❣️ ദേവപല്ലവി ❣️ ഭാഗം 23

devapallavi

രചന: മുകിലിൻ തൂലിക

ഇവൾ... ഇവൾ.. എൻറെ നിഴലിന്റെ ഏഴയലത്തു പോലും വരരുത്.. അതെനിക്ക് നിർബന്ധമാണ് പല്ലവിയെ ദേഷ്യത്തോടെ നോക്കി കൊണ്ട് തന്നെ ദേവ് കോണിപ്പടികൾ അമർത്തി ചവിട്ടി റൂമിലേക്ക് കയറി പോയി.. "പ്രതീക്ഷിച്ച വാക്കുകൾ" പല്ലവിയുടെ മിഴികൾ നിറഞ്ഞു എങ്കിലും ചുണ്ടിലൊരു പ്രത്യാശയുടെ പുഞ്ചിരി വിരിഞ്ഞിരുന്നു... *******"********* റൂമിലെത്തിയ പാടെ ദേവ് തന്റെ കയ്യിലെ കോട്ട് ബെഡിലേക്ക് എറിഞ്ഞു.. ദേഷ്യം കൊണ്ട് അസ്വസ്ഥനായ അവൻ തല പൊത്തിപ്പിടിച്ച് കണ്ണുകളടച്ച് ബെഡിലേക്കിരുന്നു.. അവളുടെ മുഖം അത് എന്നെ ദേഷ്യം പിടിപ്പിക്കുന്നു....അവളീ വീട്ടിൽ ഉണ്ടെന്നുള്ള കാര്യം ഓർക്കുന്നത് പോലും അസഹ്യമായി തോന്നിയവന്... കുറച്ചു നേരം അതേ ഇരുപ്പ് തുടർന്നു ഉള്ളിലെ കോളിളക്കമൊന്ന് അടങ്ങിയപ്പോൾ ഫ്രഷാകാൻ ഡ്രസ്സും മറ്റും എടുക്കാനായി വാർഡ്രോബ് തുറന്നു..

ആ കാഴ്ച കണ്ടതോടെ അവൻറെ നിയന്ത്രണം പിന്നെയും കൈമോശം വന്നു... തന്റെ വസ്ത്രങ്ങൾക്കൊപ്പം പല്ലവിയുടെ വസ്ത്രങ്ങൾ മടക്കി വച്ചിരിക്കുന്നു.. ദേഷ്യത്തിൽ തലകുടഞ്ഞ് ചുറ്റും നോക്കിയപ്പോൾ റൂമിൽ വന്നിരിക്കുന്ന മാറ്റങ്ങൾ അവന്റെ ശ്രദ്ധിയിൽ പെട്ടത്.. എല്ലാം അടക്കി ഒതുക്കി വെച്ചിരുന്നെങ്കിലും, തന്റെ ഇഷ്ടങ്ങളോടെപ്പം പല്ലവിയുടെ ഇഷ്ടങ്ങൾ കൂടി മുറിയിൽ സ്ഥാനം പിടിച്ചിരുന്നു.. അമ്മേ...😡😡😠😠 അതൊരു അലർച്ച തന്നെയായിരുന്നു... ആ ശബ്ദം കേട്ടതോടെ പേടികൊണ്ട് ഇരുന്നിടത് ഇരുന്ന് പല്ലവി അടിമുടി വിറയ്ക്കാൻ തുടങ്ങി.. മോഹനും മാലതിയും ഞെട്ടിത്തരിച്ച് മുകളിലെ ദേവ്ന്റെ റൂമിലേക്ക് ഓടിക്കയറി.. ഒന്ന് ശങ്കിച്ചു നിന്നിട്ട് ആണെങ്കിലും പല്ലവിയും അവർക്ക് പുറകെ ഓടി വാതിൽക്കൽ എത്തിയതും അവളുടെ കാലുകൾ ഒന്ന് മടിച്ചു..റൂമിലെ വാതിൽക്കൽ മറഞ്ഞു നിന്ന് അവൾ റൂമിലേക്ക് എത്തിനോക്കി... മുറിയിലെ സാധനങ്ങൾ എല്ലാം വലിച്ചു വാരി ഇട്ടിരിക്കുന്നു.. തങ്ങളുടെ വിവാഹം ഫോട്ടോ നിലത്തെറിഞ്ഞുടച്ചുകൊണ്ട്..

സംഹാരതാണ്ഡവമാടി തുടങ്ങിയ മഹാദേവനെ പോലെ ദേവ് വിറകൊണ്ടു നിൽക്കുന്ന കാഴ്ച കണ്ടു പല്ലവിയുടെ പെരുവിരൽ മുതൽ ഉച്ചിവരെ ഒരു വിറയൽ വന്നു.. "എന്താ മോനെ.. എന്തുപറ്റി.. ഈ മുറിയെന്താ ഇങ്ങനെ വലിച്ച് വാരി ഇട്ടിരിക്കുന്നേ..." ദേവ്ന്റെ സംഹാരതാണ്ഡവം കണ്ടു പകച്ച മിഴികളോടെ കയറിവന്ന മോഹൻ ചോദിച്ചു ദേഷ്യം കൊണ്ട് ചുവന്ന തന്റെ കണ്ണുകൾ ഒന്ന് അമർത്തിയടച്ച് തുറന്ന് ദേവ് "ആരോട് ചോദിച്ചിട്ടാ ആ നശിച്ചവളെ എൻറെ റൂമിൽ കയറ്റി കിടത്തിയത്.. ആരോട് ചോദിച്ചിട്ടാണെന്ന്.. ദേഷ്യംകൊണ്ട് ഉറഞ്ഞു തുള്ളുകയാണ് ദേവ്..ആരോടാ താനിത്ര ദേഷ്യത്തോടെ സംസാരിക്കുന്നതെന്ന് അറിയാൻ പാടില്ലാത്ത വിധം കോപം അവന്റെ ബുദ്ധിയെ ഭരിച്ച് തുടങ്ങിയിരുന്നു.. "നശിച്ചവൾ" ആ വാക്ക് തന്റെ പ്രാണന്റെ നാവിൽ നിന്ന് കേട്ടപ്പോൾ നൂറു ചാട്ടവാറടി ഏൽക്കുന്ന വേദനയോടെ പല്ലവി ഒന്നു പുളഞ്ഞു..

. "ആരോടാണ് ചോദിക്കേണ്ടത്.. അവൾ നിന്റെ ഭാര്യ അല്ലേ.. നിന്റെ ഭാര്യ ഈ റൂമിൽ അല്ലേ താമസിക്കേണ്ടത്..അതിലിപ്പോൾ എന്ത് തെറ്റാണ് നീ കണ്ടത്.." മോഹൻ ശബ്ദം കടുപ്പിച്ച് ചോദിച്ചു.. "എന്റെ ഭാര്യയോ.. എന്തർത്ഥത്തിലാണ് അവൾ എന്റെ ഭാര്യ ആകുന്നത്.." ദേവ് അച്ഛന് നേരെ ആളികത്തുകയായിരുന്നു...🔥🔥 "നീ കെട്ടിയ താലിയും.. ചാർത്തിക്കൊടുത്ത സിന്ദൂരവും ആണ് അവൾ അണിഞ്ഞിരിക്കുന്നത് അതിലും വലിയ എന്ത് തെളിവാണ് നിനക്ക് വേണ്ടത്.." ആ ചോദ്യം അമ്മയുടേതായിരുന്നു "അതുമാത്രം മതിയോ എന്റെ ഭാര്യ ആകാൻ ഉള്ള ലൈസൻസ്.. ഞാൻ ആഗ്രഹിക്കുന്നത് ശുദ്ധി അവൾക്കുണ്ടോ." ആ ചോദ്യം പൊള്ളിച്ചത് പല്ലവിയെ ആയിരുന്നു.. വിങ്ങി വിങ്ങി പുറത്തേക്ക് വന്ന കരച്ചിൽ ആരും കേൾക്കാതെ ഇരിക്കാൻ തന്റെ വായ അമർത്തി പൊത്തിപ്പിടിച്ച് ചുമരിലൂടെ താഴേക്ക് ഊർന്ന് ഇരുന്നാവൾ ഏങ്ങലടിച്ചു കരഞ്ഞു... "30 വർഷമായി ദാമ്പത്യജീവിതം നയിക്കുന്ന എൻറെ അച്ഛനും അമ്മയ്ക്കും അതേക്കുറിച്ച് ഞാൻ വിശദീകരിച്ചു തരേണ്ടതുണ്ടോ" "അതിനിപ്പോ ഇവിടെ എന്തുണ്ടായി അത് പറയ് നീ."

അമ്മയുടെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു "എൻറെ മുറിയിൽ അവൾ എന്തിനു കടന്നു.. ഈ മുറിയിലെ എന്റെ ഇഷ്ടങ്ങൾ മാറ്റി അവളുടെ ഇഷ്ടം പോലെ ചെയ്യാൻ ആര് അവൾക് അധികാരം കൊടുത്തു... ആര് പറഞ്ഞവളോട് എന്റെ ഡ്രസ്സുകൾക്കൊപ്പം അവളുടെയും കൊണ്ട് വയ്ക്കാൻ.. ഇതിങ്ങനെ ഇരിക്കുന്നത് കാണുമ്പോൾ എനിക്ക് അറയ്ക്കുന്നു..." ദേവ് ഡ്രസ്സുകളെല്ലാം വലിച്ച് താഴെയിട്ട് "അവളുടെ ഒരു വസ്തു പോലും എൻറെ മുറിയിൽ കണ്ടുപോകരുത്" നിലത്ത് കിടന്നിരുന പല്ലവിയുടെ സാരി കാലുകൊണ്ട് തട്ടിയെറിഞ്ഞ് ദേവ് അലറുകയായിരുന്നു.. മോഹനും മാലതിയും എന്തുചെയ്യണമെന്നറിയാതെ പരസ്പരം നോക്കി... അച്ഛൻറെയും അമ്മയുടെയും മൗനം കണ്ട് ദേവ് ദേഷ്യത്തോടെ അവരെ നോക്കി "ഞാൻ ഈ വീട്ടിലേക്ക് തിരികെ വന്നിട്ടുണ്ടെങ്കിൽ അത് നിങ്ങൾക്ക് വേണ്ടിയാണ്... അതിന്റെ പേരിൽ എന്റെ ഉള്ളിലെരിയുന്ന കനൽ അണഞ്ഞു എന്ന് ആരും കരുതണ്ട.. എൻറെ റൂമിൽ അവൾക്ക് ഇടം കൊടുത്തത് എൻറെ മനസ്സിലേക്ക് അവളെ പ്രതിഷ്ഠിക്കാൻ ആണ് അച്ഛൻറെയും അമ്മയുടെയും ഭാവമെങ്കിൽ ഈ നിമിഷം നിങ്ങളോടുള്ള കടമയും സ്നേഹവും മറക്കും ഞാൻ...

ഈ വീട്ടിൽ നിന്ന് ഇറങ്ങി പോകും.." "നീ ഇതെന്തു ഭാവിച്ചാ ദേവ്, നിനക്ക് ഇപ്പോൾ എന്താണ് വേണ്ടത് പല്ലവി മോള് ഈ മുറിയിൽ താമസിക്കരുത്.. ശരി മോളിനി ഞങ്ങൾക്കൊപ്പം താമസിച്ചോളും.. ഇനി നീയൊന്ന് അടങ്ങും ദേവൂട്ടാ.." അച്ഛൻ അവൻറെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു.. "ഒരു പല്ലവി മോള്" ദേവ് പല്ലിറുമ്മി ശേഷം തെല്ലൊന്ന് അടങ്ങി "അതുമാത്രം പോരാ എൻറെ ഒരു വസ്തുക്കളിൽ അവൾ തൊടരുത്.. അവളുടെ സാധനങ്ങൾ എല്ലാം ഇപ്പോൾ തന്നെ എടുത്തു കൊണ്ടു പോ.." അതും പറഞ്ഞ് ബാൽക്കണി ഡോർ വലിച്ചുതുറന്ന് അവൻ ഇറങ്ങി പോയി.. മാലതിയും മോഹനും എന്തുചെയ്യണമെന്നറിയാതെ നോക്കിനിന്നു.. തിരിഞ്ഞുനടക്കാൻ ആരംഭിച്ചപ്പോഴാണ് റൂമിലേക്ക് വരുന്ന പല്ലവിയെ കാണുന്നത്.. അവളുടെ കണ്ണുകൾ കരഞ്ഞ് ചുവന്നിരുന്നു.." മോളെ" എന്ന് വിളിച്ചു അരികിലേക്ക് വന്നു അമ്മയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് "സാരമില്ല അമ്മേ.. ഞാൻ ഇതെല്ലാം എടുത്തോളാം..." ഒരു കൈ കൊണ്ട് നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു തൻറെ വസ്ത്രങ്ങളെല്ലാം എടുക്കാൻ തുടങ്ങി..

അവളെ സഹായിക്കാനായി അമ്മയും അച്ഛനും കൂടെ കൂടി.. നിലത്തുവീണ് പൊട്ടി കിടക്കുന്ന വിവാഹ ഫോട്ടോ പെട്ടെന്നാണ് അവളുടെ കണ്ണിൽ ഉടക്കിയത്.. അവൾ അതെടുത്ത് അതിൽ ഒന്ന് തഴുകി.. പൊട്ടിയ ചില്ല് കൊണ്ട് അവളുടെ വിരലൊന്നു മുറിഞ്ഞു.. അത് സാരമാക്കാതെ വസ്ത്രങ്ങൾക്കൊപ്പം ഫോട്ടോയും എടുത്ത്, ഒരു നിമിഷം ആ മുറിയാകെ ഒന്ന് കണ്ണോടിച്ചു പുറത്തേക്ക് നടന്നു.. മോഹനും മാലതിയും അവളോടൊപ്പം പുറത്തേക്ക് പോയി.... ***************** ദേവ് ഇരുട്ടിലേക്ക് നോക്കി നിൽക്കുകയാണ്.. അവൻറെ ഉള്ളിലെ ദേഷ്യം പല ഭാവങ്ങളായി അവൻറെ മുഖത്ത് തെളിയുന്നുണ്ടായിരുന്നു... ഇടയ്ക്ക് തൻറെ മുഷ്ടിചുരുട്ടി ബാൽക്കണിയിലെ തൂണിൽ ഇടിച്ചു.. കുറേ ഏറെ നേരം അങ്ങനെ നിന്ന് ദേഷ്യം ശമിച് തുടങ്ങിയപ്പോൾ അവൻ റൂമിലേക്ക് നടന്നു. റൂമിൽ അവളുടെ വസ്തുക്കൾ ഒന്നും കാണാത്തത് അവൻറെ ദേഷ്യം പൂർണമായും ശമിപ്പിച്ചു..... കുളിക്കാനായി തൻറെ വസ്ത്രങ്ങൾ എടുത്തപ്പോഴാണ് അത് എല്ലാം അവൾ തൊട്ടിരിക്കുമെന്ന് അവൻ ഓർത്തത്...

ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖത്തോടെ പല്ല് ഞെരിച്ച് ഡ്രസ്സുകൾ എല്ലാം വാരി എടുത്തവൻ ദേഷ്യത്തിൽ താഴേക്കിറങ്ങി ചെന്നു.. അവൻറെ ആ വരവ് കണ്ടു ഉണ്ട് ഇനി എന്താ മുള്ള ഭാവത്തിൽ തീൻ മേശയുടെ ഇരുവശങ്ങളായി ഇരുന്ന മാലതിയും മോഹനും അവനെ നോക്കി.. ദേവൻറെ കാലടി ശബ്ദം കേട്ടതോടെ ഇരുന്നിടത്തുനിന്ന് ചാടിയെണീറ്റ് അവൻറെ കണ്ണിൽപ്പെടാതെ പല്ലവി അമ്മയ്ക്ക് പുറകിൽ ഒളിച്ചു.. അവളെ കത്തിക്കും വിധം നോക്കി ദേവ് നേരെ സ്റ്റോർ റൂമിൽ കയറി പെട്രോൾ നിറഞ്ഞ ക്യാനുമായി പുറത്തിറങ്ങി.. എല്ലാവരെയും ഒന്നുകൂടി നോക്കി ഒരു കയ്യിൽ ക്യാൻ ഉം മറു കൈയിൽ കൂട്ടിപ്പിടിച്ച തുണികളുമായി അവൻ വീടിന് പുറത്തേക്കിറങ്ങി...മോഹനൻ മാലതിയും കാര്യമറിയാതെ പരസ്പരം നോക്കി അവന് പിന്നാലെ പാഞ്ഞു....അവർക്ക് തൊട്ടു പുറകിലായി പല്ലവിയും..

ദേവ് തന്റെ കയ്യിലെ ഡ്രസ്സ് എല്ലാം താഴെ ഇട്ട് അതിനു മുകളിൽ പെട്രോളൊഴിച്ച് തീ കത്തിക്കാൻ ലാമ്പ് തെളിയിച്ചതും മോഹൻ അവൻറെ കയ്യിൽ കയറി പിടിച്ചു "നിനക്ക് എന്താണ് മോനേ.. ഭ്രാന്താണോ..നീ എന്തൊക്കെയാ ഈ ചെയ്തു കൂട്ടുന്നത്..." ദേവ് അച്ഛന്റെ കൈ തട്ടിമാറ്റി "അവൾ തൊട്ട എന്റെ വസ്ത്രങ്ങൾ ഇട്ടാൽ എൻറെ ശരീരം മൊത്തം പുഴു വരിക്കും പോലെ തോന്നുന്നു എനിക്ക്.." ദേവ് തന്റെ ഡ്രസ്സുകൾ കത്തിച്ച് ഒരു തീക്കാറ്റ് പോലെ അകത്തേക്ക് പാഞ്ഞു.. ആ ചൂട് ഏറ്റവുമധികം പൊള്ളിച്ചത് പല്ലവിയാണ്... കത്തിയെരിയുന്ന അവന്റെ വസ്ത്രങ്ങൾ ഒപ്പം സ്വയം ആത്മഹൂതി ചെയ്യാൻ ആ സമയം ആഗ്രഹിച്ചു അവൾ.... കത്തിയെരിഞ്ഞ തീരുന്ന അവന്റെ വസ്ത്രങ്ങളിലേക്ക് നോക്കി നിറ കണ്ണുകളോടെ നിന്നവൾ.. ആളിക്കത്തുന്ന ആ തീ ജ്വാലകൾ അവളുടെ സജലമായി മിഴികളിൽ പ്രതിബിംബിച്ച ആളി കത്തി കൊണ്ടിരിക്കുന്നു....🔥🔥 ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story