DESTINED LOVE : ഭാഗം 74 || അവസാനിച്ചു

Destined Love

രചന: അനാർക്കലി

ഓരോ സ്ട്രോക്കും അവൾ അനായാസം ചെയ്തുകൊണ്ട് നീന്തി.. എല്ലാരുടെയും നെഞ്ചിൽ എന്തോ ഭാരം കെട്ടിവെച്ചത് പോലെ.. ഐവി ഇരുകൈയുടെയും ചുണ്ട് വിരലും നടുവിരലും ചേർത്ത ക്രോസ് ചെയ്തുകൊണ്ട് ടെന്ഷനോടെ ഓരോ മൊമെന്റസും വാച്ച് ചെയ്തു.. അവസാനം ഒരേ ലെവലിൽ നീന്തുന്ന ആമിയെയും അവളുടെ കൂടെ മത്സരിക്കുന്ന മറ്റൊരു കുട്ടിയെയും കാണേ ഐവി പേടിയോടെ കണ്ണുകൾ ഇറുക്കെ അടച്ചു കൊണ്ട് ക്രിസ്റ്റിയുടെ നെഞ്ചിൽ മുഖം പൂഴ്ത്തി. *"Whooaaa!!!"* *"Yeyyyyy!!!!"* തന്റെ അരികിൽ നിൽക്കുന്ന നീലും ദിനുവും വിളിച്ചു കൂവിയതും ക്രിസ്റ്റി അവളെ പിടിച്ചു മാറ്റി കൊണ്ട് മുന്നോട്ട് നോക്കാൻ കണ്ണ് കൊണ്ട് ആംഗ്യം നൽകി.. "She won!?" പൂളിൽ നിന്നും കയറാതെ ഇപ്പോഴും താൻ ജയിച്ചു എന്ന ഷോക്കിൽ നിൽക്കുന്ന ആമിയിൽ ഐവിയുടെ കണ്ണുടക്കി.. "ആ.. ആമി,, ജയിച്ചു!!" അവൾ ക്രിസ്റ്റിയെ കുലുക്കി കൊണ്ട് പറയുന്നത് കേട്ട് അവൻ അതേ എന്ന തലയാട്ടി ചിരിച്ചു.. ഇതേ സമയം തനിക്ക് ചുറ്റുമുള്ള ആരവങ്ങളും കയ്യ് അടികളും ഒന്നും അവൾ കെട്ടിരുന്നില്ല..

പിന്നീട്ട വഴിയിലേക്ക് നോക്കി എന്തിന് എന്നില്ലാതെ അവൾ കണ്ണ് നനേച്ചത്.. വല്ലാത്തൊരു അനുഭൂതി..ഹൃദയത്തിൽ ഒരു വേദന.. സന്തോഷം കൊണ്ടാണെന്ന് അവൾക് അറിയാം എങ്കിലും,, എവിടെയോ അവൾ തന്റെ ഉമ്മിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടായിരുന്നു.. മിഴികള് നനച്ചു നിൽക്കുന്ന അവളുടെ മുന്നിലേക് നീട്ടു വന്ന കയ്യിയിലേക്ക് അവൾ തന്റെ കരം ചേർത്തു,മുഖം ഉയര്ത്തി നോക്കി അതരാണ് എന്ന ഉറപ്പിക്കേണ്ട ആവിശ്യം അവൾക് ഇല്ലായിരുന്നു.. "I won" തന്നെ നോക്കി കണ്ണു നിറച്ചു ആർദ്രമായി അവൾ പറയുന്നത് കേട്ട് അവൻ അവളെ നെഞ്ചോട് ചേർത്തു.. ഒപ്പം മുതുകിൽ തഴുകി.. "Yeah,u did" കരയുന്നതിന്റെ ഇടയിലും അവൾ ചിരിക്കുവായിരുന്നു.. _ പിന്നീട് മുഴുവൻ പ്രശംസകൾ കൊണ്ടവൾക് നിന്ന് തിരിയാൻ കഴിഞ്ഞില്ല.. പുരസ്കാര നിശയും കഴിഞ്ഞു അവൾ ഫ്രീ ആയപ്പോഴും തന്റെ കൂട്ടുകാരെ അവൾക് അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല..

എന്നാൽ ജെറി അവളുടെ ഒപ്പം തന്നെ എല്ലായിടത്തും ഉണ്ടായിരുന്നു.. തിരികെ അവൾ താമസിച്ചിരുന്ന ഹോട്ടലിലേക് പോകാൻ ഒരുങ്ങവേ അവൾക് ചുറ്റും കൂടിയ മീഡിയകളോടെ എല്ലാം ആമി സന്തോഷത്തോടെ തന്നെ മറുപടി നൽകി.. "You're Mr. Riyasat?,, Son of Aqib Riyasat??" ഇടക്ക് ജെറിയോടെ ചോദിക്കുന്നത് കേട്ടവൻ താൽപ്പര്യം ഇല്ലാത്ത രീതിയിൽ തലയാട്ടി.. "Is he your boyfriend??" കൂട്ടത്തിൽ ഒരു പെണ്ണ് ചോദിക്കുന്നത് കേട്ട് ആമി മറ്റെല്ലാരിൽ നിന്നും മിഴികള് പിൻവലിച്ചു കൊണ്ട് ചോദ്യം ഉന്നയിച്ച പെണ്കുട്ടിയിൽ കണ്ണുകൾ ഊന്നി.. അതേ നോട്ടം തന്നെ അവനിലേക് പതിപ്പിച്ചതും ആമി എന്ത് ഉത്തരം നൽകും എന്നറിയാൻ ഒരു ചിരിയോട് കൂടെ തന്നെ ജെറി അവളെ നോക്കി.. "Indeed, He is" ജെറിയുടെ കണ്ണുകളിലേക്കു ഇമചിമ്മാതെ പുഞ്ചിരിയോടെ നോക്കി അവൾ പറഞ്ഞതും അവന്റെ അധരങ്ങൾ വിടര്ന്നു..

ഇരുവരും കയ്യികൾ കോർത്തിണക്കി.. അവരുടെ പ്രണയം ചുറ്റും കൂടി നിന്നവർ എല്ലാം തങ്ങളുടെ ക്യാമറ കണ്ണുകളിൽ പകർത്തി തുടങ്ങിയിരുന്നു.. _ *""Surprise!!!!""* റൂമിലേക് കയറിയതും ചെവി അടപ്പിക്കും വിധം അലറൽ കേട്ട് ആമി ഞെട്ടി കണ്ണൂറുക്കെ അടച്ചു തുറന്നു.. "ഹെയ്!" സന്തോഷത്തോടെ അവൾ എല്ലാരേയും നോക്കി.. "കണ്ഗ്രസ് ദീ!!" ആമിയെ ഹഗ് ചെയ്യാൻ വന്ന ഐവിയെ സൈഡിലേക് തള്ളി നീക്കി നീൽ മുന്നോട്ട് വന്ന അവളെ ഇറുക്കെ വാരി പുണർന്നു.. "കണ്ഗ്രസ്" ക്രിസ്റ്റിയും അലക്സും ഒഴികെ എല്ലാരും അവളെ കണ്ഗ്രട്‌സ് ചെയ്ത കഴിഞ്ഞതും യാകേഷും വന്ന അവളെ ഇറുക്കെ വാരി പുണർന്നു കൊണ്ട് തലയിൽ തലോടി.. അവളൊരു ചിരിയോടെ അവനെ നോക്കി,,പതിയെ നോട്ടം ക്രിസ്റ്റിയിലേക് തെന്നി നീങ്ങി.. ആമി അവന്റെ അരികിലേക് നടന്ന അടുത്തു.. "I'm sorry" "ഒരാൾ ജയിച്ച വരുമ്പോ സോറിയാണോ പറയുന്നത്??"

അവൾ ഒറ്റപ്പൂരികം പൊക്കി ഏണിന് കയ്യ് വെച്ചു.. അവനൊന്നും മിണ്ടാതെ കയ്യികൾ രണ്ടും വിടര്ത്തിയതും അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചോരം ചേർന്നു.. ലാളനയോടെ ക്രിസ്റ്റി അവളെ ചേർത്ത പിടിച്ചു മുടിഴയിൽ മുത്തി.. അപ്പൊ തന്നെ അവന്റെ അരികിൽ നിൽക്കുന്ന അലക്സിന്റെ അരികിലേക് സണ്ണി കൂടെ വന്ന നിന്നതും ആമി സംശയത്തോടെ അവനിൽ നിന്നും വിട്ടു നിന്ന അവരെ ഉറ്റുനോക്കി.. "ഒരുപാട് കാര്യം നടന്നു മോളെ!!"എഡ്ഡി പറയുന്നത് കേട്ടവൾ എന്താണ് താൻ പോയപ്പോ ഉണ്ടായത് എന്നറിയാൻ എല്ലാരിലും കണ്ണുകൾ ഓടിച്ചു..അപ്പോഴേക്കും അലക്സ് പറഞ്ഞു തുടങ്ങി.. . . "വർഷങ്ങളോളം കൂടെ നിന്നവരുടെ ഒന്നും വാക്കിന് വില നൽകാതെ അവരെ തള്ളി കളഞ്ഞു ഞാൻ അങ്ങേര് കണ്ണടച്ചു വിശ്വസിച്ചത് തെറ്റായിരുന്നു എന്ന കാണിച്ചു തരാൻ ഇവൾ വേണ്ടി വന്നു"

അലക്സ് കുറ്റബോധത്തോടെ പറഞ്ഞു കൊണ്ട് നോട്ടം സ്റ്റെല്ലയിലേക് നീട്ടി.. "I trusted him..എന്നാൽ എഡ്ഡി പറഞ്ഞത് പോലെ എല്ലാം അയാളുടെ അഭിനയം ആയിരുന്നു,, ഞങ്ങളുടെ പേരിലുള്ള സ്വത്തുക്കൾക് വേണ്ടിയുള്ള വെറും അഭിനയം" അവൻ ചുണ്ടു കോട്ടി. "പപ്പയെ ഇല്ലാത്തകിയതും, അതിന്റെ പുറകിൽ എഡ്ഡിയും ക്രിസ്റ്റിയും ആണെന്ന വരുത്തി തീർത്ത എന്നെ ഇവരുടെ ശത്രു ആകിയതും എല്ലാം അയാളുടെ പ്ലാൻ ആയിരുന്നു..ഗംഭീരമായ വിജയം അവിടെ ആയാൾ കയ്യ് വരിച്ചു. എന്നാൽ ഏത് കൊലകൊമ്പനെയും തന്റെ തെറ്റുകളിൽ നിന്നും രക്ഷപ്പെടാതെ ഇരിക്കാൻ ദൈവം എവിടെയെങ്കിലും ഒരു പഴുത് എന്നും കരുതി വെക്കാറുണ്ട്..ഇവിടെയും ഉണ്ടായിരുന്നു.. എന്റെ മമ്മ!!" അവസാനം പറഞ്ഞത് കേട്ട് ആമി ഒരു ഞെട്ടലോടെ അവനെ നോക്കി.. "ആന്റി??" "She's fine now..സംസാരിക്കും..നടക്കാൻ കഴിയില്ല എന്നെ ഉള്ളു."

സ്റ്റെല്ല അവൻ വീണ്ടും പറഞ്ഞു തുടങ്ങി. "പപ്പയെ കൊല്ലാൻ നോക്കുന്നതിന്റെ ഇടയിൽ അയാൾക്ക് ഒരു അപതം പറ്റി മമ്മയെ ജീവനോടെ വെച്ചു,, ഒരു പക്ഷെ ജീവശവം പോലെ ഉള്ള ഒരുത്തി തനിക്കൊരു എതിരാളിയല്ലാ എന്ന തോന്നിയതാകും കാരണം.. എന്നാൽ അയാൾ അറിഞ്ഞില്ല, തന്നെ കുരിക്കാൻ പാകത്തിന് ആ സ്ത്രീയുടെ ശബ്ദം തിരികെ കിട്ടിയതും അവസ്ഥ മെച്ചപ്പെട്ടതും.." നാളുകൾ മുൻപ് തന്നെ അലക്സിസിന്റെ അവസ്ഥ മെച്ചപ്പെട്ടിരുന്നു..സത്യം അവർ ആദ്യം പറഞ്ഞത് സ്റ്റല്ലയോടും... അലക്സിസിന്റെ വാക്കുകൾ മാത്രം പോരായിരുന്നു അയാൾ എതിരെ തെളിവ് ആയിട്ട് അതുകൊണ്ട് തന്നെ എല്ലാം ഉള്ളിൽ ഒതുക്കി അവൾ അഭിനയം തുടർന്നു.. അവരുടെ ആരോഗ്യ നിലയിൽ മാറ്റമില്ല എന്ന തന്നെ വരുത്തി തീർത്തു,,അതിന് വേണ്ടത് എല്ലാം അവൾ ചെയ്ത് കൊണ്ടിരുന്നു.. മൈക്കിന്റെ മുന്നിൽ സ്റ്റെല്ല തകർത്ത ആടുമ്പോ ഉള്ളിൽ അയാളോട് പക ആയിരുന്നു.. വീണു കിട്ടുന്ന ഓരോ നിമിഷവും അയാൾക് വേണ്ടിയുള്ള കെണി ഒരുക്കി.. ഇതൊന്നും അലക്സിനെ അറിയിക്കാൻ അവൾ തയാർ ആയില്ല,, അവൻ എല്ലാം അറിഞ്ഞാൽ തന്റെ പ്ലാനുകൾ എല്ലാം വെള്ളത്തിൽ ആകും എന്ന ബോധം സ്റ്റെല്ലയ്ക് ഉണ്ടായിരുന്നു..

അങ്ങനെ ഇരിക്കെയാണ് മൈക്കിനെ സഹായിച്ചത് തങ്ങളുടെ പപ്പയുടെ ഉറ്റ സുഹൃത്ത് ആയിരുന്നു എന്ന് അവൾ അറിഞ്ഞത്.. പിന്നീട് ഓട്ടം അയാളുടെ പുറകിൽ ആയി.. എന്നാൽ അവൾ എന്തും മുൻപ് തന്നെ അയാളുടെ ജീവനും മൈക്ക് എടുത്തിരുന്നു.. "അങ്ങനെയാണ് ആലമിന്റെ ഹെല്പ് ഞാൻ ചോദിക്കുന്നത്,, കാരണം അവന്റെ സംശയം അയാളെ കൊന്നത് ഞാൻ ആയിരുന്നോ എന്നതിൽ ആയിരുന്നു.. അതുകൊണ്ട് തന്നെ സത്യങ്ങൾ എല്ലാം അവനെ ബോധിപ്പിച്ചു സഹായം ചോദിച്ചു.. അപ്പോഴാണ്‌ അവനെ കുറിച്ച എല്ലാം ഞാൻ അറിയുന്നത്,,അവന്റെ ഗോവയിലേക്കുള്ള വരവിന്റെ ഉദ്ദേശ്യം തന്നെ നീ ആയിരുന്നു എന്ന്.. എന്നാൽ ഇവിടെ വന്ന് നിന്നെ കുറിച്ച മനസിലാക്കിയ നിമിഷം മുതൽ അവൻ. നിന്നോട് ആദരവ് മാത്രം ഉണ്ടായിട്ടുള്ള ആമി.. He respects you " സ്റ്റെല്ല ആലമിനെ കുറിച്ച പറയുന്നത് കേട്ട് ബാക്കി ഉണ്ടായിരുന്ന ദേഷ്യം കൂടെ അവളുടെ മനസിൽ നിന്നുമില്ലാതെയായി.. "പിന്നീട് ഇവർ രണ്ടും കൂടെ ചേർന്നാണ് അയാൾക് വേണ്ടി കെണി ഒരുക്കിയത്.. കൂടെ ദേ ഇവരും..

അപ്പോഴും ഞാൻ പൊട്ടൻ" സ്വയം പുച്ഛിച്ചു ചിരിച്ചു കൊണ്ട് അലക്സ് പറയുന്നത് കേട്ട് സണ്ണി അവന്റെ തോളിൽ പിടിമുറുക്കി.. "നിന്റെ അരികിലേക് ഇവൻ കുതിക്കാൻ തുനിഞ്ഞു അതേ ദിവസം എനിക്ക് ആലമിൽ നിന്നും കാൾ വരുന്നത്.."ക്രിസ്റ്റി ജെറിയെ നോക്കിയാണ് പറഞ്ഞത്.. "എല്ലാം സ്റ്റെല്ല തുറന്ന് പറഞ്ഞ നിമിഷം തന്നെ അയാളെ തീർക്കാൻ തോന്നിയതാണ്.. എന്നാൽ ഇവന്റെ മുന്നിലേക് സർവതെളിവോടെ അയാളെ ഇട്ട് കൊടുക്കണം എന്ന പണ്ടെങ്ങോ എടുത്ത തീരുമാനം, അത് മാത്രമാണ് എന്നെ അയാളെ കൊല്ലുന്നതിൽ നിന്ന് തടഞ്ഞത്" വെറിയോടെ ക്രിസ്റ്റി പറയുന്നത് കേട്ട് ആമിയുടെ കണ്ണുകൾ നനഞ്ഞു തുടങ്ങിയിരുന്നു.. "ഇപ്പൊ.. ഇപ്പൊ മൈക്ക്?" അവൾ ഉത്തരത്തിനായി എല്ലാരിലും കണ്ണുകൾ ഓടിച്ചു.. "He's dead!!!" പറയുമ്പോ ഇന്നുവരെ അലെക്സിന്റെ മുഖത്ത് താൻ കാണാത്ത ദേഷ്യം ആയിരുന്നു അവൾക് കാണാൻ കഴിഞ്ഞത്. അവന്റെ കണ്ണിൽ എരിയുന്ന അഗ്നിയിൽ ഇന്നും അയാളെ ചുട്ട എരിക്കാൻ മാത്രം ശക്തി ഉണ്ട്.. ആമി ഭയത്തോടെ അവനെ നോക്കി നിന്നെത്..

"തെളിവുകൾ ശേഖരിച്ചു അലക്സിനെ എല്ലാം അറിയിച്ച നിമിഷം തന്നെ അയാൾ അലക്സിനെ കൊല്ലാൻ നോക്കി..പക്ഷെ അത് വിജയിച്ചില്ല.. ഓടി രക്ഷപ്പെടാൻ ശ്രേമിക്കുന്നതിന്റെ ഇടയിൽ,Aalam encountered him" ശെരിക്കും നടന്നത് എന്താണ് എന്ന് മറച്ചു വെച്ചുകൊണ്ട് ജെറി പറയുമ്പോ ക്രിസ്റ്റി വിജയത്തോടെ തന്റെ ലക്ഷ്യം പൂർത്തിയാക്കിയത് ഓർത്തു ചുണ്ടു കോട്ടി.. : : ഇരുട്ടായത് കൊണ്ട് തന്നെ എങ്ങോട്ട് ഓടി രക്ഷപെടണം എന്നറിയാത്ത മൈക്ക് പേടിയോടെ ചുറ്റും വീക്ഷിച്ചു.. തനിക്ക് അടുക്കലേക്ക് നടക്കുന്ന കാലടികളുടെ ശബ്‌ദം കേൾക്കെ അയാൾ പേടികൊണ്ട് വീണ്ടും മുന്നോട്ട് വെച്ചു നടന്നു.. ശരീരത്തിൽ നിന്നും ഒലിച്ചു ഇറങ്ങുന്ന രക്തം തന്നെ ധാരാളം അയാൾ എത്രത്തോളം വേദന തിന്നുന്നുണ്ട് എന്ന മനസിലാക്കൻ.. ശരീരം കൊതി വലിക്കും വേദനയിൽ ഭീതിയിൽ പിടിച്ചു അയാൾ മുന്നോട്ട് നടന്നു..

ഇനിയും തനിക്ക് കഴിയില്ല എന്ന് മനസിലാക്കി അടുത്ത അടിയിൽ മൈക്ക് കാലിടറി താഴേക്ക് വീണു.. തനിക്ക് പുറകിൽ വന്ന് നിൽക്കുന്ന വ്യക്തി ആരാണെന്ന് മനസിലാക്കി അയാൾ അതേ കിടത്തം തുടർന്ന്.. എന്നാൽ ആ വ്യക്തി തന്റെ ഒറ്റകാൽ കൊണ്ട് മൈക്കിനെ തട്ടി മലർത്തി കിടത്തി.. "ക്രി,, ക്രിസ്റ്റി,, മോനെ" ഇടറിയ മൈക്കിന്റെ സ്വരത്തിൽ അയാൾ വേദന കടിച്ചമർത്താൻ ശ്രേമിച്ചു.. ക്രിസ്റ്റിയുടെ കണ്ണിൽ അപ്പൊ തന്റെ അച്ഛനെ കൊന്ന വ്യക്തി ആയിരുന്നു,, തന്റെ അനുജനെയും അനുജത്തിയേയും തന്നിൽ നിന്ന് ആകറ്റിയവൻ,തങ്ങളെ ഇല്ലാതെ ആകാൻ നോക്കിയവൻ.. അവന്റെ രക്തം ക്രോധത്താൽ തിളച്ചു.. അവന്റെ കയ്യിലും മൈക്കിന്റെ ചോരയായാണ്.. അയാൾ പേടിയോടെ അവന്റെ വലത്തെ കയ്യിലേക് നോട്ടം പതിപ്പിച്ചു.. ചോരയിൽ മുങ്ങിയ ആ കയ്യിൽ പിടിച്ചിരിക്കുന്ന ഗണ് കാണേ മൈക്ക് പേടിയോടെ പുറകിലേക് മുട്ട് ഇഴച്ചു നീങ്ങാൻ ശ്രേമിച്ചു. "ഞാൻ,, മോനെ.."

മൈക്ക് അടുത്ത വാക്ക് പറയാൻ ശ്രേമിച്ച അതേ നിമിഷം അവന്റെ കയ്യിൽ ഗണിൽ നിന്നും വെടിയുണ്ട് പാഞ്ഞു.. എന്തേലും ചിന്തിക്കും മുമ്പേ മൈക്കിന്റെ ശ്വാസം ഇല്ലാതെയായി,, ഹൃദയം നിലച്ചു.. നെറ്റിയിലൂടെ ഊർന്ന ഒലിക്കുന്ന ചോര നോക്കി നിൽക്കെ ക്രിസ്റ്റിയുടെ കയ്യിൽ നിന്നും ഗണ് ആലം വാങ്ങി.. കൂടെ തന്നെ അവന്റെ മറുസൈഡിൽ ജെറിയും.. : : അവർ മൂന്നിലും ഒതുങ്ങിയ ആ രഹസ്യം ഓർത്തുകൊണ്ട ജെറി ദീർകനിശ്വാസം എടുത്തു.. "മതി,, it's all over now." ആമിയുടെ മുഖത്തെ മാറ്റം കണ്ട ഐവി വേഗം വിഷയം മാറ്റാൻ ശ്രേമിച്ചു കൊണ്ട് അവൾക് അരികിലേക് നീക്കി നിന്ന് എല്ലാരെയും കണ്ണ് കൊണ്ട് പേടിപ്പിച്ചു.. "ശെരിയാ..എല്ലാരും എന്ത് നോക്കി നില്കുവാ,, guy's it's party tym!!!" നീൽ ഒരു കുപ്പി എടുത്തു കുലുക്കി പൊടിച്ചു.. അപ്പോഴേക്കും എല്ലാരും മൂഡ് ഒക്കെ ആക്കി സന്തോഷത്തോടെ പാർട്ടി ആഘോഷിക്കാൻ തുടങ്ങി..

ജെറി പതിയെ ആമിയിൽ ഇന്നും കണ്ണെടുത്തു ക്രിസ്റ്റിയെ നോക്കി,അവനൊരു ചിരിയോടെ തലയാട്ടിയതും ജെറിയും അതേ പോലെ അവനോരു ചിരി നൽകി അവരോടൊപ്പം കൂടി.. __ --2 days later🌼-- ആമി ഇടകണ്ണിട്ട് ആലമിനെ നോക്കി.. അവനും അതേ.. "അളിയൻ ഇവർക്ക് കൂട്ട നില്ക്കുവാണോ??" ഏഷണി കേറ്റാൻ തുടക്കം എന്ന പോലെ യാഷിർ സംസാരിച്ചു സാഹിറിന്റെ നേരെ കയ്യ് ഉയർത്തി.. എന്നാൽ അയാളുടെ ഒരു നോട്ടം കൊണ്ട് തന്നെ ഉയർത്തിയ കയ്യ് യാഷിർ താഴ്തി പൂച്ചയെ പോലെ ഒതുക്കി.. ആലം,ആമി, അവൾക് തൊട്ട് അരികിൽ ജെറി..മൂന്ന് പേരെയും വിസ്താരിക്കുന്ന ചടങ്ങാണ്.. "കെട്ടാൻ പോകുന്ന പെണ്ണിനെ കടത്തി അവളുടെ കാമുകന് കൊടുക്കുന്ന ഒരുത്തൻ"യാഹിർ പുച്ഛത്തോടെ ആലമിനെ നോക്കി.. അവനാവട്ടെ താൻ എന്താടോ എന്ന മട്ടിൽ അതിലേറെ പുച്ഛം.. "അവൾ സ്നേഹിക്കുന്നവന്റെ കയ്യിലേക് അല്ലെ കൊടുത്തെ, അല്ലാതെ അവളെ വേറെയാർക്കും വിറ്റത് ഒന്നുമല്ലല്ലോ.. വിശ്വാസം ഉള്ള കയ്യിലേക് തന്നെയാ ഏൽപ്പിച്ചത്.. അതും അവളുടെ ഇഷ്ട്ടം കണക്കിൽ എടുത്തു,

അവളുടെ സ്വപ്‌നതിന് വേണ്ടി" ആലം യാഷിറിന് നേരെ ചാടി.. ആമി അവനെ അടക്കി നിർത്താൻ ശ്രേമിച്ചു.. സാഹിറിന്റെ നോട്ടം മുഴുവൻ ജെറിയിലാണ്, അവൻ കോർത്തപിടിച്ചിരിക്കുന്ന ആമിയുടെ കയ്യിലും.. ജെറിയും അയാൾ നോക്കുന്ന അതേ നോട്ടതോടെ സാഹിറിനെ നോക്കുന്നുണ്ട്.. "ജെറി?" ആമി പതിയെ അവനെ വിളിച്ചു.. ഇല്ലാ കേട്ട് ഭാവമില്ല.. ഇരുവരും ഒരു നിമിഷം പോലും കണ്ണുകൾ ചിമ്മാതെ നോക്കുന്നത് കണ്ട് അവൾ ടെന്ഷനോടെ ഖദീജയെ നോക്കി.. "ആര് ജയിക്കും?" നേഹ നേർവസോടെ തന്റെ പാതിയായ ഇഹാനോടെ ചോദിച്ചു.. "എന്താ സംശയം എന്റെ ബ്രതേർ" അവന്റെ മുഖത്ത് ഒരുതരം അഹങ്കാരം ആയിരുന്നു.. വർഷങ്ങൾക് ശേഷം കാണുന്ന മുഖം,, ഇന്നും അതേ ഗൗരവം..അവനേറെ സ്നേഹിക്കുന്നതും ബഹുമാനികുന്നതുമായ വ്യക്തി, അതാണ് ഇഹാന് ജെറി. അവൻ പറഞ്ഞത് തെറ്റിയില്ല ജയം ജേറിക് തന്നെ..

"സോ നിനക്ക് ഇവളെ ഇഷ്ടമാണ്??" "അതേ" എടുത്തടിച്ചുള്ള ജെറിയുടെ മറുപടി കേട്ട് സാഹിർ അമ്പരന്നു.. അവൾക് വേണ്ടി തന്നോട് ഏറ്റുമുട്ടാൻ അവൻ തയ്യാർ ആണെന്ന് അയാൾക് മനസിലായി..എത്ര ക്രൂരനായി തന്റെ മകളുടെ മുന്നിൽ അഭിനയിച്ചാലും അതൊരു പിതാവാണ്.. ആ ഹൃദയം എന്നും തന്റെ മകളുടെ നല്ല ജീവിതം ആഗ്രഹിക്കും.. "Ok then..നിക്കാഹ് എത്രയും പെട്ടെന്ന് നടത്താം" സാഹിറ് ഗൗരവത്തോടെ പറയുന്നത് കേട്ട് എല്ലാരും ഞെട്ടി.. ആമി കണ്ണും തള്ളി തന്റെ ഉപ്പയെ നോക്കിയേത്.. അവളുടെ നോട്ടം കണ്ടിട്ടും അയാൾ മൈൻഡ് ആക്കിയില്ല.. "Noo!!" ജെറിയുടെ ശബ്‌ദം ഉയര്ന്നു.. ജെറി എന്തിനുള്ള പുറപ്പെടാണ് എന്ന മട്ടിൽ ലൗറയും അഖിബും അവനെ നോക്കി നെറ്റിചുളിച്ചു കൂടെ ബാക്കി ഉള്ളവരും.. "ഞങ്ങൾ ഇപ്പോഴേ സെറ്റിൽ ആകാൻ തീരുമാനിച്ചിട്ടില്ല..ഇപ്പോഴേ ഒരു കല്യാണം, അത് വേണ്ട.. ഞങ്ങൾ റിലേഷൻ തുടങ്ങിയിട്ടെ ഉള്ളു..അതിൽ ഉപരി ആമിക് കയ്യ് വരിക്കാൻ ഒരുപാട് ഉയരങ്ങൾ ഇനിയുമുണ്ട്.." ജെറി ആമിയിൽ മിഴികള് തറപ്പിച്ചു. അവൾക് അവനോട് സ്നേഹവും അഭിമാനവും ഒരുപോലെ തോന്നി.

. "അതുകൊണ്ട് തന്നെ ഞങ്ങളുടെ കരിയർ സെറ്റിൽ ആയിട്ട് മതി മാരേജ്" ദൃഢതായോടെ ജെറി പറയുന്നത് കേട്ട് എല്ലാരും സാഹിറിന്റെ മറുപടിക് വേണ്ടി ടെന്ഷനോടെ കാതോർത്തു.. ആമി മേൽചുണ്ട കടിച്ചമർത്തി തന്നെ നോക്കുന്നത് കണ്ട് അയാൾ നെടുവീർപ്പിട്ടു.. "നിങ്ങളുടെ ഇഷ്ട്ടം" അത്രെയും മാത്രം പറഞ്ഞു സാഹിർ എഴുന്നേറ്റതും ഇഹാനും നേഹയും തുള്ളിച്ചാടി ഓടി വന്നു ആമിയെയും ജെറിയേയും കെട്ടി പിടിച്ചു.. "Congrats bro!!" ഇഹാൻ "തെണ്ടി...കൊൾടിച്ചല്ലോ"നേഹ ആമിയും ജെറിയും പരസ്പരം നോക്കി ചിരിച്ചു,,അപ്പോഴേക്കും അവർക്ക് ചുറ്റും എല്ലാരും കൂടിയിരുന്നു.. യാഷിർ മാത്രം ഇഷ്ട്ടകേടോടെ മുഖം തിരിച്ചു നടന്നു.. "Congrats!!" ആലം സ്റ്റെപ്പ് കയറവേ സാഹിർ തിരിഞ്ഞു നോക്കി.. ആമിയുടെ മുഖത്തെ സന്തോഷം കണ്ടതും അയാളുടെ മുഖം തെളിഞ്ഞു.. ഒരു ചിരിയോടെ അയാൾ മുകളിലേക് കയറി.. _

"വേഗം വാ....അടുത്ത പാർട്ടിയ്ക് ഒരുക്കാം" നീലിനോട് ചേർന്ന് നിന്ന് കൃതി പറയുന്നത് കേട്ട് എല്ലാരും ചിരിച്ചു.. "ഇങ് തന്നെ" റേച്ചൽ അവരുടെ കയ്യിൽ നിന്നും ഫോണ് തട്ടിപറിച്ചു.. "ആമി നീ വേഗം വന്നെ പറ്റൂ..ഇല്ലേൽ എനിക്ക് പുര്കിൽ തന്നെ പലരെയും ലേബർ റൂമിൽ കയറ്റെണ്ടി വരും" അവർ ഇടകണ്ണിട്ട് ഐവിയെ തുറിച്ചു നോക്കി.. ആമി പൊട്ടിച്ചിരിച്ചു.. അപ്പോഴേക്കും ജെറി അവൾക് അരികിലേക് വന്നു പുറകിലൂടെ കയ്യിട്ട് തോളിൽ മുഖം ചായ്ച്ചു.. "അഹ് വന്നല്ലോ കഥ നായകൻ" ദിനു. "എന്താടാ നിനക്ക് ഒരു വിഷമം??" ജെറി "പിന്നെ വിഷമം വരാതെ ഇരിക്കുമോ.. നോക്ക്.. ക്രിസ്റ്റി ബ്രോ- ഐവി,അലക്സ് - സണ്ണി, യാകേശ് ബ്രോ - നവ്യാ,നോഹ- വയലറ്റ്, ദേ രണ്ട് ഓൾഡ് പീപ്പിൾസ്, പിന്നെ നിങ്ങൾ,, അതൊന്നും പോരാഞ്ഞു ഏതോ മദാമ്മയെ ഹർഷും സെറ്റാക്കി.. ഇപ്പൊ ഇവിടെ സിംഗിൾ ഞാൻ മാത്രം അല്ലിയോ" അവൻ മൂക്ക് വലിച്ചു.. "ഹർഷോ?? അവൻ ആരെ സെറ്റാക്കി??" ജെറി പെട്ടെന്ന് മുഖം പൊക്കി.. "അഹ് അതോക്കെ നടന്ന. ആശാൻ ഡേറ്റിന് പോയെക്കുവാ" കേറുക്കോടെ ദിനു പറയുന്നത് കേട്ട് ആമി ചിരി കടിച്ചു പിടിച്ചു..

"എല്ലാരും ഇവിടെ റോമാൻസിക്കുവ" അവൻ ചുറ്റും നോക്കിയതും എല്ലാരും അവരവരുടെ ലോകത്താണ്. "ടാ നിനക്ക് ഞാൻ ഇല്ലേ..നിന്നെ പോലെ ഞാനും സിംഗിൾ അല്ലെ"എവിടുന്നോ പൊട്ടി മുളച്ചു സ്റ്റെല്ല പറയുന്നത് കേട്ട് ദിനു ആശ്വാസത്തോടെ സ്റ്റെല്ലയെ നോക്കി.. "അവസാനം എന്നെ ഒറ്റക്ക് ആക്കരുത്!!" "നോ.. നിനക്ക് പറ്റിയ പെണ്ണിനെ ഞാൻ കണ്ടു പിടിച്ചു തരും.. എന്നിട്ടെ സ്റ്റെല്ല ഇനി ഡേറ്റ് ചെയ്യൂ.. പ്രോമിസ്" സ്റ്റെല്ല ഉറപ്പോടെ അവൻ വാക്ക് നൽകി.. "ധാതാണ്!!" അവൻ കോളർ പൊക്കി.. "എങ്കിൽ മോൻ വെച്ചോ.. ഞങ്ങൾക് ഇവിടെ കുറച്ച പണിയുണ്ട്" ജെറി ആമിയുടെ കയ്യിൽ നിന്നും ഫോണ് വാങ്ങി ദിനു എന്തേലും പറയും മുൻപേ കാട്ടാക്കി.. "എന്ത് പണി??" ആമി അവനെ ഉറ്റുനോക്കിയതും.. "ദേ ഇത്" തന്റെ ടി ഷർട്ട് വലിച്ചൂരി അവളുടെ അരയിലൂടെ കയ്യിട്ട് ഞൊടിയിടയിൽ ആമിയുടെ അധരങ്ങൾ തന്റെ അധരങ്ങളുടെ ഇടയിലേക് ഒതുക്കി നുകരാൻ തുടങ്ങി... ആമിയും ചേരുചിരിയോടെ അവനോട് ചേർന്നു നിന്ന് അവൻ നൽകുന്ന ചുംബനങ്ങൾ സ്വീകരിക്കുന്നതിനൊപ്പം അവനും അതേ ചുംബനങ്ങൾ നൽകി,, അവനിൽ ആധിപത്യം ഉറപ്പിച്ചു.. ---END---

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story