❣️ ദേവപല്ലവി ❣️ ഭാഗം 2

devapallavi

രചന: മുകിലിൻ തൂലിക

ജിബിൻ ദേവ് ദേഷ്യത്തിൽ കോണിപ്പടികൾ ഇറങ്ങി താഴേക്കു ചെല്ലുമ്പോഴാണ് അച്ഛനും അമ്മയും ഹാളിൽ നിൽക്കുന്നത് കാണുന്നത്.. മുകളിലെ റൂമിൽ നടന്ന ബഹളങ്ങളെല്ലാം അവർ അറിഞ്ഞിരിക്കുന്നു വെന്ന് ഇരുവരുടെയും മുഖഭാവങ്ങിൽ നിന്ന് വ്യക്തമാണ്... അവനെ കണ്ടപ്പോൾ മാലതി (ദേവ് ന്റെ അമ്മ) മോനേ ദേവൂട്ട എന്നും വിളിച്ച് അരികിലേക്ക് ചെന്നു...കത്തുന്ന നോട്ടമെറിഞ്ഞ് വലതു കൈ ഉയർത്തി അമ്മയുടെ ആ ശ്രമത്തെ തടഞ്ഞു അവൻ... അച്ഛനേയും അമ്മയേയും ഒരിക്കൽ കൂടി ദഹിപ്പിക്കും വിധം നോക്കി കാറിന്റെ താക്കോൽ എടുത്ത് ഒരു കൊടുങ്കാറ്റ് കണക്കെ പുറത്തേക്ക് പോയി.... മോഹനേട്ട നമ്മൾ ചെയ്യ്തത് ശരി തന്നെ ആയിരുന്നില്ലേ, ആ കുട്ടിക്ക് നല്ലൊരു ജീവിതം ആയിക്കോട്ടെ എന്ന് എന്ന് കരുതിയാണ് അവളെ നമ്മുടെ മകന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നത് എന്നിട്ടിപ്പോൾ.. മാലതി മോഹനെ നോക്കി നിറഞ്ഞു ഒഴുകിയ തന്റെ കണ്ണുകൾ സാരിത്തലപ്പിനാൽ ഒപ്പിയെടുത്തു... മോഹൻ മാലതിയെ ചേർത്തുപിടിച്ചു " നീ വിഷമിക്കാതെ മാലു..

അവൻ അറിഞ്ഞ കാര്യങ്ങൾ മുഴുവൻ സത്യം അല്ല.. സത്യം മനസ്സിലാക്കുമ്പോൾ അവൻ അവളെ അംഗീകരിക്കും.. പൊന്നുപോലെ നോക്കും.. നീ വായോ മോളെ എന്തെടുക്കാന്ന് നോക്കാം.." ഇതേസമയം ദേവ്ന്റെ വാക്കുകളാൽ തകർന്ന മനസ്സുമായി പല്ലവി ബെഡിൽ തന്നെ കിടക്കുകയായിരുന്നു.. അവളുടെ മനസ്സ് നീറി പുകയുകയായിരുന്നു... ഇതെല്ലാം താൻ പ്രതീക്ഷിച്ചത് ആണെങ്കിലും ദേവ്ന്റെ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു.. കണ്ണീരുകൊണ്ട് തലയണ എല്ലാം എല്ലാം നനഞ്ഞിരുന്നു... വാതിൽ തുറന്ന് അകത്തേക്ക് കയറിയ മാലതിയും മോഹനും കണ്ടത് കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന പല്ലവിയെയാണ്... അവർ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.. അവളുടെ മുഖം കണ്ടപ്പോൾ ഒരു നിമിഷം രണ്ടുപേരും ഞെട്ടി.. മുഖം ആകെ രക്തം... മാലതി " അയ്യോ എന്താ ഇത് മോളെ..എന്തുപറ്റി അവൻ ഒരുപാട് ഉപദ്രവിച്ചോ നിന്നെ.. മോഹനേട്ടാ നോക്ക് എന്താ ഇപ്പോ നമ്മൾ ചെയ്യാ.."

"നീ ഇങ്ങനെ ബഹളം വയ്ക്കാതെ മാലു പോയി ഫസ്റ്റ് എയ്ഡ് ബോക്സ് എടുത്തിട്ടുണ്ട് വായോ.. മാലു" പല്ലവിയുടെ മുഖം കണ്ടു മോഹൻ പരിഭ്രമിച്ചു എങ്കിലും അതു പുറത്തു കാണിക്കാതെ മാലതിയോട് പറഞ്ഞു.. മാലതി വേഗം ഫസ്റ്റ് എയ്ഡ് ബോക്സ് എടുക്കാനായി പുറത്തേക്ക് ഓടി.. പല്ലവി ഒന്നും തന്നെ മിണ്ടുന്ന ഉണ്ടായിരുന്നില്ല മോഹൻ അവളുടെ തലമുടിയിൽ പതിയെ തടവി.. അപ്പോഴേക്കും ഫസ്റ്റ് എയിഡ് ബോക്സും കൊണ്ട് മാലതി വന്നിരുന്നു..അവർ അവളുടെ മുഖം തിരിച്ചു എവിടെയാ മുറിഞ്ഞിരിക്കുന്നു നോക്കി മുഖത്തെ രക്തമെല്ലാം തുടച്ചെടുത്തു.. ആ സമയത്ത് എല്ലാം മാലതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..

അപ്പോഴാണ് അവളുടെ കവിളിൽ പതിഞ്ഞു കിടക്കുന്ന കൈ വിരൽ പാടുകൾ കണ്ടെത്ത്.. മാലതിയും മോഹനും മുഖത്തോടുമുഖം നോക്കി..ആ നിമിഷം ഒന്നും വേണ്ടിയിരുന്നില്ലെന്ന് രണ്ടുപേരും ചിന്തിച്ചുപോയി... "വേദനിക്കുന്നുണ്ടോ മോളെ" മുറിവ് കെട്ടുമ്പോൾ മാലതി ചോദിച്ചു.. പല്ലവി പതിയെ മുഖം ഉയർത്തി അമ്മയുടെ മുഖത്തേക്ക് നോക്കി... "മനസ്സാണ് വേദനിക്കുന്നത് അമ്മേ ശരീരത്തിലെ വേദന ഒന്നുമല്ല... ഇതിലും മാരകമായ മുറിവുകൾ ഏറ്റുവാങ്ങിയതാണീ ശരീരം.."ഒരു തേങ്ങലോടെ അവൾ മാലതിയുടെ തോളിലേക്ക് ചാഞ്ഞു.. പല്ലവിയുടെ വാക്കുകളിൽ ഒളിഞ്ഞുകിടക്കുന്ന വേദന എത്ര ആഴത്തിൽ ഉള്ളതാണെന്ന് അവർക്കു മനസ്സിലായി.. മാലതി പല്ലവിയുടെ ടെ നെറുകയിൽ പതിയെ ചുംബിച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story