ് കാണേ അവൻ പറയാൻ വന്നത്പോലും മറന്നിരുന്നു.. "Let me explain everything"

"എനിക്ക് ഒന്നും കേൾക്കണം എന്നില്ല.." ആ ഉറച്ച വാക്കുകളോടെ അവനിൽ നിന്നും വിട്ടുമാറി നിന്നു.. "ഫറ--" "ചെറിയ കാര്യം ഒന്നുമല്ല ആരും എന്നിൽ നിന്നും മറച്ചു വെച്ചത്,,ഞാൻ ചോദിച്ചപ്പോ പോലും പറയാൻ മടിച്ച് എന്തിനായിരുന്നു.. എന്നിൽ തീരെ വിശ്വാസമില്ല.. അതുകൊണ്ടാ?? ഞാൻ ഒരു പാവപോലെ കളി കാണുവല്ലായിരുന്നോ..?? മറച്ചു വെക്കാൻ മാത്രം എന്താ അതിൽ ഉള്ളെ??" ധാരയായി ഒഴുകുന്ന മിഴനീർ അവളുടെ ചെന്നിയെ തലോടുമ്പോ സ്വയം ചോദിക്കുവായിരുന്നു അവളാ ചോദ്യം.. "I'm an outsider,, got it!!" എന്തോ പറയാനാ ഒരുങ്ങിയ അവനോടായി ആമി പറഞ്ഞു കോണ്ട് പുഞ്ചിരിച്ചു..ആ പുഞ്ചിരിയിൽ നിന്നും തന്നെ അവളുടെ ഉള്ളം എത്രമാത്രം ദുഃഖത്തിൽ അടഞ്ഞിരിക്കുന്നു എന്ന് ഊഹിക്കാൻ കഴിയുന്നതായിരുന്നു.. അവളുടെ ഓരോ വാക്കും കേട്ടകൊണ്ട നിന്ന് ക്രിസ്റ്റിയുടെ ഹൃദയം തകർന്നു..

സത്യം തുടക്കത്തിലേ ആമിയുടെ പറയാതത്തിൽ സ്വയം വെറുപ്പ് തോന്നി.. "ഞ--" "ക്രിസ്റ്റി ബ്രോ!!" പുറത്തു നിന്നും നീൽ ഉറക്കെ വിളിച്ചു കൊണ്ട് സ്റ്റെപ്പ് കയറി..ആമിയും ജെറിയും ഒരേ സമയം വാതിലിലേക്ക് കണ്ണ് പായിച്ചു..തങ്ങളുടെ മുന്നിൽ നിൽക്കുന്ന ക്രിസ്റ്റിയെ കണ്ടവൾക് പ്രതേകിച്ചു ഒന്നുംതോന്നിയില്ല.. "ആ. ആരോ.. ദീയെ.. തിരക്കുന്നു"കിതച്ചു കൊണ്ട് നീൽ പറയുന്നത് കേട്ടവർ മൂവരും ഒരുപോലെ നെറ്റിചുളിച്ചു.. "ആര്!?" (ജെറി) "യാഷിർ എന്നോ മറ്റൊവാണ് പേര് പറഞ്ഞത്" നീലിൽ നിന്നുംകേട്ട് പേര് അവളുടെ ഹൃദയത്തിൽ ആരോ പെരുമ്പറയ്ക് തുടക്കം കുറിച്ചത് പോലെയായി.. അവളുടെ കയ്യ് കാലുകൾ വിറച്ചു.. "അങ്കിൾ" ആമിയുടെ ചുണ്ടുകൾ പയ്യെ മൊഴിഞ്ഞു.. ജെറി അത് ശ്രേവിച്ചു കൊണ്ടവളുടെ തോളിൽ പിടിക്കാൻ വന്നതും അതിന് സമ്മദികത്തെ അവൾ നീങ്ങി നിന്നു.. പിന്നെ അവരെ ആരെയും ഗൗനിക്കാതെ താഴേക്ക് ഓടി..

സ്റ്റെപ്പ് ഇറങ്ങി വരവേ മൻഷൻ ഉള്ളിൽ നിന്നും വീട് മുഴുവൻ നോക്കി തനിക്ക് പുറം തിരിഞ്ഞ് നിൽക്കുന്ന വ്യക്തി യാഷിർ ആണെന്ന് അവൾക് ഉറപ്പായി.. ആമി പയ്യെ യാഷിറിന്റെ പുറകിൽ വന്നു നിന്നു..ആരുടെയോ സാന്നിധ്യം മനസ്സിലാക്കിയത് പോലെ അയാൾ തിരിഞ്ഞു.. അപ്പോഴേക്കും മൻഷനിൽ ഉള്ളവർ എല്ലാം ഹാളിൽ ഹാജർ ആയിരുന്നു.. യാഷിർ ആമിയെ അടിമുടി വീക്ഷിച്ചു..ആമിയ്ക് എന്ത് പറയണം എന്നറിയില്ല, എങ്കിൽ കൂടെ അയാളുടെ ഓരോ ഭാവങ്ങളും അവൾ ഒപ്പിയെടുക്കാൻ മടിച്ചില്ല.. യാഷിറിന്റെ മുഖത് ഒരു നിരാശ അതായിരുന്നു അവൾക് വ്യക്തമായത്.. __ "സ്റ്റെല്ല" കാര്യമായ ചിന്തയിൽ കുടുങ്ങി ഇരിക്കെ ആലമിന്റെ വിളികേട്ടവൾ ഞെട്ടി.. അവളുടെ മുഖത് ഒരു തരം വിളർച്ച അവൻ ശ്രേദ്ധിച്ചിരുന്നു.. ആലം ചുണ്ടു കോട്ടി കൊണ്ട് സ്റ്റെല്ലയുടെ അരികിൽ ഇരുന്നു.. ഒപ്പം അവൾക് മുന്നിലേക്ക് തന്റെ ഫോണ് നീട്ടി..

അവൾ ഇടകണ്ണിട് ആലമിനെ നോക്കി കൊണ്ട് ടെന്ഷനോടെ മുന്നിലെ ഫോണിലേക്കു നോക്കി.. അതിലെ മരിച്ച ആളുടെ കാൾ ലിസ്റ്റ് ആണ് അവൻ ഫോണിൽ പകർത്തി തനിക്ക് നേരെ വെച്ചിരിക്കുന്നത് എന്ന കണ്ടതും സ്റ്റെല്ല കീഴ്ചുണ്ട് കടിച്ചു കണ്ണിറുക്കെ അടച്ചു.. "Care to explain?" ആലമിന്റെ ചോദ്യം കേട്ടവൾ തലകുനിച്ചു.. _ "മോളെ!!" സ്നേഹത്തോടെയുള്ള യാഷിറിന്റെ വിളി ആദ്യം അവൾക് അത്ഭുതം ആയിരുന്നു എന്നാൽ ഇപ്പൊ അതൊരു സഹതാപത്തോടെയുള്ള വിളിയാണ് എന്ന മനസിലായതും അവളുടെ ഉള്ളം തകർന്നു.. "നിനക്ക് ഞാൻ പറഞ്ഞതിൽ ഒന്നും വിശ്വാസം ഇല്ലാ എങ്കിൽ,,ഇതാ സംസാരിക്ക" അയാൾ ഫോണ് നീട്ടിയതും ആമി കാഴ്‌ചയെ മൂടപെടുത്തിയ കണ്ണീർ തുടച്ചു നീക്കി ഫോണ് വാങ്ങി.. ഖദീജയാണ്,,അവരാണ് എന്ന കണ്ടതും അവൾ കാതോരം ഫോണ് അടുപ്പിച്ചു കൊണ്ട് വിങ്ങി..

"ആമി" ആർദ്രമായ സ്വരം അവളുടെ കത്തുകളിലേക് വന്ന പതിച്ചതും വിതുമ്പി കൊണ്ടവൾ മൂളി.. "മോളെ,, ഇക്കാ--" വേറൊന്നും പറയാതെ മറുസൈഡിൽ അവർ പൊട്ടിക്കരയാൻ തുടങ്ങിയിരുന്നു.. "ഖദീജമ്മ,,ഉപ്പ?" ചോദിക്കുമ്പോ യാഷിർ പറഞ്ഞത് നുണയാവാൻ അവൾ ഒരു നൂർ ആവർത്തി എങ്കിലും പ്രാർത്ഥിച്ചു കാണും.. "Icuവിലാണ്.. ഒന്നും പറയാൻ ആയിട്ടില്ല" കൂടുതൽ ഒന്നും കേൾക്കാൻ കൂട്ടകത്തെ ആമി ഫോണ് താഴ്ത്തി.. യാഷിർ അവളുടെ കയ്യിൽ നിന്നും ഫോണ് വാങ്ങി ആമിയുടെ തലയിൽ തലോടി.. "നീ ഇവിടെയുണ്ട് എന്നു ഞങ്ങൾ ഒരുപാട് മുന്നേ അറിഞ്ഞതാണ്..നിനക്ക് വിലങ്ങായി വരണ്ട എന്ന അളിയൻ തീരുമാനിച്ചത് കൊണ്ടാണ് ആരും നിന്നെ തേടി വരഞ്ഞത്.. എന്നാൽ ഇപ്പൊ.. ആമി,,നീ വരണം,, നിന്നെ കൂട്ടികൊണ്ട് പോകാനാ ഞങ്ങൾ വന്നത്" "Nooo!!" യാഷിർ പറഞ്ഞതിന് നീൽ എതിർത്തു കൊണ്ട് മുന്നോട്ട് കുധിച്ചതും ക്രിസ്റ്റി അവനെ പിടിച്ചു നിർത്തി.. ആമിയുടെ മനസ് എന്തുകൊണ്ടോ ശാന്തമായി..

അവൾ എന്താണ് തീരുമാനിക്കുന്നത് എന്നൊരു പിടിയില്ലാതെ അവർ എല്ലാരും ഒരേ പ്രതീക്ഷയിൽ ആമിയിൽ മിഴികള് നട്ടു... "ഹാ,, ഞാൻ വരാം" അവൾ തലയാട്ടി പറഞ്ഞത്‌ കേട്ട് അയാൾ നോവാൽ കലർന്നൊരു ചിരി നൽകി.. "അപ്പൊ നിന്റെ കോമ്പറ്റീഷൻ?" "Idk,,എനിക്ക് ഇപ്പൊ വലുതെന്റെ ഉപ്പയാണ്" യാകേഷിനോട് കടുപ്പിച്ചു പറഞ്ഞു കൊണ്ട് ആരെയും വക വെക്കാതെ വേഗം സ്റ്റെപ്പുകൾ ഓടി കയറി.. എല്ലാരും യാഷിറിന്റെ ചൂഴ്ന്നു നോക്കി നിന്നു എങ്കിലും അയാൾ കാപട്യം നിറഞ്ഞ പുഞ്ചിരിയോടെ അവരിൽ നിന്നും മുഖം വെട്ടിച്ചു.. _ "Are you sure??" ബാഗ് പാക്ക് ചെയുന്ന ആമിയോട് നവ്യാ ചോദിക്കുന്നത് കേട്ട് ആമി തലയാട്ടിയത് കണ്ടതും ഐവി തൊണ്ട അനക്കി.. അവളെ അവിടെ നേരുതെ ശ്രേദ്ധിച്ചിരുന്നു എങ്കിലും മൈൻഡ് ചെയ്യിത്തില്ലായിരുന്നു.. "എനിക്ക് എന്തോ അയാളെ അങ്ങോ വിശ്വാസം വരുന്നില്ല" ഐവി പല്ലുരുമി.. "Says my so called best friend,," ആമി ഒരു പുച്ഛത്തോടെ ഐവിയെ നോക്കുക കൂടി ചെയ്യാതെ പറഞ്ഞതും ഐവി തലകുനിച്ചു.. "ഐവി പറഞ്ഞതിലും കാര്യമുണ്ട് ആമി"

"എന്ത് കാര്യം എന്നാ,,ആന്റിയെ എനിക്ക് വിശ്വാസമാണ്..എന്തായാലും അറിഞ്ഞു കൊണ്ട് ആന്റി ഒന്നും എന്നിൽ നിന്നും മറച്ചു വെക്കില്ല.." "ആമി!!" ഐവിയുടെ കണ്ണുകൾ നനയുന്ന കണ്ടു കൊണ്ട് ശകാരം പോലെ നവ്യാ അവളെ വിളിച്ചു.. അതൊന്നും കാര്യമാക്കാതെ അവൾ അവരെ ഇരുവരെയും മറികടന്ന് പുറത്തേക് ഇറങ്ങിയതും അവൾക് മുന്നിൽ നിൽക്കുന്ന ജെറിയെ കണ്ടവളുടെ പാതങ്ങൾ നിലച്ചു.. "ഞങ്ങളോടുള്ള ദേഷ്യത്തിൽ നീ എങ്ങോട്ടും പോകുന്നില്ല" ജെറി തറപ്പിച്ചു പറഞ്ഞുകൊണ്ടവളുടെ ബാഗ് കയ്യക്കൽ ആകാൻ ശ്രേമം നടത്തി എങ്കിലും ആമി അതിന് മുമ്പ് തന്നെ അവളുടെ ബാഗ് മാറ്റിപിടിച്ചിരുന്നു.. "ഞാൻ പോകുന്നത് ആരോടുമുള്ള ദേഷ്യത്തിന്റെ പുറതല്ല..എന്റെ ഉപ്പയെ കാണാനാണ്.. അതൊന്നും നിന്നെ ബോധ്യപ്പെടുത്തേണ്ട ആവിശ്യമില്ല.. മാറി നിലക്" അവൾ കണ്ണുരുട്ടി.. ജെറി മാറാൻ കൂട്ടാക്കിയില്ല.. "Farah,, hear me out" അവൻ തന്നെ മാറികടന്ന പോകാൻ തുനിഞ്ഞവളെ പിടിച്ചു നിർത്തി.. ആമി ബലമായി ജെറിയുടെ കയ്യികൾ തന്റെ കയ്യിൽ നിന്നും മോചിപ്പിച്ചുകൊണ്ട് സ്റ്റെപ്പ് ഇറങ്ങി.. _

മൗനം പാലിച്ചു കൊണ്ട് നിന്നയെല്ലാരും അവളുടെ വരവിലേക്ക് ശ്രേദ്ധ ചെലുത്തി.. "ആമി?" യാകേശ് നേർത്ത സ്വരത്തിൽ വിളിച്ചതും അവൾ അവൻ അരികിലേക് നടന്ന ചെന്നു പുഞ്ചിരി തൂകി.. "I'm mad at you..at all of you" കണ്ണിമ ചിമ്മാതെ അവൾ കേറുവോടെ പറഞ്ഞതും അവൻ ക്രിസ്റ്റിയെ നോക്കി.. "ഞാൻ തിരികെ വരും.." "ഞങ്ങൾ ആരേലും കൂടെ--" ദിനു ഇടയിൽ കയറി പറഞ്ഞു പൂർത്തിയാകും മുൻപ് അവൾ വേണ്ടാ എന്നര്ഥത്തിൽ തലയാട്ടി.. "ഞാൻ പറഞ്ഞില്ലേ.. I'll be okay..വേഗം വരാൻ നോക്കാം" ദിനുനെ നോക്കി ചെറുതായി ചിരി തൂകി നീലിന്റെ മുന്നിലേക് ചെന്നു.. "ഞാൻ ഇവിടെ ഇല്ലാ എന്നും കരുതി കോളേജിൽ പോകാതെ ഇരുന്നാൽ" അവൾ അവന്റെ ചെവിയിൽ പിടിയിട്ടു.. അവൻ മൂക്ക് വലിച്ച കൊണ്ടില്ലാ എന്ന തലയാട്ടി.. ഒരു നിമിഷം അവർ സത്യങ്ങൾ തന്നിൽ നിന്നും മറച്ചു വെച്ചത് ആമി പോലും മറന്നിരുന്നു..

തന്നെ നോക്കി കുറ്റബോധത്തോടെ നിൽക്കുന്ന ക്രിസ്റ്റിയുടെ അരികിലേക് നടക്കാൻ ഒരുങ്ങവേ യാഷിർ അവൾക്കൊരു തടസമായി നിന്നു.. "മോളെ,,we don't have much tym" അയാൾ പറയുന്നത് കേട്ടവൾ നീരസത്തോടെ മുഖം തിരിച്ചു.. "We'll talk when you come back" ക്രിസ്റ്റി പറഞ്ഞതും അവൾ നെടുവീർപ്പിട്ടു കൊണ്ട് ദേഷ്യം അണപ്പല്ലിൽ കടിച്ചമർത്തി നിൽക്കുന്ന ജെറിയിലേക് മിഴികൾ നീട്ടി.. അവനിൽ നിന്നും അവളകും അവളിൽ നിന്നും അവനും യാതൊരു വാക്കുകളും ലഭിച്ചില്ലാ.. യാഷിർ ആമിയുടെ തോളിൽ കയ്യവെച്ചമർത്തി.. എല്ലാരേയും ഒരു ആവർത്തി നോക്കികൊണ്ടവൾ കാറിലേക്ക് കയറി... തങ്ങളുടെ കണ്ണിൽ നിന്നും വാഹനം മായുംവേരെ അവരാ നിൽപ് തുടർന്നു.. __ "ആമി പോയെന്നോ??" ആലം ചോദിക്കുന്നത് കേട്ട് ഐവി മൂളി.. നവ്യാ കൂടെ ഉണ്ടായിരുന്നു.. അവളെല്ലാം അവന് വ്യക്തമാക്കി കൊടുത്തു..

"Buttt--" "ആലം!?" വേറെന്തോ ആലോചിച്ചു കൊണ്ടവൻ എന്തോ പറയാൻ വന്നതും സ്റ്റെല്ലയുടെ വിളി ആലമിനെ തേടിയെത്തി.. ഐവി ഒരു സംശയത്തോടെ അവരെ ഇരുവരെയും നോക്കി കണ്ണ് ചുളുക്കി.. തന്നെ അവൾ എന്തിനാണ് തിരക്കുന്നത് എന്നറിയാവുന്നത് കൊണ്ട് തന്നെ ആലം മറുത്തൊന്നും ചിന്തിക്കാതെ സ്റ്റെല്ല ഇറങ്ങിയത്തിന് പുറകിൽ തന്റെ ബില്ല് പയ്യെ ചെയ്തു ഇറങ്ങി.. ഇതേ സമയം അവന്റെ ഫോണിലേക്ക് നിർത്താതെ ഒരു നമ്പറിൽ നിന്നും നാലാമത്തെ ഫോണ് കോൾ വന്നു.. സൈലന്റിൽ ആയത് കൊണ്ട് തന്നെ അവനത് അറിഞ്ഞില്ല.. വീണ്ടും അഞ്ചാമത്തെ കോൾ വന്നത്തോടെ കൂടി ആ നമ്പറിൽ നിന്നുമുള്ള കോൾ നിലച്ചു.. __

5 days later... "അവൾ പോയിട്ട് എത്ര ഡേയ്സ് ആയി.." (യാകേശ്) "എനിക്ക് എന്തോ??" നീൽ പാതിയിൽ നിർത്തി ജെറിയെ നോക്കി.. ആമി പോയതിൽ പിന്നെ അവൻ തൊട്ടതിനും പിടിച്ചതിനും ദേഷ്യമാണ്.. അവനോട് എന്തേലും ചോദിക്കാൻ തന്നെ പേടിയാണ്.. കയ്യിലെ മദ്യകുപ്പി അവൻ ടേബിളിലേക് വലിയ ഒരു ശബ്ദത്തോടെ വെച്ചു കൊണ്ട് ആരെയും ഗൗനിക്കാതെ ചാടി എഴുന്നേറ്റു.. "I'm going to kerala" സ്റ്റെപ്പ് കയറി ആറാമത്തെ പടിയിൽ കാലുകൾ ഉറപ്പിച്ചുകൊണ്ട് പാതി ചരിച്ച മുഖത്തോടെ അവൻ അവരോടായി പറഞ്ഞു.. "അവൾ ബിസി ആയിരിക്കുമോ അതാകുമോ??" (ദിനു) "കോമ്പറ്റീഷൻ വരുവല്ലേ??" (ഹർഷ്) ഓരോരുത്തരും ഓരോ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിച്ചു കൊണ്ടിരുന്നു.. ക്രിസ്റ്റി കണ്ണുകൾ ചുരുക്കി തന്റെ ഫോണിൽ ആരുടെയോ കോളിന് വേണ്ടി നോട്ടം ഊന്നി.......... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story