❣️ ദേവപല്ലവി ❣️ ഭാഗം 18

devapallavi

രചന: മുകിലിൻ തൂലിക

അയാൾ എനികരികിലേക്ക് നടന്നടക്കാൻ തുടങ്ങി.. അതിനനുസരിച്ച് ഞാൻ പുറകിലേക്ക് നീങ്ങി.. ഒരു സഹായത്തിനും എൻറെ കണ്ണുകൾ ചുറ്റും ഒന്ന് നോക്കി.. പെട്ടെന്നാണ് ആ ശബ്ദം കേട്ടത്... ഞാനും എനിക്കരികിലേക്ക് നടന്നടുക്കുന്ന ആ ചേട്ടനും ഒരു നിമിഷം ഞെട്ടി തിരിഞ്ഞു നോക്കി... നിലത്തുവീണു കിടക്കുന്ന വിനു ചേട്ടൻ.. ആളെ ചവിട്ടി വീഴ്ത്തിയതോ എന്റെ ലച്ചുവും.. നിലത്തുവീണു കിടക്കുന്ന വിനു ചേട്ടന്റെ കാരണം നോക്കി മാറി മാറി അടിച്ച് ..അവിടെ കിടന്നിരുന്ന വടിയുമായി ഞങ്ങൾക്കിടയിൽ ഒരു ഭയവും കൂടാതെ വന്നു നിൽക്കുന്ന ലച്ചുവിനെ ഞാൻ അമ്പരപ്പോടെ അതിലധികം അവിശ്വസനീയമായി നോക്കി.. 😲ക്ഷണനേരം കൊണ്ട് ഇവിടെ സംഭവിച്ച കാര്യങ്ങൾ ഗ്രഹിക്കാൻ അയാൾക്കും സാധിച്ചിരുന്നില്ല... എന്റെ കയ്യിൽ പിടിച്ച് മലയാളം സെമിനാർ ഹാളിന്റെ അരികിലേക്ക് നീക്കി നിർത്തി ലച്ചു അയാൾക്ക് നേരെ തിരിഞ്ഞ് "ചേട്ടന്മാരോട് ഞാൻ നല്ല രീതിക്ക് പറഞ്ഞതാണ് പെൺകുട്ടികളോട് മര്യാദയ്ക്ക് പെരുമാറണമെന്ന്..

ചേട്ടനത് അനുസരിക്കാൻ നല്ല ബുദ്ധിമുട്ട് അല്ലേ..🤨 താനെന്താടോ കരുതിയത് നിങ്ങൾ ചെയ്യുന്നത് എല്ലാം സഹിച്ച് മിണ്ടാതെ നിൽക്കും എന്നോ.. അതൊക്കെ പണ്ട് ഇതുപോലുള്ള പിപ്പിണി കണ്ടു പേടിച്ചു കരഞ്ഞു വിറച്ചു നിൽക്കുന്ന പെൺകുട്ടികളുടെ കാലം കഴിഞ്ഞു.. ചേട്ടനത് അറിഞ്ഞില്ലേ.. ഇല്ലേൽ ഞാനത് അറിയിച്ചുതരാം.." ലച്ചു തന്റെ കയ്യിലെ വടി അയാൾക്ക് നേരെ ഉയർത്തിയതും കോളേജ് ഗേറ്റ് കടന്നു സഖാവിന്റെ ബുള്ളറ്റ് കാമ്പസിനകത്ത് കയറിയിരുന്നു.. പുറകിൽ ആരവേട്ടനുമുണ്ട്.. സഖാവിനെ കണ്ടതോടെ ഞാൻ പിന്നെയും ചുവരിന്റെ മറവിലേക്ക് നീങ്ങി നിന്ന് സഖാവിനെ എത്തി നോക്കി... വടിയോങ്ങി നിൽക്കുന്ന ലച്ചുവിനെ കണ്ട സഖാവ് വണ്ടി നിർത്തി വേഗത്തിൽ അവിടേക്ക് വന്നു... അപ്പോഴാണ് സഖാവിൻറെ നെറ്റിയിലെ മുറിവ് ഞാൻ ശ്രദ്ധിച്ചത്..എന്റെ ഉള്ളൊന്നു നീറി പുകയാൻ തുടങ്ങി.. ആ മുറിവ് കണ്ടതോടെ ഇവിടെ ഇത്രയും നേരം നടന്ന കാര്യങ്ങളെല്ലാം ഞാൻ മറന്നു..ആ മുറിവിന്റെ കാരണമറിയാതെ എന്റെ ഉള്ളം തുള്ളി പിടയ്ക്കാൻ തുടങ്ങി..

ആരവേട്ടനും കാര്യമായി എന്തോ പറ്റിയിട്ടുണ്ട്.. എട്ടേ പത്തേന്നാണ് നടത്തം.. "ഡാ കഴിഞ്ഞു സഖാവ്,ഞങ്ങൾക്ക് വയ്യ അവന്റെ കയ്യീന്ന് വാങ്ങിച്ചു കൂട്ടാൻ.. ഒന്നിന്റെ ക്ഷീണം മാറിയിട്ടില്ല..നീ വന്നേ നമുക്ക് പോകാം.." അയാളുടെ കൂട്ടാളികൾ പേടിച്ച് തങ്ങളുടെ വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു...അയാൾ ദേഷ്യത്തോടെ സഖാവിനെ തുറിച്ചു നോക്കി നിന്നു എന്നല്ലാതെ അവിടെനിന്ന് അനങ്ങിയില്ല... വിനു ചേട്ടൻ എണീക്കാൻ സാധിക്കാതെ നിലത്ത് കിടന്ന് ഉരുളുന്നുണ്ട്..ലച്ചുവിനെ അടിയിൽ അയാളുടെ ചുണ്ടുകൾ പൊട്ടി ചോര ഒലിക്കുന്നുണ്ട്... ഞാനിതെല്ലാം വർധിച്ച നെഞ്ചിടിപ്പോടെ നോക്കിക്കൊണ്ട് നിന്നു.. സഖാവിനെ കണ്ടു വണ്ടിയെടുത്തു പോകാൻ നിന്ന ഒരു ചേട്ടൻറെ കഴുത്തിലൂടെ കയ്യിട്ട് മുറുക്കിപ്പിടിച്ച് ദേവേട്ടൻ ലച്ചുവിനും അയാൾക്കും അരികിൽ വന്നുനിന്നു ..

" നീ ലാൻഡ് ചെയ്തോ ഹേമന്ദേ.. വന്നപ്പോഴേക്കും നീ നിന്റെ കച്ചറ പരിപാടിയും തുടങ്ങിയോ" ദേവേട്ടൻ അയാളെ നോക്കി ദേഷ്യത്തോടെ ചോദിച്ചു.😠. അപ്പോഴും ദേവേട്ടൻ കയ്യിട്ട് കഴുത്തില്ലൂടെ പിടിച്ചിരുന്ന ചേട്ടൻ ആ കൈകളിൽ കിടന്ന് കുതറിമാറി ശ്രമിച്ച് കൊണ്ടേയിരിക്കുന്നുണ്ടായി.. അയാളെ ആരവ് ചേട്ടന് നേരെ തള്ളിയിട്ട് തന്റെ മുണ്ട് മടക്കി കുത്തി ദേവേട്ടൻ.. ഓ അപ്പോ ഇതാണ് ഹേമന്ദ്.. ദേവേട്ടന്റെ ബാല്യകാല ശത്രു.. മനുചേട്ടൻ പറഞ്ഞു ഇയാളെക്കുറിച്ച് അറിഞ്ഞിട്ടുണ്ട്.. കേട്ടതിലും ഭീകരമാണ് നേരിട്ട് കണ്ടപ്പോഴെന്ന് ഓർത്ത് ഞാൻ അവരുടെ സംസാരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു... "എന്താണ് കുട്ടി പ്രശ്നം? ഇവനെന്താ കുട്ടിനെ ചെയ്തേ.." ദേവേട്ടൻ ലെച്ചുവിനോട് ചോദിച്ചു.. ആ ശബ്ദത്തിൽ വല്ലാത്തൊരു കരുതൽ അടങ്ങിയിരുന്നു.. "എന്നെ ഒന്നും ചെയ്തില്ല സഖാവേ.. എന്നെയും എന്റെ കൂട്ടുകാരിയേയും ചേട്ടൻമാർ ഒന്ന് പരിചയപ്പെടാൻ നിർത്തിയതാ.. പരിചയപ്പെടുന്നതിന്റെ അതിര് കടന്നപ്പോൾ ഞാനുമൊന്ന് പ്രതികരിച്ചു.. അത്രയൊള്ളൂ.. പെൺകുട്ടികൾ മാറിയതൊന്നും ഈ ഹേന്ദേട്ടൻ അറിഞ്ഞിട്ടില്ല..

അപ്പോൾ അതൊന്ന് അറിയിച്ചു കൊടുക്കണ്ടേ..?" കയ്യിലെ വടിയൊന്ന് മുറുക്കിപ്പിടിച്ച് ഹേമന്ത് നോക്കി പുച്ഛ ചിരിയോടെ ലച്ചു പറഞ്ഞു.. ഈശ്വരാ ഈ പെണ്ണിനെ എന്തൊരു ധൈര്യം ഞാൻ എൻറെ നെഞ്ചത്ത് കൈവെച്ച് പോയി.. ഇതെൻറെ ലച്ചു തന്നെയാണോ ഒരു നിമിഷം ആലോചിച്ചു നിന്ന് ഞാൻ.. "ഡി നീ ഇവനെ കണ്ടു വല്ലാതെ ഞെളിയല്ലേ.. നിനക്കറിയില്ല ഹേമന്ത് വർമ്മയെ" ലച്ചുവിനെ നോക്കി വിരൽ ഉയർത്തി ഹേമന്ത് പറഞ്ഞു.. ആ വിരൽ പിടിച്ചു ഒടിച്ചു തിരിച്ച് ദേവേട്ടൻ " ആ കുട്ടിയെ നീ അറിയിക്കാൻ നിൽക്കണ്ട.. അവൾക്ക് അതിൻറെ ആവശ്യമില്ല.. നിന്നെ എനിക്ക് അറിയാം.. നിനക്ക് എന്നേം നന്നായി അറിയാലോ..അതിൻറെ ഫലം ആയിട്ടല്ലേ നിൻറെ മുഖത്ത് കാണുന്ന പാടുകളും.. പിന്നെ ഈ രണ്ട് ആഴ്ച നിന്നെ വീട്ടിലിരുത്തിയ സസ്പെൻഷനും..

എന്നിട്ട് പിന്നെ വന്നിറങ്ങിയതും അതെ തൊട്ടിത്തരം കൊണ്ട് ഇറങ്ങിയാൽ എങ്ങനെയാ ശരിയാകാ മോനേ ഹേമന്തേ" "ആ സേട്ടനത് പോരെന്ന് തോന്നുന്നു ദേവേ.. നീ നന്നായി പഞ്ചാരയിട്ട് കലക്കി ഒരു നാരങ്ങ വെള്ളമങ്ങ് കൊടുക്ക് അവൻ മതിയാവോളം കുടിക്കട്ടെ " ആരവ് തന്റെ കയ്യിൽ പെട്ടിരിക്കുന്ന ഹേമന്ദിന്റെ കൂട്ടാളിയുടെ കൈ പിടിച്ചു തിരിച്ച് ദേവ്നോട് പറഞ്ഞു.. "ഇനി ഒന്നുകൂടി ഞാൻ തന്നാൽ അത് നീ താങ്ങില്ല ഹേമന്തേ..

അന്ന് അവസാനിക്കും നീ" അതും പറഞ്ഞ് ദേവേട്ടൻ ഹേമന്തിനെ അവന്റെ ബുള്ളറ്റിൻ മേലേക്ക് തള്ളിയിട്ട് "എടുത്തോണ്ട് പോടാ.. താഴെ കിടക്കുന്നവനെയും എടുത്തോ.. ഡാ ആരവേ നീ അവനേം അങ്ങ് വിട്ടേക്ക്... " ദേവേട്ടൻ തന്റെ മീശയൊന്ന് പിരിച്ച് "ഞാൻ ഈ ക്യാമ്പസിൽ ഉള്ളടത്തോളം കാലം നിന്റെ ഇത്തരം ഒരു കളികളും നടക്കില്ല.. പുന്നിര വർമ്മേടെ മോനെ ഹേമന്ദേ" എന്നും പറഞ്ഞ് ഇടത്ത് കൈ ഉയർത്തി ഹേമന്തിന്റെ കരണം പുകച്ചൊന്ന് കൊടുത്തു സഖാവ്.. ആ ഭാവം കണ്ട് ഞെട്ടി തരിച്ചു ഞാൻ ഒരു ബലത്തിനെന്നോണം മുൻപിലെ ചുമരിൽ മുറുക്കി പിടിച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story