❣️ ദേവപല്ലവി ❣️ ഭാഗം 37

devapallavi

രചന: മുകിലിൻ തൂലിക

കാലം തെറ്റി പെയ്ത മഴയേ പോലെ ഒരുപാട് നേരം ആർത്തലച്ച് പെയ്യ്ത് പല്ലവി ഒന്ന് ശാന്തമായപ്പോൾ ദേവിൽ നിന്നും വിട്ടകന്നു.. നനഞ്ഞൊട്ടിയ സാരിയുമായി അവന് മുന്പിൽ നിൽക്കാൻ അപ്പോൾ അവൾക്ക് നാണം തോന്നി.. തന്റെ കൈകൾ ഇരു വശത്തേക്കും പിണച്ച് അവൾ മാറിന് മേൽ മറ തീർത്ത് താഴേക്ക് ഇരുന്നു.. അവളുടെ നാണത്തിന്റെ കാര്യം മനസ്സിലായ ദേവ് അവളേ നോക്കിയൊന്ന് ചിരിച്ച് തന്റെ ഷർട്ട് ഊരി അവളെ പുതപ്പിച്ചു അവളെ പിടിച്ചെണീപ്പിച്ച് തന്റെ നെഞ്ചോരം ചേർത്ത് പിടിച്ച് വീട്ടിലേക്ക് നടന്നു.. **************** രാത്രി ഭക്ഷണം കഴിച്ച് ദേവ് തന്റെ ബെഡിൽ കിടക്കുകയാണ്.. തന്റെ മനസ്സ് പല്ലവിയുടെ മുന്പിൽ തുറന്നു കാണിച്ചതിന്റെ ഉണർവ്വും ഉന്മേഷവും അവനിൽ കാണാം.. കിടന്നിട്ട് പറ്റാതെ അവൻ ബെഡിൽ എണീറ്റിരുന്നു.. എന്നിട്ടും ഒരു സമാധാനം ഇല്ല.. റൂമിലൂടെ അങ്ങോട്ടും മിങ്ങോട്ടും നടന്ന് വാതിൽ തുറന്ന് പല്ലവി വരുന്നുണ്ടോന്ന് നോക്കും.. അടുക്കളയിലെ തട്ടും മുട്ടും കേട്ടപ്പോൾ മനസ്സിലായി അവൾ പണിയിലാണെന്ന്..

ഇല്ലാത്ത ക്ഷമയുണ്ടാക്കി അവൻ പിന്നെയും ബെഡിൽ വന്ന് കിടന്നു.. ഇടയ്ക്കിടെ പല്ലവി വരുന്നുണ്ടോന്ന് പുറത്തേക്ക് നോക്കി കൊണ്ടിരുന്നു.. കാണാനില്ല.. നെറ്റിയിലേക് ഒരു കൈ കയറ്റി വച്ച് കാലിൽ ഒരു കാൽ കയറ്റി വച്ചത് പ്രത്യേക താളത്തിൽ ചലിപ്പിക്കുന്നുണ്ട്.. അവന്റെയുളിൽ അല തല്ലുന്ന സന്തോഷം എങ്ങനെയൊക്കെ പ്രകടിപ്പിക്കണമെന്ന് അവന് അറിയാതെയായി.. ഇവളെന്താ വരാത്തെ.. ദേവ് ക്ലോക്കിലേക്ക് നോക്കി.. സമയം 12 മണി കഴിഞ്ഞിരിക്കുന്നു.. "ഇത്ര നേരമായിട്ടും അവളുടെ പണി കഴിഞ്ഞില്ലേ.. ഇനി ഇങ്ങോട്ട് വരാതെയാണോ.. അവളോട് ഞാൻ എന്റെ മനസ്സ് അറിയിച്ചതല്ലേ എന്നിട്ടും എന്നോട് അകലം പാലിച്ച് ഈ മുറിയിലേക്ക് വരാതെ ഇരിക്കാനാണോ ഭാവം.. അവളെ ഇന്ന് ഞാൻ" ദേവ് രണ്ടും കൽപ്പിച്ച് റൂമിന് പുറത്തേക്കിറങ്ങി നേരെ അവളുടെ റൂമിലേക്ക് പോയി..

റൂമിന്റെ വാതിൽ തുറന്നു നോക്കിയപ്പോൾ പല്ലവി അവിടെ കിടന്ന് ഉറങ്ങുന്നു.. ദേവ് അവളെ ഒരു പുരികമുയർത്തി നോക്കി ശേഷം തന്റെ മുണ്ട് മടക്കി കുത്തി ഷർട്ടിന്റെ കയ്യും ചുരുട്ടി കയറ്റി പല്ലവിയ്കരിലേക് ചെന്നു.. ഒരു വട്ടം കൂടി അവളുടെ മുഖത്തേക്ക് നോക്കി തന്റെ ഇരു കൈകളിൽ അവളേ കോരിയെടുത്ത് അവൻ പുറത്തേക്ക് നടന്നു.. ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന പല്ലവി തന്നെയും എടുത്ത് കൊണ്ട് ഗോവണി കയറുന്ന അവനെ കണ്ട് കുതറി ഇറങ്ങാൻ നോക്കി.. " എന്റെ കയ്യിൽ നിന്ന് ഇറങ്ങാൻ നോക്കിയാൽ അപ്പോ പിടിച്ച് ഞാൻ ഉമ്മ വയ്ക്കും പവി..പിന്നെ പറഞ്ഞില്ല അറിഞ്ഞില്ലാന്ന് പറയരുത്.." അവൻ പറഞ്ഞത് കേട്ട് പല്ലവി അവനെ നോക്കി തന്റെ വായ പൊത്തി.. ദേവ് അവളുടെ മുഖത്തേക്ക് നോക്കി ന്ത്യേ മ്മ്മ്ച്ചും ആ.. എങ്കിൽ അവിടെ അടങ്ങി കിടക്കടി.. തന്റെ കപട ദേഷ്യത്തിനുള്ളിലും ചുണ്ടിന്റെ ഒരു കോണിൽ ചിരി പടർത്തിയവൻ പല്ലവിയെ കൊണ്ട് മുറിയിലേക്ക് കയറി.. അവളെ തന്റെ ബെഡിലേക്ക് കിടത്തി..

ദേവ് തിരിഞ്ഞു വാതിലടക്കാൻ പോയ തക്കത്തിന് പല്ലവി ബെഡിൽ നിന്ന് എണീക്കാൻ പോയതും.. " ഞാൻ പറഞ്ഞത് മറന്നോ പവി നീ.. ഇനി പ്രവർത്തിച്ച് കാണിക്കണോ" "മഹാദേവ.. മൂരാച്ചി സഖാവിന് തലയ്ക്ക് പിറകിലും കണുണ്ടോ" പല്ലവി പിറുപിറുത്തു "അതേ പവി ഈ മൂരാച്ചി സഖാവിന് നിന്റെ മഹാദേവൻ അങ്ങനെ ഒരു കഴിവും കൂടി തന്നിട്ടുണ്ട്.. ന്ത്യേ." ദേവ് കതകടച്ച് കതകിൽ ചാരി കൈകെട്ടി നിന്ന് പല്ലവിയെ നോക്കിക്കൊണ്ട് തന്റെ ഒരു പുരികമുയർത്തി ചോദിച്ചു.. "മഹാദേവാ നിനക്കിപ്പോ പണ്ടത്തെ സ്നേഹമൊന്നും ഇല്ലാട്ട എന്നോട്.. എനിക്കുള്ള പണി ഓൺ ദ സ്പോട്ടിൽ തരുന്നുണ്ട് നീ" പല്ലവി കണ്ണ് മിഴിച്ചു "എന്തോന്ന എന്റെ കുട്ടി കണ്ണ് മിഴിച്ചു അട്ടം നോക്കി പറയുന്നേ.. കിടക്കണില്ലേ.. ഇനി ദേവേട്ടൻ അരികിൽ വന്ന് താരാട്ട് പാടി ഉറക്കണോ എന്റെ പവിയെ" മ്മ്മ്ച്ചും.. "ആ എങ്കിൽ ഇത്തിരി അങ്ങ് നീങ്ങി കിടന്നേ ഏട്ടനും ചാച്ചട്ടേ" പല്ലവി വേഗം കട്ടിലിന്റെ ഒരു ഓരത്തേക്ക് നീങ്ങി കിടന്നു.. അവളുടെ പിടപ്പിടപ്പ് കണ്ട് ദേവ്ന് ചിരി വന്നു.. അവൻ അവൾക്കരികിലേക്ക് കിടന്ന് അവളുടെ വയറിൽ ചുറ്റിപ്പിടിച്ച് വലിച്ച് തന്റെ നെഞ്ചിലേക്ക് കിടത്തി...

അവളുടെ നെറ്റിയിൽ ഉമ്മ വച്ച് അവളുടെ നീണ്ട മുടിയിഴകളിൽ തഴുകാൻ തുടങ്ങി.. പല്ലവി ആദ്യമൊന്ന് പകച്ചെങ്കിലും അവന്റെ നെഞ്ചിലെ ചൂടിലേക്കവൾ മുഖം പൂഴ്ത്തി ആ ലാളന ഏറ്റി വാങ്ങി കിടന്നു.. പവി... ഉം... "നിനക്ക് എന്നോട് ദേഷ്യമുണ്ടോ.. ഈ ദേവേട്ടനോട് വെ...." അവന്റെ വാക്കുകൾ മുഴുവിക്കും മുന്പേ പല്ലവീ അവന്റെ വായ പൊത്തി.. "എന്റെ ഏട്ടനെ ഞാൻ വെറുക്കോ.. ഏട്ടനല്ലാതെ വേറെ ആരാ എനിക്കുള്ളത്.. ഇത്രത്തോളമൊന്നും ഈ ഞാൻ ആഗ്രഹിച്ചട്ടില്ല ദേവേട്ടാ.. പ്രാണൻ വിട്ടകലുന്നതും ഈ മുഖം കണ്ട് കൊണ്ടായിരിക്കണം.. അതേ എനിക്ക് വേണ്ടിയിരുന്നുള്ളൂ.. ഇന്ന് ഈ നിമിഷം ഈ ലോകത്ത് ഏറ്റവുമധികം സന്തോഷിക്കുന്നത് ഞാൻ മാത്രമായിരിക്കും ഏട്ടാ.. എനിക്ക് ഒരിക്കലും കിട്ടില്ലെന്ന് കരുതിയ എന്റെ ദേവേട്ടന്റെ സ്നേഹം എനിക്ക് കിട്ടിയില്ലേ.. അത് മതി ഈ പല്ലവിയ്ക്ക്.. പക്ഷേ, ഇനി.. ഇനിയും എന്നെ വെറുക്കല്ലേ ഏട്ടാ.. ഇനിയും ദേവേട്ടന്റെ അവഗണന എനിക്ക് സഹിക്കാൻ സാധിക്കില്ല.. " ഒരു തേങ്ങലോടെ പല്ലവി അവനെ ഇറുകെ പുണർന്നു..

തന്റെ നെഞ്ചിൽ കണ്ണീരിന്റെ നനവ് പടർന്നതും ദേവ് അവളുടെ മുഖം പിടിച്ചുയർത്തി രണ്ട് കണ്ണിലും അമർത്തി ചുംബിച്ചു.. " ഇനി ഈ കണ്ണുകൾ നിറയരുത് പവി.. അതിന് ഞാൻ സമ്മതിക്കില്ല.. ഒരു ജന്മം കരയാനുള്ളത് എന്റെ പെണ്ണ് കരഞ്ഞ് തീർത്തിട്ടുണ്ട്.. ഇനി മതി.. ഇനി എന്റെ പെണ്ണിന് എന്നും സന്തോഷം തന്നെയായിരിക്കും അത് ഈ ദേവേട്ടൻ നെഞ്ചിൽ തൊട്ട് തരുന്ന വാക്കാണ്.. കണ്ണിലൊരു കരട് പോയി പോലും ഈ കണ്ണുകൾ ഈറനാകരുത്" ദേവ് അവളുടെ കണ്ണീര് തുടച്ചു.. പല്ലവി അവന്റെ നെഞ്ചിൽ തല വെച്ച് കിടന്ന് അവിടൊരു ഉമ്മ കൊടുത്തു.. "അല്ലാ പവി ഇനി എങ്ങനെയാ കാര്യങ്ങൾ.. " ദേവൊരു കുസൃതി ചിരിയോടെ ചോദിച്ചു എന്ത് കാര്യങ്ങളാ ദേവേട്ടാ.. നമ്മുടെ കല്ല്യാണം കഴിഞ്ഞിട്ട് എത്ര നാളായി പെണ്ണേ.. ഇന്നേക്ക് കൃത്യം 95 ദിവസങ്ങളായി ഏട്ടാ... പല്ലവി അപ്പോൾ തന്നെ മറുപടി പറഞ്ഞു ആ അപ്പോൾ മൂന്ന് മാസം കഴിഞ്ഞിരിക്കുന്നു.. എന്നും ഇങ്ങനെ നടന്നാൽ മതിയോ.. കാര്യ പരിപാടികളിലേക്ക് കടക്കണ്ടേ.. ന്ത്യേ കാ...കാര്യ പരിപാടികളോ.. പല്ലവി ഒന്ന് വിക്കി..

അവളുടെ ഹൃദയം പട പടാന്ന് മിടിക്കുന്നുണ്ട്.. അത് എന്റെ പവി മോൾക്ക് തീരെ മനസ്സിലായില്ലാന്ന് ഈ നെഞ്ചിടിപ്പ് കേട്ടാൽ അറിയാട്ടോ... ദേവേട്ടാ.. അത്.. ഞാൻ.. എനിക്ക്.. പല്ലവി ഒന്ന് പരുങ്ങി ഉം.. എനിക്ക് മനസ്സിലാകും പെണ്ണേ നിന്റെ മനസ്സ്.. പെട്ടെന്ന് അത്തരം ഒരു കാര്യത്തിന് നീ ഒരുക്കമല്ലാന്ന്.. നിനക്ക് ഉണ്ടായ അനുഭവങ്ങൾ അങ്ങനെയാണല്ലോ.. സാരമില്ല.. ഞാൻ കാത്തിരുന്നോളം... പക്ഷേ ഏട്ടനെ നീ വല്ലാതെ കഷ്ടപ്പെടുത്തരുത്..കേട്ടാ.. ഒരുപാട് വൈകിയാൽ ഭാര്യയെ പീഡിപ്പിക്കുന്ന ഭർത്താവാകും ഞാൻ.. ഏട്ടനെ കൊണ്ട് അങ്ങനെ ചെയ്യിക്കല്ലേ എന്റെ പവി..." ദേവ് അവളുടെ മൂക്കിന്റെ തുമ്പിൽ ഒന്ന് വലിച്ച് കൊണ്ട് പറഞ്ഞു.. പല്ലവി നാണിച്ച് അവന്റെ നെഞ്ചിൽ തന്റെ മുഖം പൂഴ്ത്തി.. അവൻ ഒരു ചിരിയോടെ അവളേ ഒന്നും കൂടി തന്റെ നെഞ്ചിലേക്ക് ചേർത്ത് കെട്ടിപ്പിടിച്ചു.. പവി... എന്തേ ഏട്ടാ.. ഇനി നീ വേറൊരു മുറിയിലും പോയി കിടക്കരുത്ട്ടാ.. ഉം.. ഈ മുഖം കണിക്കണ്ട് വേണം എനിക്ക് ഉണരാൻ.. ഈ മുഖം കണ്ട് വേണം എനിക്ക് ഉറങ്ങാൻ.. മനസ്സിലായോ എന്റെ പവിക്ക്.. ഉം..

അവൻ അവളെ മുറുക്കെ കെട്ടിപ്പിടിച്ച് നെറുകയിൽ അമർത്തി ചുംബിച്ചു.. "നിനക്ക് പറഞ്ഞറിയിക്കാൻ സാധിക്കാത്ത വല്ലാത്തൊരു സുഗന്ധമുണ്ട് പവി.. എന്റെ എല്ലാ കെട്ടും ഇപ്പോ തന്നെ പൊട്ടുന്ന തോന്നുന്നേ.. ചതിക്കല്ലേ ഭഗവാനേ നീ.." ദേവ് നെഞ്ചിൽ കൈ വച്ച് പല്ലവി അവന്റെ നെഞ്ചിൽ കിടന്ന് കുണുങ്ങി ചിരിച്ചു..അവന്റെ ഹൃദയഗാനം കേട്ട് തന്റെ മിഴികൾ അടച്ച് നിദ്രയ്ക്കായുള്ള വഴി തുറന്നു കൊടുത്തു.. കുറേയേറെ സമയത്തിന് ശേഷം ഇരുവരുടേയും ഹൃദയത്താളം ഒന്നായ് മിടിച്ചവർ ഉറക്കത്തിലേക്കു വഴുതി വീണു.. സുഖനിദ്രയുടെ വേളയിൽ തന്റെ ഫോണിലേക്ക് അടുത്തടുത്തു വന്ന് കൊണ്ടിരിക്കുന്ന മേസേജ് ടോൺ കേട്ടാണ് ദേവ് കണ്ണ് തുറന്നത്.. പല്ലവിയെ എണീപ്പിക്കാതെയവൻ ഒരു കയ്യാൽ അവളെ ചുറ്റിപിടിച് മറു കയ്യാൽ ഫോണെടുത്ത് വാട്ട്സ്ആപ്പ് ഓപ്പണാക്കി.. തനിക്ക് വന്ന മെസേജ് കണ്ട് ദേവ് ഞെട്ടി തരിച്ചു.. ഉറക്ക ചടവ് ഉള്ള അവന്റെ കണ്ണുകൾ ആ കാഴ്ച കണ്ട് തുറിച്ചു.. അവനും പല്ലവിയും കുളത്തിൽ ഒരുമിച്ച് നിന്ന നിമിഷങ്ങൾ ആരോ ഫോട്ടോ എടുത്തിരിക്കുന്നു..

ദേവ് പല്ലവിയെ തന്റെ നെഞ്ചിൽ നിന്നും മാറ്റി കിടത്തി തന്റെ ഫോണുമായി എഴുന്നേറ്റു.. കുളക്കരയിൽ നടന്ന എല്ലാ കാര്യങ്ങളും ഫോട്ടോയിൽ പകർത്തിട്ടുണ്ട്.. ദേവ് ഒരു വിറയലോടെ ഓരോ ഫോട്ടോകളും തുറന്ന് നോക്കാൻ തുടങ്ങി.. 20 ഫോട്ടോയിലധികമുണ്ട്.. ദേവ് ആ ഫോട്ടോആ വേഗത്തിൽ മുകളിലേക്ക് സ്ക്രോൾ ചെയ്തു.. ഫോട്ടോ മാത്രം അല്ല ഒരു വോയിസ് നോട്ട് കൂടിയുണ്ട്.. ചുണ്ടിൽചെറു പുഞ്ചിരിയുമായി ഉറങ്ങുന്ന പല്ലവിയെ ഒന്ന് തിരിഞ്ഞ് നോക്കിയവൻ ശബ്ദമുണ്ടാകാതെ ബാൽക്കണി ഡോർ തുറന്ന് അവിടേക്ക് ഇറങ്ങി.. ആ വോയിസ് നോട്ട് ഓപ്പൺ ചെയ്തു.. " ഇത് നിനക്കുള്ള എന്റെ ഓർമ്മപ്പെടുത്തലാണ് ദേവേ.. എന്റെ കണ്ണുകൾ നിങ്ങളെ വിടാതെ പിന്തുടരും എന്നറിയിക്കാൻ.. ഇത്ര ദിവസം ഞാൻ സമാധാനത്തിൽ ആയിരുന്നു.. പല്ലവിയോട് നിനക്കൊരു താൽപര്യം ഉണ്ടായിരുന്നില്ല എന്ന ആശ്വാസത്തിൽ.. ഇന്ന് പക്ഷേ അതിലൊക്കെ മാറ്റമുണ്ടായി.. അതെനിക്ക് സഹിക്കുന്നില്ല ..പല്ലവി അവൾ എന്റെയാ.. അവളുടെ മേൽ ഇഷ്ടത്തോടുള്ള നിന്റെ നോട്ടം വീണാൽ പോലും അന്ന് നിന്റെ അവസാനമായിരിക്കും.. ഇപ്പോഴും ഒരു പൂവ് പോലെ പരിശുദ്ധയായ പല്ലവിയെ എല്ലാവരുടെയും മുൻപിൽ നശിച്ചവളായി മുദ്ര കുത്തിയത് എന്റെ ബുദ്ധിയാണ് ദേവ്..

എനിക്ക് സ്വന്തമാക്കാനായി ഞാൻ നടത്തിയ നാടകം.. നിന്റെ ശ്രദ്ധയൊന്ന് പാളുന്ന നിമിഷം അവളേം കൊണ്ട് ഞാൻ കടന്നിരിക്കും.. നീ ഒന്ന് കൂടി കുറിച്ച് വച്ചോ.. പല്ലവി അവൾ എന്റെയാ.. " താൻ എന്താ കേട്ടതെന്ന് ദേവ്ന് വിശ്വസിക്കാൻ സാധിച്ചില്ല.. ആ നമ്പറിലേക്ക് അവൻ തിരികെ വിളിച്ചു.. അത് സ്വിച്ച്ഡ് ഓഫ് ആയിരുന്നു.. ആ അക്കൗണ്ട് ഡീറ്റെയിൽസ് പരിശോധിച്ചു.. ഒരു വിവരവും കിട്ടിയില്ല.. ദേവ് നിരാശയോടെ തന്റെ മുടിയൊന്ന് വലിച്ചു.. മറഞ്ഞിരുന്ന് ഞങ്ങളുടെ ജീവിതത്തിൽ കളിക്കുന്നത് ആരാണ്.. അയാൾ എന്താ പറഞ്ഞത് എന്റെ പവി പരിശുദ്ധ ആണെന്നല്ലേ.. അവൾക്കൊരു കളങ്കവും പറ്റിയിട്ടില്ലെന്ന് അല്ലേ.. അവന്റെ പെണ്ണോ..പന്ന നായിന്റെ മോനേ ഇനി എന്റെ പല്ലവിയെ നിന്റെയെന്ന് പറഞ്ഞാൽ നിന്നെ കാണുന്ന നിമിഷം ആ നാവ് ചവിട്ടി പറിക്കും. ഈ ദേവ് മോഹൻ.. എന്റെ കണ്ണ് വെട്ടിച്ച് എന്റെ പെണ്ണിനെയോന്ന് നീ തൊട്ട് നോക്ക്..

ദേവ് ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി തൂണിൽ ഇടിച്ചു.. ആരവ്നെ വിളിച്ച് പറഞ്ഞലോ..വേണ്ട നേരം ഇത്ര ആയില്ലേ.. നാളെ അവനെ നേരിട്ട് കാണാം.. ഇത് ഏത് പന്ന മോനാണേലും നിന്റെ അവസാനത്തിനുള്ള കുഴി നീ തന്നെ തോണ്ടി.. ഈ ദേവ് ഇറങ്ങാണ് നിന്നെ തിരഞ്ഞ്.. ചോദ്യങ്ങൾ കൊണ്ട് കലുഷിതമായ മനസ്സുമായി കുറച്ച് നേരം അവിടെ നടന്ന് അവൻ പല്ലവിയുടെ അരികിലേക്ക് ചെന്നു.. അവൾ ഒരു കുഞ്ഞിനെ പോലെ ഉറങ്ങുകയാണ്.. ദേവ് അവളെയൊന്ന് തലോടി.. പാവം.. എന്തൊക്കെ അനുഭവിച്ചു.. ഇനി ഞാനുണ്ട് പെണ്ണേ ഈ ജീവൻ കൊടുത്തും നിന്നെ സംരക്ഷിക്കാൻ.. ദേവ് അവളേ തന്റെ നെഞ്ചിലേക്ക് കിടത്തി കരവലയത്തിലാക്കി.. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അവന്റെ ഹൃദയത്താളം പിന്നെയും തന്റെ കാതുകളിൽ പതിഞ്ഞപ്പോൾ പല്ലവി ഒന്ന് കുറുകി അവനിലേക്ക് പറ്റി ചേർന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story