❣️ ദേവപല്ലവി ❣️ ഭാഗം 42

devapallavi

രചന: മുകിലിൻ തൂലിക

ആ ക്ഷണം ആരവ് യുദ്ധ ഭൂമിയിൽ തന്റെ ബന്ധുമിത്രാതികളെ കണ്ട് പകച്ച് നിന്ന അർജ്ജുനന് ഗീതോപദേശം നൽകിയ പാർത്ഥസാരഥിയായി മാറി.. ആരവിന്റെ വാക്കുകളിലെ ഊർജ്ജം ആവാഹിച്ചെടുത്ത് ദേവ് ആ കറുത്ത കാറിന്റെ പിന്നാലെ തന്റെ കാറുമെടുത്ത് പാഞ്ഞു.. ************** നഗരത്തിന്റെ തിരക്കുകളിൽ നിന്നും തികച്ചും ഒറ്റപ്പെട്ട് വനത്താൽ ചുറ്റപ്പെട്ട വലിയൊരു വീടിന് മുൻപീലാണ് കാലന്റെ വാഹനം കണക്കേ തോന്നിപ്പിക്കുന്ന ആ കാർ വന്ന് നിന്നത്.. കാറിന്റേ ഡോർ തുറന്ന് ആദ്യം പുറത്തിറങ്ങിയത് മുഖം മറച്ച ഒരാണും കൂടെ പെണ്ണുമായിരുന്നു.. അവർ പല്ലവിയെ കാറിൽ നിന്നും വലിച്ചിറക്കി.. അവളുടെ കൈകൾ ബന്ധിച്ച് കണ്ണും വായും മൂടി കെട്ടിയിരിക്കുകയാണ്.. അവർ പല്ലവിയെ വലിച്ചിഴച്ചു കൊണ്ടുപോയി ഒരു മുറിയിലേക്ക് തള്ളി.. അവളുടെ കണ്ണിലെയും വായയിലെയും കെട്ടഴിച്ചു..

പല്ലവി പകച്ച് നിറഞ്ഞൊഴുകുന്ന കണ്ണുകൾ കൊണ്ട് തനിക്ക് മുന്പിൽ നിൽക്കുന്നവരെ നോക്കി.. അവർ ഇരുവരും മുഖത്തോട് മുഖം നോക്കി അവരുടെ മുഖത്തെ മുഖാവരണം മാറ്റി പല്ലവിയ്ക് മുന്പിൽ അവരുടെ മുഖം വ്യക്തമാക്കി.. ഹേമന്ത്... അനുപമ.. പല്ലവി പേടിച്ച് വിറയ്ക്കുന്ന ചുണ്ടുകളാൽ അവരുടെ പേര് പറഞ്ഞു.. ഓഹ് നിനക്കപ്പോൾ ഞങ്ങളെ അറിയാം അല്ലേടി.. അനുപമ അവൾക്ക് അരികിലേക്ക് പാഞ്ഞടുത്ത് പല്ലവിയുടെ കവിളിൽ കുത്തിപ്പിടിച്ച് നിനക്കെന്റെ ദേവേട്ടനെ വേണമല്ലേടി.. അപ്പോ ഈ ഞാൻ ആർക്ക് വേണ്ടിയാടി ഇത്രയും വർഷം കാത്തിരുന്നത്.. പറയെടി ആർക്ക് വേണ്ടിയ.. ഞാൻ സ്വന്തമാക്കണമെന്ന് കരുതിയ എന്റെ ദേവേട്ടന്റെ താലിയുമായി നിൽക്കുന്ന നിന്നെ കാണുമ്പോൾ എന്റെ ശരീരം ചുട്ട് പഴുക്കാണ്... ഞാനിടേണ്ട താലിയാണിത് ഇനിയത് ഇടണ്ട.. അനുപമ പല്ലവിയുടെ താലിയിൽ പിടിക്കാൻ ആഞ്ഞതും " എന്റെ താലിയിൽ തൊട്ടാൽ നിന്റെ അവസാനമായിരിക്കും അനുപമ.." പല്ലവിയുടെ തീപാറും പ്രതികരണം കേട്ടതും അവളുടെ താലിക്ക് നേരെ നീണ്ട അനുപമയുടെ കയ്യൊന്ന് വിറച്ചു..

പല്ലവിയുടെ ആ മുഖഭാവം കണ്ട് അവളൊന്നു ഭയന്നു.. എങ്കിലും ആ ഭയം അവൾ ഒളിപ്പിച്ച് " നീയെന്നെ ഒരു ചുക്കും ചെയ്യില്ലടി.. ഇനി നീ ദേവേട്ടനെ കാണാനും പോകുന്നില്ല.. നിന്നെ കാണാതെ കുറച്ച് നാൾ ദേവേട്ടൻ വിഷമിച്ച് നടക്കും..ആ അവസരം മുതലെടുത്ത് ഞാൻ ദേവേട്ടന്റെ മനസ്സിൽ കയറി പറ്റും..നോക്കിക്കോ നീ.. " അതിന് നീ ഇരേഴ് പതിനാല് ജന്മം തപസിരുന്നാലും നടക്കില്ലെടി .. കാരണം ദേവേട്ടൻ എന്റെയാ ഈ പല്ലവിയുടെ " പല്ലവി ചീറ്റപുലി കണകെ ചീറീ "എന്ത് പറഞ്ഞെടി" അനുപമയുടെ കൈ അവളുടെ മുഖത്തിന് നേരെ ഉയർന്നതും "അനു നിന്നോട് പറഞ്ഞിരുന്നു ഞാൻ എന്റെ പവിയെ നുള്ളി നോവിക്കരുതെന്ന്.. ആ വാക്ക് തെറ്റിച്ച ഏട്ടൻ നിനക്ക് തന്നെ വാക്കും തെറ്റിക്കും" അനുപമയുടെ പുറകിലായി നടന്നടുക്കുന്ന ആ ശബ്ദത്തിന്റെ ഉടമയെ കണ്ട് പല്ലവി ഞെട്ടി വിറച്ചു.. അവൾ അയാളുടെ മുഖത്തേക്ക് പേടിയോടെ അതിലേറെ അവിശ്വസനീയമായി നോക്കി *************** ഇതേസമയം പല്ലവീയുടെ ദേഹത്ത് ഘടിപ്പിച്ചിരുന്ന ഡിറ്റക്ടർ പിന്തുടർന്ന് ദേവും അവിടേക്ക് എത്തിയിരുന്നു..

അവൻ കാർ കുറച്ചു മാറി നിർത്തിയിട്ട് ചുറ്റുമൊന്ന് നിരീക്ഷിച്ച് ആ വീട് ലക്ഷ്യമാക്കി പതിയെ നടന്നടുക്കാൻ തുടങ്ങി.. ഓരോ കാലടിയും എടുത്ത് വയ്ക്കുമ്പോഴും ദേവ് അതീവ ശ്രദ്ധയോടെ ചുറ്റും നോക്കുന്നുണ്ട്.. പല്ലവിയെ എങ്ങനെയെങ്കിലും കണ്ട് പിടിക്കാൻ അവന്റെ മനസ്സ് മുറവിളി കൂട്ടുന്നുണ്ടെങ്കിലും ഈ സമയം ആത്മസംയമനം അത്യാവശ്യമായതിനാൽ ദേവ്ന്റെ ഓരോ നീക്കവും അതീവ ശ്രദ്ധയോടെ ആയിരുന്നു.. പെട്ടെന്നാണ് ആ വീട്ടിൽ നിന്നും വലിയൊരു നിലവിളി കേട്ടത്.. ദേവ് പല്ലവി എന്നും വിളിച്ച് വർധിച്ച ഹൃദയമിടിപ്പോടെ അവിടേക്ക് പാഞ്ഞു.. ആ വീടിന്റെ തകർന്ന് കിടക്കുന്ന ജനൽപ്പാളിയിലൂടെ അവൻ അകത്തേക്ക് നോക്കിയതും വളരെ ശക്തമായി ആരോ അവന്റെ തലയ്ക്ക് പിറകിൽ അടിച്ചു.. നിമിഷ നേരം കൊണ്ട് തലപ്പൊട്ടി രക്തമൊഴുകി ദേവ് ബോധരഹിതനായി നിലത്തുവീണു.. *************** കാതിൽ പതിയുന്ന അട്ടഹാസം കേട്ടാണ് ദേവ് തന്റെ കണ്ണുകൾ വലിച്ച് തുറക്കുന്നത്.. അവന്റെ കൈകളും കാലുകളും കെട്ടി അവനെ ആരോ കസേരയിൽ ബന്ധിച്ചിരിക്കാണ്..

തലയ്ക്ക് പിറകിലേറ്റ ശക്തമായ പ്രഹരം അവന് മുൻപിലുള കാഴ്ച്ചയെ അവ്യക്തമാക്കി.. ദേവ് തന്റെ തലയൊന്ന് ശക്തിയായി കുടഞ്ഞു.. ആഹ്... ദേവ് വേദനയോടെ മുഖം ചുളിച്ചു.. "ആഹാ.. കോളേജിലെ വീര വിപ്ലവ നായകൻ ഉണർന്നല്ലേ.." ഹേമന്ത് മുഖത്ത് പുച്ഛം നിറച്ച് ദേവ്നരികിലേക്ക് എത്തി.. കൂടെ വർമ്മയും ഉണ്ട്.. "ഡാ നീ.. നീയാണോ ഇതിന് പിന്നിൽ.. എന്റെ പവി എവിടെയാടാ.." ദേവ് തന്റെ കയ്യിലെ കെട്ടഴിക്കാനയി ശ്രമിച്ചു.. "നിന്റെ പവിയെ എനിക്കും എന്റെ അച്ഛനും വേണ്ട.. എനിക്ക് വേണ്ടത് നിന്റെ വിയർപ്പിന്റെ ഫലമായ നിഹാരം കൺസ്ട്രക്ഷൻ ആണ്.. നിന്റെ പവിയെ വേണ്ടത് ദാ അവനും.." ഹേമന്ത് കൈ ചൂണ്ടിയിടത്തേക്ക് നോക്കിയ ദേവ്നെ തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. അവന്റെ ശ്വാസോച്ഛ്വാസം ഒരു ക്ഷണം നിന്നു.. "മനു.. നീ.." ദേവ്ന്റെ ചുണ്ടുകൾ വിറച്ചു.. കണ്ണ് നിറഞ്ഞ് കാഴ്ച്ചയെ മറച്ചിരിക്കുന്നു

"വെറും മനു അല്ലടാ മനു ചന്ദ്രശേഖരൻ.." മനു മുഖത്തൊരു വിജയീഭാവം.. അവൻ ദേവ്നെ ബന്ധിച്ചിരുന്ന കസേരയുടെ പിടിയിൽ പിടിച്ച് അവന്റെ മുഖം ദേവ്ന്റെ മുഖത്തേക്ക് അടുപ്പിച്ചു " ശരിക്കും കണ്ടോ.. നിന്റെ വാലായി നടന്നവൻ.. നീ വന്നതിനു ശേഷം ആ ക്യാമ്പസിൽ ഒന്നുമില്ലാതെ ആയി തീർന്നവൻ.. നിനക്ക് മുമ്പ് ഞാനായിരുന്നടാ ആ ക്യാമ്പസിന്റെ സഖാവ്.. ആ ക്യാമ്പസിന്റെ എല്ലാം.. നിന്റെ വരവോടെ പിന്നെ ഞാൻ നിന്റെ ഏറാൻമൂളി മാത്രമായി.. എന്റെ മൗനാനുവാദത്തോടെ ഞാനും ഹേമന്തും രഹസ്യമായി നടത്തിയ കാര്യങ്ങളെല്ലാം നീ ചെയർമാനായി വന്നതോടെ നടക്കാതെയായി.. നിന്നെ ഹേമന്തിന് ഒറ്റി കൊടുക്കാൻ തന്നെയാ ഞാൻ എല്ലാം സഹിച്ച് നിന്റെ പിന്നാലെ നടന്നിരുന്നത്.. നീ ചെയർമാനായപ്പോൾ എല്ലാവർക്കും നിന്നെ മതി.. ആയിക്കോട്ടേ.. അത് സഹിക്കാം.. കാരണം ആ കോളേജ് നന്നാകണമെന്ന് കരുതിയിട്ടില്ല ഞാൻ ക്യാമ്പസ് രാഷ്ട്രീയത്തിലേക്ക് കടന്നത്.. എന്റെ സ്വര്യവിഹാരങ്ങൾക്കൊരു മറ അത്ര തന്നെ..

പക്ഷേ പല്ലവി.. അവളെ കണ്ട നിമിഷം ഞാൻ നെഞ്ചിലേറ്റിയ താണ്.. അവിടേം നീയെന്നെ കടത്തി വെട്ടി.." മനുവിന്റെ മുഖം വലിഞ്ഞ് മുറുകി അവൻ ദേവിന്റെ കോളറിൽ പിടിച്ച് വലിച്ച്.. "അവളുടെ മനസ്സ് നീന്നെയാണ് ആഗ്രഹിച്ചത്.. അന്ന് ഞാൻ എത്രത്തോളം വേദനിച്ചെന്ന് നിനക്കറിയില്ല ദേവ്.. നിന്നെ എത്രയും പെട്ടെന്ന് ഈ ഭൂലോകത്ത് നിന്ന് പറഞ്ഞ് വിടാനായിരുന്നു എന്റെ തീരുമാനം.. പക്ഷേ അതിന് സാധിക്കാതെ ആയത് എന്റെ ഈ പെങ്ങൾ നിന്നെ കണ്ട അന്ന് മുതൽ സ്നേഹിക്കാൻ തുടങ്ങിയത് കൊണ്ടാണ്.." മനു അടുത്ത് നിന്ന അനുപമയേ ചേർത്ത് പിടിച്ച് പറഞ്ഞു.. "അനുപമ നിന്റെ പെങ്ങളോ.." ദേവ്ന് തനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലായിരുന്നു "അതേടാ.. എന്റെ പെങ്ങളാണ്.. അവൾ ഒരാളുടെ വാശിയാണ് നിന്റെ ഈ ചങ്കിലെ പ്രാണന്റെ തുടിപ്പ്.. അല്ലേൽ അന്ന് ക്യാമ്പസിൽ നടന്ന പ്രശ്നത്തിൽ നിന്നെ തീർത്തേനെ.. അന്ന് ഹേമന്തിന് ഒരു കയ്യബദ്ധം പറ്റി എന്നെ കുത്തിയത് അല്ലാ.. അതും ഞങളുടെ പ്ലാനിന്റെ ഭാഗമായിരുന്നു നിന്നെ കോളേജിൽ നിന്ന് പുറത്താകാൻ..

അത് വിജയം കണ്ടു.. നീ കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു.. അന്ന് ഞാൻ എത്ര സന്തോഷിച്ചെന്നോ പല്ലവി ഇനി എന്റേത് ആകൂന്ന് കരുതി.." മനു ദേവ്ന്റെ കവിളിൽ കുത്തിപ്പിടിച്ച് പകയെരിയുന്ന ചുവന്ന കണ്ണുകളോടെ " പക്ഷേ അവൾ അപ്പോഴും നിന്നെ സ്വപ്നം കണ്ട് നടന്നു.. ഇത് പോലെ നിന്നെ സ്നേഹിക്കാൻ നീ അവൾക്ക് എന്ത് കൈവിഷമാടാ കൊടുത്തത്.. നായേ.. " മനു ദേവ്ന്റെ മുഖത്ത് ആഞ്ഞടിച്ചു.. ദേവ്ന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി.. അവൻ മുഷ്ടി ചുരുട്ടി കസേരയിൽ നിന്നും എണീക്കാൻ ശ്രമിച്ചു.. "നിനക്കൊരടി ചലിക്കാൻ പറ്റില്ല ദേവേ... നീ തീർന്നു.. നിന്നെ ഞാൻ കൊല്ലില്ല.. കാരണം എന്റെ അനിയത്തിക് നിന്നെ വേണ്ടേ.. ആ അപ്പോ നമ്മളെവിടെയാ പറഞ്ഞ് നിർത്തിയത്.. ആ പല്ലവി.. അവളെ സ്വന്തമാക്കാൻ ഞാൻ ഏത് അറ്റം വരേയ്ക്കും പോകും.. നീ വെടക്കാക്കി തനീക്കാകാന്ന് കേട്ടിട്ടില്ലേ അവസാനം ഞാനത് തന്നെ തീരുമാനിച്ചു.. അതിനാണ് പല്ലവിയെ നിന്റെ പേരിൽ കത്തയച്ച് ഇവിടേക്ക് എത്തിച്ചേ.. പക്ഷേ ആ പദ്ധതി ചെറുതായൊന്ന് പാളി.. ആ റെയ്ഡ് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.. അതിൽ നിന്ന് രക്ഷിച്ചത് ഈ വർമ്മാജിയാണ്.." മനു വർമ്മയേയും ഹേമന്തിനേയും നോക്കി ചിരിച്ചു.. ദേവ് അവനെ നോക്കി പല്ലുറുമുന്നുണ്ട്...

മനു പിന്നെയും തന്റെ കുതന്ത്രങ്ങളുടെ കെട്ടഴിച്ച് കൊണ്ടിരികാണ് "അതും മറ്റൊരു പ്രതീക്ഷ ആയിരുന്നു.. വ്യഭിചാര കുറ്റത്തിന് പിടിച്ചവളെ നീ സ്വീകരിക്കില്ലലോ.. ആ പ്രതീക്ഷയും കയ്യറ്റു.. നീ അവളെ കല്ല്യാണം കഴിച്ചെന്നറിഞ്ഞപ്പോൾ.. പിന്നെ കാത്തിരിപ്പായിരുന്നു.. ഈ അവസരത്തിനായി.. അവസാനം ആ ധന്യ മുഹൂർത്തം വന്നെത്തി.. പല്ലവി എന്റെ ആകുന്ന നിമിഷം.. ഹേമന്ത് നിനക്ക് വേണ്ടത് ഒപ്പിട്ട് വാങ്ങി അവനെയങ്ങ് കൊന്ന് കളയെടാ.. അത് കണ്ടിട്ട് വേണം എനിക്കെന്റെ പവിയെ കൂട്ടി പറക്കാൻ.." മനു ഉറക്കെ ചിരിച്ചു.. അവന്റെ മുഖം ക്രൂരത നിറഞ്ഞ് പൈശാചികമായി കാണപ്പെട്ടു. ഹേമന്ത് ദേവ്നരികിലേക്ക് മുദ്രപത്രവുമായി അടുത്തതും ആ നിമിഷം വിജയ ചിരിയോടെ നിന്ന വർമ്മയെ ആരോ പുറത്ത് ചവിട്ടി വീഴ്ത്തിയിരുന്നു.. മനുവും മറ്റുള്ളവരും തിരിഞ്ഞു നോക്കുമ്പോൾ ആരവും ലച്ചുവും.. നിമിഷ നേരം കൊണ്ട് ആരവും ലച്ചുവും ഹേമന്തിനേയും മനുവിനെയും അടിച്ച് നിലത്തിട്ട് ദേവ്ന്റെ കെട്ടഴിച്ചു.. "ലച്ചു ഇവിടെ ഏതോ മുറിയിൽ എന്റെ പവിയുണ്ട് നീ അവളെ കൂട്ടിക്കൊണ്ടു വാ.." ദേവ് ഉറക്കെ വിളിച്ചു പറഞ്ഞു..

ആരവ് അതേസമയം മനുവിന്റെ കോളറിൽ പിടിച്ച് നിലത്ത് വീണുകിടക്കുന്ന അവനെ പൊക്കിയെടുത്ത് "കൂടെ നടന്ന് പുറകിൽ നിന്ന് ചവിട്ടി വീഴ്ത്തി ചങ്ക് പറിച്ചെടുക്കുന്ന കൂട്ടുകാർ മാത്രല്ലടാ എന്റെ സഖാവ് ചെങ്ങായിക്കുള്ളത് .. എന്ത് വന്നാലും ചങ്ക് കൊടുത്ത് കൂടെ നിൽക്കുന്ന കൂട്ടുകാരും ഉണ്ടെടാ നായേ.." ആരവ്ന്റെ തല മനുവിന്റെ മുഖത്ത് ആഞ്ഞ് ഇടിച്ചു.. അവൻ വേച്ച് കറങ്ങി വീണത് ദേവ്ന്റെ കാലിനടിയിലും.. പിന്നീട് ദേവ്ന്റെ സംഹാര താണ്ഡവം ആയിരുന്നു.. തന്റെ കാൽക്കീഴിൽ കിടക്കുന്ന മനുവിന്റെ ചങ്കിലവൻ കലിയടങ്ങാതെ ചവിട്ടി കലക്കാൻ തുടങ്ങി.. ചേട്ടനെ ഉപദ്രവിക്കുന്നത് കാണാൻ സാധിക്കാതെ ദേവ്നെ പിടിച്ച് മാറ്റാൻ ചെന്ന അനുപമയെ ദേവ് പിടിച്ച് തള്ളിയതും അവളുടെ തല ഭിത്തിയിൽ ശക്തമായി ഇടിച്ച് അവൾ ബോധരഹിതയായി താഴേ വീണു.. ദേവ് പിന്നെയും വർധിച്ച ദേഷ്യത്തോടെ ചവിട്ടി കൊണ്ടിരുന്നു.. അത് കണ്ട് പേടിച്ച് ഹേമന്തും വർമ്മയും അവിടുന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു... അവർക്ക് പിന്നാലെ ആരവും ഓടി..

ഇതേസമയമാണ് ലച്ചു പല്ലവിയെ കൂട്ടി അങ്ങോട്ട് വന്നത്.. ദേവ്ന്റെ സംഹാര താണ്ഡവം കണ്ട് ഭയന്ന് പല്ലവി ഉറക്കെ.. "ദേവേട്ടാ.. മതി.. നിർത്ത്.." പല്ലവിയുടെ ശബ്ദം കേട്ടതും ദേവ് മനുവിനെ ചവിട്ടാൻ ഉയർത്തിയ കാൽ നിലത്ത് ചവിട്ടി പല്ലവിയുടെ അരികിലേക്ക് ഓടിയെത്തി അവളെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു.. പല്ലവി അവന്റെ നെഞ്ചിൽ പറ്റി ചേർന്ന് കരയാൻ തുടങ്ങി.. "പവി.. മതി മോളേ.. ഇങ്ങനെ കരയല്ലേ.. ഏട്ടൻ വന്നില്ലേ.. മതി കരയല്ലേ.. ഏട്ടനുണ്ട്.. ഈ ദേവേട്ടനുണ്ട് നിനക്ക്.." ദേവ് അവളുടെ മുടിയിൽ തഴുകി ആശ്വസിപ്പിച്ചോണ്ടിരുന്നു.. ശേഷം ദേവ് നിലത്ത് കിടന്ന് പുളയുന്ന മനുവിന്റെ അടുത്തേക്ക് ചെന്ന് അവനെ പൊക്കി നിർത്തി.. മനുവിന്റെ മുഖമാകെ ദേവ്ന്റെ പ്രഹരം ഏറ്റ് വാങ്ങി രക്തഭൂഷിതമായിരുന്നു.. " നീ എന്തൊക്കെ ചെയ്താലും എന്റെ പവിയെ നിനക്ക് കിട്ടില്ലടാ.. ആ സംഹാരമൂർത്തി ചേർത്ത് വച്ചതാണ് ഞങ്ങളെ.. ഇവളെ സ്വന്തമാക്കൻ നീ എത്ര അസുര ജന്മമെടുത്ത് നീയി ഭൂമിയിൽ ജനിച്ചലും ഭസ്മാക്കും ഞാൻ.. കൂടെ നടന്നവനെ ചതിക്കുന്ന നായിന്റെ മോനേ.."

ദേവ് മനുവിന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി.. പല്ലവിയേയും കൂട്ടി അവിടുന്ന് ഇറങ്ങാൻ നേരം അപ്രതീക്ഷിതമായി മനു അവർക് പിന്നിലൂടെ വന്ന് പല്ലവിയെ കുത്തി.. ദേവേട്ടാന് വിളിച്ചവൾ അസഹനീയമായ വേദനയോടെ നിലത്തേക്ക് വീഴാൻ തുടങ്ങിയ തന്റെ പ്രാണനെ താങ്ങിപ്പിടച്ചവൻ മനുവിനെ സർവ്വശക്തിയുമെടുത്ത് ആഞ്ഞ് ചവിട്ടി.. ആ ചവിട്ടിൽ മനു വീടിന്റെ ഭിത്തിയിൽ ചെന്നിടിച്ച് നിലം പതിച്ചു.. ഒരു പിടച്ചൽ കാലനും കൂടി വേണ്ടാത്ത ആ അസുരന്റെ ശരീരം എന്നന്നേക്കുമായി നിശ്ചലമായി.. "പവി.. മോളേ.. കണ്ണ് തുറക്ക്.. ദേവേട്ടാനാ വിളിക്കുന്നേ.." ദേവ് പരിഭ്രാന്തനായി പല്ലവിയുടെ കവിളിൽ തട്ടി വിളിച്ചു.. പല്ലവിയുടെ മുറിവിൽ നിന്നൊഴുകുന്ന രക്തം അവിടമാകെ തളം കെട്ടി.. ആ കാഴ്ച കണ്ട് ആരവും ലച്ചുവും പേടിച്ചരണ്ടു.. ലച്ചു വലിയൊരു നിലവിളിയോടെ ആരവിന്റെ തോളിലേക്ക് ചാഞ്ഞു.. ദേവ്ന്റെ ഓരോ വിളിയിലും വിളികേൾക്കാൻ കൊതിച്ച് പല്ലവി തന്റെ നാവ് ചലിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.. അണപ്പൊട്ടി ഒഴുകിയിരുന്ന ദേവ്ന്റെ കണ്ണുനീർ അവളുടെ മുഖത്ത് വീണ് അവളെ നനച്ചു കൊണ്ടിരുന്നു..

ആ കൊടിയ വേദനയിലും അവൾ അവന്റെ വിളിക്ക് കാതോർത്ത് ദീർഘശ്വാസം എടുത്ത് കണ്ണുകൾ വലിച്ച് തുറക്കാൻ ശ്രമിച്ചു കൊണ്ട് ദേവ്ന്റെ മുടിയിഴകളിൽ തലോടി " കരയല്ലേ ഏട്ടാ.. എ... എനിക്ക്.. ഒ...ഒന്നുമില്ല.. ഈ..ഈ.. നി..നിമഷം എന്റെ പ്രാണൻ പൊഴിഞ്ഞാലും എനിക്ക് സന്തോഷമേ ഒള്ളൂ.... പല്ലവി ആ വേദനയിലും ചിരിക്കാൻ ശ്രമിച്ചു.. തന്റെ കഴുത്തിൽ കിടക്കുന്ന താലി രക്തം പുരണ്ട കൈയ്യാൽ എടുത്ത് അവന് നേരെ ഉയർത്തി പിടിച്ചു.. ദേവ് അവളുടെ ആ കയ്യിൽ അമർത്തിപ്പിടിച്ച് കണ്ണീരോടെ തന്റെ ചുണ്ടോടു ചേർത്തു ദേ... ദേവേട്ടാ.. എന്റെ പ്രാണൻ പോകുന്ന.. നേ..നേരം.. ഈ നേരത്തും ദേവേട്ടന്റെ താലി എന്റെ കഴുത്തിൽ ഉണ്ടല്ലോ.. എന... എനിക്ക്...സന്തോ.... ആ വാക്കുകൾ മുഴുവിക്കും മുന്പ് പല്ലവിയുടെ ശരീരമൊന്ന് പുളഞ്ഞു.. ശ്വാസം കിട്ടാതെ അവൾ ദേവ്ന്റെ കയ്യിൽ കിടന്ന് പിടഞ്ഞു... ദേവ്ന്റെ കവിളിൽ തഴുകാനായി അവളുടെ കൈ ഒരു വട്ടം കൂടി ഉയർന്നതും അതിന് സാധിക്കാതെ ആ ശരീരം അവസാന ദീർഘശ്വാസവും എടുത്ത് നിശ്ചലമായി..

ആ കാഴ്ച കണ്ട് ലച്ചു ആരവിനെ കയ്യിലേക്ക് കുഴഞ്ഞ് വീണു.. പല്ലവി...... ദേവ്ന്റെ ചങ്ക് തകർന്ന ആ കരച്ചിൽ നാല് ദിക്കിലും പ്രതിധ്വനിച്ചു.. *************** ഐസിയുവിന് മുന്പിൽ ചങ്ക് തകർന്ന് എല്ലാം നഷ്ട്ടപ്പെട്ടവനേ പോലെ നിൽക്കുകയാണ് ദേവ്.. അവനരികിലായി ആരവും ഉണ്ട്.. ലച്ചു കരഞ്ഞ് തളർന്ന് ഏങ്ങലടിച്ച് ഐസിയുവിന്റെ മുമ്പിലെ ചെയറിൽ ഇരിക്കുന്നുണ്ട്.. പല്ലവിയുടെ ശരീരത്തിൽ അവശേഷിക്കുന്ന ജീവന്റെ അവസാന കണികയും പിടിച്ച് നിർത്താനുള്ള ശ്രമത്തിലാണ് ഡോക്ടറും ഭൂമിയിലെ മാലാഖമാരും.. ഓരോ തവണയും പുറത്തേക്ക് വരുന്നവരോട് ദേവ് നിറമിഴികളോടെ പല്ലവിയെ കുറിച്ച് ചോദിച്ച് കൊണ്ടിരുന്നു.. ഒന്നും പറയാറായിട്ടില്ല എന്ന മറുപടി കേൾക്കുമ്പോൾ എല്ലാം നഷ്ടമായവനെ പോലെ അവൻ ആർത്ത് കരഞ്ഞു കൊണ്ടേയിരുന്നു.. അവനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്ന് ആലോചിച്ച് ആരവ് പകച്ച് നിൽക്കുകയാണ്.. കുറേയേറെ സമയത്തിന് ശേഷം വെന്റിലേറ്ററിൽ നിന്ന് പുറത്തേക്ക് വന്ന ഡോക്ടറെ ദേവ് പ്രതീക്ഷയോടെ നോക്കി..

ഡോക്ടർ അവനെ നിസ്സംഗതയോടെ നോക്കി അവന്റെ തോളിൽ കൈവച്ച് " ചെയ്യാവുന്നതിന്റെ പരമാവധി ഞങ്ങൾ ചെയ്തിട്ടുണ്ട്.. ഒന്നല്ല രണ്ട് ജീവനുകളാണ് മരണത്തോട് മല്ലടിക്കുന്നത്" രണ്ട് ജീവനോ.. ദേവ് കേട്ടത് വിശ്വസിക്കാനാകാതെ കണ്ണ് നിറച്ച് ഡോക്ടറെ ഉറ്റ് നോക്കി അതേ മിസ്റ്റർ ദേവ്.. ആ കുട്ടി രണ്ടാഴ്ച പ്രഗ്നന്റാണ്.. എക്സ്സസീവ് ബ്ലീഡിംഗ് ആണ് ആ ഷോക്കിൽ പറ്റിയത് ആകാം.. പോരാതെ ആഴത്തിലുള്ള മുറുവ്.. നമ്മുക്ക് 25 % ഹോപ്പ് പറയാനെ പറ്റൊള്ളൂ.. അമ്മയുടെ ജീവനാണ് ഞങ്ങളിപ്പോൾ പ്രയോരിറ്റി കൊടുക്കുന്നത്... ബാക്കിയെല്ലാം സർവ്വേശരന്റെ കയ്യിലാണ്.. പ്രാർത്ഥിക്കാ.. ഡോക്ടർ അവന്റെ തോളിൽ തട്ടി നടന്ന് നീങ്ങി കണ്ഠത്തിൽ തിങ്ങിനിറഞ്ഞ വേദന സഹിക്ക വയ്യാതെ ദേവ് മുഖം പൊത്തി കരഞ്ഞ് താഴേക്കിരുന്നു..ആരവ് അവനെ ചേർത്തുപിടിച്ച് " നീയിങ്ങനെ തളരല്ലേ ദേവ്.. നമ്മുടെ പവിയ്ക്ക് ഒന്നും വരില്ല..

കുഞ്ഞാവയും തിരികെ വരും.. നീ കരയാതെ ഇരിക് ദേവ്" ദേവ് മുഖംപ്പൊത്തി കരഞ്ഞ് കൊണ്ട് തന്നെ " പാവല്ലേടാ എന്റെ പവി.. ഒരു ജീവന് പോലും ദോഷം വരുത്തെന്ന് പ്രാർത്ഥിച്ച് നടക്കുന്നവൾ.. ഈ എന്നെ സ്നേഹിച്ചതാണ് അവൾ ചെയ്ത ഏറ്റവും വലിയ തെറ്റ്.. എനിക്ക് വേണ്ടി എന്തൊക്കെ അനുഭവിച്ചു ആ പാവം..ഒരു കടലോളം സ്നേഹം അവൾക്കായി എന്റെ ഉള്ളിൽ ഉണ്ട് ആരവ്.. അതിന്നൊരു കൈ കുമ്പിൾ പോലും ഞാൻ അവൾക്ക് കൊടുത്ത് കഴിഞ്ഞിരുന്നില്ല.. എന്റെ പ്രാണനാടാ ആ മുറിയിൽ ജീവശ്വാസത്തീനായി പിടയുന്നേ.. എന്നെ കൊണ്ട് സഹിക്കാൻ വയ്യ ആരവേ.. എന്റെ പവിയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഞാനും അവളോടൊപ്പം പോകും.." ദേവ് ഏന്തിയേന്തി കരഞ്ഞു.. നീയിത് എന്തൊക്കെയാ പറയുന്നേ ദേവ് ഒന്ന് സമാധാനിക്കടാ നീ.. പവിയ്ക് ഒന്നും വരില്ല.. നീ പ്രാർത്ഥിക്ക് ദേവ്..

ഞാൻ ആർക്ക് വേണ്ടിയ പ്രാർത്ഥിക്കാ ആരവേ.. എന്റെ പവിയ്ക്കൊ.. അല്ലേൽ അവളുടെ വയറ്റിൽ കിടക്കുന്ന ഞാൻ പകർന്ന് കൊടുത്ത ജീവന് വേണ്ടിയോ.. ആർക്ക് വേണ്ടിയാ പ്രാർത്ഥിക്കാ.. രണ്ടും എന്റെ പ്രാണൻ അല്ലേടാ.. ഈ നെഞ്ചിലെ ജീവൻ... ഒന്ന് പറയ് ആരവ്.. ദേവ് കരച്ചിലടക്കാൻ സാധിക്കാതെ ആരവിനെ കെട്ടിപ്പിടിച്ചു.. ആരവിന് അവനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ കുഴഞ്ഞു.. ഡോക്ടർ.. ഒന്ന് വേഗം വരൂ.. പല്ലവിയുടെ പൾസ് താഴ്ന്നു.. നഴ്സ് പറഞ്ഞത് കേട്ട് ഓടി വന്ന് ഐസിയുവിലേക്ക് കയറുന്ന ഡോക്ടറെ നോക്കി ദേവ് നെഞ്ച്പൊളിയും വേദനയോടെ എല്ലാം തകർന്നവനെ പോലെ നോക്കി ഇരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story