❣️ ദേവപല്ലവി ❣️ ഭാഗം 6

devapallavi

രചന: മുകിലിൻ തൂലിക

ദേവ് ആശ്ചര്യപ്പെട്ട്... ഇത്ര പെട്ടെന്നോ🥺... പിന്നെ അല്ലാതെ ഇന്ന് പെൺകുട്ടിയെ കാണാൻ പോകാം എന്ന് പറഞ്ഞപ്പോൾ നിനക്ക് കാണണ്ടന്നല്ലേ പറഞ്ഞത്... അതുകൊണ്ട് ഞങ്ങൾ രാവിലെ തന്നെ പണിക്കരുടെ അടുത്ത് പോയി മുഹൂർത്തം നോക്കി.. ഈ വരുന്ന തുലാം പത്തിന് ഞങ്ങളതങ്ങ് ഉറപ്പിച്ചു...മോഹൻ അവനെ നോക്കി ചിരിച്ചു...😁 ദേവ്ന്റെ ഉള്ളിൽ നേരത്തെ കണ്ട സ്വപ്നം മിന്നിമറഞ്ഞു.. ഒരു കള്ള പുഞ്ചിരി അവന്റെ ചുണ്ടിൽ തെളിഞ്ഞു.. അവന്റെ ചെറിയ കാപ്പി കണ്ണുകൾ ഒന്ന് തിളങ്ങി.. ഭംഗിയായി ചീകി ഒതുക്കിയ മുടിയിൽ അവൻ പതിയെ ഒന്ന് തടവി... ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു അമ്മേ ഇതിപ്പോ രണ്ടാഴ്ചയായി ഉള്ളൂ അത്രയും സമയം കൊണ്ട് കൊണ്ട് ആൾക്കാരെ ക്ഷണിക്കണം കല്യാണ ഒരുക്കങ്ങൾ നടത്തണം ഇതെല്ലാം ഓടി അങ്ങ് എത്തിക്കാൻ പറ്റോ... അതോർത്ത് എന്റെ മോൻ തലപുകയ്ക്കണ്ട വേണ്ടത് എന്താന്ന് വെച്ചാൽ അച്ഛനുമമ്മയും ഏറ്റു.. ഞങ്ങളുടെ പുന്നാര ദേവൂട്ടന്റെ കല്യാണം ഞങ്ങൾ ഒരു ആഘോഷമാക്കും അതുകൊണ്ട് chill baby... മോഹൻ ദേവൻറെ പുറത്തു തട്ടി പറഞ്ഞു😁

ഇന്നലെ അവളെ കാണണ്ട എന്ന് പറഞ്ഞാലും സ്വപ്നം കണ്ടതിന് ശേഷം അവളുടെ മുഖം ഒന്നു കാണാൻ അവന്റെ ഉള്ളം തുടിക്കൊട്ടുകയായിരുന്നു... എങ്കിലും ഇനി രണ്ടാഴ്ചയല്ലേ കാത്തിരിക്കേണ്ടൂ.. അതിനുശേഷം എനിക്ക് ആ മുഖം എന്നും കണികണ്ട് ഉണരുകയും ഉറങ്ങുകയും ചെയ്യാലോ എന്നോർത്ത് അവൻ കുതിച്ചുയർന്ന ആഗ്രഹത്തെ കടിഞ്ഞാണിട്ടു...😜 ദേവൂട്ട നീ ഇത് എന്താ ആലോചിക്കണേ കല്യാണത്തെക്കുറിച്ചാണോ.. അതെല്ലാം അച്ഛൻ റെഡിയാക്കാടാ...😁.. പിന്നെ എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട് നമുക്കൊന്ന് നടന്നിട്ട് വരാം.. ഒരു മിനിറ്റ് ഞാനിപ്പോൾ വരാം അച്ഛാ.. മോഹനും ദേവും കൂടി വീടിൻറെ പുറകിലുള്ള കുളത്തിനരികിലേക്കാണ് പോയത്.. സന്ധ്യാനേരത്ത് അവിടെ പോയി ഇരിക്കാൻ ഒരു പ്രത്യേക സുഖം തന്നെയാണ്... തണുത്ത കാറ്റും കൺകുളിർക്കെ വിരിഞ്ഞു നിൽക്കുന്ന ചെന്താമരയും... പല പ്രധാനപ്പെട്ട തീരുമാനങ്ങളും ഞങ്ങൾ എടുത്തിട്ടുള്ളത് ഇവിടെ വച്ചാണ് എന്നുള്ളത് ദേവ് ഓർത്തു..

മോനേ പല്ലവി നല്ല കുട്ടിയാണ് നമ്മുടെ അനാഥാലയത്തിൽ വെച്ച് അവളെ കണ്ട മാത്രയിൽ നിന്റെ അമ്മയുടെയും എന്റെയും മനസ്സിൽ നിന്റെ നല്ലപാതിയായി അവൾ മതിയെന്ന് തീരുമാനിച്ചതാണ്.. അവളെ കുറിച്ച് കൂടുതൽ മനസ്സിലാക്കിയപ്പോൾ ആ തീരുമാനം ഒരു തെറ്റായിരുന്നു എന്ന് തോന്നിയില്ല... ദേവ് അപ്പോഴും കുളത്തിലെ ഓളങ്ങളിൽ കണ്ണുംനട്ട് നിൽക്കുകയായിരുന്നു ഒന്നു നിർത്തിയതിന് ശേഷം മോഹൻ നീ കേൾക്കുന്നുണ്ടോ മോനെ ദേവ് ഉവ്വ് എന്നർത്ഥത്തിൽ അച്ഛനെ തലയുയർത്തി നോക്കി തലയാട്ടി.. ജീവിതത്തിൽ ഒരുപാട് അനുഭവിച്ച കുട്ടിയാണ് അവള്.. അവളെ കുറിച്ച് ചിലത് എന്തായാലും നീ അറിയണം.. പല്ലവി മനസ്സ് അറിയാതെ ചെയ്തു പോയ തെറ്റിനെ പ്രതി.... അച്ഛാ.. നിങ്ങൾ രണ്ടാൾക്കും ഒരുപോലെ ഇഷ്ടമായതല്ലേ.. നല്ലത് മാത്രം അല്ലേ നിങ്ങൾ എനിക്കുവേണ്ടി കണ്ടെത്തുക യുള്ളൂ.. പല്ലവിയുടെ പാസ്റ്റ് അത് എന്തുതന്നെയായാലും എനിക്കത് പ്രശ്നമല്ല ...മോഹൻ പറയാൻ വന്നത് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ദേവ് തന്റെ തീരുമാനം അറിയിച്ചു...😊

ദേവൻറെ കൈകൾ കൂട്ടിപ്പിടിച്ചു മോഹൻ..നീ അവളെ രാജകുമാരിയായി നോക്കണം അത്രയ്ക്കും അത് അനുഭവിച്ചു തീർത്തിട്ടുണ്ട്.. ദേവ് അച്ഛനെ നോക്കി ചിരിച്ചു..😊 അവളുടെ പേരൊന്ന് കേട്ട മാത്രയിൽ തന്നെ അവൾ എൻറെ രാജകുമാരി ആയി മാറി അച്ഛാ..ഈ ദേവ്ന്റെ മാത്രം ❣️ദേവ പല്ലവി❣️... അവൻ മനസ്സിലോർത്തു... അപ്പോഴേക്കും സൂര്യൻ മറഞ്ഞു സന്ധ്യയുടെ ചുവപ്പ് നിറം മങ്ങി തുടങ്ങിയിരുന്നു..ഇരുട്ട് മൂടാൻ തുടങ്ങിയതും ദേവും അച്ഛനും വീട്ടിലേക്ക് മടങ്ങി... വീട്ടിൽ നിന്ന് അമ്മയുടെ സന്ധ്യാ നാമം ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു.🙏🏽 രാത്രിയിലെ സ്ഥിര കുടുംബ സംഭാഷണങ്ങൾക്ക് ഇടയിലാണ് ദേവ്ന്റെ ഫോൺ ശബ്ദിച്ചത്.. സ്ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും ദേവ്ന്റെ മുഖം വിടർന്നു.. ആരവ് ആണ്.. അവൻ അച്ഛനോടും അമ്മയോടുമായി പറഞ്ഞു ഫോൺ ചെവിയിലേക്ക് ചേർത്ത് വരാന്തയിലേക്ക് നടന്നു.. മുണ്ടിന്റെ ഒരറ്റം കയ്യിൽ പിടിച്ചാണ് നടപ്പ്..ദേവ് വീട്ടിൽ തനിനാടൻ ചെക്കനാണ് ഷർട്ടും മുണ്ടുമാണ് വീട്ടിലെ വേഷം.. 😍 എടാ ആരവേ നീ ഇത് എവിടെയാ..

കുറച്ചു ദിവസങ്ങളായി ഒരു വിവരവും ഇല്ലാല്ലോ.. വിളിച്ചാൽ ഒട്ടും കിട്ടാറില്ല.. ആരവ് തന്റെ റിസർച്ചിന്റെ കാര്യങ്ങൾക്കായി അമേരിക്കയിലാണ്.. റിസർച്ച് കഴിയാൻ ഇനിയും ഒരു നാലു മാസം കൂടി ഉണ്ട്.. അളിയാ ഞാൻ ഇവിടെ തിരക്കിൽ വിട്ടു പോയെടാ നിന്നുതിരിയാൻ സമയമില്ല.. ആ നിന്റെ തിരക്ക് ഒക്കെ മാറ്റി വയ്ക്കേണ്ടി വരും.. ഒരു രണ്ടാഴ്ച കഴിയുമ്പോൾ ഒരു വിശേഷം നടക്കാൻ പോവുകയാണ്.. സന്തോഷംകൊണ്ട് ദേവൻറെ മുഖം ചുവന്നു😁 അതെന്താടാ അങ്ങനെ ഒരു കാര്യം,🤔 അത് പറയാൻ നിന്നെ അങ്ങോട്ട് വിളിക്കാം എന്ന് കരുതി ഇരുന്നപ്പോഴാണ് നീ ഇങ്ങോട്ട് വിളിച്ചത് എന്താണ് നമ്മുടെ ടെലിപ്പതി അല്ലേ.. ദേവ് ഒന്നുറക്കെ ചിരിച്ചു😁😁 സസ്പെൻസ് ഇടാതെ കാര്യം പറയ് ചെക്കാ..,🤨 അതെ ഈ ദേവ് മോഹൻ ചെറുതായി ഒന്ന് കല്യാണം കഴിക്കാൻ തീരുമാനിച്ചു😜 എന്ത് 😱 ആരവിന്റെ ഞെട്ടലിൽ തന്റെ ഫോൺ വരെ തെറിച്ചു പോയേനെന്ന് തോന്നി ദേവ്ന് പിന്നെ ഒരു പൊട്ടിച്ചിരി ആയിരുന്നു ആരവ് 😂😂😂🤣🤣🤣...നീ എന്താ പറഞ്ഞേ ഈശ്വരാ ഇവിടെ ആരും ഇല്ലാലോ ഇതൊന്ന് പറഞ്ഞ് ചിരിക്കാൻ..

കേട്ടത് സ്വപ്നം ഒന്നും അല്ലല്ലോ എന്ന് ഉറപ്പ് വരുത്താൻ ആരവ് അവനെ തന്നെ സ്വയം പിച്ചി നോക്കി.. ഡാ ഡാ കോപ്പേ നീ വല്ലാതെ അങ്ങ് ആക്കല്ലേ... എന്റെ ആദ്യത്തെ സ്വഭാവം പുറത്തെടുപ്പിക്കണ്ട..😠 ആ സ്വഭാവത്തെ കുറിച്ച് നന്നായി അറിയാവുന്ന ആരവ് തെല്ലൊന്ന് അടങ്ങി.. പിന്നെ അല്ല..കോളേജിലെ പെൺകുട്ടികൾ എല്ലാം നിൻറെ പുറകിൽ നടന്നപ്പോൾ നീ എന്താ പറഞ്ഞത് എനിക്ക് വിവാഹം പ്രണയം ഈ വക സങ്കല്പങ്ങൾ ഒന്നുമില്ലെന്ന് എന്നിട്ടിപ്പോ..😁 ആ അതൊക്കെ ശരിയാണ് പക്ഷേ അമ്മയുടെ കണ്ണീരു മുമ്പിൽ മാറാത്ത മനസ്സുണ്ടോ .. എൻറെ പുളിയാമ്പിള്ളി മുത്തപ്പാ.. നീ കെട്ടാത്തത് കൊണ്ട് നിനക്കൊരു കൂട്ടാകട്ടേന്ന് കരുതി ഞാനും കല്ല്യാണം വേണ്ടെന്നു വെച്ച് മുംതാസിനെ break up ചെയ്തു.. എന്നിട്ടിപ്പോൾ വല്ലാത്ത ചെയ്ത്തായിപ്പോടാ ദ്രോഹി.. മുംതാസോ അതാരാ പുതിയ ആള്..🤔... കഴിഞ്ഞ ആഴ്ച നീ വേറെ പേരല്ലേ പറഞ്ഞേ രേവതിന്നോ മറ്റോ... എന്താടാ ഇത് ഇതിനൊരു അവസാനം ഇല്ലേ..😱 അവള് ശരിയല്ലടാ അവൾക്ക് എന്റെ പൈസ മാത്രം മതി..നിനക്ക് അറിയോ അവൾക്ക് മേക്കപ്പ് ഐറ്റംസ് മേടിച്ചു കൊടുത്തു കൊടുത്തു എന്റെ പോക്കറ്റ് കീറി..🤧😢

അതാ ഞാൻ അവളെ വേണ്ടെന്നുവച്ചു മുംതാസിനെ നോക്കിയേ.. ഇവൾ ആകുമ്പോൾ ഇങ്ങോട്ട് പോന്നോളൂലോ എല്ലാം...അത് ദാ ഇപ്പോ ഇങ്ങനെയും ആയി..🤧 ബ്രേക്ക് അപ്പ് ആയതല്ല നീയാ പാവം പെണ്ണിനെ തേച്ചൊട്ടിച്ചെന്നു പറ ദേവ് ഉറക്കെ ചിരിച്ചു😂😂 ആരവ് ഒന്നു പരുങ്ങി.. അത് പിന്നെ എപ്പോഴും chicken Biryani തന്നെ കഴിച്ചാൽ ആർക്കും മടുക്കില്ലേ.. വല്ലപ്പോഴും മട്ടനും ബീഫും മീനൊക്കെ പരീക്ഷിക്കേണ്ടേ😜 ആ മുംതാസ് ഇത് എത്രാമത്തെയാ.😁. ഒന്ന് പോയെടാ നീ കാര്യം പറയ്.. അപ്പോ കേട്ടത് സത്യംതന്നെയാണ് ദേവ് മോഹൻ എന്ന അശ്വം കടിഞ്ഞാണിടാൻ തന്നെ തീരുമാനിച്ചു..അല്ല ആരാ കക്ഷി നീ ഇതുപോലെ മൂക്കുത്തി വീഴാൻ.. പല്ലവി.❣️ അവളെ ഞാൻ കണ്ടിട്ടില്ല അച്ഛന്റെയും അമ്മയുടെയും സെലക്ഷൻ ആണ് .. ഫോട്ടോയിലോ നേരിട്ടോ കണ്ടിട്ടില്ല.. (പല്ലവി പേര് കേട്ട മാത്രയിൽ ആരവ് ഒരു നിമിഷം ഓർത്തു.. ഈ പേര് ഞാൻ എവിടെയോ കേട്ടിട്ടുണ്ടല്ലോ തനിക്കറിയാവുന്ന ആളെ പോലെ തോന്നി അവന് ..🤔) ഹലോ നീ അവിടെ ഇല്ലേ എന്താ ഒന്നും മിണ്ടാത്തെ..ദേവ് ആ..ഡാ..

അതെന്താടാ ആ കുട്ടി കാണാൻ അത്ര കൊള്ളില്ലാത്തതാണോ😜 ദേ.. നീ എന്റേന്ന് വാങ്ങിച്ചു കൂട്ടും..അത് ഞാൻ അപ്പോഴത്തെ മൂഡിൽ കാണണ്ട എന്ന് പറഞ്ഞിട്ടാണ്... ഇപ്പോ പക്ഷേ കാണാൻ വല്ലാതെ മോഹം തോന്നുന്നു..ഇനിപ്പോ കല്യാണം വരെ കാത്തിരിക്കാം അതാണ് ഒരു ത്രിൽ..😊 എന്നിട്ട് എന്നാണ് ഫിക്സ് ചെയ്തിരിക്കുന്നത്..😁 ഈ വരുന്ന തുലാം പത്തിന് നീ ഇപ്പോഴെ ഇങ്ങ് പോന്നോട്ടോ.. ഞാൻ വരുന്ന കാര്യം doubt ആണ് നിനക്കറിയാലോ എന്റെ റിസർച്ച്... ഇപ്പോൾ ഇവിടുന്ന് വരാൻ സാധിക്കില്ലടാ..അല്ലേൽ ഞാൻ എന്റെ അളിയന്റെ കല്ല്യാണത്തിന് വരാതിരിക്കോ.. ഞാൻ വന്നിട്ട് ആ ക്ഷീണമൊക്കെ നമുക്ക് മാറ്റാം... ശരി ശരി നീ ഉണ്ടായിരുന്നേൽ ഒരു ധൈര്യം ആയിരുന്നേനെ എന്ത് ക്യാമ്പസിലെ പണ്ടത്തെ സഖാവിന് പേടിയോ😜.. cool man.. ഒക്കെ നന്നായി നടക്കും ..

ശരിയെടാ പോയി നിന്റെ പല്ലവിയെ സ്വപ്നം കണ്ട ചാച്ചിക്കോ ഞാൻ പിന്നെ വിളിക്കാം ഗുഡ് നൈറ്റ്.. ദേവ് ചിരിച്ചു ആ ശരിടാ ഗുഡ് നൈറ്റ്.. ***************************** ദിനങ്ങൾ അശ്വരഥത്തിലേറി പാഞ്ഞു കൊണ്ടേയിരുന്നു... കല്ല്യാണത്തിന് ഇനി വെറും അഞ്ച് ദിവസങ്ങൾ മാത്രം... ദിവസം വളരെ കുറവായത്തോണ്ട് ഇന്നാണ് വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും എടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.. ഈ ദിവസങ്ങളിൽ ഒന്നും തന്നെ പല്ലവിയോ ദേവോ പരസ്പരം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല..ദേവ് തന്നെ കല്ല്യാണത്തിന് കാണോളൂന്ന് തീരുമാനിച്ചിരുന്നതിനാൽ പല്ലവിയും അങ്ങനെ തന്നെ മതീന്ന് പറഞ്ഞിരുന്നു... വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും എടുക്കാൻ ദേവും അച്ഛനും അമ്മയും അമ്മാവനും അമ്മായിയും ആണ് പോകുന്നത്.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story