❣️ ദേവപല്ലവി ❣️ ഭാഗം 22

devapallavi


രചന: മുകിലിൻ തൂലിക

 മറക്കണം എന്ന് ആഗ്രഹിക്കുന്ന ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുന്നത് സഹിക്കാനാവാതെ പല്ലവി ആർത്ത് കരഞ്ഞു.. അവളുടെ കണ്ണീരിനെ സ്വയം ഏറ്റെടുത്തു അത്രയും നേരം തൂവി നിന്നിരുന്ന മഴ ആർത്തലച്ച് പെയ്യാൻ തുടങ്ങിയിരുന്നു.. **************** പതിവുപോലെ നേരത്തെ തന്നെ എണീറ്റ് പല്ലവി തൻറെ ദിനചര്യകൾ ആരംഭിച്ചു.. മാലതി ഉറക്കമുണർന്ന് വരുമ്പോൾ പല്ലവി അടുക്കളയിൽ തിരക്കിട്ട ജോലിയിലാണ്.. അമ്മയെ ഇപ്പോൾ പല്ലവി അടുക്കള വശത്തേക്ക് അടുപ്പിക്കാറില്ല.. അച്ഛനുമമ്മയും എഴുന്നേറ്റ് വരുമ്പോഴേക്കും രാവിലത്തേയ്ക്കുള്ള ബ്രേക്ക്ഫാസ്റ്റ് വരെ തീൻമേശയിൽ റെഡിയായിരിക്കും .. അടുക്കളയിലേക്ക് കയറി വന്ന അമ്മയെ നോക്കി പല്ലവി ഒരു വിഷാദ ചിരി സമ്മാനിച്ചു.. അവളുടെ മുഖം കണ്ടാൽ അറിയാം ഇന്നലെ രാത്രി ഉറങ്ങാതെ കരയുകയായിരുന്നുവെന്ന്.. മാലതി അവൾക്കരികിൽ വന്ന് അവൾ കഴുകി കൊണ്ടിരിക്കുന്ന പാത്രം ബലമായി പിടിച്ചു വാങ്ങി വച്ചു.. "എപ്പോ നോക്കിയാലും പണി.. നിനക്ക് കുറച്ചുനേരം വിശ്രമിച്ചൂടെ മോളേ"

പല്ലവി തൻറെ മിഴികൾ ഉയർത്തി അമ്മയെ നോക്കി "ഒന്നും ചെയ്യാതെ ഇരുന്നാൽ മനസു നിറയെ വിങ്ങുന്ന ഓർമ്മകൾ ആണ് അമ്മേ.. എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ ചിലപ്പോൾ ഒരു ഭ്രാന്തിയായി മാറും" നിറഞ്ഞു വരുന്ന കണ്ണുകൾ അമ്മ കാണാതിരിക്കാനായി പല്ലവി പെട്ടെന്ന് മുഖം താഴ്ത്തി പാത്രം കഴുകാൻ തുടങ്ങ... മാലതി അവളുടെ തോളിൽ പിടിച്ചു തിരിച്ചു നിർത്തി "അമ്മയുടെ മോളുടെ വിഷമം അമ്മ അറിയുന്നുണ്ട്.. അതെത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും ഈ അമ്മയ്ക്ക് മനസ്സിലാകും.. ഞാൻ ഇന്ന് പോകുന്നുണ്ട് അവനെ കാണാൻ.. നോക്കിക്കോ ഇന്ന് വൈകുന്നേരം ദേവൂട്ടൻ വീട്ടിൽ എത്തിയിരിക്കും." അമ്മയുടെ വാക്കുകളിൽ വല്ലാത്തൊരു നിശ്ചയദാർഢ്യം നിറഞ്ഞിരുന്നു.. കണ്ണുനീർ തെളിഞ്ഞ പല്ലവിയുടെ മിഴികളിൽ ആ വാക്കുകൾ പ്രതീക്ഷയുടെ പുതു വെട്ടം തെളിയിച്ചു.. പ്രാതൽ കഴിച്ച് മോഹനും മാലതിയും ദേവ്ന് അടുത്തേക്ക് പുറപ്പെട്ടു.. അവർ പോയതു മുതൽ പല്ലവി വീടിനു വരാന്തയിൽ കാത്തിരിക്കാൻ തുടങ്ങി.. എന്തോ എവിടെയോ പ്രതീക്ഷയുടെ പുതുനാമ്പുകൾ തളിർത്ത പോലെ അനുഭവപ്പെട്ടു അവൾക്ക്...

നിഹാരം കൺസ്ട്രക്ഷൻ എന്ന വലിയ ബോർഡ് പിടിപ്പിച്ച ഗേറ്റ് കടന്നു മോഹന്റെ വണ്ടി അകത്തേക്ക് പ്രവേശിച്ചതും സെക്യൂരിറ്റി ഓടിവന്നു.. അകത്തേക്ക് കയറാൻ ഒരുങ്ങിയ അവരെ സെക്യൂരിറ്റി തടഞ്ഞു.. "സാർ അകത്തേക്ക് പോയാൽ എൻറെ പണി പോകും.. സാറിനെ ഒരുകാരണവശാലും അകത്തേക്ക് പ്രവേശിക്കരുത് എന്നാണ് ദേവ് സാർ പറഞ്ഞിരിക്കുന്നത്.. ബുദ്ധിമുട്ടിക്കരുത് സാർ.. എൻറെ അവസ്ഥ മനസ്സിലാക്കണം .. ഈ ജോലി പോയാൽ എൻറെ കുടുംബം പട്ടിണിയാകും.."😰🙏🏽 മാലതി മോഹന് മുൻപിലേക്ക് കയറിനിന്ന് "നിന്റെ സാറിൻറെ സമ്മതം ചോദിക്കാതെ അവനെ ഈ ഭൂമിയിലേക്ക് കൊണ്ടുവന്നവരാ ഞങ്ങൾ രണ്ടാളും.. അതുകൊണ്ട് നിന്റെ സാറിനെ കാണാൻ അവൻറെ സമ്മതം കൂടി ഞങ്ങൾക്ക് വേണ്ട.. " സെക്യൂരിറ്റിയെ തട്ടിമാറ്റി മാലതി അകത്തേക്ക് കയറി തിരിഞ്ഞ് മോഹനെ നോക്കി..

മോഹൻ അമ്പരപ്പോടെ അവളുടെ ഭാവവ്യത്യാസം നോക്കി നിൽക്കുകയായിരുന്നു.. മോഹനേട്ടൻ വരുന്നില്ലേ എന്ന ചോദ്യം കേട്ടതോടെ അയാൾ മാലതിയുടെ പിന്നാലെ അകത്തേക്ക് പ്രവേശിച്ചു.. ദേവ് മോഹൻ എം ഡി എന്ന ബോർഡ് വെച്ച വാതിൽ തുറന്ന് ഇരുവരും ദേവ്ന്റെ ഓഫീസ് ക്യാമ്പിനിലേക്ക് കയറി.. കമ്പ്യൂട്ടറിൽ എന്തോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ദേവ് അച്ഛനെയും അമ്മയെയും ഒരുമിച്ചു കണ്ടപ്പോൾ ഒരു ഞെട്ടലോടെ എഴുന്നേറ്റുനിന്നു.. പിന്നെ കഴിഞ്ഞ കാര്യങ്ങൾ ഓർമയിൽ തെളിഞ്ഞത് പോലെ മുഖത്ത് ദേഷ്യം വരുത്തി..😡 "നിങ്ങൾ രണ്ടുപേരും എന്തിനാ ഇങ്ങോട്ട് വന്നത്...എനിക്ക് ആരെയും കാണേണ്ട എന്ന് പറഞ്ഞതല്ലേ?.....സെക്യൂരിറ്റി..." "നീ ആരെയാ ദേവ് പുറത്താക്കാൻ നോക്കുന്നേ ..നിനക്ക് ജന്മം തന്നവരെയോ.. എന്തുപറ്റി പേരിലാണത്...

അതു കൂടി വ്യക്തമാക്കിയട്ട് മതി" അമ്മയുടെ ദേവ് എന്ന വിളിയും ആ ഭാവവും ദേവ്ന് അപരിചിതമായിരുന്നു... അതിന്റെ അമ്പരപ്പ് അവൻറെ മുഖത്ത് വ്യക്തമായിരുന്നു . "പറയ് ദേവ്.. നിനക്ക് എന്തിൻറെ പേരിലാണ് ഞങ്ങളെ കണ്ടുകൂടാതായത്...നിനക്കൊരു വിവാഹം നടത്തി തന്നതിന്റെ പേരിലോ...അതിൽ ഞങ്ങൾക്ക് അഭിമാനം ഉള്ളൂ..പല്ലവി അവൾ ഇപ്പോൾ ഞങ്ങൾക്ക് മരുമകൾ അല്ല മകളാണ്.. നിനേക്കാളും ഒരുപടിക്ക് മുൻപിൽ ആണ് ഞങ്ങളുടെ ഉള്ളിൽ അവളുടെ സ്ഥാനം.. അമ്മയുടെ വാക്കുകൾ ദേവ്ന്റെ ഉള്ളിൽ മുറിവുകളുണ്ടാക്കി കൊണ്ടിരുന്നു.. പക്ഷേ പല്ലവി എന്ന പേര് അവനിൽ വെറുപ്പുളവാക്കി.. ദേവ് തിരിഞ്ഞുനിന്നു... "അമ്മയ്ക്കും അച്ഛനും എല്ലാം അറിയാം.. എല്ലാം അറിഞ്ഞിട്ടാണ് അവളെപ്പോലൊരുത്തിയെ എന്റെ തലയിൽ കെട്ടിവച്ചത്" ദേവ്ന്റെ വാക്കുകളിൽ പല്ലവിയോടുള്ള വെറുപ്പും ദേഷ്യവും നിഴലിച്ചു..

മാലതി വിടാൻ ഭാവമില്ലായിരുന്നു "എവളെ പോലുള്ളവളെ.... നീ ആരെ കുറിച്ചാണീ ഈ പറയുന്നത് എന്ന് അറിയോ...നീ താലികെട്ടിയവളെ കുറിച്ച്... എന്തറിഞ്ഞിട്ടാണ്...നിന്നെ തകർക്കാൻ നോക്കുന്ന വർമ്മയുടെ വാക്കുകൾ വിശ്വസിച്ചോ... ജന്മം തന്നവരെ നിനക്ക് വിശ്വാസമില്ല അല്ലേ.. ശരി.." അമ്മയുടെ ആ ചോദ്യത്തിന് ദേവന് ഉത്തരമില്ലായിരുന്നു "ഇങ്ങനെയൊരു തീരുമാനമെടുക്കാൻ ഞങ്ങൾക്കു മുമ്പിൽ വലിയൊരു കാരണം ഉണ്ടായിരുന്നു... അത് കേൾക്കാൻ നീ തയ്യാറായോ.. ഇനി സ്വയം കണ്ടെത്തിക്കോ... പക്ഷേ ഇന്ന് നീ വീട്ടിലേക്ക് വരണം..എന്തും നേരിടാൻ കൈക്കരുത്തും മനക്കരുത്തും നൽകിയാണ് ഞങ്ങളുടെ മകനേ ഞങ്ങൾ വളർത്തിയെടുത്തതെന്നാണ് ഞങ്ങളുടെ വിശ്വാസം.. ഒരു ഭീരുവിനെപ്പോലെ പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി ഒളിച്ചിരിക്കാൻ ആണ് ഭാവമെങ്കിൽ അങ്ങനെ ആയിക്കോ ...

ഞങ്ങൾ ഈ രണ്ടു ജന്മങ്ങൾ പ്രാണൻ വെടിഞ്ഞുന്ന് അറിഞ്ഞാൽ വായ്ക്കരി ഇടാൻ പോലും ദേവ് മഹലിന്റെ പടികടന്നു നീ വരരുത്..." അവസാനത്തെ വാക്കുകൾ പറയുമ്പോൾ മാലതിയുടെ വാക്കുകൾക്ക് ബലക്ഷയം വന്നതുപോലെ... അവരുടെ മിഴികൾ നിറഞ്ഞു... ഒരു ബലത്തിന് എന്നോണം അവർ അടുത്തുള്ള കസേരയിൽ പിടിച്ചു..ഇതുകണ്ട് മോഹൻ മാലതിയും ചേർത്തുപിടിച്ചു... അമ്മയുടെ കണ്ണുനീർ ദേവനെ പൊള്ളിച്ചു അവൻ അമ്മയെ തൊടാൻ ചെന്നതും മോഹൻ അവനെ തടഞ്ഞു... "നീ ഇനി എന്ന് വീട്ടിലേക്ക് വരുന്നോ അന്നേ നിന്നെ ഞങ്ങളുടെ മകനായി കാണുകയുള്ളൂ... താലികെട്ടി കൂടെ കൂട്ടിയ നിമിഷം മുതൽ ഇതുവരെ ഇവളുടെ കണ്ണ് നനയിച്ചിട്ടില്ല.. ഇവളെ സ്വന്തമാക്കിയ നിമിഷം എന്റെ മൗനത്താൽ ഇവൾക്ക് കൊടുത്ത വാക്കാണ്.. മകൻറെ പ്രവൃത്തിമൂലം അതിനു മാറ്റം വന്നാൽ..

ഒരു അച്ഛൻ എന്ന വികാരത്തിന് ഉപരി എൻറെ ഉള്ളിലെ ഭർത്താവിൻറെ കടമ ഉണരും.. ക്ഷമിക്കില്ല ഞാൻ മകനായാലും ആരായാലും" മോഹൻ ദേവ്നെ ദേഷ്യത്തോടെ നോക്കി മാലതിയെ കൂട്ടി തിരിഞ്ഞു നടന്നു.., ദേവ് കലങ്ങിമറിഞ്ഞ മനസ്സുമായി ആ നിൽപ്പ് അങ്ങനെ തുടർന്നു.. എന്റെ അച്ഛനെയും അമ്മയെയും ഞാൻ ഒരുപാട് വിഷമിപ്പിച്ചു.. എന്തുകൊണ്ട് ഞാൻ അവരെ കുറിച്ച് ചിന്തിച്ചില്ല..എന്റെ ദേഷ്യവും വെറുപ്പും മാത്രമേ എനിക്ക് വലുതായി തോന്നിയോളൂ.. തിരയടിച്ചു വരുന്ന ഒരുപാട് ചോദ്യങ്ങൾ തന്നോട് തന്നെ ചോദിച്ച് ദേവ് തൻറെ ചെയറിലേക്ക് ഇരുന്നു.. *************** ഗേറ്റ് കടന്നു വരുന്ന അച്ഛൻറെ വണ്ടി കണ്ടപ്പോൾ പല്ലവി ഓടി കാറിനടുത്തേക്ക്... അവളെ കണ്ടതും മോഹനും മാലതിയും നിറഞ്ഞ ചിരി സമ്മാനിച്ചു.. രണ്ടുപേരുടെയും മിഴികളിൽ നനവ് അവളിൽ ചെറിയൊരു ആശങ്ക പടർത്തിയിരുന്നു എങ്കിലും, അവൾ പ്രതീക്ഷയോടെ ഇരുവരുടെയും മുഖത്തേക്ക് നോക്കി അവളുടെ നോട്ടത്തിലെ ചോദ്യങ്ങൾ വായിച്ചിടത്തോണം മാലതി അവളുടെ മുടിയിൽ തടവി..

"അവൻ വരും മോളേ... ഇന്ന് വൈകിട്ട് ദേവ് വീട്ടിലേക്ക് വരും..ഈ അമ്മ മോൾക്ക് തരുന്ന ഉറപ്പാണ് ഇത്" ആ വാക്കുകൾ അവൾക്ക് നൽകി പ്രതീക്ഷ വളരെ വലുതായിരുന്നു.. പിന്നീട് നീണ്ട കാത്തിരിപ്പായിരുന്നു.. റോഡിലേക്ക് കണ്ണും നട്ട് വീടിൻറെ വരാന്തയിൽ നിലയുറപ്പിച്ചവൾ... നേരം ഇരുട്ടി തുടങ്ങിയിട്ടും അതേ ഇരുപ്പ് തുടങ്ങിയതിനാൽ അമ്മ അവളെ വഴക്ക് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി... മുറിയിൽ ചെന്ന് ഫ്രഷായി പുറത്തിറങ്ങുമ്പോഴാണ് ദേവ്ന്റെ കാർ വരുന്ന ശബ്ദം കേട്ടത്.. വർദ്ധിച്ച ഹൃദയമിടിപ്പോടെ... സന്തോഷത്തിൽ പല്ലവി ഗോവണിപ്പടികൾ ഓടിയിറങ്ങി... തന്നോടുള്ള ദേവ്ന്റെ ദേഷ്യം എല്ലാം ഒരു വേള പല്ലവി മറന്നുപോയിരുന്നു... ഗോവണി ഇറങ്ങി വേഗത്തിൽ ഹാളിലേക്ക് പ്രവേശിച്ചതും ദേവ് അവിടേക്ക് കയറിയതും ഒരുമിച്ചായിരുന്നു.. കത്തുന്ന ഒരു നോട്ടം.. അവളുടെ എല്ലാ സന്തോഷവും അതിൽ ചുട്ടെരിഞ്ഞു.. മുന്നോട്ടുവെച്ച കാൽ പുറകിലേക്ക് വെച്ച് ശില കണക്കേ നിന്നു.. ദേവ് വന്നത് അറിഞ്ഞതിനാൽ അമ്മയും അച്ഛനും അങ്ങോട്ട് എത്തിയിരുന്നു...

ദേവിനെ സന്തോഷത്തോടെ കെട്ടിപ്പിടിച്ച് മാലതി വന്നോ അമ്മേടെ ദേവൂട്ടൻ...അമ്മയ്ക്കറിയാമായിരുന്നു എൻറെ മോൻ വരുമെന്ന്..." ദേവ് അച്ഛനെയും അമ്മയെയും ചേർത്ത് പിടിച്ചു ഒരു ഉമ്മ കൊടുത്തു.. പല്ലവി അവരുടെ സ്നേഹം കണ്ടു കണ്ണു നിറച്ചു.. "എന്നോട് ക്ഷമിക്കൂ അമ്മേ എൻറെ ദേഷ്യത്തിൽ നിങ്ങളെ മറന്നു ഞാൻ... ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റാണ്... ഇനി ഒരിക്കലും ഒന്നിന്റേയും പേരിൽ നിങ്ങളെ വിട്ടു പോകില്ല ഞാൻ.." ഒന്നു നിർത്തി ദേവ് അച്ഛനെ അമ്മയും വിട്ടു ദേഷ്യത്തോടെ പല്ലവിക്ക് നേരെ തിരിഞ്ഞു വിരൽ ചൂണ്ടി "പക്ഷേ.. ഇവൾ... ഇവൾ... എൻറെ നിഴലിന്റെ ഏഴയലത്തുപോലും വരരുത് അതെനിക്ക് നിർബന്ധമാണ്.."പല്ലവിയെ ദേഷ്യത്തോടെ നോക്കി കൊണ്ട് തന്നെ ദേവ് കോണിപ്പടികൾ അമർത്തി ചവിട്ടി കയറി... റൂമിൽ വാതിൽ വലിച്ചടച്ച ശബ്ദം താഴേ ഉച്ചത്തിൽ കേട്ടു.. "പ്രതീക്ഷിച്ച വാക്കുകൾ" പല്ലവിയുടെ മിഴികൾ നിറഞ്ഞു എങ്കിലും ആ ചുണ്ടിൽ ഒരു പ്രത്യാശയുടെ പുഞ്ചിരി മൊട്ടിട്ടീരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story