❣️ ദേവപല്ലവി ❣️ ഭാഗം 3

devapallavi

രചന: മുകിലിൻ തൂലിക

പല്ലവിയോട് ദേവനെ കുറിച്ച് ഓർത്ത് ഭയപ്പെടേണ്ടെന്നും എന്തിനും അച്ഛനും അമ്മയും കൂട്ടായ് ഉണ്ടെന്നും ഇപ്പോ മോൾ ഉറങ്ങിക്കോന്നും പറഞ്ഞു അവരുടെ റൂമിലേക്ക് പോയി... അവര് പോയതിനു ശേഷവും ഒരു പ്രതിമ കണക്കെ പല്ലവി ഒരുപാട് നേരം ഇരുന്നു... ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടുള്ള എല്ലാ ദുരിതങ്ങളും അവളുടെ ഓർമ്മയിൽ തെളിഞ്ഞു.. ആ അനുഭവങ്ങൾ അവൾക്ക് നൽകിയ വേദനയുടെ തീവ്രത എത്രയെന്ന് ആ മുഖ ഭാവങ്ങൾ വിളിച്ചോതുന്നുണ്ടായിരുന്നു... പല്ലവി പതിയെ ബെഡിലേക്ക് കിടന്നു.. അവളുടെ ഉള്ളിൽ നുരഞ്ഞു പൊന്തിയ വേദന ഇരു കണ്ണുകളിൽ നിന്നും ചാലിട്ട് ഒഴുകി കൊണ്ടിരുന്നു.. പതിയെ നെറ്റിയിലെ മുറിവിൽ തൊട്ടു നോക്കി.. ദേവേട്ടൻ പിടിച്ചു തള്ളിയപ്പോൾ കട്ടിലിൽ മേൽ തട്ടി മുറിഞ്ഞതാണ് ,അവളോർത്തു.. "ദേവേട്ടൻ" അവൾ ഒരിക്കൽ കൂടി പറഞ്ഞു.. ഹൃദയം മുറിഞ്ഞ വേദന യോടൊരു പുഞ്ചിരി അവളുടെ വരണ്ട ചുണ്ടിൽ മിന്നി മാഞ്ഞു... അമ്മ നൽകിയ pain killer അവളിൽ പതിയെ പ്രവർത്തിച്ച് തുടങ്ങി..

കരഞ്ഞ് കലങ്ങിയ നീണ്ട മിഴികൾ അപ്പോഴും നീറുന്നുണ്ടായിരുന്നു.. വരാനിരിക്കുന്ന ഓരോ ദിനവും അവൾക്ക് നൽകുന്ന മുറിവുകളുടെ വേദന,എത്രത്തോളം താങ്ങാൻ സാധിക്കുമെന്നോർത്ത് പേടിയോടെ അവൾ ഒന്നും കൂടി ചുരുണ്ടുകൂടി പതിയെ ഉറക്കത്തിലേക്ക് വീണു... ************************ നിയന്ത്രണാതീതമായി തന്നിലേക്ക് വരുന്ന ദേഷ്യം മുഴുവനും കാറിന്റെ ആക്സിലറേറ്ററിൽ തീർത്ത് വളരെ വേഗതയിൽ വണ്ടി ഓടിക്കുകയാണ് ആണ് നിഹാരം കൺസ്ട്രക്ഷന്റെ സർവ്വാധിപനായ ദേവ് മോഹൻ.. പല്ലവിയോടുള്ള അവന്റെ ദേഷ്യം ഉള്ളിൽ ആളികത്തുകയായിരുന്നു... അച്ഛനും അമ്മയും എനിക്കായി കണ്ടെത്തിയത് ഒരു നശിച്ചവളെ ആയിരുന്നു.. ആ സത്യം അവന് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല... മുമ്പെങ്ങും ഇല്ലാത്ത ഒരു ഭാവമായിരുന്നു അവന്റെ മുഖത്ത്... പലവിധ ചിന്തകളാൽ കലങ്ങി മറിയുകയായിരുന്നു ദേവ്ന്റെ മനസ്സ്.... വേഗത്തിൽ ഓടിച്ചിരുന്ന കാർ ചെന്നു നിന്നത് കടൽതീരത്തായിരുന്നു... ദേവ് വണ്ടി നിർത്തി കാറിന്റെ സീറ്റിലേക്ക് ചാഞ്ഞിരുന്നു...

ആർത്തലയ്ക്കുന്ന കടലും തന്റെ മനസ്സും ഒരുപോലെയാണെന്ന് തോന്നി അവന്.. ഒരു നിമിഷം സമനില തെറ്റി തുടങ്ങിയ മനസ്സിനെ ഒരുവിധം തന്റെ പരിധിയിലാക്കി അവൻ കഴിഞ്ഞ കാര്യങ്ങളെകുറിച്ച് ഓർത്തു... നിഹാരം കൺസ്ട്രക്ഷൻ കേരളത്തിലെ തന്നെ നമ്പർ വൺ കൺസ്ട്രക്ഷൻ കമ്പനി ആയി മാറുവാനുള്ള തയ്യാറെടുപ്പിലായിരുന്നു... ചെയ്യുന്ന പ്രൊജക്ടുകൾ എല്ലാം പകരംവെക്കാനില്ലാത്തവ അതിനാൽ തന്നെ ഒരുപാട് പ്രൊജക്ടുകൾ നിഹാരത്തെ തേടി വന്നിരുന്നു.. എല്ലാത്തിനും ചുക്കാൻ പിടിച്ചത് ദേവ് ആയിരുന്നു.. തന്റെ അച്ഛൻ തുടങ്ങി വച്ച ഒരു ചെറിയ സംരംഭം ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലും അയൽ സംസ്ഥാനങ്ങളിലേക്കും പടർന്നുപന്തലിച്ചതിന്റെ ക്രെഡിറ്റ് ദേവ്ന് മാത്രമുള്ളതായിരുന്നു.. തന്റെ വളർച്ചയുടെ ഒരു വിഹിതം അനാഥരിലും എത്തണമെന്ന തീരുമാനത്തിൽ നിന്നാണ് ദേവ് " സ്വാന്തനം " എന്ന ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകിയത്..

തൽക്കാലം വിശ്രമ ജീവിതത്തിലേക്ക് തിരിഞ്ഞ അച്ഛന്റെ പ്രേരണയും പ്രോത്സാഹനവും ഇതിന് പിന്നിൽ ഉണ്ടായിരുന്നു... ട്രസ്റ്റിന്റെ എല്ലാ ചുമതലയും അച്ഛനും അമ്മയ്ക്കും മാത്രമായിരുന്നു.. ദേവ് അതിനായുള്ള സാമ്പത്തിക സഹായങ്ങൾ ഒരുക്കിക്കൊടുത്തു.. ഓഫീസും ട്രസ്റ്റുമായി അവന്റെ ദിവസങ്ങൾ ശരം കണക്കെ പാഞ്ഞു പോയി കൊണ്ടിരുന്നു... തന്റെ ബിസിനസ് സാമ്രാജ്യം ഒന്നും കൂടി വിപുലപ്പെടുത്താൻ ബാംഗ്ലൂർ ഒരു ബിസിനസ്സ് മീറ്റിങ്ങിന് പോകാനുള്ള തയ്യാറെടുപ്പിലാണ് ദേവ്... പതിവായിട്ടുള്ള അവന്റെ യാത്രയിൽ ബാഗും മറ്റും റെഡിയാക്കുന്നതിന് മാലതിയും കൂടെ കൂടിയിട്ടുണ്ട്.. ഇതിപ്പോ എത്ര ദിവസത്തേയ്ക്കാ മോനെ ഈ മീറ്റിംഗ്..? ദേവ് അമ്മയുടെ മുഖത്തേക്കു നോക്കി ഒന്നു ചിരിച്ചു... കാരണം അമ്മയുടെ ചോദ്യത്തിൽ നിന്നും അറിയാം തന്റെ യാത്രകളോടുള്ള അമ്മയുടെ അനിഷ്ടം...

ദേവ് അമ്മയൊന്ന് ചേർത്തുപിടിച്ച് പതിയെ ചിരിച്ച് അധിക നാള് ഇല്ല അമ്മേ.. ഒരു രണ്ടാഴ്ച... അത് കഴിഞ്ഞാൽ ഞാനിങ്ങ് പറന്നെത്തില്ലെ അമ്മ കള്ളി.. അമ്മയെ നോക്കി അവനൊന്ന് കണ്ണിറുക്കി.. ദൈവം ആണായിട്ടും പെണ്ണായിട്ടും ഒന്നിനെ തന്നൊള്ളൂ... 28 വയസായി നിനക്ക് ഈ പ്രായം കൊണ്ട് നീ നേടിയതെല്ലാം വളരെ വലുതാണ് ദേവൂട്ട.. ഞങ്ങൾ പോലും അതിൽ അൽഭുതപ്പെട്ടിടുണ്ട്.. ഇനി എന്റെ മോന് വേണ്ടത് ഒരു കുടുംബമാണ്.. ഇതേ സമയം റൂമിലേക്ക് കടന്നു വരുന്ന അച്ഛനെ നോക്കി ഒരു കുസൃതി ചിരിയോടെ ദേവ് "അച്ഛനൊന്നും കൂടി ആഞ്ഞ് ശ്രമിച്ചിരുന്നെങ്കിൽ എനിക്കിപ്പോ ഒരു അനിയനോ അനിയത്തിയോ ഉണ്ടായിരുന്നേനെ.. അമ്മേടെ ഈ പരാതി share ചെയ്യാൻ എനിക്കൊരു കൂട്ട് ആയേനെ..." അച്ഛൻ പതിയെ ദേവ് ന്റെ ചെവിയിൽ പിടിച്ച്.. ഡാ കള്ള തെമ്മാടി വേണ്ട വേണ്ട... ആ വിട് അച്ഛാ...

അച്ഛനും മകനും കൂടി തല്ലു കൂടാതെ ഞാൻ പറയുന്നത് കേൾക്ക്.. മാലതി മുഖം വീർപ്പിച്ചു.. ദേവൂട്ട നിന്റെ അമ്മ പറയുന്നതിലും കാര്യമുണ്ട്.. ഞങ്ങൾക്കും ഇല്ലെടാ നിന്റെ കുഞ്ഞുങ്ങളെ ലാളിക്കാനുള കൊതി.. രണ്ട് പേരേയും കൃത്രിമ ദേഷ്യത്തിൽ നോക്കി ദേവ് "നിങ്ങൾ രണ്ടുപേർക്കും എപ്പോഴും ഇത് തന്നെ ഉള്ളൂ ഇവിടെ മനുഷ്യൻ ബാംഗ്ലൂരിൽ പുതിയ ബ്രാഞ്ച് ഓപ്പൺ ആകുന്നതിന്റെ ടെൻഷനിലാണ്.." മോഹൻ ദേവ്ന്റെ തോളിൽ പിടിച്ച് നീ ഓരോ ടൂർ എന്നും പറഞ്ഞ് പോയാൽ വരാൻ ഒരുപാട് ദിവസം എടുക്കും ട്രസ്റ്റിന്റെ കാര്യങ്ങൾ കഴിഞ്ഞാൽ ഞങ്ങൾ രണ്ടും ഈ വലിയ വീട്ടിൽ ഒറ്റയ്ക്ക് അല്ലേ അതാണ്.... മാലതി പ്രതീക്ഷയോടെ ദേവ്നെ നോക്കി മോഹൻ പറഞ്ഞതിന്റെ ബാക്കിയെന്നോണം അതേ ദേവൂട്ട ഞങ്ങൾക്കൊരു കൂട്ട് വേണം നീ ഇനി എതിര് പറയരുത്... മാലതി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു... ദേവ് രണ്ടും പേരെയും നോക്കി ശരി ഞാൻ കാരണം ആരും ഇവിടെ കരയണ്ട എനിക്ക് സമ്മതമാണ്... ഒരാളെ അച്ഛനും അമ്മയും നോക്കി വെച്ചോ ഞാൻ കെട്ടിക്കോളാം...

പക്ഷേ എന്റെ അമ്മയേ പോലെ പാവം ആയിരിക്കണം.. അതെനിക്ക് നിർബന്ധമാണ് അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു.. ഇത് കേട്ടതോടെ മാലതിയുടെയും മോഹന്റെയും മുഖം തെളിഞ്ഞു... അവർ നിറഞ്ഞ ഒരു ചിരി അവന് സമ്മാനിച്ചു.... മോഹൻ " മോൻ വരുമ്പോഴേക്കും ഞങ്ങൾ ഒരാളെ നോക്കി നോക്കി വയ്ക്കാട്ടോ.. ഉം ശരി ശരി കല്യാണ കമ്മിറ്റിക്കാരെ എനിക്ക് ഇറങ്ങാനുള്ള ടൈം ആയിട്ടുണ്ട് ഞാൻ ഇറങ്ങട്ടെ 11 മണിക്കാണ് ഫ്ലൈറ്റ് അവിടെ എത്തിയിട്ട് വിളിക്കാം... അമ്മയ്ക്കൊരു ഉമ്മയും കൊടുത്ത് അച്ഛനെ കെട്ടിപിടിച്ച് ദേവ് പതിയെ അച്ഛൻറെ ചെവിയിൽ അതെ ഞാൻ നേരത്തെ പറഞ്ഞ കാര്യം ഉണ്ടല്ലോ അനിയന്റെയോ അനിയത്തിയുടെയോ കാര്യം.. ഇത്തിരി വൈകിയാണെങ്കിലും എനിക്കതിൽ സന്തോഷം മാത്രമേയുള്ളൂ... ദേവ് ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു മോഹൻ കൈയ്യുയർത്തി അവനെ അടിക്കാൻ വന്നതും ദേവ് അച്ഛന്റെ വയറിൽ പതിയെ ഇക്കിളി കൂട്ടി കള്ളൻ എന്നും പറഞ്ഞ് ഓടി വണ്ടിയിൽ കയറി അവർക്ക് നേരെ കൈ വീശി കാണിച്ചു.. ദേവ്ന്റെ വണ്ടി കൺമുന്നിൽ നിന്ന് മറയും വരെ മോഹനും മാലതിയും sit out ൽ തന്നെ നിന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story