❣️ ദേവപല്ലവി ❣️ ഭാഗം 10

devapallavi

രചന: മുകിലിൻ തൂലിക

പല്ലവി നിലവിളക്കുമായി പൂജാമുറിയിലേക്ക് കയറി... നിലവിളക്ക് ഭഗവാനും മുൻപിൽ വെച്ച് കണ്ണടച്ചു പ്രാർത്ഥിച്ചു ദേവും അവളോട് ചേർന്നു നിന്നു. " മോളെ ഇനി വൈകിട്ടത്തെ function ന് പോയാൽ മതി.. അത് വരെ മോളൊന്ന് റെസ്റ്റെടുത്തോ.. ഡാ ദേവൂട്ട നീ ഞങ്ങളുടെ മുറിയിൽ പോയി റസ്റ്റ് എടുത്തോ... അതെന്താ അമ്മേ എൻറെ റൂമിന് എന്തുപറ്റി..🤔 ഒന്നും പറ്റിയില്ല ടാ നിന്റെ അമ്മാവന്റെ വാനരപ്പട അതിനകത്ത് മണിയറ ഒരുക്കണമെന്ന് പറഞ്ഞ് കയറി പോയിട്ടുണ്ട്.. അതാ ഇപ്പൊ അങ്ങോട്ട് പോകണ്ട എന്നുപറഞ്ഞേ...😀 ഇതുകേട്ട് ദേവ് പല്ലവിയെ നോക്കി മീശയും പിരിച്ച് കണ്ണിറുക്കി കാണിച്ചു...😜 പല്ലവി ഒന്ന് പതറി.. പെട്ടെന്ന് തന്നെ അവളുടെ മുഖത്തൊരു വിഷാദഭാവം നിഴലിച്ചു..അവളുടെ കണ്ണുകളിൽ കണ്ണുനീർ തളം കെട്ടിക്കിടന്നു.. പെട്ടെന്നുള്ള പല്ലവിയുടെ മാറ്റം ദേവും ശ്രദ്ധിച്ചിരുന്നു..

"മോള് വായോ അമ്മ മുറി കാട്ടി തരാം " മാലതി പല്ലവിയെ കൂട്ടി അപ്പുറത്തെ റൂമിലേക്ക് പോയി... വലിയ റൂം ആയിരുന്നു അത്.. സാധനങ്ങളെല്ലാം അടുക്കിയൊതുക്കി വെച്ചിരിക്കുന്നു.. നല്ല വൃത്തിയും ഭംഗിയുമുള്ള റൂം.. പല്ലവി റൂമിൽ ആകെ ഒന്ന് കണ്ണോടിച്ചു... ചുവരിലും കബോർഡിലും കേരള തനിമ വിളിച്ചോതുന്ന കരകൗശലവസ്തുക്കളും ചിത്രങ്ങളും...🥰 ഇതെല്ലാം ദേവുട്ടന്റെ ഓരോ ഇഷ്ടങ്ങളാണ്.. ഈ വീടിൻറെ മുക്കിലും മൂലയിലും അവൻ ഇതുപോലെ ഓരോ ഓരോന്നും കൊണ്ട് വച്ചിട്ടുണ്ട്.. ഈ വീടുപോലും അവന്റെ പ്ലാൻ ആണ്..😁 പല്ലവിയുടെ കയ്യിലേക്ക് bath towel നീട്ടിക്കൊണ്ട് മാലതി പറഞ്ഞു.. ശരിയാണ് ആ വീടിന് പഴമയുടെ ഒരു ഭംഗിയും ചാരുതയുമുണ്ടായിരുന്നു പണ്ടത്തെ നാലുകെട്ട് പോലെ പല്ലവി ഓർത്തു...❣️ "മോള് പോയി ഫ്രഷ് ആയിട്ട് വായോ കുറച്ചുകഴിഞ്ഞ് ബ്യൂട്ടീഷൻ വരും"

"മേക്കപ്പ് ഒന്നും വേണ്ട മോനെ അതൊന്നും ചെയ്ത് എനിക്ക് ശീലമില്ല" "അല്ലേലും അമ്മേടെ മോൾക്ക് അതിൻറെ ആവശ്യമൊന്നുമില്ല.. അത്ര സുന്ദരിയല്ലേ.. ദേവ്നും ഇതൊന്നും ഇഷ്ടമല്ല മോളെ.. പിന്നെ ഒരുപാട് ആൾക്കാർ വരുന്നതല്ലേ.. എന്റെ മോളെ കണ്ട് അവരൊക്കെ ഒന്ന് അസൂയപ്പെടട്ടെ.. മാലതി ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ പിടിച്ചു പറഞ്ഞു..😁 പല്ലവി ചിരിച്ചുകൊണ്ട് തലയാട്ടി ഫ്രഷ് ആകാൻ ബാത്റൂമിലേക്ക് പോയി... ഫ്രഷായി ഇറങ്ങിയതും റൂമിൽ അമ്മയെ കണ്ടില്ല.. അവൾക്ക് ഫംഗ്ഷന് ഇടാനുള്ള പർപ്പിൾ കളർ ഗൗൺ ബെഡിൽ ഇരിപ്പുണ്ടായിരുന്നു... പല്ലവി അതൊന്നും എടുത്തു നോക്കുമ്പോൾ പെട്ടെന്ന് രണ്ട് കൈകൾ അവളുടെ പുറകിലൂടെ സാരിയുടെ വിടവിലൂടെ കാണുന്ന വയറിലും ഇടുപ്പിലും അമർന്നു... പല്ലവി തിരിഞ്ഞ് നോക്കും മുൻപേ അവളെ ചേർത്ത് പിടിച്ചു അവളുടെ പിൻകഴുത്തിൽ ചുണ്ടുകൾ ചേർന്നിരുന്നു...

പല്ലവി ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ കള്ള ചിരിയോടെ നിൽക്കുന്ന ദേവ്... പല്ലവിയുടെ വർദ്ധിച്ച ഹൃദയമിടിപ്പ് വേഗത ഒന്നു കുറഞ്ഞു ആ കണ്ണുകളിൽ ഒരു ആശ്വാസം നിഴലിച്ചു... പേടിച്ചോ എന്റെ പെണ്ണ് .. നിൻറെ ദേവേട്ടൻ അല്ലേ പിന്നെ എന്തിനാ പേടിക്കണേ അവൻ കുറുമ്പോടെ ചോദിച്ചു..😁 പല്ലവി ചെറിയ കള്ള പരിഭവത്തോടെ ദേവൻറെ നെഞ്ചിലൊന്ന് ഇടിച്ചു... "മോളെ ഫ്രഷായി കഴിഞ്ഞോ ബ്യൂട്ടീഷൻ വന്നിട്ടുണ്ട്.." "ആ അമ്മേ കഴിഞ്ഞു" മഹാദേവ escape...🏃🏻‍♂️🏃🏻‍♂️ അമ്മയുടെ ശബ്ദം കേട്ടതും ദേവ്ന്റെ പൊടിപോലും പിന്നെ കാണാനില്ല അപ്പോഴേക്കും എങ്ങോട്ടു പോയെന്ന് ഓർത്ത് പല്ലവീ അത്ഭുതപ്പെട്ടു...😨 ബ്യൂട്ടീഷൻ വന്ന് പല്ലവിയെ ആര് കണ്ടാൽ കൊതിക്കുന്ന സുന്ദരിയാക്കി മാറ്റി...ദേവ് ഒരു പർപ്പിൾ കളർ ഷർവാണിയിൽ സുന്ദരനായിരുന്നു... രണ്ടുപേരും പരസ്പരം നോക്കി നിന്നു പോയി.. *****************

ദേവ മഹല്ലിൽ നിന്ന് 10 മിനിറ്റ് യാത്രയുണ്ടായിരുന്നു ഹോട്ടൽ അലങ്കാറിലേക്ക്..ദേവും പല്ലവിയും മാലതിയും മോഹനും കൃത്യം 7 മണിയോടെ ഹോട്ടലിൽ എത്തി... വീട്ടിലെ കല്യാണ ഒരുക്കങ്ങൾ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അവിടുത്തെ അലങ്കാരങ്ങൾ...😍😍 തികച്ചും മോഡേൺ... വരുന്ന ഗസ്റ്റുകളുടെ മനം നിറയ്ക്കുന്ന തരത്തിൽ.... സ്റ്റേജിലേക്ക് കയറാൻ ദേവ്ന്റെ കൈകളിൽ മുറുകെ പിടിച്ച്.. ഇരുവശത്തും ഇരിക്കുന്ന ഗസ്റ്റുകളെ നോക്കി ചിരിച്ച് തെല്ലൊരു അമ്പരപ്പോടെ പല്ലവി നടന്നു.. സ്റ്റേജിലേക്ക് കയറിയതും വലിയൊരു കരഘോഷമായിരുന്നു.. എങ്ങും പോപ് അപ്പുകൾ പൊട്ടിത്തെറിച്ച് അവയിലെ വർണ്ണകടലാസുകൾ എങ്ങും പാറി നടന്നു...🎊🎊🎉🎉 വന്നവരൊടെല്ലാം ചിരിച്ചും സംസാരിച്ചു ഇരുവരും ക്ഷീണിച്ചു തുടങ്ങി..ക്ഷണിച്ച അതിഥികളൊക്കെ വന്നു ഫുഡ് കഴിച്ചു അവരെ വിഷ് ചെയ്തു പോയി..

അപ്പോഴാണ് കയ്യിൽ ഒരു ഗിഫ്റ്റും മുഖത്തൊരു പുച്ഛം ചിരിയുമായി രാജേന്ദ്ര വർമ്മ അങ്ങോട്ടേക്ക് വന്നത്... ആ വരവ് തന്നെ ദേവ്ന് തീരെ പിടിച്ചില്ല..🤨 ശത്രു ആണെങ്കിലും ദേവൻറെ വീട്ടുകാർ അയാളെ മകന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നു.. ദേവ്ന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി.. അത് മറച്ചു വെച്ച് അവൻ അയാളെ നോക്കി ചിരിക്കാൻ ശ്രമിച്ചു... "wish you happy married life young builder mister Dev Mohan" പക എരിയുന്ന കണ്ണുകളാൽ ദേവ്ന് നേരെ തൻറെ കൈകൾ നീട്ടി വിഷ് ചെയ്തു...😡 ദേവ് അതേ നാണയത്തിൽ തന്നെ പകയോടെ നോക്കി ചിരിച്ചെന്ന് വരുത്തി അയാളുടെ നീട്ടിയ കയ്യിൽ പിടിച്ചു കുലുക്കി..😡🤝 "അല്ലാ ദേവ് തന്റെ ഭാര്യയെ എനിക്ക് പരിചയപ്പെടുത്തുന്നില്ലേ..." ദേവ് അയാളെ ഒന്ന് ഇരുത്തി നോക്കി...😡 "പല്ലവി ഇത് വർമ്മ കൺസ്ട്രക്ഷന്റ MD Mr.രാജേന്ദ്ര വർമ്മ.." പല്ലവി അയാളെ നോക്കി നമസ്കാരം പറഞ്ഞു...

തന്നെ നോക്കി വഷള ചിരിയോടെ നിൽക്കുന്ന വർമ്മയെ പല്ലവിക്ക് എന്തോ ഇഷ്ടമായില്ല....🤨 തിരക്കുകൾ എല്ലാം ഒതുങ്ങി Reception hall ആളൊഴിഞ്ഞ് തുടങ്ങി എന്ന് മനസ്സിലായപ്പോൾ പല്ലവി ഒന്ന് rest room വരെ പോയിട്ട് വരാമെന്ന് ദേവിനോട് പറഞ്ഞു... അവൻ അമ്മയെ കൂട്ടി അവളെ പറഞ്ഞയച്ചു.... ഇതേസമയം വർമ്മ അവൾ പോകുന്നത് നോക്കി തന്റെ താടി ഒന്ന് ചൊറിഞ്ഞു.. "nice selection Mr Dev തന്റെ ഭാര്യ ഒരു അപ്സരസുന്ദരി തന്നെയാട്ടോ.." അയാളുടെ മുഖത്തെ വഷള ചിരി ദേവിന് തീരെ പിടിക്കുന്നുണ്ടായില്ല.. അവൻ തന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ ആയി കൈകൾ അമർത്തി ചുരുട്ടി പിടിച്ചു ദീർഘനിശ്വാസം വിട്ടു...😠 "നീ ശരിക്കും ഭാഗ്യവാൻ തന്നെയാണ് ദേവ് ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്ന നിന്റെ കൺസ്ട്രക്ഷൻ കമ്പനി.. ഇപ്പോൾ നിന്റെ സുന്ദരിയായ ഭാര്യ അവളെ കിട്ടിയതിലാണ് നീ ഏറ്റവുമധികം സന്തോഷിക്കേണ്ടത് നിന്റെ ഇനിയുള്ള വളർച്ചയ്ക്ക് അവളെ വേണ്ട വിധം നീ ഉപയോഗിച്ചാൽ മതി..

"ഫ്ഭാാാാ പന്ന............മോനെ.. നീ പറയുന്നത് എല്ലാം കേട്ട് ഞാൻ മിണ്ടാതെ നിൽക്കുന്നുന്ന് കരുതി എന്തും പറയാന്നാണോ നിനക്ക്.. നിനക്ക് ചിലപ്പോ ആ സംസ്കാരം ആയിരിക്കും.." ദേവ് ഇരച്ചു കയറുന്ന തന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ വളരെ പാട്പ്പെടുന്നുണ്ടായി...😠😠😠 "ഇത്രയും എക്സ്പീരിയൻസ്ഡ് ആയ ഒരുത്തിയെ സ്വന്തമായി കിട്ടിയതോടെ നിനക്കിനി തിരിഞ്ഞു നോക്കാനില്ലാ ദേവ്..വർമ്മ അവനെ ഒരു നിമിഷം പുച്ഛത്തോടെ നോക്കി... ദേഷ്യം കൊണ്ട് ദേവ്ന്റെ മും വലിഞ്ഞ് മുറുകി.. "നിൻറെ ഈ പുഴുത്ത നാവുകൊണ്ട് എന്റെ പല്ലവിയെ കുറിച്ച് ഒരക്ഷരം ഇനി പറഞ്ഞാലുണ്ടല്ലോ ചവിട്ടി പറിച്ചെടുക്കും ഞാനത്.. പന്ന........ മോനെ..നീ എന്താടാ എന്നെ കുറിച്ച് കരുതിയിരിക്കുന്നേ.." ദേവ് ഒരു കൊടുങ്കാറ്റ് കണക്കേ പാഞ്ഞ് വന്ന് വർമ്മയുടെ കഴുത്തിനു കുത്തിപ്പിടിച്ച് കത്തുന്ന കണ്ണുകളെ അയാളെ നോക്കി പറഞ്ഞു😠😠 "cool Dev cool ഞാൻ പറയുന്നത് നീ സമാധാനമായി കേൾക്ക്.. അതിന് ശേഷം നീ പ്രതികരിക്ക്.. തെറ്റായിട്ട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല...

എന്റെ പല്ലവി എന്റെ പല്ലവി എന്ന് നീ നാഴികയ്ക്ക് നാല്പതുവട്ടം പറയുന്നുണ്ടല്ലോ അവൾ നിന്റെ മാത്രം പല്ലവി അല്ല..അവള് നാട്ടിലെ കാണാൻ കൊള്ളാവുന്ന പണകൊഴുപ്പുള്ള മിക്ക ആണുങ്ങളുടേയും പല്ലവി ആയിരുന്നതാണ്..." തന്റെ കാതുകളിൽ പതിക്കുന്ന വർമ്മയുടെ ശബ്ദം അവനെ പൊള്ളിച്ചു കൊണ്ടേയിരുന്നു.. എങ്കിലും തന്റെ വിശ്വാസം മുറുകെ പിടിച്ചവൻ വർമ്മയെ ദഹിപ്പിക്കും വിധം നോക്കി..😠 "നിൻറെ ഭാര്യ നാട്ടിൽ അറിയപ്പെടുന്ന prostitute ആണ് ദേവ് എല്ലാം മുൻക്കൂട്ടി കണ്ട് പടയൊരുക്കം നടത്തുന്ന നിനക്ക് ഇത് മാത്രം എന്തേ അറിയാതെ പോയി.. " അത് കേട്ടതോടെ വർമ്മയുടെ കഴുത്തിൽ മുഴുകിയിരുന്ന ദേവ്ന്റെ കൈകൾ ഒന്നായഞ്ഞൂന്ന എന്ന് മനസ്സിലായ അയാൾ ദേവ്ന്റെ കൈ തന്ന്റെ കഴുത്തിൽ നിന്നും മോചിപ്പിച്ച് ഒരു വിജയ ചിരിയോടെ അവനെ നോക്കി.. അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും നിറയാൻ തുടങ്ങി... "ബാംഗ്ലൂരിലെ ഒരു ഹോട്ടലിൽ വച്ച് നിന്റെ പല്ലവിയെ എന്റെ മകൻറെ മുംബൈയിൽ നിന്നും വന്ന ഫ്രണ്ട്സിനെ ഒപ്പം വ്യഭിചാരക്കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

.അവനാണ് അവളെ അവർക്ക് റെഡിയാക്കി കൊടുത്തത്... പക്ഷേ പോലീസ് റെയ്ഡ് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല.. കേസ് ഞാൻ കാശ് എറിഞ്ഞു ഒതുക്കി തീർത്തു കാരണം എനിക്ക് എന്റെ മകന്റെ കൂട്ടുകാരാണ് വലുത്.." വർമയുടെ ഓരോ വാക്കുകളും ദേവ്ന്റെ ഹൃദയത്തിൽ ഓരോ ആണി അടിച്ചു കയറ്റുന്നലധികം വേദനയോടെ തറഞ്ഞു കയറി.. "നോ ഞാനിതു വിശ്വസിക്കില്ല നിൻറെ എല്ലില്ലാത്ത നാവു കൊണ്ട് നീ പറയുന്ന എന്തും ഞാൻ വിശ്വസിക്കും എന്നാണോ നിന്റെ ലക്ഷ്യം എന്നെ തകർക്കുക എന്നുള്ളതാണ്.."ദേവ് കേട്ടാൽ അറയ്ക്കുന്നത് കേട്ട പോലെ തന്റെ ചെവി പൊത്തിപ്പിടിച്ചു.. ഇതിൽ ഞാനെന്തിന് നുണ പറയണം ദേവ് നിനക്ക് തെളിവ് വേണോ എന്റെ മൊബൈലിലേക്ക് നോക്ക് വർമ്മ അയാളുടെ മൊബൈൽ അവന്റെ മുഖത്തിന് നേരെ നീട്ടി.. പല്ലവിയെ കുറച്ച് ആളുകളോടൊപ്പം അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ഫോട്ടോസ്... ദേവ് ഇതെല്ലാം കണ്ട് ഞെട്ടി തരിച്ചു അവൻ എല്ലാം തകർന്നവനെ പോലെ പുറകീലെ കസേരയിലേക്ക് വീഴുകയായിരുന്നു... ദേവ്ന്റെ അവസ്ഥ വർമ്മയിലെ ആവേശം കൂട്ടി..

"എവിടെ നിന്റെ ദേഷ്യം ഒന്നും കാണാനില്ലല്ലോ.. നിഹാരം കൺസ്ട്രക്ഷൻ കമ്പനിയുടെ തകർച്ചയുടെ ശവപ്പെട്ടിയുടെ മേൽ ഞാനടിച്ച ആദ്യത്തെ ആണിയാണിത് .. ഒരു പ്രതികാര ബുദ്ധിയോടെ വർമ്മ പറഞ്ഞു കൊണ്ടേ ഇരുന്നു.. ഇനി നീ തകരും.. നിന്റെ തകർച്ചയിൽ എനിക്കുണ്ടാകുന്ന ലാഭം എത്രയാണെന്നോ.. ഒരിക്കലും കരകയറാൻ പറ്റാത്ത വിധം നീ തകർന്നടിയും.. എനിക്കത് കണ്ട് ആനന്ദിക്കണം ദേവ്.. നിൻറെ ജീവിതം തകർക്കാൻ ചുക്കാൻ പിടിച്ചതാ നിന്റെ അച്ഛനും അമ്മയും അതെനിക്കിഷ്ടപ്പെട്ടു വളരെ ഇഷ്ടപ്പെട്ടു ദേവ്..". വർമ്മ അട്ടഹസിച്ചു😏😆 എല്ലാം തകർന്നവനെപ്പോലെ തല താഴ്ത്തി ദേവ് ഇരുന്നു.. വർമ്മയുടെ വാക്കുകൾക്കെതിരെ പറയാൻ അവന്റെ നാവിന് ശക്തിയില്ലായിരുന്നു.. ഭൂമി പിളർന്ന് താൻ താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഒരുവേള ദേവ് ആത്മാർത്ഥമായി ആഗ്രഹിച്ചു..😰 "എന്ന ശരി മോനെ ദേവ് പോയി നിൻറെ സുന്ദരിയായ പല്ലവി കെട്ടിപ്പിടിച്ച് ഫസ്റ്റ് ആഘോഷിക്ക് ഞാൻ ഇറങ്ങാണ്..

പിന്നെ ഇടക്കൊക്കെ ഒന്ന് എണീറ്റ് അവളെ നോക്കു നല്ലതായിരിക്കും അവൾ അടുത്തു തന്നെ കിടപ്പുണ്ടെന്ന് ഉറപ്പ് വരുത്താൻ അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അത് കിടക്കില്ലല്ലോ അത് പിന്നെയും പൊട്ടക്കുളം തന്നെ തേടി പോകും.." കാളകൂടവിഷം ദേവ്ന്റെ മനസ്സിൽ കുത്തിനിറച്ച് അയാൾ വിജയ ചിരി ചിരിച്ച് അവിടെനിന്നും ഇറങ്ങി.. " ഒരു ദേവ് മോഹൻ ഈ അടിയിൽനിന്ന് നീ ഒരിക്കലും എഴുന്നേൽക്കില്ല അതുമതി എനിക്ക്..," അയാളുടെ ഉള്ളിൽ പതഞ്ഞുപൊങ്ങുന്ന പക ആ കണ്ണുകളിൽ കാണാമായിരുന്നു.. ദേവൻറെ ചെവിയിൽ വർമമയുടെ വാക്കുകൾ അലതല്ലി കേട്ടുകൊണ്ടിരുന്നു ചെവി പൊത്തിപ്പിടിച്ചു കണ്ണുകൾ ഇറുകെ അടച്ചു ഇരുന്നു... അപ്പോഴും അവന്റെ കണ്ണുകൾ നിയന്ത്രണാതീതമായി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

ആ സത്യം അവന് അംഗീകാരിക്കാൻ വയ്യായിരുന്നു..പല്ലവി എന്റെ ജിവനായി ഞാൻ കണ്ടവൾ... കാട്ട് തീ പോലെ ദേവ് റിസപ്ഷൻ ഹാളിന് പുറത്തേക്ക് പോയി..അവൻറെ കണ്ണുകളിലെ കനൽ ചുറ്റും ഉള്ളവയെല്ലാം കത്തിച്ചു തീർക്കാൻ പ്രാപ്തമായിരുന്നു... അവൻ കാറെടുത്ത് വീട്ടിലേക്കു പുറപ്പെട്ടു.. പല്ലവീ ദേവേട്ടാ എന്നും വിളിച്ചു ഓടി വന്നപ്പോഴേക്കും ദേവ് പോയി കഴിഞ്ഞു.. ഉള്ളിലെ ആശങ്ക മറച്ച് വെച്ച് അവൻ ഓഫീസിലെ അത്യാവശ്യ കാര്യമായത്തോണ്ട് പോയതാണ് എന്ന് പറഞ്ഞു മാലതിയും മോഹനും പല്ലവിയെ സമാധാനിപ്പിച്ചു കൊണ്ടു വീട്ടിലേക്ക് പോയി.. വീട്ടിലേക്കുള്ള യാത്രയിൽ അവർ മൂന്നു പേരുടെയും മനസ്സിൽ ദേവ്ന്റെ പെട്ടെന്നുള്ള പ്രവർത്തിയെക്കുറിച്ചുള്ള ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഉയർന്നു കൊണ്ടേയിരിക്കുന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story