❣️ ദേവപല്ലവി ❣️ ഭാഗം 38

devapallavi

രചന: മുകിലിൻ തൂലിക

അവൾ ഒരു കുഞ്ഞിനെ പോലെ ഉറങ്ങുകയാണ്.. ദേവ് അവളെയൊന്ന് തലോടി.. പാവം.. എന്തൊക്കെ അനുഭവിച്ചു.. ഇനി ഞാനുണ്ട് പെണ്ണേ ഈ ജീവൻ കൊടുത്തും നിന്നെ സംരക്ഷിക്കാൻ.. ദേവ് അവളേ തന്റെ നെഞ്ചിലേക്ക് കിടത്തി കരവലയത്തിലാക്കി.. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അവന്റെ ഹൃദയത്താളം പിന്നെയും തന്റെ കാതുകളിൽ പതിഞ്ഞപ്പോൾ പല്ലവി ഒന്ന് കുറുകി അവനിലേക്ക് പറ്റി ചേർന്നു.. *************** ഉറക്കമുണർന്ന ദേവ് കാണുന്നത് നിലകണ്ണാടിക്ക് മുൻപിൽ നനഞ്ഞ മുടി മുൻപിലേക്കിട്ട് തുടച്ച് ഉണക്കുന്ന പല്ലവിയെയാണ്.. ആ കാഴ്ച കണ്ട് ഒരു കുസൃതി ചിരിയോടെ മുരിനിവർന്ന് ശബ്ദമുണ്ടാക്കാതെ ബെഡിൽ നിന്നും എഴുന്നേറ്റു.. പതിയെ പല്ലവിയുടെ പുറകിലൂടെ ചെന്ന് അവളെ നെഞ്ചോട് ചേർത്ത് അവളുടെ കഴുത്തിൽ കടിച്ചു..

പല്ലവി ഒരു വിറയലോടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി എണീറ്റതും കുറുമ്പാണോ ദേവേട്ടാ.. അവൻ അതേന്നുള്ള അർത്ഥത്തിൽ തലയാട്ടി അവളുടെ തോളിലേക്ക് തന്റെ മുഖം കുത്തി വെച്ച് മുറുക്കെ കെട്ടിപ്പിടിച്ച് കണ്ണുകൾ അടച്ച് നിന്നു.. ഉറക്കം മതിയായിലെങ്കിൽ എന്തിനാ ഏട്ടാ ഇത്ര നേരത്തെ എണീക്കുന്നേ.. ദേവ് ഒരു ചിരിയോടെ അവളേ തിരിച്ച് നിർത്തി അവളുടെ നെറ്റിയിലേക്ക് വീണ കുറുനിരകൾ ഒതുക്കി വെച്ച് " അതേ.. ഒരു ശീലമാണ് ഈ മുഖം കണിക്കാണാൻ എന്നും നേരത്തെ എണീറ്റിരുന്നത് കൊണ്ട് എത്ര വൈകി കിടന്നാലും നീ പൂജാമുറിയിൽ കയറുന്ന നിമിഷം ഞാൻ ഉണർന്നിരിക്കും.." എന്നെ കണിക്കാണാൻ ആണോ ദേവേട്ടൻ എന്നും രാവിലെ എണീറ്റ് വന്ന് നോക്കി നിൽക്കാറുള്ളത് പല്ലവി അമ്പരപ്പോടെ തന്റെ മിഴികൾ വിടർത്തി അതിന് മറുപടിയായി ദേവ് മേശപ്പുറത്ത് ഇരുന്നിരുന്ന സിന്ദൂരം ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്തരേഖയിൽ ചാർത്തി കൊടുത്ത് "

എന്റെ പെണ്ണിനെ ഇങ്ങനെ കണി കാണാനാണ് ഈ ദേവേട്ടന് ഇഷ്ടം" അവളേ നോക്കിയൊന്ന് കണ്ണിറുക്കി കാണിച്ച് ആ മൂക്കുത്തിയിൽ ഒന്ന് തൊട്ട് വെള്ളത്തുള്ളികൾ പറ്റിയിരുന്ന അവളുടെ മൂക്കിൻ തുമ്പിലൊന്ന് കടിച്ചു.. ആ.. ദേവേട്ടാ എനിക്ക് നൊന്തൂട്ടാ.. അച്ചോടാ എന്റെ പവിക്ക് നൊന്താ.. എങ്കിൽ ആ നോവ് മാറാൻ ഈ ചുണ്ടിലിത്തിരി മരുന്ന് തരാം.. ദേവ് തന്റെ ചുണ്ടൊന്ന് തടവി അവൾക്കടുത്തേക്ക് വന്നതും പല്ലവി അവനെ തട്ടി മാറ്റി ഓടി.. മൂരാച്ചി സഖാവേ ആ വേലയങ്ങ് മനസ്സിൽ വെച്ച മതിട്ടാ.. അവനെ നോക്കി കോക്കിരി കാട്ടിയവൾ താഴേക്കോടി.. വാൽമാക്രി പെണ്ണ്.. ദേവ് ചിരിച്ചു.. **************** ബെഡിലിരിക്കുന്ന തന്റെ ഫോൺ കയ്യിലെടുത്ത് അവൻ വെളുപ്പിന് വന്ന മെസ്സേജുകൾ എടുത്ത് നോക്കി.. ആ വോയിസ് ഒന്നും കൂടി കേട്ടു.. ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞ് മുറുകി... ഒരിക്കൽ കൂടി ആ നമ്പറിലേക്ക് വിളിച്ചു നോക്കി.. കിട്ടുന്നില്ല.. എന്തായാലും ആരവ്നെ കണ്ട് കാര്യങ്ങൾ പറയണം ഏത് നായിന്റെ മോനാണെങ്കിലും കണ്ട് പിടിച്ച് ഒറ്റ ചവിട്ടിന് അവന്റെ ചങ്ക് കലക്കണം.. അവൻ ഫോൺ താഴേ വെച്ച് ഫ്രഷാകാൻ കയറി.. തിരികെ ഇറങ്ങി ഒരിക്കൽ കൂടി ആ നമ്പറിലേക്ക് വിളിച്ചു നോക്കി..

സ്വിച്ച് ഓഫ്.. ദേവ് ഡ്രസ്സ് മാറി താഴേക്ക് ചെന്നപ്പോഴേക്കും പല്ലവി കഴിക്കാൻ എടുത്തു വെച്ചിരുന്നു.. ഇരുവരും പരസ്പരം വാരി കൊടുത്തും കുസൃതി കാട്ടിയും ഭക്ഷണം കഴിച്ച് എണീറ്റു.. ദേവ് അവളോടൊപ്പം അടുക്കളയിൽ പാത്രം കഴുകാനും മറ്റും സഹായിക്കാൻ കൂടി.. ഉദ്ദേശം ദുരുദ്ദേശം തന്നെ.. ഓരോ ജോലി ചെയ്യുമ്പോഴും സാരി വിടവിലൂടെ പുറത്തേക്ക് കാണുന്ന അവളുടെ വയറിൽ മേൽ അവൻ പിച്ചിയും തലോടിയും കുറുമ്പ് കാണിക്കാൻ തുടങ്ങി.. അവനെ കണ്ണുരുട്ടി കാണിച്ചു പേടിപ്പിക്കാൻ ശ്രമിച്ചിട്ടും നടക്കാതെ ആയപ്പോൾ പല്ലവി ദേവ്നെ അടുക്കളയിൽ നിന്ന് ഉന്തി പുറത്താക്കി.. എന്നിട്ടും കുറുമ്പിനായി വന്ന അവനെ പല്ലവി പപ്പട കുത്തി കാട്ടി ഭീഷണിപ്പെടുത്തി.. അതിൽ അവൻ അടിയറവ് പറഞ്ഞു.. നിന്നെ ഞാൻ എടുത്തോണ്ട് എന്ന് പറഞ്ഞ് മുറിയിലേക്ക് പോയി.. പല്ലവി അവന്റെ ആ പോക്ക് കണ്ട് ചിരിച്ച് തന്റെ ജോലിയിലേക്ക് തിരിഞ്ഞു... ജോലിയൊക്കെ തീർത്ത് പല്ലവി റൂമിലേക്ക് ചെന്നപ്പോൾ ദേവ് പോകാനുള്ള ഒരുക്കത്തിലായിരുന്നു..

" ഇന്ന് എന്താ ഏട്ടാ ഓഫീസിലേക്ക് ഇത്ര നേരത്തെ പോകുന്നേ.. മീറ്റിംഗ് ഉണ്ടോ.." ദേവ് മാറിയിട്ട മുണ്ടും ഷർട്ടും മടക്കുന്നതിനിടയിൽ അവൾ ചോദിച്ചു.. ദേവ് തന്റെ മുടി ചീകി ചീർപ്പ് മേശയിൽ വെച്ച് പല്ലവിക്ക് നേരെ തിരിഞ്ഞു " ഏയ് ഇല്ലല്ലോ.. ഏട്ടനനി കൂറേ ദിവസത്തേക്ക് ലീവാണ്.." അതെന്തിനാ ദേവേട്ടാ.. പല്ലവിയുടെ മുഖത്തൊരു ആകാംക്ഷ ദേവ് കയ്യിലെ വാച്ച് കെട്ടിക്കൊണ്ട്. " അതോ.. എന്റെ പവികുട്ടീടെ കൂടെയിരിക്കാൻ.. ഞാൻ ഓഫീസിൽ പോയിരുന്നാൽ എങ്ങനെയാ.. നമ്മുടെ കാര്യപരിപാടിയിൽ എന്തേലും കാര്യമായ പുരോഗതി ഉണ്ടാകുന്നത് വരെ നുമ്മള് ഇവിടെയൊക്കെ തന്നെ കാണും.. ന്ത്യേ." അവൻ അവളുടെ മൂക്കുത്തിയിൽ ഒന്ന് തൊട്ടു.. അയ്യേ... ഈ ദേവേട്ടൻ.. പല്ലവി നാണിച്ച് തലതാഴ്ത്തി.. "അയ്യേന്നാ.. ഇതൊക്കെ പ്രകൃതി നിയമമാടി പെണ്ണേ..." ദേവ് അവളെ നോക്കി കണ്ണിറുക്കി കാണിച്ച് ഷർട്ടിന്റെ അഴിഞ്ഞ് കിടക്കുന്ന ബട്ടൺ ഒരെണ്ണമിട്ട് കണ്ണാടിയിൽ ഒന്നും കൂടി നോക്കി എല്ലാം ശരിയല്ലെന്ന് തിട്ടപ്പെടുത്തുന്ന അവനരികിലേക്ക് പല്ലവി ചെന്ന് ഷർട്ടിന്റെ ബാക്കിലെ മടങ്ങിയിരിക്കുന്ന കോളർ ശരിയാക്കി കൊടുത്തു കൊണ്ട് "ഓഫീസിലേക്ക് അല്ലെങ്കിൽ ഇപ്പോ എവിടേയ്ക്കാ ഏട്ടാ.. എപ്പോഴാ വരാ.. കുറേ വൈകോ"

"എന്റെ പവിയ്ക്ക് കുറേയേറെ സംശയങ്ങൾ ഉണ്ടല്ലോ.. എന്താ കാര്യം.. എന്നോട് എന്തെങ്കിലും പറയാനുണ്ടോ" അവൻ അവളുടെ കവിളിലൊന്ന് വലിച്ച് കൊണ്ട് ചോദിച്ചു പല്ലവി തന്റെ സാരി തുമ്പ് വിരലിലൊന്ന് ചുറ്റി " ദേവേട്ടാ ഇന്ന് വൈകിട്ടേ യക്ഷി കാവിൽ ലക്ഷദീപം തൊഴലാണ് നമ്മുക്ക് അവിടെ വരെയൊന്ന് പോയാലോ ഏട്ടാ" ദേവ് ഒന്ന് ഉറക്കെ ചിരിച്ച് " ഇതിനാണോ എന്റെ പവി ഈ ചുറ്റിപ്പറ്റി നിന്നത് എന്റെ പെണ്ണ് ആദ്യമായിട്ട് ആവിശ്യപ്പെടുന്ന കാര്യമല്ലേ.. നമ്മുക്ക് പോയി വരാം.. ന്ത്യേ.. സന്തോഷമായോ" പല്ലവിയുടെ മുഖം തെളിഞ്ഞു.. "ഞാനൊന്ന് അത്യാവിശ്യമായിട്ട് ആരവ്നെ കണ്ടിട്ട് വരാം പവി.." ദേവ് അവളേം കൂട്ടി താഴേക്കിറങ്ങി.. കാലിൽ ഷൂസ് ഇടുന്ന അവനരികിലായി വന്ന് നിന്ന് പല്ലവി "പറയാതെ പറ്റില്ല ദേവേട്ടാ.. ആരവേട്ടൻ ഒരു രക്ഷയില്ലാട്ടോ.. എന്താ എനർജി" ശരിയാണ് പവി.. എന്റെ എല്ലാ പ്രതിസന്ധികളിലും അവനാ എനിക്ക് കൂട്ട്.. നിനക് തന്നെ അറിയാലോ.. പെട്ടെന്ന് ദേഷ്യം വരുന്ന ആളാ ഞാൻ.. അവനോ ദേഷ്യമേ വരില്ല.. ദേവ് പല്ലവിയെ നോക്കി ചിരിച്ചു. നമ്മുക്ക് ആരവേട്ടനേം ലച്ചുനേം അങ്ങ് ഒന്നിപ്പിച്ചാലോ..

ആ.. കലക്കും രണ്ടും പറ്റിയ ആൾക്കാരാണ്.. ലച്ചുന്റെ ഇടി കൊണ്ട് പാവം എന്റെ ആരവിലെ കോഴി ചത്ത് മലയ്ക്കും.. ദേവ്ന്റെ മറുപടി കേട്ട് പല്ലവി പൊട്ടിച്ചിരിച്ചു.. അന്ന് ആ സംഭവത്തിന് ശേഷം ഞാൻ എന്റെ ലച്ചുനെ കണ്ടിട്ടില്ല.. പല്ലവിയുടെ മുഖം വാടി ദേവ് അവളുടെ നെറ്റിയിൽ ഉമ്മ വച്ച്.. താൻ വിഷമിക്കല്ലേടോ.. നമ്മുടെ ഹണിമൂൺ യാത്ര ബാംഗ്ലൂർക്ക് ആക്കാം അപ്പോ ലച്ചുന്റെ വീട്ടിൽ പോയി അവളെയൊന്ന് ഞെട്ടിക്കാം.. കൂട്ടത്തിൽ ഗിഫ്റ്റായിട്ട് ആരവ്നേയും കൊടുക്കാം.. പല്ലവി സമ്മതമെന്ന മട്ടിൽ തലയാട്ടി ചിരിച്ചു.. ദേവ് കാറിൽ കയറി കൊണ്ട് " ദേ ഞാൻ വരുന്നത് വരെ കതകടച്ച് വീടിനകത്ത് ഇരുന്നോണം.. ഞാനല്ലാതെ ആര് വന്നാലും വാതിൽ തുറക്കണ്ട.. പിന്നെ പറമ്പിൽ ഇറങ്ങി നടന്ന് കുളത്തിനരികിലേക്ക് പോകാൻ നിൽക്കണ്ട.. കേട്ടോടി" പല്ലവി കേട്ടുന്നുള്ള അർത്ഥത്തിൽ തലയാട്ടി.. " പിന്നെ ഇതൊക്കെ ഇപ്പോ മൂളി കേട്ടിട്ട് പുറത്തെങ്ങാനും കറങ്ങി നടന്നൂന്ന് ഞാൻ അറിഞ്ഞാൽ ആ ചുണ്ട് ഇങ്ങ് കടിച്ചെടുക്കും.. പറഞ്ഞില്ലെന്ന് വേണ്ട"

പല്ലവി അവളുടെ വായപൊത്തിപ്പിടിച്ചു.. ദേവ് പൊട്ടിചിരിയോടെ അവൾക്ക് നേരെ കൈവീശി കാണിച്ച് കാറുമെടുത്ത് പുറത്തേക്ക് പോയി.. അവന്റെ കാർ കണ്ണിൽ നിന്നും മറയുവോളം നോക്കി നിന്ന് പല്ലവി അകത്തേക്ക് കയറി.. **************** ആരവിന്റെ വീടിന്റെ ഗേറ്റ് കടന്ന് ദേവ്ന്റെ വണ്ടി അകത്തേക്ക് പ്രവേശിച്ചു.. കോളിംഗ് ബെൽ അടിച്ചപ്പോൾ വിമലാന്റിയാണ് വാതിൽ തുറന്നു തന്നത്.. ദേവ്നെ കണ്ടപ്പോൾ അവർക്ക് വലിയ സന്തോഷമായി.. ആരവ് എന്തേ ആന്റി.. അവൻ ചായ കുടിക്കാ മോനേ.. മോനും വായോ.. ആന്റി കഴിക്കാൻ എടുത്ത് തരാം വേണ്ട ആന്റി ഞാൻ കഴിച്ചിട്ടാ ഇറങ്ങിയത്.. ദേവ് ഡൈനിങ് റൂമിലേക്ക് ചെന്നു അളിയാ... എന്താടാ ഇത്ര രാവിലെ.. നീ കഴിച്ചിട്ട് ഒന്ന് വേഗം വായോ.. എനിക്ക് ചിലത് പറയാനുണ്ട്.. ദേവ്ന്റെ മുഖഭാവം കണ്ടപ്പോൾ അവൻ പ്രധാനപ്പെട്ടത് എന്തോ സംസാരിക്കാൻ വന്നതാണെന്ന് മനസിലായ ആരവ് വേഗം കഴിച്ച് എണീറ്റു.. നീ വായോ പുറത്തേക്ക് നിൽക്കാം.. എന്റെ കാർന്നോര് ഇതിലെ കറങ്ങി നടപ്പുണ്ടാകും എന്തേലും കിട്ടിയാൽ ഇന്ന് വൈകിട്ട് തോട്ടിൻ വക്കത്തെ ചർച്ച വിഷയം അതായിരിക്കും.. ദേവ് ചിരിച്ചു കൊണ്ട് അവനോടൊപ്പം ഗാർഡനിലേക്ക് നടന്നു ആരവ് അവനെ നെറ്റി ചുളിച്ചു നോക്കി

" എന്താണ് അളിയാ.. ഒരു ഉറക്കക്ഷീണം..ഇന്നലേ തീരെ ഉറങ്ങിയില്ലേ.. ദൈവമേ ഞാനിപ്പോഴാ ഓർത്തത് നീ ഇന്നലെ ഒന്നും അറിയാതെ എല്ലാം കുളമാക്കിയാ.." ഒന്ന് പോയേടാ കോപ്പേ.. ആനകാര്യം പറയാൻ വരുന്നതിനിടയ്ക്കാണ് അവന്റെ അമ്മൂമ്മേനെ കെട്ടീക്കുന്ന കാര്യം പറയണേ.. ദേവേ ഒരു മിനിട്ടേ.. ചുമലിൽ ഒരു ബക്കറ്റ് വെള്ളവും കയ്യിൽ ഒരു ടവ്വലുമായി തങ്ങൾകരികുലുള്ള കാറ് കഴുകാനെന്ന വ്യാജേന അവിടേക്ക് വരുന്ന അച്ഛനെ നോക്കി കൊണ്ട് ആരവ് " പിതാമഹാ ചന്ദ്രാ ആ ബക്കറ്റ് വെള്ളം അങ്ങ് വാങ്ങി വെച്ചേര്.. ബാഹുബലി പോലെ ബക്കറ്റും പൊക്കി കൊണ്ട് ഇങ്ങോട്ട് വരണെന്തിനാന്ന് എനിക്കറിയാം" ദേവ് തിരിഞ്ഞു നോക്കുമ്പോൾ ബക്കറ്റ് വെള്ളവുമായി വരുന്ന ചന്ദ്രനങ്കിൾ ആരവ് പറഞ്ഞത് കേട്ട് നിന്ന് പരുങ്ങാണ് നിനക്കെന്താടാ ചെക്കാ ഞാൻ കാറ് കഴുകാൻ വരുന്നതാ അല്ലാതെ നിങ്ങടെ രഹ്യസം കേൾക്കാനൊന്നും അല്ല.. ഏത്.. ഈ കാറോ.. ഇന്ന് രാവിലെ ഞാൻ കഴുകിയിട്ടാ ഈ കാറ് കഴുകാനോ.. പോക്കോണം എന്തേലും എടുത്ത് എറിയും ഞാൻ..

ആരവ് നിലത്ത് കിടന്ന കല്ല് എടുത്തതും ആള് ബക്കറ്റ് വെള്ളം തോളിൽ ചുമന്ന് ഓടി വീട്ടിൽ കയറി ദേവ് ആ ഓട്ടം കണ്ട് ഉറക്കെ ചിരിച്ച് എന്തിനാടാ പാവം അങ്കിൾ പാവോ.. ആ പോയത് ഒരു അണു ബോംബാണ് ..നിനക്കറിയില്ല.. പത്തിൽ പഠിക്കുമ്പോൾ ഞാൻ ജിനിക്കും അവൾടെ അമ്മയ്ക്കും പ്രേമ ലേഖനം എഴുതിന്ന് പറഞ്ഞ് എന്നെ പിടിച്ചില്ലേ ദേവ് ചിരിച്ചു കൊണ്ട് ഉവ്വാ.. എനിക്കോർമ്മയുണ്ട് ആ അതിൽ ജിനിയ്ക്ക് ഞാനാ എഴുതിയത്.. അവൾടെ അമ്മയ്ക്ക് എഴുതിയത് ആ പോയ ഐറ്റവും.. എന്നിട്ട് ഒന്നും അറിയാത്തത് പോലെ അവൾടെ ബുക്കിൽ ഞാൻ എഴുതി കത്തിന്റെ കൂടെ വച്ചു.. അത് പോട്ടേ.. ഞാൻ എഴുതിയ കത്തിന്റെ മുകളിൽ ഈ ഇരിക്കുന്ന കത്തിന് താഴേ ഇരിക്കുന്ന എഴുത്ത് അമ്മയ്ക്ക് കൊടുത്തോളൂ എന്ന് പറഞ്ഞ് സ്പെഷ്യൽ നോട്ടും എഴുതിയിരുന്നു.. അങ്ങനത്തെ കാഞ്ഞ വിത്താണ് ആ പോയത്.. നിനക്കറിയില്ല ദേവേ.." ആരവത് പറഞ്ഞ് നിർത്തിയതും ദേവ് തന്റെ വയറ് പൊത്തി ചിരിക്കാൻ തുടങ്ങി.. " നല്ല ബെസ്റ്റ് ഫാമിലി"

നീ ആ ചിരി നിർത്തി പറയാൻ വന്ന കാര്യം പറയെടാ.. ദേവ്ന്റെ മുഖം ഗൗരവ്വമുളതായി.. അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് വാട്ട്സ്ആപ്പ് തുറന്ന് ആരവ്ന് മുമ്പിലേക്ക് നീട്ടി..ആരവ് ദേവ്നേയും ഫോണിലേക്കും സംശയത്തോടെ നോക്കി ഫോൺ വാങ്ങി.. ഡാ ഇത് നിങ്ങളല്ലേ.. ഇത് നിന്റെ വീട്ട് പറമ്പിലെ കുളമല്ലേ.. ഇത് ആരാ ഫോട്ടോ എടുത്തേ.. ആരവ് തന്റെ ഞെട്ടൽ മറച്ച് വെയ്ക്കാതെ ദേവ്നോട് ചോദിച്ചു.. ദേവ് ഒന്ന് മൂളി.." കഴിഞ്ഞിട്ടില്ല അതിന് താഴേ ഒരു വോയിസ് ഉണ്ട് അത് കൂടി കേൾക്ക് നീ" ആരവ് വേഗം അത് ഓപ്പണാക്കി കേൾക്കാൻ തുടങ്ങി ശേഷം " ഇത് ആരെടാ ഈ കള്ള കാഫർ.. ഈ ചെറ്റേനെ വെറുതെ വിടരുത് ." ആരാണെന്ന് കണ്ട് പിടിക്കാൻ ഞാൻ ഈ നമ്പറിലേക്ക് ഒരുപാട് തവണ വിളിച്ചു കിട്ടുന്നില്ല.. എന്തെങ്കിലും ഒരു തുമ്പ് കിട്ടിയിരുന്നെങ്കിൽ നായിന്റെ മോനേ ഞാൻ അവൻ ഒളിച്ച് ഇരിക്കുന്ന പൊത്തിൽ നിന്ന് വലിച്ചിട്ട് ചവിട്ടി കൂട്ടിയേനേ.. ദേവ്ന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.. ഡാ.. നിന്റെ വീട്ടിൽ സിസിടിവി ഇല്ലേ.. നീ അതിൽ നോക്കിയിരുന്നോ ആരാ എന്താണെന്ന് ശരിയാണല്ലോ നീ പറഞ്ഞപ്പോഴാ ഞാനത് ഓർത്തേ.. ദേവ് നെറ്റി ഒന്ന് തടവി ഫോണിൽ ഇന്നലതെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തുടങ്ങി..

ആരവും അവന്റെ ഫോണിലേക്ക് ദൃഷ്ടിയൂന്നി.. ഇതിൽ ഇല്ലാ ആരവേ.. വീടിന്റെ ആ വശത്തേക്ക് സിസിടിവി വച്ചിട്ടില്ല... ഇനിയെന്താ ഒരു വഴി.. നീയാ നമ്പർ ഇങ്ങ് തന്നേ നമ്മുക്ക് സൈബർ സെല്ലിൽ ഉള്ള സന്ദീപിന് അയച്ച് കൊടുക്കാം.. സന്ദീപോ.. ദേവ് സംശയത്തോടെ നെറ്റി ചുളിച്ചു ആ.. നമ്മുടെ കൂടെ എഞ്ചിനീയറിംഗിന് ഉണ്ടായിരുന്നത്.. കൊല്ലത്ത്കാരൻ.. അവനിപ്പോ സൈബർ സെല്ലിലിണ് ആ ഇപ്പോ ഓർമ്മ വന്നു.. ആരവ് സന്ദീപിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ് ആ നമ്പറും കൊടുത്തു.. ആ നമ്പറിന്റെ കറന്റ് ടവ്വർ ലോക്കേഷന്റെ ഡീറ്റെയിൽസും ആരുടെ പേരിലാ അത് എടുത്തിരിക്കുന്നത് എന്നും അറിയണമെന്നും പറഞ്ഞു.. അവൻ ഒരു മണിക്കൂർ കഴിയട്ടേന്നാ പറഞ്ഞിരിക്കുന്നത്.. നീ വായോ ദേവേ നമ്മുക്ക് അവിടേക്ക് പോകാം.. ദേവും ആരവും കാറിൽ കയറി.. പോകുന്നതിനിടയിൽ അപ്പോ അന്ന് ആ ഹോട്ടൽ മുറിയിൽ നടന്നതെല്ലാം ഒരു നാടകം ആയിരുന്നല്ലേ ദേവ്.. അതേടാ.. എന്റെ പവി ഇപ്പോഴും അവൾ കളങ്കപ്പെട്ടിട്ടില്ല..

പക്ഷേ അതിലും വലിയൊരു കറ അവളുടെ ചാരിത്ര്യശുദ്ധിയുടേ മേൽ ചാർത്തി കൊടുത്തത് എന്തിനാണ്.. ആർക്കാണ് എന്നോടിത്ര പക.. ഇനി ഹേമന്ത് എങ്ങാനും.. നീ ആ പറഞ്ഞത് ശരിയാകാൻ സാധ്യതയുണ്ട്.. കാരണം ഹേമന്ത് നാട്ടിലേക്ക് ലാന്റ് ചെയ്തിട്ടുണ്ടല്ലോ.. പിന്നെ അനുപമ.. എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ.. ഹാ.. നമ്പറിന്റെ ഡീറ്റെയിൽസ് കിട്ടട്ടെ.. നമുക് നോക്കാം.. ദേവ്ന്റെ കാർ സൈബർ സെല്ലിന്റെ ഓഫീസ് കോംബൗടിലേക്ക് കടന്നതും അവരെ കാത്ത് സന്ദീപ് ഓഫീസിനു മുമ്പിൽ നിലയുറപ്പിച്ചിരുന്നു.. ഇരുവരും സന്ദീപിനെ നോക്കി ചിരിച്ച് കൊണ്ട് കാറിൽ നിന്നിറങ്ങി.. പഴയ പരിചയവും വിശേഷങ്ങളോം പങ്ക് വച്ച് അവർ കാര്യത്തിലേക്ക് കടന്നു.. ദേവ് ഈ സിം ഇപ്പോഴും സ്വിച്ച് ഓഫ് ആണ്.. ഇതിനിടയിൽ ഒന്ന് ഓണായപ്പോൾ അത് കൊച്ചി ബാംഗ്ലൂർ റൂട്ടിലൂടെ പോയികൊണ്ടിരിക്കായിരുന്നു..

പിന്നെ ഓഫായത് പിന്നെ ഓണയിട്ടില്ല.. പിന്നെ ഇന്നലെ ഉച്ചമുതൽ വൈകുന്നേരം 7 മണി വരെ ഈ നമ്പർ നിന്റെ വീടിന്റെ പരിസരത്ത് ഉള്ള ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു.. ദേവും ആരവും മുഖത്തോട് മുഖം നോക്കി.. ആരവ് സന്ദീപിനോടായി " ഈ നമ്പർ ആരുടെ പേരിലാ എടുത്തിരിക്കുന്നത്.. അതറിയാൻ പറ്റോ" ആ.. അതൊരു ഡേവിഡിന്റെ പേരിലാണ്.. ഞാൻ ആ അഡ്രസ്സ് തപ്പി.. പക്ഷേ ഫേക്കാണ്.. പിന്നെ ഇ നമ്പറിൽ നിന്നും പ്രധാനമായും കോൾ പോയിരിക്കുന്നത് ഈ മൂന്ന് നമ്പറുകളിലേക്കാണ്.. കയ്യിലെ കോൾ ലിസ്റ്റിന്റെ പേർ ഉയർത്തി കാട്ടി സന്ദീപ് പറഞ്ഞു ദേവും ആരവു അവന്റെ കയ്യിൽ നിന്ന് ആ പേപ്പർ വാങ്ങി പരിശോധിക്കാൻ തുടങ്ങി.. അതിൽ അവസാനം 247 വരുന്നത് ഒരു ഹേമന്ത് വർമ്മയുടെ നമ്പറാണ്.. അടുത്തത് 875 അത് ഒരു രാജേന്ദ്ര വർമ്മ.. last number 8900 അതൊരു അനുപമ ചന്ദ്രശേഖരൻ.. ആ നമ്പറിലേക്ക് കുറച്ചു നേരം മുന്പ് കൂടി കോൾ പോയിട്ടുണ്ട്.. അതിനാണ് ഈ നമ്പർ അവസാനമായി ഓണായത്.. ദേവ്ന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി..

അവൻ ആരവിനെ നോക്കി.. അവൻ ദേവ്നെ നോക്കി പണികൊടുക്കാം എന്നർത്ഥത്തിൽ തലയാട്ടി.. സന്ദീപ് ഈ നമ്പറിലെ കോളുകൾ ടാപ്പിങ് ചെയ്യാൻ വഴിയുണ്ടോ.. ദേവ് എന്തോ ആലോചിച്ച് ആവേശത്തിൽ ചോദിച്ചു സോറി ഗയ്സ്.. അത് ചെയ്യാൻ പാടില്ല.. ഇത് തന്നെ നിങ്ങൾ എന്റെ ഫ്രന്റ്സ് ആയതോണ്ടാണ്.. ഇത് തന്നെ ധാരാളം അളിയാ.. താങ്ക്സ്.. ആരവ് സന്ദീപിനെ കെട്ടിപ്പിടിച്ചു.. അപ്പോ എങ്ങനെയാ ആരവേ പഴയ പോലൊന്ന് കൂടണ്ടേ.. അതിനെന്താ അളിയാ നമ്മുക്ക് സെറ്റാക്കാം നീ ഫ്രീയാകുമ്പോ വിളിക്ക്.. ആരവ് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.. ഇരുവരും സന്ദീപിനോട് യാത്ര പറഞ്ഞ് ഇറങ്ങി.. അപ്പോൾ ഈ മൂന്ന് പേരും മാത്രമല്ല എനിക്ക് ശത്രു ആയിട്ടുള്ളത്... മൂന്നാമതൊരാൾ കൂടിയുണ്ട്.. മറഞ്ഞ് നിന്ന് ചരടു വലിക്കുന്നവൻ അവനെയാണ് കിട്ടേണ്ടത്.. ദേവ് പറഞ്ഞത് ശരി വയ്ക്കും വിധത്തിൽ ആരവ് തലയാട്ടി..ആരവ്നെ തിരികെ വീട്ടിലാക്കി ഓഫീസിൽ പോയി അത്യാവശ്യം പ്രധാനപ്പെട്ട ഫയൽസ് സൈൻ ചെയ്ത് കൊടുത്ത് ദേവ് വീട്ടിലേക്ക് തിരിച്ചു.. വീട്ടിലേക്ക് പോകും വഴി എല്ലാം ദേവ് ഇന്ന് അറിഞ്ഞ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു.. ****************

ആറ് മണിയോടെ ആണ് അവൻ വീട്ടിലെത്തിയത്.. അവനെ കാത്ത് പല്ലവി വീടിന് മുൻപിൽ തന്നെ നിലയുറപ്പിച്ചിരുന്നു..പല്ലവിയെ നോക്കി അസ്സലൊരു ചിരി ചിരിച്ച് ദേവ് വണ്ടിയിൽ നിന്നും ഇറങ്ങി അവളെ അടിമുടി നോക്കി.. യക്ഷികാവിൽ പോകാനായി റെഡിയായി നിൽക്കാണ് പല്ലവി.. കറുത്ത കരയുള്ള സെറ്റുമുണ്ടുടുത്ത് കറുത്ത വലിയ പൊട്ടും സിന്ദൂരവുമൊക്കെയായി ദേവി ചൈതന്യവതിയായി നിൽക്കുന്ന അവളെ കണ്ട് അവന്റെ കാപ്പി കണ്ണുകൾ ഒന്ന് തിളങ്ങി.. പക്ഷേ അവളുടെ മുഖത്ത് തെളിഞ്ഞു കാണുന്ന ചെറിയ പരിഭവത്തിന്റെ കാരണം അറിയുന്നത് കൊണ്ട് ദേവ് അവളേ നോക്കി തന്റെ പുരികമുയർത്തി " ഇത് എവിടെ പോയതാ എന്റെ ദേവേട്ടാ.. ഉച്ചയ്ക്ക് ഉണ്ണാനും വന്നില്ല.." "താൻ പിണങ്ങല്ലേടോ ശ്രീമതി.. ആരവ്നെ കണ്ട് ഓഫീസിലേക്ക് പോകേണ്ടി വന്നു..

" അതെയോ.. ഇത്രയും വൈകീപ്പോ ഞാനാകെ ഭയപ്പെട്ടു.. ക്ഷണം നേരം കൊണ്ട് അവളുടെ മുഖത്തെ പരിഭവം അവളുടെ ചിരിയിൽ ലയിച്ച് ഇല്ലാത്താവുന്നത് കണ്ട് ദേവ്ന് അൽഭുതം തോന്നി.. ദേവേട്ടാ ഇനി വൈകിക്കണ്ട വേഗം കുളിച്ച് ഒരുങ്ങി വായോ.. ഏഴ് മണിക്കാണ് ലക്ഷദീപം.. ഇടാനുള്ള ഡ്രസ്സൊക്കെ എടുത്ത് വെച്ചിട്ടുണ്ട്.. അങ്ങനെ ആയിക്കോട്ടെ ദാ വരുന്നു., ദേവ് അവളുടെ കവിലൊന്ന് നുള്ളി അകത്തേക്ക് കയറി.. കുളി കഴിഞ്ഞ് ഇറങ്ങി അവളെടുത്ത് വെച്ച് ഓഫ് വൈറ്റ് കുർത്തയും മുണ്ടും ധരിച്ചവൻ താഴേക്ക് ചെന്നു.. ആ വേഷത്തിൽ അവൻ വളരെ സുന്ദരനായിരുന്നു.. തനിക്കരികിലേക്ക് വന്ന ദേവ്ന്റെ മുടിയിഴകൾ ഒന്ന് കോന്തി വച്ചു പല്ലവി.. ഇനി പോകാം കാറ് വേണ്ട ഏട്ടാ.. ഇവിടുന്ന് ഇത്തിരയല്ലേ ഒള്ളൂ.. നടന്ന് പോയാലോ നമ്മുക്ക്.. എങ്കിൽ നടക്കാം.. ഈ സന്ധ്യയിൽ ഏഴ് തിരിയിട്ട കത്തിച്ച നിലവിളക്ക് പോലെ ജ്വലിക്കുന്ന എന്റെ പവിയുടെ കയ്യും പിടിച്ച് അങ്ങ് നടക്കാം.. ദേവ് അവളുടെ കയ്യിൽ തന്റെ കൈ കോർത്ത് പിടിച്ച് കാവിലേക്ക് നടന്നു..

പവി നിനക്കറിയോ ഈ യക്ഷി കാവിന്റെ ഐതിഹ്യം.. കുറച്ചൊക്കെ മാലതി അമ്മ പറഞ്ഞ് തന്നിട്ടുണ്ട്.. ഉവ്വോ.. എങ്കിൽ എന്തോക്കെയാണെന്ന് കേൾക്കട്ടെ നിന്റെ മാലതിയമ്മ പറഞ്ഞത്.. ആ കാവിൽ കുടി കൊള്ളുന്ന യക്ഷി ഒരു പുള്ളുവത്തി ആയിരുന്നെന്നും അതീവ സുന്ദരി ആയതിനാൽ അവളെ നാട്ടിലെ പ്രമാണിമാരുടെ എല്ലാം നോട്ടപുള്ളി ആയിരുന്നെന്നും.. പക്ഷേ അവളുടെ മനസ്സ് കവർന്നത് പുറം നാട്ടിൽ നിന്ന് വന്ന ഒരു ഗായകനായിരുന്നെന്നും.. അവര് പ്രണയത്തിലായി.. മനസ്സും... അത് വെച്ച് നിർത്തി പല്ലവി ദേവ്നെ ഇടകണ്ണിട്ട് നോക്കി.. മനസ്സും.. ബാക്കി പറയ്.. അല്ലേൽ വേണ്ട ഞാൻ പറയാം.. അവർ തമ്മിൽ മനസ്സും ശരീരവും പങ്കു വച്ചു.. തിരികെ വന്ന് കൂടെ കൂട്ടാമെന്ന് വാക്ക് കൊടുത്തു പോയ അവളുടെ പ്രിയതമൻ പീന്നെ തിരികെ വന്നില്ല.. വയറ്റിൽ അവന്റെ ജീവൻ വളരുണ്ടെന്ന് അറിഞ്ഞപ്പോഴാണ് താൻ ചതിക്കപ്പെട്ടെന്ന് മനസ്സിലായത്..

ഈ വിവരം അറിഞ്ഞ അവളെ ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി.. അവനായി ഇപ്പോ യക്ഷി കാവിൽ പടർന്ന് നിൽക്കുന്ന ആൽമരത്തിന് ചുവട്ടിൽ അവൾ ഒരുപാട് ദിവസം കാത്തിരുന്നു.. ആ കാത്തിരിപ്പ് അവളുടെ മരണത്തിൽ കലാശിച്ചു.. മരച്ചത്തിന്റെ ഏഴാം നാൾ അവൾ യക്ഷിയായി മാറി.. ഈ നാട് നശിക്കാൻ തുടങ്ങി.. പുറത്ത് നിന്ന് ഒരുപാട് താന്ത്രികൾ വന്നാണ് അവളെ ആ ആൽമരത്തിൽ ബന്ധിച്ചത്.. അന്ന് മുതൽ ഈ യക്ഷി കാവിലെ ദേവിയായി അവളവിടെ വസിക്കുന്നു.. ദേവൊരു ചിരിയോടെ പറഞ്ഞു നിർത്തിയതും അവർ കാവിലേക്ക് പ്രവേശിച്ചിരുന്നു.. ആ കാവിന് ചുറ്റും വലിയൊരു വനം പോലെ ആയിരുന്നു.. ലക്ഷദീപം ആയതിനാൽ പതിവിലധികം തിരക്ക് ഉണ്ടായിരുന്നു.. എല്ലാവരും ലക്ഷദീപം തെളിയിക്കാനുള്ള ചിരാതുമായി കാവിൽ അവരവരുടെ സ്ഥാനം പിടിച്ചിരുന്നു..

ദേവും പല്ലവിയും കാവിന്റെ ആലിൻ ചുവട്ടിൽ അവർക്കുള്ള സ്ഥാനം കണ്ടെത്തി.. പല്ലവി തലയുയർത്തി ആലിൽ ചുറ്റുമൊന്ന് നോക്കി.. ആലിൽ നിറയെ പല നിറത്തിലുള്ള വളകൾ കെട്ടി തൂക്കിയിട്ടിരിക്കുന്നു.. അത് എന്തിനാന്നുള്ള അർത്ഥത്തിൽ അവൾ ദേവ്നെ നോക്കിയതും ആ നോട്ടത്തിലെ ചോദ്യം മനസ്സിലാക്കിയവൻ ഒന്ന് ചിരിച്ച് " അത് ഇവിടുത്തെ പ്രധാന വഴിപാടാണ് പവി.. ദീർഘസുമംഗലി ഭാഗ്യത്തിനും സന്താനലബ്ധിക്കുമായി ചെയ്യുന്ന വഴിപാട്.. പോകും മുൻപ് നമുക്കും ഒരെണ്ണം കെട്ടാം കേട്ടോ.. പല്ലവി അവനെ നോക്കി സമ്മത ഭാവത്തിൽ ചിരിച്ചു.. ലക്ഷദീപം തെളിയിക്കാനുള്ള സമയമായപ്പോൾ ഇരുവരും ഒരു ചിരാതിൽ നിന്ന് യക്ഷികാവിൽ തിരി തെളിയിച്ചു.. കണ്ണുകൾ അടച്ച് കൈകൂപ്പി യക്ഷികാവിലമ്മയെ മനമുരുകി പ്രാർത്ഥിച്ചു.. ഒരുമിച്ച് തെളിഞ്ഞ ലക്ഷദീപത്തിൽ യക്ഷികാവ് സ്വർണ്ണവർണ്ണത്തിൽ തിളങ്ങി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story