ദേവരാഗം🖤🖤: ഭാഗം 11

devaragam

എഴുത്തുകാരി: ദേവിക

ധന്യ.... ഈ പേര് ഒരിക്കലും ഞാൻ മറക്കില്ല......... ഇവൾ കാരണം ആയിരുന്നല്ലോ ഞാൻ ഈശ്വറിന്റെ ജീവിതത്തിൽ കടന്നു വന്നത്..... പക്ഷെ ഇവൾ എന്തിനാ ഇപ്പോൾ..... നീ എന്താ ഒന്നും മിണ്ടാതെ നിക്കുന്നെ........ എനിക്ക് നിന്നെ ഒന്നു കാണണം...... എത്രയും പെട്ടന്ന്...... നാളെ തന്നെ നീ ഇവിടെ അടുത്ത് ഉള്ള റെസ്റ്റോറന്റിൽ വരണം അല്ലെഗിൽ ഞാൻ അങ്ങോട്ട് വരും........ നാളെ രാവിലെ ഞാൻ വിളിക്കം...... അത്രയും പറഞ്ഞെപ്പോഴേക്കും അവൾ ഫോൺ കട്ട്‌ ചെയ്തിരുന്നു..... യാമിനി ഒന്നും മനസ്സിൽ ആകാതെ നിന്നു..... എന്താ ചെയ്യണ്ടേ എന്നു പോലും അവൾക്ക് അറിയുന്നുണ്ടായില്ല..... അവൾ എന്തിനായിരിക്കും ഇപ്പോൾ വിളിച്ചത്... അവളുടെ വാക്കുകളിൽ ദേഷ്യവും നിരാശയും കലർന്ന പോലെ....... പലരും അടക്കം പറഞ്ഞി കേട്ടിട്ട് ഉണ്ട്... ധന്യയും ഈശ്വറും തമ്മിൽ ഉള്ള ബന്ധത്തെ കുറിച്ച്..... ഞാൻ ചോദിചാൽ ദേഷ്യപെട്ടാലോ എന്നു പേടിച്ചിട്ടു ആണു ഈശ്വറിനോട് ഇതിനെ പറ്റി ഒന്നും പറയാതെ ഇരുന്നത്......പല ഫോട്ടോസ് കണ്ണിൽ പെട്ടിട്ട് ഉണ്ട്... ഒരിക്കലും എന്നേ മറന്നു ഈശ്വർ പോവില്ല എന്നു എനിക്ക് നല്ല ബോധം ഇണ്ട്... ഇനി ഞാൻ ധന്യയുടെ കാര്യം ഈശ്വരിനോട് പറയണോ...... അവസാനം അവൾ ധന്യയെ പറ്റി ഇപ്പോ ഒന്നും പറയണ്ട എന്നു വെച്ചു.......

ഈശ്വർ ആദ്യം പറഞ്ഞ ഓരോ വാക്കും അവളുടെ മനസ്സിൽ വന്നു...... കല്യാണം കഴിക്കാൻ പോകുന്നു എന്നു പറഞ്ഞു പല സ്ഥലത്തു കൊണ്ടു പോയിട്ടു ഉണ്ട്...... അവളുടെ അടുത്ത് പോലും ഞാൻ വരില്ല... പണത്തിന്റെ കാര്യത്തിലും സൗധൈര്യത്തിന്റെ കാര്യത്തിൽ ആയാൽ പോലും...... ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ട് അവൾ എന്നേ വിളിച്ചു എങ്കിൽ ഇപ്പോഴും ഈശ്വരിനെ മറന്നിട്ടില്ല എന്നു അല്ലേ...... അവൾ ഓരോന്നും മനസ്സിൽ ഇട്ടു ആലോചിച്ചു ഇരുന്നു...... ഈശ്വർ ഓഫീസിൽ നിന്നു വരുമ്പോൾ വാതിലിന്റെ അവിടെ യാമിനിയെ കാണാതെ ആയപ്പോൾ അവൻ നെറ്റി ഒന്നു ചുളിച്ചു...... എന്നും ഉള്ള പതിവ് തെറ്റിയപ്പോൾ അവൻ ചെറുതായി ഒന്നു പേടിച്ചു.... അവൻ അവളെ വിളിച്ചു റൂമിലേക്ക് കേറി..... ഒറ്റ വീക്കു ഒന്നു തന്നാൽ ഉണ്ടാലോ..... നിനക്ക് ഒന്നു വിളി കെട്ടുടെ..... മനുഷ്യനെ പേടിപ്പിക്കാൻ...... റൂമിൽ വന്നതും എവിടേക്കോ നോക്കി ഇരിക്കുന്ന യാമിനിയെ കണ്ടു ഈശ്വറിനു ദേഷ്യം വന്നു... അവൻ ഇത്രയും പറഞ്ഞിട്ടു അവളുടെ ഒരു കൂസലും ഇല്ലാതെ ഇരിക്കുന്നത് കണ്ടു കൈയിൽ ഉണ്ടായിരുന്നു ഫോൺ ബെഡിൽ ഇട്ടു അവൻ അവളുടെ അടുത്തേക്ക് ചെന്നു......

അവളുടെ തോളിൽ പിടിച്ചു ബെഡിലേക്ക് തള്ളി ഇട്ടു.... അപ്പോഴാണ് അവൾ ശെരിക്കും അവൻ കാണുന്നതു.. മനസ്സിൽ മുഴുവനും ധന്യ പറഞ്ഞ ഓരോ വാക്കും ആണു.... എന്തെടി...... ഇങ്ങനെ നോക്കി ഇരിക്കുന്നെ...... ഞാൻ വന്നതു പോലും അറിഞ്ഞില്ല.... അല്ലെഗിലെ നേരം വൈകി എന്നും പറഞ്ഞു മുഖം വീർപ്പിച്ചു ഫ്രഡിൽ തന്നെ നിക്കുന്നത് ആണലോ.... എന്ത് പറ്റി ഭാര്യക്ക്.....മ്മം അവൻ അവളുട മൂക്കിൽ തൊട്ടു കൊണ്ടു ചോദിച്ചു....... നിക്ക്... ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കാം.. മാറു...... അവൾ അവനെ തള്ളി മാറ്റി കൊണ്ടിരുന്നു..... നിക്കടി... കുറച്ചു കഴിയട്ടെ... എനിക്കെ ഇപ്പോ മറ്റേ വിശപ്പ് ആണു.... അത് മോളു തീർത്തു താ..... അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു... അപ്പോഴേക്കും അവൾ അവനെ തട്ടി മാറ്റി എഴുനേറ്റു ഇരുന്നു....... ഞാൻ ഞാൻ പോയിട്ടു കോഫി എടുത്തിട്ട് വരാം.... പറഞ്ഞു കഴിഞ്ഞതും അവൾ റൂം വിട്ടു ഇറങ്ങിയിരുന്നു.... ഈ പെണ്ണിന് ഇതു എന്ത് പറ്റി...... അവൻ ഒന്നും മനസ്സിൽ ആകാതെ ചുണ്ടു തുടച്ചു ബാത്‌റൂമിൽ കേറി...... അവൻ കുളിച്ചു ഇറങ്ങിയപ്പോൾ റൂമിൽ കോഫീ ഉണ്ട് പക്ഷെ യാമിനിയെ കാണാൻ ഇല്ല......

അവൻ പുറത്തേക്ക് ഇറങ്ങാൻ നേരം ആണു അവനു ഒരു കാൾ വന്നതു.. ഓഫീസിൽ നിന്നു ആയത് കൊണ്ടു ഓരോ കാര്യം പറഞ്ഞു സമയം പോയത് അറിഞ്ഞില്ല...... ഇവള് ഈ ഒളിച്ചു കളി തുടങ്ങിയിട്ട് കുറെ നേരം ആയാലോ... ഇന്ന് ഇങ്ങു വരട്ടെ...... കുറെ നേരം കഴിഞ്ഞിട്ടും ഈശ്വറിന് ദേഷ്യം വന്നു അടിയിലേക്ക് വിട്ടു...... ഈശ്വർ ഉറങ്ങി കഴിഞ്ഞിട്ടു പോകാം എന്നു മനസ്സിൽ വിചാരിച്ചു സാരിയിൽ മുറുകെ പിടിച്ചു നിക്കുമ്പോൾ ആണ് അടുക്കളയുടെ വാതിലിന്റെ അവിടെ രണ്ടു കൈ കെട്ടി നിൽക്കുന്ന ഈശ്വറിനെ അവൾ കാണുന്നത്..... അവൻ കണ്ട അപ്പൊ അവൾ പെട്ടന്ന് തിരിഞ്ഞു പാത്രങ്ങൾ എടുക്കാൻ നിന്ന്..... എന്തിനാ മോളെ...... ഇങ്ങനെ കഷ്ട്ടപെടുന്നെ.... മര്യാദക്ക് വന്നോ അല്ലെഗിൽ ഞാൻ എടുത്തു കൊണ്ടു പോകും.... പോകുന്ന പോക്കിൽ അമ്മയോ വെല്ലിമ്മയോ കണ്ട എനിക്ക് ഒരു തേങ്ങയും ഇല്ല നീ നാറും.... അത്ര തന്നെ.... അതും പറഞ്ഞു അവൻ മുകളിലേക്ക് കേറി..... പിന്നെ അവളും അവിടെ തങ്ങി നിന്നില്ല... പെട്ടന്നു തന്നെ അവളും അവന്റെ പിന്നാലെ നടന്നു.... അവൾ റൂമിലെക്കു കേറുന്നതിന് മുന്നേ ഈശ്വർ അവളെ പിടിച്ചു വലിച്ചു വാതിൽ അടച്ചു കുറ്റി ഇട്ടിരുന്നു..... എത്ര നേരം ആയി ഞാൻ നിന്നേ കാത്ത് ഇരിക്കുന്നു ആ ചിന്ത നിനക്ക് ഉണ്ടോടീ..... എന്താണ് എന്റെ പെണ്ണിന്റ മുഖത്തു ഒരു വാട്ടം....

ഞാൻ വന്നപ്പോൾ ദേഷ്യപെട്ടത് ആണോ.... അത് നീ മിണ്ടാതെ ഇരുന്നപ്പോൾ അല്ലേ..... ദേ എനിക്ക് വീണ്ടും ദേഷ്യം വരുട്ടോ... എനിക്ക് ഉറക്കം വരുന്നു.. മാറു...... അയ്യടി മോളെ എന്നേ ഉറക്കിയിട്ട് നീ ഉറങ്ങിയാ മതി....... എനിക്ക് വയ്യാ പട്ടിണി കിടക്കാൻ... ഉറക്കം ആണെകിലും തല്ലു കൂടി നിക്കണേങ്കിലും എനിക്ക് രാത്രി തരാൻ ഉള്ളത് തന്നിട്ടെ നിന്നേ ഞാൻ ഉറക്കൂ.... അവൾ ഇങ്ങനെയോ അവനെ മാറ്റി ബെഡിൽ പോയി ഇരുന്നു.... അപ്പൊ തന്നെ അവനും അവളുടെ പിന്നാലെ പോയി ഇരുന്നു..... യാമിനി....... പ്ലീസ്..... അവൻ അവളുടെ തുടയിൽ പതിയെ തലോടി കൊണ്ടു വിളിച്ചു..... കഷ്ട്ടം ഉണ്ടുട്ടോ.... നീ എന്തിനാടി ഈ കാര്യത്തിനു എന്നേ ഇട്ടു പിന്നാലെ നടത്തിക്കുന്നെ...... ഞാൻ..... പീരിയഡ്സ് ആണു..... അവൾ അവന്റെ കൈ തട്ടി മാറ്റി കിടന്നു.... അത് വരെ അവൾ നോക്കി ഇരുന്ന ഈശ്വർ ചുണ്ടു പിളർത്തി അവൾ കിടക്കുന്നത് നോക്കി ഇരുന്നു... അവൻ ഒന്നു ചിരിച്ചു അവളുടെ കൂടെ കേറി കിടന്നു.... അവളുടെ വയറിനെ പൊതിഞ്ഞു പിടിച്ചു അവളുടെ കഴുത്തിലേക്ക് മുഖം കെറ്റി വെച്ചു കിടന്നു.... അവിടെ മാത്രം അല്ലേ പ്രശ്നം ഉള്ളു....... ബാക്കി ഒക്കെ തന്നൂടെ........ അവൾ പെട്ടന്ന് ദേഷ്യത്തോടെ അവനെ തിരിഞ്ഞു നോക്കി.... അവൻ വളിച്ച ചിരി അങ്ങ് പാസ് ആക്കി.... അവളുടെ ചുണ്ടിൽ അമർത്തി കടിച്ചു അവൻ മലർന്ന് കിടന്നു...

. ദേ പെണ്ണെ എനിക്ക് ഇപ്പോ ഇതു മതീ.... ഈ മുഖം വീർപ്പിച്ചു ഇരിക്കാൻ ആണു ഭാവം എങ്കിൽ അതൊക്ക ഞാൻ അങ്ങ് മറക്കും...... അവൾ പിന്നെ അവനോട് ഒന്നും പറയാൻ പോയില്ല... അവനെ തന്നെ നോക്കി കിടന്നു..... അവൾ പോലും അറിയാതെ അവൻ അവളുടെ മാറിലെ സാരി മാറ്റിയിരുന്നു...... ഇങ്ങനെ നോക്കി പേടിപ്പിക്കോന്നും വേണ്ട.... എനിക്ക് ഇപ്പോ ഇങ്ങനെ കിടന്നാലെ ഉറക്കം വരുള്ളൂ....... അവളുടെ നെഞ്ചിലെക്കു മുഖം അമർത്തി അവൻ പറഞ്ഞു....... അവളുടെ കൈകൾ അവനെ പൊതിയാൻ എന്നാ വണ്ണം ഉയർത്തി..... അപ്പോഴും ധന്യ പറഞ്ഞ ഓരോ വാക്കും അവളുടെ മനസ്സിൽ തട്ടി കളിച്ചു..... ഉറങ്ങി കിടക്കുന്ന ഈശ്വറിനെ നോക്കി അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി അവന്റെ നെറ്റിൽ പതിഞ്ഞു............. 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 ഈ പെണ്ണ് ഇതു ഇവിടെ പോയി.... ഇന്നലെ തൊട്ടു തുടങ്ങിയത് ആണല്ലോ...... ഓഫീസിൽ പോകാൻ വേണ്ടി ഷർട്ട് കൈയിൽ പിടിച്ചു യാമിനിയെ നോക്കി ഈശ്വർ പറഞ്ഞു..... കുറെ നേരം വെയിറ്റ് ചെയ്തിട്ടും അവളെ കണ്ടില്ല... അവസാനം തൊള്ള തുറന്നു ഒന്നു വിളിച്ചു....

അപ്പോഴേക്കും ആള് റൂമിൽ എത്തി...... ഇതു ആദ്യമേ ചെയ്താൽ മതിയായിരുന്നിലെ... വെറുതെ എന്റെ തൊണ്ട പോയി.... നീ ഇതു എവിടെയായിരുന്നു.... ദേ എനിക്ക് സമയം പോകുന്നു... നിനക്ക് അറിഞ്ഞൂടെ എനിക്ക് പോകാൻ നേരം ആയിന്നു.... നിനക്ക് ഈ കാര്യങ്ങൾ ഒക്കെ നോക്കി ചെയ്തുടെ..... മ്മ്മ്...... അവൾ അവന്റെ അടുത്ത് വന്നു അവന്റെ ഷർട്ടിന്റെ ഓരോ ബട്ടനും ഇട്ടു കൊടുത്തു..... അവന്റെ കൈകൾ അവളുടെ അരയിൽ പിടിച്ചു അവളോട് ചേർത്തു നിർത്തി..... നീ എവിടെയായിരുന്നു....... നോക്കിക്ക ഇപ്പോ തന്നെ സമയം വൈകി..... അപ്പൊ മോളു ഇന്നത്തെതു കുറച്ചു കടുപ്പത്തിൽ തന്നെ വേണട്ടാ......... അവൻ പറയുന്നതിന്റെ ഇടക്ക് അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് കൊണ്ടു പോയി..... അത് കണ്ടതും അവനിൽ നിന്നും കുറച്ചു മാറി നിന്ന്..... അതു.... അത് ഞാൻ പൂജ മുറിയിൽ ആയിരുന്നു.. വിളക്കു കത്തിക്കായിരുന്നു.... മ്മ്മ്..... അല്ലാ.... നീ ഇപ്പോ എന്താ പറഞ്ഞെ........... പൂജ മുറിയില് എന്നു എന്തെ........ എടീ വഞ്ചകി........ അപ്പൊ നീ എന്നെ മനപ്പൂർവം പട്ടിണിക്ക് ഇട്ടത് ആണല്ല.....ദുഷ്ട്ടെ...... അവൻ അവളെ മുറുകെ വട്ടം പിടിച്ചു........ അത് പിന്നെ ഞാൻ... പെട്ടന്.... എനിക്ക് ഉറക്കം വന്നപ്പോൾ.... എനിക്ക് ഒന്നും കേൾക്കണ്ട.... ഞാൻ ഇന്ന് ഓഫീസിൽ പോകുന്നില്ല.......

പറയുന്നതിന്റെ ഇടക് അവൻ ഇട്ടിരുന്ന ഷർട്ട് അഴിച്ചിരുന്നു... പോവാൻ നോക്ക്.... അമ്മ എന്നേ അനേഷിക്കുന്നുണ്ടാകും.... അതും പറഞ്ഞു അവന്റെ കവിളിൽ ഒന്നു പതിയെ ചുംബിച്ചു അവൾ അവിടെന്ന് ഇറങ്ങി.... ഈശ്വർ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൾ പോയി കഴിഞ്ഞിരുന്നു.... ഇനി ഇവിടെ നിന്നുട്ടും കാര്യം ഇല്ലന്ന് അറിഞ്ഞതോടെ അവൻ നിരാശയോടെ ഓഫീസിലേക്ക് ഇറങ്ങി...... ഓഫീസിൽ ഇരിക്കുമ്പോൾ അവൻ ഇടക്ക് അവളുടെ ഫോണിലേക്ക് വിളിച്ചു... ബിസി ആണെന്ന് കേട്ടതും അവന്റെ മനസിലെക്കു പലതും വന്നു.... എനിക്ക് മാത്രം അറിയുന്ന നമ്പർ ഞാൻ മാത്രമേ വിളിക്കു..... പിന്നെ ഇതു ആര്........ അവന്റെ മനസ്സിൽ പല ചിന്തകളും വന്നു പോയി... എങ്ങനെ എങ്കിലും അവളെ ഒന്നു കണ്ടാൽ മതീന്ന് തോന്നി..... കൂടുതൽ നേരം ഓഫീസിൽ നില്കാതെ അവൻ അപ്പൊ തന്നെ വിട്ടിലേക്ക് വിട്ടു..... ഹാളിൽ എത്തിയതും അവൻ യാമിനിയെ വിളിച്ചു..... എന്താടാ ഇങ്ങനെ വിളിച്ചു കൂവുന്നതു അവൾ ഇവിടെ ഇല്ല.... ഇല്ലെ.... അവൾ പിന്നെ ഇവിടെ ഇല്ലാതെ എവിടെ പോകാനാ... അത് ഒന്നും എനിക്ക് അറിയില്ല... ഒരു ഫ്രണ്ടിനെ കാണാൻ ആണെന്ന് പറഞ്ഞു നീ ഇറങ്ങിയതിനു പിന്നാലെ ഇറങ്ങിയതാ..... എന്തെ അവൾ നിന്നോടു ഒന്നും പറഞ്ഞില്ലേ ഈശ്വറിന്റെ അമ്മാ അവനോട് പറഞ്ഞു...

അവൻ ഒരു മൂളലിൽ ഉത്തരം നൽകി..... എന്നോട് പറയാതെ അവൾ പോയിരിക്കുന്നു..... അവൻ ആലോചിക്കുന്തോറും ദേഷ്യം വന്നു കൊണ്ടിരുന്നു.... അല്ലാ നീ എന്താ ഇത്ര നേരത്തെ.... ഉച്ച അല്ലേ ആയിട്ടു ഉള്ളു.... അപ്പോഴേക്കും നീ പോവണോ.... ഞാൻ ഇപ്പോ വരാം.... കൂടുതൽ ഒന്നും അവൻ അമ്മയോട് പറഞ്ഞില്ല.... ചിലപ്പോ അവന്റെ ദേഷ്യം മുഴുവൻ പുറത്തു എടുത്തു എന്നു വരും.... അതും പറഞ്ഞു അവൻ അവിടെന്ന് ഇറങ്ങി....... കാർ എങ്ങോട് ഇല്ലാതെ പാഞ്ഞു..... ഇടക്ക് അവളുടെ ഫോണിലെക്കു വിളിച്ചു കൊണ്ടിരുന്നു... ബിസി എന്നു കേട്ടതും അവൻ സ്പീഡ് കൂട്ടി കൊണ്ടിരിക്കുന്നു.... ഇടക്ക് വരുന്ന ഒരു ഫോൺ കൊളും അവൻ എടുത്തു ഇരുന്നില്ല... കുറെ വട്ടം മാധവ് വിളിച്ചപ്പോൾ സഹി കേട്ട് അവൻ എടുത്തു..... നിനക്ക് എന്താടാ 🤬🤬🤬🤬മോനെ.... ഊഹ്ഹ്...... വിളിച്ച സമയം ശെരി അല്ലെന്ന് തോന്നുന്നു........ ഞൻ വെറുതെ വിളിച്ചതാ..... നിന്റെ ഭാര്യ ഇന്ത്യൻ കോഫീ ഷോപ്പിൽ ഇരിക്കുന്നത് കണ്ടു..... അവളെ അങ്ങനെ വെയിറ്റ് ചെയ്യുപ്പിക്കാതെ പോവാൻ നോക്കാടാ... കുറെ നേരം ആയി ആ പാവം ഇരിക്കുന്നു.... നിന്റെ ഈ കൂതറ സ്വഭാവം വെച്ചു അതു ആയതു കൊണ്ട പിടിച്ചു നിക്കുന്നെ..... എന്റെ മേലെ ചാടി കേറാതെ പോയി നിന്റെ കെട്ട്യോൾ ന്റെ അടുത്തു കാണിക്ക്..... നീ.... നീ.... അവളെ എവിടെ കണ്ടുന്നാ.....

അത് പിന്നെ നമ്മുടെ M G റോഡ് ഇല്ലെ അവിടെത്തെ കോഫി ഷോപ്പിൽ ഞാൻ സന്ധ്യയായിട്ടു വന്നപ്പോൾ ആണു കണ്ടത്..... ആൾക്ക് എന്നേ മനസ്സിൽ ആയില്ല.... എനിക്ക് കണ്ടപ്പോഴേ മനസ്സിൽ ആയി നിന്റെ പെണ്ണ് ആന്നെന്നു.... അത് ശെരി അപ്പൊ നിനക്ക് അറിയില്ല അവൾ എവിടെ ആണെന്ന്..... അപ്പൊ പിന്നെ അവൾ ആരായ കാത്തു ഇരിക്കുന്നെ..... ടാ.. നിന്നോട് ആണു..... ആഹ്ഹ് വെച്ച........ ഇവനെ ഇന്ന് ഞാൻ....... മാധവ് ഫോണിലേക്ക് നോക്കിയിട്ട് കാർ എടുത്തു...... മാധവ് പറഞ്ഞതു കേട്ട് അവൻ കോഫി ഷോപ്പിലേക്ക് വിട്ടു..... ആ നേരം മുഴുവൻ യാമിനി ധന്യയെ വിളിക്കായിരുന്നു..... അവൾ എടുക്കാത്തതു കാരണം അവൾ ചുറ്റും നോക്കി കൊണ്ടിരുന്നു....... പെട്ടന്ന് ആണു അവൾക്ക് മുന്നിൽ ആരോ വന്നു നിന്നത്.... പെട്ടന്ന് അവൾ തല ഉയർത്തി നോക്കി... നന്ദനെ കണ്ടു അവൾ അതിശയത്തോടെ നോക്കി...... നന്ദേട്ടൻ എന്താ ഇവിടെ...... ഏയ്യ് ഞാൻ അമ്മക്ക് ഒരു മസാല ദോശ വാങ്ങാൻ വന്നതാ.... അപ്പോഴാ നിന്നേ കണ്ടേ........ എന്താടോ എന്നോട് മിണ്ടാൻ പോലും ഒന്നും കിട്ടാതെ ആയോ..... ഏയ്യ് അങ്ങനെ അല്ലാ നന്ദേട്ടാ.... സുഖമല്ലേ..... മ്മ്മ്... നിനക്കോ.... മ്മ്മ്....... എന്നോട് ദേഷ്യം ഉണ്ടോ..... എന്തിനു...... കിട്ടാത്ത ജീവിതം കാണുമ്പോൾ ഒരു വിങ്ങൽ അത്ര തന്നെ... ശെരിടോ ഞാൻ പോവാ....

ഇനിയും ഞാൻ ഇവിടെ നിന്നാൽ എനിക്ക് പഴയ നന്ദൻ അന്നെന്നു തോന്നി പോകും..... വീണ്ടും കാണാം..... അവളും അവൻ പോകുന്നത് നോക്കി നിന്നു... മനസ്സിൽ എവിടെയോ തന്റെ പ്രണയം ഉണ്ടെന്ന് അവൾ തിരിച്ചു അറിയുകയായിരുന്നു.. അല്ലെഗിലും ആദ്യ പ്രണയം അങ്ങനെ ആരും അങ്ങനെ പെട്ടന്ന് ഒന്നും മറക്കില്ല.... അത് കണ്ണുനീർ ആയി മനസ്സിൽ എവിടെ എങ്കിലും ഉണ്ടാവും........ കാറിൽ നിന്നും തന്നെ ഈശ്വർ കണ്ടിരുന്നു ചില്ലു അകത്തു ഇരിക്കുന്ന യാമിനിയെ.... അവളുടെ അടുത്തേക്ക് പോകാൻ നേരം ആണു അവളുടെ അടുത്ത് ഒരു പുരുഷൻ വരുന്നതും സംസാരിക്കുന്നതും അവൻ കണ്ടത്...... ഉള്ളിൽ ഉള്ള ദേഷ്യം മുഴുവൻ അവൻ പുറത്തേക്ക് വരുന്ന പോലെ തോന്നി...... എല്ലാവരുടെയും മുന്നിൽ വെച്ചു അവൾക്ക് ഇട്ടു പൊട്ടിക്കണം എന്നു മനസ്സിൽ ഓർത്തു കൈയിൽ ഉള്ള ഫോൺ അമർത്തി പിടിച്ചു അവൻ അവളുടെ അടുത്തേക്ക് ചെന്നു...... അപ്പോഴാണ് നന്ദനെ അവൻ ശെരിക്കും കാണുന്നത്...... അവനെ കണ്ടപ്പോൾ അവൻ ശെരിക്കും അവിടെ നിന്നു... അവന്റെയും അവളുടെ മുഖഭാവത്തിൽ അവനു അവനെ കൊല്ലാൻ വരെ തോന്നി...... അവൻ അവിടേക്ക് പോകാതെ നേരെ കാറിലെക്ക് പോയി...... ദേഷ്യം കൊണ്ടു കൈയിൽ ഉണ്ടായിരുന്ന ഫോൺ അവൻ വലിച്ചു എറിഞ്ഞു....

നേരെ പോയത് ഓഫീസിലേക്ക് ആണു..... വിട്ടിൽ പോകാൻ അവനു ഒട്ടും താല്പര്യം ഇല്ലായിരുന്നു..... ഇന്നത്തെ കാര്യം ഓർക്കുന്തോറും അവനു പ്രാന്ത് എടുക്കുന്ന പോലെ തോന്നി..... രാത്രി ഏറെ വൈകി ആയിരുന്നു അവൻ വീട്ടിലേക് വന്നത്..... അവളെ കണ്ടപ്പോൾ തന്നെ പുറത്ത് നിന്ന് തന്നെ കഴിച്ചു എന്നു പറഞ്ഞു അവൻ റൂമിലേക്ക് കേറി....... അവൻ കുളിക്കാൻ ടവൽ എടുത്തു അവളെ ഒന്നു ഇരുത്തി നോക്കി ബാത്‌റൂമിൽ കേറി.... അവന്റെ മൗനം അവന്റെ ഉള്ളിലെ ദേഷ്യത്തെ കൂട്ടി കൊണ്ടിരുന്നു...... ഹലോ....ഞാൻ ശെരിക്കും ഇന്ന് വന്നിരുന്നു.... കുറെ നോക്കി.. അവസാനം കാണാതെ ആയപ്പോൾ ആണു ഞാൻ വിട്ടിലേക്ക് വന്നത്... ദയവു ചെയ്തു എന്റെ ജീവിതം തകർക്കാൻ നിങ്ങൾ ശ്രമിക്കാരുത്....... അപ്പൊ നിന്റെ ഭർത്താവ് എന്റെ ജീവിതം തകർത്തതോ... എനിക്ക് ഒന്നും കേൾക്കണ്ട എത്രയും പെട്ടന്ന് എനിക് കാണണം... അല്ലെഗിൽ ഞാനും എന്റെ ഫ്രൻടും അവിടേക്ക് വരും..... അത്... അത് വേണ്ട ഞാൻ വരാം........ ഇവിടെ വന്നു ഒരു പ്രശ്നം ഉണ്ടാകണ്ടാ എന്നു യാമിനി തീരുമാനിച്ചു......

സ്വന്തം ഭർത്താവിന്റെ നിലയും വിലയും കാത്തു സൂക്ഷിക്കണ്ണം എന്നു മനസിൽ ഉറച്ചു നിന്ന്... അതിനു എന്തായാലും അവളെ പോയി കാണണം എന്നു തന്നെ ഉറപ്പിച്ചു...... പെട്ടന്ന് ഒരു പെണ്ണ് വന്നു ഈശ്വരിന്റെ ജീവിതത്തിൽ നിന്നും പോവാൻ പറഞ്ഞാൽ അത് കേട്ട് പോകുന്ന പൊട്ടി അല്ലെന്ന് അവൾക്ക് കാണിച്ചു കൊടുക്കണം.... അവൾ ഉറച്ച തീരുമാനം എടുത്തു കാണാം എന്നു വാക് കൊടുത്തു..... ആരാ അത്..... പുറകിൽ നിന്നും ഈശ്വർ ചോദിച്ചു..... പെട്ടന്ന് തന്നെ യാമിനി കാൾ കട്ട്‌ ചെയ്തു..... അവൾ നെറ്റിയിൽ വന്ന വിയർപ്പ് തുള്ളികളെ മറച്ചു വെച്ചു തിരിഞ്ഞു ഈശ്വരിനെ നോക്കി.... ഇപ്പോഴും മുഖത്തു ഒരു വികാരം പോലും ഉണ്ടായിരുന്നില്ല..... അത്... പിന്നെ എന്റെ ഒരു കൂട്ടുകാരി ആണു........ മ്മ്മ്.... അവൻ പതിയെ മൂളി ബെഡിൽ പോയി കിടന്നു.... യാമിനി ഒന്നു മാറി എന്നു തോന്നിയപ്പോൾ അവൻ അവളുടെ ഫോൺ എടുത്തു ആ നമ്പറിലേക്ക് ഒന്നു വിളിച്ചു നോക്കി.. ഈശ്വറിനെ കണ്ട ഷോക്കിൽ അവൾ അത് ഡിലീറ്റ് ചെയ്യാനും മറന്നിരുന്നു..... വിളിച്ച അപ്പൊ തന്നെ ഈശ്വരിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ ധന്യ അവളുടെ ഫ്രണ്ടിന്റെ കൈയിൽ ഫോൺ കൊടുത്തു......

അപ്പുറത്തു നിന്ന് ആണിന്റെ ശബ്ദം കേട്ടതും അവൻ ദേഷ്യത്തോടെ ഫോൺ കട്ട്‌ ആക്കി ബാൽകണിയിൽ പോയി ഇരുന്നു... മതിയാവോള്ളം അവൻ മദ്യം അകത്തു ആക്കി..... ഇടക്ക് യാമിനി വന്നേങ്കിലും അവളോട് ചൂടായി വീണ്ടും കുടിച്ചു കൊണ്ടിരുന്നു......ബെഡിൽ വന്നു കിടക്കുമ്പോൾ അവന്റെ മനസ്സിൽ ഇന്ന് ഉണ്ടായ കാര്യങ്ങൾ മാറി മറഞ്ഞു...... രാത്രി ഫോണിന്റെ ബെൽ കേട്ടപ്പോൾ ആണു യാമിനി എഴുനേറ്റതു..... ചെവിയിൽ വെച്ചു ഹലോ എന്നു പറഞ്ഞു..... മറു വശത്തു ധന്യ ആണെന്ന് അരിഞ്ഞതും അവൾ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു... ഇനിയും സംസാരിച്ചാൽ ഈശ്വർ എഴുന്നേൽക്കും എന്നു പേടി കൊണ്ടു യാമിനി അവളുടെ അരയിൽ ചുറ്റി പറ്റി കിടക്കുന്ന അവന്റെ കൈ മാറ്റി അവന്റെ മുഖത്തു നോക്കി ഉറക്കം ആണെന്ന് ഉറപ്പ് വരുത്തി അവൾ ബാൽ കണിയിലേക്ക് നടന്നു...... അവൾ അടുത്ത് നിന്ന് പോയി എന്നു അറിഞ്ഞപ്പോൾ ഈശ്വർ ദേഷ്യത്തോടെ കണ്ണുകൾ വലിച്ചു തുറന്നു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story