❣️ ദേവപല്ലവി ❣️ ഭാഗം 4

devapallavi

രചന: മുകിലിൻ തൂലിക

രേഷ്മ ജിബിൻ 11 മണിയുടെ flight പിടിച്ച് ദേവ് Bangalore എത്തി.. ഫ്ലൈറ്റ് ഇറങ്ങിയതോടെ ആദ്യം അമ്മയെ വിളിച്ചു ബാംഗ്ലൂർ എത്തിയെന്നു പറഞ്ഞു... അല്ലെങ്കിൽ ഒരു സമാധാനവും ഉണ്ടാകില്ല അമ്മയ്ക്ക്.. താമസം ശരിയാക്കിയിട്ടുള്ള ഹോട്ടലിലേക്കു ള്ള യാത്രയിൽ ദേവ് പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ട് ഇരുന്നു.. വല്ലാത്തൊരു positive atmosphere ആണ് ഇവിടെ മൊത്തം... നിറയെ പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞൊരിടം.. 🥀🌺🌺🌼🏵️ എന്നിരുന്നാലും പനിനീർ 🌹 പൂക്കളെ പോൽ തന്റെ മനോഹാരിതയക്ക് പുറകിൽ കുത്തുന്ന മുള്ളുകളും ഒളിപ്പിച്ചു വെച്ച നഗരം.. ദേവ്ന്റെ ചിന്തകൾക്കും കാഴ്ച്ചകൾക്കും തൽക്കാലം വിരാമം ഇട്ടുകൊണ്ട് കാർ വലിയൊരു ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിലേക്ക് എത്തി .. ഹോട്ടൽ ഫ്ലവർ ഗാർഡൻ, പേരിനെ അർത്ഥവത്താക്കും വിധം നിറയെ പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞൊരിടം... ഹോട്ടലിന്റെ മുക്കിലും മൂലയിലും പൂച്ചെടികൾ കൊണ്ട് അലങ്കരിച്ചിരുന്നു.. പൂക്കളുടെ ഹൃദ്യമായ സുഗന്ധമാണ് ഇവിടെ നിറയെ....

അതിനാൽ തന്നെ ദേവ് എന്ന് മീറ്റിംഗ് ആവിശ്യങ്ങൾക്കു വന്നാലും ഈ ഹോട്ടലിലാണ് താമസം ഏർപ്പെടുത്തുന്നത്... ഹോട്ടലിന്റെ മുന്നിൽ വലിയൊരു പൂന്തോട്ടം ഉണ്ട്.. ഈ ഇരുട്ടിലും കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ചകളാണവിടെ.. പൂന്തോട്ടം നിറയെ പല വിധ വർണ്ണ വെളിച്ചങ്ങളാൽ അലങ്കരിച്ചിരുന്നു... നടുവിലായി സ്ഥാപിച്ചിട്ടുള്ള ഫൗണ്ടൈൻ ആ പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടി... അതിലൂടെ പ്രവഹിക്കുന്ന ജലത്തിന്റെ ശബ്ദം മനസ്സ് കുളിരണിയിക്കും... ദേവ് ഒരു നിമിഷം കണ്ണടച്ച് ആസ്വദിച്ച് നിന്നു... പിന്നീട് മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന മുറിയുടെ താക്കോൽ വാങ്ങാനായി റിസപ്ഷനിലേക്ക് പോയി..മിക്കപ്പോഴും വരുന്ന സ്ഥലമായതിനാൽ ഹോട്ടലിലെ ജീവനക്കാർക്കെല്ലാം ദേവ്നെ പരിചയമായിരുന്നു എല്ലാവരോടും കുശലാന്വേഷണം നടത്തി ദേവ് തന്റെ മുറിയിലെത്തി.. റൂം ബോയ്ക്ക് ടിപ്പും കൊടുത്ത് പറഞ്ഞുവിട്ടു...വിശപ്പ് ഉണ്ടായിരുന്നില്ല അതുകൊണ്ട് തന്നെ കഴിക്കാൻ ഒന്നും ഓർഡർ ചെയ്തില്ല.. നേരെ ഫ്രഷ് ആകാൻ കയറി...

ഫ്രഷായി തിരിച്ചിറങ്ങി ഇറങ്ങി നാളെ ബിസിനസ് മീറ്റിംഗ് കൊണ്ടുപോകേണ്ട ഫയൽസും പേപ്പേഴ്സും എല്ലാം ഒന്നുംകൂടി തിട്ടപ്പെടുത്തി.. രാവിലെ 10 30 ന് ആണ് മീറ്റിംഗ് എന്നും ഓർത്ത് ദേവ് കിടന്നു...യാത്രാക്ഷീണം കാരണം നിദ്ര വേഗം അവനെ കടാക്ഷിച്ചു... പിന്നീടുള്ള ദിവസങ്ങൾ മീറ്റിങ്ങും തിരക്കുകളുമായി വേഗത്തിൽ കടന്നു പോയി...ഇത്തവണ ദേവ്ന് വേണ്ടത്ര ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല കാരണം അവൻറെ കമ്പനിയുടെ മുഖ്യശത്രുവായ വർമ്മ കൺസ്ട്രക്ഷൻ ഉടമ രാജേന്ദ്ര വർമ്മ ഇത്തവണ ബിസിനസ് മീറ്റിംഗ് തകർക്കാനുള്ള ശ്രമങ്ങൾ ഒന്നും നടത്തിയിരുന്നില്ല... അയാളെ പോലെ തന്നെയാണ് അയാളുടെ മകൻ ഹേമന്ത് വർമ്മ... ക്ഷത്രിയർ ആണെങ്കിലും ക്ഷത്രിയ സ്വഭാവഗുണങ്ങൾ ഒന്നും തൊട്ടു തീണ്ടിയട്ടില്ലാത്തവർ... കള്ളത്തരങ്ങളും കുതികാൽ വെട്ടുമായിരുന്നു അവരുടെ ബിസിനസ്സ് തന്ത്രങ്ങൾ..

ഹേമന്തും ദേവ് ഉം ഒരുമിച്ചാണ് എഞ്ചിനീയർ കോളേജിൽ പഠിച്ചിരുന്നത്... അപ്പോഴേ അവർ തമ്മിൽ ശത്രുതയിൽ ആയിരുന്നു... വർഷങ്ങളുടെ കെട്ടിട നിർമ്മാണ പാരമ്പര്യം ഉണ്ടെങ്കിലും നിഹാരം കൺസ്ട്രക്ഷന്റ വളർച്ച അവരിൽ കൊടിയ പകയ്ക്കു കാരണമാക്കി... അച്ഛൻ നിഹാരം കൺസ്ട്രക്ഷൻ നോക്കി നടത്തിയിരുന്ന കാലത്ത് വർമ്മ വരുന്ന എല്ലാ പ്രോജക്റ്റുകളും മുടക്കിയിരുന്നു.. ദേവ് ചുമതല ഏറ്റെടുത്തതോടെ വർമ്മയുടെ ഇത്തരം തന്ത്രങ്ങൾ ഫലിക്കാതെയായി... ഇപ്പോൾ വർമ്മ ഒന്നു ഒതുങ്ങിയിട്ടുണ്ട് എങ്കിലും അതിലും പതിന്മടങ്ങായി തിരിച്ചെടിക്കുമെന്ന് ഓർത്തു നിൽക്കുമ്പോഴാണ് ദേവ് ന്റെ ഫോൺ ബെൽ അടിച്ചത് നോക്കിയപ്പോൾ അമ്മയാണ്.... ദേവ കോൾ എടുത്ത് ചെവിയിലേക്ക് ചേർത്തു.. ആ അമ്മേ പറയൂ.. ദേവൂട്ടാ നീ നാളെ എപ്പോഴാ എത്താ രാത്രി ആകുമോ.... ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ല അമ്മേ നോക്കട്ടെ നാളെ വരാൻ പറ്റുമോ എന്ന് ഇവിടെ ഇനിയും കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്.. 😜 ഒരു കുസൃതിച്ചിരി ചുണ്ടിലൊളിപ്പിച്ചു അവൻ പറഞ്ഞു...😊

അപ്പോ നീ നാളെ വരില്ലേ... എത്ര ദിവസമായി നീ പോയിട്ട്..നിന്നെ കാണാൻ കൊതിയാകാണ്.. ഒന്നിനെ മാത്രേ ദൈവം തന്നിട്ടൊള്ളൂ.. കണ്ണേ പൊന്നേന്ന് വളർത്തി കൊണ്ട് വന്ന് സ്വയം പറക്കാറായപ്പോൾ ഈ അമ്മയ്ക്ക് നിന്നെയൊന്ന് കാണാൻ കൂടി കിട്ടുന്നില്ല... 😔 മാലതിയുടെ വാക്കുകളിൽ പരിഭവം നിഴലിച്ചു... 😃 ഓഹ് എന്റെ പരാതിപ്പെട്ടി മാലതി അമ്മേ... ഞാൻ നാളെ ഒരു ഉച്ചയോടെ എത്തും ഇതേസമയം മോഹൻ " നീയാ കണ്ണീർ പരമ്പര ഒന്നാ നിർത്തി.. ഫോണിങ്ങ് തന്നെ മാലു.. ഞാൻ പറയാം അവനോട് കാര്യങ്ങൾ... മാലതിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി.. ആ മോനേ meeting എങ്ങനെയുണ്ടായിരുന്നു... പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലല്ലോ... ഇല്ല അച്ഛാ...എല്ലാം ഒക്കെയായി.. പിന്നെ മോനേ നിന്നോടൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്..നീ കേൾക്കുന്നുണ്ടോ... ആ അച്ഛാ കേൾക്കാം പറഞ്ഞോ വീട്ടിൽ നിന്ന് ഇറങ്ങും മുൻപ് നീ കല്ല്യാണത്തിന് സമ്മതം മൂളിയിരുന്നു.. ഓർമ്മയുണ്ടോ.. കുറച്ചു നാളായി ഞങ്ങളുടെ ഉള്ളിൽ ഒരു കുട്ടിയുടെ മുഖം ഉണ്ട്..

ഇങ്ങ് തായോ മോഹനേട്ടാ ബാക്കി ഞാൻ പറയാം മാലതി ദേവൂട്ട പെൺകുട്ടി നമ്മുടെ ട്രസ്റ്റിന് കീഴിലുള്ള അനാഥാലയത്തിൽ താമസിക്കുന്ന കുട്ടിയാണ്.. നല്ല കുട്ടിയാണ് മോനെ..സുന്ദരി മോൾ ആണ്..😍 എൻറെ മോന് നന്നായി ചേരും... ആ അപ്പോ നിങ്ങൾ രണ്ടും കൂടി എന്നെ പൂട്ടാൻ തന്നെ തീരുമാനിച്ചു അല്ലേ ദേവ് ഒന്ന് ചിരിച്ചു😁 നീ ഇനിയെങ്ങനെ പിള്ള കളിച്ചു നടക്കേണ്ട കേട്ടോ.. നാളെ വൈകുന്നേരത്തിന് മുമ്പ് വരില്ലേ നീ വന്നിട്ട് നമുക്ക് ആ കുട്ടിയെ പോയി എന്നു് കാണാം മോഹൻ ഒന്ന് ഗൗരവമായി പറഞ്ഞു.. അതൊന്നും വേണ്ട നിങ്ങൾ രണ്ടുപേരും എടുത്ത തീരുമാനം ഒരിക്കലും തെറ്റില്ല എന്ന് എനിക്കറിയാം..എനിക്ക് സമ്മതമാണ് കല്യാണത്തിന് ഏർപ്പാടുകൾ നോക്കിക്കോ കേട്ടോ തങ്ങളിലുള്ള അവന്റെ വിശ്വാസം കണ്ട് ഇരുവരുടെയും മനം നിറഞ്ഞു... മോഹൻ "ദേവൂട്ടാ പെൺകുട്ടിയെ ഒന്ന് കാണുകയും കൂടി വേണ്ട എന്ന് പറഞ്ഞാ..ഉം ശരി നിൻറെ ഇഷ്ടം.. മോളൊരു അനാഥയാണെന്ന് കരുതി നിനക്ക് വിഷമം ഒന്നും ഇല്ലല്ലോ..

ഈ തീരുമാനത്തിനു പിന്നിൽ കുറച്ചു കാര്യങ്ങൾ ഉണ്ട് എന്തുകൊണ്ട് അതെല്ലാം മോൻ നാട്ടിൽ വന്നിട്ട് പറയാം.. എന്റെ മോന്റെ ഭാഗ്യം ആയിരിക്കും..പാവമാണ് ഉം ദേവ് ഒന്നു മൂളി.. മോഹൻ എന്നാ ശരി മോനെ ഫോൺ വെക്കണേ നാളെ കാണാട്ടോ ദേവിനെ പെൺകുട്ടിയുടെ പേര് അറിയാനുള്ള ആഗ്രഹം തോന്നി പക്ഷേ അവനെന്തോ ചോദിക്കാൻ ഒന്നും മടിച്ചു..അവന്റെ മനസ്സ് മനസ്സിലാക്കി എന്നോണം മോഹൻ.. പിന്നെ മോനെ വെക്കല്ലേ മോളുടെ പേര് പറഞ്ഞില്ലല്ലോ പല്ലവി. പല്ലവി എന്ന മോളുടെ പേര് ഇഷ്ടായോ.. ഇനി മോൻ കിടന്നോ ഗുഡ് നൈറ്റ്..

ആ പേരൊന്ന് കേട്ടപ്പോൾ ഒരു മഞ്ഞു വീണ സുഖമായിരുന്നു ദേവ്ന് ഫോൺ വെച്ച് ബെഡിലേക്ക് കിടന്ന ദേവ്ന്റെ ചുണ്ടിൽ ഒരു കള്ളത്തരം തത്തിക്കളിച്ചു അവൻ പതിയെ ❣️പല്ലവി ❣️ എന്ന് മന്ത്രിച്ചു... ❣️ നിന്നെ ഞാൻ കണ്ടില്ലെങ്കിലും നിന്റെ പേര് കേട്ട മാത്രയിൽ എൻറെ ഉള്ളിൽ ഒരു കുളിര് പടരും പോലെ പെണ്ണെ...❣️ എന്തുകൊണ്ടോ ആ പേര് എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല ദേവ്ന്.. ആ പേര് കേട്ട മാത്രയിൽ ഹൃദയ താളത്തിന്റെ വേഗതകൂടിയതാണ്... എനിക്ക് എന്താ സംഭവിക്കുന്നത് ഭഗവാനേ പെണ്ണെ നീ ആണോ ഇനി ഈ ദേവ്ന്റെ ജീവിത പല്ലവി..❣️❣️ ഓരോന്നോർത്ത് കിടന്നു ദേവ് എപ്പോഴോ ഉറങ്ങി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story