❣️ ദേവപല്ലവി ❣️ ഭാഗം 20

devapallavi

രചന: മുകിലിൻ തൂലിക

മീശയൊന്ന് അമർത്തിപ്പിരിച്ച് കുട്ടികളോട് ക്ലാസിലേക്ക് പൊയ്ക്കോളൂ എന്ന് ഗാംഭീര്യ ശബ്ദത്തിൽ അറിയിച്ച്.. സഖാവ് മുണ്ട് മടക്കി കുത്തി ഷർട്ടിന്റെ കൈ ഒന്നുകൂടി കൈമുട്ടിലേക്ക് വലിച്ച്.. അവിടെനിന്നും കൊടുങ്കാറ്റ് കണക്കേ പാഞ്ഞു.. കാര്യമറിയാതെ ഞാനും ലച്ചുവും മുഖത്തോടുമുഖം നോക്കി മറ്റു കുട്ടികൾ അതാതു ക്ലാസിലേക്ക് പോയെങ്കിലും ഞാനും ലച്ചുവും സഖാവ് പോയ വഴിയെ വെച്ചുപിടിച്ചു.. ഊട്ടിയിലെ ഇടതൂർന്ന് വള്ളിച്ചെടികളും മറ്റു മരങ്ങളും വളർന്ന് നിൽക്കുന്നിടത്തേക്കാണ് സഖാവ് മുഷ്ടി ചുരുട്ടി പിടിച്ച് ദേഷ്യത്തിൽ നടക്കുന്നടുക്കുന്നത്.. ആ പ്രദേശത്തേക്ക് അധികം ആരും പോകാത്തതാണ്.. കൂടെ ആരവേട്ടനും മനുചേട്ടനുമുണ്ട്.. ഞാനും ലച്ചുവും അടുത്തുള്ള മരത്തിന് പുറകിലേക്ക് മറഞ്ഞു നിന്നു.. എന്താണ് നടക്കാൻ പോകുന്നത് അറിയാതെ ചങ്കിടിപ്പോടെ നോക്കിക്കൊണ്ടിരുന്നു.. സഖാവ് അവിടേക്ക് പാഞ്ഞടുക്കുകയാണ്.. അവിടെനിന്ന് അടക്കിപ്പിടിച്ച സംസാരങ്ങളും ചിരിയും മറ്റും കേൾക്കുന്നുണ്ട്..

വലിയൊരു ആഞ്ഞിലി മരത്തിന് പുറകിൽ ചാരി ഇരുന്നിരുന്ന ഹേമന്ദിനെ സഖാവ് ആഞ്ഞ് ചവിട്ടി.. പെട്ടെന്നുള്ള ചവിട്ട് ആയതിനാൽ ഹേമന്ദ് മറിഞ്ഞ് വീണു..വീണ് കിടക്കുന്ന അവനെ ഒരൂക്കോടെ വലിച്ചെഴുന്നേൽപ്പിച്ച് തന്റെ ഇടതുകൈ ഉയർത്തി അവന്റെ ഇടത്തെ കരണം പുകച്ച് ഒന്നു കൊടുത്തു.. ഇടതുപക്ഷ അനുഭാവി ആയതിനാൽ ആണെന്ന് തോന്നുന്നു സഖാവിൻറെ അടിയൊക്കെ ഇടത്ത് കൈയ്യിക്കാണ്....ആ കൊടുത്ത പ്രഹരശേഷി വലുതായതിനാൽ ഹേമന്ത് പുറകിലേക്ക് ഒന്ന് വേച്ചു പോയി.. അവൻറെ കയ്യിൽ ഉണ്ടായിരുന്നു സിറിഞ്ച് തെറിച്ചു വീണു... അപ്പോഴാണ് ഞങ്ങളത് ശ്രദ്ധിച്ചത്.. കഞ്ചാവ്,മയക്കുമരുന്ന് സിറിഞ്ചുകൾ തുടങ്ങിയ ലഹരിവസ്തുക്കൾ അവിടെ നിരന്ന് കിടക്കുന്നു.. സഖാവ് അവിടെ നിന്നിരുന്ന ഫസ്റ്റ് ഇയർ സ്റ്റുഡൻസിനെ കത്തുന്ന കണ്ണുകളെ നോക്കി ഹേമന്തിന്റെ വയറിനൊരു ചവിട്ടു കൊടുത്തു.. അത് കണ്ട് ആ കുട്ടികൾ പേടിച്ച് ഓടിപ്പോയി.. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് രക്ഷപ്പെടാൻ നിന്ന ഹേമന്തിന്റെ കൂട്ടുകാരെ മനും ആരവും പിടിച്ച് കണക്കിന് കൊടുക്കുന്നുണ്ട്..

സിരകളിൽ ലഹരി വസ്തുക്കളുടെ ഉന്മാദം ബാധിച്ചതിനാൽ അവർക്ക് കാര്യമായി പ്രതികരിക്കാൻ സാധിക്കുന്നില്ല.. അടി കൊണ്ട് വേച്ച് പുറകിലേക്ക് വീഴാൻ പോയ ഹേമന്തിന്റെ ഷർട്ടിൽ പിടുത്തമിട്ടു മുൻപിലേക്ക് വലിച്ച് സഖാവ് തലകൊണ്ട് അവന്റെ മുഖത്ത് ശക്തമായി പ്രഹരിച്ചു..ആ പ്രഹരം ഹേമന്ദ് താങ്ങാൻ സാധിക്കാതെ നിലത്തേക്ക് വീണു.. മൂക്കിൽ നിന്നും രക്തം ഒഴുകാൻ തുടങ്ങി.. അസഹ്യമായ വേദനയോടെ ഹേമന്ത് നിലത്തു കിടന്നു പുളഞ്ഞു.. സഖാവിന് ദേഷ്യം നിയന്ത്രിക്കാൻ സാധിക്കുന്ന ഉണ്ടായിരുന്നില്ല.. നിലത്തു വീണു കിടക്കുന്ന ഹേമന്തിന്റെ നെഞ്ചിൽ സർവ്വശക്തിയുമെടുത്ത് ആഞ്ഞ് ചവിട്ടി കൊണ്ടേയിരുന്നു.. ഓരോ ചവിട്ടും താങ്ങാനാകാതെ ഹേമന്ത് സഖാവിൻറെ കാലിന് കീഴെ കിടന്നു പുളഞ്ഞു.. തിരിച്ച് തടുക്കാനോ പ്രതികരിക്കാനുള്ള ശക്തിയോ സമയമോ ഹേമന്തിന് ഉണ്ടായിരുന്നില്ല.. കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കാണ് സഖാവ്... തന്റെ കലിയടങ്ങാതെ സഖാവ് താഴെ കിടന്ന വടിയെടുത്ത് ഹേമന്ദിനെ അടിക്കാൻ ഓങ്ങിയതും ആരവും മനുവും കൂടി സഖാവിനെ പിടിച്ചുമാറ്റി...

സഖാവ് അവരുടെ കൈകളിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.. 😠😠 "ദേവ് മതി ഇനി തല്ലിയാൽ അവൻ ചത്തുപോകും." സഖാവിൻറെ കയ്യിലെ വടി ശക്തമായി പിടിച്ചു വാങ്ങി കൊണ്ട് ആരവ് പറഞ്ഞു.. ഒരുവേള ആരവിനേയും മനുവിനെയും തട്ടിമാറ്റി ഹേമന്തിനരികിലേക്ക് പാഞ്ഞടുത്ത് രണ്ട് ചവിട്ടു കൊടുത്തു വീണ് കിടക്കുന്ന ഹേമന്തിന്റെ ഷർട്ടിൽ പിടിച്ചുയർത്തി കത്തൂന്ന കണ്ണുകളുടെ സഖാവ് ഹേമന്തിന് നേരെ അലറി.. "നിനക്ക് ഞാൻ പലവട്ടം വാണിംഗ് തന്നിരുന്നതാണ് ഈ നശിപ്പിന്റെ വിത്തും കൊണ്ട് എൻറെ ഈ ക്യാമ്പസിലേക്ക് കാലുകുത്തരുതെന്ന്... നീ എന്താ കരുതിയത് ഞാൻ ഇതൊന്നും അറിയില്ലാന്നോ.. ഇനി നീ ഇതൊക്കെ കൊണ്ട് എന്റെ പിള്ളേരുടെ അടുത്തേക്ക് എങ്ങാനും വന്നാൽ അന്ന് നിന്റെ ഈ പാഴ് ജന്മം അവസാനിക്കും.. നിന്നെ ജനിപ്പിച്ച നിന്റെ അച്ഛൻ വർമ്മയ്ക്ക് ശേഷക്രിയ ചെയ്യാൻ പോലും നിന്റെ ഒരു മുടിനാരിഴ പോലും കൊടുക്കില്ല ഞാൻ...

പച്ചക്ക് കത്തിക്കും പന്ന മോനേ.. 😠😠😠" നേരെ നിൽക്കാൻ പോലും സാധിക്കാത്ത ഹേമന്ദിന് നേരെ പല്ലു ഞെരിച്ചു ഇടതുകൈ ഉയർത്തി ഒന്നുകൂടി ഒന്ന് പൊട്ടിച്ചു സഖാവ്.. ഇതെല്ലാം കണ്ടു ശ്വാസമെടുക്കാൻ മറന്ന് കണ്ണു തുറിച്ചു നിൽക്കുകയായിരുന്നു ഞാൻ.. ലച്ചുവിനെ നോക്കിയപ്പോൾ ഏതോ സ്റ്റണ്ട് മൂവി ഇടവേളയില്ലാതെ കണ്ടു നിൽക്കുന്ന ഭാവമായിരുന്നു അവളുടെ മുഖത്ത്.. 😲🙄 ഇതേസമയം പ്രശ്നങ്ങൾ അറിഞ്ഞ് പ്രിൻസിപ്പലും മറ്റു ടീച്ചേഴ്സും അങ്ങോട്ടേക്ക് എത്തി സഖാവിനെ ആരവേട്ടൻ ബലപൂർവ്വം പിടിച്ചുമാറ്റി.. ആരൊക്കെയോ ചേർന്ന് ഹേമന്തിനെയെടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.. അപ്പോഴും കലിയടങ്ങാതെ പല്ലു ഞെരിച്ചു സഖാവ് ഹേമന്ദിനെ നോക്കിക്കൊണ്ടിരുന്നു..😠😠 **************** നല്ലൊരു കാര്യത്തിനാണ് സഖാവ് പ്രതികരിച്ചത് എങ്കിലും പ്രതികരിച്ച രീതി കുറച്ചു കൂടി പോയതിനാൽ ദേവേട്ടന് രണ്ടാഴ്ച കോളേജിൽനിന്ന് സസ്പെൻഷൻ കിട്ടി.. വർമ്മ ദേവേട്ടന് എതിരെ പോലീസിൽ പരാതി കൊടുത്തിന്റെ പേരിൽ രണ്ട് ദിവസം സ്റ്റേഷനിൽ കിടക്കേണ്ടി വന്നു..

കൂടെ ആരവേട്ടനും.. ഇതെല്ലം അറിഞ്ഞ് ജലപാനം ഇല്ലാതെ ഞാൻ ദേവേട്ടനായി കരഞ്ഞ് പ്രാർത്ഥിച്ചു... ഹേമന്ത് ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ സാധിക്കാത്തതിനാലും കുറ്റകരമായ തിനാലും ഇതേക്കുറിച്ച് അന്വേഷണം വന്നാൽ തന്റെ മകൻറെ ഭാവിക്ക് ദോഷമായി ബാധിക്കുന്നതിനിലും വർമ്മയ്ക്ക് പരാതി പിൻവലിക്കേണ്ടി വന്നു.. അതേ തുടർന്ന് ദേവേട്ടൻ സ്റ്റേഷനിൽനിന്നും ഇറങ്ങി.. സഖാവ് ഇല്ലാത്ത ആ രണ്ടാഴ്ച ഞാൻ എങ്ങനെയൊക്കെയോ തള്ളി നീക്കി... ആരവേട്ടനും ക്ലാസ്സിൽ വന്നിരുന്നില്ല.. പിന്നെ സഖാവിനെ കുറിച്ച് അറിയാൻ എനിക്കുണ്ടായിരുന്ന ഏകമാർഗ്ഗം മനുച്ചേട്ടൻ ആയിരുന്നു.. ദേവേട്ടൻ നോടുള്ള എൻറെ ഇഷ്ടം അറിയാവുന്നതുകൊണ്ട് എല്ലാ വിവരങ്ങളും മനുച്ചേട്ടൻ എനിക്ക് അറിയിച്ചു കൊണ്ടിരുന്നു .. രണ്ടാഴ്ച രണ്ടു യുഗം പോലെ തള്ളി നീക്കി ഞാൻ.. *****************

രണ്ടാഴ്ചയിലെ സസ്പെൻഷൻ കഴിഞ്ഞു സഖാവ് കോളേജിൽ തിരികെയെത്തി.. ജീവവായു തിരികെ കിട്ടിയ ആശ്വാസമായിരുന്നു എനിക്കിപ്പോൾ.. ക്ലാസ്സിൽ കയറാതെ അന്ന് മുഴുവനും ലച്ചുവിനെ കൂട്ടി ഞാൻ ദേവേട്ടന്റെ നിഴൽപോലെ പോലെ ദേവേട്ടൻ പോകുന്നിടത്തൊക്കെ പോയിരുന്നു.. പക്ഷേ എന്റെ ഈ ഒളിച്ചുകളി ഒരാൾ കയ്യോടെ പിടിച്ചു.. മറ്റാരുമല്ല ആരവേട്ടൻ.. സഖാവിനോടുള്ള എൻറെ പ്രണയത്തിൻറെ ആഴം മനസ്സിലാക്കിയത് കൊണ്ടും ലച്ചു വിനോട് ചെറിയ ചായ്‌വ്🐓 ഉള്ളതിനാലും ഈ കാര്യത്തിൽ ആരവേട്ടൻ എന്നെ സഹായിക്കാമെന്നേറ്റു.. അതിനായി ഒരു മാർഗ്ഗം വരെ ഉപദേശിച്ചു തന്നു... മറ്റൊന്നുമല്ല എത്ര തിരക്കുണ്ടെങ്കിലും ദേവേട്ടൻ ലൈബ്രറിയിൽ കയറി വായിക്കുമായിരുന്നു.. ദിവസം ഒരു 10 മിനിറ്റ് എങ്കിലും ദേവേട്ടൻ അതിനായി പ്രത്യേകം മാറ്റിവെച്ചിരുന്നു.. എനിക്ക് പറയാനുള്ള കാര്യങ്ങൾ ഒരു എഴുതിന്റെ രൂപത്തിലാക്കി ആരവേട്ടൻറെ കയ്യിൽ കൊടുത്താൽ അത് സഖാവ് വായിക്കുന്ന പുസ്തകത്തിൻറെ ഉള്ളിൽ വെച്ച് കാര്യം സാധിച്ചു തരുന്ന വാക്ക് തന്നു.. എന്ത് സഹായത്തിന് വേണമെങ്കിലും വിളിക്കാൻ പറഞ്ഞ് ആരവേട്ടൻ നമ്പർ തന്നു..ലച്ചുവിനോട് പ്രത്യേകം വിളിച്ചോളൂ എന്നും പറഞ്ഞു പോയി..🐓🐓 അന്ന് മുഴുവനും..

അതിൻറെ പിറ്റേന്ന് രണ്ടു ദിവസവും ഞാൻ സഖാവിന് എന്തെഴുതും എന്ന് ആലോചിച്ച് നടക്കാൻ തുടങ്ങി.. അവസാനം ആരവേട്ടൻ പറഞ്ഞറിവനുസരിച്ച് സഖാവിന്റെ പിറന്നാൾ ദിവസം തന്നെ എന്റെ ഇഷ്ടം അറിയിക്കാമെന്ന് തീരുമാനിച്ചു.. പിറന്നാളിന്റെ തലേദിവസം ബുക്കും പേനയും കൊണ്ട് എൻറെ ഉള്ളിൽ ഉള്ള കാര്യങ്ങൾ എഴുതാൻ ഇരുന്ന എനിക്കരികിൽ വന്ന ലച്ചു ബുക്കിനു പകരമായി പ്രത്യേക സുഗന്ധം പരത്തുന്ന ഒരു ലൈറ്റ് പിങ്ക് കളർ പേപ്പർ തന്നു അതിൽ എഴുതാൻ പറഞ്ഞു..😁 ഒരുപാട് നേരം ഇരുന്നിട്ട് ഒരു വരി പോലും എനിക്ക് എഴുതാൻ സാധിക്കുന്നു ഉണ്ടായില്ല എന്നതാണ് സത്യം.. ഇതേസമയം എന്നെ സഹായിക്കെന്ന വ്യാജേന ലച്ചുവിന് എറിഞ്ഞ ചൂണ്ടയുമായി കോഴി ആരവേട്ടൻ 🐓

ഇടയ്ക്കിടെ ലച്ചുവിന്റെ ഫോണിലേക്ക് വിളിക്കുന്നുണ്ട്.. ആരവേട്ടൻറെ കോഴിത്തരം നന്നായി അറിയുന്നതു കൊണ്ട് തന്നെ ലച്ചു അതിവിദഗ്ധമായി മറുപടി പറഞ്ഞ് തെന്നി വഴുതി പോകുന്നുമുണ്ട്... എങ്കിലും ചെറിയൊരു ഇഷ്ടം അവളുടെ ഉള്ളിൽ നാമ്പിടാതെ ഇരുന്നിരുന്നില്ല.. ❣️🤩 ഞാൻ പേനയുടെ മൂടി തുറന്നും അടച്ചും..ഇരുന്നിട്ട് ഇരുപ്പുറയ്ക്കാതെ ഇടയ്ക്ക് നടന്നും പിന്നെ ഇരുന്നും കുറെ കഷ്ടപ്പെട്ടു.. ദേവേട്ടനോടുള്ള സ്നേഹവും എന്റെയുളിലെ പേടിയുടെ തള്ളിക്കയറ്റവും സഹിക്കാൻ പറ്റാതെ ഞാൻ ലച്ചു ഉറങ്ങിയിട്ടും നിലാവത്തു അഴിച്ചുവിട്ട കോഴിയെപ്പോലെ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.. ഇടയ്ക്കു കുറേ വെള്ളം കുടിക്കും.. അവസാനം രണ്ടും കൽപ്പിച്ച് ഭഗവാനെ മനസ്സിൽ ധ്യാനിച്ച്..🙏🏽 ചുവപ്പിനെ പ്രാണനായി കൊണ്ടുനടക്കുന്ന സഖാവിന് അല്ല എന്റെ ദേവേട്ടന് എന്റെ ഹൃദയരക്തത്തിൻ ചുവപ്പിൽ തൊട്ടടുത്ത മഷിക്കൂട്ടിനാൽ ഞാൻ എഴുതിത്തുടങ്ങി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story