❣️ ദേവപല്ലവി ❣️ ഭാഗം 19

devapallavi

രചന: മുകിലിൻ തൂലിക

"ഞാൻ ഈ ക്യാമ്പസിൽ ഉള്ളടത്തോളം കാലം നിന്റെ ഇത്തരം ഒരു കളികളും നടക്കില്ല.. പുന്നിര വർമ്മേടെ മോനെ ഹേമന്ദേ" എന്നും പറഞ്ഞ് ഇടത്ത് കൈ ഉയർത്തി ഹേമന്തിന്റെ കരണം പുകച്ചൊന്ന് കൊടുത്തു സഖാവ്.. ആ ഭാവം കണ്ട് ഞെട്ടി തരിച്ചു ഞാൻ ഒരു ബലത്തിനെന്നോണം മുൻപിലെ ചുമരിൽ മുറുക്കി പിടിച്ചു... "തനിക്ക് എന്തെങ്കിലും പറ്റിയോ അവൻ ഉപദ്രവിച്ചോ..?" ഒരു പുഞ്ചിരിയോടെ ദേവ് ലച്ചുവിനോട് ചോദിച്ചു "ഏയ് ഇല്ല സഖാവേ.. ശരിക്കും എന്നെ അല്ല എൻറെ കൂട്ടുകാരിയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്.. അതുകണ്ട് ഞാൻ പ്രതികരിച്ചു അത്രമാത്രം" "എന്നിട്ട് തന്റെ കൂട്ടുകാരിയെ കാണാനില്ലല്ലോ " ദേവ്ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.. "അവൾ ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ" അശ്ശെടാ ഈ നേരം കൊണ്ട് ഈ പവി എങ്ങോട്ടുപോയി.. ലച്ചു കണ്ണുകൾ കൊണ്ട് ചുറ്റും എന്നെ അന്വേഷിച്ചു.. " ഞാൻ അങ്ങോട്ട് മാറ്റി നിർത്തിയിരുന്നതാ..അവൾക്ക് വല്ലാത്ത പേടിയാ ചിലപ്പോൾ എവിടെയെങ്കിലും മാറി നിൽപ്പുണ്ടാകും" ഒരു ചിരിയോടെ ലച്ചു പറഞ്ഞു...

"പെൺകുട്ടികളായൽ തന്നെ പോലെ വേണം.. പേരെന്താ... വീടെവിടെയാ . ക്ലാസ്സേതാ.. ലച്ചുവിനെ കണ്ടു ആരവിലെ കോഴി ഉണർന്നു..🐓😁 ലച്ചു ആരവേട്ടനെ ഇരുത്തി ഒന്നു നോക്കി "എൻറെ പേര് ലക്ഷ്മി.. വീട് ബാംഗ്ലൂർ ആണ്.. ഇവിടെ ഹോസ്റ്റലിൽ നിൽക്കുന്നു.. ഫസ്റ്റ് ഡിസി ഹിസ്റ്ററി ആണ്.." "എന്തായാലും തന്റെ ധൈര്യം സമ്മതിച്ചു.. "ആരവ് വിടാനുള്ള ഭാവമില്ലായിരുന്നു..🐓 "ഇപ്പോഴത്തെ കാലമല്ലേ ആരാവേട്ടാ.. ഒരു പൊടിക്ക് അത്യാവശ്യം സെൽഫ് ഡിഫൻസ് ഒക്കെ പഠിച്ചു വെച്ചിട്ടുണ്ട്.. അതുകൊണ്ടെന്താ കരാട്ടെ ബ്ലാക്ക് ബെൽറ്റ് സ്വന്തമായി നേടിയുട്ടുണ്ട്..😁 "ആരവേ നീ അധികം അങ്ങ് പരിചയപ്പെടാൻ നിൽക്കണ്ട.. കുട്ടി കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ്" ആരവിന്റെ 🐓 സ്വഭാവം അറിയുന്നത് കൊണ്ട് ദേവ് താക്കീതെന്നോണം പറഞ്ഞു ഇതേസമയം ചുറ്റും നോക്കിക്കൊണ്ട് നിന്ന് ലച്ചു ചുമരിനെ മറവിൽ നിന്ന് എത്തി നോക്കുന്ന എന്നെ കണ്ട് നെറ്റി ചുളിച്ചു നോക്കി 🤨..കണ്ണുകൾ കൊണ്ട് അങ്ങോട്ട് വിളിച്ചു.. ഞാൻ ഇല്ലെന്ന് പറഞ്ഞു..

ദേവേട്ടന്റെ നെറ്റിയിലെ മുറിവ് എന്ത് പറ്റിയതാണെന്ന് ചോദിക്കാൻ കൈകൾ കൊണ്ട് ഞാൻ ആംഗ്യം കാണിച്ചു അവൾ അത് സമ്മതിച്ചതുപോലെ തലയാട്ടി.. "അല്ല സഖാവേ എന്താണ് തലയിൽ ഒരു വെച്ചുകെട്ട്.. ആരവ് ചേട്ടനും ഉണ്ടല്ലോ അത്യാവശ്യം മിനുക്കുപണികൾ"😁🤭 "അത് ഇന്നലെ സമ്മേളനത്തിന് ഇടക്ക് ചെറിയ കശപിശ നടന്നു ലക്ഷ്മി.. കുഴപ്പമില്ല ചെറിയൊരു പോറൽ ഉള്ളൂ"🙂 അതുകേട്ടപ്പോൾ എൻറെ ഉള്ളിലെ വിങ്ങലിന് ചെറിയൊരു ശമനം കിട്ടിയതുപോലെ "ചെറുതോ അത് നിനക്ക്.. ഇവിടെ മനുഷ്യന് നടക്കാൻ വയ്യ."🤨😫സഖാവ് പറഞ്ഞത് കേട്ട് ആരവേട്ടൻ പറഞ്ഞു "ആ...പ്രശ്നത്തിന് ഇടയ്ക്ക് ഒരു പോലീസുകാരന്റെ പുറത്ത് ഇടിച്ച് ഒടിയ നിന്നെ അങ്ങേര് ലാത്തി എറിഞ്ഞു വീഴ്ത്തിയതല്ലേ.. എവിടെയെങ്കിലും മാറി നിൽക്കാൻ ഞാൻ പറഞ്ഞതല്ലേ ...അത് കേൾക്കാതെ വാങ്ങിച്ചു കൂട്ടിയിട്ട്..."😁 ദേവേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു...

അതുകേട്ട് ലച്ചു ആരവേട്ടനെ നോക്കി കളിയാക്കി ചിരിച്ചു..🤭🤭 ആരവേട്ടൻ നന്നായി ഒന്നു ഇളിച്ചു കാട്ടി തല ചൊറിഞ്ഞു നിന്നു..😬 "എങ്കിൽ ശരി ലക്ഷ്മി കൂട്ടുകാരിയെ വിളിച്ച് ക്ലാസ്സിൽ പൊയ്ക്കോ.. അല്ലേൽ ഞങ്ങൾ കൊണ്ടുവിടണോ" "വേണ്ട സഖാവേ.. ഞാൻ അവളെ നോക്കട്ടെ എന്നിട്ട് പൊയ്ക്കോളാം." "പിന്നെ ലക്ഷ്മി തൻറെ സെൽഫ് ഡിഫൻസ് ഒന്നു നമ്മുടെ കോളേജിലെ വനിതാ സഖാക്കൾക്കും കൂടി പഠിപ്പിച്ചു കൊടുക്കണേ.. അതിനു സ്പെഷ്യൽ ക്ലാസ് റെഡിയാക്കി തന്നെ അറിയിക്കാം.. ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ",🙂 "എന്ത് ബുദ്ധിമുട്ട് സഖാവേ ദീർഘമായ ക്ലാസ് തന്നെ എടുത്തേക്കാം," അതും പറഞ്ഞ് ലച്ചു തിരിഞ്ഞു നടന്നു.. "ലക്ഷ്മി നമുക്കിനിയും കാണാട്ടോ" ആരവ് ചേട്ടൻ🐓 "ആ ഇപ്പൊ നിൻറെ കാല് ചതഞ്ഞതേയൊള്ളൂ അവളെ ഇടയ്ക്കിടെ കാണാൻ ചെന്ന് ചതവ് ഒടിവാക്കി തരും അവൾ.. നടന്നേ നീ"

ആരവിനെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് ദേവ് നടന്നു നീങ്ങി.. അവര് പോയെന്ന് ഉറപ്പായതോടെ ഞാൻ ചുമരിനെ മറവിൽ നിന്നും പുറത്തേക്കിറങ്ങി നിന്നു... "നീ നല്ല ആളാണ് പവി.. സഖാവിനോട് സംസാരിക്കാൻ ഇതിലും നല്ലൊരു അവസരം കിട്ടോ" എൻറെ അരികിലേക്ക് എത്തിയ ലച്ചു ചോദിച്ചു..🤨 "നിനക്കറിയാലോ ആളെ കാണുമ്പോൾ എൻറെ ഉള്ളിൽ നടക്കുന്ന പിടിവലികൾ.. അതാ ഞാൻ.."😬 "എന്തായാലും സാരമില്ല ഞാൻ നന്നായി തന്നെ പരിചയപ്പെട്ടിട്ടുണ്ട്.. പതിയെ നിന്റെ ഇഷ്ടം ഞാൻ അറിയിക്കാം.." അതു കേട്ടതോടെ സന്തോഷം കൊണ്ട് ഞാൻ ലച്ചുവിനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു ഞങ്ങൾ ക്ലാസ്സിലേക്ക് പോയി😁😘 ***************** ഇന്നും മുഴുവനും എനിക്ക് എൻറെ ദർശനപുണ്യം കിട്ടി.. പതിവിലേറെ വട്ടം സഖാവ് ക്ലാസിനു മുൻപിലൂടെ പോയിരുന്നു..ഉച്ചഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോഴും.. വൈകിട്ട് ഹോസ്റ്റിലേക്ക് പോകുമ്പോഴും.. സഖാവ് ആരവേട്ടനൊപ്പം നാളത്തെ പരിപാടിക്ക് വേണ്ട നിർദ്ദേശങ്ങൾ മറ്റ് സഖാക്കളോട് നൽകി വാകമരച്ചോട്ടിൽ തന്റെ ബുള്ളറ്റിൻ മേൽ ഇരിക്കുന്നുണ്ടായി..

നാളെ നേച്ചർ ക്ലബ്ബിൻറെ വക ഒരു പ്രതിഷേധ പരിപാടി ഉണ്ട്.. കാരണം മറ്റേതു കോളേജുകൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത വിധം ഒരു special place ഉണ്ട് ഞങ്ങളുടെ ക്യാമ്പസിൽ.. "ഊട്ടി"❣️ എന്നറിയപ്പെടുന്ന ഒരിടം.. പ്രകൃതിസ്നേഹിയായ ശക്തൻതമ്പുരാൻ കോളേജിന് ചുറ്റും വച്ചുപിടിപ്പിച്ച വൃക്ഷ സമ്പത്ത് ഇന്ന് തൃശൂർ നഗരത്തിന്റെ തന്നെ ജീവവായുവായി നിലനിൽക്കുന്നു .. ലച്ചുവിനൊപ്പം ഞാൻ ഒരുവട്ടം അവിടെ പോയിട്ടുണ്ട്.. നേച്ചർ ക്ലബ്ബിൻറെ ഒരു സെമിനാർ കേൾക്കാൻ.. ഈ കലാലയത്തിൽ അകത്ത് അങ്ങനെ ഒരിടം കണ്ടപ്പോൾ എനിക്കും ലച്ചുവിനു അവിശ്വസനീയമായി തോന്നി.. ഒരു വലിയ ഇടത്തൂർന്ന വനത്തിന്റെ ചെറിയ പതിപ്പാണത്.. മാനം മുട്ടെ വളർന്ന് പന്തലിച്ചു നിൽക്കുന്ന മരങ്ങളും മറ്റും ചെറിയ ചെടികളും കിളിനാദം മറ്റുമായി സ്വർഗ്ഗം പോലെ ഒരിടം...❣️

അവിടെ ഇപ്പോൾ ചില കൈയേറ്റ ശ്രമങ്ങളും ചില വനനശീകരണങ്ങളും നടക്കുന്നുണ്ട്.. അതിനെതിരെയാണ് നാളത്തെ പ്രതിഷേധ പരിപാടി.. **************** ഹോസ്റ്റലിൽ ചെന്ന് ഞാൻ ചായ കുടിച്ചു എന്ന് വരുത്തി ലച്ചുവിനെയും വലിച്ച് ഹോസ്റ്റലിലെ വരാന്തയിൽ തന്നെ നിലയുറപ്പിച്ചു.. അവിടെ നിന്നാൽ വാകമരച്ചോട്ടിൽ നിൽക്കുന്ന സഖാവിനെ കാണാം.. ഞാൻ സഖാവിനെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കാൻ തുടങ്ങി... 🤩 അണികൾക്ക് വേണ്ട നിർദ്ദേശങ്ങൾ ഇടയ്ക്ക് നെറ്റി ചൊറിഞ്ഞും.. താടി തടവിയും സഖാവ് പറഞ്ഞു കൊടുക്കുന്നുണ്ട് ..അവരുടെ സംശയങ്ങളും അഭിപ്രായങ്ങളും സശ്രദ്ധം ക്ഷമയോടെ കേട്ടിരുന്ന് അനുസരണയില്ലാതെ നെറ്റിയിലേക്ക് വീഴുന്ന മുടിയിഴകൾ ഒതുക്കി വെച്ചും ആ സംശയങ്ങൾക്ക് വേണ്ട മറുപടിയും നൽകുന്നുണ്ട്.. ഇടയ്ക്കിടെ aarav ഏട്ടൻറെ ചില കമൻറുകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന ദേവട്ടനെ കാണുമ്പോൾ എന്നിൽ ഒരു കുളിർ മഴ പെയ്തിറങ്ങുന്ന സുഖം.. ക്യാമ്പസിൽ സന്ധ്യയുടെ ചുവപ്പ് രാശി മങ്ങി ഇരുട്ട് പടർന്ന തുടങ്ങിയപ്പോഴാണ് ദേവേട്ടൻ കോളേജിൽ നിന്നും പോയത്.. ആ സമയം വരെ ഞാൻ എന്റെ ദേവേട്ടനെ നോക്കിയിരുന്നു.. ഇതൊരുതരം വല്ലാത്ത പ്രാന്താ എന്നും പറഞ്ഞ് ലച്ചു ഇടയ്ക്ക് എണീറ്റു പോയിരുന്നു..

അത്രനേരം എനിക്ക് ലഭിച്ച ദർശന പുണ്യത്തിന്റെ ആത്മനിർവൃതിയിൽ ആയിരുന്നു പിന്നീടുള്ള സമയമത്രയും ഞാൻ.. ദേവേട്ടനെ കണ്ട അന്നുമുതൽ നിദ്രാദേവി എന്നെന്തോ തിരിഞ്ഞു നോക്കാറില്ല... ഓരോ ദിവസവും പതിവിലും നേരത്തെ തന്നെ എഴുന്നേൽക്കും..പിന്നീട് ക്ലാസിൽ പോകാൻ ഉള്ള ഒരുക്കമാണ്.. പാവം ലച്ചു എൻറെ ഈ ഭ്രാന്തുകൾക്കെല്ലാം ബലിയാടാകേണ്ടി വരുന്നത് അവളാണ്.. ചെറിയ പരാതികൾ പറയുമെങ്കിലും എന്നോടൊപ്പം അവളും കൃത്യസമയത്ത് ഇറങ്ങും.. **************** അന്നു ഞങ്ങൾ ഒമ്പതുമണിയുടെ ക്ലാസ്സിന് എട്ടുമണിയോടെ ഇറങ്ങി.. ഞാനൊരു മഞ്ഞയും മജന്ത കോമ്പിനേഷൻ ഉള്ള ചുങ്കിടി ചുരിദാറും.. ലച്ചു ലൈറ്റ് പിങ്ക് ടോപ്പും പലാസ്സായും ആയിരുന്നു ഇട്ടിരുന്നത്.. കോളേജ് ഗ്രൗണ്ടിലേക്ക് എത്തിയതും മാഞ്ചോട്ടിൽ ഹേമന്തും പരിവാരങ്ങളും നിലയുറപ്പിച്ചിരുന്നു..

എന്നെയും ലച്ചുവിനെയും ദഹിപ്പിക്കും വിധം നോക്കുന്നുണ്ട്.. ലച്ചു അതു നോക്കി പുച്ഛത്തോടെ എന്നെയും കൂട്ടി നടന്നു... ലച്ചുവിനെ കണ്ടതോടെ വിനു ചേട്ടൻ തന്റെ ഇരുകവിളുകളും പൊത്തി തിരിഞ്ഞുനിന്നു... ഇന്നലത്തെ സ്മരണ..അത് കണ്ടപ്പോൾ എനിക്കും ലച്ചുവിനും ചിരി വന്നു..😂 അന്ന് പതിവിലും നേരത്തെ ദേവേട്ടൻ കോളേജിൽ എത്തി...ഞാൻ മറഞ്ഞുനിന്ന് എൻറെ ദർശന പുണ്യം നുകർന്ന് ആത്മസംതൃപ്തി നേടി... ലച്ചുവിനെ നോക്കി കൈവീശി കാണിച്ച് ആരവേട്ടനെയും കൂട്ടി സഖാവ് നടന്നു നീങ്ങി.. ഒരു കരിനീല നിറത്തിലുള്ള ഷർട്ടും അതേ കരയോടു കൂടിയ മുണ്ടുമാണ് വേഷം.. ഷർട്ടിന്റെ കൈ അലസമായി കയറ്റി വെച്ചിട്ടുണ്ട്... കയ്യിൽ ഒരു കറുത്ത വാച്ച്..🤩😘 "ഓ എൻറെ ലച്ചു.. ഇങ്ങേര് എന്നെ കൊല്ലും... ഓരോ ദിവസവും എന്തൊരു മുടിഞ്ഞ ഗ്ലാമർ ആയിട്ടാണ് വരണേ..." ദേവേട്ടനെ നോക്കി ദൃഷ്ടിയുഴിഞ്ഞ് തലയ്ക്കിരുവശത്തുമായി ഞെട്ടൊടിച്ചു കൊണ്ട് ഒരു plane kiss ഊതിവിട്ട് ഞാൻ ലച്ചുവിനോട് പറഞ്ഞു.. ലച്ചു എന്നെ നോക്കി കൈ കെട്ടി നിന്ന് ചിരിച്ചു..

ഞാനിങ്ങനെ കണ്ണിമക്കാതെ നോക്കി നിൽക്കുന്നതുകൊണ്ട് ആണെന്ന് തോന്നുന്നു ദേവേട്ടൻ പെട്ടെന്ന് തിരിഞ്ഞു നോക്കി.. അതു കണ്ട പാടെ ഞാൻ തിരിഞ്ഞ് നിന്ന് താഴെ എന്തോ തിരയും പോലെ താഴേക്ക് ഇരുന്നു... തിരിഞ്ഞു നോക്കിയ ദേവേട്ടൻ കണ്ടത് ലച്ചുവിനെ ആണ്.. അവളെ നോക്കി ചിരിച്ച് ഒന്നുകൂടി കൈവീശി കാണിച്ച് വേഗത്തിൽ തിരിഞ്ഞു നടന്നു പോയി..ഞാനും ലച്ചുവിനെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്ത് ക്ലാസ്സിലേക്ക് നടന്നു.. ഇതെല്ലാം കണ്ടു പകയോടെ രണ്ടു കണ്ണുകൾ ആളിക്കത്തുന്നുണ്ടായിരുന്നു.. **************** Sher Shah Suri born Farid Khan was the founder of suri Empire in the Northern part of the Indian subcontinent, with its capital in Sasaram in modern day Bihar... he introduced the currency of rupee and the creator of the grand trunk road now in Telangana.. ഷീജ മിസ്സ് മിഡീവൽ ഇന്ത്യ യിലെ ഷേർഷാ സൂരി എന്ന ഭാഗം തകർത്തു ക്ലാസ് എടുക്കുകയാണ്..

ലച്ചു ഇരുന്നു ഉറക്കം തൂങ്ങുന്നു.. പാവം അതിനെ ഞാൻ നേരെ ചൊവ്വേ ഉറക്കാറില്ല.. ഷേർഷയെ എനിക്കിഷ്ടം ആയതിനാൽ ഞാൻ ആ ഭാഗം ശ്രദ്ധിച്ചുകേട്ടു ഇരിക്കുകയാണ്... ഷേർഷയുടെ ഭരണക്കാലത്ത് സ്ത്രീകൾക്ക് ഏത് രാത്രിയിലും ഒരു കുട്ട നിറയെ സ്വർണ്ണവുമായി ഭയമില്ലാതെ സഞ്ചരിക്കാമെന്നാണ്.. അത്ര ശക്തനായ ഭരണാധികാരി.. ഇന്ന് ആദ്യത്തെ ഒരു പിരീഡ് മാത്രമേ ഉള്ളൂ.. അതിനുശേഷം പ്രതിഷേധ പരിപാടിയും ക്യാമ്പസ് ക്ലീനിങ് ആണ്.. പ്രതിഷേധംപരിപാടിയുടെ ഉദ്ഘാടക കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചർ ആണ്...ദേവേട്ടൻ പരിപാടിയുടെ തിരക്കിലാണ്.. ഇടയ്ക്കിടെ തിരക്കുപിടിച്ച് ചുറ്റുമുള്ളവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയും ഫോണിൽ സംസാരിച്ചു നടന്നു പോകുന്നത് ഞാൻ ജനലിലൂടെ നോക്കി കൊണ്ടിരുന്നു...കുറച്ചു സമയത്തിനുശേഷം ബെല്ലടിക്കുന്ന ശബ്ദം ഉയർന്നു കേട്ടു

"ഒക്കെ സ്റ്റുഡൻറ് ബാക്കി ഭാഗം നാളെ എടുക്കാം.. ഇന്നത്തെ ഭാഗം നാളത്തേക്ക് വായിച്ചിട്ട് വരണം" അത്രയും നേരം ഉറക്കംതൂങ്ങി ഇരുന്ന ലച്ചു ചാടിയെണീറ്റു.. ക്ലാസിലെ എല്ലാവരും പരിപാടി നടക്കുന്നിടത്തേക്ക് പുറപ്പെട്ടു...ഞാൻ ലച്ചുവിനെ വലിച്ചു ഓടുകയാണെന്നു പറയാം.. കാരണം ഒളിഞ്ഞിരുന്ന് ദേവേട്ടനെ കൺകുളിർക്കെ കാണാൻ സാധിക്കുന്നിടത്ത് സ്ഥാനം പിടിക്കാൻ ആയി.. "ഊട്ടി" യിലേക്ക് കടന്നതും വിവിധ പോസ്റ്ററുകളും മറ്റും ആയി അവിടെ നിറച്ചിരിക്കുന്നു.. മെമ്പേഴ്സിനെ പ്രത്യേകം ബാഡ്ജ് ഉണ്ടായിരുന്നു.. നീതു ചേച്ചി അതുമായി നിൽപ്പുണ്ട്.. ഞങ്ങൾ അവിടേക്ക് ചെന്ന് ബാഡ്ജ് വാങ്ങിച്ചു.. പച്ച നിറത്തിലുള്ള ബാഡ്ജ് അത് ഡ്രെസ്സിൽ പിൻ ചെയ്തു നീതു ചേച്ചിയോട് കത്തിയടിച്ച് നിൽക്കുമ്പോഴാണ് മനു ചേട്ടൻ വന്ന് ടീച്ചർ വന്നിട്ടുണ്ട് എല്ലാവരും നിശബ്ദമായി നില്ക്കാൻ പറഞ്ഞത്.. ഞാനും ലച്ചുവും അവിടെ ഉണ്ടായിരുന്നു മരത്തിനു ചുവട്ടിൽ സ്ഥാനം ഉറപ്പിച്ചു... അൽപ്പസമയത്തിനകം ടീച്ചറെ കൂട്ടി ദേവേട്ടൻ അവിടേക്കെത്തി കൂടെ പ്രിൻസിപ്പാളും മറ്റ് ടീച്ചേഴ്സ് ഉണ്ടായിരുന്നു..

സ്വാഗതപ്രസംഗം മറ്റും കഴിഞ്ഞു ഉദ്ഘാടകയായ സുഗതകുമാരി ടീച്ചർ ഊട്ടിയിൽ ഒരു വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്ത്.. ഊട്ടി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വളരെ വിശദമായി തന്നെ സംസാരിച്ചു..മറ്റൊരു പരിപാടിയിൽ സംബന്ധിക്കാൻ ഉള്ളതുകൊണ്ട് ടീച്ചർ വേഗം തന്നെ അവിടുന്ന് തിരിച്ചു.. നേച്ചർ ക്ലബ്ബിലെ പ്രധാന മെമ്പേഴ്സ് എല്ലാം വളരെ ആധികാരികമായി സംസാരിക്കുന്നുണ്ട് സ്റ്റുഡൻസ് നേരിട്ട് നടത്തുന്ന പരിപാടി ആയതിനാൽ സംസാരിക്കുന്നതെല്ലാം സ്റ്റുഡൻസ് ആയിരുന്നു കുറച്ചുനേരം ഇരുന്നു അപ്പോഴേക്കും തോന്നിയെങ്കിലും സഖാവിനെ നോക്കിയിരുന്നു ഞാൻ നേരം കളഞ്ഞു.. പരിപാടിക്ക് ഒടുവിലാണ് സഖാവ് സംസാരിക്കാൻ വന്നത് അത് അത് കണ്ടതോടെ ഞാൻ ഒന്നും കൂടി നിവർന്നു ഉറക്കംതൂങ്ങി തോളിൽ ചാഞ്ഞു നിന്നിരുന്ന ലച്ചുവിനെ തട്ടി ഞാൻ സഖാവിനെ കാട്ടിക്കൊടുത്തു

സഖാവ് ഒരു ചിരിയോടെ പ്രിയപ്പെട്ട സഖാക്കളെ ക്ലബ്ബിനെ ഭാഗമായി നമ്മൾ ഇവിടെ വലിയൊരു തുടക്കം കുറിച്ചിരിക്കുന്നത് ചവിട്ടിനിൽക്കുന്ന മണ്ണ് ആദർശങ്ങൾ മുറുകെ പിടിക്കണമെന്ന് ഓരോ സഭകളും നമ്മുടെ കോളേജിലെ തന്നെ അല്ല ഈ നഗരത്തിലെ തന്നെ ജീവവായു നമ്മുടെ കലാലയത്തിൽ മാത്രം അവകാശപ്പെടാൻ സാധിക്കുന്ന ഈ ഹരിതസമൃദ്ധി ഇന്ന് കയ്യേറ്റത്തെ യും നശീകരണത്തിനും വക്കിലാണ് അമൂല്യ വംശനാശ ഭീഷണി നേരിടുന്നതുമായ 350 ലധികം സസ്യജാലങ്ങൾ നിറഞ്ഞതാണ് ഇവിടം അവയെല്ലാം കാത്തു സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്.. പൂത്താങ്കിരി കിളികളുടെ കലപിലയും... വണ്ണാത്തിപ്പുള്ളിന്റെയും കുയിലിന്റെയും മത്സരിച്ചുള്ള കൂവലും..കൂമൻ വവ്വാലും ചെറിയ കുരുവികളും അടക്കം അനേകം പക്ഷികൾക്ക് ആവാസമായൊരിടം.. അതിനെല്ലാം പുറമേ നമ്മുടെയും നമുക്ക് മുൻപ് പഠിച്ചിറങ്ങിയ സഖാക്കൾ ഓരോരുത്തരുടെയും പല നിറമുള്ള ഓർമകൾക്ക് ദൃശ്യ ചാരുത പകർന്നു നൽകിയടം..

നമ്മുടെ കലാലയത്തിന്റെ തന്നെ നെഞ്ചിടിപ്പ് ആയി മാറിയ ഈ ഊട്ടി സംരക്ഷിക്കേണ്ടത് വരും തലമുറയ്ക്കും കൂടി ഈ ഹരിത സമൃദ്ധിയുടെ ദൃശ്യങ്ങൾ തങ്ങളുടെ കണ്ണുകളാൽ ഒപ്പിയെടുത്തത് ഹൃദയത്തിൽ സൂക്ഷിക്കാൻ കൂടിയാകണം.. ദേവേട്ടൻ പറയുന്ന ഓരോ വരികളും ഞാൻ എൻറെ കാതുകൾ കൊണ്ടല്ല കേട്ടിരുന്നത്.. എൻറെ ഹൃദയം കൊണ്ടായിരുന്നു.. ഓരോ വാക്കുകൾ പറയുമ്പോഴും ആ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഞാൻ എൻറെ ഹൃദയംകൊണ്ട് ഒപ്പിയെടുത്ത് കൊണ്ടേയിരുന്നു.. കണ്ണിമ്മയ്ക്കാതെ നോക്കി കൊണ്ട് നിൽക്കുന്നത് കണ്ടു ലച്ചു എൻറെ കയ്യിലൊന്ന് തട്ടി.. ഞാൻ സ്വപ്ന ലോകത്ത് നിന്നും ഉണർന്ന്.. സഖാവ് അപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുകയാണ്... " ആ കുന്നിടിക്കരുത്.. അതിൻറെ ഉച്ചിയിൽ ആണ് രക്തസാക്ഷിയുടെ വീട്..

ആ വയൽ നികത്തരുത് അതിൻറെ വയറിൽ ആണ് അവൻറെ അന്നം.. തോറ്റവർക്കുള്ള പാട്ടിൽ നിന്നും ഞാൻ മറച്ചു വെക്കും പിറക്കാനിരിക്കുന്നവർക്കുള്ള ഭൂപടം.. ലാൽസലാം.. രക്തസാക്ഷിയുടെ വീടിലെ പ്രശസ്തമായ ഈ വരികൾ ഉദ്ധരിച്ച് സഖാവ് തൻറെ വാക്കുകൾ അവസാനിപ്പിച്ചു.. കുട്ടികളുടെ നിറഞ്ഞ കരഘോഷങ്ങളുടെ ഇടയിലാണ് ആരവ് ചേട്ടൻ എന്തോ വന്ന് സഖാവിന്റെ കാതിൽ പറഞ്ഞത്.. അത് കേട്ടതോടെ സഖാവിൻറെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി.. മീശയൊന്ന് അമർത്തിപ്പിരിച്ച് കുട്ടികളോട് ക്ലാസിലേക്ക് പൊയ്ക്കോളൂ എന്ന് ഗഭീര്യ ശബ്ദത്തിൽ അറിയിച്ച്.. സഖാവ് മുണ്ട് മടക്കി കുത്തി ഷർട്ടിന്റെ കൈ ഒന്നുകൂടി കൈമുട്ടിലേക്ക് വലിച്ച്.. അവിടെനിന്നും കൊടുങ്കാറ്റ് കണക്കേ പാഞ്ഞു.. കാര്യമറിയാതെ ഞാനും ലച്ചുവും മുഖത്തോടുമുഖം നോക്കി ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story