❣️ ദേവപല്ലവി ❣️ ഭാഗം 8

devapallavi

രചന: മുകിലിൻ തൂലിക

രാവിലെ 5 മണി ആയപ്പോഴേക്കും കല്യാണവീട് ഉണർന്നു കുളിയും ഒരുക്കങ്ങളുമായി എല്ലാവരും തിരക്കിലാണ്... മാലതി ഒരു കോഫി ബ്രൗൺ പട്ടുസാരി ആയിരുന്നു ഉടുത്തിരുന്നത് മുടി വാരി വട്ടത്തിൽ കെട്ടി വച്ചിരുന്നു...😍 അതിനുചുറ്റും മുല്ലപ്പൂ വച്ചു.. മുഖത്ത് മറ്റും ഒരുക്കങ്ങൾ ഇല്ല ഒരു ചുവന്ന വലിയ പൊട്ടും ചന്ദനക്കുറിയും നീട്ടി വരച്ച സിന്ദൂരവും മാത്രം കഴിഞ്ഞു മാലതിയുടെ ഒരുക്കം... അതേ കളർ ഷർട്ടും കസവുമുണ്ടും ഉടുത്ത് വന്ന മോഹൻ മാലതിയെ ഒരുവേള നോക്കി നിന്ന് ചിരിച്ചു.. "എടോ മാലു ഇന്ന് നിൻറെ ഭംഗി ഒന്നുംകൂടി കൂടിയല്ലോ..😍 ദേവൂട്ടൻ്റെ കൂടെ നിന്നെ ഒന്നും കൂടി ഞാൻ അങ്ങ് കെട്ടിയാലോ" 😜 അതുകേട്ട് മുഖത്തൊരു കപട ദേഷ്യം വരുത്തി മാലതി മോഹനെ ഒന്നു നോക്കി വയറിലൊന്ന് പിച്ചി.. "വയസ്സാൻ കാലത്താണ് ഒരു റൊമാൻസ്...ഞാൻ പോയി മോനെ നോക്കട്ടെ അവൻ എണീറ്റാവോ.."🤨 മാലതിയുടെ മുഖ ഭാവം കണ്ടു മോഹൻ ഒന്ന് കണ്ണിറുക്കി കാണിച്ചു😜... ഗോവണി കയറി മാലതി ദേവ്ന്റെ മുറിയിലേക്ക് എത്തിയപ്പോഴേക്കും ദേവ് കുളിച്ച് റെഡി ആയിരുന്നു...

സിൽക്കിന്റെ ഓഫ് വൈറ്റ് ഷർട്ടും വലിയ ഗോൾഡൻ കരയുള്ള മുണ്ടും ആണ് അവൻറെ വേഷം..😍🥰നീണ്ട മുടി ഭംഗിയിൽ ചീകി ഒതുക്കിയിരുന്നു...തൻറെ താടി ഒന്ന് ചീകി ഒതുക്കി നിർത്തുകയായിരുന്നു ദേവ്... കൂട്ടു പുരികത്തിന് ഇടയിലായി ഒരു ചന്ദനക്കുറിയും ഉണ്ടായിരുന്നു... മാലതി മകനെ കണ്ട് ഒരു നിമിഷം നോക്കി നിന്നു.. ഒരു പുഞ്ചിരിയോടെ അവൻ അരികിലേക്ക് ചെന്നു.. കയ്യിലെ ചായ മേശമേൽ വെച്ചു.. ശേഷം ദേവ്നെ തിരിച്ചു നിർത്തി കണ്ണിൽ നിന്നും കുറച്ചു കണ്മഷി എടുത്ത് ദേവ്ന്റെ ചെവിയുടെ പുറകിൽ ദൃഷ്ടി കുത്തി... കണ്ണ് തട്ടാതിരിക്കാട്ടേ എന്റെ മോനെ..😀 ദേവ് ചിരിച്ച് 😁 ഈ അമ്മയുടെ ഒരു കാര്യം മാലതി ചായ എടുത്ത് ദേവി നൽകി☕ ദേവ് ചായ വാങ്ങി കുടിക്കാൻ തുടങ്ങി.. അപ്പോഴേക്കും മോഹനും അങ്ങോട്ട് എത്തി... ദേവ്നെ കണ്ടപ്പോൾ മോഹന് ഒരുപാട് സന്തോഷമായി...മോഹൻ ദേവ്നെ കെട്ടിപ്പിടിച്ചു... മോനേ ഇത് നിൻറെ ജീവിതത്തിൽ ഏറ്റവും വലിയ ടേണിങ് പോയിൻറ് ആണ്...

ഇത്രയും കാലം നീ എന്ത് നേടി എന്നതിലല്ല... ഇന്ന് മുതലാണ് നീ ശരിക്കും പടവെട്ടി ഒരു ജീവിതം പടുത്തുയർത്താൻ പോകുന്നത്... ആ ജീവിതത്തിലേക്ക് ഒരു നല്ല പാതിയെ കൊണ്ട് തരാൻ മാത്രമേ ഈ അച്ഛനും അമ്മയ്ക്കും സാധിക്കുകയുള്ളൂ.. സന്തോഷത്തോടെയുള്ള ഒരു ജീവിതം കെട്ടിപ്പടുക്കേണ്ടത് നീയും പല്ലവിയും ചേർന്നാണ്... നിന്നെ വിശ്വസിച്ചു വരുന്ന പെൺകുട്ടിയുടെ ഭാവി ജീവിതം മുഴുവൻ നിന്നിൽ ആശ്രിതമായിരിക്കും.. അവളുടെ ദുഃഖത്തിനും സന്തോഷത്തിനും കാരണം നീ മാത്രമായിരിക്കും... ഏത് പ്രതിസന്ധിയിലും അവളെ ചേർത്തുനിർത്തി എപ്പോഴും താങ്ങും തണലുമായി നീ നിലകൊള്ളണം... അത് അവളുടെ കണ്ണിലൂടെ കാണാൻ സാധിക്കണം.. അപ്പോഴാണ് ഒരു ഭർത്താവ് എന്ന നിലയിൽ നീ വിജയിക്കുന്നത്...❣️❣️ ഇത്രയും പറഞ്ഞ് മോഹൻ ദേവ്ന്റെ കവിളിൽ ഒന്ന് തലോടി..🙂 അച്ഛൻ പറയുന്നത് എല്ലാം ദൈവ അതീവ ശ്രദ്ധയോടെ കേട്ടു നിന്നു അമ്മയുടെ സന്തോഷത്തിന് പിന്നിൽ അച്ഛന്റെ ഇത്തരത്തിലുള്ള കരുതലും സ്നേഹവും ആണെന്ന് ദേവ്ന് മനസ്സിലായി...❣️

അച്ഛനെയും അമ്മയെയും നിറഞ്ഞ മനസ്സോടെ കെട്ടിപ്പിടിച്ച് രണ്ടുപേർക്കും ഉമ്മ കൊടുത്തു..😘 അവർ അവനെ നിറ കണ്ണുകളാലേ നോക്കി അവന്റെ ഇരു കവിളിലും സ്നേഹ ചുംബനം നൽകി..🥰😘 മോഹൻ "സമയമായി നമുക്ക് ഇറങ്ങിയാലോ" അവർ താഴേക്ക് ചെന്നു.. അച്ഛനും അമ്മയ്ക്കും മറ്റു മുതിർന്നവർക്കും ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.. കുറിച്ച് നേരത്തെ യാത്രയ്ക്കു ശേഷം അവർ ദേവ്ന്റെ കുടുംബക്ഷേത്രം ആയ അണിമംഗലം ഉമാമഹേശ്വര ക്ഷേത്രത്തിലെത്തി... കാറിൽനിന്നിറങ്ങിയപ്പാടെ ദേവ് ചുറ്റും ഒന്ന് കണ്ണോടിച്ചു..ചെറിയ അമ്പലം ആയിരുന്നെങ്കിലും മനോഹരമായിരുന്നു അവിടം.. കാവും നിറയെ മരങ്ങളുമൊക്കെയായി.. കുട്ടിക്കാലത്ത് എങ്ങോ ഇവിടെയ്ക്ക് വന്നതാണ്.. അമ്മയുടെ നേർച്ച ആയിരുന്നു ഇവിടെ തന്നെ കല്ല്യാണം നടത്താം എന്നുള്ളത്.. ദേവ്ന്റെ കാപ്പികണ്ണുകൾ പല്ലവിയ്ക്കായി ചുറ്റും പരതി.. എത്തിയിട്ടില്ല...അവന് നിരാശ തോന്നി.. അപ്പോഴാണ് പൂജാരി പറഞ്ഞത് മുഹൂർത്തത്തിന് നേരമായി പെൺകുട്ടിയെ വിളിച്ചോളൂ എന്ന്..

അത്രനേരം സംഭരിവിച്ചു വെച്ച ധൈര്യമെല്ലാം ചോർന്നു പോകുന്നതു പോലെ തോന്നി ദേവ്ന്... പേടിയും പരിഭ്രമവും സന്തോഷം എല്ലാം ചേർന്ന് വല്ലാത്ത ഒരു അവസ്ഥ... തന്റെ പുറകിലായി അടുത്തടുത്തു വരുന്ന കൊലുസ് ശബ്ദം ശ്രദ്ധിക്കുന്നത്.. പെട്ടെന്ന് തന്നെ അവൻ തിരിഞ്ഞു നോക്കി.. ആ കാഴ്ച കണ്ട് അവന്റെ ഹൃദയം സന്തോഷം കൊണ്ട് പെരുമ്പറ കൊട്ടി... അവന്റെ ചുണ്ടുകൾ അവന് പോലും അറിയാതെ ആ പേര് മൊഴിഞ്ഞു..❣️ പല്ലവി❣️... തന്റെ അമ്മയോടൊപ്പം വരുന്ന പല്ലവി..നീണ്ട കാർകൂന്തൽ പിന്നിയിട്ട് തല നിറയെ മുല്ലപ്പൂ വച്ചിരിക്കുന്നു... ചെറിയ വട്ടമുഖം... പരിഷ്കാരത്തിന്റെ ഒരു ചായക്കൂട്ടും ആ മുഖത്തിൽ ഉണ്ടായിരുന്നില്ല.. ഇടതൂർന്ന് ആകൃതിയിൽ നിർത്തിയിരുന്ന പുരികക്കൊടിക്കിടയിൽ ചുവന്ന ചെറിയ പൊട്ട്.. അതിനു മുകളിലായി ഒരു ചന്ദനക്കുറിയും.. പനിനീർ പൂക്കൾ പോലെ ചുവന്ന ചുണ്ടുകൾ..

നീണ്ട മിഴികളിൽ കരിമഷി എഴുതിയിരുന്നു.. അവളുടെ ഉള്ളിൽ എന്തോ ഒന്ന് അല തല്ലുന്നത് അവളുടെ കണ്ണുകൾ വ്യക്തമാക്കി.. ചെറുതായി നീണ്ട മൂക്കിൻ വെള്ളക്കൽ മൂക്കുത്തി... അത് കയ്യിലെ താലത്തിലെ ദീപത്തിൻറെ പ്രഭയിൽ ഇടയ്ക്കിടെ തിളങ്ങുന്നുണ്ടായിരുന്നു... ദേവ് ചുറ്റുമുള്ളതെല്ലാം മറന്നു അവളെ തന്നെ നോക്കി നിന്നു... ഒരുവേള ശ്വാസമെടുക്കാനും ഉമിനീർ ഇറക്കാനും ദേവ് മറന്നുപോയി... താൻ സെലക്ട് ചെയ്തു നൽകിയ സാരിയിലും ആഭരണങ്ങളിലും ശരിക്കും ഒരു ദേവീവിഗ്രഹം പോലെ തിളങ്ങി പല്ലവി.. പല്ലവിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല ചെറിയ കാപ്പി കണ്ണുകളും സ്നേഹവും വാത്സല്യവും ഒരുപോലെ തോന്നുന്ന ദേവ്ന്റെ മുഖത്തേക്ക് അവൾ ഒരു നിമിഷം നോക്കി നിന്നു.. അവളുടെ ളള്ളിൽ പല ഓർമകളും മിന്നി മാഞ്ഞു.. തൻറെ മേലുള്ള ദേവ്ന്റെ നോട്ടം കണ്ടു പല്ലവി നാണിച്ചു തല താഴ്ത്തി ചിരിച്ച് അവനരികിൽ വന്നു നിന്നു.. പൂജാരി താലി എടുത്തുകൊടുത്തു.... ദേവ് അപ്പോഴും പല്ലവിയെ തന്നെ നോക്കിക്കൊണ്ട് നിൽക്കുകയായിരുന്നു..

ഇത് കണ്ട മോഹൻ പതിയെ ദേവ്ന്റെ ചെവിയിൽ" ഇങ്ങനെ നോക്കി നിൽക്കാതെ ആ താലി വാങ്ങി കെട്ട് ദേവൂട്ട.. വീട്ടിൽ ചെന്നിട്ട് എത്ര നേരം വേണമെങ്കിലും നോക്കി ഇരുന്നോ.." ദേവ് അച്ഛനെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ച് 😬 പൂജാരിയുടെ കയ്യിൽനിന്നു താലിവാങ്ങി പല്ലവിയുടെ കഴുത്തിൽ കെട്ടി...😍 പല്ലവി കണ്ണടച്ചു കൈകൾ കൂപ്പി മനസ്സ് നിറഞ്ഞ് പ്രാർത്ഥിച്ചു... ദേവ്ന്റെ കൈകൾ അവളുടെ പിൻകഴുത്തിൽ തൊട്ടതും പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒരു വികാരം അവിടെ ഉടലെടുത്തു.. അവളുടെ കണ്ണുകൾ വല്ലാതെ പിടഞ്ഞു.. ഇത് കണ്ട് സഹിക്കാൻ പറ്റാതെ ദേവ് അവളുടെ സിന്ദൂരരേഖ ഒരു നുള്ളു കുങ്കുമം കൊണ്ട് ചുമപ്പിച്ച് നെറുകയിൽ പതിയെ ചുംബിച്ചു...

പല്ലവി ഷോക്കടിച്ചപ്പോലെ ഒന്ന് പിടഞ്ഞ് ദേവ്നെ നോക്കി...🥰 ദേവ് അവളെ നോക്കി കണ്ണിറുക്കി കാണിച്ച് പതിയെ തന്റെ മീശ പിരിച്ചു.. അമ്മ നീട്ടിയ വിവാഹമോതിരം അവർ പരസ്പരം അണിയിച്ചു.. തന്റെ അണിവിരലിൽ കിടക്കുന്ന മുദ്രമോതിരത്തിലെ ദേവ് എന്ന പേര് അവൾ പതിയെ വായിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞു....കന്യാദാനം ചെയ്യാനായിട്ട് പല്ലവിക്ക് അച്ഛനുമമ്മയും ഇല്ലാത്തതിനാൽ മോഹൻ പല്ലവിയുടെ വലത് കൈ എടുത്ത് ദേവ്ന്റെ വലത് കൈയിലേക്ക് ചേർത്തുവച്ചു.. ❣️❣️ .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story