❣️ ദേവപല്ലവി ❣️ ഭാഗം 17

devapallavi

രചന: മുകിലിൻ തൂലിക

 അപ്പോൾ എനിക്ക് ദേവട്ടനോട് തോന്നിയത് വെറും പ്രണയം മാത്രമായിരുന്നില്ല ആരാധനയും ബഹുമാനവും സ്നേഹവും ഭക്തിയും എല്ലാം ചേർന്ന് അവിയൽ പരുവത്തിൽ ഒരു വികാരം.. **************** ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു..ഫ്രഷേഴ്സ് ഡേ ആയിരുന്നു ഇന്ന്... ജില്ലയിൽ പാർട്ടി സമ്മേളനം ഉള്ളതിനാൽ ദേവേട്ടന് ഈ പരിപാടി നിന്നും വിട്ടുനിൽക്കേണ്ടി വന്നു... പാർട്ടി പ്രവർത്തകൻ അല്ലെങ്കിലും ആരവേട്ടനും ദേവേട്ടനൊപ്പം പോയിരുന്നു.. ഇനി മൂന്ന് ദിവസം കഴിയും ദേവേട്ടനെ കാണാൻ... എന്റെ എല്ലാ സന്തോഷവും പോയി..മനു ചേട്ടനാണ് ഈ കാര്യം എന്നെ അറിയിച്ചത്.. അത് കേട്ടതോടെ എനിക്ക് എന്തോ ഒന്നിനും ഒരു ഉന്മേഷവും തോന്നിയില്ല.. ദേവേട്ടന്റെ അസാന്നിധ്യത്തിലും Fresher's day new commers നെ അധികം ബുദ്ധിമുട്ടിക്കാതെ രസകരമായി കടന്നുപോയി..

പിന്നീടുള്ള 2 ദിവസങ്ങളും രണ്ട് വർഷങ്ങളായി തോന്നി.. എനിക്കുമാത്രം ഒന്നിനും ഒരു സന്തോഷവും ഉണർവ്വും തോന്നിയില്ല... ലച്ചു എന്നെ പലതും പറഞ്ഞ് സന്തോഷിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു ഞാൻ അതിനെല്ലാം തണുത്ത മട്ടിൽ പ്രതികരിച്ചു... ദേവേട്ടനെ കണ്ടില്ലെങ്കിലും ഈ ക്യാമ്പസിൽ സഖാവ് ഉണ്ടെന്നുള്ളത് തന്നെ എനിക്ക് സന്തോഷം തരുന്ന ഒന്നായിരുന്നു.. എന്റെ വിഷമത്തിന്റെ കാരണം അറിയുന്നത് കൊണ്ട് ലച്ചു എനിക്ക് കൂട്ടായി എപ്പോഴും അടുത്ത് തന്നെ ഉണ്ടായിരുന്നു... മൂന്നാമതെ ദിവസമായത്തോടെ എന്നെ എനിക്ക് തന്നെ കൈ വിട്ടു പോയി തുടങ്ങിയിരുന്നു.. എന്റെ ഉള്ളിലെ വിരഹം ദു:ഖം പതിയെ കണ്ണീരിലേക്ക് വഴി മാറി തുടങ്ങി...ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ദേവേട്ടന്റെ മുഖമൊന്നു കാണാൻ സാധിക്കാത്തതിന്റെ സങ്കടം ഉള്ളിൽ തിങ്ങി നിറഞ്ഞിരുന്നതിനാൽ ഒരു വറ്റ് പോലും ഇറങ്ങുന്നില്ല...

"നീ ഇങ്ങനെ തുടങ്ങിയാൽ വല്ലാത്ത കഷ്ടമാകൂട്ടോ പവി.. മര്യാദയ്ക്ക് ഇരുന്നു ഭക്ഷണം കഴിച്ചേ" ഭക്ഷണം കഴിക്കാതെ പാത്രത്തിൽ വിരലുകൊണ്ട് വരച്ചിരുന്ന എന്നെ നോക്കി ലച്ചു ഇത്തിരി ഗൗരവത്തിൽ പറഞ്ഞു... അവൾക്ക് വേണ്ടി രണ്ടു പിടി ഞാൻ എങ്ങനെയോ വാരി കഴിച്ചു.. മനസ്സുഖം ഇല്ലാത്തതിനാൽ ഉച്ചയ്ക്കുശേഷം ഞാൻ ലീവാക്കി ഞാൻ പോകാത്തതിനാൽ ലച്ചുവും ക്ലാസ്സിൽ പോയില്ല.. ഓരോ നിമിഷങ്ങളും ഓരോ യുഗം പോലെ തോന്നി എനിക്ക്.. ദേവേട്ടനോടുള്ള എന്റെ ഇഷ്ടം, അതിൻറെ വേരുകൾ എന്റെ മനസ്സിലേക്ക് ആഴ്ന്നിറക്കി പടർന്നുപന്തലിച്ച് നിന്നു.. ആ സ്നേഹം തിരികെ ലഭിക്കാതെ അത് ഒരിക്കലും പൂക്കുകയില്ലന്ന് ശാഠ്യം പിടിക്കുന്നതായി തോന്നിയെനിക്ക്.. എങ്കിലും അത് നൽകുന്ന തണൽ എനിക്ക് വല്ലാത്ത ഒരു സംരക്ഷണം നൽകിയിരുന്നു..❣️ രാത്രിയും ഭക്ഷണത്തിന് നേരെ മുഖം തിരിച്ചു ഞാൻ.. കിടന്നിട്ട് ഉറക്കം വരുന്നില്ല...

"ഒന്ന് ഉറങ്ങ് എന്റെ പവി നീ.. ദേവേട്ടനെ നാളെ കാണാലോ.. ഇപ്പോ സമാധാനമായി കിടന്ന് ഉറങ്ങ്" ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന എന്നെ ലച്ചു കെട്ടിപ്പിടിച്ച് എന്റെ കൈകളിൽ ആശ്വസിപ്പിക്കും വിധം തട്ടി കൊണ്ടേയിരുന്നിട്ട് പറഞ്ഞു... ആ രാത്രി ഞാൻ ഉറങ്ങിയതേയില്ല.. നിദ്രാദേവി എന്നോട് പിണങ്ങി മാറിയിരുന്നു... **************** പിറ്റേന്ന് എഴുന്നേറ്റപ്പോൾ മുതൽ പുതിയൊരു ഉന്മേഷം തോന്നിയെനിക്ക്.. കാരണം ഇന്ന് ദേവേട്ടനെ കാണം.. പതിവിലും നേരത്തെ എഴുന്നേറ്റു കുളിച്ച് ഒരു golden meroon ദാവണിയിൽ ഞാൻ പതിവിലും സുന്ദരിയായി ഒരുങ്ങി.. മുടി അഴിച്ചിട്ടു.. ഉറങ്ങിക്കിടന്ന ലച്ചുവിശെ വിളിച്ചെഴുന്നേൽപ്പിച്ച് റെഡിയാക്കി.. അവളിനിയെന്നെ പറയാത്തതായി ഒന്നും ഉണ്ടായിരുന്നില്ല... "ഡി കോപ്പേ, നിനക്ക് അങ്ങേരെ കാണണമെങ്കിൽ നീ നേരത്തെ പോയി നോക്കി നിന്നോ..

എന്നെ എന്തിനാ വിളിച്ച് എണീപ്പിച്ചു കഷ്ടപ്പെടുന്ന.. ഹോസ്റ്റലിൽ നിന്ന് കോളേജിലെ ഫസ്റ്റ് ബെൽ അടിച്ച് ഇറങ്ങിയാൽ പോലും നമ്മൾ നേരം വൈകില്ല.. അതിനാണ് ഈ കൊച്ചുവെളുപ്പാൻ കാലത്ത് എന്നേം വിളിച്ചു പോകാൻ റെഡിയായി നിൽക്കുന്നത്.. ഇങ്ങനെയുണ്ടോ ഒരു സഖാവ് പ്രാന്ത്" ഉറങ്ങി മതിയാകാത്ത ദേഷ്യം തന്റെ മുടി ചീകുന്നതിൽ തീർത്ത് ലച്ചു ചോദിച്ചു..😡 ഞാൻ ലച്ചുവിനെ നോക്കി ചുണ്ട് കൂർപ്പിച്ചു കാണിച്ച് തിരിഞ്ഞു നിന്നു... അവളെനിക്ക് മുൻപിൽ വന്നു നിന്നു.. എന്റെ പൊന്നു പവി ഉറക്കം എൻറെ ഒരു വീക്നെസ് ആണ് നിനക്കറിയാമല്ലോ.. ക്ലാസ്സിൽ പോയിരുന്നു ഉറങ്ങാൻ പറ്റില്ല.. ആ വിനയ് സാർ ancient India എടുത്ത് വധിക്കാണ്... ആകെയൊരു പെരുപ്പാണ് തലയ്ക്ക്.. ഒരു ആശ്വാസം ഈ ഉറക്കമാ... അതാണ് അല്ലാതെ നിന്നോട് ഇഷ്ടമില്ലാത്ത അല്ലാട്ടോ.. പോട്ടേ.. നിനക്ക് വിഷമം ആയോ....

എൻറെ താടിയിൽ പിടിച്ചവൾ ചോദിച്ചു... "ഇല്ല ലച്ചു എത്രയൊക്കെ ദേഷ്യപ്പെട്ടാലും നീ എൻറെ കൂടെ വരും എന്ന് എനിക്കറിയാം"😁 ലച്ചു ഒന്ന് ചിരിച്ച് "അതെ എത്രയും പെട്ടെന്ന് അങ്ങേരോട് നിന്റെ ഇഷ്ടം അറിയിക്കാൻ നോക്ക്.. ഇത് സഖാവിനെ കാണേം വേണം എന്ന ആളുടെ മുൻപിലേക്ക് ചെല്ലോ അതുമില്ല.. വലിയ പ്രേമമാണ് എന്ന സഖാവിനെ കണ്ട പെണ്ണ് പിന്നെ വല്ലാ ചുമരിന്റെ മറവിലോ മരത്തിൻറെ മറവിലോ നിന്ന് ഒളിച്ചുകളിക്കുന്നത് കാണാം... ഇതെന്ത് രോഗ ആണാവോ.."🤭🤔 "നിനക്കറിയില്ല ലച്ചു.. ദേവേട്ടനെ കാണുമ്പോൾ എന്റെയുള്ളിൽ നടക്കുന്ന യുദ്ധം.. അടുത്ത് പോയി എന്റെ ഇഷ്ടം നേരിട്ട് പറയണം എന്നുണ്ട്.. നീതു ചേച്ചിയെ പോലെ എന്നേം പാർട്ടിയിൽ ചേർത്താലോ.. എനിക്കൊരു മുദ്രാവാക്യം കൂടി വിളിക്കാനറിയില്ല.. നീ അങ്ങനെ ചേർത്താലും സാരമില്ല... കൂടെ നടന്ന് സഖാവിനെ കാണാമല്ലോ..

എന്റെ പേടി എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞാലോന്നാണ്.. അതെനിക്ക് സഹിക്കാൻ പറ്റില്ല.. പക്ഷേ ഇതൊക്കെ ചെയ്യണമെങ്കിൽ ഞാൻ സഖാവിന്റെ മുൻപിൽ ചെന്ന് നിൽക്കണ്ടേ.. സഖാവിനെ ദൂരെന്ന് കാണുമ്പോഴേ എന്റെ മനസ്സ് പറയും ഒളിച്ച് നിന്ന് നോക്ക് പല്ലവിന്ന്...അതാണ് ഞാൻ ആളുടെ കണ്ണിൽപ്പെടാതെ മറഞ്ഞ് നിൽക്കുന്നത്.. നീ വായോ ദേവേട്ടൻ വരാറായി" ഞങ്ങൾ ബാഗും മറ്റും എടുത്ത് തുടക്കത്തിൽ ഹോസ്റ്റലിൽ നിന്ന് ഇറങ്ങി.. ഹോസ്റ്റൽ ഗ്രൗണ്ട് കഴിഞ്ഞ് കോളേജ് ഗ്രൗണ്ടിലേക്ക് കയറിയതും മാഞ്ചോട്ടിൽ പരിചയമില്ലാത്ത കുറച്ചുപേർ ഇരിപ്പുണ്ടായിരുന്നു.. ഡീസൽ.ലെവിസ്.. തുടങ്ങിയ എല്ലാ ബ്രാൻഡഡ് ജീൻസും ഷർട്ടും വിലകൂടിയ വാച്ച് മറ്റും ധരിച്ച ഒരു കൂട്ടം ന്യൂജൻ ഫ്രീക്കന്മാർ ഞങ്ങൾ അവരെ ശ്രദ്ധിക്കാതെ അവരെ മറികടന്ന് പോയതും.. "കൊച്ചമ്മമാർ ഒന്നു നിന്നേ ചേട്ടന്മാർ ഇവിടെ നിൽക്കുന്നത് കണ്ടില്ലേ..

ഞങ്ങളൊന്ന് ശരിക്കും കാണട്ടെ" ബുള്ളറ്റിൻ മേൽ ചാരി നിന്ന് മൊബൈലിൽ എന്തോ നോക്കിക്കൊണ്ടു നിന്നു ഒരു ചേട്ടൻ കടുപ്പിച്ച ശബ്ദത്തിൽ മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു...ലച്ചു അപ്പോൾത്തന്നെ അവിടെനിന്നു.. ദേവേട്ടനെ കാണാനുള്ള തിടുക്കത്തിൽ എൻറെ കാലുകൾക്ക് കുറച്ചു വേഗത കൂടുതലായതിനാൽ ഞാൻ കുറച്ചു നീങ്ങീയാണ് നിന്നത്.. കയ്യിലെ മൊബൈൽ ജീൻസിന്റെ പോക്കറ്റിൽ തിരുകി .. രണ്ട് കൈവിരലുകളും കൂട്ടിപ്പിടിച്ച് ഞെട്ടൊടിച്ച് ഞങ്ങൾക്ക് അരികിലേക്ക് വന്നു.. കണ്ടാലറിയാം നല്ല കാശുള്ള വീട്ടിലേയാണെന്ന്.. കാണാനും കൊള്ളാം പക്ഷേ ആ കണ്ണുകൾ അയാളുടെ ഉള്ളിലെ എല്ലാ വഷത്തരങ്ങളും വിളിച്ചു പറയുന്നുണ്ടായിരുന്നു.... എന്നെ ഒന്നു നോക്കി നെറ്റിചുളിച്ച് " ഇങ്ങോട്ട് നീങ്ങി നിൽക്കെടി" ഞാൻ അത് കേട്ടതും വേഗം ലച്ചുവിന്റെ പുറകിലേക്ക് നീങ്ങി നിന്നു..

ലച്ചുവിനെ നോക്കി.. അവളുടെ മുഖത്ത് ഒരു കൂസലും ഇല്ലാത്ത ഭാവം.. ആ ചേട്ടൻ എന്നെയും ലച്ചുവിനെയും ആപാദചൂഢം ചൂഴൂന്ന് നോക്കി അളന്നു തിട്ടപ്പെടുത്തി താടി ഒന്നു ചൊറിഞ്ഞ്.. "കിളികൾ കൊള്ളാമല്ലോ പുതിയ പിള്ളേരാല്ലേ ചേട്ടൻമാർ ഇന്ന് ലാൻഡ് ചെയ്തൊള്ളൂ എന്തായാലും കണി കൊള്ളാം".. ആ ചേട്ടൻറെ സംസാരവും നോട്ടവും ഇഷ്ടമാകാതെ എന്റെ കയ്യും പിടിച്ചു നടക്കാനാഞ്ഞതും "എവിടെ പോകാടീ.. ഞാൻ പോകാൻ പറഞ്ഞോ" അയാളുടെ മുഖത്ത് ചുവപ്പ് രാശി പടർന്നു ലച്ചു അയാളെയൊന്ന് കടുപ്പിച്ചു നോക്കി.. "ഞങ്ങൾക്ക് ക്ലാസ്സിൽ പോകണം ഇവിടെ നിന്ന് നേരം കളയാൻ പറ്റില്ല" ലച്ചുവിനെ നെറ്റി ചുളിച്ച് നോക്കി "കൊച്ചു കൊള്ളാമല്ലോ നല്ല ഗോതമ്പിന്റെ നിറം.. ഇങ്ങനെ കുറെയെണ്ണത്തെ ഞങ്ങൾ ദിവസവും കാണുന്നതാണ്..അല്ലേ വിനുവേ.. പുറകിൽ ഞങ്ങളെ നോക്കി വെള്ളമിറക്കി നിൽക്കുന്ന ചേട്ടനോട് ആയി ആ ചേട്ടൻ ചോദിച്ചു..

ലച്ചുവിന് പുറകിൽ പേടിയോടെ പകച്ചുനിൽക്കുന്ന എൻറെ അരികിലേക്ക് നീങ്ങി നിന്ന് അയാൾ "പക്ഷേ ഈ നാട്ടിൻപുറത്തെ കിളി ഉണ്ടല്ലോ അത് അങ്ങനെയൊന്നും കാണാൻ സാധിക്കുന്നതല്ല.. അത്ര നിറം ഒന്നുമില്ലെങ്കിലും എന്തു ഭംഗിയാ..ആ കണ്ണും ചുണ്ടും മുടിയും പിന്നെയീ ദാവണയിൽ പൊതിഞ്ഞ നിന്റെയീ....." എനിക്ക് അപരിചിതമായ ഭാവത്തോടെ ആ ചേട്ടന്റെ മുഖം. എന്റെ മുഖത്തേക്ക് അടുപ്പിച്ചു.. ഞാനൊരു വെറുപ്പോടെ മുഖം തിരിച്ചു പുറകിലേക്ക് നീങ്ങി നിന്നു... "ഹേ മിസ്റ്റർ താൻ എന്താ ഈ കാണിക്കുന്നേ അങ്ങ് നീങ്ങി നിന്നേ പെൺകുട്ടികളോട് മാന്യമായി പെരുമാറാൻ അറിയില്ല നിങ്ങൾക്ക്..😠😠

ലച്ചു ദേഷ്യത്തിൽ ഒച്ചയെടുത്തു.. അതുകണ്ട് ഞാൻ ലെച്ചുവിനെ കൈയ്യിൽ പിടിച്ച് വേണ്ടെന്നു അർത്ഥത്തിൽ കണ്ണുകൊണ്ട് പറഞ്ഞു.. "കണ്ടോ ആ കുട്ടിക്ക് പ്രശ്നമില്ല പിന്നെ നീയെന്തിനാ കിടക്കുന്ന് പിടയ്ക്കുന്നേ.." ലച്ചുവിനെ ഒരു കൈകൊണ്ട് തട്ടി നീക്കി നിർത്തി.. അയാൾ എനികരികിലേക്ക് നടന്നടക്കാൻ തുടങ്ങി.. അതിനനുസരിച്ച് ഞാൻ പുറകിലേക്ക് നീങ്ങി.. ഒരു സഹായത്തിനും എൻറെ കണ്ണുകൾ ചുറ്റും ഒന്ന് നോക്കി.. പെട്ടെന്നാണ് ആ ശബ്ദം കേട്ടത്....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story