❣️ ദേവപല്ലവി ❣️ ഭാഗം 1

devapallavi

രചന: മുകിലിൻ തൂലിക

 "നിന്നെപ്പോലെ ശരീരം നശിച്ചതിനെ ആണല്ലോ എനിക്ക് കിട്ടിയത്.. ഉടുത്തൊരുങ്ങി എന്റെ മുന്നിൽ വന്നു നിൽക്കാൻ എന്ത് യോഗ്യത ഉണ്ടെടി നിനക്ക്... താലി കെട്ടിയവൻ ആഗ്രഹിക്കുന്ന പരിശുദ്ധി ഉണ്ടോ നിനക്ക്.."ആദ്യരാത്രിയിൽ മുറിയിലേക്ക് കയറിച്ചെന്ന പല്ലവി കണ്ടത് തന്റെ കയ്യിലെ പാൽ ഗ്ലാസ് തട്ടിത്തെറിപ്പിച്ച് തനിക്ക് നേരെ പാഞ്ഞടുക്കുന്ന ദേവ്നെ ആയിരുന്നു... അവൻറെ മുഖഭാവം കണ്ടതോടെ കയ്യും കാലും തളർന്ന് താനിപ്പോൾ ബോധംകെട്ടുവീണു പോകുമെന്ന് തോന്നി പല്ലവിയ്ക്ക്..

പല്ലവി തന്റെ കണ്ണുകൾ ഇറുക്കിയടച്ച് ഒരു ബലത്തിന് എന്നോണം വിറയ്ക്കുന്ന കൈകൾ തന്റെ സാരിയിലേക്ക് മുറുകെപ്പിടിച്ചു.. അവളുടെ നിൽപ്പ് ഭാവവും കണ്ടപ്പോൾ ദേവ്ന് തന്റെ ദേഷ്യം കൂടുകയാണ് ചെയ്തത്.. അവൻ പാഞ്ഞു ചെന്ന് പല്ലവിയുടെ കവിളിൽ കുത്തിപ്പിടിച്ച് അവളുടെ മുഖം തനിക്ക് നേരെ ഉയർത്തിപ്പിടിച്ചു... പല്ലവി അപ്പോഴും തന്റെ കണ്ണുകൾ ഇറുക്കിയടച്ചു നിൽക്കുകയായിരുന്നു.. ദേവ്ന്റെ മുഖത്തേക്ക് നോക്കാൻ അവൾ വല്ലാതെ ഭയപ്പെട്ടിരുന്നു...

അവളുടെ നിൽപ്പും ഭാവവും കണ്ടപ്പോൾ ദേവ്ന് അവളോടുള്ള ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്തത്... "എന്റെ അച്ഛന്റെയും അമ്മയുടെ സാമൂഹ്യസേവനം മൂലം എനിക്ക് നഷ്ടമായത് എന്റെ ജീവിതമാണ്.. വിവാഹ ജീവിതത്തെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങളാണ്.. നിന്നെപ്പോലെ കണ്ടവരുടെ കൂടെ അഴിഞ്ഞാടി സ്വന്തം ശരീരവും നശിപ്പിച്ച് നിൽക്കുന്നവളുടെ കൂടെയുള്ള ജീവിതം എനിക്ക് ചിന്തിക്കാൻ വയ്യ.." പല്ലവിയുടെ കവിളിൽ കുത്തി പിടിച്ചിട്ടുള്ള അവൻറെ കൈകൾ വല്ലാതെ മുറുകാൻ തുടങ്ങിയിരുന്നു..

അതിൻറെ വേദന സഹിക്കാൻ പറ്റാതെ പല്ലവിയുടെ മുഖം ചുവന്നു.. ഒരൂക്കോടെ അവളെ കട്ടിലിലേക്ക് തള്ളിയിട്ടു അവൻ പറഞ്ഞു... "എന്റെ കൂടെ രാജകുമാരിയായി വാഴാമെന്ന് നീ കരുതണ്ട മോളേ... നശിച്ചവൾ.. എന്റെ മുൻപിലിനി നിന്നെ കണ്ടാൽ ഉണ്ടല്ലോ" എന്നും ആക്രോശിച്ച് അവൻ ഉച്ചത്തിൽ വാതിൽ വലിച്ചടച്ചു പുറത്തേക്കു പോയി... പല്ലവിയോടുള്ള ദേവ്ന്റെ ദേഷ്യം ആളി കത്തുകയായിരുന്നു.. ചതി.. എല്ലാവരും കൂടി എന്നെ ചതിച്ചു..അപ്പോഴും അവന്റെ ഇരുകാതുകളിലും താലിക്കെട്ടിന് ശേഷം അവളെ കുറിച്ച് അവൻ അറിഞ്ഞ കാര്യങ്ങൾ അലയടിച്ചു കൊണ്ടിരിക്കുകയായിരുന്നു.. തുടരും.. 

Share this story