ദേവനന്ദൻ: ഭാഗം 18

Devananthan mahadevan

രചന: മഹാദേവൻ

പെട്ടന്നുള്ള അവളുടെ പ്രതികരണത്തിൽ സ്തബ്ദനായി നിൽക്കുകയായിരുന്നു ദേവൻ. എന്തിനാണവൾ ഓടിയത് എന്നോർത്ത് നാലുപാടും കണ്ണോടിച്ച ദേവന്റെ കണ്ണുകൾ ഉടക്കിയത് അവളെ ഭയപ്പെടുത്തിയ അതെ വസ്തുവിൽ ആയിരുന്നു. അതിലേക്ക് വീണ്ടും നോക്കിയ അവന്റെ കണ്ണുകൾ കുറുകി. ആാാ കണ്ണുകളിലപ്പോൾ വല്ലാത്തൊരു ഭാവമായിരുന്നു. അതുവരെ കാണാത്ത ദേവന്റെ അസുരഭാവം.. !!  ശരണ്യയുടെ വാക്കുകൾ തന്ന ഷോക്കിൽ ആയിരുന്നു നന്ദൻ. അവൾ പറഞ്ഞതൊന്നും ഉൾക്കൊളളാൻ കഴിയുന്നില്ല. ഇത്രേം ബോൾഡ് ആയ ഇവൾക്ക് ഇങ്ങനെ ഒക്കെ.... അവൻ മുഖം പൊത്തി തളർന്നിരിക്കുന്ന ശരണ്യയേ ഒന്നുകൂടി നോക്കി. ന്തോ ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ല. മനസ്സ് മരവിച്ചപ്പോലെ... ആകെ ഒരു നിർവികാരത . നന്ദൻ പതിയെ എഴുനേറ്റ് പുറത്തേക്ക് നടന്നു. തിരികെ കാറിലേക്ക് കയറി ഏങ്ങിട്ടെന്നില്ലാതെ കുറെ ദൂരം ഓടി. ലക്ഷ്യമില്ലാതെ..

അവൾ പറഞ്ഞതെല്ലാം ആ പഴയ വാശി മാത്രമായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു. ആളൊഴിഞ്ഞ ഒരിടത് കാർ ഒതുക്കി പരവേശത്തോടെ സീറ്റിലേക്ക് ചാരിയിരിക്കുമ്പോൾ ശരണ്യ പറഞ്ഞ വാക്കുകൾ കണ്മുന്നിൽ തെളിയുകയായിരുന്നു.  " ടോ, താനിങ്ങനെ കരയാതെ കാര്യം പറ. ന്താ തനിക്ക് പറ്റിയത്. മറ്റുള്ളവരിൽ നിന്ന് സ്വയം വെറുപ്പ് ഏറ്റുവാങ്ങി സ്വയം ശിക്ഷിക്കാൻ മാത്രം എന്താ നിനക്ക്...... " നന്ദൻ അവളുടെ തോളിൽ അമർത്തിപിടിക്കുമ്പോൾ അവൾ തൊഴുകൈയ്യോടെ പറയുന്നുണ്ടായിരുന്നു " ഞാൻ....... ഞാൻ..... am not a virgin... " ഇടിമിന്നലേറ്റവനെ പോലെ അവളിൽ നിന്ന് കൈ വലിച്ചെടുത്ത്‌ ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി നന്ദൻ. " നീ... നീ എന്താ... " വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ വിടങ്ങലിച്ചു നിൽക്കുന്ന അവന്റെ നോട്ടം താങ്ങാൻ കഴിയാതെ അവൾ നിറമിഴികൾ താഴ്ത്തുമ്പോൾ അവൾ കടച്ചിലടക്കാൻ കഴിയാതെ പറയുന്നുണ്ടായിരുന്നു

" അതെ നന്ദേട്ടാ... ഞാൻ ചാരിത്ര്യം നഷ്ട്ടപ്പെട്ടവൾ ആണ്. അല്ലെങ്കിൽ ഒരുത്തനെ സ്നേഹിച്ചതിന്റെ പേരിൽ സ്വയം നഷ്ട്ടപ്പെടുത്തിയവൾ ആണ്. +2 വിന് പഠിപ്പിക്കുമ്പോൾ തുടങ്ങിയ പ്രണയമായിരുന്നു ഞാനും അയാളും. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചു. അയാളെ മാത്രം സ്വപ്നം കണ്ടു. അയാളുടെ പേരിൽ അമ്മയോട് വഴക്കിട്ടു. പക്ഷേ സ്നേഹത്തേക്കാൾ ഒക്കെ മേലെ ശരീരത്തിനെ ആയിരുന്നു അയാൾ സ്നേഹിച്ചത്. എന്റെ എല്ലാ സങ്കടങ്ങളിലും കണ്ണീരൊപ്പാനും കൂടെ നിന്ന് ചേർത്തുപിടിക്കാനും ഒരാൾ ഉണ്ടെന്ന വിശ്വാസം.. ആ വിശ്വാസത്തെ ആണ് അയാൾ... കരയുമ്പോൾ കണ്ണീരൊപ്പി, നെഞ്ചിലേക്ക് ചേർത്തുപിടിച്ചു സാരമില്ലെടോ എന്ന ഒറ്റ വാക്ക് കൊണ്ട് കരുതലിന്റെ ഒരു ലോകം കാണിച്ച് തരുമ്പോൾ അത്രേം വർഷം കരുതലോടെ കൊണ്ടുനടന്ന അച്ഛനെയും അമ്മയെയും ഞാൻ പലപ്പോഴും അവഗണിച്ചു. അതിനുള്ള ശിക്ഷയാണ് എനിക്ക്... സ്നേഹത്തെ ചൂഷണം ചെയ്യുകയായിരുന്നു അയാൾ. അയാളുടെ പല ഇരകളിൽ ഒരാളാണ് ഞാൻ എന്ന അറിഞ്ഞപ്പോഴേക്കും...... " ശരണ്യ തളർച്ചയോടെ ബെഡിലേക്ക് ഇരുന്നു.

അവളുടെ വാക്കുകൾ നന്ദനെ ദേഷ്യത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിച്ചിരുന്നു. " എന്നിട്ട് ഇത്രയും ഇതെല്ലാം മൂടിക്കെട്ടി മറ്റുള്ളവരെയൊക്കെ വിഡ്ഢിവേഷം കെട്ടിച്ചതെന്തിനാണ് ? തെറ്റ് ചെയ്യാമെങ്കിൽ അതിന്റ അത്ര ധൈര്യം വേണ്ടല്ലോ അത് ഏറ്റുപറയാൻ. " അവൻ ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കിയെങ്കിലും ചോദ്യം പതിഞ്ഞ ശബ്ദത്തിൽ ആയിരുന്നു. " ഞാൻ എങ്ങനെ പറയും നന്ദേട്ടാ... അച്ഛന്റേം അമ്മയുടേം മോള് നശിച്ചെന്ന് എങ്ങനെ അവരോട് ... ഒരിക്കൽ സംഭവിച്ച ആ തെറ്റ് പിന്നീടയാൾ മുതലെടുക്കുകയായിരുന്നു. എല്ലാം അയാളുടെ മൊബൈലിൽ.... " വാക്കുകൾ മുഴുവനാക്കാതെ അവൾ വെറുപ്പോടെ മുഖം പൊത്തി. " ആരോടെങ്കിലും പറഞ്ഞാൽ ലോകം എന്നെ കൺകുളിർക്കെ കാണുമെന്നു പറഞ്ഞപ്പോൾ.... ആദ്യം പോലീസിൽ പറയണമെന്ന് തീരുമാനിച്ചതാ. പക്ഷേ, ഞാൻ കാരണം പിന്നീട് വീട്ടുകാർക്ക് ഉണ്ടാകുന്ന മാനക്കേട് ഓർത്തപ്പോൾ..

അങ്ങനെ ഒരു മാനക്കേടിനു മുന്നിൽ എന്റെ അച്ഛനും അമ്മയും തല കുനിക്കില്ല... അതിന് മുന്നേ അവർ ജീവിതം അവസാനിപ്പിക്കുമെന്ന് അറിയാവുന്നത് കൊണ്ട്.... അവൻ മനസ്സിൽ ഇടംപിടിച്ചത് മുതൽ അവിടെ നിന്നും ഞാൻ പടിയിറക്കിയത് ന്റെ അച്ഛനേം അമ്മേം ആയിരുന്നു. എന്റെ മാറ്റം, പെരുമാറ്റം, ദേഷ്യം... എല്ലാം അവരെ ഒത്തിരി സങ്കടപ്പെടുത്തിയിട്ടുണ്ട് . അവൻ വന്നതിൽ പിന്നെ ആയിരുന്നു കൂടുതലും. എന്റെ ഈ നശിച്ച ജീവിതം കൊണ്ട് വീണ്ടും അവരെ കരയിപ്പിക്കാൻ വയ്യെന്ന് തോന്നിയപ്പോൾ ആരോടും ഒന്നും പറയാതെ എല്ലാം ഞാൻ ഉള്ളിലൊതുക്കി. അയാൾ...... അയാളെന്നെ ചതിക്കുകയായിരുന്നു. " അവൾ വിങ്ങിപ്പൊട്ടി ഇരിക്കുമ്പോൾ നന്ദന്റ മുഖത്ത്‌ പുച്ഛം ആയിരുന്നു. ". കൊള്ളാം.... ചതിച്ചെന്ന്... ആര്? പ്രണയത്തെ കിടപ്പറ വരെ എത്തിച്ചിട്ട് ചതിക്കപ്പെട്ടെന്ന്. ഒരുത്തൻ അതിന് മുതിർന്നെങ്കിൽ അതിന് കുട പിടിക്കാതെ ഇട്ടെറിഞ്ഞുപോരുന്നതിനു പകരം.. എല്ലാം കഴിഞ്ഞ് മുതലെടുപ്പ് നടത്തിയവൻ ഭീക്ഷണിയായപ്പോൾ ആണോ നീ അറിഞ്ഞത് നിന്റ അച്ഛനും അമ്മയും വിഷമിക്കുമെന്ന്.?

നാണക്കേട് ഓർത്ത് അവർ ആത്മഹത്യ ചെയ്യുമെന്ന്. ? എല്ലാത്തിനും നിന്ന് കൊടുത്തിട്ട് അവസാനം പറയുന്ന വാക്ക്, ചതിക്കപ്പെട്ടു. ശരിക്കും ഇപ്പോൾ ചതിക്കപ്പെട്ടതാരാ? നിന്നെ സ്നേഹിച്ചും ലാളിച്ചും വളർത്തി തന്നോളമാക്കിയ നിന്റ അച്ഛനും അമ്മയുമൊ? അതോ മനസ്സിൽ തോന്നിയ ഇഷ്ട്ടത്തിന്റെ പേരിൽ നിന്നെ ജീവിതത്തിലേക്ക് കൂട്ടിയ ഞാനോ? എന്നെ വിട്ടേക്ക്. നിനക്ക് ഇഷ്ടമല്ലെന്ന് അറിഞ്ഞിട്ടും നിന്റ പിറകെ വന്ന ഞാൻ അത് അർഹിക്കുന്നു. പക്ഷേ, നിന്റ മാതാപിതാക്കൾ നിന്നോട് എന്ത് തെറ്റ് ചെയ്തു? ഇപ്പഴും ഇതൊന്നുമറിയാതെ നിന്റ മാറ്റത്തിന് വേണ്ടി കൊതിയോടെ കാത്തിരിക്കുകയാണ് അവർ. എന്നിട്ട് ചതിക്കപ്പെട്ടുപോലും.... ഇന്ന് എവിടെ നോക്കിയാലും കാണുന്നതാണ് ഈ വാക്ക്. ചതിക്കപ്പെട്ടു, പീഡിപ്പിക്കപ്പെട്ടു. അവിടെ കൊണ്ടോയി പീഡിപ്പിച്ചു, പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചു, വീട്ടിൽ വന്നു പീഡിപ്പിച്ചു.

കണ്ടവനെ വിളിച്ചു വരുതി വാതിൽ തുറന്ന് കൊടുത്തിട്ട് മടുക്കുമ്പോൾ പീഡനം. കണ്ടവന്റെ കൂടെ വിളിക്കുമ്പോഴേക്കും പല ഇടതും പോയിട്ട് അവസാനം ചതിക്കപ്പെട്ടു. കണ്ടും കേട്ടും കണ്ണും കാതും മരവിച്ചുപോയി. ഇങ്ങനെ ഒക്കെ കണ്ടിട്ടും കേട്ടിട്ടും പിന്നെയും പെണ്ണുങ്ങൾ വിവാഹവാഗ്‌ദാനത്തിന്റ പേരിലും മറ്റു പല രീതിയിലും പീഡനത്തിന്റെ പുത്തൻ വേർഷൻ പരീക്ഷിക്കുന്ന സാക്ഷരകേരളം. അറിവെന്നത് പുസ്തകത്തിന്റെ താളുകളിൽ എഴുതിച്ചേർത്തത് മാത്രമല്ല, പുറമെ കണ്ണുകൾ കൊണ്ട് കാണുന്നതിന്റേയും കാത് കൊണ്ട് കേൾക്കുന്നതിലെയും തെറ്റും ശരിയും വേർതിരിച്ചറിയാനുള്ള ബുദ്ധി കൂടി കാണിക്കുന്നിടത്താണ് ആണ്. " അവന്റെ ഓരോ വാക്കും ചാട്ടുളി പോലെ നെഞ്ചിൽ വന്നു പതിക്കുമ്പോൾ മറുത്തൊരു വാക്ക് പറയാൻ കഴിയുന്നില്ലായിരുന്നു അവൾക്ക്. നന്ദൻ പറയുന്നതിലെ ശരികളെ നേരത്തെ തിരിച്ചറിയാതെ പോയ തെറ്റോർത്തു നെഞ്ച് വിങ്ങുമ്പോൾ മനസ്സ് കേഴുകയായിരുന്നു ഓരോ കാൽകളിലും വീണ് മാപ്പ് പറഞ്ഞുകൊണ്ട്. " നന്ദേട്ടാ... എനിക്കറിയാം ഒരാൾക്ക് മുന്നിലും മാപ്പ് അപേക്ഷിക്കാൻ പോലും ഞാൻ അർഹയല്ല...

നന്ദേട്ടൻ പറഞ്ഞപോലെ ചതിക്കപ്പെട്ടത് ഞാൻ അല്ല, ന്റെ അച്ഛനും അമ്മയുമാണ്... ന്നേ വളർത്തി വലുതാക്കി അവർക്ക് നെരെ തന്നെ വിരൽ ചൂണ്ടാൻ പ്രാപ്തയാക്കിയത് മുതൽ. ഇനി ഇങ്ങനെ ഒരു വേദന കൂടി അവർക്ക് താങ്ങാൻ കഴിയില്ല നന്ദേട്ടാ.. അതുകൊണ്ട് അവരിതൊന്നും.... ശരണ്യ നന്ദന് മുന്നിൽ തൊഴുകൈയ്യോടെ ഇരിക്കുമ്പോൾ അവൻ നിരാശയോടെ അവളുടെ മുഖത്തേക്ക് നോക്കി. ഏറെ സ്നേഹിച്ചുപ്പോയി.. പക്ഷേ.... എന്തോകെയോ പറയണമെന്നുണ്ട്. പക്ഷേ, ഇപ്പോൾ അവളിലെ നിസ്സഹായത അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു. അവളെ വിഷമത്തോടെ ഒന്ന് കൂടി നോക്കികൊണ്ട് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ എന്തോ ഓർത്തപ്പോലെ തിരിഞ്ഞുനിന്നു അവൻ.

" ഒന്ന് പറഞ്ഞില്ല.. പ്രണയത്തെ കാമം കൊണ്ട് തളച്ചിടുന്നവന്റെ പേര്? " നന്ദൻ അവളുടെ മറുപടിക്കായി കാത്തുനിൽക്കുമ്പോൾ അവൾ ബെഡിൽ കിടന്ന മൊബൈൽ എടുത്ത് അതിലെ ഒരു പ്രൊഫൈൽ അവന് നെരെ കാണിച്ചുകൊണ്ട് വിറയ്ക്കുന്ന ചുണ്ടുകളാൽ ആ പേര് മന്ത്രിക്കുന്നുണ്ടായിരുന്നു.. ! " ദേവൻ..... മഹാദേവൻ.... " ആ മുഖം കണ്ട് ണ നന്ദൻ ഞെട്ടലോടെ ഫോണിലേക്ക് ഒന്ന്കൂടി നോക്കി. ഒരിക്കലും മറക്കാൻ കഴിയാത്ത മുഖം.... മാന്യമായ പെരുമാറ്റം കൊണ്ട് മനസ്സ് കീഴടക്കിയ മുഖം !! ദേവൻ.. !! അവളെ മറികടന്ന് നന്ദൻ പുച്ഛത്തോടെ തിരിയുമ്പോൾ മനസ്സിൽ പറയുന്നുണ്ടായിരുന്നു. " കൊള്ളാം... ദേവന്റെ രൂപവും അസുരന്റെ ജന്മവും....... മഹാദേവൻ..... !! "......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story