❣️ ദേവപല്ലവി ❣️ ഭാഗം 39

devapallavi

രചന: മുകിലിൻ തൂലിക

 " അത് ഇവിടുത്തെ പ്രധാന വഴിപാടാണ് പവി.. ദീർഘ സുമംഗലി ഭാഗ്യത്തിനും സന്താനലബ്ധിക്കുമായി ചെയ്യുന്ന വഴിപാട്..പോകും മുൻപ് നമുക്കും ഒരെണ്ണം കെട്ടാം..കേട്ടോ..പല്ലവി അവനെ നോക്കി സമ്മതഭാവത്തിൽ ചിരിച്ചു..ലക്ഷദീപം തെളിയിക്കാനുള്ള സമയമായപ്പോൾ ഇരുവരും ഒരു ചിരാതിൽ നിന്ന് യക്ഷികാവിൽ ദീപം തെളിയിച്ചു.. കണ്ണുകൾ അടച്ച് കൈകൂപ്പി യക്ഷികാവിലമ്മയെ മനമുരുകി പ്രാർത്ഥിച്ചു.. ഒരുമിച്ച് തെളിഞ്ഞ ലക്ഷദീപത്തിൽ യക്ഷികാവ് സ്വർണ്ണവർണ്ണത്തിൽ തിളങ്ങി.. യക്ഷികാവിൽ കാവിലമ്മ മാത്രമല്ല പ്രതിഷ്ഠയായി ഉണ്ടായിരുന്നത്.. കലിയുഗവരദനായ അയ്യപ്പസ്വാമിയും ഉണ്ടായിരുന്നു.. പല്ലവിയും ദേവും കൂടി അവിടെ ചുറ്റുവിളക്ക് തെളിയിക്കുകയായിരുന്നു.. ആ വെളിച്ചത്തിൽ പല്ലവി അതി സുന്ദരിയായി കാണപ്പെട്ടു.. ദേവ്ന് അവളെ കൺ നിറയെ കണ്ടിട്ടും മതിയാകുന്നുണ്ടായിരുന്നില്ല..

ഇടയ്ക്കിടെ തന്നിലേക്ക് വീഴുന്ന ദേവ്ന്റെ നോട്ടത്തെ പല്ലവി മനപൂർവ്വം കണ്ടില്ലെന്നു നടിച്ചു.. അവളുടെ ശ്രദ്ധ ലഭിക്കാനായി അവൻ ഇടയ്ക്ക് മുരടനക്കുന്നുണ്ട് കള്ള ചുമ ചുമയ്ക്കുന്നുണ്ട്.. പല്ലവിയ്ക്ക് കാര്യം മനസ്സിലാകുന്നുണ്ടെങ്കില്ലും അതൊന്നും അറിയാത്തത് പോലെ തന്റെ ചുണ്ടിൽ വിരിഞ്ഞ ചിരി അതി വിദഗ്ധമായി ഒളിപ്പിച്ച് ഓരോ കൽവിളക്കുകളിലും പ്രകാശം പരത്തി കൊണ്ടിരുന്നു.. തന്നെ ശ്രദ്ധിക്കാതെ തിരി തെളിയിച്ച് കൊണ്ടിരിക്കുന്ന പല്ലവിയെ അവൽ താഴെ വീണ കിടക്കുന്ന പാലപൂവിൽ ഒന്നെടുത്ത് എറിഞ്ഞു.. പല്ലവി അവനെ നോക്കി ഒരു പുരികമുയർത്തി എന്തേന്ന് ചോദിച്ചു.. അവൾ നോക്കിയതും ദേവ് തന്റെ ചുണ്ടുകൾ കൂർപ്പിച്ച് ഉമ്മ എന്ന് കാണിച്ചു.. പെട്ടെന്നുള്ള അവന്റെ ആ പ്രവർത്തിയിൽ അവൾ തന്റെ വായപ്പൊത്തി വലിയ കണ്ണുകൾ ഒന്ന് കൂടി വിടർത്തി ആരെങ്കിലും കണ്ട് കാണ്ടോന്ന് അറിയാൻ ചുറ്റും നോക്കി..

അത് കണ്ട് ചിരിക്കുന്ന ദേവ്നെ നോക്കിയവൾ മുഷ്ടി ചുരുട്ടി ഇടിക്കുമെന്ന് കാണിച്ചു.. ദേവ് അവളെ അടിമുടി നോക്കി തന്റെ മീശയൊന്ന് പിരിച്ചു.. പല്ലവി അവന് നിറഞ്ഞ ചിരി സമ്മാനിച്ചു.. കൽവിളക്കിലെ തിരിയെല്ലാം തെളിയിച്ച് അവർക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി.. ദേവ് അവളെ അയ്യപ്പന്റെ അമ്പലത്തിന്റെ അരികിലേക്ക് നീക്കി നിർത്തി പവി നീ ഇവിടെ തന്നെ നിന്നോളൂ.. ഞാൻ വള വാങ്ങിച്ചിട്ട് വരാം ദേവേട്ടാ ചുവന്ന വള മതിട്ടാ രണ്ടടി മുമ്പിലേക്ക് വച്ച് ദേവ് തിരിഞ്ഞ് നിന്ന് "നീ ഈ കമ്മ്യൂണിസ്റ്റ്കാരന് പറ്റിയ സഹർധമ്മിണി തന്നെയാട്ടോ പവി" അത് കേട്ട പല്ലവി തന്റെ വലത് കൈ വായുവിൽ ഉയർത്തിപ്പിടിച്ച് " ലാൽസലാം സഖാവേ 💪🏻" "ലാൽസലാം സഖാവേ" ദേവ് ഒരു ചിരിയോടെ വളകട ലക്ഷ്യമാക്കി നടന്നു.. ഇതേസമയം പല്ലവിയുടെ ദീപ്ത സൗന്ദര്യം ആസ്വദിച്ച് നിന്നിരുന്ന 3 ജോടി കണ്ണുകളും ആ കാവിൽ ഉണ്ടായിരുന്നു..

"ഡാ.. അനൂപേ... അയ്യപ്പന്റെ അമ്പലത്തിന്റെ മുമ്പിലേക്ക് നോക്കിയേ.. എന്റെ പൊന്നേ എന്തൊരു ഭംഗിയാടാ.." വിശാഖ് അടുത്ത് നിന്ന അനൂപിന്റെ കയ്യിൽ അമർത്തിപ്പിടിച്ചു.. "കൊള്ളാല്ലോടാ.. പക്ഷേ കല്ല്യാണം കഴിഞ്ഞതാണ്.. ദേ കണ്ടില്ലേ നെറ്റിയിലെ റെഡ് സിഗ്നൽ.." അനൂപ് പല്ലവിയെ ആകെ ചൂഴ്ന്നു നോക്കി കൊണ്ട് അനൂപ് പറഞ്ഞു.. ദേവ് വള വാങ്ങിക്കാൻ നിൽക്കുന്ന കടയുടെ സമീപം നിന്നാണ് അവര് പല്ലവിയെ കമ്മന്റടിക്കുന്നത്.. അവരിത് ആരെയാ പറയുന്നേന്ന് അറിയാൻ ദേവ് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് പല്ലവിയേയാണ്.. " ഓഹോ.. എന്റെ കെട്ടിയോളെയാണോ.. വരട്ടെ.. എത്ര വരേയും പോകൂന്ന് നോക്കട്ടെ.." ദേവ് അവരുടെ സംസാരം ശ്രദ്ധിക്കാൻ തുടങ്ങി "ഏയ്.. അതിനിപ്പോ എന്താടാ കല്ല്യാണം കഴിഞ്ഞ വരല്ലേ ഇപ്പോഴത്തെ ട്രെൻഡ്.. ആ റെഡ് സിഗ്നൽ നമ്മുക്കുള്ള ഗ്രീൻ സിഗ്നലാണ് മോനേ..നീ നോക്കിക്കേ..

ഒറ്റയ്ക്കാ നിൽക്കുന്നേ മിക്കതും കെട്ടീയവൻ വല്ല ഗൾഫിലും ആയിരിക്കും.. അമ്മായിഅമ്മേടെ കൂടെ വന്നതാകും.. നീ ആ ചുണ്ടും ബോഡി സ്ട്രക്ചറും നോക്കിയേ എന്നാ ഒരു ഇതാ.. അങ്ങ്ട് കൊത്തി വലിക്കാണ്.. ഇങ്ങനെ ഉള്ളതിനെ കുടുംബത്ത് ഒറ്റയ്ക്ക് നിർത്തീട്ട് വെല്ല നാട്ടിലും പോയി കിടക്കുന്ന ആ കോന്തനെ ആദ്യം തല്ലണം.." വിശാഖ് പല്ലവിയെ നോക്കി നിന്ന് ഇഞ്ചിഞ്ചായി വിഴുങ്ങി കൊണ്ടിരുന്നു... "നിനക്കൊന്നും വെറേ പണിയില്ലേടാ വെറുതെ കുടുംബത്തിൽ പിറന്ന പെണ്ണുങ്ങളെ അനാവിശ്യം പറയാൻ നിൽക്കുന്നേ.." അവരുടെ സംസാരം കേട്ട് അഖിലിന് ദേഷ്യം വന്നു.. "ഓഹ് തുടങ്ങിയവൻ.. സത്യവാനെ ഞങ്ങൾ കൂടെ വിളിച്ചില്ലല്ലോ.. ഞങ്ങൾ എന്തായാലും ഒന്ന് മുട്ടാൻ പോകാണ്.. കിട്ടിയാൽ ഓണം ബംബർ ആണ് മോനേ.. നീ വാടാ അനൂപേ.." വിശാഖ് അനൂപിനെ കൂട്ടി പല്ലവിയുടെ അടുത്തേക്ക് നടന്നു..

രംഗം പന്തിയല്ലെന്ന് കണ്ടപ്പോൾ ദേവും അവർക്ക് പിന്നാലെ വെച്ച് പിടിച്ചു.. "അനൂപേ.. ബെസ്റ്റ് ടൈമാണ് അടുത്തെങ്ങും ആരും ഇല്ല.. നോക്കിയേടാ.. അവളുടെ വയറ്.. എന്തൊരു നിറമാണ്.." അവർ പറഞ്ഞത് കേട്ട് ദേവ് പല്ലവിയെ എത്തി നോക്കിയപ്പോൾ പല്ലവിയുടെ സാരി വയറിൽ നിന്നൊരൽപ്പം മാറി കിടക്കുന്നു.. പല്ലവി അതൊന്നും ശ്രദ്ധിക്കാതെ കെട്ട് തുടങ്ങിയ തിരികൾ കയറ്റി വച്ച് അവയ്ക്ക് കത്താനുള്ള ഊർജ്ജം നൽകികൊണ്ടിരിക്കുകയാണ്.. " ഇവളെ ഇന്ന് ഞാൻ.." ദേവ്ന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു അനൂപും വൈശാഖും പല്ലവിയുടെ പുറകിൽ വന്ന് നിൽപ്പായി.. അവർക്ക് തൊട്ട് പിറകിലായി തിരിഞ്ഞ് നോക്കിയാൽ കാണാൻ സാധിക്കാത്ത വിധം ഇരുട്ടിന്റെ മറവിലേക്ക് ദേവും നീങ്ങി നിന്നിരുന്നു.. പല്ലവി ഇതൊന്നും അറിയാതെ ഓരോ തിരികളും കത്തിച്ച് ദേവ് വരുന്നുണ്ടോന്ന് നോക്കി കൊണ്ട് നിൽക്കുകയാണ്..

വൈശാഖ് പല്ലവിയ്ക്ക് തൊട്ടു പുറകിലായി വന്ന് നിന്ന് അവളുടെ വയറിൽ തൊടാൻ അവന്റെ കൈ നീട്ടിയതും ആ ക്ഷണം ദേവ് അവന്റെ കൈ പിടിച്ച് പിറകിലേക്ക് തിരിച്ചു.. പണികിട്ടിയെന്ന് മനസ്സിലായി ഓടാൻ നിന്ന അനൂപിന്റെ കോളറിൽ അവൻ മറുകയ്യാൽ പിടുത്തമിട്ടിരുന്നു.. വേദനയോടെയുള്ള അവരുടെ നിലവിളി കേട്ടാണ് പല്ലവി അമ്പരന്ന് തിരിഞ്ഞു നോക്കിയത്.. ദേവ് അവരെയും പിടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ പല്ലവിയ്ക് പരിഭ്രമമായി. ദേവ്ന് അരികിലേക്ക് വരാൻ ശ്രമിച്ച പല്ലവിയെ ദേഷ്യത്തോടെ നോക്കിയവൻ "സാരി കയറ്റി ഇടടീ" പല്ലവി വേഗം മാറി കിടക്കുന്ന സാരി വലിച്ച് നേരേയിട്ടു.. പരിഭ്രമം നിറഞ്ഞ കണ്ണുകളാൽ അവനെ നോക്കി.. ദേവ് വൈശാഖിന്റെ കൈ അമർത്തിപ്പിടിച്ച് തിരിച്ച് " ഞാൻ നോക്കി നിൽക്കേ എന്റെ പെണ്ണിനെ കമ്മന്റ് അടിച്ചത് പോരാതെ അവളുടെ മേലേ തൊടാൻ നിന്റെ കൈ നീളേ..

അതും ഈ ഞാൻ ഇവിടെ പച്ചയ്ക്ക് ജീവനോടെ നിൽക്കുമ്പോൾ.." വൈശാഖും അനൂപും ദേവ്ന്റെ കയ്യിൽ കിടന്ന് കുതറുന്നുണ്ട്.. പല്ലവി ദേവനെ പിടിച്ച് മാറ്റാൻ തുനിഞ്ഞതും ദേഷ്യത്തോടുള ഒരു നോട്ടം കൊണ്ട് പല്ലവിയുടെ ആ ശ്രമത്തെ ദേവ് തടഞ്ഞു.. കൂട്ടുകാർ പോയി ആകെ പ്രശ്നമായിന്ന് മനസ്സിലായപ്പോൾ അഖിൽ അവർക്കടുത്തേക്ക് ഓടി വന്നു.. " സർ, സർ വിട് സാർ.. അവർക്കൊരു അബദ്ധം പറ്റിയതാണ്.. ക്ഷമിക്ക് സാർ" "ഇതാണോടാ അബദ്ധം ഞാൻ നോക്കി നിൽക്കേ എന്റെ പെണ്ണിനെ തൊടാൻ നോക്കുന്നത്.. ഇവനൊക്കെ നല്ല അടിടേ കുറവാണ്.. അല്ലേൽ ഇങ്ങനെയൊരിടത്ത് വന്ന് ഈ വക തോന്നിവാസത്തിന് നിൽക്കോ" ദേവ് പല്ല് ഞെരിച്ചു. "അവർക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കാം സാർ.. അവരെ വിട് സാർ.. ആളുകളൊക്കെ ശ്രദ്ധിക്കുന്നു.. അവരുടെ പാരന്റ്സൊക്കെ ഇവിടെയുണ്ട് അവരെ കൂടി നാണം കെടുത്തല്ലേ"

അഖിൽ ദേവ്നോട് കെഞ്ചി.. അത് കേട്ടതോടെ ദേവ്ന്റെ പിടിയൊന്ന് അയഞ്ഞു.. അവരെ അഖിലിനെ നേരെ തള്ളി.. " ഇനി മേലിൽ ഇത്തരം വൃത്തികേടുമായി നിങ്ങളെ കണ്ടാൽ ഉണ്ടല്ലോ.. കുടുംബത്ത് പോടാ" ദേവ്ന്റെ ശബ്ദം ഉയർന്നതും പല്ലവി പേടിച്ച് ഒരടി പുറകിലേക്ക് മാറി.. വൈശാഖും അനൂപും കിട്ടിയ ജീവനും കൊണ്ട് ഓടി.. പല്ലവിയെ ഒന്ന് തറപ്പിച്ചു നോക്കി കയ്യിലെ വള അവളുടെ കയ്യിലേക്ക് ഏൽപ്പിച്ച് മുമ്പിലേക്ക് നടന്നു.. അവൾ വേഗം വള ആൽമരത്തിൽ കെട്ടി അവന് പിന്നാലെ ഓടി ചെന്ന് അവന്റെ കയ്യിൽ പിടിച്ചു "ദേവേട്ടാ" "നേരേ ചെവ്വേ ഇത് ഉടുക്കാൻ അറിയില്ലേൽ നീ ഇനി സാരി ഉടുക്കണ്ടടി.." അവന്റെ കണ്ണ് ചുവന്നു.. ദേവന്റെ സ്വരത്തിൽ ദേഷ്യം വിട്ട് മാറിയിരുന്നില്ല.. പല്ലവിയുടെ കണ്ണ് നിറഞ്ഞു.. അവൾ തല കുമ്പിട്ടു താഴേക്ക് നോക്കി നിന്നു.. അത് കണ്ടതോടെ ദേവ്ന്റെ മുഖമൊന്നു അയഞ്ഞു.. പല്ലവിയുടെ മുഖം പിടിച്ചുയർത്തി..

" അയ്യേ കരയാ എന്റെ പെണ്ണ്.. അതിന് മാത്രം ഏട്ടനൊന്നും പറഞ്ഞില്ലാല്ലോ.. പോട്ടേ ഇനി ശ്രദ്ധിച്ചോളൂ.. അല്ലേൽ ഇനിയും ഇങ്ങനെ പ്രശ്നങ്ങളുണ്ടാകും കേട്ടോ..ഏട്ടന്റെ ദേഷ്യം എന്റെ പവിയ്ക്ക് നന്നായി അറിയാലോ.. "ദേവ് അവളുടെ കണ്ണീര് തുടച്ച് ആ കവിളിലൊന്ന് വലിച്ചതും പല്ലവി ചിരിച്ചു.. "ആ ഇതാണ് എന്റെ പവി കുട്ടി.." ദേവ് അവളേയും ചേർത്ത് പിടിച്ച് വീട്ടിലേക്ക് നടന്നു.. *************** അവർ വീട്ടിലേക്ക് കയറിയതും കാലം തെറ്റി ആർത്തലച്ച് മഴ പെയ്യാൻ തുടങ്ങിയിരുന്നു.. "അയ്യോ എന്റെ തുണി.." പല്ലവി സാരി ഉയർത്തിപ്പിടിച്ച് ടെറസ്സിലേക്കുള്ള ഗോവണിപ്പടികൾ വേഗത്തിൽ ഓടി കയറി "ഡി.. പെണ്ണേ പതിയെ.. തെന്നി വീഴണ്ട.." ദേവും അവൾക്ക് പിന്നാലെ കയറി.. അഴയിലെ തുണിയെല്ലാം പല്ലവി വേഗത്തിൽ വലിച്ചെടുക്കാൻ തുടങ്ങി.. മഴ അവളേ മുഴുവനായും നനച്ചിരുന്നു..

തുണികളും വാരിപിടിച്ച് അവൾ അകത്തേക്ക് കയറാൻ ഒരുങ്ങിയതും ദേവ് വാതിൽക്കൽ കയ്യ് കുത്തി നിന്ന് തന്റെ മീശതുമ്പ് കടിച്ച് അവളെ നോക്കിക്കൊണ്ട് നിൽക്കായിരുന്നു.. പല്ലവി വാതിൽ കടന്ന് മുമ്പിലേക്ക് നടക്കാൻ ശ്രമിച്ചതും ദേവ് അവൾക്ക് മുൻപിൽ വലത് കൈകൊണ്ട് തടസം തീർത്തു.. പല്ലവി അവനെ നോക്കി അവന് ഇടത് വശത്ത് കൂടി പോകാൻ ശ്രമിച്ചതും ദേവ് ആ വഴിയും അടച്ചു.. പല്ലവി നിരാശയോടെ ചുണ്ട് മലർത്തിക്കാട്ടി കാട്ടി അവനെ നോക്കി.. മാറ് ദേവേട്ടാ.. നോക്കിയേ ആകെ നനഞ്ഞു.. അതിനെന്താ.. നനഞ്ഞ നിന്നെ കാണാനാ പവി കൂടുതൽ ഭംഗി അയ്യാ.. അവൾ അവനേ നോക്കി കോക്കിരി കാട്ടി ദേവ് തന്റെ കൈ വാതിൽ നിന്ന് പിന്വലിച്ച് അവൾക് നേരെ നടന്നടുക്കാൻ തുടങ്ങി.. മഴ അവനെയും നനയ്ക്കുന്നുണ്ട്.. ദേവ് അടുത്തേക്ക് വരുന്നത് അനുസരിച്ച് അവളും അടി വെച്ച് അടി വെച്ച് പുറകിലേക്ക് നടന്നു.. ദേവ് തന്റെ മീശ പിരിച്ച് " ന്ത്യേ" മ്മ്മ്ച്ചും.. "എങ്കിൽ നല്ല കുട്ടിയായി അവിടെ നിൽക്ക്.." പല്ലവി അവിടെ നിന്നു... ആർത്ത് പെയ്യുന്ന മഴ വെള്ളം അവളുടെ ശരീരത്തിലൂടെ ഒഴുകി ഇറങ്ങുന്നുണ്ട്..

അത് അവളുടെ സാരിയെ ദേഹത്തേക്ക് ഒട്ടി ചേർത്തു.. തണുപ്പ് കൊണ്ട് പല്ലവിയുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്.. അവൾക്കരികിലേക്ക് എത്തിയ ദേവ് അവളുടെ ഇടുപ്പിൽ പിടിച്ച് അവന്റെ നെഞ്ചിലേക്ക് ചേർത്തതും ആ വിറയയിൽ പല്ലവിയുടെ കയ്യിലിരുന്ന ഡ്രസ്സുകൾ പിടി വിട്ട് താഴേ പോയി.. അവൾ പിടയ്ക്കുന്ന കണ്ണുകളാലേ ദേവ്നെ നോക്കുന്നുണ്ട്.. രണ്ട് പേരുടേയും മിഴികൾ ഇടഞ്ഞ് ഒന്നായ് കോർത്തു.. ഒഴുകി ഇറങ്ങുന്ന മഴവെള്ളം ഇരുവരുടെ കണ്ണുകളെ നിറയ്ക്കുന്നുണ്ടെങ്കിലും അതൊന്നും അവരെ ബാധിച്ചിരുന്നില്ല.. പല്ലവിയെ ഒന്നുകൂടി ചേർത്ത് പിടിച്ചവൻ അവളുടെ കഴുത്തിൽ അവന്റെ ദന്തങ്ങൾ ആഴ്ത്തി ആ സുഖമുള്ള നോവിൽ അവളൊന്നു പിടഞ്ഞു.. ദേവ് അവളുടെ ചെവിയിൽ പതിയെ " പവി I need you.. ഇതാണ് അതിന് അനുയോജ്യമായ സമയം പെണ്ണെ.. നീയും അതിനായി ആഗ്രഹിക്കുന്നില്ലേ.. എല്ലാ അർത്ഥത്തിലും ഈ ദേവേട്ടന്റേയാകാൻ" പല്ലവി നാണത്തിൽ അവളുടെ കണ്ണുകൾ താഴ്ത്തി.. ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

സമ്മതഭാവത്തിൽ അവൾ അവനെ ഇറുകെ പുണർന്നു.. ദേവ് അവളെ ചേർത്ത് പിടിച്ച് നെറുകയിൽ മുത്തി.. ദേവ് അവളുടെ ചുണ്ടുകൾ കവർന്ന് അവളുമായി താഴേക്ക് ഇരുന്നു.. അവളുടെ മുഖത്താകെ അവന്റെ ചുണ്ടുകൾ ഓടി നടന്നു.. അവന്റെ കൈകൾ അവളുടെ ശരീരമാകെ ഒഴുകി നടന്നു.. ആ പൂമേനിയിലെ ഓരോ അണുവിലും അവന്റെ ചുണ്ടുകളാൽ മുദ്രണം ചെയ്ത് ദേവ് അവളിലെ ഓരോ വസ്ത്രങ്ങളേയും മോചിപ്പിച്ചു.. അവനിലെ വികാര ചൂടിനെ സഹിക്കാൻ വയ്യാതെ പല്ലവി അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു.. പെയ്യ്തിറങ്ങുന്ന മഴ അവരുടെ ശരീരത്തിന്റെ ദാഹത്തെ ശമിപ്പിക്കുവാൻ ഉതകും വിധമായിരുന്നില്ല.. മഴ അവരെ പുതപ്പിച്ച് പെയ്യ്ത് കൊണ്ടിരുന്നു.. കുറേയേറെ നേരത്തെ പ്രണയവേഴ്ച്ചയ്ക്ക് ഇടയിൽ അവളിൽ ചെറിയൊരു നോവ് പടർത്തി ദേവ് എല്ലാ അർത്ഥത്തിലും അവളെ സ്വന്തമാക്കിയിരുന്നു.. ഒരു കിതപ്പോടെ അവൻ അവളിലേക്ക് തളർന്നു വീണു... അവരുടെ പ്രണയമഴയെ സാക്ഷ്യം വഹിച്ച മഹാ പേമാരിയും ഒന്നിച്ച് അവസാനിച്ചു..

മഴവെള്ളം കെട്ടി കിടക്കുന്ന ആ ബാൽക്കണിയിൽ ദേവ് തന്റെ പാതിയെ ചേർത്ത് പിടിച്ച് കിടന്ന് അവളുടെ മുടിയിൽ തഴുകി.. അവളുടെ കൺകോണിൽ അവൾ പൂർണത ആയതിന്റെ മിഴിനീർകണം തെളിഞ്ഞിരുന്നു.. പവി.. ഉം.. ദേവ് അവളുടെ മുഖത്തേക്ക് നോക്കി.. അവൾക്ക് അവന്റെ നോട്ടത്തെ നേരിടാനാകാതെ നാണിച്ച് മുഖം പൊത്തി.. ദേവ് അവളെ നോക്കി ചിരിച്ച് അവളിൽ നിന്ന് വിട്ടകന്ന് എണീറ്റ് അവളുടെ നഗ്ന പാദങ്ങൾ തന്റെ മടിയിലേക്ക് എടുത്ത് വച്ച് അവളെ നോക്കി.. അവൻ എന്താ ചെയ്യാൻ പോകുന്നതെന്ന് കൗതുകം നിറഞ്ഞ കണ്ണുകളാൽ പല്ലവി നോക്കി കൊണ്ടിരുന്നു.. ദേവ് അവളുടെ കാലുകളിൽ ഒന്ന് തഴുകി മരതകകല്ല് വച്ച കൊലുസ്സ് ഇട്ട് കൊടുത്ത് ആ പാദങ്ങളിൽ കൊലുസ്സും ചേർത്ത് വച്ച് അമർത്തി ചുംബിച്ചു.. ഒരിക്കൽ അവൻ വാക്കുകൾ കൊണ്ട് നോവിച്ച് ഊരി വാങ്ങിയ കൊലുസ്സ്..

പല്ലവിയുടെ കണ്ണ് നിറഞ്ഞു.. "ഈ കൊലുസ്സണിയാൻ ഇന്ന് ഈ ലോകത്ത് ഏറ്റവും അർഹതപ്പെട്ടത് ഈ മാത്രമാണ് പവി.." പല്ലവിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി ഒഴുകി തുടങ്ങിയിരുന്നു.. അവൻ ആ മിഴിനീരിനെ തന്റെ ചുണ്ടുകളാൽ ഒപ്പിയെടുത്ത്.. ഒരു വട്ടം കൂടി അവളിലേക്ക് പെയ്തിറങ്ങാൻ ആരംഭിച്ചു.. **************** പ്രണയവും കുസൃതികളുമായി അവരുടെ ദിനങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു.. ദിവസങ്ങൾ കഴിയുംതോറും ദേവ്ന്റെ സ്നേഹ സമ്മാനങ്ങൾ അവളുടെ പിൻകഴുത്തിൽ ചുവന്ന് തിണർത് കിടപ്പുണ്ട്.. അച്ഛനും അമ്മയും തിരികെ വരുന്ന ദിവസമായതിനാൽ പല്ലവി അവർക്കുള്ള വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലായിരുന്നു.. ദേവും സഹായിക്കാമെന്ന വ്യാജേന അവൾക്കൊപ്പം കുറുമ്പ് കാട്ടി അടുക്കളയിൽ ചുറ്റി പറ്റി നിൽപ്പുണ്ട്.. ഓരോ കുറുമ്പിനും അവന്റെ കൈകളിൽ അവളുടെ നഖത്തിന്റെ മൂർച്ച പരീക്ഷിച്ചറിഞ്ഞിരുന്നു..

ഉച്ചയോടെ അച്ഛനും അമ്മയും തിരികെ വീട്ടിലേക്ക് എത്തി.. വീടിന്റെ പടി കടന്ന് വരുമ്പോഴേക്കും അവരെ കാത്ത് നിറ ചിരിയോടെ ഉമ്മറപടിയിൽ കാത്ത് നിൽപ്പുണ്ടായിരുന്നു.. മോഹൻ അന്ന് പറഞ്ഞ കാര്യം ഓർമ്മയിൽ തെളിഞ്ഞത് പോൽ മോഹനും മാലതിയും പരസ്പരം പുഞ്ചിരി കൈമാറി.. വീടിനകത്തേക്ക് പ്രവേശിച്ച അവരെ ദേവും പല്ലവിയും കെട്ടിപ്പിടിച്ച് സന്തോഷത്തോ സ്വീകരിച്ചു.. അച്ഛനും അമ്മയ്ക്കും ചായ എടുക്കാൻ പല്ലവി അടുക്കളയിലേക്ക് പോയപ്പോൾ ദേവ് അവരെ ചേർത്ത് പിടിച്ച് നിറഞ്ഞ കണ്ണുകളാൽ " നന്ദിയുണ്ട്.. അച്ഛാ.. അമ്മേ.. ഈ ലോകത്ത് എനിക്ക് ലഭിക്കാവുന്നതിൽ ഏറ്റവും നല്ല പെണ്ണിനെ തന്നെ എന്റെ പാതിയായി തന്നതിൽ.. എന്റെ പ്രണയത്തെ എന്റെ കൈകളിൽ തന്നെ എത്തിച്ചതിന്.." ദേവ്ന്റെ വാക്കുകൾ മാലതിയുടെയും മോഹന്റേയും മനസ്സ് നിറച്ചു.. ഇങ്ങനെ ഒരു ദിവസം അവർ പ്രതീക്ഷിച്ചിരുന്നു.. ദേവ്ന്റെ വാക്കുകളിൽ ഉണ്ടായിരുന്നു അവന്റെ ഉള്ളിൽ അലത്തല്ലുന്ന സന്തോഷ കടൽ.. അവർ അവനെ ചേർത്തുപിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു..

ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു.. അച്ഛനും അമ്മയും വന്നതിനു ശേഷം അവന് ആദ്യത്തെ പോലെ കൂസൃതി കാണിക്കാൻ അടുക്കള ഭാഗത്തേക്ക് വരാൻ സാധിക്കാതെയായി.. ചുറ്റി പറ്റി നിൽക്കുന്നത് കണ്ടാൽ അമ്മ അപ്പോ ഓടിക്കും.. എങ്കിലും ഈ കുറവെല്ലാം ദേവ് അവൾ മുറിയിലേക്ക് എത്തുമ്പോൾ തീർത്തിരുന്നു.. **************** അളിയാ.. എന്തെടുക്കാടാ.. ഞാൻ ഓഫീസിലുണ്ട്.. നീയിപ്പോൾ ഓഫീസിലൊക്കെ പോകാറുണ്ടോ.. ഞാൻ കരുതി പല്ലവിയുടെ അടുത്ത് തന്നെ ആയിരിക്കുന്ന്.. ആരവ് കളിയാക്കി ചിരിച്ചു ഡാ.. എന്നെ ഊതാൻ നിൽക്കാണ്ട് കോഴിയാശാൻ വിളിച്ച കാര്യം പറയ്.. ആ.. അത് മറന്നു.. നമ്മുടെ സന്ദീപ് വിളിച്ചിരുന്നു അന്ന് നമ്മൾ കൊടുത്ത നമ്പറിന്റെ വേറെ കുറച്ച് വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്ന് എന്നിട്ട്.. ദേവ് സീറ്റിൽ നിന്നും ചാടി എണീറ്റു ആ നമ്പറിപ്പോൾ സ്ഥിരമായി ബാംഗ്ലൂരിൽ ആണ്.. കൂടാതെ ആ അനുപമേം ഹേമന്ദും അവരുടെ നമ്പറുകളും ആ ലോക്കേഷൻ പരിധിയിൽ ഉണ്ട്.. ഉം.. അപ്പോ അവര് ഒത്ത് കൂടി പുതിയ തന്ത്രങ്ങൾ മെനയാണ് അല്ലേ..

അപ്പോ എങ്ങനെയാ അളിയാ.. നമുക്ക് കളത്തിലെറങ്ങാൻ സമയമായില്ലേ... നീ പറഞ്ഞത് ശരിയാടാ.. സമയം ആയി.. എല്ലാം തച്ച് തകർത്ത് തൂത്ത് വാരും ഞാൻ.. അവരുടെ മടയിൽ പോയി തന്നെ അവരെ പിടിക്കാം.. അല്ല.. പല്ലവിയെ കൂടെ കൂട്ടേണ്ടി വരില്ലേ ദേവ് ഉം.. വേണം.. അവളെ കണ്ടാലാണ് പതുങ്ങി ഇരിക്കുന്നവൻ പുറത്ത് ചാടൊള്ളൂ.. നമ്മുക്ക് അധികം വൈകാതെ ബാംഗ്ലൂരിലേക്ക് തിരിക്കാം.. പവിയ്ക്ക് ബുദ്ധിമുട്ട് ആകും..ആ നഗരം സുഖമുള്ള ഓർമ്മകൾ ഒന്നും തന്നെ അവൾക്ക് കൊടുത്തട്ടില്ലല്ലോ.. ഉം.. ആരവ് മൂളി ആ.. സാരമില്ല.. ലച്ചൂനെ കാണാനാണെന്ന് പറഞ്ഞ അവൾ വരാതിരിക്കില്ല ആ.. ഞാനും.. എന്റെ ലച്ചുമോളെ കൂട്ടി ഞാനൊരു വരവുണ്ട് ദേവേ.. അതൊക്കെ നമ്മുക്ക് സെറ്റാക്കാടാ.. ഞങ്ങളില്ലേ.. അതിന് ഈ ആരവ് തന്നെ ധാരാളം സഖാവേ.. എന്റെ ആവനാഴിയിലെ അവസാനത്തെ പ്രണയശരവും ഞാൻ അവൾക്ക് മേൽ പ്രയോഗിക്കും..എന്നിട്ടും വളഞ്ഞില്ലേൽ പൊക്കിയെടുത്ത് ഇങ്ങ് കൊണ്ട് പോരും അത്ര തന്നെ ആരവ്ന്റെ സംസാരം കേട്ട് ദേവ് ഉറക്കെ ചിരിച്ചു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story