❣️ ദേവപല്ലവി ❣️ ഭാഗം 32

devapallavi

രചന: മുകിലിൻ തൂലിക

ദേവ്ന് നേരെ തന്റെ വിരലുയർത്തി ഒരു താക്കീതെന്നോണം, "അത് പറിക്കാൻ തുനിഞ്ഞാലുണ്ടല്ലോ.. ആരായാലും നോക്കി നിന്നൂന്ന് വരില്ല ഞാൻ.." വാക്കുകൾ കൊണ്ട് ദേവ്നെ ജീവനോടെ എരിച്ചവൾ വലിയൊരു തേങ്ങൽ അടക്കിപ്പിടിച്ച് ആ മുറിയിൽ നിന്നും ഇറങ്ങിയോടി... ദേവ്ന് വല്ലാത്ത കുറ്റബോധം തോന്നി.. അവൾ പറഞ്ഞ ഓരോ വാക്കുകളും ദേവ്ന്റെ മേൽ ആയിരമായിരം ചാട്ടവാറടി പോൽ പതിച്ച് കൊണ്ടിരുന്നു.. അവൾ പറഞ്ഞതെല്ലാം ശരിയാണ്.. ഒരിക്കൽ പോലും ഞാനവളെ മനസ്സിലാക്കിയിട്ടില്ല.. അറിഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ചറിയാൻ ശ്രമിച്ചിട്ടില്ല.. ഇന്നേ വരെ ഞാനെന്താണ് ചെയ്ത് അവളെ കുത്തുവാക്കുകൾ കൊണ്ട് കുത്തി നോവിച്ചോണ്ടിരുന്നു.. ദേവ് തന്റെ ചിന്തകളുടെ മർദ്ദം താങ്ങാൻ സാധിച്ചിരുന്നില്ല... അവൻ കാറുമെടുത്ത് പുറത്തേക്ക് പാഞ്ഞു.. എന്താ അവൾ പറഞ്ഞത് ഞാനാണോ അവളുടെയീ അവസ്ഥയ്ക്ക് ഉത്തരവാദി.. അവളുടെ ഓരോ വാക്കുകൾ കേട്ടപ്പോഴും മുൻപെങ്ങോ അവൾക്കെന്നെ പരിജയം ഉണ്ടായിരുന്നത് പോലെ..

പക്ഷേ എങ്ങനെ.. അവൾക്കെങ്ങനെ എന്നെ അറിയാം..എന്താ അവളുടെ ജീവിതത്തിൽ സംഭവിച്ചത് എനിക്കറിയണം.. ഡ്രൈവിംഗ് ഇടയിലും അവന്റെ ചിന്ത പല്ലവി പറഞ്ഞ കാര്യങ്ങളിൽ ആയിരുന്നു.. കുറ്റബോധം കൊണ്ട് നീറുന്ന മനസ്സായതിനാൽ ദേവ്ന് വീട്ടിലേക്ക് പോകാൻ തോന്നിയില്ല.. അവളെ കാണാൻ അതിയായ ആഗ്രഹം തോന്നുണ്ട്.. പക്ഷേ ഞാൻ എങ്ങനെ അവളുടെ മുമ്പിലേക്ക് ചെല്ലും.. എന്ത് മുഖം വെച്ച് ഞാനവളെ നോക്കും.. സാരമില്ല.. എന്ത് സംഭവിച്ചാലും എല്ലാം എന്റെ തെറ്റുകൊണ്ടാണ്.. അവളെ കാണണം മാപ്പ് പറയണം.. ദേവ് മനസ്സിലുറപ്പിച്ച് വീട്ടിലേക്ക് തിരിച്ചു.. വീടിന്റെ ഗേറ്റിന് സമീപം എത്തിയപ്പോൾ ഉമ്മറത്ത് 7 തിരിയിട്ട് കത്തിച്ച് വെച്ചിരിക്കുന്ന നിലവിളക്കാണ് ദേവ്നെ വരവേറ്റത്... അത് കണ്ടതോടെ ഒരു സമാധാനം.. എന്നും ആ നിലവിളക്ക് മുന്നിൽ നാമം ജപിച്ച് അവൾ ഉണ്ടാകാറുണ്ട്.. ഇന്ന് കാണാനില്ല.. അവന് നിരാശ തോന്നി.. കാറിൽ നിന്നിറങ്ങി കാലിലെ ഷൂസ് വരാന്തയുടെ അറ്റത്തുള്ള സ്റ്റാന്റിൽ വെച്ച് വീടിനകത്തേക്ക് എത്തി നോക്കി പല്ലവിയെ തിരഞ്ഞു..

കാണാനില്ല... ശേഷം നിലവിളക്കൊന്ന് തൊട്ട് തൊഴുത് അകത്തേക്ക് കയറി.. ഹാളിൽ അവളില്ല.. പിന്നെ അടുക്കളയിലേക്ക് ചെന്ന് നോക്കി അവിടേം അവളെ കാണാനില്ല.. അടഞ്ഞ് കിടക്കുന്ന അവളുടെ മുറിയുടെ വാതിൽ മുട്ടാനായി കൈ ഉയർത്തി അത് പിന്വലിച്ചു.. തിരിഞ്ഞ് അവൻ സ്വന്തം റൂമിലേക്ക് നടന്നു.. ഇതേസമയം ദേവ് വന്നതെല്ലാം പല്ലവി അറിഞ്ഞിരുന്നു.. എന്ത് കൊണ്ടോ പോയി നോക്കാൻ തോന്നിയില്ല അവൾക്ക്.. എല്ലാം സഹിക്കാം പക്ഷേ എന്റെ താലി പറിക്കാൻ ദേവേട്ടന്റെ കൈ നീണ്ടത് അതെനിക്ക് പൊറുക്കാൻ സാധിക്കില്ല.. ദേവ് റൂമിലേക്ക് കയറി തന്റെ ബെഡിലേക് വീഴായിരുന്നു.. ഉള്ളിൽ തിങ്ങി നിറഞ്ഞ സങ്കടം എന്ത് കൊണ്ടോ കണ്ണുകൾ കാണാൻ മടിക്കുന്നു.. അവ കരയാൻ മടിക്കുന്നു.. അവളെ അത്രമേൽ പ്രിയപ്പെട്ടതാണ് അവയ്ക്ക്.. അവളെ കാണുമ്പോൾ മാത്രമാണ് അവന്റെ കണ്ണുകൾ സന്തോഷിച്ചിരുന്നോളൂ.. സ്വന്തം കണ്ണുകൾ പോലും ദേവ്ന് നേരേ മുഖം തിരിച്ചു.. കുറേയേറെ നേരം ദേവങ്ങനെ കിടന്നു.. നല്ല തലവേദന.. കുളിക്കാനായി അവൻ ബാത്ത്റൂമിൽ കയറി..

ഷവർ ഓൺ ചെയ്ത് അതിനടിയിൽ നിന്നു.. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ മനസ്സ് തണുത്തത് പോലെ..അവളെ കാണണം.. സംസാരിക്കണം..ദേവ് താഴേക്ക് ചെന്നു.. തീൻ മേശയിൽ അവനായുള്ള ചായ റെഡിയായിരുന്നു..ദേവ് ചുറ്റും പല്ലവിയ്ക്കായി തിരഞ്ഞു.. മുറിയുടെ വാതിൽ അപ്പോഴും അടഞ് കിടക്കുകയാണ്.. എന്നെ വെറുതോ പല്ലവി നീ.. വല്ലാത്തൊരു നീറ്റൽ തോന്നി ദേവ്ന്.. രാത്രിയിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോഴും എനിക്കായുള്ള വിഹിതം വിളമ്പി വെച്ച് അവൾ മറഞ്ഞ് തന്നെയിരുന്നു... ദേവ് തനിക്കടുതായി ഒഴിഞ്ഞു കിടക്കുന്ന കസേരയിലേക്ക് നോക്കി.. എന്നും അവൾക്കൊപ്പമാണ് കഴിച്ചിരുന്നത്.. ഒരു വറ്റ് പോലും ഇറങ്ങുന്നില്ല.. അവളും കഴിച്ച് കാണില്ല.. ദേവ് എണീറ്റു കൈകഴുകി റൂമിലേക്ക് നടന്നു.. ഈ വീട്ടിൽ ഒരു കോണിൽ അവളുണ്ട് പക്ഷേ ആ സാമീപ്യം അതെനിക്ക് അന്യമായിരിക്കുന്നു.. കിടന്നിട്ടും നിദ്ര അവനെ കൈയൊഴിഞ്ഞു... എന്ത് സംഭവിച്ചാലും അവളെ കണ്ടേ പറ്റൂ.. അല്ലേൽ ഭ്രാന്ത് പിടിക്കും എനിക്ക്.. റൂമിൽ നിന്ന് ഒരു പാച്ചിലായിരുന്നു അവളുടെ റൂമിനരികത്തേക്ക്..

ഹാന്റ് ലോക്കിൽ കയ്യമർത്തി പതിവിലും വിപരീതമായി അത് അകത്ത് നിന്ന് ലോക്ക് ചെയ്തിരിക്കുന്നു.. ഒരുപാട് നേരം ആ മുറിയ്ക്ക് മുന്പിൽ കഴിച്ച് കൂട്ടിയവൻ.. അവളുടെ ശൂന്യത അതെനിക്ക് താങ്ങാൻ വയ്യ എന്തെങ്കിലും ചെയ്തേ പറ്റൂ.. ദേവ്ന് അപ്പോഴാണ് പുറക് വശത്തുള്ള അവളുടെ റൂമിലെ ജനലയുടെ കാര്യം ഓർമ്മ വന്നത്..പിന്നെയൊന്നും ഓർത്തില്ല അവിടേക്ക് തന്നെ നടന്നു.. വീടിന് പുറക് വശത്ത് എത്തി, മുറിയുടെ ജനാല പാളി അടച്ചിരിക്കാണ്.. ഒന്ന് വലിച്ച് നോക്കി.. ചാരിയിരുന്നൊളൂന്ന് തോന്നുന്നു..അത് അവന് മുന്പിൽ തുറന്നു.. വർദ്ധിച്ച ഹൃദയമിടിപ്പോടെ ദേവ് ജനാലയുടെ കർട്ടൻ ഒന്ന് മാറ്റി പല്ലവിയെ ഒരു നോക്ക് കാണാൻ എത്തി നോക്കി.. ബെഡിൽ അവളെ കാണാനില്ല.. അവള് എവിടെ പോയി.. ദേവ്ന്റെ കണ്ണുകൾ പരിഭ്രമത്തോടെ മുറിയിലാകെ പ്രദിക്ഷണം നടത്തി.. ആ കാഴ്ച്ച കണ്ടതും അവന്റെ കണ്ണുകളൊന്ന് തിളങ്ങി ഹൃദയം ചില്ല് പോലെ തകർന്ന് ആ ചീളുകൾ അവനിലേക്ക് കുത്തി കയറിയ പോലെ നീറി.. പല്ലവി.. അവൾ താഴെ കിടക്കുകയാണ്.. വെറും നിലത്ത്..

ചങ്ക് പൊട്ടി കരയാണെന്ന് അവളിൽ നിന്നും ഉയർന്ന് വരുന്ന ഏങ്ങലടികൾ വ്യക്തമാക്കി..ദേവ് അവൾക്കരികിലേക് ഓടിയെത്തി തന്റെ നെഞ്ചോട് ചേർക്കാൻ തോന്നി.. അവൻ ജനൽകമ്പിയിൽ പിടിച്ച് അവളെ നോക്കി നിന്നു.. അത്രയും നേരം പെയ്യാൻ മടിച്ച് നിന്ന് ദേവ്ന്റെ മിഴികൾ അപ്പോഴേക്കും നിറഞ്ഞ് തൂവി കൊണ്ടിരുന്നു... *************** പല്ലവി ദേവ്നെ മനപൂർവ്വം ഒഴിവാക്കി കൊണ്ടിരുന്നു.. അവനെ കാണാൻ ഇടയാക്കുന്ന സന്ദർഭങ്ങൾക്ക് സാഹചര്യം ഇല്ലാതെയാക്കി... ആരവ് വരുന്ന ദിവസം ആയതിനാൽ ദേവ് അവനെ കൂട്ടാനായി എയർപോർട്ടിലേക്ക് പുറപ്പെട്ടു.. അവന്റെ മനസ്സാകെ കലങ്ങിമറിഞ്ഞ് അസ്വസ്ഥമായിരുന്നു.. എങ്കിലും മാസങ്ങൾക്ക് ശേഷം പ്രിയ കൂട്ടുകാരനെ കാണൻ സാധിക്കല്ലോന്ന് ഓർത്ത് ദേവ്ന് ആശ്വാസം തോന്നി.. എയർപോർട്ടിൽ എത്തി ദേവ് അവനായി വെയ്റ്റ് ചെയ്തു.. ഫ്ലൈറ്റ് ലാൻഡ് ചെയ്ത് കുറച്ച് നേരം കഴിഞ്ഞിരിക്കുന്നു.. ഇവനിത് എവിടെയാവോ.. ദേവ് ഓരോ ആളുകളേയും നോക്കാൻ തുടങ്ങി.. പെട്ടെന്ന് ദേവ്ന്റെ ചുണ്ടിലൊരു ചിരി വിടർന്നു.. ആരവ്.. ഒരു പെൺകുട്ടിയുടെ കൂടെ ചിരിച്ച് ഉല്ലസിച്ചുള്ള ആ വരവ് കാണേണ്ട കാഴ്ച തന്നെയാണ്.. അധിക മാറ്റങ്ങൾ ഒന്നുമില്ല.. അതേ രൂപം, അതേ വേഷഭൂഷാദികൾ.. സ്വഭാവം പിന്നെ ഈ കാഴ്ച്ചയോടെ പറയേണ്ടതില്ലോലോ 🐓..

കണ്ടാൽ മാന്യൻ അടുത്തറിഞ്ഞാൽ കോഴിത്തരത്തിന്റെ ആശാൻ.. ദേവ്ന് അവനെ കണ്ടപ്പോൾ പെട്ടെന്ന് കോളേജിൽ പഠിക്കുന്ന സമയത്ത് സമ്മേളനത്തിനിടെ പോലീസുകാരന്റെ പുറത്ത് ഇടിച്ച് ഓടിയ ആരവിനെയാണ് ഓർമ്മ വന്നത്.. ആ ഒരു പൊട്ടി ചിരിയോടെ നിൽക്കുന്ന ദേവ്നെ ആരവും കണ്ട് കഴിഞ്ഞിരുന്നു.. അവനെ നോക്കി കൈവീശി കാണിച്ച് ദേവ്ന് അരികിലേക്ക് ഓടുന്നതിന്റെ കൂട്ടത്തിൽ കൂടെ നടന്ന് വന്ന പെൺകുട്ടിയുടെ കവിളിലൊരു ഉമ്മയും കൊടുക്കാൻ ആരവ് മറന്നില്ല.. ദേവും അവളും ഒരുപോലെ ഞെട്ടി.. യു ഇഡിയറ്റ്.. ആ പെണ്ണ് കയ്യിലിരുന്ന ഫോൺ വെച്ച് ആരവിനെ എറിഞ്ഞു.. ആരവ് അതിൽ നിന്നും അതി വിദഗ്ധമായി ഒഴിഞ്ഞുമാറി ദേവ്ന്റെ കയ്യും പിടിച്ച് ഓടി.. "രക്ഷപ്പെട്ടോ അളിയാ.." ആ പെൺകുട്ടി ദേഷ്യത്തിൽ ഇംഗ്ലീഷിൽ എന്തോക്കെയോ വിളിച്ച് പറയുന്നുണ്ട്.. ദേവ്നേയും വലിച്ച് ഓടുന്ന കൂട്ടത്തിൽ അതിന് മറുപടിയായി ആ പെൺകുട്ടിയെ തിരിഞ്ഞ് തിരിഞ്ഞ് നോക്കി പ്ലെയിൻ കിസ്സ് ഊതി വിടുന്നുണ്ട് ആരവ്.. ആ ഓട്ടത്തിനിടയിലും അവിടെ കാണുന്ന മറ്റ് പെൺകുട്ടികളെ നോക്കി ഹായ് പറഞ്ഞ് പരിഗണിക്കാനും ആരവ് മറന്നില്ല...

ദേവ്ന് അവിടെ നടന്ന കാര്യങ്ങളെല്ലാം മനസ്സിലാകാൻ ക്ഷണ നേരം മതിയായിരുന്നു.. കാരണം ആരവ് എന്ന് പറഞ്ഞാലെ പിന്നാലെ പണിയെന്നാണലോ അർത്ഥം... രണ്ട് പേരും ഓടി ഒരു കിതപ്പോടെ കാറിനരികിൽ എത്തി.. നെഞ്ചിൽ കൈ വച്ചും എളിയിൽ കൈകുത്തി നിന്നും ഇരുവരും കിതപ്പടക്കാൻ ശ്രമിക്കുന്നുണ്ട്.. "നീ വന്ന് ഇറങ്ങിയതും പണിയാണല്ലോ എന്റെ ആരവേ..." നെഞ്ചിൽ കൈവെച്ച് തന്റെ കിതപ്പടക്കാൻ പാട് പെട്ട് ദേവ് ചോദിച്ചു.. "ഈ ആരവ് വരുമ്പോ ഒരു ഓളമൊക്കെ വേണ്ടേ അളിയാ.. അല്ലാതെ എങ്ങനെയാ.." ആരവ് കിതപ്പടക്കാൻ ശ്രമിച്ച് അവനെ നോക്കി ഇളിച്ചു.. "ആ നല്ല ഓളമാണ്.. അത് നിന്റെ തലയ്ക്കാണെന്ന് മാത്രം നല്ല അസല് ഓളം വെട്ട്... അല്ലാ അത് ഏതാ കക്ഷി.." "അയ്യോ.. നീ വണ്ടിയിൽ കയറ് അവളെങ്ങാനും വന്ന പ്രശ്നമാണ്.. ആ കഥയൊക്കെ പോകും വഴിക്ക് പറയാം... " ആരവ് ചുറ്റുമൊന്ന് നോക്കി തന്റെ ബാഗ് കാറിനകത്തേയ്ക്കിട്ടു "ഉം..ഉം.. കയറ്.. കയറ്.. ഇവിടെ അധിക നേരം നിന്ന് അടി വാങ്ങി എല്ലിന്റെ എണ്ണം കൂട്ടണ്ട.." ആരവ് നന്നായോന്ന് ഇളിച്ച് കാട്ടി ദേവ്നൊപ്പം കൊഡ്രൈവർ സീറ്റിലേക്കിരുന്നു..

**************** "ഒന്നും പറയണ്ട അളിയാ.. ഫ്ലൈറ്റിൽ വെച്ച് കിട്ടിയതാ അതിനെ.. ഒരു കോട്ടയകാരി അച്ചായത്തി കണ്ടപ്പോ തൊട്ട് ഞാൻ ചൂണ്ടയിടുന്നതാ.. ആദ്യം ഒന്ന് ഇടഞ്ഞു.. നമ്മള് വിടോ വളച്ചൊടിച്ച് കുപ്പീലാക്കി.. ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോ തൊട്ട് ഈ എയർപോർട്ടിലെ ഒരു ഷോപ്പും ബാക്കി വെയ്ക്കാതെ എന്നേം കൊണ്ട് അവൾ കയറിയിറങ്ങി.. അവളുടേല് ഇന്ത്യൻ മണി ഇല്ലാ പോലും.. ഒരു സഹായം ആയിക്കോട്ടെന്ന് വച്ച് എന്റെ അക്കൗണ്ടിലെ പൈസ എടുത്ത് കൊടുത്തു.. ഇപ്പോ എന്തേലും നടക്കും ഇപ്പോ എന്തേലും നടക്കുമെന്ന് കരുതി ഞാൻ വട്ടമിട്ട് നടന്നു.. എവിടെ.. എന്നിട്ട്... ദേവ് തന്റെ ചിരിയടക്കാൻ പാട്പെട്ട്.. "എന്നിട്ട് എന്താ നടന്നേന്ന് നീ കണ്ടില്ലേ.. അവള് ഭൂലോക ഉഡായിപ്പാണേൽ ഞാൻ അതിന്റെ ബ്രാൻഡ് അംബാസഡറാ.. കവിളെങ്കിൽ കവിള് ഒരു ഉമ്മ വെച്ചൂലോ.." ഈ ആരവിനോടാ അവളുടെ കളി.. 🐓😎 ദേവ്ന് അവന്റെ സംസാരവും ഇരിപ്പും കണ്ടിട്ട് ചിരിയടക്കാൻ സാധിച്ചില്ല.. 😂😂 ആരവ് അവനെ ആകെയൊന്ന് നോക്കി.."ഇത് എന്ത് കോലമാടാ ദേവേ..നീ ആകെ മാറി പോയിലോ.." അതിനു മറുപടിയായി ദേവൊന്ന് മൂളുകമാത്രേ ചെയ്തൊള്ളൂ.. "ഉം. അത് പോട്ടെ.. നിന്റെ പ്രിയതമ പല്ലവി എന്തെടുക്കുന്നു.. ഇപ്പോ പ്രശ്നമൊന്നും ഇല്ലാല്ലോ.. " ദേവ്ന്റെ മുഖത്തെ ചിരി മാഞ്ഞു..

അത് മനസ്സിലാക്കിയ ആരവ് "എന്താടാ എന്ത് പറ്റി.. പിന്നെയും പ്രശ്നമായ.." ദേവ് മറുപടി ഒന്നും പറയാതെ ആരവിനെ നോക്കി. "നീ വണ്ടി വല്ല കോഫി ഷോപ്പിൽ ഒതുക്കിയെ... എനിക്കൊരു കോഫി കുടിക്കണം.." ദേവ് അടുത്ത് കണ്ട ടോണിക്കോ കഫയിലേക്ക് വണ്ടി ഒതുക്കി.. രണ്ടാളും അകത്ത് കയറി ഒരു കോർണർ സീറ്റിൽ പോയിരുന്നു.. അവിടെ ഇരുന്നാൽ റോഡിലെ കാഴ്ചകൾ കാണാം.. ദേവ് പുറത്തേക്ക് നോക്കിയിരുന്നു.. ആരവ് വെയ്റ്ററിനോട് രണ്ട് കോഫി ഓർഡർ ചെയ്ത് ദേവ്നെ നേരേ തിരിഞ്ഞു.. "ഉം.. ഇനി നീ പറയ് എന്താണ് പ്രശനം.. നീയും പല്ലവിയും ഒരു വിധത്തിൽ പ്രശ്നങ്ങൾ തീർത്തതല്ലേ.. പിന്നെയും എന്തുണ്ടായി.." ആരവ് സംശയഭാവത്തിൽ അവനെ നോക്കി.. "എല്ലാ പ്രശ്നങ്ങൾക്കും കാരണം ഞാന് തന്നെയാണ് ആരവ്.." ദേവ് ദീർഘനിശ്വാസം വലിച്ച് വിട്ട് നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു.. കാര്യങ്ങളെല്ലാം കേട്ട് കഴിഞ്ഞ് മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്ന് വന്നെങ്കിലും അതെല്ലാം ഉള്ളിലൊതുക്കി ആരവ്.. "എന്റെ പൊന്നു ദേവേ നിനക്കിനിയും പെൺകുട്ടികളുടെ മനസ്സ് അറിയാൻ സാധിച്ചട്ടില്ലാലേ..

അവരൊരു പളുങ്ക് പാത്രം പോലെയാണ് സൂക്ഷിച്ച് കൈകാര്യം ചെയ്യണം..." ദേവ് അവന്റെ മുഖത്തേക്ക് കണ്ണുംനട്ട് ഇരിക്കാണ് "നീ ചെയ്ത കാര്യം ഒരു കാരണവശാലും ന്യായീകരിക്കാൻ സാധിക്കില്ല.. കെട്ടിയ പെണ്ണിന്റെ താലി പറിക്കാൻ ശ്രമിച്ചൂന്ന് വെച്ചാൽ നിനക്കെന്താ ഭ്രാന്താണോടാ.. പല്ലവീയ്ക് ഒരു സല്ല്യൂട്ട് കൊടുക്കാതെ പറ്റില്ല.. നിന്റെ മുഖം പൊത്തി അസല് മറുപടി തന്നല്ലോ... അതെനിക്ക് ഇഷ്ടായി.. "😂🤭 ദേവ് അവനെ നെറ്റി ചുളിച്ചു നോക്കി..🤨 ആരവൊന്ന് പരുങ്ങി.. " ഞാനൊരു പൊതു അഭിപ്രായം പറഞ്ഞതാ എന്റെ സഖാവെ.. അതിന് എന്നെ നോക്കി കൊല്ലണ്ട...ആ.. നിനക്ക് ഞാൻ ഈ വിഷയത്തിൽ വിശദമായ ക്ലാസ് തരാം.. എന്റെ ടിപ്പ്സ് ആന്റ് ട്രിക്ക്സ് ഉൾപ്പെടുത്തി.. എന്റെയീ 28 വയസ്സിന്റെ അനുഭവ സമ്പത്ത് ഉൾക്കൊണ്ടത്.. ആരോടും പറയാൻ പാടില്ലാത്തതാണ്.. പോട്ടേ നീ എന്റെ പ്രിയ തോഴനല്ലേ.. അതോണ്ട് ഫീസൊന്നും വേണ്ട.. ആവിശ്യമുള്ളപ്പോൾ ഞാൻ വേണ്ടത് ഈടാക്കിക്കോളാം..." "നീ ഒരിക്കലും മാറീല്ലാലേ എന്റെ ആരവേ..." അവന്റെ ആ സംസാരം കേട്ട് ദേവ് പുറത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു..

പെട്ടെന്നാണ് ആ കാഴ്ച അവന്റെ കണ്ണിൽ പെട്ടത്.. ഇവളെന്താ ഇവന്റെ കൂടെ.. അവൻ ആരെയാ പറയുന്നതെന്ന് മനസിലാകാതെ ആരവ് ദേവ് നോക്കുന്നിടതേക്ക് അവന്റെ കണ്ണ് പായിച്ച് "ആരെടാ അത്... അല്ലാ കൂടെയുള്ളത് നമ്മുടെ പ്രിയ കൂട്ടുകാരൻ ഹേമന്ത് അല്ലേ.. അവന്റെ വെല്ല വള്ളിക്കെട്ടും ആയിരിക്കും അത്.. " "ഏയ്.. നീ പരിചയപെടമെന്ന് പറഞ്ഞിരുന്നില്ലേ.. അനുപമ അവളാ അത്.. അവളെന്താ ഹേമന്തിന്റെ കൂടെ.. അല്ലാ ഇവൻ പുറത്ത് എവിടെയോ ആയിരുന്നില്ലേ.. എപ്പോഴാ നാട്ടിലേക്ക് വന്നതാവോ...,അച്ഛനെ സഹിക്കാൻ വയ്യ ഇനിയിപ്പോ മോനും കൂടി.." " അതാണോ അനുപമ... അനുക്കുട്ടി കൊള്ളാലോ നോമിന് ഇശ്ശേ ബോധിച്ചു..." ആരവ് പ്രത്യേക താളത്തിൽ തലയാട്ടി കൊണ്ട്.. " ഹേമന്ത് വന്നിട്ട് കുറച്ചായി.. ഓഹ് നീ നമ്മുടെ പഴയ കോളേജ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൊന്നും ഇല്ലല്ലോ... നമ്മുടെ കുറച്ച് ഫാൻസ് തരുണീമണികൾ ആ ഗ്രൂപ്പിൽ ഉള്ളതോണ്ട് എനിക്കതീന്ന് വിട്ട് നിൽക്കാൻ പറ്റില്ലല്ലോ..ഗ്രൂപ്പിൽ പറഞ്ഞ് കേട്ടു അവൻ ദുബായിൽ നിന്നും ലാന്റ് ചെയ്തുന്ന്.. കൂടെയുള്ളത് അനുപമയാണെങ്കിൽ അവള് കരുതി കൂട്ടി തന്നെയാ നിന്റെ അടുത്തേക്ക് വന്നത്.."

അവൻ പറഞ്ഞത് ശരി വെച്ചത് പോലെ ദേവൊന്ന് മൂളി " നീ പറഞ്ഞത് ശരിയാണ്.. എനിക്കെതിരെ ആരോ മറഞ്ഞിരുന്ന് കളിക്കുന്നുണ്ട്.. ഞാനൊരു ഇറക്കമങ്ങ് ഇറങ്ങിയാൽ എല്ലാം തച്ചുടച്ച് തൂത്ത് വാരിയേ അടങ്ങൂ.. ആദ്യം പല്ലവി ഒന്ന് ഓക്കെയാക്കട്ടേ.. എന്നിട്ട് ബാക്കി.." ദേവ്ന്റെ മുഖത്ത് ചുവപ്പ് രാശി പടർന്നു 😡 "എങ്കിൽ ഇപ്പോ തന്നെ റെഡിയാക്കാം.. ഞാനും നിന്റെ പല്ലവിയെ കാണട്ടേ.. " ആരവ് കയ്യിലെ കോഫി അവസാന ഇറക്കും കുടിച്ച് എണീറ്റു.. "നീയിപ്പോ വരണ്ട.. വന്ന് ഇറങ്ങിയതല്ലേ ഒള്ളൂ.. ആദ്യം പോയി നിന്റെ അമ്മ വിമലാന്റിനെ മുഖം കാണിക്ക് എന്നിട്ട് പതിയെ വീട്ടിലേക്കിറങ്ങ്" വെയ്റ്റർ കൊണ്ട് വന്ന ബിൽ എമൗണ്ട് കൊടുത്ത് കൊണ്ട് ദേവ് പറഞ്ഞു.. "അങ്ങനെ മതിയോ.. എങ്കിൽ ആദ്യം എന്റെ മാതാശ്രീയും പിതാശ്രീയേയും കണ്ട് വണങ്ങാം.. എന്നിട്ടികാം നിന്റെ തപോവനത്തിലേക്കുള്ള യാത്ര..അപ്പോ ചലോ ഘർ ഭായ്.." ദേവൊരു പൊട്ടി ചിരിയോടെ ആരവിനേം കൂട്ടി ആരവിന്റെ വീട്ടിലേക്ക് തിരിച്ചു... **************** എടാ.. വിമലാന്റി വീടിന്റെ മുൻപിൽ തന്നെയുണ്ടല്ലോ.. ആ പ്രിയ പുത്രൻ കുറേ നാളുകൾക്ക് ശേഷം വരുന്നതല്ലേ.. എന്നെ കാണാനുള്ള ത്വരയാ എന്റെ വിമലാമ്മയ്ക്ക്... രണ്ട് പേരും അമ്മയെ നോക്കി ചിരിച്ച് കാറിന് പുറത്തിറങ്ങി.

അവരെ കണ്ടതും മോനേ എന്ന് വിളിച്ച് അടുത്തേക്ക് ഓടി വന്ന അമ്മയെ ആരവ് കെട്ടിപിടിക്കാൻ വന്നതും അങ്ങ്ട് മാറ് ചെക്കാ ഞാനെന്റെ ദേവ് മോനെയൊന്ന് കാണട്ടേ.. ആരവ് പ്ലിംഗ് എങ്കിലും അത് മറച്ച് വെച്ച് "ഓഹ് ഈ 80 മോഡൽ അംമ്പാസിഡർ അങ്ങോട്ട് ആയിരുന്നോ.. നിങ്ങള് എന്നെ പിണ്ണാക്ക് കൊടുത്ത് വാങ്ങിതാണോ തള്ളേ.." "നിന്നെ ആർക് വേണമെടാ.. പറഞ്ഞാലും കേൾക്കാണ്ട് തല തെറിച്ച് നടക്കുന്നത്.. നീയിവിടെ ഇല്ലാതിരുന്നപ്പോൾ ഞങ്ങളെ അന്വേഷിച്ചത് ഈ ദേവ് മോൻ ആയിരുന്നു.." ദേവ്നെ കെട്ടിപ്പിടിച്ച് കൊണ്ട് വിമല പറഞ്ഞു.. മോൻ അകത്തേക്ക് വായോ ആന്റി കഴിക്കാൻ എടുക്കാം.. വേണ്ട ആന്റി വരുന്ന വഴി ഞങ്ങൾ കോഫി കുടിച്ചു.. ഒരു ജ്യൂസ് വേണേൽ കുടിക്കാം.. ആരവ് അവരുടെ സ്നേഹം പ്രകടനം കണ്ട് മുഖത്ത് അൾട്ടിമേറ്റ് പുച്ഛം വാരി വിതറി.. അത് കണ്ട് ചിരിച്ച് ദേവും വിമലയും അകത്തേക്ക് കയറി.. ജ്യൂസ് കുടിക്കുന്നതിനിടയിൽ ആരവ് അമ്മേ അച്ഛനോ.. "നിന്റെ അച്ഛൻ നിന്റെ അതേ പകർപ്പ് അല്ലേ ആ തോട്ടും വക്കത്ത് സഭ കൂടി ഇരിപ്പുണ്ട്.. നീ വന്നുന്ന് വിളിച്ച് പറഞ്ഞിട്ടുണ്ട് ഇപ്പോ വരും.. ദേവ് മോനേ വീട്ടിൽ എല്ലാവർക്കും സുഖമല്ലേ.. പല്ലവി മോള് എന്തെടുക്കുന്നു.." അച്ഛനും അമ്മയും അച്ഛമ്മയ്ക്ക് വയ്യാതെ തറവാട്ടിൽ ആണ്.. പല്ലവി വീട്ടിൽ ഉണ്ട്..

നല്ല മോളാട്ടോ.. എന്താ ഐശ്വര്യം.. മാലുന്റെം മോഹേട്ടന്റെയും പോണ്യമാണ് അങ്ങനെ ഒരു കുട്ടീനെ കിട്ടിയത്.. കല്ല്യാണത്തിന് കണ്ടതാണ്.. അങ്ങോട്ട് വരണം ആ മോളെ കാണാൻ.. ഇനിയിപ്പോ ഇവൻ വന്നില്ലേ.. നേരം കിട്ടുമ്പോഴൊക്കെ ഇറങ്ങാം ദേവ് വിമലയെ നോക്കി നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് ജ്യൂസ് ചുണ്ടോട് ചേർത്തു.. മോന്റെ കല്ല്യാണം കഴിഞ്ഞപ്പോ തൊട്ട് ഈ ചെക്കനോട് പറയുന്നതാണ് പെണ്ണ് നോക്കട്ടേന്ന്.. ഈ ചെക്കന് ഒരു പെണ്ണുങ്ങളേം പിടിക്കില്ല.. എന്നെയൊഴിച്ച് ഒരു പെണ്ണുങ്ങളേം ഇഷ്ടമല്ല പോലും ഇക്കാലത്ത് ഇങ്ങനേം ചെക്കന്മാരുണ്ടോന്ന ഞാൻ ഓർക്കുന്നേ.. വിമല കഷ്ടം വെച്ച് താടിക്ക് കൈ കൊടുത്തു.. വിമലാന്റിയുടെ ആ സംസാരം കേട്ടതും ദേവ്ന് പെട്ടെന്ന് ചിരിപ്പൊട്ടി കുടിച്ചു കൊണ്ടിരുന്ന ജ്യൂസ് ശിരസിൽ കയറി അവൻ ചുമയ്ക്കാൻ തുടങ്ങി..അതിനിടയിലും ദേവ് പൊട്ടി പൊട്ടി ചിരിക്കുന്നുണ്ട്.. ദേവ്ന്റെ ശിരസ്സിൽ തട്ടാൻ വന്ന അമ്മയെ തടഞ്ഞ് ആരവ് ദേവ്നെ നോക്കി കണ്ണുരുട്ടി നാക്കും പല്ലും കടിച്ച് ശിരസ്സിൽ നല്ല തട്ട് തട്ടി കൊടുത്തു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story