❣️ ദേവപല്ലവി ❣️ ഭാഗം 21

devapallavi

രചന: മുകിലിൻ തൂലിക

ആരവിന് നേരെയൊന്ന് നോക്കി ദേവ് "പ്രണയത്തോട് എനിക്ക് വെറുപ്പില്ല.., കാരണം ഒരു സഖാവിനെ പോലെ പ്രാണൻ കൊടുത്ത് സ്വന്തം പെണ്ണിനെ സ്നേഹിക്കുന്ന ഒരാളും ഇല്ല.. ❣️മരണത്തിൽ പോലും വിശ്വസിക്കുന്ന ആശയങ്ങളേയും വിശ്വസിക്കുന്നവരേയും മുറുക്കി പിടിക്കുന്നവരാ ഓരോ സഖാക്കളും..💪🏻🚩 പ്രണയവും ഞങ്ങൾക്കൊരു വിപ്ലവമാണ്..🚩💪🏻 പക്ഷേ ഇപ്പോ അങ്ങനെയൊന്ന് എന്റെ ഉള്ളിൽ ഇല്ല.. ഇനി ഉണ്ടാകില്ലെന്നും അല്ല അതിനർത്ഥം.. ഉണ്ടാകും.. അതൊരുപക്ഷേ എൻറെ നെഞ്ചിലെ ചൂടേറ്റ് ജീവിതം തീർക്കാൻ വരുന്ന അവളുടെ മുഖം ഞാൻ ആദ്യമായി കാണുന്ന മാത്രയിലോ അവളുടെ പേരൊന്ന് കേൾക്കുന്ന മാത്രയിലോ എന്റെ നെഞ്ചം അവൾക്ക് മാത്രമായിമിടിക്കും പിന്നെ അവളായിരിക്കും ഈ സഖാവിന്റെ പ്രാണപ്രിയ..❣️ അതിനെയാണ് ആണ് ഞാൻ വിശ്വസിക്കുന്നത്"❣️ ദേവ് ആരവിന് നേരേ തിരിഞ്ഞ് ഒരു താക്കീത് എന്നോണം " പിന്നെ ഈകുട്ടി ആരായാലും നീ പോയി കാര്യം പറഞ്ഞു ബോധിപ്പിക്കണം.. എനിക്കറിയാം ഇതിൽ നിനക്കും പങ്കുണ്ടെന്ന്.. കേട്ടോ.."

ആരവിന്റെ തോളിൽ തട്ടി ദേവ് ഉറങ്ങാൻ കിടന്നു.. ദേവേട്ടന്റെ മറുപടി കേട്ടതോടെ ജീവൻ ഉണ്ടായിട്ടും, എന്റെ പ്രാണൻ എന്നിൽ നിന്നും പറിഞ്ഞു ദൂരം പോയ പോലെ തോന്നിയെനിക്ക്.. ഒരു വിങ്ങലോടെ ഞാൻ കട്ടിലിലിരുന്നു... ആർത്തിരമ്പി വന്ന സങ്കടം എന്റെ തൊണ്ടയിൽ തിങ്ങുന്നത് സഹിക്കാൻ വയ്യാതെ ഞാൻ അലറി കരഞ്ഞു... ലച്ചു എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു നെഞ്ചോട് ചേർത്തുപിടിച്ചു.. അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു തളർന്നു....😰 തകർന്ന മനസ്സുമായി പിന്നീട് കുറച്ചു ദിവസത്തേക്ക് ക്ലാസിൽ പോകാൻ തോന്നിയില്ല... എന്നോട് ഇഷ്ടമല്ലെങ്കിലും ദേവേട്ടനെ കൺ നിറയെ കാണാം എന്നൊരു ആശ്വാസത്തിന്റെ പുറത്ത് പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ക്ലാസ്സിൽ പോയി തുടങ്ങി..എന്നും ദൂരെ നിന്നു ദേവേട്ടനെ കാണും.. ദിനങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു.. ഇതിനിടയിൽ ഓണം സെലിബ്രേഷൻ കഴിഞ്ഞു.. എല്ലാവരും എല്ലാ ആഘോഷങ്ങളും അടിച്ച് പൊളിച്ച് ആഘോഷിക്കുമ്പോൾ മുറിവേറ്റു നീറുന്ന മനസ്സുമായി ഞാൻ എല്ലാത്തിൽ നിന്നും വിട്ട് നിന്നു...ദേവേട്ടന്റെ വാക്കുകൾ എന്റെ കാതുകളിൽ അലയടിച്ചു കേട്ടു കൊണ്ടിരുന്നു..

ഓണം വെക്കേഷന് വീട്ടിലേക്ക് പോയിട്ടും എന്റെ മനസ്സ് ശാന്തമായിരുന്നില്ല... എപ്പോഴും ദേവട്ടന്റെ ഓർമ്മകളിൽ പൊള്ളി പിടഞ്ഞു കൊണ്ടിരുന്നു.. ദേവേട്ടനെ കാണാതെ വയ്യെന്നായപ്പോൾ special class ഉണ്ട് തിരികെ പോകണമെന്ന് അമ്മാവനോട് കള്ളം പറഞ്ഞ് ഹോസ്റ്റലിലേക്ക് തിരിച്ചു.. ക്ലാസ്സ് ഇല്ലെങ്കിലും ദേവേട്ടൻ കോളേജിൽ വരുമെന്നതായിരുന്നു എന്റെ പ്രതീക്ഷ... രാവും പകലും ഓടി മറഞ്ഞു കോണ്ടേയിരുന്നു.. ഹേമന്ത് മുറിവുകൾ എല്ലാം ബേധമായി കോളേജിൽ തിരികെയെത്തി.. ദേവേട്ടനെ പോലെ അവനു സസ്പെൻഷൻ കിട്ടിയിരുന്നു.. കുറച്ചുദിവസം കഴിഞ്ഞതോടെ കോളേജ് ഇലക്ഷനും വന്നെത്തി.. വൻഭൂരിപക്ഷത്തോടെ ദേവേട്ടൻ തന്നെ കോളേജിലെ ചെയർമാനായി പിന്നെയും തെരഞ്ഞെടുക്കപ്പെട്ടു.. അതിൻറെ ആഘോഷങ്ങൾകിടയിലാണ് ക്യാമ്പസിൽ സ്ഥാപിച്ചിട്ടുള്ള കൊടിമരത്തിൽ ഉണ്ടായിരുന്ന പാർട്ടിയുടെ കൊടിയൊടിച്ചു എന്ന പേരിൽ ഹേമന്തും ദേവും തമ്മിൽ കശപിശ ഉണ്ടായിരുന്നു.. ഹേമന്ത് മനപൂർവ്വം അത്തരത്തിലുള്ള പ്രശ്നമുണ്ടാക്കിയതാണ് കാരണം ദേവനോട് ഏതുവിധേനയും പകരം വീട്ടാനായി...

അതിന് വേണ്ടി പുറത്തുനിന്ന് ആളുകളെ കാമ്പസിനകത്ത് കൊണ്ടുവന്നിരുന്നു.. ക്യാമ്പസിലികെ അടിപിടി ബഹളം.. പെൺകുട്ടികളുടെ സുരക്ഷ മുൻനിർത്തി ഞങ്ങളെല്ലാവരേയും ഹോസ്റ്റൽ ഗ്രൗണ്ടിലേക്ക് മാറ്റി ഗേറ്റ് അടച്ചു.. ക്യാമ്പസിൽ നടക്കുന്ന പ്രശ്നങ്ങൾ അറിയാൻ സാധിക്കാത്തതിനാൽ ഞാൻ ഒരുപാട് പരിഭ്രാന്തയായി.. ഹേമന്തിനെ തല്ലുന്നതിനിടയ്ക്ക് ദേവ്നെ പിടിച്ചുമാറ്റാൻ ചെന്ന മനുവിനെ ഹേമന്ത് കുത്തി... ലക്ഷ്യംവെച്ചത് സഖാവിനെ ആയിരുന്നെങ്കിലും കൊണ്ടത് മനുവിന് ആയിരുന്നു.. ഹേമന്ത് സംഘവും അപ്പോൾ തന്നെ മുങ്ങി.. മനുചേട്ടൻ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടുവെങ്കിലും കോളേജിൽ അക്രമരാഷ്ട്രീയത്തിന് കൊടി പിടിച്ചു എന്ന് പറഞ്ഞ് സഖാവിനെ കോളേജിൽ നിന്നും പുറത്താക്കി.. ഹേമന്തും കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു.. പിന്നീട് കുറച്ചു ദിവസത്തേക്ക് ദേവേട്ടനെ എനിക്ക് കാണാൻ സാധിച്ചിരുന്നില്ല.. ഇനി ഒരിക്കലും കാണുകയില്ലെന്ന് കരുതി ഇരുന്നപ്പോഴാണ് സർട്ടിഫിക്കറ്റ് തിരികെ വാങ്ങാൻ ആരവേട്ടനും ദേവേട്ടനും കൂടി കോളേജിലേക്ക് എത്തിയത്..

എന്റെ അവസാന പ്രതീക്ഷ എന്നോണം എന്റെ മനസ്സ് ഒന്നും കൂടി തുറന്നു കാണിക്കാനായി ഞാൻ ഒരു അവസാന ശ്രമം കൂടി നടത്താൻ തീരുമാനിച്ചു.. അതിനായി ലൈബ്രറിയുടെ മുൻപിൽ വരണം.. സംസാരിക്കാനുണ്ട്... കാത്തു നിൽക്കും.. പ്രതീക്ഷയോടെ പല്ലവി എന്നൊരു എഴുത്ത് എഴുതി ആരവേട്ടന്റെ കയ്യിൽ ഏൽപ്പിച്ചിരുന്നു.. പക്ഷേ അന്ന് ഇരുട്ടും വരേയ്ക്കും ഞാൻ കാത്തു നിന്നിട്ടും ദേവേട്ടൻ വന്നില്ല...പിന്നീട് ഞാൻ ഏട്ടനെ കണ്ടിട്ടില്ല ... ദേവേട്ടൻ ഇല്ലാത്ത കോളേജ് എനിക്ക് നരക തുല്യമായിരുന്നു.. എങ്കിലും ദേവേട്ടൻറെ ഓർമ്മകൾ തങ്ങി നിൽക്കുന്ന ഓരോ ഇടവും എനിക്ക് ആശ്വാസം നൽകിക്കൊണ്ടിരുന്നു.. ദേവേട്ടനും ആരവേട്ടനും കൂടി ബാംഗ്ലൂരിൽ എൻജിനീയറിങ്ങിന് ചേർന്നുവെന്ന വിവരം നീതു ചേച്ചി പറഞ്ഞു ഞാൻ അറിഞ്ഞു... ബിരുദപഠനം എങ്ങനെയൊക്കെ ഞാൻ കമ്പ്ലീറ്റ് ചെയ്തു...

ലച്ചു അവൾ ബാംഗ്ലൂർക്ക് തിരികെ പോയി.. ഇനി അവിടെയാണ് പഠിക്കാൻ പോകുന്നത്... എന്നും ഫോണിൽ വിളിച്ച് എന്നോട് സംസാരിക്കുമായിരുന്നു.. ക്ലാസ്സ് കഴിഞ്ഞു ഒരുപാട് നാളുകൾക്കു ശേഷം ഒരിക്കൽ എൻറെ അഡ്രസ്സിലേക്ക് ദേവേട്ടന്റെ എഴുത്ത് ഒരെണ്ണം വന്നു.. എന്നെ ഇഷ്ടമാണെന്നും അത് തിരിച്ചറിയാൻ വൈകിയെന്നും ആയിരുന്നു എഴുത്തിൽ അത് കിട്ടിയ സന്തോഷത്തിൽ ഞാൻ മറ്റൊന്നും ആലോചിക്കാതെ ലച്ചുവിനെ വിളിച്ചു കാര്യം പറഞ്ഞു... ഇവിടെ എല്ലാ കാര്യങ്ങളും റെഡിയാക്കാം പറഞ്ഞിരിക്കുന്ന ഹോട്ടൽ അവൾക്കറിയാം നീ ധൈര്യമായി ഇങ്ങ് പോന്നേരെന്നും പറഞ്ഞു..

അതിൻറെ ബലത്തിൽ ജോലിയുടെ ഇൻറർവ്യൂ ആവശ്യത്തിന് ആണെന്ന് അമ്മാവനോട് കള്ളം പറഞ്ഞു ഞാൻ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.. അവിടെ ചെന്നെത്തിയ ദിവസം... ആ ദിവസമാണ് എനിക്ക് എല്ലാം നഷ്ടമായത്...എന്നെയും എൻറെ ജീവിതത്തെയും.. എൻറെ സ്വപ്നങ്ങളെയും... എനിക്ക് നഷ്ടമായ ദിവസം.. മറക്കണം എന്ന് ആഗ്രഹിക്കുന്ന ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുന്നത് സഹിക്കാനാവാതെ പല്ലവി ആർത്ത് കരഞ്ഞു.. അവളുടെ കണ്ണീരിനെ സ്വയം ഏറ്റെടുത്തു അത്രയും നേരം തൂവി നിന്നിരുന്ന മഴ ആർത്തലച്ച് പെയ്യാൻ തുടങ്ങിയിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story