❣️ ദേവപല്ലവി ❣️ ഭാഗം 33

devapallavi

രചന: മുകിലിൻ തൂലിക

വിമലാന്റിയുടെ ആ സംസാരം കേട്ടതും ദേവ്ന് പെട്ടെന്ന് ചിരിപ്പൊട്ടി കുടിച്ചു കൊണ്ടിരുന്ന ജ്യൂസ് ശിരസിൽ കയറി അവൻ ചുമയ്ക്കാൻ തുടങ്ങി..അതിനിടയിലും ദേവ് പൊട്ടി പൊട്ടി ചിരിക്കുന്നുണ്ട്.. ദേവ്ന്റെ ശിരസ്സിൽ തട്ടാൻ വന്ന അമ്മയെ തടഞ്ഞ് ആരവ് ദേവ്നെ നോക്കി കണ്ണുരുട്ടി നാക്കും പല്ലും കടിച്ച് ശിരസ്സിൽ നല്ല തട്ട് തട്ടി കൊടുത്തു.. ആരവ് തന്റെ ചുണ്ട് കൂട്ടിപ്പിടിച്ച് ദേവ്ന് കേൾക്കാൻ പാകത്തിൽ "നിർത്തെടാ നിന്റെ ഒലക്കമേൽത്തെ കി..കി.. ചിരി.. ഇല്ലേൽ ഇടി കൊണ്ട് നിന്റെ തല മുഴയ്ക്കും " എന്നിട്ട് ദേവ്നെ നോക്കി നന്നായൊന്നു ഇളിച്ച്ക്കാട്ടി..🤨👊🏼😁 ദേവ് ചിരിയടക്കാൻ പാട്പെട്ട് തന്റെ വായപ്പൊത്തി എണീറ്റു.. 🤭 "ശരിയെന്നാ ആന്റി ഞാനിറങ്ങട്ടെ.. അങ്കിൾ വരുമ്പോ പറഞ്ഞാൽ മതി.. " കഴിച്ചിട്ട് പോകാം മോനേ.. വേണ്ട ആന്റി ഇപ്പോ തന്നെ വയറ് നിറഞ്ഞു.. പിന്നെ ഇവന്റെ കാര്യം നമുക്ക് റെഡിയാക്കാം.. ഒരാളെ അല്ലേ പിടിക്കാണ്ട് ഒള്ളൂ.. ഒന്നിലധികം പേരേ ഇവന് ഓക്കെ ആയിരിക്കും.. അവസാനം പറഞ്ഞത് ആരവ്ന് കേൾക്കാൻ പാകത്തിനായിരുന്നു.. ആരവ് ദേവ്ന്റെ വയറ്റിൽ പതിയെ കുത്തി.. "നീ പോയേ.. നീയിവിടെ നിന്നാലേ ശരിയാകില്ല.. " ദേവ്നെ ഉന്തി തള്ളി പുറത്തേക്ക് ആക്കി ആരവ് ദേവൊന്ന് ഉറക്കെ ചിരിച്ച് അവിടെ നിന്നും ഇറങ്ങി.. ആരവ് നാളെ വീട്ടിലേക്ക് ഇറങ്ങാമെന്ന് അവനോട് പറഞ്ഞു.. തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ ദേവ്ന്റെ മനസ്സ് തികച്ചും സന്തോഷം നിറഞ്ഞതായിരുന്നു.. ആരവ് അവൻ ഒരു രക്ഷയില്ല.. കുറച്ചു നേരം അവനോടൊപ്പം ഇരുന്നാൽ മതി മനസ്സ് ഫ്രീയാകാൻ.. രണ്ട് വിപരീത സ്വഭാവകാരയ തങ്ങൾ ഇത്പ്പോലെ കൂട്ടുകാരയത് ദേവ്നെ എപ്പോഴും അൽഭുതപെടുത്തുന്ന വസ്തുതയായിരുന്നു.. *************** വീട്ടിലേക്ക് കയറാൻ തന്റെ ഷൂസ് അഴിക്കുന്ന നേരത്താണ് പല്ലവിയുടെ സ്വരമാധുര്യം ദേവ്ന്റെ ചെവിയിൽ പതിഞ്ഞത്... 🎶🎶എന്നോടെന്തിനീ പിണക്കം.. ഇന്നുമെന്തിനാണെന്നോടു പരിഭവം.. (2) ഒരുപാടു നാളായ് കാത്തിരുന്നൂ നീ ഒരു നോക്കു കാണാൻ വന്നില്ല.. ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ.. എന്നോടെന്തിനീ പിണക്കം.. ഇന്നുമെന്തിനാണെന്നോടു പരിഭവം.. മെക്കണ്ണെഴുതിയൊരുങ്ങി.. ഇന്നും വാൽക്കണ്ണാ..ടി നോക്കി.. കസ്തൂരിമഞ്ഞൾക്കുറി വരച്ചു കണ്ണിൽ കാർത്തികദീപം കൊളുത്തി.. പൊൻ‌കിനാവി..ന്നൂഞ്ഞാലിൽ എന്തെ നീ മാത്രമാടാൻ വന്നില്ല.. എന്നോടെന്തിനീ പിണക്കം.. ഇന്നുമെന്തിനാണെന്നോടു പരിഭവം..🎶🎶 ദേവ് ആ ഗാനത്തിൽ ലയിച്ച് തന്നെ അകത്തേക്ക് കയറി.. താൻ വന്നത് അറിഞ്ഞിട്ടില്ലാന്ന് തോന്നുന്നു.. അല്ലേൽ ഈ നിമിഷം ഓടിയൊളിച്ചേനെ.. ദേവ് തന്റെ റൂമിലേക്ക് അടുക്കും തോറും പല്ലവിയുടെ സ്വരം കാതിന് ഇമ്പമായി അടുത്തടുത്ത് കേൾക്കാൻ തുടങ്ങി.. വാതിൽക്കൽ എത്തിയതും അവൻ കട്ടലപ്പടിയിൽ ചാരി നിന്ന് തന്റെ കൈകൾ നെഞ്ചിലേക്ക് പിണച്ചു കെട്ടി അവളേ നോക്കി നിന്നു.. സ്വയം മറന്ന് പാടി പല്ലവി അവന്റെ അലക്കി ഉണക്കിയ ഡ്രസ്സുകൾ ഓരോന്നും മടക്കി വെയ്ക്കുകയാണ്.. 🎶🎶കാൽ‌പ്പെരുമാറ്റം കേട്ടാ..ൽ ഞാൻ പടിപ്പുരയോളം ചെല്ലും.. കാൽത്തള കിലുങ്ങാതെ നടക്കും.. ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും.. കടവത്തു തോ..ണി കണ്ടില്ല.. എന്തെ എന്നെ നീ തേ..ടി വന്നില്ല.. എന്നോടെന്തിനീ പിണക്കം.. ഇന്നുമെന്തിനാണെന്നോടു പരിഭവം.. (2) ഒരുപാടു നാളായ് കാത്തിരുന്നൂ നീ ഒരു നോക്കു കാണാൻ വന്നില്ല.. ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലെ.. എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം.. എന്നോടെന്തിനീ പിണക്കം.. ഇന്നുമെന്തിനാണെന്നോടു പരിഭവം🎶🎶 പല്ലവി പാടി നിർത്തിയതും ദേവ് അവളുടെ പുറകിലൂടെ ചെന്ന് തന്റെ നെഞ്ചിലേക്ക് അവളെ പൊതിഞ്ഞ് പിടിച്ച്, അവളുടെ പിൻകഴുത്തിൽ തന്റെ ചുണ്ടുകളാൽ മുദ്രണം ചെയ്ത് അവളുടെ കാതിൽ പതിയെ "നിന്നോടെനിക്ക് എന്ത് പരിഭവം.. ഈ ദേവ്ന്റെ പ്രാണൻ നീയല്ലേ പെണ്ണെ.." അവന്റെ ചുടുനിശ്വാസം തന്റെ കാതിൽ പതിഞ്ഞതും പല്ലവിയൊന്ന് പുളഞ്ഞു.. പെട്ടെന്ന് തിരിഞ്ഞവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.. ദേവ് അവളെ ഒന്നും കൂടി ചേർത്തു പിടിച്ച് നെറുകയിൽ മുത്തി "പിന്നെയെന്താ പാടിയത് കാൽപെരുമാറ്റം കേട്ടാൽ പടിപ്പുരയോളം വരുമെന്നോ.. എന്നിട്ട് എന്റെ പെണ്ണ് ഈ ദിവസങ്ങളിൽ എന്റെ കാൽപെരുമാറ്റം ഓടിയൊളിക്കല്ലേ ചെയ്തേ.. നിനക്കല്ലേ പെണ്ണേ ഈ എന്നോട് പിണക്കം.." ദേവ്ന്റെ നെഞ്ചിൽ പതുങ്ങി കിടന്ന പല്ലവിയുടെ ഓർമ്മയിൽ കഴിഞ്ഞ കാര്യങ്ങൾ മിന്നി മാഞ്ഞ് പോയതിനാൽ അവൾ അവന്റെ സ്നേഹ ബന്ധനത്തിൽ നിന്നും സ്വയം മോചിതയായി, നിറഞ്ഞ് വന്ന കണ്ണുകൾ അമർത്തി തുടച്ച് അവനെ തിരിഞ്ഞു പോലും നോക്കാതെ ആ മുറി വിട്ട് പോയിരുന്നു.. ദേവ്ന് അവളുടെ ആ പോക്ക് കണ്ട് വല്ലാതെ നൊന്തു.. എന്തായാലും ഒന്ന് കണ്ടല്ലോ, ആ നോവിലും ചെറിയൊരു സുഖം അനുഭവപ്പെട്ടു അവന്.. *************** പിറ്റേന്ന് പല്ലവി അടുക്കളയിൽ സ്ഥിര പണികൾക്കിടയിൽ മുഴുകി നിൽക്കോമ്പോഴാണ് ദേവ് അവളോട് ഇന്നൊരു സ്പെഷ്യൽ ഗസ്റ്റ് ഉണ്ടെന്നും നല്ല ഊണ് തരമാക്കാൻ പറഞ്ഞതും.. ആരാ എന്താന്നൊക്കെ ചോദിക്കണമെന്ന് ഉണ്ടായിരുന്നു.. പക്ഷേ ദേവുമായി ഇപ്പോഴും അകലത്തിൽ ആയതിനാൽ തന്റെ ചോദ്യങ്ങളെ അവളിൽ തന്നെ കുഴിച്ച് മൂടി.. "ഊണ് കാലമാക്കാനേ പറഞ്ഞോളൂ.. എന്താ ഉണ്ടാക്കാ വെജോ... നോൺ വെജോ.. ഈ മൂരാച്ചിയ്ക്ക് വായ തുറന്ന് പറഞ്ഞിട്ട് പോയിക്കൂടെ.. ആ.. എന്തായാലും ചെറിയൊരു സദ്യ തന്നെ ഒരുക്കാം വരുന്നവർ വയർ നിറയെ ഉണ്ടിട്ട് പോകാട്ടേ.." ഉച്ചയോട് അടുത്തപ്പോഴേക്കും സദ്യവട്ടമെല്ലാം തയ്യാറാക്കി.. സാമ്പാർ.. കബേജ് കൊണ്ടൊരു തോരൻ.. മോര് ഒഴിച്ച് കറി.. തൊടിലെ മാങ്ങ കാന്താരി ചേർത്തരച്ചൊരു ചമ്മന്തി..ബാക്കി വന്ന മാങ്ങകൊണ്ട് കായവും പാകത്തിന് ഉപ്പും ചേർത്ത് കടുക് പൊട്ടിച്ചൊരു അച്ചാറ്.. സദ്യയിൽ മധുരം പകരാൻ പരിപ്പ് പ്രഥമൻ.. ആ മധുരത്തിന്റെ മത്തൊന്ന് കുറയാൻ ഒരു രസവും.. എല്ലാം ഒരുങ്ങി.. പല്ലവിയുടെ കൈപുണ്യത്തിന്റെ ഗന്ധം ഹാളിലിരുന്ന ദേവ്ന്റെ നാസ്യരന്ധ്രത്തിലേക്ക് തുളഞ്ഞ് കയറി.. അവന്റെ മുഖത്തും ഒരു സദ്യ കഴിച്ച തൃപ്തി തെളിഞ്ഞു.. ഏകദേശം ഒരു മണിയോടെയാണ് ആരവ് അവിടേക്ക് എത്തിയത്.. വന്നതും അകത്ത് കയറാതെ അപ്പുറത്തെ വീട്ടിലേക്ക് ചാഞ്ഞും ചെരിഞ്ഞും എത്തി നോക്കി നിൽക്കുന്ന ആരവിനെ ദേവ് തോണ്ടി വിളിച്ച് എന്താക്കാര്യമെന്ന് ചോദിച്ചു.. ആരവ് നന്നായി ഇളിച്ച്.. "ഡാ നിന്റെ അപ്പുറത്തെ വീട്ടിലെ ആ കൊച്ച് പോയാ.." "ഓഹ് എന്റെ കോഴി ആശാനെ നീ അവിടേം ലൈൻ വലിച്ചിരുന്നാ.. എന്തായാലും ഏന്തി വലിഞ്ഞ് കഴുത്ത് നീളം വെപ്പിക്കണ്ട അവരൊക്കെ താമാസം മാറി പോയി.." ആരവ് മുഖത്ത് നിരാശ പടർത്തി.. "പോയ് മൂഡ് പോയി.. നിന്റെ വീട്ടിലേക്ക് വരാനുള്ള മൂഡ് പോയി..ഞാൻ പോണ്.. ഇനി ഇവിടെ എന്ത് കാണാനാ.. ആ തുണി വിരിക്കുന്ന തൈ കിളവിനെയോ.." ആ ഡയലോഗും അടിച്ച് തിരികെ പോകാൻ നിന്ന അവനെ ദേവ് ഒരു പൊട്ടി ചിരിയോടെ കയ്യിൽ പിടിച്ച് വലിച്ച് അകത്തേക്ക് കയറ്റി.. ഹാളിൽ ഇരുന്ന് സംസാരിക്കുന്നതിനിടയിൽ ആരവ് "അല്ല എവിടെ നിന്റെ വാമഭാഗം ഇങ്ങോട്ട് കണ്ടില്ലല്ലോ.." "അടുക്കളയിൽ ഉണ്ട്.. എന്നെയൊളിച് അവള് ഇരിക്കുന്ന സ്ഥലങ്ങളിൽ ഒന്നാത്.." ദേവ് അടുക്കളയിലേക്ക് നോക്കി ഉറക്കേ "പല്ലവി ചായ എടുത്തോട്ടാ നമ്മുടെ അതിഥി വന്നിട്ടുണ്ട്ട്ട.." പല്ലവി അവർക്ക് രണ്ട് പേർക്കും ചായയുമായി ഹാളിലേക്ക് വന്നു.. ദേവ് ഇരിക്കുന്നതിനാൽ തലതാഴ്ത്തിയാണ് പല്ലവി അങ്ങോട്ടേക്ക് വന്നത്.. ആരവ് ദേവ്മായി കത്തിയടിയിൽ ആയതോട് പല്ലവി അങ്ങോട്ട് വന്നതും ശ്രദ്ധിക്കുന്നുണ്ടായില്ല.. മുംതാസുമായുള്ള പ്രണയകഥ പറഞ്ഞ് പല്ലവി നീട്ടിയ ട്രേയിൽ നിന്ന് ചായെടുത്ത് ചുണ്ടോടു ചേർക്കന്ന ആരവ്നോട് ദേവ് "ഡാ, ഇതാ എന്റെ പല്ലവി.. പല്ലവി ഇതാ എന്റെ പ്രിയ കൂട്ടുകാരൻ ആരവ്.." ദേവ് പറഞ്ഞത് കേട്ട് പല്ലവിയെ നോക്കിയ ആരവ് ഞെട്ടി എണീറ്റു.. "പവി.. നീയോ..😳 നീയാണോ എന്റെ ദേവ്ന്റെ ഭാര്യ.." പല്ലവി അവനെ നോക്കി ഒരു വിഷാദ ചിരി സമ്മാനിച്ച് തിരിഞ്ഞു നടന്നു.. ദേവ്ന് എന്താ കാര്യമെന്ന് മനസ്സിലാകെ ആരവിന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി കൊണ്ട് എണീറ്റു.. " ആരവേ നിനക്ക് പല്ലവിയെ അറിയോ.. നിങ്ങള് എങ്ങനെയാ പരിചയം.. എന്നിട്ട് ഞാൻ അറിഞ്ഞില്ലാല്ലോ..."ദേവ് ഒറ്റ ശ്വാസത്തിൽ ഇത്രയും ചോദ്യങ്ങൾ ചോദിച്ച് തീർത്തു.. "നീ അറിയാത്ത എത്ര കാര്യങ്ങളുണ്ട് ദേവ്.. എല്ലാം അറിഞ്ഞിരുന്നേൽ നിങ്ങൾക്കിടയിൽ ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു" അവൻ പറയുന്നത് മനസ്സിലാകാതെ ദേവ് ആരവിന്റെ മുഖത്തേക്ക് നോക്കി.. "എന്തായാലും ആ കുട്ടിടെ പ്രാർത്ഥന പോലെ നിന്നെ തന്നെ അവൾക്ക് കിട്ടിയല്ലോ" "നീയിത് എന്താ പറയണേ.. അവളുടെ പ്രാർത്ഥനയോ കാര്യങ്ങൾ തെളിച്ച് പറയ് ആരവ്.." ദേവ് അവന് അവന്റെ ആകാംക്ഷ അടക്കാൻ സാധിച്ചില്ല.. ആരവ് ദേവ്ന് നേരെ തിരിഞ്ഞ്.." ദേവ് നിനക്ക് അറിയാത്ത കാര്യം ഒന്നും അല്ല നിനക്ക് ഓർമ്മയുണ്ടോ നമ്മൾ ഡിഗ്രിക്ക് കേരളവർമ്മയിൽ പഠിക്കുമ്പോൾ ലൈബ്രറിയിൽ വെച്ച് നിനക്ക് ഞാനൊരു എഴുത്ത് തന്നത്.. നീയത് വായിച്ച് ആ കുട്ടിയോട് നിനക്കങ്ങനെ ഇഷ്ടമൊന്നുമില്ല എന്നോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കാൻ പറഞ്ഞത്.. ആ കുട്ടിയാണ് ഈ പവി.. നിന്റെ പല്ലവി.." "എന്ത്" ദേവൊരു ഞെട്ടലോടെ ആരവ്നെ നോക്കി.. അതേടോ കള്ള സഖാവേ.. അവൾക്ക് നീയെന്ന് വച്ചാൽ ജീവനായിരുന്നു.. ആ സ്നേഹം അവളുടെ വാക്കുകളിൽ നിന്ന് വായിച്ചെടുത്തതാ ഞാൻ.. അത് കൊണ്ട് തന്നെയാണ് പവിയെ സഹായിക്കാനെന്ന് ഏറ്റത്.. നിനക്ക് ലക്ഷമിനെ അറിയില്ലേ.. അവളുടെ കൂട്ടുകാരിയാ പവി..ലച്ചു പവി പവിന്ന് വിളിക്കുന്നോണ്ട് ഞാനും അങ്ങനെ വിളിക്കാൻ തുടങ്ങി.. ശരിക്കുള പേര് ഞാനും ചോദിച്ചിരുന്നില്ല.. പവിക്ക് വേണ്ടിയ ലച്ചു ഹേമന്തുമായി പ്രശ്നം ഉണ്ടാക്കിയത്..നമ്മൾ ചെന്ന് ഇടപെട്ടത് നിനക്കോർമയില്ലേ" ദേവ്ന് ആരവ് പറയുന്ന കാര്യങ്ങളൊന്നും വിശ്വസിക്കാൻ സാധിച്ചില്ല.. "പക്ഷേ ഇത്രയൊക്കെ എന്നെ സ്നേഹിച്ചിട്ടും അവള് എന്തേ എന്റെ മുമ്പിലേക്ക് വരായിരുന്നേ" "നിന്നെ പേടിച്ചിട്ട്.. സ്നേഹമാണ് ഇഷ്ടമാണെന്നൊക്കെ പറഞ്ഞ് വരുന്ന പെൺകുട്ടികളെയൊക്കെ നീ പാർട്ടിയിൽ അംഗത്വമെടുപ്പിച്ച് സഖാക്കൾ ആക്കായിരുന്നില്ലേ..അവന്റെ ഓരോ ഭ്രാന്തോള്. നീ കാരണം എന്നേം പെൺകുട്ടികൾ ശ്രദ്ധിക്കാണ്ടായി.. ആ.. അത് പോട്ടോ.. പക്ഷേ അതൊന്നും അവൾക് പ്രശ്നം ആയിരുന്നില്ല.. നീ അവളുടെ സ്നേഹം സ്വീകരിച്ചില്ലെങ്കിലോ..അത് മാത്രേ പവി ഭയന്നൊള്ളൂ.. ഭയപ്പെട്ടത് പോലെ നീ അവളുടെ സ്നേഹം തള്ളി കളഞ്ഞു.. നീയന്ന് എഴുത്ത് വായിക്കുന്ന നേരത്ത് ഞാൻ ലച്ചുവിനെ വിളിച്ച് ലൈനിൽ തുടരാൻ പറഞ്ഞീരുന്നു.. നീ ഇഷ്ടമല്ലെന്ന് പറയുന്നത് പവി കേട്ടു.. ആ വിഷമത്തിൽ നിന്നും ആ കുട്ടി ഒന്ന് റിക്കവറാകാൻ ഒരുപാട് സമയമെടുത്തു.. തിരിച്ചു കോളേജിൽ വന്നത് പോലും നിന്നെ കാണാമെന്നുള്ള ആഗ്രഹത്തോടെ ആയിരുന്നു.. അതിനും ആയുസ് ഉണ്ടായിരുന്നില്ല.. ഹേമന്ത്മായി ഉണ്ടായ പ്രശ്നത്തിനിടയ്ക്ക് മനുവിന് കുത്ത് കിട്ടിയ സംഭവത്തിൽ നമ്മൾ കോളേജിൽ നിന്ന് പുറത്തായില്ലേ.. പിന്നീട് നിന്നോടൊപ്പം സർട്ടിഫിക്കറ്റ് മറ്റും തിരികെ വാങ്ങാൻ എത്തിയ എന്റെ കയ്യിൽ അവളൊരു എഴുത്ത് കൂടി തന്നു.. നീയത് വാങ്ങിക്കാൻ പോലും കൂട്ടാക്കാതെ ചുരുട്ടി എറിഞ്ഞു.." ആരവ് ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞ് നിർത്തി.. ദേവ് കേട്ട കാര്യങ്ങൾ വിശ്വസിക്കാനാകാതെ കണ്ണ് നിറച്ചു ആരവ്നെ നോക്കി നിൽക്കായിരുന്നു.. ആരവ് ദേവ്ന്റെ തോളിൽ പിടിച്ച് " ഈ സഖാവിന്റെ സഖിയാകാൻ കൂറേ കാത്തിരുന്നുടാ ആ പാവം.. കാഴ്ചയിലാത്തത് മനസ്സിലാക്കാം ദേവ്.. കൺമുന്നിൽ നടക്കുന്നത് കാണാൻ ശ്രമികാതെ കണ്ണ് പെട്ടനായി അഭിനയിക്കുന്നതിൽ എന്ത് അർത്ഥമാ ഉള്ളേ ദേവ്.. നീ അവൾക്ക് നേരെ കണ്ണടച്ച് എങ്കിലും മുകളിൽ ഒരാൾ ഇരുന്നു എല്ലാം കാണുന്നില്ലേ.. ആൾക്ക് നിന്റെ പോലെ ഭ്രാന്തൊന്നും ഇല്ലാലോ.. അതാണ് ആ പെൺകുട്ടിയുടെ കണ്ണീര് കണ്ട് നിനക് തന്നെ അവളേ ചേർത്ത് വെച്ചത്.. എന്നിട്ടും അതിന്റെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല.." ദേവ് കുറ്റബോധം കൊണ്ട് നീറുന്ന മനസ്സുമായി തല കുമ്പിട്ട് നിന്നു..എന്തോ ആലോചിച്ച് എടുത്തത് പോലെ ആരവ്നെ നോക്കി " പക്ഷേ ആ വർമ്മ പറഞ്ഞത്.. കാണിച്ചു തന്ന ഫോട്ടോ.. അതൊക്കെ എന്താണ്.. അതിൽ എന്തെങ്കിലും സത്യമുണ്ടോ.. ഞാനും അവളുടെ ഈ അവസ്ഥയ്ക്ക് പിന്നിലെ കാരണവു തമ്മിൽ എന്താ കാരണം..." "ഓഹ് എന്റെ ദേവേ നീയീ മെഗാ സിരീയലിന്റെ പ്രൊമോ പോലെ നൂറ്കൂട്ടം ചോദ്യങ്ങൾ ചോദിക്കല്ലേ" "ദേ മനുഷ്യൻ ഇവിടെ തീയിൽ ചവിട്ടി നിൽക്കുമ്പോഴാ അവന്റെയൊരു ഓഞ്ഞ തമാശ.. എന്തെങ്കിലും ഒരു വഴി കാണടാ പുല്ലേ.." "ആഹാ അത് കൊള്ളാല്ലോ ദേഷ്യം വന്ന് കണ്ണ് കാണാതെ ഓരോന്ന് ചെയ്ത് വെച്ചിട്ട് എന്റെ മേയ്ക്കിട്ട് കേറിക്കോ.. നമ്മള് പിന്നെ പുറമ്പോക്കാലോ..." ആരവ് അവന്റെ കണ്ണ് തുടച്ച് അവന്റെ മൂക്ക് ചീറ്റി ദേവ്ന്റെ മേലേ തേച്ച് ഒരു കണ്ണീർ നാടകം നടത്തി.. "എന്റേ അമ്മേ... ഇവനെ കൊണ്ട്.. എന്തെങ്കിലും ഒരു വഴി പറഞ്ഞ് താടാ.." "ആ... വേണൽ പോയി പവിയോട് കാര്യങ്ങൾ ചോദിക്കാം എന്താ ഉണ്ടായേന്ന്" ആരവ് ഗമയിട്ട് നിന്ന് ദേവ്നോട് പറഞ്ഞു.. "അത് മതി.. അത് മതി.. നീ പോയി ചോദിക്ക്.." "പക്ഷേ സ്മരണ വേണം.." "എന്ത് അരണ വേണേലും തരാം ഒന്ന് ചെന്ന് ചോദിക്കെടാ.." "ഹേയ് മാൻ അരണയല്ല.. സ്മരണ.. നീ ബേജാറാവല്ലേ.." ദേവ്നെ നോക്കി ആരവതും പറഞ്ഞ് പല്ലവിയുടെ അടുത്തേക്ക് നടന്നു.. അവന് പിന്നാലെ ദേവും വെച്ചടിച്ചു.. "പവി മോളേ.. ആരവേട്ടന് വേണ്ടി ഇന്നെന്താ സ്പെഷ്യൽ.." ആരവ് അടുക്കളയിലേക്ക് കയറി ആരവ് വന്നതറിഞ്ഞ് പല്ലവി നിറഞ്ഞ കണ്ണുകൾ വേഗത്തിൽ തുടച്ച് തിരിഞ്ഞു നോക്കി ചിരിച്ചു.. "ആരവേട്ടൻ എന്തിനാ വന്നേന്ന് എനിക്ക് മനസ്സിലായിട്ടോ.. ചോദിക്ക് എന്താ അറിയേണ്ടേ.. ദേവേട്ടന് തോന്നാത്ത മനസ്സ് ആരവേട്ടന് തോന്നീലോ.." അത് കേട്ട് വാതിലിനടുത്ത് നിന്ന ദേവ്ന്റെ മുഖമൊന്നു വാടി ആരവ് അവൾ ഉണ്ടാക്കി വെച്ച അച്ചാർ ഒന്ന് എടുത്ത് ടേസ്റ്റ് നോക്കി കിച്ചൺ സ്ലാബിലേക്ക് കയറി ഇരുന്ന് "മനസ്സിലായെങ്കിൽ ഈ വളഞ്ഞ് പിടിക്കാൻ ശ്രമിക്കുന്ന എന്നെ കഷ്ടപ്പെടുത്താണ്ട് അങ്ങ് പറയ് പവി ക്ടാവേ" പല്ലവി അത് കേട്ട് ഉറക്കെ ചിരിച്ചു.. "ആരവേട്ടന് ഓർമ്മയില്ലെ നിങ്ങൾ അവസാനമായി വന്ന ദിവസം ഞാനൊരു എഴുത്ത് തന്നത്.." അവൾ പറഞ്ഞ് തുടങ്ങീന്ന് മനസ്സിലായപ്പോൾ ദേവ് തന്റെ കാതുകൾ കൂർപ്പിച്ചു ഉവ്വാ.. അന്നത് ആ മാങ്ങാ മോറൻ ദേവ് വായിക്ക കൂടി ചെയ്യാതെ ചുരുട്ടി കളഞ്ഞു.. പല്ലവി അത് കേട്ട് ചിരിച്ച്.." ദേ എന്റെ ദേവേട്ടൻ സുന്ദരനാട്ടാ."🤨 അത് കേട്ട ദേവ്ന് ചെറിയ സന്തോഷമൊക്കെ തോന്നി.. ഓഹ് പെങ്ങളേ എങ്കിൽ ആ ഋത്വിക് റോഷൻ പോരേ.. ഇനി കണ്ടിന്യൂ.. "അന്ന് ഞാൻ കുറേ നേരം ലൈബ്രറിയുടെ മുന്പിൽ ദേവേട്ടനായി കാത്ത് നിന്നു.. പക്ഷേ ദേവേട്ടൻ വന്നില്ല.. പിന്നെ ഒരിക്കലും ദേവേട്ടനെ കാണാനും സാധിച്ചില്ല എനിക്ക്..ദേവേട്ടൻ ഇല്ലാത്ത കോളേജ് എന്നെ വല്ലാതെ ഭ്രാന്ത് പിടിപ്പിച്ചു.." പല്ലവി അവളുടെ ഓർമ്മകളിലെ ഓരോ പൊട്ടും പൊടിയും ഓർത്തെടുക്കും നേരം ആ കണ്ണുകൾ ഒന്ന് തിളങ്ങി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story