❣️ ദേവപല്ലവി ❣️ ഭാഗം 5

devapallavi

രചന: മുകിലിൻ തൂലിക

പിറ്റേന്ന് എഴുന്നേറ്റപ്പോൾ തൊട്ട് വല്ലാത്തൊരു ഉന്മേഷത്തിലായിരുന്നു ദേവ്..❣️ഇത്രയും നാളും ഇല്ലാതിരുന്ന ഒരു ഊർജ്ജം💓.. എങ്ങനെയെങ്കിലും വീട് എത്തി കിട്ടിയാൽ മതി എന്നായിരുന്നു അവന്.. അവൻ റൂം വെക്കേറ്റ് ചെയ്ത് ബില്ല് സെറ്റിൽ ചെയ്ത് എയർപോർട്ടിലേക്ക് പുറപ്പെട്ടു.... 10 മണിക്കായിരുന്നു നാട്ടിലേക്കുള്ള ഫ്ലൈറ്റ് ഏകദേശം 12 മണിയോടെ ദേവ് വീട്ടിലെത്തി... പതിവുപോലെ അമ്മയും അച്ഛനും വീടിൻറെ മുൻപിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്... അവന്റെ കാർ കണ്ടതും രണ്ടുപേരുടെയും മുഖം വിടർന്നു...😃 💓ദേവ് മഹൽ💓 എന്ന പേരെഴുതിയ ഗേറ്റ് കടന്ന് വണ്ടി ആ വലിയ വീടിൻറെ കാർപോർച്ചിലേക്ക് കയറി... തിടുക്കത്തിൽ ഡോർ തുറന്ന് ദേവ് അച്ഛൻറെയും അമ്മയുടെയും അരികിലെത്തി അവരെ കെട്ടിപിടിച്ചു... രണ്ടാഴ്ച കൊണ്ട് നീ വല്ലാതെ ആയല്ലോ ദേവൂട്ടാ.. ആ അമ്മ സ്ഥിരം ക്ലീഷേ ഡയലോഗ് തുടങ്ങിയല്ലോ ഒന്ന് തൊടിയിലേക്ക് ഇറങ്ങി വീട്ടിലേക്ക് ചെന്നാലും അപ്പോഴും അമ്മ ഇതുതന്നെ പറയും..ഈ അമ്മയുടെ ഒരു കാര്യം ദേവ് ഉറക്കെ ചിരിച്ചു.😃😃

റൂമിൽ എത്തി കുറച്ചു നേരം കിടന്നു ഒന്ന് ഫ്രഷായി ദേവ് താഴേക്ക് ചെന്നു...അപ്പോഴേക്കും അമ്മ അവന് ഇഷ്ടപ്പെട്ടത് എല്ലാം ഒരുക്കി വെച്ചിരുന്നു.. വലിയ ബിസിനസ് മാൻ ആണെങ്കിലും നമ്മുടെ ദേവ്ന് നാടൻ വിഭാഗങ്ങളോട് ആണ് പ്രിയം.. ഉച്ചയൂണിന് ഒപ്പം നാടൻ കാന്താരി മുളകും പുളിയും ഉള്ളിയും ചേർത്ത് ചതച്ചെടുത്ത് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് തിരുമി ഉടയ്ക്കുന്ന ചമ്മന്തി😋😋 ഉണ്ടേൽ ദേവ്ന് മറ്റൊന്നും വേണമെന്ന് ഇല്ല .. ഭക്ഷണം കഴിക്കുമ്പോഴും ഒന്നു മാത്രമായിരുന്നു അവന്റെ ചിന്ത🤔 താൻ വന്നിട്ട് ഇത്ര നേരമായിട്ടും അച്ഛനും അമ്മയും പല്ലവിയെ കുറിച്ചോ കല്ല്യാണതെ കുറിച്ചോ ഒന്നും സംസാരിച്ച് കണ്ടില്ല.. ഇത്ര നാളും കല്യാണം വേണ്ടെന്നു പറഞ്ഞ് ബലം പിടിച്ചു നടന്നതോണ്ട് അമ്മയോടും അച്ഛനോടും ചോദിക്കാൻ ഒരു മടി...,😬 ഫുഡ് കഴിച്ച് അവൻ റൂമിലേക്ക് പോയി...

ഓഫീസിലേക്ക് പോയില്ലെങ്കിലും ഒരുപാട് മെയിലിന് reply കൊടുക്കാനുണ്ടായിരുന്നു അതെല്ലാം നോക്കി വേണ്ട റിപ്ലൈ കൊടുത്തത് ഓഫീസിലെ മറ്റു പല പേപ്പേഴ്സ് നോക്കി ദേവ് ഒന്നു മയങ്ങാൻ കിടന്നു.. ************ ❣️❣️ കാതിൽ പതിയുന്ന മണി കിലുക്കം പോലുള്ള ചിരി.. ദേവ് ഒരു പെൺകുട്ടിയുടെ പിന്നാലെ ഓടുകയാണ്..അരകവിഞ്ഞു കിടക്കുന്നവളുടെ കാർകൂന്തൽ കാറ്റിൽ പാറി കളിക്കുന്നുണ്ട്....😍 ഓട്ടത്തിനിടയിൽ അവളുടെ കേശ ഭാരത്തിൽ ചൂടിയിരുന്ന മുല്ലപ്പൂക്കൾ നിലത്തുതിർന്നു വീണുകൊണ്ടിരുന്നു...🌼❣️❣️❣️ ആ മുല്ലപ്പൂക്കൾക്കിടയിൽ അവളുടെ മുടിയിൽ ഒരു കൂവളത്തിലയും സ്ഥാനം പിടിച്ചിരുന്നു..🌿😍...റോയൽ ബ്ലൂ കളർ ദാവണിയും ചുവന്ന ഷാളും ആണ് അവളുടെ വേഷം ഓടുന്നതിനിടയിൽ മണി കിലുങ്ങും പോലെ അവൾ ചിരിക്കുന്നുണ്ടായിരുന്നു...😃

ദാവണി പാവാട ഒന്ന് ഉയർത്തിപ്പിടിച്ചാണ് അവൾ ഓടുന്നത് മരതക കല്ല് പതിപ്പിച്ച സ്വർണ്ണ കൊലുസ് അവളുടെ കാലുകളുടെ ഭംഗി വർധിപ്പിച്ചു😍... ❣️ പല്ലവി ❣️എന്നും വിളിച്ചു അവളെ പിടിക്കാനാഞ്ഞതും ദേവ്ന്റെ മൊബൈൽ റിംഗ് ചെയ്തു❣️❣️❣️ തന്റെ സ്വപ്നം മുറിഞ്ഞ ദേഷ്യത്തിൽ അതിലുപരി പല്ലവിയുടെ മുഖമൊന്നു കാണാൻ സാധിക്കാത്തത് അമർഷത്തിലും അവൻ ഫോണെടുത്തു ചെവിയോടു ചേർത്തു.😠.. ഓഫീസിൽ നിന്നായിരുന്നു... നാളെ രാവിലെ അമൃതം കമ്പനി യുമായി ഒരു മീറ്റിംഗ് ഉണ്ടെന്നു ഒറ്റപ്പെടുത്താനുള്ള കോളായിരുന്നു അത് അവൻ ഫോണിൽ സംസാരിച്ചു താഴേക്ക് ചെന്നു.... ഗോവണിപ്പടി ഇറങ്ങി താഴേക്കു ചെല്ലുംതോറും അമ്മയുടെ സ്പെഷ്യൽ ഓട്ടടയുടെ മണം വരുന്നുണ്ടായിരുന്നു...😋 ദേവൊന്നു ചിരിച്ചു കോൾ കട്ട് ചെയ്ത് തീൻ മേശക്കരികിലേക്ക് എത്തിയപ്പോഴേക്കും അമ്മ ചായയും ഓട്ടടയുമായി വന്നു..വൈകാതെ അച്ഛനും അവർക്കരികിൽ വന്നിരുന്നു...

ദേവ ചായ ☕എടുത്ത് ചൂടോടെ ചേർക്കുമ്പോൾ ഏലക്കയും ഇഞ്ചിയും ചേർത്ത ചായയുടെ മണം അവൻറെ വയറു നിറയ്ക്കും മുമ്പേ മനസ്സു നിറച്ചു... അമ്മയുടെ ചായയും ഓട്ടടയും ഒരു രക്ഷയും ഇല്ലാത്ത കോമ്പിനേഷനാണ് അല്ലേ അച്ഛാ..😋 അത് ശരിവയ്ക്കും വിധം മോഹൻ തലയാട്ടി ചിരിച്ചു.. ആ ഇനി കൃത്യം 15 ദിവസം കഴിയുമ്പോൾ അമ്മയുടെ ഈ സ്വാദിനൊപ്പം മറ്റൊരു കൈപ്പുണ്യവും എന്റെ ദേവൂട്ടൻ അറിഞ്ഞു തുടങ്ങും..😃 കാര്യം മനസ്സിലാകാതെ ദേവ് ഇരുവരെയും മാറി മാറി നോക്കി... മോഹൻ, അതേട മോനേ നിൻറെ കല്യാണം ഞങ്ങൾ ഉറപ്പിച്ചു..😃 ദേവ് ആശ്ചര്യപ്പെട്ട്... ഇത്ര പെട്ടെന്നോ🥺.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story