❣️ ദേവപല്ലവി ❣️ ഭാഗം 16

devapallavi

രചന: മുകിലിൻ തൂലിക

ഞാൻ കാമ്പസിൽ ആകെ ഒന്ന് കണ്ണോടിച്ചു ഒരോ ചുവരിലും വിപ്ലവ നക്ഷത്രങ്ങളുടെ ഫോട്ടോയും.. പ്രശസ്ത വാക്കുകളും കൊണ്ട് നിറഞ്ഞിരുന്നു.. ചുവപ്പു പൂശാത്ത ഒരു ചെടി പോലും അവിടെ ഉണ്ടായിരുന്നില്ല... "നിങ്ങളൊക്കെ ചെങ്കൊടിടെ ആൾക്കാർ ആണല്ലോ"ഞാനൽപ്പം കുസൃതിയായി ചോദിച്ചു.. മനുച്ചേട്ടൻ താടിയും തടവി എന്നെയൊന്നു നോക്കി.. "ആദ്യം ഞങ്ങൾക്ക് ഈ പ്രസ്ഥാനത്തെ വെറുമൊരു വിദ്യാർത്ഥി രാഷ്ട്രീയ സംഘടന മാത്രമായിരുന്നു.. അതുകൊണ്ടുതന്നെ തണുത്തുറഞ്ഞ ക്യാമ്പസ് രാഷ്ട്രീയം ആയിരുന്നു അവിടെ.. അതിനൊരു മാറ്റം വന്നത് ഞങ്ങളുടെ സഖാവ് ചെയർമാനായി വന്നതിനുശേഷമാണ്.. ഇതിപ്പോ ഞങ്ങൾക്കൊരു ആവേശമാണ് ചോര തിളപ്പിക്കുന്ന ആവേശം..🚩💪🏻 തന്നോട് ഞാൻ പറഞ്ഞില്ല പല്ലവി ബുക്കൊന്നും കഴിയില്ലെന്ന് അതിനു കാരണമുണ്ട്.. ഇവിടെ പഠിച്ചിരുന്ന മിക്ക കുട്ടികൾക്കും പാഠപുസ്തകങ്ങൾ കിട്ടിയിരുന്നത് ചിലപ്പോ എക്സാം ഒക്കെ കഴിഞ്ഞ് ആയിരിക്കും. സഖാവ് അതിനെതിരെ കോളേജിലും യൂണിവേഴ്സിറ്റിയിലും ഒരു സമരം നടത്തി..

അതിന്റെ ഫലമായി ക്ലാസ്സ് തുറക്കും മുൻപേ പാഠപുസ്തകങ്ങൾ റെഡിയായിരിക്കും."..അതു കൂടി കേട്ടതോടെ സഖാവിനോടുള്ള എന്റെ ആരാധന മൂർദ്ധന്യാവസ്ഥയിലെത്തി... "ദാ.. ആ കാണുന്നത് തന്റെ ഹോസ്റ്റൽ.. ഞാൻ ഇവിടെ വരെ ഉള്ളൂ...വിമൻസ് ഹോസ്റ്റലിലേക്ക് ഞങ്ങൾ ആൺകുട്ടികൾക്കുള്ള ബോർഡറാണ് ഈ കാണുന്നത്.." കയ്യിലെ ബാഗ് എന്റെ കയ്യിലേക്ക് നീട്ടി മലയാളം സെമിനാർ ഹാളിന്റെ ചൂണ്ടിക്കാട്ടി മനുച്ചേട്ടൻ പറഞ്ഞു... അതെന്താന്നുള്ള അർത്ഥത്തിൽ ഞാൻ മനുച്ചേട്ടനെ നോക്കി "അതും സഖാവിൻറെ ഒരു നിയമമാണ്..ഇനിയും എത്രയെത്ര നിയമങ്ങൾ വഴിയേ കാണാം.."അതും പറഞ്ഞ് മനുച്ചേട്ടൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.. ഞാനും ബാഗും കയ്യിൽ ഉയർത്തിപ്പിടിച്ച് രണ്ടടി മുന്നോട്ടു വെച്ച തിരിഞ്ഞു പുറകിലേക്ക് നോക്കി "പിന്നെ വാകമരച്ചോട്ടിൽ പൂത്തുലഞ്ഞ പ്രണയം ഞാൻ കണ്ടുട്ടാ സഖാവേ"😜😁😁

"ആ എനിക്ക് തോന്നി നിനക്കത് മനസ്സിലായീന്ന്.. അത് ഈ സഖാവിന്റെ പ്രണയിനി അഞ്ജലി.. നീ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു പല്ലവി".. തൻറെ മുഖത്തെ ചമ്മൽ മറയ്ക്കാൻ പാടുപെട്ട് മനുച്ചേട്ടൻ പറഞ്ഞു.. **************** ഓരോന്ന് ആലോചിച്ച് നടന്ന് ഞാൻ ഹോസ്റ്റലിന് അടുത്തെത്തി... അവിടെ വല്ലാത്ത ബഹളം നോക്കിയപ്പോൾ നമ്മുടെ വെള്ളപ്പാറ്റ.. എന്താണെന്നറിയാൻ ഞാൻ കുറച്ചുകൂടി അടുത്തേക്ക് അ നീങ്ങിനിന്നു ശ്രദ്ധിച്ചു.. കുറച്ച് നേരത്തിന് ശേഷം കാര്യങ്ങളെല്ലാം ഏകദേശം എനിക്ക് മനസ്സിലായി.. വെള്ളപ്പാറ്റയ്ക്ക് താമസിക്കാൻ മുറിയില്ല.. ആകെ ഉള്ള ഒരെണ്ണം merit seat ൽ admission കിട്ടിയ എനിക്ക് room rent ഒഴിവാക്കി കോളേജിൽനിന്ന് allowed ആക്കി തന്നിരുന്നു.. വെള്ളപ്പാറ്റ ഇംഗ്ലീഷിലും കന്നടയിലും matron നെ വഴക്കു പറയുന്നുണ്ട് പ്രശ്നം ഗുരുതരമാകൂന്ന് മനസ്സിലായപ്പോൾ ഞാൻ ഇടപ്പെട്ടു..

"മാഡം എനിക്ക് allowed ആയിട്ടുള്ള റൂമിന് വേണ്ടി അല്ലേ പ്രശ്നം.. ഈ കുട്ടിക്ക് എന്നോടൊപ്പം നിൽക്കാൻ പ്രശ്നം ഒന്നും ഇല്ലെങ്കിൽ എൻറെ കൂടെ താമസിക്കട്ടെ എനിക്ക് സമ്മതമാണ്.. വെള്ളപ്പാറ്റയെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.. വെള്ളപ്പാറ്റ വിശ്വസിക്കാൻ പറ്റാതെ എന്നെ നോക്കി ചിരിച്ചു ഭഗവാനെ ഇതു ചിരിക്കോ മഹാത്ഭുതം.. അതു മനസ്സിൽ പറഞ്ഞ് റൂം കീ വാങ്ങി ഞങ്ങൾ റൂമിലേക്ക് നടന്നു.. "സോറിട്ടോ നേരത്തെ താൻ എന്നോട് സംസാരിച്ചുപ്പോൾ ഞാൻ കുറച്ചു harsh ആയി behave ചെയ്തതിന്" എനിക്കങ്ങു ദേഷ്യം തോന്നിയെങ്കിലും അത് കാണിക്കാതെ സാരമില്ല എന്നുള്ള മട്ടിൽ ഞാൻ വെള്ളപ്പാറ്റയെ നോക്കി കണ്ണടച്ചു ചിരിച്ചു..😁 "ആക്ച്വലി എനിക്ക് കോളേജിലേക്ക് വരാനായി തീരെ താൽപര്യമില്ലായിരുന്നു ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതും banglore ആണ്.. ഇത് എൻറെ അപ്പേം അന്നേരം എന്റെ സ്വഭാവം നേരെയാക്കാനായി അച്ഛന്റെ വീട്ടിലേക്ക് വിട്ടതാണ്..

ആ ദേഷ്യത്തിൽ ഇരിക്കുമ്പോഴാ താൻ ചോദിച്ചത് സോറി ട്ടോ.."🙂 എന്തുകൊണ്ടോ ആ ക്ഷമാപണം കേട്ടതോടെ വെള്ളപിറ്റയോടുള്ള എന്റെ അനിഷ്ടം അലിഞ്ഞില്ലാതായി.. ഞങ്ങൾ രണ്ടുപേരും റൂമിൽ കയറി.. അത്യാവശ്യം വലിപ്പമുള്ള മുറി രണ്ടുപേർക്ക് കിടക്കാൻ പാകത്തിനുള്ള കട്ടിലും ഉണ്ടായിരുന്നു.. ബാത്റൂം attached.. എല്ലാം കൊണ്ടും ഒക്കെ.. ഞങ്ങളുടെ സാധനങ്ങൾ എല്ലാം ഒതുക്കി വച്ചു. വിചാരിച്ചപോലെയല്ല ഒരു പാവമാണ് വെള്ളപ്പാറ്റ.. ആ സമയം കൊണ്ട് ഞാനും വെള്ള പാറ്റയും നല്ല കൂട്ടായി.. **************** കുളിയൊക്കെ കഴിഞ്ഞ് ഫോണെടുത്ത് അമ്മാവനെ വിളിച്ചു.. രാവിലെ കോളേജിൽ എത്തിയപ്പോൾ വിളിച്ചതാണ്.. കുറച്ചുനേരം അമ്മാവനോട് സംസാരിച്ചിരുന്നു.. രാത്രി എട്ടുമണിയോടെ ഞങ്ങൾ താഴെ മെസ്സിൽ പോയി ഫുഡ് കഴിച്ചു വന്നു കിടന്നു.. "താൻ എന്താടോ പവി സഖാവിനെ കുറിച്ച് ചോദിച്ചേ..വന്നപ്പോഴേക്കും സഖാവിനെ കണ്ട് മയങ്ങിയോ"😜 "ഏയ് അങ്ങനെയൊന്നുമില്ല ലച്ചു പ്രസംഗം കേട്ടപ്പോൾ ആളെ കുറിച്ച് അറിയാൻ ഒരു ത്വര അതാണ്.."

"ഉവ്വേ സംതിങ് ഫിഷി.. മനസ്സിലായി.. മനസിലായി..അറിഞ്ഞിടത്തോളം ആളൊരു തീക്കൊള്ളി ആണ് മോളേ.. സൂക്ഷിച്ചോ.." ഞാൻ ലച്ചുന്റെ കയ്യിൻമേലെന്ന് പിച്ചി " കിടന്ന് ഉറങ്ങടി പെണ്ണേ..ആ പിന്നെ നീ നാളെ വടക്കുന്നാഥനിലേക്ക് വരുന്നുണ്ടോ ഞാൻ ഒന്ന് പോകാന്ന് കരുതിയിട്ടുണ്ട് വഴി അറിയില്ല.. ചോദിച്ച് ചോദിച്ച് പോകാം... ഇവിടെ അടുത്താണെന്നാ നീതു ചേച്ചി പറഞ്ഞേ..." "ആ ഞാൻ ഇങ്ങോട്ട് പുറപ്പെട്ടപ്പോ തൊട്ട് അമ്മ പറയുന്നതാണ് പോയി വടക്കുന്നാഥനെ കണ്ടോളൂ പ്രാർത്ഥിച്ചോളൂന്ന് ഞാനും വരാം.. എൻറെ വണ്ടിമേ പോകാട്ടോ നമുക്ക് ഇപ്പോ എനിക്ക് ഉറക്കം വരുന്നു മോളൂ.. ഗുഡ് നൈറ്റ്.."അതും പറഞ്ഞ് ലച്ചു തലവഴി പുതപ്പിട്ടു മൂടി ഉറക്കം തുടങ്ങി.. ഞാനെന്റെ സഖാവിനെ മനസ്സിലേക്ക് ആവാഹിച്ച് ഉറങ്ങാൻ കിടന്നു.. ആ കാപ്പി കണ്ണ് താടിയും തലയുയർത്തിപ്പിടിച്ചു ഉള്ള നടപ്പും ഭഗവാനെ എന്തു മുടിഞ്ഞ ഗ്ലാമറാ അങ്ങേർക്ക്..സഖാവിനെ കുറിച്ച് ഓർത്ത് കിടന്ന് നിദ്രാദേവി എന്നെ കടാക്ഷിച്ചപ്പോൾ സമയം വെളുപ്പിന് രണ്ടു മണി കഴിഞ്ഞു.. *****************

വൈകി ഇറങ്ങിയത് എങ്കിലും നേരത്തെ തന്നെ എണീറ്റ് കുളിച്ചു..ഒരു നീല സൽവാർ ആയിരുന്നു ഞാൻ ഇട്ടിരുന്നത്.. വെള്ളപ്പാറ്റ ലച്ചു അപ്പോഴും ഉറക്കമാണ്.. "ഡി പെണ്ണേ ലച്ചു എണീക്കുന്നില്ലേ അമ്പലത്തിൽ പോകണ്ടേ" ലച്ചുൻറെ മുഖത്തേ പുതപ്പു വലിച്ചു മാറ്റി ഞാൻ വിളിച്ചു.. അവൾ പിന്നെയും ഒരു തലയണ എടുത്തു മുഖം പൊത്തി കമിഴ്ന്നു കിടന്നുന്ന് അല്ലാതെ എഴുന്നേറ്റില്ല.. അവസാനം ഞാൻ വലവിധേനയും ഉന്തി തള്ളി അവളെ കുളിക്കാൻ പറഞ്ഞുവിട്ട്.. കാത്തിരുന്നു.. അവള് കുളി കഴിഞ്ഞ് ഇറങ്ങി..ഒരു ബ്ലാക്ക് കളർ top and palazzo ആയിരുന്നു വേഷം.. ലച്ചുന്റെ മുഖത്ത് മിനുക്കുപണികൾ നടത്തി ഞങ്ങൾ മുറിപൂട്ടി താഴേക്കിറങ്ങി.. ലച്ചുവിന്റെ വണ്ടിയിലാണ് പോകുന്നത്..എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല.. ഒരുതരം പേടി..ലെച്ചുന്റെ അപ്പൂപ്പൻറെ വണ്ടിയാ പഴയ മോഡൽ സ്കൂട്ടർ.. പുതിയ പെയിന്റോക്കെ അടിച്ച് കളറാക്കിയിട്ടുണ്ട്.. വണ്ടി സ്റ്റാർട്ട് ചെയ്തതും ആകെയൊരു ജഗപൊഗ പുകമയമായി അവിടെ.. ഹോസ്റ്റലിലെ എല്ലാവരും വന്നു നോക്കാൻ തുടങ്ങി..

ഇതിൽ കയറിയാൽ ഇനി കുടുംബം കാണാൻ പറ്റോന്ന് ആലോചിച്ചു നിൽക്കുന്ന എന്നെ ഇങ്ങ് കയറ് മുത്തേന്ന് പറഞ്ഞ് ലച്ചു വലിച്ചു കയറ്റി.. എൻറെ ചാത്തന്മാരെ കാത്തോളണേ എന്ന് പ്രാർത്ഥിച്ചു ഞാനും ലെച്ചുനെ മുറുക്കെ പിടിച്ചിരുന്നു.. റോഡിലൂടെ വായുമലിനീകരണ നടത്തി ഞങ്ങളുടെ വണ്ടി പറന്നു പോവുകയായിരുന്നു.. റോഡിൽ ഉള്ളവർ എല്ലാവരും ഞങ്ങളെ അൽഭുത ജീവീ കണക്കേ നോക്കി നിന്നു.. ചിലരോടൊക്കെ വഴി ചോദിച്ചു ഞങ്ങൾ അവസാനം അമ്പലത്തിൽ എത്തി.. "എന്റെ പൊന്നു കൂടപ്പിറപ്പേ തിരിച്ചുനടന്നു പൊയ്ക്കോളാം" ലെച്ചുനെ നോക്കി കൈകൂപ്പി ഞാൻ പറഞ്ഞു..🙏🏽 "അതെന്തേ പവി നീ അങ്ങനെ പറഞ്ഞേ..നമ്മുടെ ചെക്കൻ പുലിയല്ലേ.. ഇവിടെ തന്നെ കൊണ്ടെത്തിച്ചില്ലേ..😜" "കുടുംബം കാണാൻ പറ്റൂന്ന് കരുതിയതല്ല ഞാൻ.. അവളുടെ ഒരു മണ്ണെണ്ണ വണ്ടി അതും പറഞ്ഞ്.. അതിന്മേലൊരു ചവിട്ടു കൊടുത്തു ഞാൻ.. ഇത് കണ്ട് ലച്ചു ഒന്ന് ഉറക്കെ ചിരിച്ചു...😂😂 തേക്കിൻകാട് മൈതാനത്തിന്റെ ഒരു മൂലയിൽ വണ്ടി നിർത്തി ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു..

തെക്കേ നടയിലൂടെ അകത്തേക്ക് കയറാൻ നിന്ന എന്നെ തോണ്ടി ലച്ചു ഒരു കാഴ്ച കാട്ടിത്തരുന്നത്.. അതു കണ്ടതോടെ എന്റെ തലയ്ക്കുമുകളിൽ മഞ്ഞ മഞ്ഞ ബൾബുകൾ മിന്നി മിന്നി കത്തി തുടങ്ങി..അരികിലാരോ വയലിൻ വായിക്കുന്നു..ഹൃദയമിടിപ്പ് സ്ഥിരം പരേഡിന് ഇറങ്ങി.. "സഖാവ്"🤩 കൂടെ ചേട്ടനും കൂടി ഉണ്ട്..🧐 സഖാവിനെ കണ്ടു ഞാൻ ലച്ചുവിനെ വലിച്ചു ഞാൻ മാറി നിന്നു.. "ഡി പവി നിന്റെ സഖാവ് അമ്പലത്തിലൊക്കെ വരുമോ.."🧐ഞാനും അതേ കുറിച്ച് ആലോചിക്കാതെ ഇരുന്നില്ല.. ഇതു സമയം ദേവും ആരവും "സഖാവ് ദേവ്ന്റെ അമ്പല സന്ദർശനം ഒന്നും കോളജിലെ പിള്ളേർ കാണണ്ട എടുത്ത് വൈറലാക്കും"🤭 "അതിനു ഞാൻ നിരീശ്വരവാദിയാണെന്ന് നിന്നോട് പറഞ്ഞേ മോനെ ആരവേ"🤨 "നീ വലിയ സഖാവ് അല്ലേ.. എൻറെ അറിവിൽ സഖാക്കന്മാരാരും അമ്പലത്തിൽ പോകാറില്ല"

" അത് നിൻറെ ഈ പൊട്ട ബുദ്ധിയിൽ തോന്നുന്ന കാര്യം അല്ലേ.. ഡാ ആരവേ ഞങ്ങൾ സഖാക്കൾ എല്ലാം പോസിറ്റീവ് എനർജിയും സ്വീകരിക്കുന്നവരാണ്.. പിന്നെ ഈയൊരു പ്രത്യേയശാസ്ത്രവും ആശയങ്ങളും നെഞ്ചിൽ കൊണ്ടു നടക്കുന്നു എന്ന് കരുതി ഞാൻ ഇത്തരം പോസിറ്റീവ് ചിന്താഗതികളെ മാറ്റി നിർത്താറില്ല.." ആരവിൻറെ മുഖത്തേക്ക് നോക്കിയിട്ട് ദേവ് തുടർന്നു... " പിന്നെ ഇന്ന് എൻറെ അമ്മയുടെ പിറന്നാൾ ആണ് അതാണ് ഞാൻ അമ്പലത്തിലേക്ക് പോരാ എന്ന് കരുതിയത്. പിന്നെ എൻറെ അറിവിൽ പത്തുമാസം എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകളും സഹിച്ച് ജീവൻ പോകുന്ന വേദനയും കടിച്ചമർത്തി ചുവപ്പ് പടർത്തി നമുക്കൊക്കെ ജന്മം തരുന്ന അമ്മമാരാണ് തികഞ്ഞ കമ്മ്യൂണിസ്റ്റ് ക്കാർ.. അവരുടെ ആ പടപൊരുതലാണ് നമ്മുടെ ജീവനും ജീവിതവും ഇപ്പൊ മനസ്സിലായോ"

"ഓ നീ ചെഗുവേരയ്ക്ക് കാൾമാക്സിൽ ഉണ്ടായ എെറ്റം ആണല്ലോ.. ആരവ് തന്റെ കണ്ണുകൾ ചുറ്റും ഒന്ന് പായിച്ച്" ഈ പെൺകുട്ടികൾ നേരത്തെ എണീക്കില്ലേ ഒന്നിനേ പോലും കാണാനില്ലല്ലോ .. "🧐 "ആ തുടങ്ങി ഇന്നലെ നീ ലീവായോട് കുറിച്ച് സമാധാനം ഉണ്ടായിരുന്നു..വായും തുറന്നു നോക്കി നിൽക്കാതെ വന്നു വണ്ടിയിൽ കയറി ചെക്കാ ചെന്നിട്ട് കുറേ പണിയുണ്ട്" ആരവ് ചേട്ടനെയും കൂട്ടി ദേവേട്ടൻ ബുള്ളറ്റിൽ പോകുന്നതും നോക്കി ഞാൻ നിന്നു..അപ്പൊ എനിക്ക് തോന്നിയത് വെറും പ്രണയം മാത്രമായിരുന്നില്ല ആരാധനയും ബഹുമാനവും സ്നേഹവും ഭക്തിയും എല്ലാം ചേർന്ന് അവിയൽ പരുവത്തിൽ ഒരു വികാരം.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story