❣️ ദേവപല്ലവി ❣️ ഭാഗം 25

devapallavi

രചന: മുകിലിൻ തൂലിക

ആരവിന്റെ കോൾ കട്ട് ചെയ്ത് അ ദേവ് വണ്ടി മുന്നോട്ട് എടുത്തതും വണ്ടി എന്തോ ഒന്നിൽ തട്ടി.. ആരോ റോഡിലേക്ക് മറിഞ്ഞു വീണിരുന്നു.. ദേവ് ഒന്ന് ഞെട്ടി... പരിഭ്രാന്തിയോടെ വേഗം ഡോർ തുറന്നു പുറത്തിറങ്ങി.. പെൺകുട്ടിയാണ്... ബോധം കെട്ട് കിടക്കുന്നു.. നെറ്റിയിൽ നിന്ന് ചോര ഒഴുകുന്നുണ്ട്.. ദേവ് ഒരു വിറയലോടെ പെൺകുട്ടിയെ തന്റെ കൈകളിലെടുത്ത് കാറിൽ കിടത്തി, വേഗത്തിൽ ഹോസ്പിറ്റലിലേക്ക് പാഞ്ഞു... ഡ്രൈവിങ്ങിനിടയിൽ ദേവ് ഇടയ്ക്കിടെ പെൺകുട്ടിയെ വിളിച്ചു നോക്കുന്നുണ്ട് യാതൊരു അനക്കവും കാണാത്തതുകൊണ്ട് ദേവ്ന്റെ ഉള്ളൊന്നാന്തി.. അവൻറെ കാർ നേരെ പാഞ്ഞു ചെന്ന് നിന്നത് സിറ്റി ഹോസ്പിറ്റലിലേക്ക് ആയിരുന്നു...ഹോസ്പിറ്റലിന് മുൻപിൽ വണ്ടി നിർത്തി വേഗത്തിൽ ഡോർ തുറന്ന് ആ പെൺകുട്ടിയും എടുത്തുകൊണ്ട് കാഷ്വാലിറ്റി ഓടി..

"ഡോക്ടർ.. വണ്ടി ഒന്ന് തട്ടിയതാണ്.. ബ്ലഡ് പോകുന്നുണ്ട്.. ബോധം മറഞ്ഞു.. വിളിച്ചിട്ട് മിണ്ടുന്നില്ല." ദേവ് വെപ്രാളത്തോടെ പറഞ്ഞു.. "ആക്സിഡൻറ് കേസ് ആണല്ലേ വേഗം റിസപ്ഷനിൽ ചെന്ന് ഇൻഫോം ചെയ്യ്.. കേസ് രജിസ്റ്റർ ചെയ്യണം.. അല്ലാതെ പറ്റില്ല.. താൻ അങ്ങോട്ട് ചെന്ന് ആ കാര്യങ്ങൾ ശരിയാക്ക്" പെൺകുട്ടിയുടെ പൾസ് ചെക്ക് ചെയ്യുന്നതിനിടയിൽ ഡോക്ടർ പറഞ്ഞു. ദേവ് സ്ട്രെച്ചറിൽ കിടത്തിയ പെൺകുട്ടിയെ ഒന്നും കൂടി തിരിഞ്ഞു നോക്കി റിസപ്ഷനിലേക്ക് ഓടി.. ആക്സിഡൻറ് കേസ് രജിസ്റ്റർ ചെയ്യാനായി റിസപ്ഷൻ സ്റ്റാഫ് പെൺകുട്ടിയുടെ ഡീറ്റെയിൽസ് ചോദിച്ചപ്പോഴാണ് ദേവ്ന് ആ കുട്ടിയുടെ ബാഗിന്റെ കാര്യം ഓർമ്മ വന്നത്.. അവൻ വേഗം കാറിനടുത്തേക്ക് പോയി.. ഡോറ് തുറന്ന് കാറിൽ ആകെ തപ്പി.. ബാഗ് സീറ്റിന് കീഴേ വീണു കിടക്കുന്നുണ്ടായി... ബാഗ് വേഗത്തിൽ തുറന്ന് ആ കുട്ടിയുടെ ഡീറ്റെയിൽസ് കിട്ടാൻ എന്തെങ്കിലും രേഖകളുണ്ടോന്ന് നോക്കി... ആദ്യം കയ്യിലുടക്കിയത് അവളുടെ ഫോൺ ആയിരുന്നു.. അത് പിൻ ലോക്ക് ചെയ്തിരിക്കുന്നു..

പിന്നീട് കിട്ടിയത് അവൾ ജോലി ചെയ്യുന്ന ഇൻഫോടെക് കമ്പനിയുടെ ഐഡി കാർഡ് ആയിരുന്നു.. ദേവ് അതുമായി പോയി വേണ്ട ഡീറ്റെയിൽസ് കൊടുത്തു .. **************** കാഷ്വാലിറ്റിയുടെ മുമ്പിലെ ചെയറിലേക്ക് ദേവ് ഒരു ദീർഘനിശ്വാസം വിട്ടു ഇരുന്നു.. തന്റെ കയ്യിൽ ഇരിക്കുന്ന മൊബൈലിലേക്കും ഐ ഡി കാർഡിലേക്ക് നോക്കി.. അനുപമ ചന്ദ്രശേഖർ.. പ്രോഗ്രാം കോഡിനേറ്റർ.. ഇൻഫോടെക് കടവന്ത്ര.. കൊച്ചി.. ദേവ് ഒരിക്കൽകൂടി അതിലെ ഡീറ്റെയിൽസ് വായിച്ചു... പെട്ടെന്നാണ് ദേവ്ന്റെ കൈയിൽ ഇരിക്കുന്ന അനുപമയുടെ ഫോൺ റിംഗ് ചെയ്തത്.. നമ്പർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവൻ കോൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് വെച്ചു.. മറുതലക്കൽ നിന്നും "ഹലോ അനുമോളെ എന്തായി കാര്യങ്ങൾ നീ അവിടെ എത്തിയിട്ട് വിളിക്കാം എന്ന് പറഞ്ഞിട്ട്." "ഹലോ ഇത് അനുപമയല്ല ആ കുട്ടിക്ക് ചെറിയ ഒരു ആക്സിഡൻറ് സിറ്റി ഹോസ്പിറ്റൽ അഡ്മിറ്റ് ആക്കിയിരിക്കുകയാണ്.. ഇതാരാണ് സംസാരിക്കുന്നത്.. ഇവിടേക്ക് ഒന്ന് വരാൻ സാധിക്കുമോ."

ബീപ്..ബീപ്.... മറുതലയ്ക്കൽ കാൾ കട്ട് ചെയ്ത ശബ്ദം.. ദേവ് ഫോണിലേക്ക് ഒന്നുകൂടി നോക്കി നെറ്റി ചുളിച്ചു.. എവിടെയോ കേട്ട് പരിചയമുള്ള ശബ്ദം.. അറിയുന്ന ആരോ പോലെ തോന്നുന്നു.... ആ കുട്ടിയുടെ മുഖം കണ്ടപ്പോഴും അങ്ങനെ തോന്നി.. ദേവ് പിന്നെയും കാഷ്വാലിറ്റി റൂമിന്റെ അടഞ്ഞ് കിടക്കുന്ന ഡോറിലേക്ക് നോക്കി അക്ഷമനായി ചെയറിൽ ഇരുന്നു... കുറച്ചു സമയത്തിനുശേഷം ഹോസ്പിറ്റലിൽ നിന്നും ഇൻഫോം ചെയ്തതനുസരിച്ച് ആക്സിഡൻറിനെ കുറിച്ച് അന്വേഷിക്കാനായി രണ്ടു പോലീസുദ്ധ്യോഗസ്ഥർ അവിടേക്കെത്തി... അവർ ദേവ്നോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷം പെൺകുട്ടിക്ക് ബോധം തെളിയുന്നത് വരെ ഇവിടെ തന്നെ ഉണ്ടാകണം എന്നും, ബോധം തെളിയുമ്പോൾ ഇൻഫോം ചെയ്യണം എന്നും പറഞ്ഞു തിരികെ പോയി... ദേവ് പിന്നെയും കാഷ്വാലിറ്റി റൂമിന്റെ ഫ്രണ്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ ആരംഭിച്ചു.. കാഷ്വലിറ്റി റൂമിൽ നിന്നും ഇറങ്ങിവരുന്ന ഡോക്ടറെ കണ്ട് ദേവ് തിടുക്കത്തിൽ ഡോക്ടറുടെ അടുത്തെത്തി കാര്യങ്ങൾ ചോദിച്ചു..

"എങ്ങനെ ഉണ്ട് ഡോക്ടർ.. ആ കുട്ടിക്ക് ബോധം തെളിഞ്ഞോ.." "പേടിക്കാനൊന്നുമില്ലടോ. നെറ്റിയിൽ ചെറിയ മുറിവുണ്ട് പിന്നെ കൈ ചെറുതായിട്ട് ഒരു ഫ്രാക്ച്ചർ ഉണ്ട്.. ഒന്ന് രണ്ടു മാസം റസ്റ്റ് എടുത്താൽ മതിയാകും.. ആക്സിഡൻറ് നടന്നതിന്റെ ഷോക്കിൽ ബോധം പോയതാണ്.. അത് ഓക്കെ ആയിക്കോളും.." ദേവ് ന് ആശ്വാസമായി.. അവൻ ചെയറിലേക്ക് ഇരുന്നു... വീട്ടിലേക്ക് വിളിച്ച് കാര്യം പറയാൻ പോക്കറ്റിൽ ഫോൺ തപ്പി.. ഫോൺ എടുത്തിട്ടില്ല.. വല്ലാത്ത തലവേദന.. നല്ല ക്ഷീണവും തോന്നുന്നു.. ദേവ് ചെയറിലേക്ക് ചാഞ്ഞിരുന്ന് കണ്ണുകൾ അടച്ച് നെറ്റിയിൽ തടവി കൊണ്ടിരുന്നു.. അനുപമയുടെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് അവൻ കണ്ണു തുറന്നത്..ആ കുട്ടിയുടെ കോളീഗ് ആയിരുന്നു.. ദേവ് അവരോട് കാര്യങ്ങൾ പറഞ്ഞു അവർ എത്രയും പെട്ടെന്ന് അങ്ങോട്ട് വരാമെന്നും പറഞ്ഞു കോൾ കട്ടാക്കി.. ***************** അൽപസമയത്തിനകം വെളുത്തു കൊലുന്നനെയുള്ള ഒരു പെൺകുട്ടിയും.. കൂടെ ഉയരത്തിൽ താടിയും മുടിയും നീട്ടിവളർത്തിയ ഒരുത്തനും അങ്ങോട്ട് വന്നു..ദേവ്നെ കണ്ടപാടെ കൂടെ വന്നവൻ തട്ടി കയറാൻ തുടങ്ങി..

ദേവ് ആദ്യമൊന്ന് അമ്പരന്നെങ്കിലും, മുഖം ചുളിച്ച് മറുപടി പറയാൻ ഒരുങ്ങുമ്പോഴാണ് നഴ്സ് വന്ന് അനുപമയ്ക്ക് ബോധം തെളിഞ്ഞ കാര്യം പറഞ്ഞത്... അവർ മൂന്നുപേരും അവളെ കാണാൻ അകത്തേക്ക് കയറി..നെറ്റിയിൽ കെട്ടും കയ്യിൽ പ്ലാസ്റ്ററുമായി അനുപമ കട്ടിലിൽ കിടപ്പുണ്ട്.. ദേവ്നെ കണ്ടപ്പോൾ മുഖത്തൊരു അപരിചിതമായ ഭാവവും മറ്റു രണ്ടുപേരെ കണ്ടപ്പോൾ ഒരു പുഞ്ചിരിയും അവളുടെ മുഖത്ത് തെളിഞ്ഞു... "അനു നിനക്ക് പ്രശ്നമില്ലല്ലോ.. ഇത് എങ്ങനെയാ പറ്റിയത്.." അവളെ കാണാൻ വന്ന പെൺകുട്ടി ചോദിച്ചു.. "എനിക്ക് ഒന്നുമില്ല മായേ.. ചെറിയൊരു മുറിവും ഒടിവും ഉണ്ടെന്നൊളൂ... ശേഷം ദേവ്നെ നോക്കി " ഇതാരാ." "ഓഹ് ഇദ്ദേഹമാണ് നിന്റെ ഈ അവസ്ഥയ്ക്ക് കാരണക്കാരനായ മാന്യ വ്യക്തി..." മുടിയൻ ആണ് മറുപടി നൽകിയത്.. അവന്റെ മുഖത്തൊരു പുച്ഛം.. ദേവ്ന് ആ മറുപടി ഇഷ്ടമായില്ല...

അവനെ ദേഷ്യത്തോടെ നെറ്റി ചുളിച്ചു നോക്കി... അനുപമ പതിയെ എണീക്കാൻ ശ്രമിച്ചു കൊണ്ട് "അയ്യോ സോറി സാർ...സാറിൻറെ തെറ്റല്ല ഞാൻ ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടന്നത് കൊണ്ടാണ്... സാറിൻറെ വണ്ടി സൈഡിൽ പാർക്ക് ചെയ്തിരിക്കായിരുന്നു.. എന്റെ കയ്യിൽ നിന്ന് താഴെവീണ വണ്ടിയുടെ താക്കോൽ കുനിഞ്ഞ് എടുത്തതാണ്.. വണ്ടിയിൽ ആളില്ല എന്നാണ് കരുതിയത്.. എന്റെ തെറ്റാണ്.. ഞാൻ അവിടെ ഇരിക്കുന്നത് സാർ കണ്ടു കാണില്ല..." അതുകേട്ട് ദേവ് മുടിയനെ ഇരുത്തി ഒന്നു നോക്കി.. മുടിയൻ കാറ്റ് പോയ ബലൂൺ പോലെ ഒന്ന് ചുരുങ്ങി "സാരമില്ലെടോ... ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചോളൂ ഞാൻ പോലീസുകാരോട് വരാൻ പറയട്ടെ തനിക്ക് കുഴപ്പമൊന്നുമില്ലല്ലോ." അനുപമ ഇല്ലെന്നുള്ള അർത്ഥത്തിൽ തലയനക്കി.. ദേവ് തൻറെ ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങി.. "എടീ അനു എന്തു ഭംഗിയാടി അയാളെ കാണാൻ.. മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നില്ല.. ഇങ്ങനെയുള്ളവരൊക്കെ എവിടെയാ മോളെ ഒളിച്ചിരിക്കുന്നേ.. ദേവ് പോയ വഴി നോക്കി മായ പറഞ്ഞു..

അനുപമ അവളുടെ കയ്യിൽ ഒന്ന് പതിയെ അടിച്ചു കണ്ണുരുട്ടി കാണിച്ചു.. "സത്യം പറഞ്ഞാൽ ദേവ്നെ ആ നേരം കൊണ്ട് അവളും കണ്ണെടുക്കാതെ നോക്കി കാണുകയായിരുന്നു.. ഗൗരവം നിറഞ്ഞ മുഖവും തിളങ്ങുന്ന കാപ്പി കണ്ണുകളും.. കണ്ടപാടെ അനുവിന് ചെറിയ ഇഷ്ടമൊക്കെ തോന്നിയിരുന്നു.. മുടിയന് എന്തോ ഇതൊന്നും അത്ര പിടിച്ചില്ല... ***************** പോലീസ് വന്ന് അനുവിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.. കംപ്ലൈൻറ് ഒന്നുമില്ല തെറ്റ് തന്റെ ഭാഗത്തായിരുന്നെന്നാണ് അനുപമ പോലീസുകാരോട് പറഞ്ഞത്.. ദേവ് അവളുടെ ബാഗും ഫോണും കൂടെ നിന്നിരുന്ന മായയുടെ കയ്യിൽ ഏൽപ്പിച്ചു... അത്യാവശ്യം വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു.. ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ എന്ന് പറഞ്ഞു തൻറെ കമ്പനി വിസിറ്റിംഗ് കാർഡ് കൊടുത്ത് അടുത്ത അവിടെനിന്നും ഇറങ്ങി.. സമയം വൈകുന്നേരത്തോട് അടുത്തിരുന്നു.. ഹോസ്റ്റലിന്റെ അടുത്തുണ്ടായിരുന്ന ഒരു മെൻസ് വെയറിൽ കയറി അത്യാവശ്യം വേണ്ടതൊക്കെ വാങ്ങിച്ചു.. അടുത്തുള്ള ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു...

വീട്ടിലേക്ക് പോകാൻ മനസ്സ് അനുവദിക്കുന്നില്ല.. കുറെയേറെ നേരം കാറിൽ ചുറ്റിയടിച്ചു.. പിന്നീട് ബീച്ചിൽ പോയിരുന്നു.. തിരയടങ്ങിയ കടൽ നോക്കി കുറെ നേരം അങ്ങനെ ഇരുന്നു.. ഒരു ആശ്വാസം തോന്നിയപ്പോൾ ദേവ് വീട്ടിലേക്ക് തിരിച്ചു.. കാർ വീടിന് ഗേറ്റിന് മുൻപിൽ എത്തിയപ്പോൾ തന്നെ തന്നെയും കാത്ത് അച്ഛനും അമ്മയും ഉമ്മറത്ത് നിൽകുന്നത് ദേവ് കണ്ടു.. കൂട്ടത്തിൽ പല്ലവിയെ കാണാത്തത് അവന് സമാധാനം നൽകി... ദേവ്ന്റെ വണ്ടി കണ്ടവർ പോർച്ചിലേക്ക് ഇറങ്ങിച്ചെന്നു.. "നീ ഇത്ര നേരം എവിടെയായിരുന്നു ദേവ്.. മനുഷ്യന്മാരെ തീ തീറ്റിക്കാൻ ആയിട്ട്.. ഫോൺ വിളിച്ചാൽ എടുക്കോ.. ഓഫീസിലേക്ക് വിളിപ്പിച്ചപ്പോൾ അവിടെയും എത്തിട്ടല്ലെന്ന് പറഞ്ഞു.." അച്ഛൻറെ ശബ്ദത്തിൽ വല്ലാത്തൊരു ആശങ്കയും ദേഷ്യവും കലർന്നിരുന്നു.. അപ്പോഴാണ് ദേവ് കയ്യിലെ വാച്ചിലേക്ക് നോക്കിയത്.. സമയം പതിനൊന്നര കഴിഞ്ഞിരിക്കുന്നു.. "രാവിലെ മൊബൈലും എടുത്തിരുന്നില്ല അത് റൂമിൽ ആയിരുന്നു അച്ഛാ.." ദേവ് അച്ഛനെ നോക്കി ഒന്നു ചിരിച്ചു,

ശേഷം ഇന്നുണ്ടായ കാര്യങ്ങളെല്ലാം അവൻ രണ്ടുപേരെയും ധരിപ്പിച്ചു.. അവരത് മൂളികേട്ടുകൊണ്ട് മൂവരും അകത്തേക്ക് കയറി.. ദേവ് ഹാളിലേക്ക് പ്രവേശിച്ചപ്പോൾ കാലിൽ വലിയൊരു വെച്ച് കെട്ടുമായി പല്ലവി ഇരിക്കുന്നതാണ് കണ്ടത്.. ദേവ്നെ കണ്ടപ്പോൾ എണീക്കാൻ ശ്രമിച്ച അവളെയും അവളുടെ കാലിലെ മുറിവിലേക്കും നോക്കിക്കൊണ്ട് അവന് ഗോവണി കയറി റൂമിലേക്ക് പോയി.. ഫ്രഷായി വന്ന് ബെഡിൽ കിടക്കുമ്പോഴാണ് പല്ലവിയുടെ കാലിലെ മുറിവിന്റെ കാര്യം അവൻറെ ഓർമ്മയിൽ വന്നത്.. തന്നെ കാണുമ്പോഴുള്ള അവളുടെ പേടിയോടെയുള്ള നോട്ടവും..പിന്നെ കാലിലെ മുറിവും കണ്ടതോടെ ഉള്ളിൽ എവിടെയൊക്കെയോ ഒരു നീറ്റൽ അനുഭവപ്പെടുന്നുണ്ട് ദേവ്ന്.. അതേ ക്ഷണം തന്നെ തന്റെ ജീവിതം നശിപ്പിക്കാൻ വന്നവൾ ആണെന്ന ചിന്ത അവനെ കീഴ്പ്പെടുത്തി.. ദേഷ്യത്തോടെത്തോടെ തല കുടഞ്ഞ് തന്റെ ചിന്തകൾ ദൂരേക്കെറിഞ്ഞവൻ ഉറങ്ങാൻ കിടന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story