❣️ ദേവപല്ലവി ❣️ ഭാഗം 14

devapallavi

രചന: മുകിലിൻ തൂലിക

ആ ശബ്ദം എന്ത് കൊണ്ടോ ഹൃദയത്തിലാണ് കൊണ്ടത്.. ആരാണ് ആ ശബ്ദത്തിൻറെ ഉടമ എന്നറിയാൻ എന്റെ ശരീരത്തിന് മുൻപേ മനസ്സ് അങ്ങോട്ട് പാഞ്ഞു... "ഇടതുപക്ഷ അനുഭാവമുള്ള ഈ വിദ്യാർഥി സംഘടനയ്ക്ക് കേരള കലാലയങ്ങളിൽ വൻതോതിലുള്ള സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിൽ.., അത് ഇന്നോളം ഈ സംഘടന ഉയർത്തിപ്പിടിച്ച ധാർമികബോധവും രാഷ്ട്രീയ മൂല്യങ്ങളും കൊണ്ടാണ്.. അമ്മയെ അമ്മയായി കാണാനും.. പെങ്ങളെ പെങ്ങളായി കാണാനും ഞങ്ങൾ സഖാക്കളെ ആരും പഠിപ്പിക്കേണ്ടതില്ല..❣️ അതിനാൽ ഈ കലാലയത്തിലൂടെ തങ്ങളുടെ ഭാവി പടുത്തുയർത്താൻ എത്തിച്ചേർന്നിരിക്കുന്ന ഓരോ സഹോദരിമാരോടും പറയുകയാണ്, ഇനി നിങ്ങളുടെ സുരക്ഷിതത്വം ഇവിടെയുള്ള ഓരോ സഖാക്കളുടെയും ഉത്തരവാദിത്യമാണ്.. ❣️ ഏത് രാത്രിയിലും പകലിലും നിങ്ങൾക്ക് കൂട്ടായി ഞങ്ങൾ സഖാക്കളുണ്ട്..💪🏻🚩 ...സഖാവ് എന്ന ഒറ്റ വാക്കിൽ കീഴിൽ നാമ്മെല്ലാവരും എല്ലാവിധ ജാതി മത വർണ്ണ ലിംഗ വേർത്തിരിവുകളില്ലാതെ ഈ കലാലയത്തിൽ ഒന്നാകുന്നു...🚩💪🏻 നിങ്ങൾ ഓരോരുത്തർക്കും നിറയെ അനുഭവങ്ങളും അത്ഭുതങ്ങളും ഈ കലാലയം തന്റെ ഓരോ കോണിലുമായി ഒളിപ്പിച്ച് വച്ചിട്ടുണ്ട്...മികച്ച വിജയം നേടി നിങ്ങളിവിടുന്ന് പടിയിറങ്ങുമ്പോൾ ആ അനുഭവങ്ങൾ നല്ല ഓർമ്മകളായി നിങ്ങളിൽ ഉണ്ടാകും.. ഉണ്ടാകണം...

എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പറഞ്ഞു കൊണ്ട് നിർത്തുന്നു... ഇങ്കുലാബ് സിന്ദാബാദ് 🚩🚩💪🏻 സഖാവിൻറെ വലതുകരം വായുവിൽ ഉയർന്നു.." പല്ലവി ഹാളിലെ വാതിൽക്കൽ എത്തിയതും മുഖത്ത് ഗൗരവം ഫിറ്റ് ചെയ്ത്.., ചുവന്ന ഷർട്ടും വെള്ള മുണ്ടും ഉടുത്ത്.. തലയെടുപ്പോടെ ഇറങ്ങിവരായിരുന്നു ഇത്രയും നേരം തീപ്പൊരി പ്രസംഗം നടത്തിയ പ്രാസംഗികൻ.. കൂടെ കുറച്ച് വാലുകളും... കയ്യിലുണ്ടായിരുന്ന മൊബൈൽ അടിച്ചതിനെ തുടർന്ന് കോൾ അറ്റൻഡ് ചെയ്ത് തനിക്ക് അരികിലൂടെ വേഗത്തിൽ നടന്നു പോയ ആളെ കണ്ടപ്പോൾ എന്റെ ഹൃദയത്തിൻറെ എല്ലാ അറകളും ഒരുമിച്ച് തുറന്ന ശബ്ദം കാതുകളിൽ മുഴങ്ങി കേട്ടു... നെറ്റിയിലേക്ക് വീണുകിടന്ന മുടി ഒതുക്കി വെച്ചും കട്ടതാടിയിൽ ഇടയ്ക്കിടെ ചൊറിഞ്ഞും.. തഴുകി ഒതുക്കി വെച്ചും മറ്റൊന്നും ശ്രദ്ധിക്കാതെ സഖാവ് ഫോണിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വേഗത്തിൽ നടന്നു നീങ്ങി.. ഹാളിൽ കയറാൻ കൂട്ടാക്കാതെ എന്റെ മനസ്സ് സഖാവിന് പിന്നാലെ പോകാൻ പറഞ്ഞു കൊണ്ടേയിരുന്നു...

"ഡോ, താൻ ഹാളിലേക്ക് കയറുന്നില്ലേ.. ഫംഗ്ഷൻ അവസാനിക്കാറായി..." മനുച്ചേട്ടൻ എന്റെ കണ്ണുകൾ പോയ വഴിയിലൂടെ കണ്ണുകൾ പായിച്ച് എന്നോട് ഒരു ചിരിയോടെ ചോദിച്ചു...സഖാവിന് പിന്നാലെ സഞ്ചരിച്ചിരുന്ന കണ്ണും മനസ്സും മനു ചേട്ടന്റെ ശബ്ദം കേട്ടതോടെയാണ് സ്ഥിര ബോധത്തിലേക്ക് വന്നത്.. സഖാവ് അപ്പോഴേക്കും പോയി കഴിഞ്ഞിരുന്നു... മനു ചേട്ടനെ ഒന്നു നോക്കി ചിരിച്ചു ഞാൻ ഹാളിലേക്ക് കയറി...പോകുമ്പോൾ ബാഗ് മറക്കണ്ട എന്ന് കൈകൾ കൊണ്ട് ആംഗ്യം കാണിച്ച് എനിക്ക് നേരെ കൈവീശി കാണിച്ച് മനു ചേട്ടനും പോയി... ഇരിക്കാനുള്ള സീറ്റിനായി കണ്ണുകൾ ആകെ ഒന്നു പരതി... ഫ്രണ്ടിലെ 3ാംമത്തെ റോയിൽ ഇടത്തേ അറ്റത്തായി ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് കണ്ട് ഞാൻ അവിടേക്ക് നീങ്ങി... നനഞ്ഞിരുന്നതിനാൽ ആകെ ഒരു അസ്വസ്ഥ.. ഡയസിൽ പലരും സ്വാഗതം അർപ്പിച്ചുകൊണ്ട് സംസാരിക്കുന്നുണ്ട്... എനിക്ക് അതൊന്നും ശ്രദ്ധിക്കാൻ സാധിച്ചില്ല.. സഖാവിനെ ഒപ്പം പുറപ്പെട്ടു പോയിരുന്ന എന്റെ മനസ്സ് ഇതുവരെയും തിരികെ എത്തിയിരുന്നില്ല.. ആള് ആരാ.. എന്താ... പേര് എന്താ.. ഇതൊക്കെ അറിയാതെ ഒരു വൈക്ലഭ്യം... ആരോടാ ഒന്ന് ചോദിക്കാ.. തൊട്ടടുത്ത സീറ്റിൽ നോക്കിയപ്പോ എന്റെ കണ്ണ് രണ്ടു തുറിച്ചു പുറത്തേക്ക് വീണുവെന്ന് തോന്നിപ്പോയി..

ജീൻസും ടോപ്പുമിട്ട് കാലിന്മേൽ കാൽ കയറ്റി വെച്ച് ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന ഒരു വെള്ള പാറ്റ.. എന്തൊരു നിറം ആണ്.. ട്യൂബ് ലൈറ്റ് ഇട്ടോണം.. ആ ഇരിപ്പും പത്രാസ്സും കണ്ടപ്പോൾ ചോദിക്കാൻ മനസ്സ് വന്നില്ല.. പിന്നെ ആവശ്യക്കാരന് ഔചിത്യമില്ലെന്ന് അല്ലേ.. "ശൂ..ശൂ.. "ഞാനാ വെള്ള പാറ്റയെ ഒന്നു വിളിച്ചു.. ഹാളിലെ ശബ്ദം കൊണ്ടോ അതോ വിളിച്ചിട്ട് കേൾക്കാത്ത മട്ടിൽ ഇരിക്കുന്നത് ആണോ എന്നറിയില്ല തിരിച്ച് ഒരു പ്രതികരണവും ഇല്ലായിരുന്നു.. "ഛേ വേണ്ടായിരുന്നു" എങ്കിലും സഖാവ് ഉള്ളിൽ കിടന്ന് കയറ്പ്പൊട്ടിക്കുന്നത് കൊണ്ട് ഞാൻ വെള്ള പാറ്റയെ ഒന്ന് തോണ്ടി.. ഫോണിൽ നിന്ന് കണ്ണെടുത് eye brow pencil കൊണ്ട് കറുപ്പിച്ച പുരികം പൊക്കി വെള്ള പാറ്റ എന്തേന്ന് ചോദിച്ചു.. ഞാൻ ഇത്തിരി കൂടി വിനയകുനിയായി "അതേ ഞാൻ വരാൻ അല്പം വൈകി.. ഇവിടെ നേരത്തെ സംസാരിച്ചു ഇറങ്ങി പോയ ആളാരാ.. പേരെന്താ.." 😬

"ആവോ എനിക്കെങ്ങും അറിഞ്ഞൂടാ സഖാവാന്നോ എന്തെക്കെയോ പറഞ്ഞു... ഈ താടിയും മുടിയും വളർത്തി. കൊടിയും പിടിച്ച് കേട്ടാൽ മനസ്സിലാകാത്ത മുദ്രാവാക്യം വിളിച്ച് നടക്കുന്ന സാധനങ്ങളെയൊന്നും ഞാൻ ശ്രദ്ധിക്കാറില്ല.."😏 പുട്ടിയിട്ട മുഖത്ത് അനിഷ്ടം വാരി വിതറി വെള്ളപാറ്റ പറഞ്ഞു.. "ആ.. ഇത് ഇനം ബൂർഷ്വായാണ്.. അതാണ് ഇങ്ങനെ.. വേണ്ടായിരുന്നു" മറുപടി കേട്ട് കാറ്റ് പോയ ബലൂൺ പോലെ ഞാൻ സീറ്റിലേക്ക് ഒന്നും കൂടി ഒതുങ്ങിയിരുന്നു.. "ഓഹ് അവൾ ശ്രദ്ധിച്ചില്ല പോലും പിന്നെന്തിനാവോ പൂട്ടിയിട്ട് വെളുപ്പിനേ വന്ന് ഇവിടെ കുത്തിയിരിക്കുന്നേ വെള്ളപാറ്റ.. തമന്നയാണെന്ന വിചാരം..😏.. ഒരു ഹിറ്റ് കിട്ടിയിരുന്നേൽ വെള്ള പാറ്റേടെ white wash മോന്തയിൽ അടിച്ചങ്ങ് വിടായിരുന്നു..🤨 മനസ്സിൽ അവളെ ഒരുപാട് പ്രാകി പിന്നീടുള്ള ബോറൻ പ്രസംഗങ്ങളിലേക്ക് ശ്രദ്ധ കൊടുക്കാൻ ശ്രമിച്ചു.. സാധിക്കുന്നില്ല...ആളെക്കുറിച്ച് അറിയാതെ ഇനി ഒരു സമാധാനവും കിട്ടില്ല.. പരിപാടികൾക്ക് ഒടുവിൽ പ്രിൻസിപ്പാൾ ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങളും പാലിക്കേണ്ട നിയമങ്ങളും പറഞ്ഞ് തന്നു..

fuction അവസാനിച്ച് എല്ലാവരും പുറത്തേക്കിറങ്ങി.. പുറത്തെ വരാന്തയിൽ ഓരോ കുട്ടികളെ അതാത് department ലേക്ക് കൊണ്ടു പോകാൻ സ്റ്റുഡൻറ് റെപ്പുകൾ ഡിപ്പാർട്ട്മെൻറ് പേരെഴുതിയ കാർഡും ഉയർത്തിപ്പിടിച്ച് നിന്നിരുന്നു... ഞാനെല്ലാ ബോർഡിലേക്കും നോക്കി.. അതാ.. വരാന്തയുടെ അവസാനം.. ഞാൻ രാവിലെ കണ്ട ചേച്ചി, നീലയിൽ വെള്ള പൂക്കൾ ഉള്ള സാരി ഉടുത്ത ചേച്ചി.. history എന്നെഴുതിയ card കൊണ്ട് നിൽക്കുന്നു..എന്നെ കണ്ടതോടെ ചേച്ചി കൈ കൊണ്ട് അങ്ങോട്ട് വരാൻ പറഞ്ഞു വിളിച്ചു.. ഞാനും നല്ലൊരു ചിരിയോടെ ആ ചേച്ചിയുടെ കൂടെ പോയി നിന്നു.. ഒരു 10 മിനിറ്റ് കൊണ്ട് കുട്ടികളെല്ലാം അതാതു department rep കളുടെ പിന്നിൽ അണിനിരന്നു.. ഞാൻ എന്റെ ക്ലാസിലേക്കുള്ള കുട്ടികളെ ഒന്നു നോക്കി.. ദേ നിൽക്കുന്നു മൊബൈലിൽ കുത്തി ബൂർഷ്വാ വെള്ളപാറ്റ.. അതും അങ്ങോട്ടാണോലോ ഭഗവാനേ🤨..ആ മോന്തയ്ക്കിട്ടൊരു കുത്ത് കൊടുക്കാൻ തോന്നിയെനിക്ക്.. കുറച്ച് സമയം കൊണ്ട് ഞാനും rep ആയ ചേച്ചിയുമായി കൂട്ടായി.. ആളുടെ പേര് നീതു.. 3rd dc യാണ്.. ഞങ്ങൾ പരസ്പരം സംസാരിച്ചു നിൽക്കുമ്പോഴാണ് മനു ചേട്ടനോടൊപ്പം സഖാവ് വന്നത്..

നീതു ചേച്ചിയോട് എല്ലാവരും എത്തിയെങ്കിൽ ക്ലാസ്സിലേക്ക് പോയ്ക്കോളാൻ പറഞ്ഞ് മനു ചേട്ടനോട് മറ്റെന്തോ കാര്യങ്ങൾ സംസാരിച്ച് ആൾ നടന്ന് കഴിഞ്ഞിരുന്നു...സഖാവിനെ കണ്ടപ്പോൾ എന്റെ കണ്ണിൽ ഉണ്ടായിരുന്ന അതേ തിളക്കം അവിടെ നിന്നിരുന്ന എല്ലാ പെൺകുട്ടികളെയും കണ്ണിൽ കണ്ടു.. (except ബൂർഷ്വാ വെള്ളപാറ്റ).. എന്താന്ന് അല്ലേ... അതുതന്നെ.. പ്രേമം.. എനിക്ക് എന്തോ അതങ്ങ് തീരെ പിടിച്ചില്ല..🔥🔥 കുറച്ചു സമയം കൊണ്ട് സഖാവ് എൻറെ പേഴ്സണൽ പ്രോപ്പർട്ടിയാക്കി തീറെഴുതി എടുത്തിരുന്നു ഞാൻ.. സഖാവിന്റെ ആ വരവ് എന്റെ ഉള്ളിലെ ജിജ്ഞാസുവിനെ പിന്നെയും ഉണർത്തി.. ആരോടാ ഒന്ന് ചോദിക്കാ🤔.. "ഡോ പല്ലവി എന്ത് ആലോചിച്ച് നിൽക്കാ.... വായോ ക്ലാസ്സ് കാണിച്ചു തരാം.." നീതു ചേച്ചിയുടെ വിളി കേട്ട് ഞാൻ എന്റെ ചിന്താധാരയിൽ നിന്ന് ഉണർന്നു.. പെട്ടെന്നാണ് എന്റെ തലയിൽ ആ വെളിച്ചം കത്തിയത്.. സഖാവിനെ കുറിച്ചറിയാൻ ഏറ്റവും നല്ല വഴി എന്റെ കൂടെ തന്നെയുണ്ടലോ.. നീതു ചേച്ചി..😁🤩.. ഞാൻ ചേച്ചിയുടെ അടുത്തേക്ക് ചേർന്ന് നടന്നു.. "ചേച്ചി" എന്താന്ന് നീതു ചേച്ചി പുരികമുയർത്തി ചോദിച്ചു..

"അതെ ഇപ്പൊ തന്നെ ഇവിടെ വന്നില്ലേ ചുവന്ന ഷർട്ടിട്ട് അതാരാ.."😬 "അതോ അത് നമ്മുടെ സഖാവ്.. ഈ കോളേജിന്റെ All in All..കൂടാതെ നമ്മുടെ ചെയർമാൻ കൂടിയാണ്.." ചേച്ചി ചിരിച്ചു കൊണ്ട് മറുപടി നൽകി.. "അല്ല സഖാവിന് പേരില്ലേ."🤔 പെട്ടെന്നുള്ള എൻറെ ചോദ്യം കേട്ട് നീതു ചേച്ചി അർത്ഥം വെച്ച് എന്നെ നോക്കി.. "ആ പേര് ഒക്കെ ഉണ്ട്.. പക്ഷേ ആരും വിളിക്കാറില്ല.. എല്ലാവർക്കും ആള് സഖാവാണ്.. ശരിക്കും പേര് ദേവ് മോഹൻ.." "ദേവ് മോഹൻ.. ദേവേട്ടൻ.. എന്റെ ദേവേട്ടൻ.."4 ബംമ്പർ ഒരുമിച്ച് അടിച്ച സന്തോഷം ആയിരുന്നു എനിക്കപ്പൊ..പക്ഷേ.. പിന്നീട് നീതു ചേച്ചി പറഞ്ഞ കാര്യം കേട്ട് എന്റെയുള്ളിലെ കോഴി സ്വയം തല തല്ലി ചത്ത് ചിക്കൻ 65 ആയി പാത്രത്തിൽ കയറി ഇരുന്നു.. 3rd dc bsc. maths ആണ്... love @ first ആണേൽ ഇപ്പോ തന്നെ വിട്ടേക്ക്...കേട്ടോ മോളെ.. വന്നപ്പോൾ തന്നെ എനിക്കും ആളെ അങ്ങ് അസ്ഥിക്ക് പിടിച്ചിരുന്നു.. ചുവന്ന റോസാ പൂവുമായി 🌹 ചെന്ന് പ്രൊപ്പോസ് ചെയ്ത് എന്നെ.. കയ്യിലെ പൂവും വാങ്ങിവെച്ച്, കഴുത്തിൽ രക്തഹാരവും ചാർത്തി തന്ന്, സഖാവെന്നും വിളിച്ച് പാർട്ടിയിൽ അംഗത്വമെടുപ്പിച്ച item ആ അത്.... ഇവിടെ ഒട്ടു മിക്ക പെൺകുട്ടികളും സഖാക്കന്മാരായത് അങ്ങനെയാ...💪🏻😁 നീതു ചേച്ചി പറഞ്ഞത് കേട്ട് ജില്ല വിട്ടു പറന്നു പോയ എന്റെ കിളികളെ പിന്നെയും തീറ്റ കൊടുത്ത് തിരികെ വിളിച്ച് ചേച്ചിയോടൊപ്പം നടന്ന് എന്റെ ക്ലാസിനു മുമ്പിലെത്തി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story