❣️ ദേവപല്ലവി ❣️ ഭാഗം 31

devapallavi

രചന: മുകിലിൻ തൂലിക

ദേവ് തന്റെ മീശയും പിരിച്ച് "🎶🎶എൻ സ്വരം പൂവിടും ഗാനമേ (2) ഈ വീണയിൽ നീ അനുപല്ലവീ നീ അനുപല്ലവീ (എൻസ്വരം)"🎶🎶 മഹാദേവ പാട്ടും ഉണ്ടോ.. മൂരാച്ചി സഖാവ് ഇത് എന്തിനുള്ള പുറപ്പാടാണ്..പല്ലവി രക്ഷപെടാനുള്ള വഴിക്കായി ചുറ്റും നോക്കി... അവൻ അടി വെച്ച് അടി വെച്ച് അവൾക്കരികിലേക്ക് വരുന്നതിന് അനുസരിച്ച് അവളും പുറകിലേക്ക് നീങ്ങി കൊണ്ടിരുന്നു.. "നിക്കെടി അവിടെ.. വെറുതെ പുറകിലേക്ക് നടന്ന് ചുമരിൽ തട്ടി കണ്ട ഹിന്ദി സിരീയലിലെ ക്ലീഷേ സീൻ ഉണ്ടാക്കാൻ നിൽക്കണ്ട നീ.." പല്ലവി അപ്പോ തന്നെ നിന്നു.. അവളുടെ കയ്യിലിരിക്കുന്ന ചായക്കപ്പ് ഇരുന്ന് വിറയ്ക്കുന്നുണ്ട്.. "ആഹാ.. അപ്പോ ഏട്ടന്റെ കുട്ടിക്ക് അനുസരണ ശീലമൊക്കെ ഉണ്ടല്ലേ.." ദേവ് അവൾക്കരികിൽ എത്തിയതും അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു..

പല്ലവിയുടെ വർധിച്ച ഹൃദയമിടിപ്പ് ഇപ്പോ ദേവ്ന്റെ നെഞ്ചിലും താളം കൊട്ടുന്നുണ്ട്.. "എന്താത്.. ഇങ്ങനെ മിടിച്ചാൽ നിന്റെ കുഞ്ഞി ഹൃദയം നെഞ്ച് തുറന്ന് പുറത്തേക്ക് വരുലോ... എന്നെ അത്ര പേടിയാണോ.. " "മ്മ്മ്ച്ചും" "അതെന്താ നിനക്ക് പേടിയില്ലാതെ🤨" ദേവ് തന്റെ മീശ പിരിച്ചു "മ്മ്മ്ച്ചും" "നീ പല്ലിയ്ക്ക് ഉണ്ടായതാണോ എന്ത് ചോദിച്ചാലും പല്ലി ചിലയ്ക്കുന്ന മാതിരി മ്മ്മ്ച്ചും.. മ്മ്മ്ച്ചും.. എന്ന് തന്നെ.. വായ തുറന്ന് സംസാരിക്കെടി🤨" "മ്മ്മ്ച്ചും" "ദേ പിന്നെയും.. അനുസരണ ശീലം ഉണ്ടെന്ന് ഇപ്പോ പറഞ്ഞൊളൂ.. അപ്പോഴേക്കും അത് തിരുത്തിക്കോ..എന്റെ സഹധർമ്മിണി വായ തുറന്ന് ഒന്നും പറഞ്ഞില്ലേൽ എങ്ങനെയാ നമ്മളൊന്ന് പുന്നാരിക്കാ.. നീ സംസാരിക്കോന്ന് ഞാനൊന്ന് നോക്കട്ടെ.. അല്ലേൽ സംസാരം വേണ്ട പ്രവർത്തി ആയാലോ.. അതാലോ അതിന്റെയൊരു ഇത്.. ഏത്.." അവളുടെ ഇടുപ്പിൽ പിടിച്ചിരുന്ന ദേവ്ന്റെ കൈകൾ അവിടെ ഒന്നും കൂടി അമർന്നു.. ആ സുഖമുള്ള നോവിൽ പല്ലവിയൊന്ന് പുളഞ്ഞു..ദേവ്ന്റെ ഇരു കണ്ണുകളിലും അവളോടുള്ള പ്രണയം അല തല്ലുന്നുണ്ടായിരുന്നു..

തന്റെ ചുണ്ടിലൊരു കള്ളചിരി ഒളിപ്പിച്ച് ദേവ് അവളുടെ കഴുത്തിലേ മറുകിലേക്ക് തന്റെ മുഖം ചേർത്താൻ ഒരുങ്ങിയതും പല്ലവി കയ്യിലിരുന്ന ചൂടുള്ള ചായ കപ്പ് അവന്റെ കയ്യിൽ മുട്ടിച്ചു.. "ആ... എന്റെ കൈ.." ദേവ് അവളുടെ മേലുള്ള പിടി വിട്ട് വേദനയോടെ തന്റെ കൈ കുടഞ്ഞു.. പല്ലവി ചിരിച്ച് വാതിലും തുറന്ന് പുറത്തേക്ക് ഓടി.. "നിനക്കെന്താടി വട്ടാണോ.. ആ.. എന്റമ്മേ.. പൊള്ളീന്നാ തോന്നണേ.. ഇതിന് എന്റെ മോള് അനുഭവിക്കും " ദേവ് അവൾക്കരികിലേക്ക് ഓടാൻ തുനിഞ്ഞതും "ദേ.. അവിടെ നിന്നോ ഇത് കണ്ട.. നല്ല ചൂടുണ്ട് ഒരു വട്ടം കൂടി ഞാനിത് വെച്ച് തരും.. " പല്ലവി ഭീക്ഷണിയുടെ സ്വരത്തിൽ അവളുടെ കയ്യിലെ കപ്പ് ഉയർത്തി കാണിച്ചു.. അതിൽ ദേവ് വീണു.. "നിന്നെ എന്റെ കയ്യിൽ കിട്ടും.. അപ്പോ തരാ നിനക്ക്" "പിന്നെ.. പിന്നെ.. തരാൻ ഇങ്ങ് വായോ.. ഈ പല്ലവിയെ തൊട്ടാ ഇനിയും പൊള്ളും.."

അവനെ നോക്കി ചുണ്ട് കോട്ടി അരയിൽ തിരുകിയുന്ന സാരി തല അഴിച്ച് സ്റ്റൈലിൽ കുടഞ്ഞവൾ സ്ലോ മോഷനിൽ താഴേക്ക് നടന്നു.. "വാൽമാക്രി പെണ്ണ്.." ദേവ് അവളുടെ ആ പോക്കും കണ്ട് ചിരിച്ച് തന്റെ കൈ തിരുമി... പല്ലവി ചിരിച്ചുകൊണ്ട് ഗോവണി പടി വേഗത്തിൽ ഓടിയിറങ്ങി.. അടുക്കളയിൽ എത്തിയതും അണച്ച് നെഞ്ചിൽ കൈ വച്ച് അവളൊരു ദീർഘനിശ്വാസം വിട്ടു.. പതിയെ അടുക്കള വാതിൽക്കൽ ചെന്ന് അവൾ ദേവ്ന്റെ റൂമിലേക്ക് എത്തി നോക്കി.." ഹാവൂ.. രക്ഷപ്പെട്ടു..ചൂടൻ കഷായം ഏറ്റു.. മൂരാച്ചി സഖാവിനെ കാണൻ ഇല്ല.." പിന്നെയും ഒരു ദീർഘനിശ്വാസം.. പല്ലവി തന്റെ പണികളിലേക്ക് ശ്രദ്ധതിരിച്ചപ്പോഴാണ്.. രണ്ട് കൈകൾ അവളുടെ ഇടുപ്പിൽ അമർന്നതും പല്ലവിയെ തിരിച്ച് നിർത്തി കിച്ചൺ സ്ലാബിലേക്ക് കയറ്റിയിരുത്തിയതും.. പിൻ കഴുത്തിൽ തട്ടിയ നിശ്വാസം മതിയായിരുന്നു അവൾകത് തന്റെ ദേവേട്ടനാണെന്ന് മനസ്സിലാക്കാൻ..ഒന്ന് കുതറിമാറാൻ സമയം കിട്ടും മുൻപേ ദേവ് അവളുടെ തേനൂറും ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു.. പല്ലവി അവന്റെ കയ്യിൽ കിടന്ന് കുതറുന്നുണ്ട്..

അത് അവനിൽ ആവേശം നിറച്ച് കൊണ്ടേയിരുന്നു.. ആ ദീർഘ ചുംബനത്തിനിടയിൽ പല്ലവിയും തന്റെ എതിർപ്പുകൾ മറന്ന് അതിലേക്ക് ലയിച്ചു ചേർന്നു.. വായിൽ രക്തചുവ അറിഞ്ഞു തുടങ്ങിയപ്പോഴാണ് ദേവ് തന്റെ ചുണ്ടുകളെ പല്ലവിൽ നിന്നും മോചിപ്പിച്ചത്... പല്ലവി കിതച്ച് തന്റെ കണ്ണുകൾ ഇറുകെ അടച്ച് പിടിച്ച് നിൽക്കുകയാണ്.. അവളിൽ നിന്ന് വിട്ടകന്ന ദേവ് തന്റെ കൈകൾ നെഞ്ചിലേക്ക് പിണച്ചു കെട്ടി ഒരു നിമിഷം പല്ലവിയെ നോക്കി നിന്നു.. ശേഷം അവളുടെ മൂക്കുത്തിയിൽ ഒന്ന് തൊട്ടു.. പല്ലവി തന്റെ താമരമുട്ട് പോലുള്ള കണ്ണുകൾ പതിയെ ചിമ്മി തുറന്നു.. ആ കണ്ണുകളിൽ ദേവ് അവളു ചുണ്ടിൽ നൽകിയ പ്രണയമാധുര്യത്തിന്റെ ആലസ്യമുണ്ടായിരുന്നു.. ന്ത്യേ.. മ്മ്മ്ച്ചും.. "ഇനി ഈ ഏട്ടൻ സ്നേഹിക്കാൻ വരുമ്പോൾ എന്റെ മോള് കുറുമ്പ് കാട്ടി ഓടരുത്..കേട്ടോ.. അതിനാണ് എന്റെ മോൾക്കൊരു കുഞ്ഞി ശിക്ഷ തന്നത്..." ചോര പൊടിഞ്ഞ അവളുടെ ചെഞ്ചുണ്ടിൽ അമർത്തിയൊന്ന് മുത്തി അവളുടെ മൂക്കുത്തിയിൽ ഒന്ന് തൊട്ട് അവൻ റൂമിലേക്ക് നടന്നു.. പല്ലവി ഏതോ മായാലോകത്ത് പെട്ടത് പോലെ നിൽക്കുകയാണ്..

അവളുടെ ആ നിൻപ്പൊന്ന് തിരിഞ്ഞു നോക്കി ദേവ് ചിരിച്ചു കൊണ്ട് തന്റെ താടി തടവി റൂമിലേക്ക് പോയി... കുറച്ചു സമയത്തിന് ശേഷം സ്ഥിര ബോധത്തിലേക്ക് വന്ന പല്ലവി നാണം കൊണ്ട് പൂത്തുലഞ്ഞു.. അവൾ തന്റെ ചുണ്ടിലൊന്ന് തഴുകി.. ഒരു ചിരിയോടെ തന്റെ മുഖം പൊത്തി.. പിന്നീടുള്ള അവരുടെ ദിനങ്ങൾ തമ്മിൽ കുസൃതി കാണിച്ചും തല്ലു കൂടിയും കടന്ന് പോയി കൊണ്ടിരുന്നു.. **************** ആരവ് നാട്ടിലേക്ക് എത്താൻ ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.. കിട്ടേണ്ടത് കിട്ടിയപ്പോൾ അനുപമ പിന്നെ ദേവ്ന് മുമ്പിലേക്ക് വന്നിട്ടില്ല..പതിവ് പോലെ ദേവ് തന്റെ ഓഫീസിൽ തകൃതിയായി ജോലിയിലാണ്.. sir, may I yes.. ദേവ് ലാപ്ടോപ്പിൽ നിന്നും മുഖമുയർത്തി.. oh ജോൺ.. എന്താടോ.. ലീവ് വേണോ.. ദേവ് തന്റെ പ്രോജക്ട് ടീം ഹെഡ്നെ നോക്കി ചിരിച്ച് കൊണ്ട് ചോദിച്ചു.. സാർ.. അത്.. ജോൺ പറയാൻ വന്ന കാര്യം പറയാൻ സാധിക്കാതെ പരുങ്ങാൻ തുടങ്ങി.. എന്താ ജോൺ.. എന്തെങ്കിലും പ്രശ്നമുണ്ടോ.. സൈറ്റിൽ എന്തെങ്കിലും.. ദേവ് നെറ്റി ചുളിച്ചു നോക്കി കൊണ്ട് പറഞ്ഞു..

ഏയ്.. അതൊന്നും ഇല്ല സാർ..ആ നീലം ഗ്രൂപ്പിന്റെ ബിൽഡിംഗ് കോൺട്രാക്ട്... അത്.. അത്.. നമ്മുടെ കയ്യിൽ നിന്നും പോയി സാർ.. വാട്ട്... താൻ എന്താ പറയണേ ജോൺ.. ദേവ് സീറ്റിൽ നിന്നും ചാടി എണീറ്റു അത് ടോക്കൺ തന്ന് ഓക്കെ ആക്കിയിരുന്നത് അല്ലേ ജോൺ.. പിന്നെ എങ്ങനെയിത് സംഭവിച്ചു.. സർ അത് നമ്മളെക്കാളും കുറഞ്ഞ എമൗണ്ടിന് മറ്റൊരു കമ്പനി പിടിച്ചു.. ഏത് കമ്പനി.. ദേവ് ശബ്ദം കടുപ്പിച്ച് അത്.. സാർ.. ജോണൊന്ന് പരുങ്ങി.. ആ കോൺട്രാക്ട്.. വർമ്മ...വർമ്മ കൺസ്ട്രക്ഷനാണ് പിടിച്ചിരിക്കുന്നത്.. വാട്ട്.. വർമ്മ കൺസ്ട്രക്ഷനോ.. ഇംപോസിബിൾ.. ദേവ്ന് ദേഷ്യവും നിരാശയും ഒരുപോലെ തോന്നി.. സത്യമാണ് സർ.. കുറച്ച് മുന്പാണ് നീലം ഗ്രൂപ്പിന്റെ ഒഫീഷ്യൽ മെയിൽ വന്നത്.. ഞാനത് സർന് ഫോർവേർഡ് ചെയ്തിരുന്നല്ലോ.. ദേവ് തന്റെ ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാതെ മുഷ്ടി ചുരുട്ടി മേശമേൽ കുത്തി നിന്ന്.. അമർത്തിയൊന്ന് മൂളി.. അതേസമയം ദേവ്ന്റെ ഫോൺ ബെല്ലടിച്ചത്.. ജോണിനെ നോക്കി പോയിക്കോന്ന് പറഞ്ഞ് ദേവ് കോൾ എടുത്തു.. മറുത്തലയ്ക്കൽ ഒരു ചിരി ആയിരുന്നു..

വർമ്മ... ദേവ്ന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകി.. ഓഹ്....തനിക്കപ്പോ എന്റെ സ്വരമൊന്ന് കേട്ടൽ അപ്പോ മനസിലാകുലേ ദേവ് മോഹൻ.. അത് തന്നെയാണ് എനിക്ക് നിന്നോട് മൽസരിക്കാൻ ഇത്ര ആവേശം.. എന്റെ പോലെ നിനക്ക് ഡയലോഗ് കുറവാണ്.. എല്ലാം പ്രവർത്തിയാണ്.. കാര്യം പറയ് വർമ്മ.. ദേവ് ദേഷ്യം കൊണ്ട് നെറ്റി തടവി കാര്യം നിനക്കറിയാലോ ദേവ്.. നീലം ഗ്രൂപ്പിന്റെ പേരിൽ നിനക്കൊരു ഗിഫ്റ്റ് വന്ന് മെയിൽ ഇൻബോക്സിൽ വന്ന് കിടക്കുന്നുണ്ടാകുലേ.. ദേവ് സർ കണ്ടില്ലാന്ന് ഉണ്ടോ.. നീ ആരെയാണ് ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്നേ.. ഈ എന്നെയോ.. നിനക്കറിയാലോ ഈ ദേവ് ഇതിലും വലിയ കളികൾ കണ്ടാണ് ഇവിടം വരെ എത്തിയിരിക്കുന്നേന്ന്.. വർമ്മ ഒന്ന് അട്ടഹസിച്ച്.. നിന്നെ കാണുമ്പോൾ എനിക്ക് സഹതാപം തോന്നുന്നു.. നിന്നോട് പറഞ്ഞിരുന്നത് അല്ലേ ഞാൻ നിന്നെ തകർത്ത് തരിപ്പണമാക്കുമെന്ന്.. അതിൻറെ ആദ്യപടിയാണിത്.. നിന്റെ ശവപ്പെട്ടിയിൽ ഞാൻ അടിക്കുന്ന രണ്ടാമത്തെ ആണി... നീ അതിനകത്ത് കിടന്ന് ശ്വാസം കിട്ടാതെ പിടയും..

വല്ലാതെ കിടന്ന് ചിലയ്ക്കാതെ വെച്ചിട്ട് പോടോ, ഈ ദേവ് മനസ്സ് വെച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല... സ്വന്തം പ്രായം മറന്ന് എന്നോട് മൽസരാക്കാൻ നിന്നാലുണ്ടലോ.. ദേവ് ദേഷ്യത്തോടെ മുരണ്ടു തോൽക്കുന്നതിന് തൊട്ടു മുൻപ് വരെയുള്ള ഈ ആത്മവിശ്വാസം നല്ലതാണ്.. നീ പറഞ്ഞത് സത്യമാണ് മനസ്സ് വെച്ചാൽ സാധിക്കാത്തതായി ഒന്നുമില്ലെന്ന്.. നിനക്ക് അന്ന് ഞാനൊരു വിദ്യ പറഞ്ഞ് തന്നിരുന്നില്ലേ.. അത് തന്നെ.. പല്ലവി.. നീ അവളെ കളത്തിൽ ഇറക്ക്.. പിന്നെ നിനക്ക് തിരിഞ്ഞു നോക്കണോ.. പന്ന നായിന്റെ മോനേ.. അവളെ കുറിച്ച് ഒരു അക്ഷരം പറഞ്ഞാ നിന്റെ നാവ് ഞാൻ അരിയും നീ എന്നെ ഒരു ചുക്കും ചെയ്യില്ല ദേവ്.. കിട്ടിയതോ ഒരു വഴി പിഴച്ചവളെ.. അവളെ വെച്ച് പത്ത് കാശുണ്ടാക്കാനുള്ള വഴി നോക്കാതെ.. വർമ്മ പറഞ്ഞ് തീരും മുന്പേ ദേവ് തന്റെ ഫോൺ വലിച്ചെറിഞ്ഞിരുന്നു.. അത് ചുമരിലടിച്ച് ചിന്നി ചിതറി താഴെ വീണു.. ദേഷ്യം സഹിക്ക വയ്യാതെ ദേവ് അവിടെയാകെ പരക്കം പാഞ്ഞ് നടക്കാൻ തുടങ്ങി.. പിന്നെ പെട്ടെന്ന് വാതിൽ വലിച്ച് തുറന്ന് പുറത്തേക്ക് ഒരു പാച്ചിലായിരുന്നു..

സ്റ്റാഫുകൾ എല്ലാം അവന്റെ ആ ഭാവം കണ്ട് അമ്പരന്ന് മുഖത്തോട് മുഖം നോക്കി *************** ടെറസ്സിൽ തുണി ഉണക്കാനിടായിരുന്നു പല്ലവി.. ദേവ്ന്റെ ഓരോ ഷർട്ടുകൾ നിവർത്തി ഇടുമ്പോഴും പല്ലവി അവയില്ലെല്ലാം തലോടി... ദേവ്ന്റെ മാറ്റം അവൾക്ക് നഷ്ടമായിരുന്ന എല്ലാ സന്തോഷങ്ങളും തിരികെ കൊടുത്തിരിക്കുന്നു.. അവളുടെ ഹൃദയം പോലും ദേവ് എന്നാണ് മിടിക്കുന്നത്.. ദേവ്ന്റെ ഓരോ വികൃതികളും മുൻകോപവുമെല്ലാം ഒരു തിരശ്ശീലയിൽ എന്നപോൽ പല്ലവിയുടെ മനസ്സിൽ മിന്നി മാഞ്ഞു.. ആ ഓർമ്മകൾ നൽകുന്ന സുഖം അവളിലൊരു പുഞ്ചിരി തെളിയിച്ചു.. ❣️ഒരാളിലേക്ക് മാത്രം നമ്മുടെ ലോകം ചുരുങ്ങുന്ന അൽഭുത പ്രതിഭാസം പ്രണയം..❣️.. നാം കാണുന്ന കാഴ്ചകൾ കേൾക്കുന്ന ശബ്ദങ്ങൾ എല്ലാം നമ്മുടെ പ്രാണനായ ഒരാൾ മാത്രം.. എത്ര നിർവ്വചിച്ചാലും മതിയാകാത്ത ഒന്ന്.. പ്രണയം.❣️അനന്തമായ പ്രണയം❣️.. ദേവ്ന്റെ ഓർമ്മകളിൽ മതി മറന്ന് നിൽക്കുമ്പോഴാണ് താഴെ അവന്റെ കാർ വന്ന് നിൽക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്.. ഇത് എന്താ നേരത്തെ.. മൂരാച്ചി സഖാവിനിപ്പോ ഓഫീസിലേക്ക് പോകാനും മടിയായി തുടങ്ങിട്ടുണ്ട്..

പല്ലവിയൊരു ചിരിയോടെ ഓർത്തു.. കാറിൽ നിന്ന് ഇറങ്ങുന്ന ദേവ്നെ കണ്ടപ്പോൾ എന്തോ വല്ലായ്മ തോന്നി.. അവന്റെ മുഖം അത്ര രസമായി തോന്നിയില്ല.. ഓഫീസിലെ ടെൻഷൻ ആകും.. എന്തായാലും ഒരു ചായ കൊടുക്കാന്ന് കരുതി പല്ലവി അടുക്കളയിലേക്ക് നടന്നു.. ദേവ് വാതിൽ തള്ളി തുറന്ന് റൂമിലേക്ക് കയറി.. കയ്യിൽ ഉണ്ടായിരുന്നു കാറിന്റെ കീ ബെഡിലേക്ക് വലിച്ചെറിഞ്ഞു..തലമുടിയൊന്ന് ദേഷ്യത്തിൽ വലിച്ച് ഷർട്ടിന്റെ ആദ്യത്തെ രണ്ട് ബട്ടനുകൾ വലിച്ച് പൊട്ടിച്ചു.. ലാവ കണകെ തന്റെയുള്ളിൽ തിളച്ച് മറിഞ്ഞ് ഉയർന്ന് വരുന്ന ദേഷ്യവും സമ്മർദ്ദവും സഹിക്കാൻ പറ്റാതെ അവൻ ബെഡിലേക്കിരുന്ന് തന്റെ കൈകൾ രണ്ടും കൂട്ടി തിരുമി കാലുകൾ പ്രത്യേക താളത്തിൽ തറയിൽ ചവിട്ടുന്നുണ്ട്.. ഈ സമയത്താണ് പല്ലവി ചായയുമായി അവിടേക്ക് ചെന്നത്.. അവൾക്കിപ്പോ അവന്റെ മുറിയിൽ കയറാനുള്ള മൗനാനുവാദമെല്ലാം ദേവ് നൽകിയിട്ടുണ്ട്.. പല്ലവിയെ കണ്ടതും അത്രയും നേരം അടക്കിപ്പിടിച്ച ദേവ്ന്റെ ഉള്ളിലെ ദേഷ്യം കെട്ട് പൊട്ടിച്ച് പുറത്തേക്ക് പ്രവഹിച്ചു..

"നിൽക്കെടി അവിടെ.. എന്റെ റൂമിലേക്ക് വരാൻ നിനക്കാരാടി അനുവാദം നൽകിയെ.." ദേവ്ന്റെ അലർച്ച പല്ലവിയുടെ കാലുകളെ മരവിപ്പിച്ചു.. അവൾ ഞെട്ടി തരിച്ച് അവനെ നോക്കി..ആ ഭാവം താൻ ആദ്യരാത്രിയിൽ മുറിയിലേക്ക് കടന്ന് ചെന്നപ്പോൾ കണ്ട അതേ ഭാവം.. പല്ലവി നടുങ്ങി വിറയ്ക്കാൻ തുടങ്ങി.. "നിന്നോട് ചോദിച്ചത് കേട്ടില്ലേടി.. ആരാ നിനക്ക് അനുവാദം തന്നെ.. " ദേവ്ന്റെ ശബ്ദം ആ മുറിയെ പ്രകമ്പനം കൊള്ളിച്ചു.. അവളുടെ നിശബ്ദത ദേവ്ന്റെ ദേഷ്യം വർദ്ധിപ്പിക്കുകയാണ് ഉണ്ടായത്.. അവൻ ചാടി എണീറ്റ് അവൾക്കരിലേക്ക് പാഞ്ഞ് ചെന്നു.. ആ വരവ് കണ്ട് പേടിച്ചവൾ രണ്ടടി പുറകിലേക്ക് വെച്ചു.. "നിന്നെ എടുത്ത് എന്റെ തലയിൽ വെച്ച അന്ന് മുതൽ ഞാൻ എല്ലാവരുടെയും മുമ്പിൽ നാണം കെട്ടിട്ടൊള്ളൂ.. ഇപ്പോ എന്റെ ഭാര്യയുടെ അധികാരം കാണിക്കാൻ വന്നതാണോ നീ..പറയെടി.. " ദേവ് അവളുടെ കഴുത്തിൽ കിടക്കുന്ന താലിയിൽ നോക്കി തീ പാറുന്ന സ്വരത്തിൽ "ഈ.. ഈ.. താലി നിന്റെ കഴുത്തിൽ കിടക്കുന്നത് കൊണ്ടല്ലേ നീയീ അധികാരം കണിക്കാൻ വരുന്നത്.. നിനക്കെന്ത് അർഹതയുണ്ടെടി നശിച്ചവളെ എന്റെ താലിട്ട് നടക്കാൻ.. ഇനി നീയിതിട്ട് നടക്കണ്ട.."

ദേവ് അവളുടെ കഴുത്തിലെ താലിയിൽ പിടിമുറുക്കിയതും പല്ലവിയുടെ കൈ അവന്റെ കരണത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു.. അപ്രതീക്ഷിതമായ പല്ലവിയുടെ ആ പ്രവർത്തിയിൽ ദേവ് ഞെട്ടി തരിച്ചവളെ നോക്കി "ഇനി ഒരിക്കൽ കൂടി ദേവേട്ടന്റെ കൈ എന്റെ താലി പറിക്കാൻ നീണ്ടാലുണ്ടല്ലോ..ഇതായിരിക്കില്ല എന്റെ പ്രതികരണം." നിമഷ നേരം കൊണ്ട് മധുര എരിച്ച കണകിയെ പോലെ കോപം കൊണ്ട് കത്തി ജ്വലിച്ചു പല്ലവി.. "പിന്നെ എന്താ എന്നെ വിളിച്ചത് നശിച്ചവളെന്നോ.. ഈ വീട്ടിലേക്ക് വലതു കാൽ വച്ച് കയറി വന്ന ദിവസം തൊട്ട് കേൾക്കുന്നതാണ് ഈ വിളി.. എന്ത് അർത്ഥത്തിലാണ് എന്നെ അങ്ങനെ വിളിക്കുന്നേ ദേവേട്ടാ.. " ദേവ്ന് തന്റെ നാവ് തളർന്ന് പോയതു പോലെ തോന്നി.. "പറയ് എന്ത് അർത്ഥത്തിലാണ്.. ദേവേട്ടൻ എന്നെ അത്തരം സാഹചര്യത്തിൽ കണ്ടിട്ടുണ്ടോ.. അല്ലേൽ ദേവട്ടൻ അറിഞ്ഞ് വച്ച കാര്യങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ചോ.. ബാധിക്കപ്പെട്ട എന്നോട് ചോദിച്ചോ സത്യം എന്താണെന്ന്.." ശരിയാണ്.. അവളോട് ചോദിച്ചിട്ടില്ല.. അവളുടെ വാക്കുകൾക്ക് മുന്പിൽ ദേവ് ജീവിതത്തിൽ ആദ്യമായി തലകുനിച്ചു.. "ചുവപ്പിനെ പ്രാണനായി കൊണ്ട് നടന്ന ദേവേട്ടന്റെ ആശയങ്ങൾ എല്ലാം എവിടെ പോയി..

നിരാലംബരായവരെ കുത്തു വാക്കുകൾ കൊണ്ട് നോവിച്ച് ഒറ്റ പെടുത്താനാണോ ആ പാർട്ടിയും അതിന്റെ പ്രതേയ ശാസ്ത്രവും ഏട്ടനെ പഠിപ്പിച്ചിട്ടുള്ളത്.. എവിടെ കോളേജിലെ ആ കരളുറച്ച സഖാവ്.. എവിടെ.. കെട്ടിയ പെണ്ണിന്റെ താലി പറിക്കാൻ ശ്രമിക്കുന്നതോ തന്റെ ചുടുചോര കൊണ്ട് സ്വന്തം പെണ്ണിന്റെ സീമന്ത രേഖ ചുവപ്പിക്കുന്നവരാണോ യഥാർത്ഥ സഖാവ്.. അത്തരം ആദർശങ്ങൾ എല്ലാം പ്രസംഗങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ ദേവ് സഖാവിന്.. പറയ്.." ദേവ്ന് മറുപടിയ്ക്കായി വാക്കുകൾ ഇല്ലായിരുന്നു.. "ഞാൻ ചെയ്ത തെറ്റ് എന്താണ് ദേവേട്ടാ.. ഈ ശബ്ദമൊന്ന് കേട്ടമാത്രയിൽ നിങ്ങളെന്റെ പ്രാണനായ് മാറിയതോ.. നിങ്ങളെ മാത്രം സ്വപ്നം കണ്ട് ദേവേട്ടനാണ് എന്റെ ലോകമെന്ന് കരുതി സ്നേഹിച്ചതാണോ.. പറയ്.." നിറഞ്ഞ് തൂവിയ കണ്ണുകൾ തുടച്ചവൾ "എന്താ മറുപടിയില്ലേ ദേവേട്ടാ... ഞാനീ അനുഭവിക്കുന്നതിന് കാരണമെന്താണെന്ന് അറിയോ ദേവേട്ടന്.. ഒരിക്കലെങ്കിലും അറിയാൻ ശ്രമിച്ചിട്ടുണ്ടോ.. കണ്ട നിമിഷം തൊട്ട് നിങ്ങളെന്റെ ജീവവായുവായി മാറിയത് കൊണ്ട്.. ഈ പല്ലവിയുടെ ജീവൻ നിങ്ങളായതോണ്ട്..ആ.. ഒരു കാരണം മാത്രമാണ് എന്റെ ജീവിതം ഇങ്ങനെയാക്കി തീർത്തത്.." "ഞാനോ.."

അവളുടെ അവസാന വാക്കുകൾ ദേവ്ന്റെ കാതുകളെ ചുട്ട് പഴുപ്പിച്ചു.. അവനൊരു ഞെട്ടി തരിപ്പോടെ അവളെ നോക്കി.. അവന്റെ കണ്ണുകൾ അവൻ പോലും അറിയാതെ നിറഞ്ഞ് ഒഴുകിയിരുന്നു കേട്ടിട്ട് വിശ്വാസം വരുന്നില്ലാലേ ദേവേട്ടാ.." അവളൊന്നു തേങ്ങി.. "ഒരു അവകാശവും വേണ്ടയെനിക്ക് ഈ വീടിന്റെ ഒരു മൂലയിൽ ജീവിച്ച് ഇവിടെ ഒടുങ്ങിക്കോളാം.. പക്ഷേ എന്റെ പ്രാണൻ പോകുമ്പോഴും നിങ്ങൾ കെട്ടിയ താലി എന്റെ കഴുത്തിൽ വേണം.. നിങ്ങളെ കാണാതെ ഒരു നിമിഷം പറ്റില്ല എനിക്ക്.. പ്രാണവായു കിട്ടാത്തത് പോലെ പിടയും ഞാൻ.." പല്ലവി തന്റെ താലി ദേവ്ന് നേരെ നീട്ടി "ഇതിന് ദേവേട്ടന്റെ കണ്ണിൽ വില കാണില്ല.. കാരണം നിങ്ങൾക്ക് മുമ്പിൽ ഞാൻ പിഴച്ചവൾ അല്ലെ..അത്തരക്കാരികൾക്ക് താലിയൊക്കെ എങ്ങനെ പവിത്രമായി കാണും.. അല്ലേ ദേവേട്ടാ.. പക്ഷേ ദേവേട്ടന് മനസിലാകാത്ത ഒന്നുണ്ട്.. ഇത് ഈ കഴുത്തിൽ ഉള്ളയിടത്തോളം മാത്രമാണ് ഈ പല്ലവിയ്ക്ക് ഭൂമിയിൽ ആയുസൊളൂന്ന്.. ദേവ്ന് നേരെ തന്റെ വിരലുയർത്തി ഒരു താക്കീതെന്നോണം, "അത് പറിക്കാൻ തുനിഞ്ഞാലുണ്ടല്ലോ.. ആരായാലും നോക്കി നിന്നൂന്ന് വരില്ല ഞാൻ.." വാക്കുകൾ കൊണ്ട് ദേവ്നെ ജീവനോടെ എരിച്ചവൾ വലിയൊരു തേങ്ങൽ അടക്കിപ്പിടിച്ച് ആ മുറിയിൽ നിന്നും ഇറങ്ങിയോടി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story