❣️ ദേവപല്ലവി ❣️ ഭാഗം 40

devapallavi

രചന: മുകിലിൻ തൂലിക

ആ.. ഞാനും.. എന്റെ ലച്ചുമോളെ കൂട്ടി ഞാനൊരു വരവുണ്ട് ദേവേ.. അതൊക്കെ നമ്മുക്ക് സെറ്റാക്കാടാ.. ഞങ്ങളില്ലേ.. അതിന് ഈ ആരവ് തന്നെ ധാരാളം സഖാവേ.. എന്റെ ആവനാഴിയിലെ അവസാനത്തെ പ്രണയശരവും ഞാൻ അവൾക്ക് മേൽ പ്രയോഗിക്കും..എന്നിട്ടും വളഞ്ഞില്ലേൽ പൊക്കിയെടുത്ത് ഇങ്ങ് കൊണ്ട് പോരും അത്ര തന്നെ ആരവ്ന്റെ സംസാരം കേട്ട് ദേവ് ഉറക്കെ ചിരിച്ചു.. *************** രാത്രിയിൽ പല്ലവിയുടെ മടിയിൽ തലവെച്ച് കിടക്കുകയാണ് ദേവ്.. ഇടയ്ക്കിടെ അവളുടെ വയറിൽ മുഖം പൂഴ്ത്തി ഇക്കിളി കൂട്ടുന്നുണ്ട്.. അവന്റെ കുറുമ്പുകൾക്ക് കണ്ണുകൾ കൊണ്ട് ശാസന നൽകി പല്ലവി അവന്റെ മുടിയിഴകളിൽ തഴുകി കൊണ്ടിരുന്നു.. പവി എന്തേ ദേവേട്ടാ.. നമ്മുക്കൊരു യാത്ര പോയാലോ.. യാത്രയോ.. എന്തേ ഇപ്പോ പെട്ടെന്ന് പെട്ടെന്നോ ഇപ്പോ തന്നെ വൈകി പെണ്ണേ.. നമ്മുടെ ഹണിമൂൺ ആഘോഷിക്കണ്ടേ.. ദേവ് അവളുടെ താടി തുമ്പിൽ വലിച്ച് അവളുടെ ചുണ്ടിൽ ഉമ്മ വച്ചു.. നമ്മൾ പോയാൽ അച്ഛനും അമ്മയും ഒറ്റയ്ക്ക് ആകില്ലേ..

അവർക്കൊക്കെ പരിചയമാണ് പവി. ബിസിനസ് ടൂറും മറ്റുമായി ഞാൻ പോകുമ്പോൾ അവര് ഇവിടെ തനിച്ചല്ലേ ഉണ്ടാകാറ്.. ഉം... എങ്കിൽ പോകാം ഏട്ടാ.. എവിടെയാ പോകാൻ ഉദ്ദേശിക്കുന്നേ.. ദേവ് അവളുടെ വയറിൽ ഒന്ന് മുത്തി ഒരു മലക്കം മറഞ്ഞ് കമിഴ്ന്നു കിടന്നു.. അവളുടെ വിരലുകൾ പതിയെ തടവി ബാംഗ്ലൂർ.. ബാംഗ്ലൂരിലേക്കാണ് നമ്മൾ പോകുന്നത്.. അത് കേട്ടതോടെ ഓർക്കാൻ ഇഷ്ടപ്പെടാത്ത എന്തോ ഓർമ്മകൾ ഉള്ളിൽ തികട്ടി വന്നത് പോലെ പല്ലവിയുടെ മുഖം ചുളിഞ്ഞു അത് മനസ്സിലാക്കിയെന്നോണം ദേവ് എണീറ്റിരുന്ന് അവളെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞ് പിടിച്ചു " എനിക്കറിയാം എന്റെ പെണ്ണിന് ഒരുപാട് വിഷമമം ഉണ്ടാക്കുന്ന തീരുമാനമാണ് ഇതെന്ന്.. നമ്മുക്ക് ലച്ചൂനെ കാണണ്ടേ.." ഉം.. വേണം ഏട്ടാ.. എന്റെ ലച്ചൂനെ കാണണം.. നമുക്ക് പോകാം.. പല്ലവി അവനെ നോക്കി ചിരിച്ചു..

അപ്പോൾ മറ്റന്നാൾ നമ്മൾ ബാംഗ്ലൂരിലേക്ക് തിരിക്കാണ്.. എന്റെ പെണ്ണ് വേഗം പെട്ടിയൊക്കെ കെട്ടിക്കോ.. ആരവേട്ടൻ ഉണ്ടോ ഏട്ടാ.. ആ അവനും വരുന്നുണ്ട്.. ലച്ചൂനെ കാണാൻ അവനാണ് തിടുക്കം കൂട്ടി നിൽക്കുന്നേ.. അവരെ ഒന്നിപ്പിക്കണം അപ്പോ എന്റെ ലച്ചൂനെ എനിക്കെന്നും കാണാലോ.. പല്ലവിയുടെ വാക്കുകളിൽ വല്ലാത്തൊരു ഉൽസാഹം.. ദേവ് അവളെ നോക്കി ചിരിച്ച്" നമ്മുക്ക് ശരിയാകാടോ പ്രിയതമേ.. നാളെ ഏട്ടൻ ലീവാട്ടോ.. നമുക്കൊന്ന് പുറത്ത് പോകാം.. പോകാനുള്ള സാധനങ്ങൾ കുറച്ച് വാങ്ങാം.. എനിക്ക് ഐസ്ക്രീം വാങ്ങി തരണം ദേവേട്ടാ.. ഒക്കെ വാങ്ങി തരാം. പക്ഷേ കൈകൂലി ഉണ്ട് പല്ലവി എന്താനുള്ള അർത്ഥത്തിൽ അവനെ നോക്കി ദേ.. ഈ ചുണ്ടിൽ ഒളിഞ്ഞിരിപ്പിലേ... അതൊരു പത്തെണ്ണം തന്നാൽ എന്തും വാങ്ങി തരാം.. ദേവ് കുസൃതിയോടെ പറഞ്ഞു.. അയ്യടാ മനമേ തീപ്പെട്ടി കോലേ..

ആ പൂതിയങ്ങ് മനസ്സിലിരിക്കട്ടേ.. പല്ലവി അവന്റെ താടിയിൽ പിടിച്ച് വലിച്ചു ആ.. അമ്മേ... വിടടി പെണ്ണേ.. പല്ലവി കൈ വിട്ടതും ഇതിന് എന്റെ മോള് അനുഭവിക്കും ദേവ് അവളേയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു.. *************** വീട്ടിൽ നിന്ന് യാത്ര പറഞ്ഞവർ ഇറങ്ങി.. പതിവിലും വിപരീതമായി ഇത്തവണ കാറിലാണ് പോകുന്നത്..നേരെ ആരവിനെ കൂട്ടാൻ അവന്റെ വീട്ടിലേക്കാണ് പോയത്.. ആരവ് കയറിയതോടെ പിന്നെ സാരഥി ആരവായിരുന്നു.. ദേവും പല്ലവിയും പുറകിലെ സീറ്റിലേക്ക് ഇരുന്നു.. തനിക്കരികിലിരിക്കുന്ന പല്ലവിയുടെ ഉള്ളിൽ അലതല്ലികൊണ്ടിരിക്കുന്ന ആശങ്കകൾ അവൾ പറയാതെ തന്നെ ദേവ് അറിയുന്നുണ്ടായിരുന്നു.. അവൻ അതിന് ഇടവരുതാതെ അവളെ തൊട്ടും തലോടിയും കുറുമ്പ് കാണിക്കാൻ തുടങ്ങി.. അതിന് പല്ലവി നല്ല നുള്ള് കൊടുത്ത് അവന്റെ കയ്യിലെ തോല് പറിച്ചെടുത്തു..

ദേവ് അവളുടെ കയ്യ് രണ്ടും പിടിച്ച് വച്ച് ഉമ്മ വയ്ക്കാൻ മുഖം അടുപ്പിച്ചതും ഡാ.. കള്ള സഖാവേ.. ഇവിടെ ഡ്രൈവിംഗ് സീറ്റിലൊരു നിഷ്ക്കു ഇരുപ്പുള്ള കാര്യം മറക്കണ്ട.. നോം എല്ലാം കാണുന്നുണ്ട്.. ആരവ് അവരെ കളിയാക്കി ദേവ് ചമ്മൽ മറച്ച് വെച്ച് " ആര്, എന്ത്, എങ്ങനെ, എവിടെ.. ആ നിഷ്ക്കുന്റെ മുഖമൊന്നു ഇങ്ങ് കാണിച്ചേ" ആരവ് നിഷ്ക്കുഭാവത്തിൽ ദേവ്നെ നോക്കി " ദേ കണ്ടോ.. പാവം ഞാൻ" പവി നിനക്കറിയോ നമ്മുടെ കല്ല്യാണ തലേന്ന് എന്തേലും സംശയങ്ങൾ ഉണ്ടേൽ ചോദിച്ച് ക്ലിയറാക്കിക്കോന്ന് പറഞ്ഞ് എനിക്ക് ക്ലാസ്സെടുക്കാൻ വിളിച്ചവനാ ഈ നിഷ്ക്കു ... പല്ലവി അത് കേട്ട് ഉറക്കെ ചിരിച്ചു അത് കൊണ്ട് എന്തായി ഈ കാര്യങ്ങളിൽ ശിശുപാലനായ നീയിപ്പോൾ ഗുരുവായില്ലേ ദേവേ.. ആ... ലച്ചൂനെ കാണുമ്പോൾ ഓരോരുത്തരുടെ ഭാവം എന്തായിരിക്കും എന്തോ.. അത് ഓർത്ത് നീ വിഷമിക്കണ്ട..

സ്വന്തമായി ഒന്നിനെ കിട്ടിട്ടുണ്ടല്ലോ.. അതിന്റെ കാര്യം നോക്ക് മോൻ.. എന്റെ ലച്ചുനെ വളച്ചൊടിച്ച് കുപ്പീലാക്കി ഇങ്ങ് കൊണ്ട് വരുന്ന കാര്യം ഞാനേറ്റു.. ലച്ചു കരാട്ടേ ബ്ലാക്ക് ബെൽറ്റാണ് ആരവേട്ടാ.. അവളെ തൊടാൻ കൈ നീട്ടുന്നതേ ഓർമ്മ കാണൂ.. പിന്നെ അടി കൊണ്ട് നക്ഷത്രം എണ്ണി കിടക്കേണ്ടി വരും.. പല്ലവി ആരവ്നെ കളിയാക്കി.. ആരവ് അൽഭുതത്തോടെ തിരിഞ്ഞു നോക്കി.." പവി നീയും.. അയ്യോ.. അല്ല ഇത് എന്റെ പെങ്ങളല്ലാ.. ആ ഭയ ഭക്തി ബഹുമാനമൊക്കെ എവിടെ പോയി.. എടാ ദേവേ നീ എന്ത് കൈവിഷമാടാ അവൾക്ക് കൊടുത്തേ" ആരവ് വിഷമത്തോടെ ഷർട്ടിന്റെ തുമ്പ് പൊക്കി കണ്ണീര് ഒപ്പുന്നത് പോലെ കാണിച്ചു... ആരവിന്റെ കമ്മന്റുകളും തമാശകളുമായി അവർ അവരുടെ യാത്ര തുടർന്നു.. *************** വൈകിട്ട് ആറുമണിയോടെ അവർ ബാംഗ്ലൂർ എത്തി.. ഇപ്പോ ഡ്രൈവ് ചെയ്യുന്നത് ദേവാണ്.. "

ഇവിടുന്ന് ഇനി എത്ര ദൂരം ഉണ്ട് പവി ലച്ചൂന്റെ വീട്ടിലേക്ക്." ഇവിടുന്ന് എയർപോർട്ട് റോഡിലേക്ക് കടന്ന് ആദ്യത്തെ ലെഫ്റ്റ് എടുത്ത് ഉള്ളിലേക്ക് ഒരു പത്ത് മിനിറ്റിന്റെ യാത്ര ഒള്ളൂ ഏട്ടാ.. ലച്ചൂന്റെ വീടായി.. നീ ഒരു വട്ടമല്ലേ ഇവിടെ വന്നിട്ടൊള്ളൂ എങ്കിലും വഴിയൊക്കെ നല്ല നിശ്ചയമാണല്ലോ.. ആ.. അന്ന് ദേവേട്ടനെ കാണാൻ ലച്ചു എന്നെ ഒറ്റയ്ക്ക് അല്ലേ വിട്ടേ.. അവള് വഴിയൊക്കെ എത്രവട്ടം പറഞ്ഞ് പഠിപ്പിച്ച് വിട്ടേന്നോ... അതാണ് ഇത്ര ഓർമ്മ.. അവളുടെ വാക്കുകളിൽ എന്നുമില്ലാത്തൊരു ഉൽസാഹമുണ്ടായിരുന്നു.. അതിന് കാരണം ലച്ചു ആണെന്ന് ദേവ്ന് അറിയാമായിരുന്നു.. ദേവ് പുറകിലേക്ക് നോക്കി.. ഇഹലോകവും പരലോകവും അറിയാതെ കൂർക്കം വലിച്ച് ഉറങ്ങാണ് ആരവ് ദേവ് അവനെ തട്ടി വിളിച്ചു

" ഡാ എണീക്ക് ലച്ചുന്റെ വീട് എത്താറായി" "അയ്യോ.. എന്നെ ചവിട്ടല്ലേ ലച്ചൂ.. മുംതാസുമായി എനിക്ക് സഹോദര ബന്ധം മാത്രേ ഉണ്ടായിരുന്നുള്ളൂ.." ആരവ് കണ്ണ് തുറക്കാതെ കൈകൂപ്പി കരഞ്ഞ് സീറ്റിൽ നിന്നും മറിഞ്ഞ് താഴെ വീണു. താഴെ വീണതും ആരവിന് ബോധം തെളിഞ്ഞു.. കണ്ണ് മിഴിച്ചു ചുറ്റും നോക്കി.. അവന്റെ ആ ഡയലോഗും ഇരിപ്പും കണ്ട് വണ്ടി നിർത്തി ദേവും പല്ലവിയും വയറ് പൊത്തി ചിരിക്കാൻ തുടങ്ങി.. ആരവ് നന്നായൊന്ന് ഇളിച്ച്.. നിരങ്ങി സീറ്റിലേക്ക് കയറി ഇരുന്നു.. പവി നമ്മുടെ വണ്ടിയിൽ ഒരു ഒച്ച കേൾക്കുന്നില്ലേ.. പേടിച്ചിട്ട് ആരുടെയൊ മുട്ട് കൂട്ടി ഇടിക്കുന്നത് പോലെ.. ദേവ് ഇടംകണ്ണിട്ട് പുറകിലേക്ക് നോക്കി പറഞ്ഞു.. മതിയെടാ.. മതി.. സ്വപ്നത്തിൽ ആയതോണ്ടാ എന്റെ ബ്ലാക്ക് ബെൽറ്റ് എടുക്കാൻ പറ്റാഞ്ഞേ.. അല്ലേൽ കാണായിരുന്നു.. ഏത് നീ അരയിൽ കെട്ടിയിരിക്കുന്ന ബെൽറ്റോ..

ആരവ് പിന്നെയും പ്ലിംഗ് എങ്കിലും അങ്ങനെ വിട്ട് കൊടുക്കാൻ പറ്റില്ലാല്ലോ " അങ്ങ്ട് മാറ്.. എന്റെ ലച്ചുന്റെ വീട്ടിൽക്ക് അല്ലേ.. എന്റെ വീട്ടിലേക്ക് പോകാൻ എനിക്കറിയാട്ട വണ്ടി ഓടിക്കാൻ.. പവി വഴി പറയ് ഇനി എന്റെ ലച്ചൂനെ കാണാതെ ഈ ഏട്ടനൊരു വിശ്രമമില്ല" ഡ്രൈവിംഗ് സീറ്റിലിരുന്ന ദേവ്ന്റെ മടിയിലേക്ക് കയറി ഇരുന്ന് അവൻ ദേവ്നെ ഉന്തി തള്ളി മാറ്റി.. പല്ലവി ചിരി അടക്കാൻ പാട്പെട്ട് അവന് വഴി പറഞ്ഞ് കൊടുത്തു.. *************** ലച്ചൂന്റെ വീട് കണ്ടതും ആരവിന്റെ എല്ലാ കിളികളും പല വഴിയെ പറന്നു.. എന്റെ മുത്തപ്പാ എന്തോന്ന ഈ കാണണേ.. കൊട്ടാരൊ.. അവൻ തണ്ടലിന് കയ്യും കുത്തി വായും പൊളിച്ച് നിൽക്കാൻ തുടങ്ങി.. ദേവ് അവന്റെ തലയിൽ പതിയെ കൊട്ടി " ആ വായും അടച്ച് ഇങ്ങ് വാടാ.. ആള് ഉണ്ടോന്ന് നോക്കാം" നിൽക്കെടാ.. അവൾക്കൊരു സർപ്രൈസ് കൊടുക്കണ്ടേ..

എന്നെ കാണാണ്ട ഞാൻ നീങ്ങി നിൽക്കാം.. അതല്ലേ അതിന്റെ ഒരു ഇത്.. ഏത്.. ആരവ് വാതിലിനോട് ചേർന്നുള്ള തൂണിന് പുറകിലേക്ക് മാറി നിന്നു.. പല്ലവി വേഗം കോളിംഗ് ബെൽ അടിച്ചു.. ഒന്ന് രണ്ട് നിമിഷങ്ങൾക്ക് ശേഷം വാതിൽ തുറന്നു.. അപ്പുവാണ് വാതിൽ തുറന്നത് പല്ലവിയെ കണ്ടതും അൽഭുതത്തോടെ അതിലേറെ സന്തോഷത്തോടെ " പവി ചേച്ചി.. " എന്നിട്ട് അകത്തേക്ക് നോക്കീട്ട് ഉച്ചത്തിൽ " ഡി ചേച്ചി.. ദേ പവി ചേച്ചി വന്നിരിക്കുന്നു" അകത്ത് എന്തോ പണിയിലായിരുന്ന ലച്ചു അത് കേട്ടൊന്ന് ഞെട്ടി.. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.. അപ്പു പറയുന്നത് സത്യമാണോന്നറിയാൻ അവൾ ഉമ്മറത്തേക്ക് ഓടി.. പല്ലവിയെ കണ്ടതും ഒരു നിമിഷം അവളൊന്നു നിന്നു അടക്കിപ്പിടിച്ച വലിയൊരു തേങ്ങലോടെ അവളെ കെട്ടിപ്പിടിക്കാൻ ഓടി ചെന്നതും പല്ലവിയെ മാറ്റി നിർത്തി ആരവ് അവിടെ കയറി നിന്നിരുന്നു.. സന്തോഷത്തിൽ ഓടി വന്ന ലച്ചൂ പല്ലവിയാന്ന് കരുതി ആരവിനെ കെട്ടിപ്പിടിച്ചു... ആരവും വിട്ട് കൊടുത്തില്ല അവസരം മുതലാക്കി അവനും അവളെ മുറുക്കെ കെട്ടിപ്പിടിച്ചു.. "

പവി എത്ര നാളായി മോളേ കണ്ടിട്ട്.. എവിടെയായിരുന്നു നീ.." ലച്ചുന്റെ കണ്ണീര് ഒലിച്ചു ഇറങ്ങി അയ്യോ.. ഏട്ടന്റെ മോള് കരയല്ലേ.. ഏട്ടൻ വന്നില്ലേ.. കരയല്ലേട്ടാ.. ആരവ് അവളെ വിടാതെ പറഞ്ഞു ആ ശബ്ദം അവൾക്കത് പരിചിതമായിരുന്നു.. ആരവേട്ടൻ.. അവൾ അവന്റെ പിടി വിടുവിക്കാൻ കുതറിമാറാൻ തുടങ്ങി.. ആരവ് വിട്ടില്ല.. അതേസമയം ആ കാഴ്ച കണ്ട് അപ്പുവിലെ ആങ്ങള ഉണർന്നു എന്റെ കുടുംബത്ത് കേറി വന്ന് എന്റെ പെങ്ങളെ പിടിക്കുന്നവൻ ആരെടാന്ന് ചോദിച്ച് ആരവിനെ ഒരു ചവിട്ടായിരുന്നു.. ആരവ് അതാ താഴേ.. " നീ ഏതാടാ പിശാചേ.. അമ്മേ.. എന്റെ നടുവേ" ക്ഷണ നേരം കൊണ്ട് അവിടെ നടന്ന കാര്യങ്ങളെല്ലാം മനസ്സിലാകാതെ ദേവും പല്ലവിയും വായും തുറന്ന് നോക്കി നിൽക്കായിരുന്നു.. അപ്പുന്റെ ചവിട്ടും ആരവിന്റെ കിടപ്പും കണ്ടത്തോടെ അവര് വയറ് പൊത്തി ചിരിക്കാൻ തുടങ്ങി..

"നിന്ന് കിണിക്കാണ്ട് എന്നെ പിടിച്ച് എണീപ്പിക്കണ്ടാ.. എന്നെ ചവിട്ടി വീഴ്ത്തിയ ആ സാധനത്തെ ഞാനിന്ന് കൊല്ലും.." ആരവ് ജാക്കി ജാൻ പോസിൽ നിൽക്കുന്ന അപ്പുനെ നോക്കി നാക്കും പല്ലും കടിച്ച് ദേവ്ന് നേരെ കൈ നീട്ടി.. ദേവ് ചിരിച്ച് കൊണ്ട് അവനെ പിടീച്ച് എണീപ്പിച്ച കൂട്ടത്തിൽ " സൂക്ഷിച്ച് മതി മോനേ.. ഭാവി കുഞ്ഞളിയാനാ" ഈ സാധനോ.. ആരവ് അപ്പൂനേയും ദേവ്നേയും മാറി മാറി നോക്കി അപ്പൂനെ നോക്കി നന്നായൊന്നു ഇളിച്ച്ക്കാട്ടി ഓടി വന്ന് കെട്ടിപ്പിടിച്ച് " അളിയാ" കൂട്ടത്തിൽ ലച്ചൂനൊരു പ്ലെയിൻ കിസ്സും കൊടുത്തു.. ലച്ചു അവനെ ഇടിക്കൂന്ന് കൈ കൊണ്ട് കാട്ടി.. അളിയാന്നോ.. വിട്ടേ.. വിട്ടേ.. പവി ചേച്ചി ഇത് ഏതാ സാധനം.. ലച്ചൂന്റെ കയ്യും പിടിച്ച് നിൽക്കുന്ന പല്ലവിയെ നോക്കി കൊണ്ട് അപ്പു ചോദിച്ചു.. അപ്പു നീ എന്തായാലും പരിചയപ്പെട്ടിരിക്കേണ്ട ആളാണ്.. ആരവ്.. ആരവേട്ടൻ.. ഞങ്ങൾ പഠിച്ച കോളേജിൽ സീനിയർ ആയിരുന്നു.. നിനക്ക് ദേവേട്ടനെ അറിയില്ലേ.. ദേവേട്ടന്റെ കൂട്ടുകാരൻ.. പല്ലവി മറുപടി നൽകി എന്ത് അരണേട്ടനായാലും എന്റെ പെങ്ങളെ തൊട്ടാ ഇടി കൊണ്ട് പുറം മുഴയ്ക്കും അത്ര തന്നെ..

അപ്പു ആരവ്നെ നോക്കി തന്റെ മുഷ്ടി ചുഴറ്റി.. ആരവ് അവനെ നോക്കി ചിരിച്ച് ഒരു വിരലുയർത്തി അങ്ങോട്ടും ഇങ്ങോട്ടും ആട്ടി " അരുത് അബു അരുത്" അത് കണ്ട് ബാക്കിയുള്ള എല്ലാവരും ചിരിച്ചു.. ഇവിടെ തന്നെ നിൽക്കാതെ അകത്തേക്ക് കയറ്.. ലച്ചു പല്ലവിയുടെ കൈ പിടിച്ച് അകത്തേക്ക് കയറ്റി ദേവ്നെയും ആരവ്നേയും അകത്തേക്ക് ക്ഷണിച്ചു.. അകത്തേക്ക് കയറുന്നതിനിടയിൽ ആരവ് ദേവ്ന്റെ ചെവിയിൽ " ഡാ ഇങ്ങനെ ഒരു പന്നി പടക്കം ഇവിടെയുള്ള കാര്യം നീ എന്തേ നേരത്തെ പറയാഞ്ഞേ.. ഇത് അറഞ്ഞിരുന്നെങ്കിൽ ഞാൻ വല്ല രക്ഷാകവചം ഇട്ട് വന്നേനേ.. ഇതിപ്പോ കല്ല്യാണത്തിന് മുന്പേ ആവിശ്യമുള്ള പാർട്ട്സൊക്കെ അവൻ ചവിട്ടി കലക്കി.." ആരവ് തണ്ടല് ഒന്ന് ഉഴുഞ്ഞു.. അയ്യോടാ പോട്ടേ.. ഇത് ഇവിടുത്തെ ഒരു ആചാരമായി കണ്ടാ മതിയെടാ.. നടയടി.. പിന്നെ ലച്ചൂനെ കെട്ടിയ എന്നും ഇടി കൊള്ളില്ലേ.. അപ്പോ ഇതൊരു ഉദ്ഘാടനം ആയി കണ്ടാൽ മതി.." ദേവ് ആരവിന്റെ പക്കിനൊന്ന് കുത്തി "ദേവേ.. നീയിപ്പോ കുറച്ച് ദിവസമായി വല്ലാതെ തമാശിക്കുന്നുണ്ടേ..

നിന്റെ ഒലക്കമേൽത്തെ ഒരു ഓഞ്ഞ തമാശ.. നോക്കിക്കോ എന്റെം ലച്ചൂന് ഇടയിൽ ആ ഇരിക്കുന്ന ഐറ്റം ഇടംകോലിട്ടാൽ പാഷാണം കലക്കി കൊടുത്ത് കൊല്ലും ഞാനതിനെ.." ദേവ്നോട് രഹസ്യമായി അത് പറഞ്ഞ് സോഫയിലിരുന്ന് തന്നെ അടിമുടി നിരീക്ഷിച്ചോണ്ട് ഇരിക്കുന്ന അപ്പുനെ നോക്കി ആരവ് ഇളിച്ച് കാട്ടി സോഫയിലേക്കിരുന്നു.. *************** ഇതേസമയം അടുക്കളയിൽ പല്ലവിയും ലച്ചുവും പഴയ ഓർമ്മകൾ ഇല്ലായിരുന്നു.. "അങ്ങനെ എൻറെ പവിയുടെ ആഗ്രഹം പോലെ ദേവേട്ടൻ തന്നെ കിട്ടിയല്ലോ.. എനിക്ക് എത്ര സന്തോഷമായിന്നോ നിങ്ങളെ രണ്ട് പേരേയും ഒരുമിച്ച് കണ്ടപ്പോൾ.".ലച്ചു ഒന്ന് നിർത്തി പല്ലവിയുടെ കയ്യിൽ പിടിച്ച് " അന്ന് രാത്രി ഏറേ വൈകിട്ടും നിന്നെ കാണാത്തത് കൊണ്ട് നിന്നെ ഞാൻ ഒരുപാട് സ്ഥലത്ത് അന്വേഷിച്ചു പവി.. അവസാനം ആ ഹോട്ടലിൽ ചെന്നപ്പോഴാണ് അവിടെ നടന്ന കാര്യങ്ങൾ അറിഞ്ഞത്.. ഒരു തരിപ്പായിരുന്നു പവി.. കേട്ടതൊന്നും വിശ്വസിക്കാൻ സാധിച്ചില്ല.. നിന്നെ രക്ഷിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴേക്കും നിന്നെ ആരോ ജാമ്യത്തിൽ എടുത്തിരുന്നു..

പിറ്റെന്ന് തന്നെ നിന്റെ വീട്ടിലും എത്തി ഞാൻ.. നിന്നെ അവിടെയും കണ്ടില്ല.. വളരെയധികം വിഷയമായി എനിക്ക്.. അറിയുന്നിടതെല്ലാം നിന്നെ ഞാൻ അന്വേഷിച്ചു പവി " പറഞ്ഞ് നിർത്തിയതും ലച്ചുന്റെ കണ്ണുകൾ തുളുമ്പിയിരുന്നു.. പല്ലവി അവളുടെ കണ്ണുകൾ തുടച്ച് കൊണ്ട്.. "അതൊക്കെ ഞാൻ ഓർക്കാൻ തന്നെ ഇഷ്ടപ്പെടാത്ത ഓർമ്മകളാണ് ലച്ചു.." ദീർഘനിശ്വാസം വലിച്ച് വിട്ട് പല്ലവി തന്റെ ജീവിതത്തിലെ കറുത്ത അധ്യായം ലച്ചുവുമായി പങ്കുവെച്ചു.. ലച്ചു അതെല്ലാം ശ്വാസം അടക്കിപ്പിടിച്ച് കേട്ട് കൊണ്ട് നിന്നു.. ഇനിയിപ്പോ എൻറെ പവിയ്ക്ക് സന്തോഷായില്ലേ എല്ലാ പ്രശ്നങ്ങളും തീർന്നു.. നിന്റെ ദേവേട്ടൻ നിന്റെ സ്നേഹം തിരിച്ചറിഞ്ഞില്ലേ.. ലച്ചു അവളുടെ കവിളിൽ തലോടി.. ഇപ്പോ ദേവേട്ടൻ തരുന്ന സ്നേഹം മതി ലച്ചു എന്റെ എല്ലാ വിഷമങ്ങളും മാറാൻ.. സ്വർഗമാണ്.. ലച്ചു സ്വർഗം.. പല്ലവിയിൽ ഒരു സംതൃപ്തിയോടെ ചിരി വിരിഞ്ഞു..

ശേഷം അവൾ ലച്ചുവിനോട് "അങ്കിളും ആൻറിയും എന്തേ ലച്ചു..അവരെ കണ്ടില്ലല്ലോ" അച്ഛനും അമ്മയും നാട്ടിൽ പോയി പവി അവിടെ അപ്പൂപ്പന് തീരെ സുഖമില്ല.. അവർക്കായുള്ള ചായ എടുക്കുന്നതിനിടയിൽ ലച്ചു പറഞ്ഞു.. അയ്യോ അത് എന്തുപറ്റിയതാ.. "പ്രായം ഒരുപാട് ആയില്ലേ പവി അതിൻറെ ഒരോ അസുഖങ്ങൾ.. കുറച്ചു ദിവസം കഴിഞ്ഞിട്ട് അവര് തിരിച്ചുവരും.. അതൊക്കെ പോട്ടേ.. അല്ലാ ഈ ആരവേട്ടനെ എവിടുന്ന് കിട്ടി നിനക്ക്.. എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നേ എന്റെ പവി.." പല്ലവി ചിരിച്ച് "ഞങ്ങൾ ഇവിടേയ്ക്ക് വന്നില്ലെങ്കിലും ആരവേട്ടൻ ഇങ്ങോട്ട് വരും മോളെ.. നിന്നെ കൊണ്ടു പോകാനായിട്ട്.. എന്നെ കൊണ്ടു വന്നോ എന്തിന് ആ.. നീ അന്ന് എന്നോട് സൂചിപ്പിച്ച കാര്യം ഇല്ലേ അത് ഞാനങ്ങ് പറഞ്ഞു.. ഇപ്പോ നിന്നെ കെട്ടിക്കൊണ്ടു പോകാൻ ആയിട്ടാ ആള് വന്ന് ഇരിക്കണേ "എന്റെ പൊന്നു പവി നീ ഇത്രയും വലിയൊരു സഹായം ചെയ്യൂന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല.." ലച്ചു അവളെ നോക്കി കൈകൂപ്പി.. പക്ഷേ എന്നെ കെട്ടി കൊണ്ടുപോവാൻ നിന്റയീ ആരവേട്ടൻ കുറേ വെള്ളം കുടിക്കും മോളേ..

ലച്ചു അതും പറഞ്ഞ് അവർക്കായുള്ള ചായയും എടുത്തു പല്ലവിയെ കൂട്ടി ഹാളിലേക്ക് നടന്നു ദേവ്ന് ചായ കൊടുത്ത് ലച്ചു ആരവിന് നേരെ ചായ നീട്ടിയതും "ലച്ചു ഇനി നമുക്ക് വേറെ പെണ്ണുകാണാൻ ഒന്നും ഇല്ലാട്ടോ.. ഇത് തന്നെ പെണ്ണ് കാണലായി കരുതാം.. കേട്ടോ.. നോക്കിക്കേ ഏട്ടനെ ബോധിച്ചോന്ന്.. " ആരവ് അവളെ നോക്കി നല്ലൊരു ചിരി പാസ്സാക്കി.. അതുകേട്ട് ലെച്ചു അവനെ നോക്കി കണ്ണുരുട്ടി കാണിച്ച് അവന്റെ കാലിനൊരു ചവിട്ടും കൊടുത്തു ആ... എന്റെ കാലേ.. കെട്ടിയില്ല അപ്പോഴേക്കും പെണ്ണ് പണി തുടങ്ങി.. ഈ കുടുംബത്തേക്ക് കാലെടുത്തുവച്ച തുടങ്ങിയ കാലക്കേടാണ് എനിക്ക്.. അനിയൻറെ വക എന്റെ തണ്ടൽ.. പെങ്ങളുടെ വക എന്റെ കാല്.. നിങ്ങള് കൊട്ടേഷൻ ആണോ.." ആരവ് കാലൊന്ന് ഉഴിഞ്ഞു ലച്ചുവിനെ നോക്കി കൊണ്ട് പറഞ്ഞു ദേവ് അവന്റെ സംസാരം കേട്ട് ചിരിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് അവന്റെ ഫോണിലേക്ക് മെസ്സേജ് വരുന്നത്..

അവൻ ഫോണെടുത്ത് നോക്കിയപ്പോൾ അന്ന് വന്ന നമ്പറിൽ നിന്നും പിന്നെയും ഒരു മെസ്സേജ്.. അവൻ ആരവിന്റെ മുഖത്തേക്ക് നോക്കി ഫോൺ എടുത്തു പുറത്തേക്കു നടന്നു.. അത് കണ്ടപ്പോൾ ആരവിന് എന്തോ പന്തികേട് തോന്നി ദേവ്ന് പിന്നാലെ പോയി "എന്താടാ എന്തുപറ്റി ഫോണിൽ എന്താണ്.." ഫോണുമായി പുറത്തേക്ക് പോയ ദേവനെ പിടിച്ചുനിർത്തി ആരവ് ചോദിച്ചു എടാ അന്ന് വന്ന നമ്പറിൽ നിന്ന് പിന്നെയും മെസ്സേജ് വന്നിട്ടുണ്ട്.. ദേവ് മെസ്സേജ് ഓപ്പണാക്കി.. ആദ്യം ഒരു ഫോട്ടോ ആയിരുന്നു.. അതും അവരെല്ലാലരും ലച്ചുന്റെ വീട്ടിൽ വന്ന് ഇറങ്ങിയപ്പോൾ എടുത്തിരിക്കുന്നതും.. ദേവും ആരവും മുഖത്തോട് മുഖം നോക്കി ഫോട്ടോയ്ക്ക് കീഴിലുള്ള വോയിസ് ഓപ്പൺ ചെയ്തു "നീയെൻറെ പണി എളുപ്പമാക്കി ദേവ്.. ഞാൻ നിന്നെ തേടി നിൻറെ വീട്ടിലേക്ക് വരാം എന്ന് കരുതിയപ്പോൾ നീ എൻറെ പെണ്ണിനെ കൊണ്ട് എൻറെ അടുത്തേക്ക് തന്നെ വന്നു.. അതെനിക്കിഷ്ടായി ദേവ്.. ഇനി നീ എണ്ണിക്കോ.. നിന്റെ കണ്ണ് തെറ്റുന്ന സമയം കൊണ്ട് ഞാൻ എൻറെ പല്ലവിയേയും കൊണ്ട് കടന്നിരിക്കും.." വോയിസ് കേട്ട് ആരവ് "

അപ്പോൾ നമ്മൾ എവിടെ എത്തിയിരിക്കുന്ന കാര്യം അവൻ അറിഞ്ഞിരിക്കുന്നു അല്ലേ ..നമ്മൾ എത്തിയതിന്റെ ആഘോഷത്തിന് ആകുലം ഒരു വെടിക്കെട്ട് കൊടുക്കണ്ടേ.. നീയാ ഫോൺ ഇങ്ങോട്ട് തന്നേ" ആരോ ദേവൻറെ കയ്യിൽ നിന്നും ഫോൺ വാങ്ങി വാട്സ്ആപ്പ് തുറന്ന് അതേ നമ്പറിലേക്ക് വോയിസ് അയക്കാൻ തുടങ്ങി "പന്ന നായിൻറെ മോനെ നീ ആരാണ്.. ഒളിച്ചിരുന്ന് ഉമ്മാക്കി കാട്ടി പേടിപ്പിക്കാതെ നട്ടെല്ലുള്ളവനാണേൽ മുമ്പിലേക്ക് വാടാ.. അവൻറെ ഒരു ഫോട്ടോയും വോയിസും.. നിന്നെ എൻറെ കയ്യിൽ കിട്ടിയ നിൻറെ അണ്ണാക്കിൽ ആദ്യത്തെ പടക്കം പൊട്ടിക്കും.. നിനക്ക് മാത്രമല്ലടാ ഞങ്ങൾക്കറിയാം വോയിസ് അയക്കാനും ഫോട്ടോ ഇടാനും.. തട്ടി കൊണ്ട് പോകും പോലും.. അവൻ ഒരു ബാലൻ കെ നായർ.. നീയെ ബാലൻ കെ നായർ ആണേൽ എന്റെ അളിയൻ ജയനാടാ ജയൻ.. കോളിക്കം സൃഷ്ടിച്ച് ഒരു വരവങ്ങ് വന്നാലുണ്ടല്ലോ.. നീ പിന്നെ കിടന്ന് ഓടും.. "

ആരവ് വോയിസ് അയച്ച് ഫോണിലേക്ക് ഉറ്റ് നോക്കി കൊണ്ട് നിന്നു.. ഇവനിത് എന്തൊക്കെയാ ഈ വിളിച്ചു പറഞ്ഞിരിക്കുന്നേന്നുള്ള ഭാവമായിരുന്നു ദേവ്ന്റെ മുഖത്ത്.. അത് കണ്ട ആരവ് അവനെ നോക്കി "ചുമ്മ ഒരു വിരട്ടെന്ന് " പറഞ്ഞ് കണ്ണടച്ചു കാണിച്ചു.. കുറച്ചു സമയത്തിനുശേഷം അയാൾ അത് കേട്ടു കഴിഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കാൻ ആ ശബ്ദം സന്ദേശമൊന്ന് നീലിച്ചു.. നീ വായോ നമ്മൾ അധികം നേരം ഇവിടെ നിൽക്കുന്നത് കണ്ടാൽ അവർക്ക് സംശയം തോന്നും.. ദേവ് ആരവിനേയും കൂട്ടി അകത്തേക്ക് കയറി.. ************** രാത്രി അവരെല്ലാവരും ഭക്ഷണശേഷം ലച്ചുവിന്റെ വീട്ടിലെ സ്പെഷ്യൽ പ്ലേയ്സിൽ ഒത്ത് കൂടിയിരിക്കുകയാണ്.. ആരവിൻറെ പഴയ തമാശകളും അബദ്ധങ്ങളും പറഞ്ഞു ഉറക്ക് ചിരിക്കുന്നുണ്ട്.. അതിനിടയിൽ ലച്ചു പല്ലവിയോട് " പവി ഞാൻ നിന്നോട് പറഞ്ഞ കാര്യം ഓർമയില്ലേ കല്യാണം കഴിഞ്ഞ് നിങ്ങളുടെ ഫസ്നൈറ്റ് ഇവിടെ ആക്കാമെന്ന് അതിനി വേണ്ടല്ലോ.." ലച്ചു പറഞ്ഞത് കേട്ട് പല്ലവി ദേവ്നെ ഇടംകണ്ണിട്ട് നോക്കി..

ദേവ് അവളെ നോക്കി മീശപിരിച്ച് കണ്ണുകൾ കൊണ്ട് ആണോന്ന് ചോദിച്ചു.. പല്ലവി നാണിച്ച് അതേന്നുള്ള അർത്ഥത്തിൽ തലയാട്ടി.. "അതിനു നീ എന്തിനു വിഷമിക്കണം മുത്തേ.. നിന്റെ ആരവേട്ടൻ അവിടെ ഇല്ലേ.. നീയൊന്നും മനസ്സ് വച്ചാൽ നമുക്ക് ഇപ്പോ ഇവിടെ ആഘോഷിക്കലോ.. ഏട്ടൻ റെഡി" ആരവ് ലച്ചുനെ നോക്കി കൊണ്ട് പറഞ്ഞു.. ലച്ചു അവനെ കയ്യിൽ കിട്ടിയ കല്ലെടുത്ത് എറിഞ്ഞു.. ആ... എന്റെ നെറ്റി.. ഞാൻ പോകാണ്.. എനിക്ക് പെണ്ണും പിടക്കോഴിയും ഒന്നും വേണ്ട.. എന്റെ ഉള്ള ആരോഗ്യം കൊണ്ട് എന്റെ കുടുംബത്ത് എത്തിയാൽ മതി.. ആരവ് കള്ള പിണക്കം കാട്ടി അവിടുന്ന് എണീറ്റ് പോയി.. അയ്യോ ആരവേട്ടൻ പിണങ്ങി പോയിലോ.. പല്ലവി പറഞ്ഞു അത് സാരമില്ല പവി.. ഒക്കെ ഓരോ നമ്പർ അല്ലേ ഞാൻ നോക്കിക്കൊള്ളാം.. നിങ്ങൾ എന്നാ ഇനി ഇവിടെ കിടന്നോ.. ഞാൻ പതിയെ പോയി ആരവേട്ടന്റെ പിണക്കം മാറ്റട്ടേ.. ലച്ചു ആരവിന് പിന്നാലെ വച്ചടിച്ചു.. അത് നോക്കി കൊണ്ട് ചിരിച്ച് ദേവും പല്ലവിയും അവരുടെ സ്വർഗത്തിലേക്കുള്ള വാതിലടച്ചു.. *****************

ആരവേട്ടാ...കൂയ് അവിടെ ഒന്ന് നിൽക്കടപ്പാ.. എന്തൊരു പോക്കാ ഇത് ലച്ചുന്റെ വിളി കേട്ട് ആരവൊന്ന് നിന്ന് അവളെ തിരഞ്ഞു നോക്കി അൾട്ടിമേറ്റ് പുച്ഛം വാരി വിതറി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ലച്ചു ഓടി വന്ന് അവനേ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു.. " അതേ ഈ ജന്മം മുഴുവൻ എന്റെ ഇടി കൊണ്ട് എന്നെ സ്നേഹിച്ച് എനിക്ക് സ്നേഹിക്കാനും ഒരു ചെക്കനെ വേണം.. പോരുന്നോ ഈ കരാട്ടേകാരിയുടെ കെട്ടിയവനായിട്ട്" അത് കേട്ട ആരവ് സന്തോഷത്തോടെ തിരിഞ്ഞു നിന്ന് "സത്യം.." ലച്ചു ആരവിനെ മുറുക്കെ കെട്ടിപ്പിടിച്ചോണ്ട് തന്നെ " ആ ഇമ്മിണി ബല്ല്യ സത്യം" "എങ്കിൽ ഏട്ടന്റെ കരേട്ടക്കാരി ലച്ചു ദേ ഇവിടെ ഒരു ഉമ്മ തന്നെ.." ആരവ് അവൾക്ക് നേരെ തന്റെ കവിൾ കാണിച്ചു.. അവൾ അവന്റെ കവിളിൽ ഉമ്മ വയ്ക്കാൻ വരുന്നത് പോലെ വന്ന് കവിളിൽ അസ്സലൊരു ഇടി വച്ച് കൊടുത്ത് കൊണ്ട് ഓടീ.. എന്റേ അമ്മേ.. നിനക്ക് ഞാൻ തരാടി.. ആരവ് അവളുടെ പിന്നാലെ ഓടി.. ലച്ചു കയ്യിൽ കിട്ടുന്നതൊക്കെ വച്ച് അവനെ എറിയുന്നുണ്ട്.. ആരവ് അതെല്ലാം കൃത്യമായി ക്യാച്ച് ചെയുന്നുണ്ട്..

ലച്ചുന്റെ വീടിൻറെ ഗാർഡൻ മുഴുവനും അവര് ഓടി തീർത്തു.. "എന്റെ പൊന്നു ലച്ചു പെണ്ണേ.. മതിടി.. മനുഷ്യൻ അണച്ച് പട്ടിയായി.." ആരവ് കിതച്ച് കൊണ്ട് ഗാർഡനിലെ ഊഞ്ഞാലിൽ വന്നിരുന്നു.. അവനേ നോക്കി ചിരിച്ച് ലച്ചുവും അവനരികിൽ വന്ന് ഇരുന്നു.. അവൾ വന്ന് ഇരുന്നതും ആരവ് ഒന്നും അറിയാത്തത് പോലെ അവളുടെ ചുമലിലൂടെ കയ്യിട്ടതും ലച്ചു അവന്റെ പള്ളയ്ക്കിട്ടൊരു കുത്ത് കൊടുത്തു.. ഇത് വല്ലാത്ത കഷ്ടമാടി.. ഇങ്ങനെയാണേൽ ഫസ്റ്റ് നൈറ്റിന് നിന്നെ തൊടാൻ വരുന്നത് മാത്രേ എനിക്ക് ഓർമ്മ കാണൊള്ളൂലോ.. നീ എന്നെ അടിച്ച് ഇടിച്ചു ഒരു മൂലയ്ക്ക് ഒതുക്കിട്ടുണ്ടാകൂല്ലോ ലച്ചുവേ... ആരവ് അവളെ നോക്കി വിഷമിച്ച് ഇടി കൊണ്ട ഇടം തടവി.. ലച്ചു ഉറക്കെ ചിരിച്ച് "അച്ചോടാ.. പാവം.. ഇതൊക്കെ ഒരു റിഹേഴ്സൽ അല്ലേ ആരവേട്ടാ ഇതിനും വലുത് വാങ്ങിക്കാൻ സ്റ്റാമിന വേണ്ടേ.. അതിനാണ്.." ഇരുവരും തല്ല് കൂടിയും ആരവ് ലച്ചുന്റേന്ന് കണക്കിന് വാങ്ങി കൂട്ടിയും ആ ഊഞ്ഞാലിൽ ഇരുന്ന് തന്നെ ഉറങ്ങി... രാവിലെ ഉറക്കമുണർന്ന് വന്ന ദേവും പല്ലവിയും കാണുന്നത് ആരവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു ഇരുന്ന് ഉറങ്ങുന്ന ലച്ചുനെയാണ്.. അവരുടെ ആ ഉറക്കം കണ്ട് ദേവും പല്ലവീയും മുഖത്തോട് മുഖം നോക്കി ചിരിച്ചു.. അങ്ങനെ അത് സെറ്റായി .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story