❣️ ദേവപല്ലവി ❣️ ഭാഗം 36

devapallavi

രചന: മുകിലിൻ തൂലിക

ആ ഒരു പോക്ക് പോകണം എന്റെ ലച്ചു മോളേ കൂട്ടാൻ... ലച്ചു മോളേ ആരവേട്ടൻ ഉടനെ എത്താട്ടോ പല്ലവി അത് കേട്ട് ഉറക്കെ ചിരിച്ചു" നിങ്ങൾക്കൊരു മാറ്റവും ഇല്ലാല്ലോ എന്റേ ആരവേട്ടാ.. ആരവ് അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.. ഭക്ഷണം വിളമ്പി വെച്ച് അവർ കഴിക്കാൻ ഇരുന്നു.. ദേവ്നു ആരവ്നും ഭക്ഷണം വിളമ്പി വെച്ച് മാറി നീന്ന പല്ലവിയെ ഒരു നോട്ടം കൊണ്ട് അവിടെ കൊണ്ടെന്ന് ഇരുത്തി ദേവ്.. ഭക്ഷണം കഴിക്കുമ്പോഴും ദേവ്ന്റെ കണ്ണുകൾ പല്ലവിയെ തേടി ചെന്ന് കൊണ്ടേയിരുന്നു.. തന്റെ കാല് നീട്ടി പല്ലവിയുടെ കാലിലൊന്ന് തൊടാൻ ശ്രമിച്ചതും ആരവ് അവന്റെ ചെവിയിൽ " ഡാ.. കാലിന്റെ നഖം കൊണ്ട് മാന്തി, മാന്തി എനിക്കൊണ്ട് പോയിസന്റെ ഇജക്ഷൻ എടുപ്പിക്കോടാ നീ.. കാലെടുത്തു മാറ്റെടാ.." അബദ്ധം പറ്റിയെന്ന് മനസ്സിലായപ്പോൾ ദേവ് അവനേ നോക്കി നന്നായി ഇളിച്ച് കാട്ടി.. " അയ്യാ.. എന്താ കള്ള സഖാവിന്റെ ഒരു ഇളി.. ദേ ഇങ്ങനെ നോക്കി അതിന്റെ ചോര ഊറ്റല്ലേ നീ.. ഞാൻ ദാ.. ഫുഡ് കഴിച്ചു ഇറങ്ങായി.. ഇനി നിങ്ങളായി നിങ്ങളുടെ പാടായി.. കൃത്യം ഒരു മാസം കഴിയുമ്പോൾ ഇവിടെ ഒരു തലകറക്കവും ഛവദ്ദിയൊക്കെ ഉണ്ടാക്കണം.. "

അവനാ പറഞ്ഞത് ദേവ്ന് കത്തിയില്ല.. വായും പൊളിച്ച് നോക്കിയിരിക്കുന്ന ദേവ്ന്റെ വായിലേക്ക് ഒരു പപ്പടം വെച്ച് കൊടുത്ത് ആരവ് കൈകഴുകാൻ എണീറ്റു പോയി.. കുറച്ചു നേരം കൂടി അവരോടൊപ്പം ചിലവഴിച്ച് ആരവ് അവിടെ നിന്നും ഇറങ്ങാൻ നേരം ദേവ് അവന്റെ കയ്യിൽ പിടിച്ച് വീട്ടുമുറ്റത്ത് നിൽക്കുന്ന മാഞ്ചോട്ടിലേക്ക് മാറി നിന്നു.. "ഡാ ആരവേ നീ എന്തോന്നാ നേർത്തെ തലകറക്കത്തിന്റേം ശർദ്ദലിന്റെ കാര്യം പറഞ്ഞേ.." "എന്റെ പൊന്നു ദേവേ ഇപ്പോ നമ്മുടെ നാട്ടിലുള്ള പൊടി കുപ്പികളോട് ചോദിച്ച അവര് പറഞ്ഞു തരൂലോ.. നീ എന്തിനാ എന്റെ കൂട്ടുകാരനാണെനും പറഞ്ഞ് നടക്കുന്നേ.. എൻറെ സൽപേരിന് കളങ്കം ഉണ്ടാക്കാനായി.." ആരവ് തന്റെ തലയിൽ കൈ വെച്ചു.. "ദേ... കോപ്പേ മര്യാദയ്ക്ക് കാര്യം പറഞ്ഞോ.. വെറുതെ എന്നേ ടെംപറാക്കാണ്ട്.." "ആ... ഇത് മാത്രം അവന് അറിയാം.. ഈ വാളെടുത്ത് വെളിച്ചപാടിന്റെ കൂട്ട് തുള്ളാൻ... ഡാ... ഞാൻ പറഞ്ഞത് ഇമ്മടെ മറ്റേതേ" ആരവ് നാണിച്ച് നിലത്തൊന്ന് കളം വരച്ച് നഖമൊന്ന് കടിച്ച് "ഡിങ്കോൾഫിക്കേഷനേ".

"അത് എന്തോന്നാ.. വല്ല ആപ്ലിക്കേഷൻ ആണോ.." ആരവിന്റെ മട്ടും ഭാവവും കണ്ട് ദേവ് കുറച്ചങ്ങ് നീങ്ങി നിന്ന് ഒരു പുരികമുയർത്തി ചോദിച്ചു "ദേ കിടക്കണ് ചട്ടീം കലോം പിന്നേം..എന്റെ പുളിയാമ്പുള്ളി മുത്തപ്പാ... സൽസ്വഭാവികളായ ചേച്ചിമാര് എഴുതിയ അവരുടെ ഇക്കിളിപ്പെടുത്തുന്ന ആത്മകഥകൾ വായിക്കാൻ ഞാൻ വിളിക്കുമ്പോ വരണം.. അത് കേൾക്കാതെ നീ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ മാത്രം വായിച്ച് ഇരുന്നിട്ടാണ് ഇത് പോലെ മന്നിപ്പായത് എന്റെ ദേവേ...നീ ആ ചെവിയിങ് കാണിച്ചേ.." ദേവ് അവനരികിലേക്ക് തന്റെ കാത് അടുപ്പിച്ചു.. ആരവ് അവന്റെ ചെവിയിൽ ആ രഹസ്യം പറഞ്ഞു.. "അയ്യേ.. അത് വേണോ.. അവള് എന്റെ മുമ്പിലേക്ക് വരുന്നത് കൂടി ഇല്ല.. " "ആ.. ഞാൻ ഈ പറഞ്ഞ കാര്യം നീ കൃത്യമായി കൈകാര്യം ചെയ്താൽ പിന്നെ പല്ലവി നിന്നോട് ഇഷ്ടകുറവ് കാണിക്കില്ല.. നീ അവളെ സ്നേഹിക്കുന്നില്ലെന്നുള്ള പവിടെ വിഷമവും മാറും" "അത് എങ്ങനെയാ ആരവേ.. അതും ഇഷ്ടവും തമ്മിൽ എന്താ ബന്ധം.." "ഓഹ് മഹാ പ്രഭു.. അങ്ങയേ നമ്മിച്ചു ഞാൻ നമ്മിച്ചു.. ഡാ സഖാവ് മണുക്കുസേ.."

"മണുക്കുസെന്നോ.. അത് നിന്റെ അമ്മായിഅപ്പൻ"😡🤨 "എന്തിനാടാ എന്റെ ലച്ചുന്റെ അച്ഛനെ വിളിക്കുന്നേ.. അങ്ങേര് ഒരു പാവമല്ലേ.." "അ..അ..ആ... ഇതൊക്കെ എപ്പോൾ.. ഞാൻ അറിഞ്ഞില്ലാല്ലോ" "ഉവ്വാ.. കുഞ്ഞി പിള്ളേർക്ക് അറിയുന്ന ഡിങ്കോൾഫിക്കേഷൻ അറിയാത്തവനാ ഇതൊക്കെ അറിയുന്നേ.. നീ ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേട്ടേ സഖാവേ.." ദേവ് അവൻ പറയുന്നത് കേൾക്കാനായി തന്റെ മുണ്ടൊന്ന് മടക്കി കുത്തി ഷർട്ടിന്റെ കൈ വലിച്ച് കയറ്റി താടിയും തടവി ഒരു ചെവി ആരവിന്റെ വാക്കുകളിലേക്ക് കൂർപ്പിച്ചു നിന്നു.. "നീയും പല്ലവിയും കല്ല്യാണം കഴിച്ചൂന്നല്ലാതെ ജയറാമ്മേട്ടൻ പറഞ്ഞ പോലെ ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകത്തിലേക്കൊന്നും കാര്യങ്ങൾ എത്തിച്ചട്ടില്ലാല്ലോ" ദേവ് ഇല്ലെന്നുള്ള അർത്ഥത്തിൽ തന്റെ ചുമലൊന്ന് കൂച്ചി "അതായത് ദേവേ എന്റെ വീക്ഷണ കോണകത്തിൽ... ഛേ.. വ്യൂ പോയിന്റിൽ പറയാണേൽ.. എല്ലാം നശിച്ച പല്ലവിയ്ക്ക് ഇപ്പോ ഉള്ളിൽ ഒരു പേടിയുണ്ട് നീ അവളെ ഭാര്യയായി അംഗീകരിക്കോന്ന്..ഇത് വരേയുള്ള അങ്ങയുടെ പ്രഹസനവും അങ്ങനെ ആയിരുന്നല്ലോ വിപ്ലവ സിംഹമേ"

ദേവ് അത് ശരിയാണെന്നുള്ള അർത്ഥത്തിൽ തലയാട്ടി "ആ.. അവിടെയാണ് നമ്മുടെ പോയിന്റ്.. നിങ്ങൾക്കിടയിൽ ഈ ഡിങ്കോൾഫിക്കേഷൻ നടന്ന് കഴിഞ്ഞാൽ അവൾക്കൊരു വിശ്വാസമായി നീ അവളെ എല്ലാം അറിഞ്ഞ് സ്നേഹിച്ചു തുടങ്ങി എന്ന്.. അതിന് ഈ അടിസ്ഥാന ഘടകം കൂടിയേ തീരൂ.." "എടാ.. ഞാനതിന്.. എനിക്ക് അനുഭവം ഇല്ലാല്ലോ.." ദേവ് ആരവിന്റെ ഷർട്ടിന്റെ ബട്ടണിൽ പിടിച്ച് വലിച്ച് നാണത്തോടെ പറഞ്ഞു "അയ്യേ.. ഇനി നിനക്ക് ക്ലാസ് തരാൻ അനുഭവ സമ്പത്തും ഈ വിഷയത്തിൽ പാണ്ഡിത്യവുമുള്ള ബസ് സ്റ്റാൻഡ് സരളേച്ചിയെ കൊണ്ട് വന്ന് ക്ലാസ് എടുപ്പിക്കാ.." "ഇതിനെ അങ്ങനെ ക്ലാസ്സ് തരാൻ ആളൊക്കെ ഉണ്ടോ.."🤔 "ഓഹ്.. വയ്യാ എനിക്ക്.. നിന്റെ ഉള്ള പരിജ്ഞാനം വെച്ച് എന്തേലും ചെയ്യടാ പുല്ലേ.. ഇതൊക്കെ പറഞ്ഞ് തരേണ്ട എന്റെ ഒരു അവസ്ഥയേ." ആരവ് തൊഴുതു കൊണ്ട് പറഞ്ഞു.. ദേവ് ഇളിച്ചു കാട്ടി "ഇതേ ഒരു വഴി ഒള്ളൂലേ.." "ആ... പവിടെ ഉള്ളിലെ ആ ഒരു ആശങ്ക മാറണമെങ്കിൽ ഇതേ വഴിയൊള്ളൂ.. പിന്നെ ഞാൻ പോകാണ്.. ആ മേരി ചേച്ചിടെ മോള് ട്യൂഷന് പോകാൻ നേരായി.. ഒന്ന് പോയി ദർശനം കൊടുക്കട്ടേ... ഞാൻ പോട്ടേ.."

"ഏത് നിന്റെ പടിഞ്ഞാറേലേ ആ പത്തിൽ പഠിക്കുന്ന പെൺകൊച്ചോ.. പോയി പോയി നിനക്ക് പ്രായയവും ഒരു പ്രശ്നവുമില്ലാതായോ ആരവേ.." "ഇവിടെ ഏത് സൈസും എടുക്കും.. സഖാവ് പോയി ഞാൻ പറഞ്ഞ കാര്യം റെഡിയാകാൻ നോക്ക്.. എന്നെ ഊതാൻ നിൽക്കാണ്ട്.." അതും പറഞ്ഞ് അകത്തേക്ക് നോക്കി പല്ലവിയോട് യാത്ര പറഞ്ഞ് ആരവ് ഇറങ്ങി.. ആരവ് പോയതിന് ശേഷവും ദേവ് വെരുകിനെ പോലെ മാഞ്ചോട്ടിൽ നടപ്പ് ആരംഭിച്ചു.. "അവൻ പറഞ്ഞത് ശരിയായിരിക്കോ.. എന്റെ സ്നേഹം മനസ്സിലാക്കിക്കാൻ അത് തന്നെയാണോ ഒരു മാർഗ്ഗമുള്ളത്.. ഉം.. ആദ്യം എന്റെ മനസ്സ് അവളെ അറിയിക്കാന്നുള്ളതാണ് പ്രധാനം ബാക്കിയെല്ലാം അതിന്റെ വഴി പോലെ നടക്കട്ടെ.. " ദേവ് വീടിനകത്തേക്ക് കയറി.. പല്ലവി തീൻ മേശ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു.. ദേവ്നെ കണ്ടതും അവൾ ചെയ്തു കൊണ്ടിരുന്ന ജോലി പകുതിക്ക് വച്ച് ഒളിത്താവളത്തിലേക്ക് വലിയാൻ ഒരു ശ്രമം നടത്തി.

"നിൽക്കെടി അവിടെ.. എവിടെയ്ക്കാ നീ ഓടി ഒളിക്കാൻ പോകുന്നേ.." ദേവ് അവളുടെ കയ്യിൽ വലിച്ച് അവളെ തനിക്ക് നേരെ തിരിച്ച് നിർത്തി "ഇനി എന്നെ കാണുമ്പോൾ ഇങ്ങനെ ഓടാൻ നിന്നാൽ ഒരിക്കൽ ഒരു മധുര സമ്മാനം ഏട്ടൻറെ കുട്ടിക്ക് കിട്ടിയത് ഓർമ്മയുണ്ടല്ലോ.. അത് പോലൊന്ന് വച്ചങ്ങ് തരും ഞാൻ.." ദേവ് അവളുടെ ചുണ്ടിലൊന്ന് തട്ടി ഓർമ്മപ്പെടുത്തി.. അത് കേട്ടതും പല്ലവി അവളുടെ ചുണ്ട് പൊത്തിപ്പിടിച്ചു.. "അല്ലേൽ ഇപ്പോ തന്നെ ഒരെണ്ണം ആയാലോ.. ഇടയ്ക്കിടെ നീ മറന്ന് പോയാലോ.." ദേവ് അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി അടുത്തതും പല്ലവി രണ്ട് കൈകൊണ്ടും തന്റെ വായ അമർത്തി പൊത്തിപ്പിടിച്ച് ഓടി.. അവളുടെ പേടിച്ചുള്ള ഓട്ടം കണ്ട് ദേവ് തന്റെ താടിയൊന്ന് തടവി ഉറക്കെ ചിരിച്ചു.. **************** ഒരു ചെറുമയക്കം കഴിഞ്ഞ് ദേവ് ബാൽക്കണിയിൽ ഇരുന്ന് ലാപ്ടോപ്പിൽ ഓഫീസിലെ മെയിൽസും മറ്റും നോക്കി കൊണ്ടിരിക്കുമ്പോഴാണ് പല്ലവി പുറത്തേക്ക് ഇറങ്ങി പോകുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്..

കയ്യിലെ ലാപ് മുൻപിലെ ടേബിലേക്ക് വെച്ചവൻ എണീറ്റു ഇവളിത് എവിടേയ്ക്കാ.. ദേവ് നെറ്റി ചുളിച്ചു പല്ലവി വീടിന്റെ പറമ്പിൽ ഉണ്ടായിരുന്ന കുളത്തിനരികിലേക്കാ പോകുന്നതെന്ന് അവന് മനസ്സിലായിപ്പോൾ ദേവ് പിന്നെയും തന്റെ ലാപ് ടോപ് എടുത്ത് ചെയ്ത് കൊണ്ടിരുന്ന കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.. ഇതേ സമയം പല്ലവി പറമ്പിലെ ജാതി മരത്തിൽ നിന്നൊരു ജാതിക്ക എത്തി പറിച്ച് ഒരു കടിയും കടിച്ച് മൂളിപ്പാട്ടോടെ കുളത്തിനരികിലേക്ക് ചെന്നു.. അവളുടെ ഉള്ളിൽ തന്റെ ഭാരങ്ങൾ ഇറക്കി വച്ചത്തിന്റെ വലിയൊരു സന്തോഷവും സമാധാനവും അല തല്ലുന്നുണ്ട്.. ചെറിയൊരു ആമ്പൽ കുളമായിരുന്നത്.. ഈ സ്ഥലം വാങ്ങിച്ചപ്പോൾ ആ കുളവും ഇവിടെ ഉണ്ടായിരുന്നെന്നും ദേവേട്ടൻ അത് കൊണ്ടാണ് ഈ സ്ഥലം വാങ്ങിക്കാൻ കാരണമെന്നും ഒരിക്കൽ അമ്മയോടൊപ്പം ഇവിടേക്ക് വന്നപ്പോൾ അമ്മ പറഞ്ഞത് അവളുടെ ഓർമ്മയിൽ തെളിഞ്ഞു.. ആ സ്ഥലം വാങ്ങിയിരുന്നപ്പോൾ ആ കുളം എങ്ങനെ ആയിരുന്നോ അത് പോലെ തന്നെയാണ് ദേവ് അത് നിലനിർത്തിയത്..പടവുകളോ ചുറ്റു മതിലോ ഒന്നും കെട്ടിയിരുന്നില്ല..

കുളത്തിനരികിൽ ഇരിക്കാൻ രണ്ട് വലിയ പാറകല്ലുകളിൽ ഇരിപ്പിടം ഒരുക്കിയിരുന്നു.. പല്ലവി അതിലൊന്നിൽ ഇരുന്ന് തന്റെ കാലുകൾ കുളത്തിലെ തണുത്ത വെള്ളത്തിലേക്ക് താഴ്ത്തി വെച്ചു.. കാലിലൂടെ പടർന്നുകയറിയ തണുപ്പ് അവളുടെ മനസ്സ് തണുപ്പിച്ചു.. തന്റെ സാരി പാദത്തിൽ നിന്നും ഒരൽപ്പം ഉയർത്തി വെച്ച് കാലുകൾ പതിയെ വെള്ളത്തിലിട്ട് അടിച്ച് കൊണ്ടിരുന്നു.. വല്ലാത്തൊരു സന്തോഷം അവളുടെ ഉള്ളിൽ അലതല്ലിയിരുന്നു.. ഒന്ന് കുനിഞ്ഞ് തന്റെ കൈക്കുമ്പിളിൽ നിറയെ വെള്ളമെടുത്തവൾ മാനത്തേക്ക് വീശിയെറിഞ്ഞ് അതിൽ നനഞ്ഞു.. പല്ലവി പോയിട്ട് ഒരുപാട് നേരം ആയതിനാൽ ദേവ്ന് ചെയ്യുന്ന ജോലിയിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല.. ഇടയ്ക്കിടെ പല്ലവി പോയ വഴിയെ അവന്റെ കണ്ണുകൾ അന്വേഷണം നടത്തി കൊണ്ടിരുന്നു.. മനസ് അവളുടെ അരികിലേക്ക് അവനേ തള്ളി കൊണ്ടിരിക്കാണ്.. ദേവ് ലാപ്ടോപ് ഷഡൗൺ ചെയ്ത് എണീറ്റു.. ഉടുത്തിരുന്ന മുണ്ട് കുടഞ്ഞൊന്നുടുത്ത് അവൻ പറമ്പിലേക്ക് ഇറങ്ങി പല്ലവി പോയ വഴിയെ നടന്നു.. ****************

പല്ലവി കുളത്തിലെ വെള്ളത്തിൽ കളിക്കുന്നതിനിടയിലാണ് വെള്ളാമ്പലുകളുടെ കൂട്ടത്തിൽ വിരിഞ്ഞു നിന്നിരുന്ന നീലാമ്പാൽ അവൾ കണ്ടത്.. അത് പറിക്കാനായി പല്ലവി ഇരുന്നിരുന്ന പാറയിൽ നിന്ന് എണീറ്റതും നനഞ്ഞ പാദങ്ങൾ ചവിട്ട് കിട്ടാതെ തെന്നി അവൾ വെള്ളത്തിലേക്ക് വീഴാൻ പോയി.. അവൾ വീഴും മുൻപേ ദേവ്ന്റെ ഉറച്ച കരങ്ങൾ അവളുടെ ഇടുപ്പിൽ മുറുകെ പിടിച്ച് അവളെ കരയിലേക്ക് വലിച്ചതും ഒപ്പമായിരുന്നു.. പക്ഷേ കുളത്തിന് കരയോരം ആകെ ചെളി കൂടി കിടന്നതിനാൽ ദേവിനും തന്റെ കാൽ ഇടറി അവളോപ്പം അവനും വെള്ളത്തിലേക്ക് വീണു.. രണ്ട് പേരും കെട്ടിപ്പുണർന്ന് വെള്ളത്തിൽ മുങ്ങി നിവർന്നു..അപ്പോഴും പല്ലവിയെ അവൻ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു.. പല്ലവിയേയും കൊണ്ട് അവൻ നീന്തി കുളത്തിന്റെ ആഴമില്ലാത്തിടത് ഇറക്കി..

ഉച്ചി മുതൽ പാദം വരെ ഇരുവരും നനഞ്ഞു.. ദേവ്ന്റെ പിടിയൊന്ന് അയഞ്ഞതും പല്ലവി നനഞ്ഞ് തന്റെ ദേഹത്തോട് ഒട്ടി ചേർന്ന സാരിയും ഒതുക്കി പിടിച്ച് കുളത്തിന് കരയിലേക്ക് കയറാൻ ഒരുങ്ങിയതും ദേവ് അവളുടെ കയ്യിൽ പിടിച്ച് വലിച്ച് തന്റെ നെഞ്ചിലേക്കിട്ടു.. ദേവ്ന്റെ ആ പ്രവർത്തിയിൽ പല്ലവി ഒന്ന് ഞെട്ടിയെങ്കിലും പതിയെ വിരിയാൻ വെമ്പി നിൽക്കുന്ന താമരമുട്ട് പോലുള്ള മിഴികൾ ഉയർത്തി ദേവ്നെ നോക്കി.. ദേവ് അവളുടെ നനഞ്ഞ് കരിമഷി പടർന മിഴികളിലേക്കും നിറം തേച്ച് ചുവപ്പിക്കാത്ത ചെഞ്ചുണ്ടിലേക്കും നോക്കി കൊണ്ടിരുന്നു.. അവന്റെ ഈറനായ മുടി നെറ്റിയിലേക്ക് വീണ് കിടന്ന് വെള്ളം ഒഴുകുന്നുണ്ട്... ചുണ്ടിലൊരു ചിരിയോടെ പല്ലവിയുടെ നനഞ്ഞൊട്ടിയ സാരി വിടവിലൂടെ തെളിഞ്ഞു കാണുന്ന വയറിലേക്കവന്റെ ഇരു കൈകളും സ്ഥാനം പിടിച്ച് അവിടമാകെ ഓടി നടക്കാൻ തുടങ്ങിയിരുന്നു.. നാണത്തിൽ പൊതിഞ്ഞൊരു ഞെട്ടലോടവൾ കൂമ്പിയ മിഴികൾ താഴ്ത്തി ഒന്ന് കുറുകി അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നു..

പെട്ടെന്ന് എന്തോ ഓർത്ത് അവനിൽ നിന്നും അകന്ന് മാറാൻ ശ്രമിച്ച അവളെ ദേവ് അവളുടെ ഇടുപ്പിൽ അമർത്തിപ്പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു.. ഒരു വിരലാൽ അവളുടെ പൂമുഖം ഉയർത്തിപ്പിടിച്ച് കൂമ്പി അടച്ചിരുന്ന മിഴികളിൽ അമർത്തി ചുംബിച്ചു.. ദേവ്ന്റെ ആ ചുംബനം ഏറ്റു വാങ്ങി അവളൊന്നു പിടഞ്ഞു.. അവന്റെ ചുണ്ടുകൾ അവളുടെ നാസിക തുമ്പിലും തുടുത്ത കവിളിലും താടിയിലും തന്റെ ചുംബന മുദ്ര പതിപ്പിച്ച് അവസാനം അതിൻറെ യാത്ര അവളുടെ ചെഞ്ചുണ്ടിൽ അവസാനിപ്പിച്ചു... ദീർഘമായ ചുംബനം.. ഇരുവരും അതിൽ അലിഞ്ഞു ചേർന്നു.. പരസ്പര മൽസരമോ രക്ത ചുവയോ പടർത്താതെ ഇരുവരും സ്നേഹം പകർന്നു.. അവസാനം ശ്വാസം വിലങ്ങിയപ്പോൾ ഇരുവരും വിട്ടകന്നു.. പല്ലവി നന്നേ കിതയ്ക്കുന്നുണ്ടായി.. എങ്കിലും ദേവ് അവളെ തന്നിൽ നിന്നും വിട്ടകറ്റാതെ നെഞ്ചോട് ചേർത്തു പിടിച്ച് അവളുടെ കഴുത്തിലൊന്ന് കടിച്ചു.. ശേഷം അവളെ പതിയെ തിരിച്ചു നിർത്തി നനഞ്ചൊട്ടിയ അവളുടെ കേശഭാരം ഒരു കയ്യാൽ ഒതുക്കി വച്ച് പിൻകഴുത്തിലെ അവളുടെ മറുകിൽ തന്റെ ദന്തങ്ങളാൽ സുഖമുള്ള നോവ് പടർത്തി...

നനഞ്ഞിരിക്കുന്നതിനാൽ ഇരുവരും വിറയ്ക്കുന്നുണ്ടെങ്കിലും വികാരങ്ങളുടെ തള്ളിക്കയറ്റം അവരുടെ ഉടലിനെ ചൂട് പിടിപ്പിച്ചിരുന്നു.. ദേവ് അവളുടെ അണിവയറിൽ ചുറ്റിപിടിച്ച് അവളുടെ കാതിൽ പതിയെ " I love you പല്ലവി ❣️.. ഈ ഉടലിൽ നിന്ന് പ്രാണൻ വിട്ടകന്നാലും ഇനി എത്ര ജന്മങ്ങൾ നമുക്കീ ഭൂമിയിൽ ഒരു പുനർജന്മം ഉണ്ടാകുന്നോ അപ്പോഴെല്ലാം എനിക്ക് കൂട്ടായി നീ മതി പല്ലവി.. ഈ സഖാവിന്റെ കരളുറച്ച മറുപടിയ്ക്കായി ഒരുപാട് സഹിച്ച് ഒരു ജന്മം മുഴുവൻ എനിക്ക് നൽകാനായി കാത്തിരുന്നില്ലേ എന്റെ പെണ്ണ്.. ഇനി നീയാണ് പെണ്ണേ ഈ ദേവ്ന്റെ ലോകം.. ഈ ഉടലിലെ ജീവന്റെ കേന്ദ്രം.. പല്ലവി ഇല്ലാതെ ഈ ദേവ് ഇല്ല.. എന്റെയാണ് നീ എന്റെ മാത്രം പല്ലവി.. ഈ സഖാവിന്റെ മാത്രം പ്രിയ സഖി... എന്റെ ചങ്കിലെ ചോരയിൽ തൊട്ട് ഭഗവാനെയും എന്റെ ആദർശങ്ങളേയും സാക്ഷിയായി ഞാൻ ചാർത്തി തന്നതാണീ താലിയും നിന്റെ നെറ്റിയിലെ സീമന്തവും.. അതിന് കാവലായി എന്നും ഈ സഖാവിന്റെ കരളുറപ്പുണ്ടാകും.. നമ്മൾ തമ്മിലുള്ള മനസ്സിന്റെ അകലം ഈ നിമിഷം ഇവിടെ അവസാനിക്കുകയാണ്.. ഇനി ദേവും പല്ലവിയും ഇല്ല..

❣️ദേവപല്ലവി❣️യെ ഒള്ളൂ...നമ്മൾ ഇരുവരുടെയും ഹൃദയങ്ങൾ ചേർത്ത് വച്ച് മിടിക്കുന്ന ❣️ദേവപല്ലവി❣️" ദേവ് ഒരിക്കൽകൂടി അവളുടെ പിൻകഴുത്തിലെ മറുകിൽ തന്റെ ചുണ്ടുകൾ ചേർത്തു.. ദേവ്ന്റെ വാക്കുകൾ പല്ലവിയുടെ ഉള്ളിൽ ഒരു പൂമഴ തന്നെ പെയ്യിച്ചു.. സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളാൽ അവളൊന്നു തേങ്ങി ദേവ്ന് നേരേ തിരിഞ്ഞ് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വച്ച് ഇത്രയും നാളും താൻ അനുഭവിച്ച് തീർത്ത എല്ലാ ദുരിതങ്ങളും ഒരു കണ്ണീർ മഴയായി അവന്റെ നെഞ്ചിലേക്ക് പെയ്തിറക്കി.. ദേവ് അവന്റെ ഇരു കൈകളാൽ അവളെ പുണർന്ന് അവൾക്ക് ചുറ്റും സംരക്ഷണത്തിന്റെ കരവലയം തീർത്ത് അവളുടെ എല്ലാ വേദനകളേയും ദുരിതങ്ങളേയും തന്റെ നെഞ്ചിലേക്ക് ഏറ്റുവാങ്ങി.. കാലം തെറ്റി പെയ്ത മഴയേ പോലെ ഒരുപാട് നേരം ആർത്തലച്ച് പെയ്യ്ത് പല്ലവി ഒന്ന് ശാന്തമായപ്പോൾ ദേവിൽ നിന്നും വിട്ടകന്നു.. നനഞ്ഞൊട്ടിയ സാരിയുമായി അവന് മുന്പിൽ നിൽക്കാൻ അപ്പോൾ അവൾക്ക് നാണം തോന്നി.. തന്റെ കൈകൾ ഇരു വശത്തേക്കും പിണച്ച് അവൾ മാറിന് മേൽ മറ തീർത്ത് താഴേക്ക് ഇരുന്നു.. അവളുടെ നാണത്തിന്റെ കാര്യം മനസ്സിലായ ദേവ് അവളേ നോക്കിയൊന്ന് ചിരിച്ച് തന്റെ ഷർട്ട് ഊരി അവളെ പുതപ്പിച്ചു അവളെ പിടിച്ചെണീപ്പിച്ച് തന്റെ നെഞ്ചോരം ചേർത്ത് പിടിച്ച് വീട്ടിലേക്ക് നടന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story