DESTINED LOVE : ഭാഗം 72

രചന: അനാർക്കലി
""എനിക്ക് വേണ്ടാ എന്നല്ലേ പറഞ്ഞത്.. കൊണ്ട് പോ!!!!!"" ആമിയുടെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ട് പുറത്ത നിന്ന് ഖദീജ കണ്ണുകൾ ഇറുക്കെ അടച്ചു.. അവൾക് വേണ്ടിയുള്ള ഭക്ഷണം കൊണ്ട് ചെന്ന് സെർവർന്റ് പുറത്തേക് ഇറങ്ങിയതും വാതിലിന്റെ അരികിൽ ഭിത്തിയോട് ചാരി നിൽക്കുന്ന ഖദീജയെ കണ്ടോന്നു ഞെട്ടി.. "മോൾ ഒന്നും--" അവർ എന്താണ് പറയാൻ പോകുന്നത് എന്ന മനസിലാക്കി ഖദീജ തലയാട്ടി.. "അതിങ് തന്നെക്ക ഞാൻ കൊടുക്കാം അവൾക്" ഖദീജ അവരുടെ കയ്യിൽ നിന്നും അവൾക്കുള്ള ഭക്ഷണം വാങ്ങി,, പോകാനുള്ള അനുവാദം കിട്ടിയതും അവർ ആ രംഗം വിട്ടിരുന്നു.. "ഉമ്മ!" ആമിയുടെ റൂമിലേക്ക് കയറാൻ നിൽക്കേ പുറകിൽ നിന്നും നേഹയുടെ വിളികേട്ട് അവർ തിരിഞ്ഞു നോക്കി.. "ഇപ്പൊ ചെന്നാൽ അവൾ.." "മൂന്ന് ദിവസമായി എന്റെ കുഞ്ഞു വല്ലതും കഴിച്ചിട്ട്.. എനിക്കിത് കണ്ടുകൊണ്ട് നിൽക്കാൻ കഴിയില്ല.."
"പക്ഷെ അവൾക് എല്ലാരോടും ദേഷ്യമാണ്" നേഹ അവരെ ഓർമപ്പെടുത്തി. "എന്നോട് കൂടുതലും.." അവര്ക് എല്ലാം അറിയാം എന്നറിയിച്ച കൊണ്ട് നേഹയെ പാടെ അവഗണിച്ചു ഡോർ ഹണ്ടിലിൽ പിടിയിട്ടു താഴ്ത്തി..ഡോർ ലോക്ക്ഡാണ്. . . "ആമി" ഖദീജക് അവളിൽ നിന്നും യാതൊരു പ്രതികരണവും കിട്ടിയില്ല.. ആമി തുറന്നിട്ട് ബാൽക്കണിയിലൂടെ താൻ പോകുമ്പോ എങ്ങനെ മോഡിപിടിപ്പിച്ചിരുന്നോ അതുപോലെ ആക്കി തീർക്കാൻ പാടുപെടുന്നവരിൽ കണ്ണ് നട്ടു നില്കുവാണ്.. വീട് അലങ്കരിക്കാൻ വന്നവർ അവരുടെ ജോലി നല്ല ഭംഗിയായി ചെയ്യുന്നുണ്ട്.. എന്തിൽ നിന്നും പിന്മാറാൻ നോക്കിയോ അതിലേക് തന്നെ തിരികെ എത്തിയിരിക്കുന്നു.. നാളെയാണ് അവളുടെ കോമ്പറ്റീഷൻ, അതേ ദിവസം അവളുടെ നിക്കാഹും..!! ആമി തന്റെ ഇടത്തെ കയ്യിലെ പിടി അയച്ചു.. വലത്തെ കയ്യ് മാറ്റിയതും അവളുടെ ഇടത്തെ കയ്യിൽ സുരക്ഷിതമായി കിടക്കുന്ന ബ്രേസ്ലെറ് കാണ്കെ ആമിയുടെ ഉള്ളം ചുട്ട പൊള്ളി.. J ജെറി ഇത് തന്റെ കയ്യിൽ കെട്ടി തന്ന നിമിഷം അവളുടെ മനസിലേക് ചേക്കേറി..
അവനോട് ഒന്നും മിണ്ടാത്തെ ഇറങ്ങി വന്ന നിമിഷത്തെ അവൾ ശപിക്കുവായിരുന്നു.. """I love him""" നിയന്ത്രണമില്ലാതെ ഒഴുകി തുടങ്ങിയ കണ്ണീരിനെ വകവെക്കാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.. "Me??" പരിചിതമായ ആ ശബ്ദത്തിന് ഉടമയെ അവൾക് തിരിച്ച അറിയിക്കാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.. തന്റെ തോന്നൽ അവരുതെ അതെന്നു പ്രാർത്ഥിച്ചു കൊണ്ടവൾ പതിയെ സ്വരം കെട്ടിടത്തേക് തിരിഞ്ഞു.. കണ്ണുകൾ മുറുക്കി അടിച്ചിരുന്നു അവൾ.. ആമി തുറക്കാൻ മടിച്ചു.. പേടിയായിരുന്നു അവൾക്.. പ്രതീക്ഷ തെറ്റിയാൽ എന്നൊരു പേടി.. എന്നാൽ അവളുടെ മൂക്കിന് തുമ്പിൽ തട്ടിയ ശ്വാസം ആമിയുടെ ഹൃദയമിടിപ്പ് ഒരു നിമിഷത്തെ നിശ്ചലമാക്കി.. "ഫറ" താൻ ഏറെ കൊതിച്ച വിളി കാതിൽ മുഴുങ്ങിയതും ആമി പതിയെ കണ്ണുകൾ തുറന്നു, തന്റെ ഇടത്തെ സൈഡിലേക് മുഖം ചെറുങ്ങനെ തിരിച്ചു..
"Missed me!?" കളിയാക്കിയുള്ള അവന്റെ ചോദ്യം കേട്ട് ഇത്രെയും നേരം പിടിച്ചു വെച്ചിരുന്നു കണ്ണീർ അവൾ ഒഴുകി തുടങ്ങി..വിതുമ്പി വിറച്ചു കൊണ്ടവൾ അവന്റെ നെഞ്ചിലേക് ചാഞ്ഞു.. ഇരു കയ്യും അവനെ മുറുക്കെ വലം വെച്ചു.. തന്നിൽ നിന്നും അകലാത്തെ ഇരിക്കാൻ! അത്രെയും നേരം അവന്റെ ഉള്ളിൽ ഉണ്ടായിരുന്ന ടെന്ഷന് അവൾ നെഞ്ചിലേക് ചാഞ്ഞതും ഇല്ലാതെയായി.. ജെറി ശങ്കിച്ചു നിൽക്കാതെ അവളെ ഇറുക്കെ വാരിപുണർന്നു കൊണ്ട് ആമിയുടെ തലയിൽ മുത്തമിട്ടു.. എത്ര നേരം അങ്ങനെ നിന്നു എന്നവർക്കൊരു പിടിയുമില്ല.. ഡോറിൽ ആരോ കോട്ടുന്നത് കേട്ടാണ് ഇരുവരും തമ്മിൽ അകന്ന് മാറിയത്.. "ആമി" പുറത്ത് നിന്നും ഖദീജയുടെ വിളികേട്ട് അവളൊന്നു ഞെട്ടി.. ആമി എന്ത് ചെയ്യും എന്നറിയാതെ ജെറിയെ മിഴിച്ചു നോക്കി.. അവൻ കണ്ണ് കൊണ്ടവളെ ആശ്വസിപ്പിച്ചു കൊണ്ട് ഡോർ തുറക്കാൻ പറഞ്ഞു..
"താമസിച്ചാൽ അവർക്ക് സംശയം തോന്നും.." അവൾ മടിച്ചു നില്കുന്നത് കണ്ടു അവൻ വലത്തെ കവിളിൽ കയ്യ് ചേർത്ത മോഴിഞ്ഞു.. വാതിൽ തുറന്നതും തനിക്ക് വേണ്ടി ഫുഡും കൊണ്ട് വന്ന് നിൽക്കുന്ന ഖദീജയെ കണ്ടവൾ ദേഷ്യത്തോടെ മുഖം തിരിച്ചു.. അവരുടെ മുഖം വാടി.. "എന്നോടുള്ള ദേഷ്യം ഈ ഭക്ഷണത്തോടെ കാണിക്കരുത്" അവർ അവൾക് കൊണ്ടുവന്ന ഭക്ഷണം ടേബിളിൽ കൊണ്ട് വെച്ചു.. പോകാതെ മടിച്ചു നിൽക്കുന്ന ഖദീജയെ കാണ്കെ ആമിയുടെ ഉള്ളിൽ ടെന്ഷന് ഉടലെടുത്തു.. അവൾ ചുറ്റും കണ്ണോടിച്ചു.. താൻ ഡോർ തുറക്കാൻ പോകുന്നത് വരെ ഇവിടെ ഉണ്ടായിരുന്നവന്റെ പൊടി പോലുമില്ല ഇപ്പൊ ഇല്ല.. ഇനി ഒരു പക്ഷെ തന്റെ വെറും തോന്നൽ ആയിരുന്നോ ജെറി?? അവൾ നെറ്റി ചുളിച്ചു കൊണ്ട് കീഴ്ച്ചുണ്ടിൽ കടിച്ചു സംശയത്തോടെ മുഖം കുനിച്ചു.. "ആമി?"
ഖദീജ അവളുടെ തോളിൽ മടിച്ചു കൊണ്ട് കയ്യ് വെച്ചു..ആമി ഞെട്ടി.. അവളുടെ മുഖം കാണ്കെ ഖദീജ സംശയത്തോടെ മുഖം ചുളിച്ചു.. "എന്തു പറ്റി നിനക്ക്" അവർ വെപ്രാളത്തോടെ അവളുടെ കവിളിൽ കയ്യ് വെക്കാൻ പോയതും ആമി അതിന് മുൻപ് തന്നെ ഖദീജയുടെ കയ്യിൽ പിടിയിട്ട തടഞ്ഞു.. "പോകാം" അവൾ മുഖത്ത് കൂടെ നോക്കാൻ മടിച്ചു കൊണ്ട് ഇർഷയോടെ തന്നോടെ പറയുന്നത് കേട്ട് അവരുടെ മനം കൂടുതൽ നോവ് അനുഭവപ്പെട്ടു.. ആ കരങ്ങൾ ഊർന്നു,, അറിഞ്ഞു കൊണ്ടല്ല എങ്കിലും ആമിയുടെ ഈ അവസ്ഥക് കാരണം താൻ ആണെന്ന് സ്വയം കുറ്റപ്പെടുത്തുകയായിരുന്നു അവർ.. ഖദീജയുടെ മിഴികളിലെ മീഴിനീർ അവളെ തെല്ലും അനുകമ്പ ഉണർത്തിയില്ലാ.. തന്നോട് കള്ളം പറഞ്ഞു ചതിയിലൂടെ ഇവിടെ കൊണ്ട് വന്നതായിരുന്നു ആമിയുടെ മനസ് നിറയെ.. . .
വീട്ടിൽ കാലെടുത്തു വെച്ച നിമിഷം തന്നെ അവൾക് എല്ലാം മനസിൽ ആയിരുന്നു..തന്നോട് ഗോവയിൽ വെച്ചു പറഞ്ഞതെല്ലാം നുണ മാത്രമാണ്.. അതിന് തെളിവ് എന്നപോലെ പൂർണ ആരോഗ്യവാനായി മുന്നിൽ നിൽക്കുന്ന തന്റെ ഉപ്പ.. അവൾക് എന്താണ് നടക്കുന്നത് എന്ന മനസിൽകാൻ യാഷിറിന്റെ വാക്കുകൾ വേണ്ടി വന്നു.. ""പറഞ്ഞതുപോലെ അവളെ കൊണ്ട് വന്നിട്ടുണ്ട്.. ഇനി മുടങ്ങിയ ചടങ്ങ് പൂർത്തിയാക്കിയ മതി"" കുതന്ത്ര ചിരിയോടെ യാഷിർ പറയുന്നത് കേട്ട് തന്നെ പൊള്ളയായ വാക്കുകളിൽ കുടുക്കി കൊണ്ട് വന്നതാണ് എന്ന അറിഞ്ഞ ആ നിമിഷം അവൾ തരിച്ചു നിന്നു.. എന്നാൽ അടുത്ത നിമിഷം തന്നെ അവൾ തന്റെ ഫോണിൻ വേണ്ടി പോക്കെറ്റിൽ കയ്യിട്ടതും യാഷിർ തനിക്ക് മുൻപേ അത് കയ്യികൽ ആക്കിയിരുന്നു.. ""ഞാൻ തീരുമാനിച്ചു ഉറപ്പിച്ചത് കഴിയാതെ ഇവളെ ഈ വീടിന് പുറത്ത ഇറക്കരുത്!!""
അവസാനമായി അയാൾ കല്പിച്ച വാക്കുകൾ കേട്ടവൾ തിരിഞ്ഞോടാൻ തുനിഞ്ഞു എങ്കിലും അതിന് തടഞ്ഞു കൊണ്ട് ആരൊക്കെയോ ആമിയെ പിടിച്ചു കെട്ടി അകത്തേക് കൊണ്ട്പോയി.. കുതറി മാറാൻ അവൾ ശ്രേമിച്ചു എങ്കിലും അവരുടെ ബലത്തിന്റെ മുന്നിൽ അവൾ ഒന്നുമല്ലാതവൾ ആയിരുന്നു.. ആ നിമിഷം കാഴ്ചകൾക് ഇടയിൽ അവൾ ഖദീജയുടെ മുഖം ദൃഷ്ടിക ഉണ്ടായി.. അവരും തന്നെ ചതിക്കുകയിരുന്നു എന്ന അവൾ തെറ്റിദ്ധരിച്ചു.. എന്നാൽ അവരെയും യാഷിറും സാഹിറും ചേർന്ന കബളിപ്പിക്കുവായിരുന്നു എന്നവൾ അറിഞ്ഞില്ല.. . . ആമി ഇരുകണ്ണും മുറുക്കെ അടച്ചു.. രക്തവർണത്താൽ ചുമന്ന് കലങ്ങി മറിഞ്ഞ അവളുടെ മിഴികൾ കണ്ടു കൊണ്ടവർ തലകുനിച്ചു.. അവളോട് ഒരു വാക്കും മിണ്ടാതെ ആ റൂം വിട്ടിറങ്ങി.. ആമി എന്നിട്ടും ബോധം വീണ്ടു എടുക്കാതെ അതേ നിൽപ് തുടർന്ന്.. നാളെ നടക്കൻ ഇരിക്കുന്ന തന്റെ കോമ്പറ്റീഷൻ,,താൻ കയ്യ് വരിക്കാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളിൽ ഒന്ന്..
അത് കയ്യ് എത്തും ദൂരത്തിൽ ഉണ്ടായിട്ടും തനിക്ക് എത്തി പിടിക്കാൻ കഴിയില്ല എന്ന് ചിന്ത അവളെ വേട്ടയാടി.. പെട്ടെന്ന് ആരുടെയോ കരസ്പര്ശം തന്റെ ഒരു തോളിൽ അറിഞ്ഞതും അവൾ അതേ കലങ്ങിയ കണ്ണികളോടെ കുറച്ച മുൻപ് താൻ മിഥ്യയിൽ അകപ്പെട്ടത്തല്ല എന്ന തെളിയിക്കും വിധം മുന്നിൽ നിർവികരതയോടെ നിൽക്കുന്ന ജെറിയെ നോക്കി.. അവൾക് സംരക്ഷണം തീർക്കും വിധം അവൻ തന്റെ നെഞ്ചിലേക് അവളെ ചേർത്തു.. അവളുടെ കണ്ണിൽ നിന്നും ഊർന്ന ഇറങ്ങുന്ന ബാഷ്പകണങ്ങൾ അവന്റെ നെഞ്ച് വരവേറ്റു.. അവൾ സ്വയം ആശ്വാസം കണ്ടെത്തും വരെ അവൻ അവളെ ചേർത്തു പിടിച്ചുകൊണ്ട് അതേ നിൽപ് തുടര്ന്നു.. നിമിഷ സൂചികൾ നീങ്ങി മാറിയത് അറിഞ്ഞു കൊണ്ട് തന്റെ കണ്ണീരിനെ ഒതുക്കി അവൾ തല കുനിച്ചു കൊണ്ട് തന്നെ അവനിൽ നിന്നും വേർപെട്ടു... "You should eat" ടേബിളിൽ ഇരിക്കുന്ന ഭക്ഷണത്തിലേക് കണ്ണ് പതിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞത് കേട്ടവൾ ശ്രേദ്ധ കൊടുക്കാതെ തന്റെ ബെഡിന്റെ അറ്റത്ത് ഇരിപ്പ് ഉറപ്പിച്ചു.
. "ഫറ,,നിനക്ക് നല്ല ക്ഷീണം ഉണ്ട്..വാ വന്ന കഴിക്ക്" അവന് മുഖം കൊടുക്കാതെ കാൽ മുട്ടിൽ കയ്യ് മുട്ട് താങ്ങി തന്റെ ഒരു കയ്യും കൊണ്ട് മുഖം മറച്ചിരിക്കുന്ന ആമിയുടെ മുന്നിൽ അവൻ മുട്ടുകുത്തി.. "എന്തിന്??നാളെ മുടങ്ങിയത് എല്ലാം നടക്കുമ്പോ എന്നെ ഈ കോലത്തിൽ എല്ലാരും കണ്ടാൽ മതി!!" അവൾ മുഖം ഉയര്ത്താന് തുനിഞ്ഞില്ല.. "മുടങ്ങിയത് നടത്താനല്ല,, നാളെത്തെ കോമ്പറ്റീഷൻ,,അതിന് പങ്കെടുക്കുമ്പോ ഇങ്ങനെ ആകരുത്.. You need energy,, you've to be strong!!" ജെറി പറയുന്നത് കേട്ട് ആമി തന്റെ കയ്യികൾ മാറ്റി ചെറു സംശയത്തോടെ അവനെ ഉറ്റുനോക്കി.. അവളുടെ കണ്ണുകളിലൂടെ ആ മൈൻഡിൽ ഓടുന്ന ചോദ്യം മനസിലാക്കി ജെറി ഒരു കള്ള ചിരി ചിരിച്ചു.. "വേഗം എഴുന്നേറ്റ് കഴിക്കാൻ നോക്ക്.. one hour.. അതിനുള്ളിൽ നമ്മള്ക് പോകണം.. get ready" അവൻ ആമിയുടെ മുടിയിൽ താലോടി ലാളനയോടെ പറഞ്ഞു കൊണ്ട് വേഗം എഴുന്നേറ്റു.. "Je--" "ഹാ.. നിന്നെ ആരും സ്വന്തം ആകാൻ പോകുന്നില്ല.. ഈ ഞാൻ അല്ലാതെ!!"
അവൾ എന്തോ ചോദിക്കാൻ ഒരുങ്ങവേ ജെറി പെട്ടെന്ന് തിരിഞ്ഞു നിന്ന് പറയുന്നത് കേട്ട് അവൾ സ്തംതയായി..തിരിച്ചു എന്ത് പറയണം എന്നപോലും അവൾ മറന്നിരുന്നു.. തികച്ചും ശൂന്യമായ അവസ്ഥ,, തനിക്ക് വേണ്ടി ഭക്ഷണം എടുത്തു തുറന്ന് വെക്കുന്ന ജെറിയെ കണ്ട് അവളുടെ ചൊടികൾ വിടര്ന്നു.. _ ഫുഡ് കഴിച്ചു വാഷ്‌റൂമിൽ പോയി വന്നതും ബെഡിൽ തന്റെ ലഗ്ഗേജ് ബാഗിൽ എന്തെല്ലാമോ എടുത്തു വെച്ചു സീപ്പ് ഇട്ട് തനിക്ക് നേരെ തിരിഞ്ഞ ജെറിയേയും ബാഗിനെയും അവളൊരു സംശയത്തോടെ ഉറ്റുനോക്കി.. "അപ്പൊ നീ പറഞ്ഞത് ശെരിക്കും--" ആമി ബാഗിലേക് ചൂണ്ടിയത് കണ്ട് അവൻ ബാഗ് തോളിലേക് എടുത്തിട്ടു.. "അല്ലേൽ തന്നെ ലേറ്റായി.. ഇനിയും വൈകാൻ പറ്റില്ല.. കണ്ണും മിഴിച്ചു നിൽക്കാതെ വരാൻ നോക്ക്.. here" അവളുടെ ഒരു ജാക്കറ്റ്,അവൾക് നേരെ എടുത്തെറിഞ്ഞു കൊണ്ട് അവൻ വേഗം ബാൽക്കണിയിലേക് നടന്നു.. ആമി താൻ പിടിച്ച ജാക്കറ്റിലേക്ക് ഒന്ന് നോക്കി രണ്ടും കൽപ്പിച്ചു അതേടുതണിഞ്ഞു കൊണ്ട് വേഗം അവന്റെ പിന്നാലെ നടന്നു..
ആദ്യമായി അല്ല എങ്കിലും അവൾക് ഇപ്പൊ ചെയ്യാൻ പോകുന്ന സാഹസത്തിൽ ചെറിയൊരു പേടി തോന്നി.. പിടിക്ക പെട്ടാൽ തീർന്ന്!!.. അവർ ഇരുവരും തന്ത്രപൂർവം തന്നെ ആരുടെയും കണ്ണിൽ പെടാതെ അവിടുന്നു പുറത് കടന്നു.. ഇതിൽ ഏറ്റവും സംശയം തോന്നിയത് താൻ ജെറിയുടെ കൂടെ പോകുന്നത് കണ്ടിട്ടും കാണാത്ത മട്ടിൽ നിന്ന് രണ്ട് ഗാർഡ്സിനെ കാണ്കെയാണ്.. അതിനെ കുറിച്ച അന്വേഷിക്കാൻ തുടങ്ങുമ്പോൾ തന്നെ അവര്ക് മുന്നിലേക് വന്നു നിന്ന് റോൾ റോയ്സ് കണ്ട് അവൾ മിഴികള് ചുരുക്കി..ഫ്രണ്ടിലെ ഡോർ തുറന്ന് തങ്ങൾക് നേരെ നടന്ന അടുക്കുന്ന വ്യക്തിയെ കണ്ടവളുടെ രക്തം ക്രോധത്താൽ തിളച്ചു മറിഞ്ഞു.. ഇരുകൈയുടെയും മുഷ്ട്ടി ചുരുട്ടി ആമി പല്ലിറുമി കൊണ്ട് തന്റെ അരികിൽ നിൽക്കുന്ന ജെറിയെ നോക്കി.. "ഇവൻ എന്താ ഇവിടെ??" അണപ്പല്ലിൽ ദേഷ്യ കടിച്ചമർത്തി ആമി വെറുപ്പോടെ ചോദിക്കുന്നത് കേട്ട് ജെറി ശാന്തമായി അവളുടെ തോളിൽ കയ്യ് വെച്ചു.. എന്നാൽ അവൾ അവനിൽ നിന്നും മാറി നിന്നു ലേശം പോലും നോട്ടത്തിന്റെ തോതു കുറക്കത്തെ അവനേയും അതുപോലെ ഉറ്റുനോക്കി..
"ആലം--" "ഹാ..ആലം,,ഇവൻ എന്താ ഇവിടെ എന്നാണ് എനിക്കും അറിയേണ്ടത്.." "ആമി--" അവൻ എന്തോ പറയാൻ വരും മുൻപേ ആമി കയ്യ് ഉയർത്തി അവനെ തടഞ്ഞു.. "നിനക്ക് അറിയുമോ എല്ലാം??" ആലമിൽ നിന്നും മുഖം തിരിച്ചു ജെറിയോടെ ആയി ചോദിച്ചു അവൾ.. അവൻ നെടുവീർപ്പിട്ടു കൊണ്ട് പതിയെ തലയാട്ടി.. ആമിക് എന്തിന് എന്നില്ലാതെ ദേഷ്യം കുമിഞ്ഞു കൂടി.. തന്റെ ചുറ്റും ഉള്ളവർ എല്ലാരും ഓരോ വാക്കുകൾ കൊണ്ട് തന്നെ പറഞ്ഞു പറ്റിക്കുവാണ് എന്ന് ബോധത്തോടെ അവൾ ഇരുകണ്ണും മുറുക്കെ അടച്ചു.. നിമിഷം നേരം കൊണ്ട് കുറച്ച ദിവസങ്ങൾക് മുൻപ് നടന്ന കുറച്ച കാര്യങ്ങൾ അവളുടെ മൈൻഡിലേക് കടന്ന് വന്നു.. . . "ഞാൻ ഇവിടെ നിൽക്കുമെന്ന് ആരും പ്രതീക്ഷിക്കണ്ട, എനിക്ക് പോണം.." ദേഷ്യത്തോടെ അവൾ ഡോറിന് നേർക്ക് നടന്നു. "നി എങ്ങോട്ടും പോകില്ല ആമി." പുറകിൽ നിന്നുള്ള സാഹിറിന്റെ വാക്കുകൾ കേട്ട് ആമി ഒന്ന് നിന്നു. "ഇല്ല..ഇല്ല,,ഉപ്പ പറയുന്നത് കേട്ട് ഞാനെന്റെ മുന്നോട്ടുള്ള ജീവിതത്തെ തടഞ്ഞു നിർത്തില്ല."
പറയണമെന്ന് നിനയ്ക്കാത്ത വാക്കുകൾ അവളുടെ നാവിൽ നിന്നു വെളിയിലേക്ക് വന്നപ്പോ ആമി പോലും അത്ഭുതപ്പെട്ട് പോയിരുന്നു. "ഒരു തവണ ഞങ്ങളെ കമ്പിളിപ്പിച്ച് ഇവിടെ നിന്നും നി പോയെന്ന് വെച്ച് എപ്പോഴും നിന്റെ ശ്രമം ഫലിക്കണമെന്നില്ല.." സാഹിറിന്റെ വാക്കുകളിൽ പുച്ഛം നിറഞ്ഞു.. അയാളുടെ മുഖത്തെ ഭാവത്തെ അനുകരിച്ച് കൊണ്ടെന്ന പോലെ ആമിയുടെ മുഖത്തും പുച്ഛം തെളിഞ്ഞു. "ഈ തവണ നിങ്ങൾ ആരെയും കമ്പിളിപ്പിച്ച് ഇവിടെ നിന്നും പോകാൻ ഞാനും ഉദ്ദേശിക്കുന്നില്ല ഉപ്പ, നിങ്ങളുടെ മുൻപിലൂടെ തന്നെ ഞാൻ പോകും.." അത്ര മാത്രം പറഞ്ഞവൾ വീണ്ടും ഡോറിന് നേർക്ക് നടന്നെങ്കിലും സാഹിറിന്റെ കൂട്ടാളികൾ ആമിയുടെ പാതയെ തടഞ്ഞു കൊണ്ട് അവൾക്ക് മുൻപിൽ തടസ്സം സൃഷ്ടിച്ചു.. "ഞാൻ പറഞ്ഞില്ലേ മോളെ, നിനക്ക് ഇനി ഇവിടെ നിന്നൊരു മോചനം ഇല്ല, നടക്കേണ്ട ചടങ്ങുകൾ ഒക്കെ കഴിയുന്നത് വരെ ഈ വീടിനുള്ളിൽ തന്നെ നി കഴിയണം" ആമിയുടെ അവസ്ഥയെ തന്റെ ഉപ്പ കളിയാക്കുകയാണെന്ന് അവൾക്ക് തോന്നി. ജന്മം തന്ന ആളോട് ഇത്രമേൽ ദേഷ്യവും വെറുപ്പും തോന്നിയ നിമിഷം അവളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല..
ഉള്ളിലെ ക്രോധവും സങ്കടവും അവളുടെ മിഴികളെ നനയിച്ചു എങ്കിലും തോറ്റു കൊടുക്കാൻ തയ്യാറാകാത്ത പോലെയവൾ അയാൾക്ക് നേരെ വെറിയോടെ തിരിഞ്ഞു. "നിങ്ങൾക്ക് എന്താ ഉപ്പ കിട്ടുന്നത്.? എന്റെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും എതിര് നിൽക്കുമ്പോ എന്ത് സന്തോഷമാ നിങ്ങൾ അനുഭവിക്കുന്നത്..." ആമിയുടെ വാക്കുകൾ കേട്ട് പുച്ഛം നിറഞ്ഞു നിന്നിരുന്ന സാഹിറിന്റെ മുഖത്ത് സംശയം നിറഞ്ഞു..ഇവൾ എന്താ പറഞ്ഞു വരുന്നതെന്ന മാതിരി..! "നി ആരോടാ സംസാരിക്കുന്നതെന്ന ചിന്തയുണ്ടോ ആമി നിനക്ക്..?" ഇത്രയും നേരം ഒന്നും മിണ്ടാതിരുന്ന യാഷിർ ആമിയെ തടഞ്ഞു കൊണ്ടെന്ന പോലെ മുന്നോട്ട് വന്നു.. "എനിക്കറിയാം,,എന്റെ ഉപ്പയോട്..മകളാണെന്ന ചിന്തയിൽ എന്തും എന്നിൽ അടിച്ചേൽപ്പിക്കാമെന്ന് വിശ്വസിക്കുന്ന എനിക്ക് ജന്മം തന്ന ആളോട്.." അവൾ പല്ല് ഞെരിച്ചു.. "ആമി..!!" യാഷിറിന്റെ സ്വരം കടുത്തു.. "വേണ്ടാ.. അവൾ പറയട്ടെ " അപ്പോഴും സാഹിറിന്റെ മുഖത്ത് യാതൊന്നും തന്നെ ബാധിക്കില്ല എന്ന ഭാവം ആയിരുന്നു. ആമി ചുണ്ട് കോട്ടി പുഞ്ചിരിച്ചു..
"ഞാൻ എന്തെങ്കിലും പറയണമെന്നുണ്ടോ ഉപ്പ..?ഉള്ളിന്റെ ഉള്ളിൽ ഉപ്പയ്ക്ക് തന്നെ അറിയാം എന്റെ സ്വപ്നങ്ങൾക്കും സ്ഥാനമുണ്ടെന്ന്, ഞാൻ എത്തിപിടിക്കാൻ ആഗ്രഹിക്കുന്നതെല്ലാം എന്റെ നല്ലത് മാത്രമാണെന്ന്, എന്നിട്ടും സ്വന്തം സ്വാർത്ഥത നിറഞ്ഞ മനസ്സിന്റെ ഭാഗം മാത്രമാണ് ഉപ്പ കേൾക്കുന്നത്.. ഞാൻ എന്താവണം എങ്ങനെ ജീവിക്കണം എന്നെല്ലാം ഉപ്പയുടെ ഇഷ്ടാനിഷട്ടങ്ങൾക്ക് അനുസരിച്ചു തന്നെയല്ലേ പോയിക്കൊണ്ടിരുന്നത്.. ഒരു പ്രാവശ്യം ഒരേ ഒരു പ്രാവശ്യം എന്റെ ഭാഗമൊന്ന് കേൾക്കാമോ, എനിക്ക് എന്താ വേണ്ടതെന്ന് ചോദിക്കാമോ..?" അവളുടെ ശബ്ദം നന്നേ താന്നു പോയിരുന്നു.. ഒരു നിമിഷം ഒന്നും കൂസാതെയുള്ള സാഹിറിന്റെ മുഖത്തെ ഭാവം വിവർണ്ണമായി, തന്റെ മകളുടെ വാക്കുകളിൽ അയാൾ ലയിച്ചു പോയത് പോലെ, ആ മുഖത്ത് സംശയം നിറഞ്ഞു..അവൾക്ക് താൻ എന്ത് ഉത്തരം കൊടുക്കണമെന്ന് അറിയാതെ അയാൾ തറഞ്ഞു നിന്നു.. ഇതേവരെ താൻ കാണാത്തൊരു ഭാവം തന്റെ പിതാവിൽ തെളിഞ്ഞു കണ്ടപ്പോൾ നിറഞ്ഞു നിന്നിരുന്ന ആമിയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം പ്രത്യക്ഷപ്പെട്ട പോലെ..
തന്റെ ഇഷ്ടത്തിന് അനുസരിച്ചൊരു വാക്കെങ്കിലും അദ്ദേഹം പറയുമെന്ന് അവൾക്ക് വിശ്വാസം വന്നത് പോലെ..ആമിയുടെ കണ്ണുകൾ സാഹിറിനെ പ്രതീക്ഷയോടെ നോക്കി.. "സാഹിർ തീരുമാനിച്ച് ഉറപ്പിച്ചത് ഒരിക്കൽ പോലും നടക്കാതെ ഇരുന്നിട്ടില്ല.. നിന്റെ കാര്യത്തിലും അങ്ങനെ തന്നെ.." അവളുടെ പ്രതീക്ഷകളെ വകഞ്ഞു മാറ്റി കൊണ്ട് അയാളുടെ ഉറച്ച വാക്കുകൾ അവിടെ നിറഞ്ഞു നിന്നു.. യാഷിറിന്റെ മുഖം തിളങ്ങി.. ഒരു നിമിഷമെങ്കിലും തന്റെ ഉപ്പ തന്റെ ഒപ്പം നിൽക്കുമെന്ന് ഉള്ളിൽ നിനച്ച സമയത്തെ പഴിക്കുകയായിരുന്നു ആമി ആ സമയം.. "ഒരിക്കലെങ്കിലും ആരുടെയെങ്കിലും ഉള്ളം മനസിലാക്കാൻ ഉപ്പയ്ക്ക് സാധിരിച്ചിരുന്നെങ്കിൽ എന്റെ ഉമ്മ സന്തോഷത്തോടെ പോയേനെ.. ആ പാവത്തിന്റെ ആഗ്രഹങ്ങൾക്ക് തടങ്കൽ ഇട്ട്, ഉപ്പയ്ക്ക് ഇഷ്ടമുള്ളതെല്ലാം ഉമ്മയിൽ അടിച്ചേൽപ്പിച്ചിരുന്നെങ്കിലും, ഒരു പ്രാവശ്യം ആ ഉള്ളിലെ ആഗ്രഹത്തെ അറിയാൻ ശ്രമിച്ചിരുന്നെങ്കിൽ ഉമ്മ ഒരിക്കലെങ്കിലും സന്തോഷിച്ചേനെ... ഉപ്പ ഒരിക്കൽ പോലും മറ്റൊരാളെ മനസിലാക്കിയിട്ടില്ല,
എന്റെ ഉമ്മ അതിന്റെ ആഗ്രഹം...." "ഇനഫ് ആമി.." അത്രയും നേരം അവളെ തുടരാൻ അനുവദിച്ചിരുന്ന സാഹിർ ദേഷ്യത്തോടെ അലറി..ക്രോധം മൂലം അയാൾ വിറയ്ക്കുക ആയിരുന്നുവെങ്കിലും ആമിയുടെ ഉള്ളിൽ ആ കാഴ്ച്ച ഒരൽപ്പം പോലും ഭയം നിറച്ചില്ല.. "ഇല്ല..ഞാൻ പറഞ്ഞു കഴിഞ്ഞിട്ടില്ല.. ഉമ്മയുടെ ആഗ്രഹത്തെ ഉപ്പ അറിയാൻ ശ്രമിച്ചിട്ടില്ല എന്ന് ഞാൻ പറഞ്ഞു.. ഹ്ഹ് ശരിക്കും അറിയാൻ ശ്രമിക്കാതെ ഇരുന്നതല്ലല്ലോ അല്ലേ ഉപ്പ..?അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു.. അതല്ലേ സത്യം... മറ്റുള്ളവരിൽ ആധിപത്യം ഉറപ്പിക്കുന്നൊരു സാഡിസ്റ്റ് അതാണ് എന്റെ ഉപ്പ സാഹിർ.." "ഡീീ.." തന്റെ നേരെ ദേഷ്യത്തോടെ ഉയർന്ന കൈകളെ തടയാൻ പോലും തുനിയാതെ അവൾ കണ്ണുകൾ ഇറുക്കെ അടച്ചു.. "അങ്കിൾ..." ആ ശബ്ദം കേട്ട് ഉയർത്തിയ കൈകൾ അയാൾ താഴ്ത്തി..ഏറെ പരിചിതമായ ശബ്ദം തന്റെ ചെവികളിൽ മുഴങ്ങിയ ഷോക്കിൽ ആയിരുന്നു ആമി. "ആലം..?!" വിശ്വസിക്കാൻ ആകാതെ അവൾ മൊഴിഞ്ഞു. ആമിയുടെ നോട്ടത്തിന് മുന്നിൽ കുറ്റബോധത്തോടെ തലതാഴ്ത്താനെ അവനായുള്ളൂ.. ആമി സ്വയം ഒരു അവകജ്ഞയോടെ ഇരു വശത്തേക്കും തല ചലിപ്പിച്ച് കൊണ്ട് മന്ദഹസിച്ചു.. എല്ലാവരും കൂടി തന്നെ പൊട്ടി ആക്കുക ആയിരുന്നു.. വീണ്ടും, വീണ്ടും കളി അറിയാതെ ആട്ടം കാണുന്ന പാവയായി മാറുകയാണ് താനെന്ന് അവൾ ഉള്ളിൽ അലമുറ ഇട്ട് കൊണ്ടിരുന്നു...... തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.