❣️ ദേവപല്ലവി ❣️ ഭാഗം 30

devapallavi

രചന: മുകിലിൻ തൂലിക

ശിങ്കാരി ഒന്ന് ആടി കുഴഞ്ഞ് പല്ലവിയെ പുച്ഛിച്ച് നോക്കി നീ ആരാ ഇവിടുത്തെ വേലക്കാരിയാ ആ ചോദ്യം കേട്ടതോടെ പല്ലവിയ്ക്ക് നന്നേ ദേഷ്യം വന്നു ഞാൻ.. ഞാൻ....ദേവേട്ടന്റെ ഭാ...ഭാ.. (ദേവ്ന്റെ ഭാര്യയാണെന്ന് പറയാൻ അവൾ ഭയന്നു ) എന്റെ ഭാര്യയാണ്.. പല്ലവി... നീ കണ്ടിട്ടില്ലല്ലോ അനുപമ.. പല്ലവി ഞെട്ടി തിരിഞ്ഞു മുകളിലേക്ക് നോക്കി.. സന്തോഷം കൊണ്ട് അവളുടെ ഹൃദയതാളം ആഞ്ഞ് മിടിക്കാൻ തോന്നി.. ആ മറുപടി പക്ഷേ അനുപമയുടെ മുഖത്ത് പല്ലവിയോടുള്ള പകയാണ് പടർത്തിയത്.. ദേവ് ഉറച്ച ശബ്ദത്തിൽ മറുപടി പറഞ്ഞ് തന്റെ ഷർട്ടിന്റെ കൈ ഒന്ന് വലിച്ച് താഴേക്ക് ഇറങ്ങി വരാണ്... ദേവേട്ടാ.... അനുപമ തന്റെയാ ദേഷ്യം മറച്ച് വെച്ച് ദേവ്നരികിലേക്ക് ഓടി ചെന്ന് അവന്റെ വലതു കൈകിടയിൽ കൈയ്യിട്ട് പിടിച്ചു.. ദേവ് ആ നിമിഷം പല്ലവിയെയാണ് നോക്കിയത്.. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. അത് കണ്ടപ്പോൾ ചെറിയൊരു കുസൃതി തോന്നിയവൻ അനു.. നിന്നെ കുറിച്ച് ഓർത്ത് ഇരിക്കായിരുന്നു... എത്ര ദിവസായി എന്റെ അനുക്കുട്ടിനെ കണ്ടിട്ട്..

അനുപമയുടെ മുഖം വിടർന്നു.. ആ അനുക്കുട്ടി എന്ന വിളി കൂടി ആയതോടെ അവള് പിന്നെ നിലത്തൊന്നും ആയിരുന്നില്ല.. പല്ലവി അനുക്കുട്ടിക്ക് ചായ എടുക്ക്.. ദേവ് പല്ലവിയോടായി പറഞ്ഞു.. "ഒരു അനുക്കുട്ടി...അനുക്കുട്ടി അല്ല അവൾ ആനക്കുട്ടിയാ.. ആനക്കുട്ടി....ശിങ്കാരി രംഭ.." പല്ലവി ചുണ്ട് കോട്ടി തന്റെ സാരി തുമ്പ് ദേഷ്യത്തിൽ അരയിൽ തിരുകി ദേവ്നെ ഇരുത്തി നോക്കി അടുക്കളയിലേക്ക് പോയി.. അവളുടെ ആ പോക്ക് ദേവ്ന് നന്നേ രസിച്ചു.. അതും നോക്കി ചിരിച്ച് അനുപമയുടെ കൈ തന്റെ കയ്യിൽ നിന്നും വിടീച്ച് ഹാളിലെ ദിവാൻ കോട്ടിലേക്കിരുന്നു.. അനുപമ ചാടി തുള്ളി അവനരികിൽ വന്നിരുന്നതും ദേവ് കുറച്ച് കൂടി നീങ്ങി ഇരുന്നു.. അനുപമ വിടാൻ ഭാവമില്ലായിരുന്നു അവൾ അവനരികിലേക്ക് ഒന്നും കൂടി ഒട്ടിചേർന്നിരുന്നു.. എന്താ അനുപമ വിശേഷിച്ച്.. ദേവ്ന്റെ സ്വരത്തിൽ അനിഷ്ടം ദേവേട്ടാ..

ഞാൻ എത്ര ദിവസമായി കാണണമെന്ന് ആഗ്രഹിക്കുന്നു.. എന്നും ദേവേട്ടന് തിരക്കാണ്.. ഓഫീസിലേക്ക് പോയിരുന്നു ഞാൻ.. അവിടെ എത്തിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ പിന്നെയൊന്നും നോക്കിയില്ല.. ഇങ്ങോട്ടേക്ക് പോന്നു.. കാണാതെ ഇരിക്കാൻ പറ്റണില്ല.. അനുപമ അത് പറഞ്ഞ് നിർത്തിയതും അടുക്കളയിൽ ഒരു ഗ്ലാസ്സ് ഉച്ചത്തിൽ വീണുടഞ്ഞു.. അതിന്റെ കാരണം അറിയാവുന്നത് കൊണ്ട് ദേവ് ചിരിച്ചു കൊണ്ട് തലയാട്ടി... ആ പല്ലവി പണി തുടങ്ങി.. ഇനിയും പാത്രങ്ങളുടെ എണ്ണം കുറയും.. അനുപമ എന്തെക്കെയോ പറയുന്നുണ്ട്.. ദേവ്ന്റെ ശ്രദ്ധ പക്ഷേ പല്ലവിയിലാണ്.. പല്ലവി ഇടയ്ക്കിടെ അടുക്കള വാതിൽക്കൽ നിന്ന് അവരെ എത്തി നോക്കുന്നുണ്ട്... ദേവ് അത് കണ്ട് തന്റെ മീശതുമ്പ് ഒരു ചെറു പുഞ്ചിരിയോടെ പിരിച്ചു.. ദേവേട്ടാ.. എന്ത് നല്ല വീടാണ്.. ഏതാ ദേവേട്ടന്റെ മുറി..മുകളിലാ... എന്നെ കാണിച്ച് തന്നെ.. അനുപമ ദേവ്ന്റെ കയ്യിൽ പിടിച്ച് വലിച്ചു.. ദേവ് ഇഷ്ടമില്ലാണ്ട് എണീറ്റ് അവളോടൊപ്പം നടന്നു.. "പല്ലു... Tea മുകളിലേക്ക് എടുക്ക്... "

അനുപമയത് പറഞ്ഞതും ഒരു ഗ്ലാസ്സും കൂടി അടുക്കളയിൽ ജീവ മൃത്യുവരിച്ചു.. "ഗ്ലാസ് നമ്പർ ടു"... ദേവ് എണ്ണി "tea അല്ലാടി.. നിന്നെ തന്നെ ഞാനിന്ന് മുകളിലേക്ക് എടുക്കും.. നോക്കിക്കോ പൂതനേ.." ചായപാത്രം വലിയൊരു ശബ്ദത്തിൽ അടുപ്പത്ത് വെച്ച് പല്ലവി പറഞ്ഞു ദേവന്റെ കയ്യിൽ തൂങ്ങി തന്നെ അനുപമ മുകളിലേക്ക് കയറി.. ഹായ്... നൈസ്.. ബ്രിലന്റ് വർക്ക്.. നല്ല റൂം ആണലോ... ഇതൊക്കെ ദേവേട്ടന്റെ ഐഡിയാണോ.. ആ... അതേ.. ഈ വീട് തന്നെ എന്റെ പ്ലാനാണ്.. ഇവിടെയുള്ള എല്ലാതും എനിക്ക് ഇഷ്ടമുള്ളവയാണ്... പല്ലവിയൊഴിച്ച് അല്ലേ.. അനുപമ ഒന്ന് എറിഞ്ഞു നോക്കി ദേവ്ന് കാര്യം മനസ്സിലായി പറഞ്ഞല്ലോ ഈ വീട്ടിലെ എല്ലാം എന്റെ ഇഷ്ടങ്ങളാണെന്ന്.. ദേവ്ന്റെ ആ മറുപടി അവൾക്ക് പിടിച്ചില്ല.. അത് ഭാവത്തിൽ വ്യക്തമാണ്.. ഉംം..എത്ര ബുക്കുകളാ.. ഇതൊക്കെ ദേവേട്ടന്റെയാ... റൂമിന്റെ ഒരു വശത്തായി കബോർഡിൽ സ്ഥാനം പിടിച്ചിരുന്നു ബുക്കുകളിൽ അവളൊന്നു തഴുകി കൊണ്ട് ചോദിച്ചു.. ഉം.. വായന അതിലും സുഖം എന്തിലുണ്ട് അനുപമ.. കണ്ണ് തുറന്നു സ്വപ്നം കാണുന്നത് പോലെ..

ഓരോ പുസ്തകങ്ങളും ഓരോ സ്വപ്നങ്ങളാണ് കാണിച്ചു തരുന്നത്.. ആ സമയം ദേവ് പഴയ സഖാവായി മാറി.. അനുപമ കബോർഡിലെ ഒരു ബുക്കെടുത്തതും അത് താഴേക്ക് വീണു.. ദേവ് അവളെ ഒരു ഇഷ്ടക്കുറവോടെ നോക്കി ബുക്ക് കുനിഞ്ഞെടുക്കാൻ ശ്രമിക്കുന്നത് കണ്ട് അനുപമയും അതിനായി കുനിഞ്ഞു.. അതേ സമയം അനുപമയുടെ സാരി തല മാറിൽ നിന്നും സ്ഥാനം തെറ്റി താഴേക്ക് ഊർന്നു വീണു.. ഛെ.. ദേവ് ദേഷ്യത്തോടെ തിരിഞ്ഞു നിന്നു.. അനുപമ ഒരു നാണമൊക്കെ വരുത്തി സാരി യഥാസ്ഥാനത്ത് ഇട്ട് സോറി... പിൻ ചെയ്തിരുന്നില്ല.. ഉം.. ദേവ് ദേഷ്യത്തോടെ മൂളിയതിന് ശേഷം തിരിഞ്ഞ് നോക്കാതെ തന്നെ അനുപമ ഓരോ വസ്ത്രം ധരിക്കുമ്പോഴും അതിന്റേതായ രീതികൾ ഉണ്ട്.. അത് പാലിക്കാൻ ശ്രമിക്കാ.. മനസ്സിന് തൃപ്തി തരുന്ന എന്തും ധരിക്കാന്നുള്ളത് നല്ലത് തന്നെ.. പക്ഷേ വസ്ത്രരീതിയിലെ സഭ്യത അത് മറക്കരുത്...

അനുപമയുടെ ആ ശ്രമവും ദേവ് അമ്പേ തരിപ്പണമാക്കി കയ്യിൽ കൊടുത്തു... പിന്നീട് കുറച്ച് നേരം അവിടെയൊരു മൗനം തളംകെട്ടി നിന്നു.. ദേവ്ന് അനുപമയുടെ സാമീപ്യം വീർപ്പ് മുട്ടിച്ച് തുടങ്ങി.. താഴേ പല്ലവിയുടെ അവസ്ഥയും മറിച്ചല്ല.. "ഈ ചായ ഇതെന്താ തിളയ്ക്കാതെ.. പോയി പോയി അടുപ്പും എനിക്കിപ്പോ കീരിക്കാടൻ ആയല്ലോ മഹാദേവ... " പല്ലവി പിറുപിറുത്തു കൊണ്ട് ചായ പാത്രത്തിലേക്ക് നോക്കി നിന്നു.. ഒരു വിധത്തിൽ കണ്ണുരുട്ടി പേടിപ്പിച്ച് ചായേനെ തിളപ്പിച്ചെടുത്തു... ശേഷം രണ്ട് കപ്പുകളിൽ പകർത്തി അതുമായി ഗോവണി കയറാൻ തുടങ്ങി.. ഇതേ സമയം ദേവ് അനുപമയുടെ ഓരോ ചോദ്യങ്ങൾക്കും അനിഷ്ടത്തോടെ മറുപടി നൽകികൊണ്ടിരിക്കിയിരുന്നു.. പെട്ടെന്ന് ദേവ്ന്റെ കയ്യിൽ ഇരുന്ന മൊബൈൽ താഴെ വീണത് ദേവത് എടുക്കാൻ തുനിഞ്ഞതും അനുപമ അവന്റെ പുറത്തേക്ക് വീണുകൊണ്ട് ഫോൺ എടുക്കാൻ ശ്രമിച്ചു.. പല്ലവി അതേസമയം തന്നെ അവിടേക്ക് കടന്നു ചെന്നു.. ഈ രംഗം കണ്ടത്തോടെ പല്ലവി നെഞ്ച് നീറുന്ന പിടച്ചിലോടെ വേഗം വാതിലിന്റെ മറവിലേക്ക് നിന്നു..ആ കാഴ്ചയുടെ ആഘാതത്തിൽ പല്ലവിയുടെ കൈകൾ വിറച്ച് ട്രേയിലെ ചായ പുറത്തേക്ക് തൂവി കൊണ്ടിരുന്നു..

ഛേ.. എന്താത് അനുപമ താനെന്താ ഈ കാണിക്കുന്നേ.. ഞാനെടുക്കില്ലേ.. ദേവ് ദേഷ്യത്തോടെ അവളെ തട്ടി മാറ്റി അനുപമ പിന്നെയും അവനരികിലേക് നീങ്ങി ദേവേട്ടാ.. ഇനിയും നിങ്ങൾക് മനസ്സിലാകുന്നില്ലേ എന്റെ ഉള്ളിലെ സ്നേഹം.. എനിക്ക് വേണം ദേവേട്ടനെ.. എന്റെ മാത്രമായി.. അനുപമ അവനെ ചുംബിക്കാനായി അവന്റെ ചുണ്ടുകളെ ലക്ഷ്യമാക്കി നീങ്ങിയതും ദേവ്ന്റെ ഇടത്ത്കരം അനുപമയുടെ കവിളിൽ പതിഞ്ഞു.. അനുപമ ഒന്ന് കറങ്ങി താഴേക്ക് വീണു.. ദേവ് ദേഷ്യം കൊണ്ട് വിറയ്കായിരുന്നു.. ഇതെല്ലം കണ്ട് പല്ലവി പേടിച്ച് വാതിലിൽ മുറുകെപ്പിടിച്ചു.... കുറച്ചു സമയത്തേക്ക് അനുപമയ്ക് ആകെയൊരു തരിപ്പായിരുന്നു..ദേവ് ദേഷ്യത്തോടെ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് ഉയർത്തി.. അടിയുടെ ആലസ്യം മാറാതെ അനുപമ വേച്ച് വീഴാൻ പോകുന്നുണ്ടായിരുന്നു.. ദേവ് അവൾക്ക് നേരെ കത്തുന്ന നോട്ടമെറിഞ്ഞ് " സ്ത്രീകളെ തല്ലുന്നത് എനിക്ക് ഇഷ്ടമല്ല.. എന്നിട്ടും എന്റെ കൈ നിന്റെ മുഖത്ത് പതിഞ്ഞിട്ടുണ്ടെങ്കിൽ, കരണം പുകഞ്ഞ് അടി കൊണ്ടാൽ മാത്രം മാറുന്ന ഒരു അസുഖം നിനക്ക് ഉള്ളതുകൊണ്ടാ...

നീ എന്താ കരുതിയത് എനിക്കിതൊന്നും മനസ്സിലാകില്ലെന്നോ.. വേണ്ടാ വേണ്ടാന്ന് വെയ്ക്കുതോറും എന്റെ ക്ഷമയെ പരീക്ഷിക്കേ നീ.." അനുപമ അടി കൊണ്ട കവിളും പൊത്തിപ്പിടിച്ച് തലകുനിച്ചു നിൽക്കുകയാണ്.. നീ ഇങ്ങോട്ട് കയറി വരുമ്പോൾ ഞാൻ കെട്ടിയ താലിയും എനിക്കായുള്ള സിന്ദൂരവും അണിഞ്ഞ് നിന്നിരുന്ന അവളെ കണ്ടോ നീ.. എന്റെ ഭാര്യ... അവളാണ് ഈ ദേവ്ന്റെ ജീവവായു.. ഈ ദേവ്ന്റെ പ്രാണൻ.. അവളെ മാത്രമാണ് ഈ ഞാൻ പ്രണയിച്ചിട്ടൊള്ളൂ.. പ്രണയിക്കുന്നൊള്ളൂ.. ഈ ഹൃദയമിന്ന് മിടിക്കുന്നത് പോലും അവൾക്കാണ്.. ദേവ്ന്റെ വാക്കുകൾ കേട്ട് പല്ലവിയുടെ ഉള്ളിൽ ഒരു കടലോളം സ്നേഹം അലതല്ലാൻ തുടങ്ങി.. അവൾ നിറ കണ്ണുകളോടെ അവനെ നോക്കി നിന്നു.. ദേവ് അനുപമയുടെ അടുത്തേക്ക് പാഞ്ഞടുത്ത് അവളെ തന്റെ നോട്ടം കൊണ്ട് ദഹിപ്പിച്ച് ശരിയാണ് ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ട്.. ആ ഒരു അകലവും ഉണ്ട്..

എന്റെ ഉള്ളിൽ അണയാതെ നീറി പുകയുന്ന കനൽ, അതിൻറെ സത്യാവസ്ഥ അറിയുന്ന നിമിഷം ആ അകലവും തീരും.. അതിനായി കാത്തിരിക്കാണ് ഞാൻ.. അതിനിടയിൽ നീ നിന്റെ വേലത്തരം കൊണ്ട് വന്നാൽ ഈ ദേവ്ന്റെ തനി സ്വരൂപം കാണും നീ.. അത് നിനക്ക് താങ്ങാൻ പറ്റീന്ന് വരില്ല.. ഇനി ഈ മുഖം എന്റെ കൺമുന്നിൽ കാണാൻ ഇടയായാൽ അത് നിന്റെ നല്ലതിന് ആയിരിക്കില്ല കേട്ടോടി.. അനുപമയ്ക്ക് നേരെ തീക്കാറ്റായി ആഞ്ഞ് വീശി പഴയ സഖാവിനെ പോലെ തല ഉയർത്തി പിടിച്ച് ദേവ് റൂമിൽ നിന്നും പുറത്തേക്കിറങ്ങി.. പല്ലവി ഇതെല്ലാം കണ്ട് കണ്ണും മനസ്സും നിറച്ച് ചുമരിൽ ചാരി നിൽക്കുകയായിരുന്നു.. പുറത്തേക്ക് ഇറങ്ങിയ ദേവ് അവളെ കണ്ടു.. പല്ലവി അവളുടെ ഉള്ളിൽ അല തല്ലുന്ന സ്നേഹകടൽ തന്റെ കണ്ണുകളിലൂടെ പ്രതിബിംബിപ്പിച്ച് അവനെ നോക്കി.. അവളെ കണ്ടതും ദേവ്ന്റെ ദേഷ്യമെല്ലാം എങ്ങോ ഓടി മറഞ്ഞു.. അവൾ എല്ലാം കേട്ടിരിക്കുന്നെന്ന് അവളുടെ മുഖമഭാവത്തിൽ നിന്ന് അവന് മനസ്സിലായി.. എങ്കിലും അതൊന്നും പ്രകടമാക്കാതെ..

ചുണ്ടിൽ ഒരു പുഞ്ചിരി ഒളിപ്പിച്ച് അവളെ ഏറ്കണ്ണാൽ നോക്കി മുന്നോട്ട് നടന്ന്..., ശേഷം ഒന്ന് നിന്ന് അവൾക്കരികിലേക്ക് ചെന്ന്.. ദേവ്ന്റെ വരവ് കണ്ടതും പല്ലവിയുടെ നെഞ്ചിടിപ്പ് കൂടി.. അവൾ ഒന്നും കൂടി ചുമരിനോട് ചേർന്ന് നിന്നു.. ദേവ് അവൾക്ക് വലതുവശത്തായി തന്റെ ഇടത് കൈമുട്ട് ചുമരിലേക്ക് കുത്തി നിന്ന് അവളെ ഒരു കപട ദേഷ്യത്തോടെ നോക്കി ന്ത്യേ..🤨 മ്മ്മ്ച്ചും.. പല്ലവി ചുമൽ കൂച്ചി.. അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.. ആ ഭാവം കണ്ട് ദേവൊന്ന് ചിരിച്ച് അവളുടെ കയ്യിലെ ട്രേയിൽ നിന്നൊരു ചായ എടുത്ത് ഒരിറക്ക് കുടിച്ചു, ഒരു ചിരിയോടെ അവളുടെ മൂക്കുത്തിയിൽ ഒന്ന് തൊട്ടു... "നല്ല ചായ.. " പല്ലവി സ്ഥിര ബോധത്തിലേക്ക് വരും മുൻപെ അവളെ നോക്കി കണ്ണിറുക്കി കാണിച്ച് ദേവ് ചായയുമായി നടന്ന് നീങ്ങിയിരുന്നു... പല്ലവി ചായയും കൊണ്ട് അനുപമയുടെ അടുത്തേക്കെത്തി.

. അവളെ നോക്കി ആക്കി ചിരിച്ച് 🤭 ദാ.. നല്ല ചൂട് ചായയാണ് ഒറ്റ വലിക്ക് കുടിച്ചോ.. മുഖത്തെ നീരങ്ങ് വറ്റാൻ ബെസ്റ്റാ..🤭 അനുപമ തലകുനിച്ചു കവിളിൽ തടവി നിൽക്കാണ്.. അവളുടെ കണ്ണിൽ അപ്പോഴും പക എരിയാണ്.. പല്ലവി അവളുടെ മുഖമൊന്നു ഉയർത്തി പിടിച്ച് ഇരു വശത്തേക്കും മാറ്റി മറിച്ചും നോക്കി.. അയ്യോടാ പാവം.. നന്നായി ചുവന്ന് കിടപ്പുണ്ട്..ഞാൻ ദേവേട്ടന്റെ വേലക്കാരിയാണോ മോഹവല്ലിയാണോന്നുള്ള നിന്റെ സംശയമൊക്കെ തീർന്നോ.. എന്തായാലും ഒരുകാര്യത്തിൽ എനിക്ക് നിന്നോട് നന്ദിയുണ്ട് ദേവേട്ടന്റെ ഉള്ളിൽ എനിക്കുള്ള സ്ഥാനം നീ കാരണം മനസ്സിലായിലോ.. അനുപമ അവളെ ദേഷ്യത്തോടെ നോക്കി നിൽക്കാണ് എങ്കിൽ കൊച്ചങ്ങ് ചെല്ല്.. എനിക്കെന്റെ കെട്ടിയോനുമായി ഇച്ചിരി പുന്നാരം പറയാൻ ഉണ്ട് എളിയിൽ കയ്യും കുത്തി ആ ഡയലോഗ് പറഞ്ഞ് പല്ലവി നോക്കിയത് ദേവ്ന്റെ മുഖത്താണ്..അവളെ തന്നെ നോക്കി വാതിൽ പടിയിൽ കൈമുട്ട് കുത്തി തന്റെ താടി ഉഴിഞ്ഞു നിൽക്കാണ് ദേവ്.. മഹാദേവ നീ പിന്നെയും എന്റെ കാല് വാരീലേ..

പല്ലവി അബദ്ധം പറ്റിയ പോലെ ദേവ്നെ നോക്കി നന്നായി ഇളിച്ച് കൊടുത്തു.. ആ എങ്കിൽ അനുക്കുട്ടിയങ്ങ് ചെല്ല് .. എന്റെ സഹധർമ്മിണി പറഞ്ഞ പോലെ ഞങ്ങളൊന്ന് പുന്നാരിക്കട്ടെ.. അല്ലേ എന്റെ ഭാര്യേ.. ദേവ് പല്ലവിയെ നോക്കി മീശ പിരിച്ച് അവർക്കരിലേക്ക് വന്നു.. അനുപമ അപ്പോൾ തന്നെ ചവിട്ടി കുത്തി പുറത്തേക്ക് പോയി.. അവൾക്ക് പിന്നാലെ പതിയെ വലിയാൻ നിന്ന പല്ലവിയുടെ കയ്യിൽ പിടിച്ച് ദേവ് നിന്റെ പേരാണോ അനുക്കുട്ടി.. മ്മ്മ്ച്ചും.. ആ എങ്കിൽ അവിടെ നിൽക്ക്.. അവൻ അവളെ ഇരുത്തി നോക്കി ഒരു ശൃംഗാരം ചിരിയോടെ പോയി വാതിലടച്ചു.. പെട്ടു.. പല്ലവി നിനക്കിത് എന്തിന്റെ കേടായിരുന്നു.. മോളേ കിന്നാരതുമ്പി ഓടുന്ന തീയേറ്ററിലാ നീയിപ്പോ ഫ്രീ ടിക്കറ്റ് എടുത്ത് നിൽക്കുന്നേ.. അനുഭവിച്ചോ.. അവള് പകച്ച് ദേവ്നെ കണ്ണും തുറിപ്പിച്ച് ഉമിനീര് ഇറക്കി നോക്കി നിന്നു.. ദേവ് തന്റെ മീശയും പിരിച്ച് "🎶🎶എൻ സ്വരം പൂവിടും ഗാനമേ (2) ഈ വീണയിൽ നീ അനുപല്ലവീ നീ അനുപല്ലവീ (എൻസ്വരം)"🎶🎶 മഹാദേവ പാട്ടും ഉണ്ടോ.. മൂരാച്ചി സഖാവ് ഇത് എന്തിനുള്ള പുറപ്പാടാണ്..പല്ലവി രക്ഷപെടാനുള്ള വഴിക്കായി ചുറ്റും നോക്കി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story