❣️ ദേവപല്ലവി ❣️ ഭാഗം 15

devapallavi

രചന: മുകിലിൻ തൂലിക

 നീതു ചേച്ചി പറഞ്ഞത് കേട്ട് ജില്ല വിട്ടു പറന്നു പോയ എന്റെ കിളികളെ പിന്നെയും തീറ്റ കൊടുത്ത് തിരികെ വിളിച്ച് ചേച്ചിയോടൊപ്പം നടന്ന് എന്റെ ക്ലാസിനു മുമ്പിലെത്തി... ക്ലാസിനു മുൻപിലായി വലിയൊരു വെള്ള ബോഗൺവില്ല ചെടി നിന്നിരുന്നു അതിൻറെ പൂക്കൾ ഞങ്ങൾക്കായി വെള്ള പരവതാനി വിരിച്ചു വീണു കിടക്കുന്നുണ്ടായി.. ഞങ്ങൾ എല്ലാവരും ക്ലാസ്സിൽ കയറി.. ഞാൻ രണ്ടാമത്തെ ബെഞ്ചിലാണ് ഇരുന്നത്.. എന്റെ അടുത്തായി വെള്ളപ്പാറ്റയും വന്നിരുന്നു അത് എനിക്ക് തീരെ പിടിച്ചില്ല.. ഞാനാഭാഗത്തേക്ക് തിരിയാതെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു... എന്റെ ഉള്ളിലെ ഗൂഢ ലക്ഷ്യം മനസ്സിലായി കാണുമല്ലോ.. അത് തന്നെ..😜 സഖാവ് എങ്ങാനും പോയാലോ... ഒരു ദർശന സുഖമെങ്കിലും പ്രാപ്തമായാൽ .. ഞാൻ അത്ര ധന്യ.. സഖാവിനെ കണ്ടില്ല പകരം മറ്റൊരു കാഴ്ച എന്റെ കണ്ണിലുടക്കി...

പൂത്തുനിൽക്കുന്ന ഗുൽമോഹറിൻ കീഴെ ഒരു പെൺകുട്ടിയുടെ കൈയ്യും പിടിച്ച് സംസാരിച്ച് നിൽക്കുന്ന മനു ചേട്ടൻ.. പെൺകുട്ടി ഇടയ്ക്കിടെ നാണിച്ച് ചിരിച്ചു തലതാഴ്ത്തുന്നുണ്ട്.. സംസാരത്തിനിടയിൽ ഞങ്ങളുടെ ക്ലാസ്സിലേക്ക് നോക്കിയ മനു ചേട്ടൻ അവരെ നോക്കിയിരിക്കുന്ന എന്നെ കണ്ടു .. ഞാൻ നന്നായൊന്നു തലയാട്ടി...എന്നെ നോക്കി ഇളിഞ്ഞ ചിരി പാസ്സാക്കി കൈവീശി കാണിച്ച് പെൺകുട്ടിയേയും കൊണ്ട് ആള് പെട്ടെന്നവിടുന്ന് സ്കൂട്ടായി... കുറച്ചുനേരത്തെ കാത്തിരിപ്പിന് ശേഷം ക്ലാസിലേക്ക് ഒരു സാർ കയറി വന്നു... നല്ല ഉയരത്തിൽ കട്ട മീശയൊക്കെ വച്ച്...ഞങ്ങൾ എല്ലാവരും എണീറ്റ് നിന്ന് സാറിനെ വിഷ് ചെയ്തു.. Good morning all of you sit down... (കയ്യിലെ register table ൽ വെച്ച് സാർ ക്ലാസ്സിന് ഒത്ത നടുവിലായി കൈകെട്ടി നിന്നു) എന്റെ പേര് വിനയ്..ഞാനാണ് നിങ്ങളുടെ class in charge.. ഞാനും ഷീജ മിസ്സും combine ചെയ്താണ് പ്രധാനമായും നിങ്ങൾക്ക് ഹിസ്റ്ററി ക്ലാസ്സ് എടുക്കുന്നത്... അതെന്താണ് എങ്ങനെയാണെന്നെല്ലാം.. വരുംദിവസങ്ങളിൽ clear ആക്കുന്നതാണ്..

പിന്നെ എന്റെ വീട് പറഞ്ഞില്ലല്ലോ എൻറെ വീട് ഊരകം (തൃശ്ശൂരിനടുത്തുള്ള സ്ഥലമാട്ടോ).... വീട്ടിൽ അച്ഛൻ ,അമ്മ ,ഭാര്യ, പിന്നെയൊരു ചെറിയ മോളും.. ചെറിയ കുടുംബം സന്തുഷ്ട കുടുംബം..ഇപ്പോ നിങ്ങൾ കരുതുന്നുണ്ടാവും വന്നു കയറിയപ്പോഴേക്കും സർ വധിക്കാണലോന്ന്.. സംശയിക്കേണ്ട അത്യാവശ്യം നന്നായി തന്നെ ഞാൻ വധിക്കും😁..എന്റെ ക്ലാസ്സ് കേൾക്കുമ്പോൾ അറിയാം.. പിന്നെ എന്നെ ഞാൻ പരിചയപ്പെടുത്തുമ്പോൾ നിങ്ങൾ പൂർണ്ണമായി അറിഞ്ഞിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്.. അതാട്ടോ.. 😁 anyway.. നിങ്ങൾ ഓരോരുത്തരായി പേരും സ്ഥലവും പഠിച്ചിരുന്ന സ്കൂളും പറഞ്ഞ് സ്വയം പരിചയപ്പെടുത്തിക്കോ..വിനയ് സാർ ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി..😁 ആൺകുട്ടികളുടെ ഭാഗത്തുനിന്നാണ് self introduction തുടങ്ങിയത്.. ഓരോരുത്തരായി തങ്ങളുടെ പേരും വിവരങ്ങളും പറഞ്ഞ് ഇരുന്നു...

അടുത്തതായി പറയാൻ പോകുന്നത് വെള്ളപാറ്റയാണ്.. തന്റെ കുട്ടി ഷർട്ട് വലിച്ച് നേരെയിട്ട്.. മൊബൈൽ desk ൽ വെച്ചവൾ എണീറ്റു.. ഞാൻ അവളുടെ നിൽപും ഭാവവും കണാൻ താൽപര്യമില്ലാത്തതിനാൽ ഞാൻ അവളെ ഏറ്കണ്ണാൽ നോക്കി.. അവളെ കണ്ടത്തോടെ ക്ലാസ്സിലെ ചേകവന്മാരുടെ കണ്ണിലെല്ലാം ഒരു പൂത്തിരി വെട്ടം..🤩.. "സാർ, ഞാൻ ലക്ഷ്മി വീട് ബാംഗ്ലൂരാണ്... ഇവിടെ ഒല്ലൂർ എന്റെ അച്ഛന്റെ വീടുണ്ട് പക്ഷേ ഞാൻ ഇവിടെ ഹോസ്റ്റലിൽ നിന്ന് പഠിക്കാമെന്നാ തീരുമാനിച്ചിരിക്കുന്നത്..." ok..sit down..next സാറിൻറെ ശബ്ദം ചെവിയിൽ പതിഞ്ഞതോടെ ഞാൻ ചാടി എണീറ്റു.. എന്റെ ദാവണിയൊന്ന് നേരെയാക്കി.. എൻറെ പേര് പല്ലവി സാർ.. എൻറെ വീട് പാലക്കാട്.. പട്ടാമ്പി.. വീടിനടുത്തുള്ള സ്കൂളിൽ തന്നെയാണ് പഠിച്ചിരുന്നത്.. അപ്പോ ഇവിടെ എവിടെയാ stay.. വിനയ് സാർ ചോദിച്ചു..

കോളേജ് ഹോസ്റ്റൽ റൂം റെഡി ആക്കിയിട്ടുണ്ട് ok ok നെക്സ്റ്റ് ഓരോരുത്തരായി തങ്ങളെ പരിചയപ്പെടുത്തി ഇരുന്നു..ആകെ 32 കുട്ടികൾ 20 ആൺകുട്ടികളും 12 പെൺകുട്ടികളും... ഞാൻ ഇടയ്ക്കിടയ്ക്ക് ജനലിലൂടെ പുറത്തേക്ക് നോക്കി കൊണ്ടേയിരുന്നു എന്റെ ദർശനപുണ്യം പോകുന്നുണ്ടോന്ന് അറിയാൻ.. നിരാശയായിരുന്നു ഫലം.😔. കുറച്ചു സമയത്തിനു ശേഷം ലോങ്ങ് ബെൽ അടിക്കുന്ന ശബ്ദം ഉയർന്നു കേട്ടു.. "ഒക്കെ സ്റ്റുഡന്റ്സ്.. ഇന്ന് ഉച്ചവരെ ഉള്ളൂ...നാളെ മുതൽ റെഗുലർ ക്ലാസ് ഉണ്ടായിരിക്കും.. ആരെങ്കിലും ഒരാള് ക്ലാസിലെ മുഴുവൻ കുട്ടികളുടെയും പേരും മേൽവിലാസവും രക്ഷിതാവിന്റെ ഫോൺ നമ്പറും എഴുതി ഓഫീസ് റൂമിൽ കൊണ്ടുവന്നു തരണം..പിന്നെ ടെക്സ്റ്റ് ബുക്ക് കിട്ടാത്തവർ ഡിപ്പാർട്ട്മെൻറ് പേരുപറഞ്ഞ് സ്റ്റോറിൽനിന്ന് വാങ്ങിച്ചോളൂ.." അത്രയും പറഞ്ഞ് സാർ ഇറങ്ങി.. സ്റ്റോറും എന്ന് കേട്ടപ്പോൾ ആണ് ബാഗിന്റെ കാര്യം ഓർമവന്നത്.. പേരും മറ്റ് വിവരങ്ങളും നൽകി വേഗം അങ്ങോട്ടേക്ക് വച്ചുപിടിച്ചു.. "എന്റെ ഭഗവാനെ എന്താത്.. ബീവറേജസോ"

സ്റ്റോറിന് മുന്നിലെ നീണ്ട വരി കണ്ട് ഞാൻ നെഞ്ചിൽ കൈവെച്ചു പോയി... അപ്പോഴും രക്ഷകനായി മനു ചേട്ടൻ എത്തി.. "താൻ bag വാങ്ങിക്കാനാണോ ഇവിടെ നിൽക്കുന്നേ.. ഇതെപ്പൊ കഴിയുന്ന കരുതിയിട്ടാ.. വന്നേ ഞാൻ വാങ്ങിത്തരാം.." നീണ്ട വരി നോക്കി മനുചേട്ടൻ പറഞ്ഞു.. "ബാഗ് മാത്രമല്ല.. ബുക്കും വാങ്ങിക്കാനുണ്ട്" "ആ താൻ ഹോസ്റ്റിലേക്ക് അല്ലേ... ബുക്ക് രാവിലെ നേരത്തെ വന്ന് വാങ്ങിച്ചാലും മതി.." അപ്പൊ ബുക്ക് തീരില്ലേ..🤔 "അതൊന്നും തീരില്ലെടോ അതൊക്കെ സഖാവ് റെഡി ആക്കിയിട്ടുണ്ട് വെയിലു കൊണ്ടു കരിയാതെ താനിങ്ങ് വായോ.." മനുചേട്ടൻ എനിക്ക് മുൻപേ നടന്നു തുടങ്ങി.. ഞാനും മനു ചേട്ടനോടൊപ്പം നടന്നു...

ആള് സ്റ്റോറിൽനിന്ന് ബാഗ് വാങ്ങി കയ്യിൽ പിടിച്ച് എന്നോടൊപ്പം ഹോസ്റ്റൽ കാണിച്ചു തരാന്നും പറഞ്ഞു കൂടെ വന്നു... "അല്ലാ തന്റെ പേരെന്താ.. അത് ചോദിച്ചില്ല" "എന്റെ പേര് പല്ലവി, വീട് പട്ടാമ്പി " നിലത് വീണ് കിടക്കുന്ന വാകപ്പൂവൊന്ന് എടുത്ത് ഞാൻ മറുപടി പറഞ്ഞു.. "ആഹാ എന്റെ നാട്ട്ക്കാരിയാ അതാണ് കണ്ടപ്പോൾ തന്നെ ഒരു അടുപ്പം തോന്നിയേ.. എന്റെ പേര് അറിയാമോ"😁 "അറിയും നീതു ചേച്ചി വിളിച്ചു കേട്ടു..മനു വെന്ന്"😁 മനുച്ചേട്ടൻ ചിരിച്ചുകൊണ്ട് അതേയെന്ന് തലയാട്ടി.. ഞാൻ കാമ്പസിൽ ആകെ ഒന്ന് കണ്ണോടിച്ചു ഒരോ ചുവരിലും വിപ്ലവ നക്ഷത്രങ്ങളുടെ ഫോട്ടോയും.. പ്രശസ്ത വാക്കുകളും കൊണ്ട് നിറഞ്ഞിരുന്നു.. ചുവപ്പു പൂശാത്ത ഒരു ചെടി പോലും അവിടെ ഉണ്ടായിരുന്നില്ല.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story