❣️ ദേവപല്ലവി ❣️ ഭാഗം 43 || അവസാനിച്ചു

devapallavi

രചന: മുകിലിൻ തൂലിക

മാസങ്ങൾക്ക് ശേഷം ഒരു തിരുവോണ നാളിൽ ദേവ് മഹൽ "ഡാ.. മഞ്ഞ പൂവ് വേണ്ട.. നീ ഈ ചൂവന്ന പൂവ് ഇട്ടാ മതി.." ദേവ് ക്രീം കളർ കുർത്തയും ഗോൾഡൻ കരയുള്ള മുണ്ടും ഉടുത്ത് സുന്ദരനായിരുന്നു.. നെറ്റിയിൽ തൊട്ടിരുന്ന ചന്ദനക്കുറി അവന് പ്രത്യേക ഭംഗി കൊടുക്കുന്നുണ്ട്.. "ഇത് നിന്റെ പാർട്ടി സമ്മേളനത്തിന് തോരണം തൂക്കുന്നത് അല്ല.. എല്ലാം ഒരു ചുവപ്പിൽ മുക്കാൻ.." ആരവും ഒരു ഗ്രേ ഗ്രീൻ ഷർട്ടും മുണ്ടും ഉടുത്ത് ചന്ദനക്കുറിയും വരച്ച് അണിഞ്ഞൊരുങ്ങി നിൽപ്പുണ്ട്.. "നീയിപ്പോ ഞാൻ പറയുന്നത് കേൾക്ക്.. ചുവപ്പ് പൂവ് മതി.." ദേവ് ആരവ് ഇട്ട് കൊണ്ടിരുന്ന മഞ്ഞപൂക്കൾ എല്ലാം വാരി കളഞ്ഞു ആരവ് അവനെ ഒരു പുരികമുയർത്തി നോക്കി പൂക്കളമിടുന്നിടത് നിന്ന് എണീറ്റ് "എങ്കിലെ ജൂനിയർ ചെഗുവേര ഒരു കാര്യം ചെയ്യ്...

ആ ചുവന്ന പൂക്കൾ വെച്ച് ഒരു അരിവാൾ ചുറ്റിക ഇട് എന്നിട്ടേ തൃക്കാക്കരയപ്പന് പകരായി ആ ചെങ്കൊടി കുത്തി അതിന്റെ മേലെ കുറച്ച് തുമ്പകുടവും കുത്തി വയ്ക്ക്..അവന്റെ ഒരു പൂക്കളം" ദേവ് അവനെ നോക്കി ചിരിച്ച് " അവിടെ ഇരുന്നൊന്ന് സഹായിക്കെടാ ആരവേ" ആരവ് ഒന്ന് മൂളി പൂക്കളമിടാൻ തുടങ്ങി.. "ഞങ്ങളും കൂടട്ടേ കെട്ടിയോന്മാരേ.." ശബ്ദം കേട്ടിടത്തേക്ക് ദേവും ആരവും തിരിഞ്ഞു നോക്കി.. ഇരുവരുടേയും കണ്ണുകൾ വിടർന്നു.. സെറ്റ് സാരിയുടുത്ത് സുന്ദരികളായി പവിയും ലച്ചുവും.. പവി എട്ടാമാസത്തിലേക്ക് എത്തി നിൽക്കുന്ന തന്റെ വയർ താങ്ങിപ്പിടിച്ച് പതിയെ ലച്ചുന്റെ കൈപിടിച്ച് വരാണ്.. പിന്നെ നമ്മുടെ ലച്ചു ഇപ്പോൾ വെറും ലച്ചു അല്ലാട്ടോ.. ലക്ഷ്മി ആരവാണ്.. മാസം രണ്ടായിരിക്കുന്നു ആരവ് ലച്ചൂനേം കൊണ്ട് ഇങ്ങ് പോന്നിട്ട്.. മുന്പ് തമാശയായി ആരവ് പറഞ്ഞത് പോലെ ലച്ചുനെ ആരും അറിയാതെ പൊക്കി കൊണ്ട് വന്നതാണ്..

ഒരു കുഞ്ഞി ഒളിച്ചോട്ടം.. ലച്ചുന്റെ വീട്ടിൽ ചെറിയ എതിർപ്പൊക്കെ ഉണ്ടായിരുന്നു.. അവരുടെ ഒളിച്ചോട്ടത്തിന് ലച്ചുനെ സഹായിച്ചത് അപ്പുവും.. പവിയും ലച്ചുവും നിറഞ്ഞ ചിരിയോടെ അവർക്കരികിലേക്ക് വരാണ്.. പല്ലവിയെ കണ്ടതും ദേവ് വേഗം അവൾക്കരികിലേക്ക് ചെന്ന് പല്ലവിയുടെ കയ്യിൽ പിടിച്ച് സൂക്ഷിച്ച് വീടിന്റെ പടികൾ ഇറങ്ങാൻ സഹായിച്ചു.. ആരവിന്റേയും ലച്ചുവിന്റേയും മുഖത്ത് പിണക്കം.. ലച്ചുനെ കണ്ടതും ആരവ് അൾട്ടിമേറ്റ് പുച്ഛം വാരി വിതറി മുഖം തിരിച്ചു.. ലച്ചു ഡബിൾ അൾട്ടിമേറ്റ് പുച്ഛം വാരി വിതറി.. ഇരുവരുടെയും മുഖഭാവം കണ്ടപ്പോൾ രണ്ടും മുട്ടനിടിയാണെന്ന് ദേവ്നും പല്ലവിയ്ക്കും മനസ്സിലായി.. "ഇന്നിപ്പോ എന്താ എന്റെ ലച്ചു പ്രശ്നം.." പവി ലച്ചുനെ നോക്കി ചിരിച്ചു "എന്റെ പവി ഇങ്ങേരെ ഭൂലോക ഉഡായിപ്പാണ്.. ഇന്നലെ രാത്രിയിൽ ഒരു കോൾ വന്നൂട്ടാ..

അത് വന്നപ്പോ തൊട്ട് നിന്ന് പരുങ്ങുന്നതാ.. നോക്കീപ്പോ ഏതോ ഒരു മുംതാസ്.. പ്രേമാണ് കാത്തിരിക്കാണെന്നൊക്കെ പറഞ്ഞ്" "ഏതാടാ.. നമ്മുടെ പഴയ ആ മുംതാസ് ആണോ.." ദേവ് വായപ്പൊത്തി ചിരിക്കാണ് "എരി തീയിലേ എണ്ണയേ..ഇളിക്കല്ലേടാ.. അതിന് ഇവളെന്നെ ഇടിച്ചു ഇഞ്ച പരുവമാക്കീടാ.. എനിക്ക് ഏത് നേരത്താണാവോ ഈ ഇടി വണ്ടിനെ കട്ടെടുത്തത് കൊണ്ട് വരാൻ തോന്നിയേ.. അതും അങ്ങ് ബാംഗ്ലൂരിൽ നിന്ന്.." ആരവ് ലച്ചുന്റെ ഇടി കൊണ്ട് ചുവന്ന് കിടക്കുന്ന കവിളൊന്ന് തടവി "ഇടി വണ്ടിന്നോ.. ഈ എന്നെ ഇടി വണ്ടിന്നോ.. നിങ്ങളെ ഇന്ന് ഞാൻ.." ലച്ചു അവനെ ഇടിക്കാനായി ഓങ്ങിയതും. "ഓഹ് എന്റെ പിള്ളേരെ ഒന്ന് മതിയാക്ക് ഏത് നേരവും ഈ കൊത്ത് കോഴികളെ പോലെ.. ഇങ്ങനെയുണ്ടോ സാധനങ്ങൾ.." മാലതിയുടെ കൂടെ പുറത്തേക്ക് വന്ന വിമലാന്റി പറഞ്ഞു.. അവർക്ക് പിന്നാലെ അച്ഛന്മാരും ഉണ്ട്.. "ദേവേ നീ മോളേം കൂട്ടി ഇങ്ങ് വായോ.. ഓണസദ്യ കഴിക്കാം..

അവറ്റ അവിടെ കിടന്ന് തല്ല് കൂടി തലപൊളിക്കട്ടേ.. ഇതിപ്പോ.. കുടുംബത്ത് ഉള്ളതും കുടുംബത്തേക്ക് വന്നതൊക്കെ കണക്കാണ് മോഹാ.." ചന്ദ്രൻ തലയിൽ കൈവച്ച് കമ്മന്റ് പാസാക്കിയതും എല്ലാവരും ചിരിയോടെ അകത്തേക്ക് കയറി.. ഓണ സദ്യ കഴിക്കാൻ എല്ലാവരും ഇരുന്നു.. തൂശനില തുമ്പത്ത് വിഭവങ്ങൾ ഒന്നൊന്നായി നിരന്ന് തുടങ്ങി.. പച്ചടി.. കിച്ചടി.. അവിയൽ... തോരൻ അച്ചാർ.. ഓലൻ.. കാളൻ..പുളിശ്ശേരി.. വിഭവങ്ങൾ എല്ലാം അമ്മമാർ വിളമ്പി.. നല്ല തുമ്പപ്പൂ പോലുള്ള ചോറിൽ സാമ്പാർ ഒഴിച്ചു.. ഒരറ്റത്ത് പഴവും ഉപ്പേരിയും വച്ചു.. അരികത്തായി മൂന്ന് കൂട്ടം പായസവും.. സദ്യ ഗംഭീരം ദേവ് തന്റെ ആദ്യത്തെ ഉരുള എടുത്ത് പവിയുടെ വായിലേക്ക് വച്ചു.." ഇത് എന്റെ കുഞ്ഞാവയ്ക്ക്" "അപ്പോ എനിക്കില്ലേ ദേവേട്ടാ" പല്ലവി ചിണുങ്ങി ചുണ്ട് മലർത്തിക്കാട്ടി,. ദേവ് ചിരിച്ച് ഒരു ഉരുള കൂടി ഉരുട്ടി പല്ലവിയുടെ വായിലേക്ക് വെച്ച് " ഇത് എന്റെ പവികുട്ടിക്ക്" പല്ലവി അത് കഴിച്ച് ദേവ്നും ഒരു ഉരുള വാരി കൊടുത്തു.. ഇതിനിടയിലാണ് ലച്ചു വായും പൊത്തിപ്പിടിച്ച് വാഷ് ഏരിയയിലേക്ക് ഓടിയത്..

എല്ലാവരും എന്താന്ന് അമ്പരന്ന് നോക്കി.. പല്ലവിയുടെ ചുണ്ടിൽ മാത്രം ഒരു ചിരി വിരിഞ്ഞിരുന്നു.. അവൾ ദേവന്റെ സഹായത്തോടെ എണീറ്റ് ലച്ചുന്റെ അരികിൽ ചെന്ന് കുനിഞ്ഞു നിന്ന് ശർദ്ദിക്കുന്ന ലച്ചൂന്റെ പുറത്തൊന്ന് തടവി.. ലച്ചു വായ കഴുകി പവിയെ നോക്കി നാണിച്ച് തലതാഴ്ത്തി.. സത്യമാണോന്ന് പല്ലവി തന്റെ പുരികം പൊക്കി ചോദിച്ചതും ലച്ചു അതേന്നുള്ള അർത്ഥത്തിൽ തലയാട്ടി.. പവി അവളുടെ കവിളിലൊരു ഉമ്മ കൊടുത്ത് അവളേയും കൂട്ടി എല്ലാവർക്കും അരികിലെത്തി.. "നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ലച്ചു എന്റെ മിൽക്കിബാർ ഞാൻ അറിയാതെ എടുത്ത് കഴിക്കരുതെന്ന് ഇപ്പോ കണ്ടാ.. എന്റെ കൊതി കിട്ടിയതാ.." ആരവ് അവളെ നോക്കി കോക്കിരി കാട്ടി.. "ഓഹ് എന്റെ ആരവേട്ടാ ഇത് അതൊന്നും അല്ലാ.." പവി "പിന്നെയോ.." "ഇതേ ഒരു സിഗ്നൽ ആണേ.. ജൂനിയർ ആരവ് വരുന്നതിന്റെ.." "ങേ.."

ആരവ് ഞെട്ടി ബോധം കെട്ട് മറിഞ്ഞ് വീണു.. ദേവ് ഓടി ചെന്ന് അവനെ പിടിച്ച് എണീപ്പിച്ച് കവിളിൽ തട്ടി വിളിച്ചു.. ആരവ് കണ്ണ് തുറന്ന് സ്ഥലകാല ബോധം ഇല്ലാത്തത് പോലെ ചുറ്റും നോക്കി.. "ഭാര്യയ്ക്ക് വിശേഷമായത്തിന് തലകറങ്ങി വീഴുന്ന ഭർത്താവ് കാലത്തിന്റെ ഒരു പോക്കേ.." ചന്ദ്രനങ്കിൾ താടിക്ക് കൈ കൊടുത്ത് കഷ്ടം വെച്ചു.. "അല്ലെടാ ആരവേ.. നാഴികയ്ക്ക് നാൽപത് വട്ടം തല്ല് കൂട്ടമായി നടക്കുന്ന നിനക്കിതിന് എവിടെ ആയിരുന്നെടെ സമയം.." ദേവ് അവന്റെ സംശയം മറച്ച് വെച്ചില്ല.. ആരവ് ഇടംകണ്ണിട്ട് നോക്കി.. "അതിനൊക്കെ എത്ര നേരം വേണം അളിയാ.. അല്ലേ ലച്ചു മോളേ.." ആരവ് ലച്ചുനെ നോക്കി കണ്ണിറുക്കി കാട്ടി.. അവൾ നാണിച്ച് തലതാഴ്ത്തി..

"അല്ലാ എന്റെ പേടി ഈ വരുന്നത് ജൂനിയർ ഇടി വണ്ടി ആകോന്നാണ്.. എങ്കിൽ ഇടി കൊണ്ട് എന്റെ പുറം പള്ളിപ്പുറം ആകും.." ആരവ് തലയ്ക്ക് കൈ കൊടുത്തത് പറഞ്ഞതും അവിടെ ആകെ ഒരു പൊട്ടിചിരി മുഴങ്ങി.. ആർപ്പോ..ഇർറോ... ആ സന്തോഷത്തിന് മാറ്റ് കൂട്ടാൻ രണ്ട് അച്ഛന്മാരും ഒരുമിച്ച് ആർപ്പു വിളിച്ചു.. കളിയും ചിരിയും തമാശകളുമായി അവരുടെ ജീവിതം പൊന്നോണ പുലരി പോൽ ശുഭ്ര ശോഭ വിരിയിച്ച് ഒന്നായ് തന്നെ ഒഴുക്കട്ടേ...... അവസാനിച്ചു.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story