❣️ ദേവപല്ലവി ❣️ ഭാഗം 35

devapallavi

രചന: മുകിലിൻ തൂലിക

തന്റെ ഹൃദയ താളം മാത്രം കാതിൽ മുഴങ്ങി കേട്ടിരുന്നത് കൊണ്ട് റൂമിൽ ബെൽ മുഴങ്ങിയതൊന്നും അറിഞ്ഞില്ല.. അതിനാൽ തന്നെ കുറച്ചധികം നേരം നീട്ടി അടിച്ചു.. ശേഷം കൈ പിന്വലിച്ച് വാതിൽ തുറക്കുന്നതിനായി കാത്ത് നിന്നു.. അൽപ സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തത് കൊണ്ട് ഒരിക്കൽ കൂടി ബെല്ലടിക്കാൻ കൈ നീട്ടിയതും ആ വാതിൽ അവൾക്ക് മുൻപെ തുറന്നു.. പല്ലവി ശ്വാസമടക്കി പിടിച്ച് റൂമിനകത്തേക്ക് നോക്കി.. കറുത്ത പർദ്ദ ധരിച്ചൊരു പെൺകുട്ടിയാണ് ആ റൂമിൽ അവളെ വരവേറ്റത്.. മുഖം മറച്ചത് കൊണ്ട് ആ പെൺകുട്ടിയുടെ കണ്ണുകൾ മാത്രമാണ് പുറത്തേക്ക് കാണാൻ സാധിച്ചിരുന്നത്.. പല്ലവിക്ക് താൻ വന്ന റൂം മാറിയോന്ന് സംശയമായി.. അവൾ വാതിലേക്ക് ഒന്നും കൂടി നോക്കി റൂം നമ്പർ 316 തന്നെ അല്ലേന്ന് തിട്ടപ്പെടുത്തി.. ഒരുപാട് സംശയങ്ങൾ ഉള്ളിൽ ഓരേ സമയം തല പൊക്കിയതിനാൽ പല്ലവി ഒന്ന് കുഴഞ്ഞു.. ആരോ തന്നെ പറ്റിച്ചതാണ്.. പല്ലവിയുടെ കണ്ണുകളൊക്കെ നിറഞ്ഞു..ആ റൂമിലേക്ക് ഒരിക്കൽ കൂടി നോക്കി പല്ലവി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും "പല്ലവി താനിത് എവിടെ പോകാ..

ദേവ്നെ കാണണ്ടേ" അത് കേട്ടതും പല്ലവിയുടെ മുഖത്ത് പ്രതീക്ഷയുടെ പൊൻവെട്ടം ഒരിക്കൽ കൂടി തെളിഞ്ഞു.. അവളാ പർദ്ദാകാരിയെ ഒരുപാട് ചോദ്യങ്ങൾ അല തല്ലും കണ്ണുകളാൽ നോക്കി.. "താൻ വന്ന റൂം മറിയിട്ടില്ല പല്ലവി.. ഇങ്ങ് കയറി വായോ പേടിക്കണ്ട.." പല്ലവി ഒന്ന് മടിച്ചു എന്നിട്ട് രണ്ടും കൽപ്പിച്ച് അകത്തേക്ക് കയറി.. "താൻ ഇവിടെ ഇരിക്ക്ട്ടോ.. ദേവിനും ആരവിനും അത്യാവശ്യമായി പുറത്ത് പോകേണ്ടി വന്നു.. താൻ വരാണേൽ ഇവിടെ ഇരുത്തിക്കോളൂന്ന് പറഞ്ഞ് എന്നെ ശട്ടം കെട്ടിയ പോയിരിക്കുന്നേ.." പർദ്ദാക്കാരി ഒരു ചിരിയോടെ പറഞ്ഞു.. പല്ലവിയുടെ മുഖത്ത് ആശ്വാസത്തിന്റെ ചിരി വിടർന്നു.. "എന്റെ പേര് മുബീന.. ദേവ്ന്റെ ക്ലാസ്സ് മേറ്റാണ്.." കയ്യിലെ ജ്യൂസ് പല്ലവിയ്ക്ക് നീട്ടി മുബീന സ്വയം പരിചയപ്പെടുത്തി.. ശേഷം അവൾക്ക് നേരെയുള്ള കസേരയിൽ ഇരുന്ന്.. "കുടിക്ക്.. ഞങ്ങൾക്ക് ഇവിടെ ഒരു സെമിനാർ ഉണ്ട് അതിൽ പങ്കെടുക്കാൻ വന്നതാണ്.. മറ്റ് കുട്ടികൾ വേറെ റൂമുകളിലുണ്ട്.. പല്ലവി ഇവിടേക്ക് വരുന്നത് കൊണ്ടാണ് ദേവ് പറഞ്ഞിട്ട് ഞാനിങ്ങോട്ട് വന്നത്.."

പല്ലവി അവളെ നോക്കിയൊന്ന് ചിരിച്ച് ജ്യൂസ് ഒരിറക്ക് കുടിച്ചു... "ദേവേട്ടൻ ഇപ്പോ വരോ.. " "ഹാ.. ഇപ്പോ വരും.. ചെറിയൊരു ഇഷ്യൂ അതൊന്ന് സോൾവ് ചെയ്യാൻ പോയതാണ്.. " "ചേച്ചിക്ക് എന്നെ എങ്ങനെ അറിയാം.. " മുബീന ഒന്ന് ചിരിച്ച് " ഞങ്ങളുടെ സഖാവിന്റെ മനം കവർന്ന പ്രിയ സഖിയെ അറിയാതവർ ചുരുക്കമാണ് പല്ലവി.." ആ മറുപടി പല്ലവിയ്ക്ക് നന്നേ ബോധിച്ചു.. ആ സന്തോഷത്തിൽ കയ്യിലിരുന്ന ജ്യൂസ് ഒറ്റ വലിക്ക് കുടിച്ച് തീർത്തു.. മുബീനയുമായി സംസാരിക്കുമ്പോഴാണ് പല്ലവിയ്ക്ക് ചെറുതായി തല കറങ്ങുന്നത് പോലെ തോന്നിയത്.. ആദ്യമത് കാര്യമാക്കിയില്ല.. നിമിഷങ്ങൾക്കകം അവൾ ബോധരഹിതയായി ഇരുന്നിരുന്ന ബെഡിലേക്ക് വീണു.. സ്വബോധത്തിന്റെ അവസാന കണികയും നഷ്ടപ്പെടുമ്പോൾ ആ മുറിയിലേക്ക് കടന്ന് വന്ന അവ്യക്തമായ ഒരു രൂപം പല്ലവി കണ്ടു.. അത് ആരാണെന്ന് മനസ്സിലാകും മുൻപെ പല്ലവി പൂർണ്ണമായും മയങ്ങിയിരുന്നു.. *************** വലിയ ആക്രോശങ്ങൾ കാതിൽ പതിഞ്ഞപ്പോഴാണ് പല്ലവി തന്റെ കണ്ണുകൾ വലിച്ച് തുറന്നത്..

റൂമിൽ പോലീസുകാരും പരിചയമില്ലാത്ത മൂന്ന് ആണുങ്ങളുമുണ്ട്.. അവരെല്ലാം അർധ നഗ്നരാണ്.. പോലീസുകാർ അവരുടെ മുഖത്ത് ആഞ്ഞടിക്കുന്നുണ്ട്.. അത് കണ്ട് പല്ലവി ഞെട്ടി തരിച്ച് ചാടി എണീറ്റു.. അതേസമയം പല്ലവിയുടെ മേൽ പുതച്ചിരുന്ന പുതപ്പ് ഇഴുകി താഴേക്ക് വീണു.. പല്ലവി ഞെട്ടി വിറച്ചു.. ആ പുതപ്പിനുള്ളിൽ അവൾ നഗ്നയായിരുന്നു.. പുതപ്പ് വേഗം വാരി പുതച്ചവൾ തനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്ന് മനസ്സിലികാതെ നിറഞ്ഞൊഴുകി പിടയ്ക്കുന്ന കണ്ണുകൾ കൊണ്ട് ചുറ്റും നോക്കി "സാറേ ക്ഷീണമൊക്കെ കഴിഞ്ഞ് അവൾ എണീറ്റിട്ടുണ്ട്.." പോലീസുകാരിയുടെ മുഖത്ത് പുച്ഛം "ആ അവളേ ഇങ്ങ് കൂട്ടിക്കോ.. നിലത്ത് കിടക്കുന്ന സാരി എടുത്ത് കൊടുക്ക്.. ഇവറ്റയ്ക്കൊന്നും നാണം കാണില്ല.. ഉടുതുണി ഇല്ലാതെ ഇതിനെയൊക്കെ എങ്ങനെയ സ്റ്റേഷനിലേക്ക് കൊണ്ട് പോകാ..

റീത്ത താൻ അവളെ തുണിയുടിപ്പിച്ച് പുറത്തേക്ക് കൊണ്ടു വായോ.. നടക്കെടാ അങ്ങോട്ട്.." കുടെ ഉണ്ടായിരുന്ന പോലീസുകാരിയോട് അങ്ങനെ പറഞ്ഞ് അവിടെ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഒരാളെ ദേഷ്യത്തോടെ പുറത്തേക്ക് തള്ളി എസ് ഐ.. "പറഞ്ഞത് കേട്ടില്ലേടി.. എടുത്ത് ഉടുത്ത് വാടി.." പല്ലവിയുടെ സാരി അവൾക്ക് നേരെ എറിഞ്ഞ് പോലീസുകാരി പറഞ്ഞു.. "മാ...മാഡം ഞാൻ ഒന്നും ചെയ്തിട്ടില്ല.. എനിക്കൊന്നും അറിയില്ല.. ഞാനിവിടെ ഒരാളെ കാണൻ വന്നതാണ്.. എനിക്കൊന്നും അറിയില്ല.." "നിന്ന് ശീലാവതി ചമയാണ്ട് സാരി ഉടുത്ത് വാടി.. നിന്നെ പോലുള്ളവളുമാരെ കയ്യോടെ പിടിക്കുമ്പോൾ പറയുന്ന സ്ഥിരം ഡയലോഗ് ആണിത്.. ഒന്നും അറിയില്ല പക്ഷേ കൂടെ മൂന്നാല് ആണുങ്ങളുണ്ടാകും.." "സത്യമാണ് മേഡം.. എന്നെ ആരോ ചതിച്ചതാണ്.. എനിക്കൊന്നും അറിയില്ല..

എന്റെ ജീവിതം നശിപ്പിക്കരുത്.. ദേവേട്ടനെ വിളിച്ചു ചോദിക്ക് മുബീന ചേച്ചി ഇവിടെ ഉണ്ടായിരുന്നല്ലോ ആ ചേച്ചിയോട് ചോദിക്ക്.." പല്ലവി പോലീസ്കാരിയോട് കെഞ്ചി "ഏത് ദേവേട്ടൻ ഏത് മുബീന നിന്ന് നാടകം കളിച്ച് എന്റെ കയ്യിക്ക് പണിയുണ്ടാക്കാതെ എണീറ്റ് വരാൻ നോക്കിടി.. ഇന്നലെ കുടിച്ച് കൂത്തടിച്ചിന്റെ കെട്ടൊന്നും വിട്ടില്ലേടി" "മേഡം ഞാൻ.. എനിക്കൊന്നും അറിയില്ല.. എന്നെ ചതിച്ചതാ.. എന്നെ വിശ്വസിക്ക്.. എന്റെ ദേവേട്ടൻ വരും.. എനിക്ക് ഉറപ്പാ.. എന്റെ ദേവേട്ടൻ വരും.." അതിനു മറുപടിയായി പല്ലവിയുടെ മുഖത്ത് പോലീസുകാരിയുടെ കൈ വലിയൊരു ശബ്ദത്തോടെ പതിഞ്ഞു.. പല്ലവി വേദനയോടെ മുഖം പൊത്തി.. അവളുടെ ചുണ്ട് മുറിഞ്ഞ് രക്തം ഒഴുകാൻ തുടങ്ങി.. സാരി വലിച്ച് വാരി ചുറ്റി പോലീസ്കാരിയോടൊപ്പം അവൾ പുറത്തേക്ക് ഇറങ്ങിയതും അവിടെ അവളെ വരവേറ്റത് വിവിധ മാധ്യമങ്ങളുടെ ഫ്ലാഷ് ലൈറ്റുകളാണ്.. ആ സമയം കൊണ്ട് പല്ലവി സ്വബോധം നഷ്ടപ്പട്ടവരെ പോലെയായി.. പാവ കണക്കേ തനിക്ക് ചുറ്റും എന്താ നടക്കുന്നത് എന്ന് പോലും അറിയാൻ സാധിക്കാത്ത വിധം...

ദേവ്ന് മാത്രമായി സൂക്ഷിച്ച് കൊണ്ട് നടന്ന തന്റെ ചാരിത്ര്യം നഷ്ടമായതിലോ, തന്നെ മോശപ്പെട്ടവൾ ആക്കിയതിലോ പറ്റിക്കപ്പെട്ടവൾ ആയതിലോ, എന്ത് ഓർത്ത് കരയണമെന്ന് പല്ലവിയ്ക്ക് നിശ്ചയമില്ലായിരുന്നു.. പല്ലവി തന്റെ കൂടെ വ്യഭിചാര കുറ്റത്തിന് അറസ്റ്റ് ചെയ്തവരുടെ മുഖത്തേക്ക് നോക്കി.. ഇവരോടൊപ്പമാണോ ഞാൻ ഇത്രയും നേരം.. ഇവരാണോ എന്നെ... സ്വബോധം നഷ്ടപ്പെട്ട സമയത്ത്.. തനിക്ക് നടന്നത് ഓർക്കാനാകാതെ പല്ലവി പ്രതിമ കണക്കേ നോക്കി നിന്നു.. പിന്നീട് അവിട് നടക്കുന്നത് എന്തെന്നറിയാൻ സാധിക്കാത്ത വിധം മനസ്സ് തകർന്ന് ഉന്മാദം ബാധിച്ചവരെ പോലെയായി അവൾ.. ****************

സ്റ്റേഷനിൽ എത്തി അവളുടെ പേരും മറ്റ് വിവരങ്ങളും പോലീസുകാർ ചോദിച്ചു.. മറുപടിയൊന്നും പറയാതെ അവരെ മിഴിച്ച് നോക്കി കൊണ്ടിരുന്നു.. അവളുടെ ഭാഗത്ത് നിന്നും മറുപടിയൊന്നും കിട്ടാത്തതുകൊണ്ട് രണ്ട് പോലീസുകാർ അവളോടൊപ്പം അറസ്റ്റ് ചെയ്ത് അവരോട് ചോദിച്ചു അവളുടെ പേര് പല്ലവി ആണെന്നും.. അവളുടെ സ്ഥിരം കസ്റ്റമേഴ്സാ ഞങ്ങളെന്നും പറഞ്ഞു.. അവരുടെ മറുപടി കേട്ട് തിരികെ പ്രതികരിക്കണമെന്ന് അവളുടെ മനസ്സ് പറയുന്നുണ്ട്.. പക്ഷേ നാവ് കുഴഞ്ഞത് പോലെ.. ഇനി ഒന്നിനും ത്രാണിയില്ലാത്തത് പോലെ പല്ലവി നിലത്തേക്ക് ഊർന്നിരുന്നു.. കുറേയേറെ സമയത്തിന് ശേഷം ആരോ അവരെ സ്റ്റേഷനിൽ നിന്നും ഇറക്കി.. അത് ആരാണെന്നോ എന്താണെന്നോ മനസ്സിലാക്കാനുള്ള മനസ്സികാവസ്ഥയിൽ ആയിരുന്നില്ല അവൾ.. അവര് കൊണ്ട് വന്ന വണ്ടിയിൽ എങ്ങോട്ടാണെന്ന് ചോദിക്കാതെ കയറി ഇരുന്നു..

അവളെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി.. കയ്യിൽ രാത്രി വണ്ടിക്കുള്ള ടിക്കറ്റും ചിലവ് കാശും കൊടുത്തേൽപ്പിച്ചവർ അവളെ അവിടെ നിർത്തി തിരികെ പോയി.. പല്ലവി ഒരു യന്ത്രം കണക്കെ അതിനെല്ലാം നിന്ന് കൊടുത്തു.. അഴിഞ്ഞുലഞ്ഞ സാരിയും പാറിപറന്ന മുടിയുമായി അവൾ പ്ലാറ്റ്ഫോമിൽ ഇരുന്നു.. മറ്റ് യാത്രക്കാർ അവളെ ഭ്രാന്തിയെ പോലെ നോക്കിക്കൊണ്ട് പോയി.. പല്ലവിയുടെ ഉള്ളിൽ തന്റെ ബുദ്ധി മോശം കൊണ്ട് താൻ ചതിക്കപ്പെട്ടെന്ന ചിന്ത മാത്രമായിരുന്നു അല തല്ലിയിരുന്നത്.. ഒരിക്കലും ദേവ്നെ കുറ്റപ്പെടുത്താൻ അവളുടെ മനസ്സ് അനുവദിച്ചില്ല.. മൂന്ന് കഴുകന്മാർ കൊത്തി പറിച്ച ശരീരം അവൾക്ക് ചുട്ടെരിക്കാൻ തോന്നി.. ഇനി താൻ എങ്ങനെ ദേവേട്ടനെ സ്നേഹിക്കും.. നശിച്ചവൾ ആയില്ലേ ഞാൻ.. എല്ലാം നശിച്ചവൾ.. ഇനി എനിക്ക് എന്റെ ദേവേട്ടന് വേണ്ടി കാത്തിരിക്കാൻ സാധിക്കോ.. ഇല്ല..

അതിലിനി എന്ത് അർത്ഥമാണുള്ളത്.. അവസാനിപ്പിക്കണം വേട്ടപ്പട്ടികൾ കടിച്ച് കുടഞ്ഞ ഈ ശരീരവും കൊണ്ട് എനിക്കിനി വയ്യ.. എന്റെ ദേവേട്ടന് സമർപ്പിക്കാൻ കാത്ത് സൂക്ഷിച്ച എന്റെ ഈ ശരീരം, ഇനി എനിക്കതിന് സാധിക്കോ.. എന്നോട് ക്ഷമിക്ക് ദേവേട്ടാ.. കാത്തിരുന്നു കാത്തിരുന്നു എന്റെ പ്രണയം മനസ്സിലാക്കി എന്റെ ദേവേട്ടന് അർപ്പിക്കാൻ ഞാൻ കാത്ത് വെച്ചതെല്ലാം എന്നിൽ നിന്നും നഷ്ടപ്പെടുമ്പോൾ ഒന്ന് എതിർക്കാൻ പോലും സാധിക്കാതായി എനിക്ക്.. കളങ്കപ്പെട്ട ഈ ശരീരവുമായി എനിക്കിനി വയ്യ.. എന്നോട് ക്ഷമിക്ക് ദേവേട്ടാ.. ഇനി വരും ജന്മത്തിലെങ്കിലും എന്റെ സഖാവിൻറെ സഖിയാകാൻ നീ എന്നെ അനുഗ്രഹിക് മഹാദേവാ... ദൂരെ നിന്ന് സ്റ്റേഷനിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന ട്രെയിന്റെ ശബ്ദം കേട്ടതും നിറഞ്ഞ് ഒഴുകിയിറങ്ങുന്ന കണ്ണുകൾ അമർത്തി തുടച്ച് പല്ലവി എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ തനിക്ക് അരികിലേക്ക് വരുന്ന ട്രെയ്നിന്റെ ശബ്ദം ലക്ഷ്യമാക്കി അവൾ അവിടേക്ക് നടന്നടുക്കാൻ തുടങ്ങി.. ആ സ്റ്റേഷനിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ നല്ല വേഗതയിൽ തന്നെയാണ് ട്രെയിൻ പാഞ്ഞ് വന്ന് കൊണ്ടിരുന്നതും..

സ്റ്റേഷനിലേക്ക് അടുത്ത് തുടങ്ങിയ ട്രെയിനെ ലക്ഷ്യമാക്കി പല്ലവി അതിന് മുമ്പിലേക്ക് ചാടാൻ ഒരുങ്ങിയതു.. രണ്ട് കൈകൾ അവളെ വലിച്ച് മാറ്റി.. എന്താത് മോളേ.. എന്താ ഈ ചെയ്യാൻ പോയത്.. ആ ശബ്ദത്തിനുടമയേ നോക്കി കൊണ്ട് തന്നെ പല്ലവി ബോധരഹിതയായി കുഴഞ്ഞ് താഴേക്ക് വീണു.. ചിത്തഭ്രമം ബാധിച്ച മനസ്സുമായി ഒരു വർഷത്തോളം ചികിത്സയിൽ ആയിരുന്നു പല്ലവി.. ആ ഇരുണ്ട മുറിക്കുള്ളിൽ ആരേയും തിരിച്ചറിയാനാകാതെ.. അവൾക്ക് ജീവനുണ്ടെന്ന് അറിയുന്നത് പോലും പലപ്പോഴും അവളിൽ നിന്ന് ഉയർന്ന് കേട്ടിരുന്ന അലറിയുള്ള നിലവിളികൾ ആയിരുന്നു.. എന്തിനും ഏതിനും അവൾക്ക് കൈതാങ്ങും സഹായവുമായി കൂടെ ഉണ്ടായിരുന്നത് അവളെ മരണത്തിലേക് വിട്ടു കൊടുക്കാതെ രക്ഷിച്ച ആ നല്ല മനുഷ്യനും ആളോടൊപ്പം വന്നിരുന്ന ആ അമ്മയും ആയിരുന്നു.. ***************

വലിയൊരു തേങ്ങലോടെ പല്ലവി തന്റെ ജീവിതത്തിലെ ഇരുണ്ട അദ്ധ്യായം പറഞ്ഞ് തീർത്തു.. ദേവും ആരവും ഒരു ഞെട്ടലോടെ അതെല്ലാം കേട്ട് ഇരിക്കായിരുന്നു.. "ദേവേട്ടന്റെ ഭാര്യയായി ഈ വീട്ടിലേക്ക് കയറി വരാനും നല്ലൊരു അച്ഛനെയും അമ്മയെയും കിട്ടിയത് ഒഴിച്ചാൽ എന്റെ ജീവിതത്തിൽ ഇന്നേ വരെ ഒരു സന്തോഷവും കിട്ടിയിട്ടില്ല എനിക്ക്.. അതിലൊരു പരാതിയും ഇല്ല ആരവേട്ട എനിക്ക്.. അവസാന ശ്വാസം വരെ ദേവേട്ടന്റെ താലിയിട്ട് നടക്കാൻ ഒരു ഭാഗ്യം..ആ ഒരു ആഗ്രഹം മാത്രമൊള്ളൂ.. ദേവേട്ടന് ഒരിക്കലും ഒരു ശല്യമായി ഞാൻ വരില്ല.. കണ്ണിൽ പെടാതെ ഈ വീട്ടിൽ കഴിഞ്ഞോളാം.. എന്റെ താലി പറിച്ച് എന്റെ പ്രാണൻ എന്നിൽ നിന്നും പറിച്ചെടുക്കല്ലേന്ന് പറയ് ആരവേട്ടാ.." ഉയർന്ന് വന്ന വലിയൊരു തേങ്ങൽ താങ്ങാൻ വയ്യാതെ പല്ലവി താഴേക്ക് ഊർന്നിരുന്നു..

അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ ആരവ് കുഴങ്ങി.. അവളുടെ ചങ്ക് പൊട്ടുന്ന കരച്ചിൽ കണ്ട് അവളെ നേഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കാൻ ദേവ് ഒരുപാട് ആഗ്രഹം തോന്നി.. "ഞാൻ ഒരാൾ കാരണം അതും ഞാൻ പോലും അറിയാതെ എന്റെ പല്ലവിയുടെ ജീവിതത്തിൽ ഇത്ര അധികം ദുരന്തങ്ങൾക്ക് കാരണമായി.. എന്നെ നീ ഇത്രയധികം സ്നേഹിച്ചിരുന്നെന്ന് ഞാൻ അറിഞ്ഞില്ലല്ലോ പല്ലവി.. ഇനി എന്തൊക്കെ ഉണ്ടായാലും ഒരാൾക്കും ഒരു വിധിക്കും വിട്ട് കൊടുക്കില്ല ഞാൻ എന്റെ പെണ്ണിനെ.. എന്റെ പേരിൽ അവളോടീ ചതി ചെയ്തവരെ ഒരിക്കലും വെറുതെ വിടില്ല ഞാൻ.. ജീവനോടെ ചുട്ട് എരിക്കും ഞാൻ" ദേവ് തന്റെ മുഷ്ടി ചുരുട്ടി പല്ല് ഞെരിച്ചു.. പല്ലവിയുടെ കരച്ചിലൊന്ന് അടങ്ങിയപ്പോൾ ആരവ് ." പവി നിന്നെ അന്ന് ആ ആത്മഹത്യ ശ്രമത്തിൽ നിന്ന് രക്ഷിച്ചതാരാ" പല്ലവീ തന്റെ കണ്ണുകൾ തുടച്ച് "

അത്... ദേവേട്ടന്റെ അച്ഛനായിരുന്നു.." എന്ത്.. ദേവും ആരവും ഒരുമിച്ച് ഞെട്ടി അതേ ആരവേട്ട.. അച്ഛനായിരുന്നു.. എന്നെ ഹോസ്പിറ്റലിൽ ആക്കിയത് മനസ്സിന്റെ താളം തെറ്റിയ നാളുകളിൽ ഒരു അച്ഛന്റെ സ്നേഹം തന്ന് എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത് അവരായിരുന്നു.. ചികിത്സ കഴിഞ്ഞ് ഞാൻ തിരികെ വീട്ടിലേക്ക് ചെന്നപ്പോൾ എനിക്ക് സംഭവിച്ച കാര്യങ്ങൾ അറിഞ്ഞ് സഹിക്ക വയ്യാതെ എന്റെ അമ്മാവൻ എന്നെ തനിച്ചാക്കി എന്നന്നേക്കുമായി ഈ ലോകം വിട്ട് പോയിരുന്നു.. എല്ലാ വിധത്തിലും ഒറ്റയ്ക്കായ എന്നെ അച്ഛനും അമ്മയും കൂടെ കൂട്ടി.. എന്നിൽ നിന്നും എല്ലാ കാര്യങ്ങളും അറിഞ്ഞ അവർ അവർ നടത്തുന്ന ട്രസ്റ്റിൽ താമസം ഒരുക്കി തന്നു.. അവരുടെ നിർബന്ധമാണ് ദേവേട്ടന് ഒപ്പമുള്ള എന്റെ ഈ ജീവിതം.. ഇനിയൊരു ജീവിതം ഉണ്ടാകില്ലെന്ന് തന്നെയായിരുന്നു വിശ്വസിച്ചിരുന്നത്.. ആ അച്ഛന്റേയും അമ്മയുടേയും സ്നേഹം അതെനിക്ക് കണ്ടില്ലെന്ന് വയ്ക്കാൻ സാധിക്കില്ലായിരുന്നു.. " അച്ഛനും അമ്മയും എന്നോട് ഇതാണ് പറയാൻ ശ്രമിച്ചത്..

ദേഷ്യം കൊണ്ട് മൂഡനായ ഞാൻ അതൊന്നും ചെവി കൊണ്ടില്ല.. ദേവ്ന് കുറ്റബോധം കൊണ്ട് തന്റെ മനസ്സ് നീറി.. പല്ലവി ആരവ്നെ നോക്കി.. ഇതൊക്കെയാണ് ഈ പല്ലവിയുടെ ജീവിതത്തിൽ നടന്നത്.. കേൾക്കുമ്പോ ഒരു സിനിമ കഥ പോലെ തോന്നും ആരവേട്ട" അവളൊന്നു ചിരിക്കാൻ ശ്രമിച്ചു.. "ഉം.. നിന്റെ ഉള്ളിൽ ഇങ്ങനെ ഒരു വിഷമം ഉണ്ടായിരുന്നുന്നെന്ന് അറിഞ്ഞില്ല പവി.." അതൊക്കെ പോട്ടെ ആരവേട്ടന് വിശക്കുന്നില്ലേ ഭക്ഷണം എടുത്ത് വയ്ക്കാം.. ദേവേട്ടനെ വിളിച്ചോട്ടാ.. പല്ലവി തന്റെ സാരി തുമ്പ് അരയിൽ തിരുകി അവർക്കായുള്ള ഭക്ഷണം എടുക്കാൻ തുടങ്ങി.. ആരവൊന്ന് മൂളീ രണ്ടടി മുമ്പിലേക്ക് വച്ച്.. അതേ വേഗത്തിൽ പല്ലവിയുടെ അരികിലേക്ക് വന്ന് " പല്ലു.. നമ്മുടെ ലച്ചുന്റെ നമ്പർ പഴയത് തന്നെയല്ലേ" പല്ലവി അത് കേട്ട് ചിരിച്ച്" കോഴി പിന്നേയും ലച്ചുന്റെ പിന്നാലെ പോകാൻ പോകാണോ" ആ... ഒരു പോക്ക് പോകണം എന്റെ ലച്ചു മോളേ കൂട്ടാൻ.. ലച്ചു മോളേ ആരവേട്ടൻ ഉടനെ എത്താട്ടോ.. പല്ലവി അത് കേട്ട് ഉറക്കെ ചിരിച്ചു" നിങ്ങൾക്കൊരു മാറ്റവും ഇല്ലാല്ലോ എന്റേ ആരവേട്ടാ" ആരവ് അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story