ദേവരാഗം🖤🖤: ഭാഗം 14

devaragam

എഴുത്തുകാരി: ദേവിക

എനിക്ക് ഇപ്പോ എന്റെ വിട്ടിൽ പോകാൻ തോന്നുന്നില്ല ധന്യ..... യാമിനി അവൾ ആകെ മാറി.... ഞാൻ എന്റെ ജീവനെക്കാൾ ഏറെ സ്നേഹിചിറ്റും അവൾ എന്നേ ചതിക്കായിരുന്നു....... എന്നിട്ടും ഇതു വരെ അവളോട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല..... നിന്നേ കണ്ടില്ലയിരുന്നു എങ്കിൽ ഞാൻ മനസ് നീറി ചത്തെന്നെ.... എന്റെ വിഷമം ആരോടും പറയാതെ എനിക്ക് പ്രാന്തു വന്നെന്നെ... അന്ന് നീ എന്നേ കാണാൻ ഓഫീസിൽ വന്നപ്പോൾ ആകെ ഒരു ഷോക്ക് ആയിരുന്നു നിന്നേ കണ്ടപ്പോൾ.....അതും ഈ കൊലത്തിൽ....... ഈശ്വർ അവളുടെ വയറു നോക്കി പറഞ്ഞു.... അവൾ ഒന്നു ചിരിച്ചതെ ഉള്ളു..... നിനക്ക് ഇപ്പോഴും വിഷമം ഉണ്ടോ അന്ന് ഞാൻ കല്യാണത്തിൽ നിന്ന് പോയപ്പോ... ഏയ്യ് ഒരിക്കലും ഇല്ല...... നീ അങ്ങനെ ചെയ്തില്ല എങ്കിൽ എനിക്ക് എന്റെ യാമിനിയെ കിട്ടില്ലയിരുന്നു...... യാമിനിയെ പറ്റി കുറ്റം പറയുന്നുണ്ടെങ്കിലും അവളെ ചേർത്ത് പിടിച്ചു പറയുമ്പോൾ ധന്യ മുഖം ദേഷ്യം കൊണ്ടു വിരിഞ്ഞു മുറുകി... എന്നാലും അവന്റെ മുന്നിൽ പുഞ്ചിരിയോടെ നിന്നു.....

അന്ന് അങ്ങനെ ഒക്കെ സംഭവിചതു വിധി ആണു.... അന്ന് ഞാൻ പോയ കാർ ആക്‌സിഡന്റ് ആയി...... പിന്നെ എനിക്ക് ഓർമ വന്നതു കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ആണു... അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു..... എനിക്ക് എല്ലാം നഷ്ടം ആയിരുന്നു...... അപ്പൊ എങ്ങനെയാ ഈ കുഞ്ഞു.... അത്... അത് പിന്നെ...... എന്നേ രക്ഷിച്ച ആള് എനിക്ക് ഒരു ജീവിതം തന്നു... ധന്യ നിമിഷ നേരം കൊണ്ടു കഥകൾ ഉണ്ടാക്കി... അവൻ എല്ലാം വിശ്വാസിച പോലെ അവളെ നോക്കി ചിരിച്ചു മേശയിൽ ഉണ്ടായിരുന്ന മദ്യകുപ്പി എടുത്തു കുടിച്ചു... അല്ലാ നിനക്ക് എങ്ങനെ ഞാൻ ഈ റൂമിൽ ഉണ്ടെന്ന് അറിയാം.... അത് എന്റെ ഒരു ഫ്രഡ് ഈ ഹോട്ടലിൽ ആണു വർക്ക്‌ ചെയുന്നത് അങ്ങനെ..... അവൾ അതും പറഞ്ഞു പതിയെ ഈശ്വറിന്റെ തോളിൽ കൈ വെച്ചു.... അവനെ പുറകിൽ നിന്നും വാരി പുണർന്നു.... എനിക്ക് വേണം എനിക്ക് നഷ്ട്ടമായ ജീവിതം... തന്നുടെ നിനക്ക്....നമ്മൾ ഒരു നാൾ കണ്ട സ്വപ്‌നങ്ങൾ അല്ലേ...... അതും പറഞ്ഞു അവന്റെ തോളിൽ അവളുടെ മുഖം വെച്ചു...

അപ്പൊ തന്നെ അവനെ വാരി പുണർന്ന അവളുടെ കൈയിൽ അവൻ പതിയെ മാറ്റി.... എന്ത് പറ്റി ഈശ്വർ..... ഇതിന് മുന്നും നമ്മൾ കെട്ടിപിടിചിട്ട് ഉള്ളത് അല്ലേ..... ഈ കുഞ്ഞു ഉള്ളത് കൊണ്ടു ആണോ...... ധന്യ...... നീ മാറി നിക്ക്..... യാമിനി അല്ലതെ ഒരു പെണ്ണിനെയും ഞാൻ അങ്ങനെ കാണില്ല.... ഞാൻ എന്നല്ല ഭാര്യയെ സ്നേഹിക്കുന്ന ഒരു ആണും അങ്ങനെ ചെയ്യില്ല.... അവൾ ഒരു പുഞ്ചിരിയോടെ അവനിൽ നിന്നും മാറി..... നീ എന്തിനാ ഈശ്വർ ഇങ്ങനെ കുടിക്കുന്നത്....... മതി കുടിച്ചത്.... നീ എങ്ങാനും ചത്ത് പോയാൽ നിന്റെ വീട്ടുകാർക്ക് പോകും.... ഇല്ല... എനിക്ക് എല്ലാ കാര്യം മറക്കാൻ ഇതു വേണം..... വീണ്ടും ഗ്ലാസിലേക്ക് മദ്യം ഒഴിച്ച് കൊണ്ടു അവൻ പറഞ്ഞു...... അല്ലാ നീ പോകുന്നിലെ........ അവൻ തിരിഞ്ഞു നിന്ന് കൊണ്ടു ചോദിച്ചു.... അത് പിന്നെ ഞാൻ പറഞ്ഞില്ലേ എന്റെ ഒരു ഫ്രണ്ട് ഉണ്ടെന്ന് അവൻ വന്നിട്ട് പോകാം എന്നു വെച്ചു.... ഈശ്വർ അവളോട് സംസാരിച്ചു കൊണ്ടിരുന്നു.... യാമിനിയുടെ കാര്യം മാത്രം പറയുന്നത് കൊണ്ടു ധന്യക്കു ദേഷ്യം വന്നെകിലും അവന്റെ മുന്നിൽ ഒരു കേൾവിക്കാരി ആയി ഇരുന്നു...

കണ്ണിൽ ഉറക്കം വന്നു മൂടുമ്പോഴും അവൻ മദ്യപിച്ചു കൊണ്ടിരുന്നു.... ഇടക്ക് ധന്യ അവളുടെ ഫോണിൽ എടുത്ത അവരുടെ ഒരു പിക് കാണിച്ചു കൊടുത്തു.... അവൾ എവിടേക്കോ പോയപ്പോൾ കണ്ടപ്പോൾ എടുത്തത് ആണെന്ന് പറഞ്ഞു..... ബസ് സ്റ്റോപ്പിൽ നിൽക്കുന്ന യാമിനിയോട് ഒരുത്തൻ സംസാരിക്കുന്നത് ആണു പിക്.... കണ്ടപ്പോൾ തന്നെ മനസ്സിൽ അത് നന്ദൻ ആയിരുന്നു എന്നു... അവന്റെ പതി മടങ്ങു കൂടി...... അവൻ കൈയിൽ ഉണ്ടായിരുന്ന മയക്കു മരുന്ന് അവന്റെ ഉള്ളിൽ കുത്തി കെറ്റി..... എന്തിനാ ഈശ്വർ.... എനിക്ക് ഒന്നു ഉറങ്ങണം.. എല്ലാം മറന്നു.... അങ്ങനെ എന്നേ ഒരു പൊട്ടൻ ആക്കിയിട്ട് അവനും അവളും ജീവിക്കാൻ ഞാൻ സമ്മതിക്കില്ല........ വിടില്ല ഞാൻ........ പറഞ്ഞു കഴിഞ്ഞതും അവൻ ബെഡിലേക്കു വീണു കഴിഞ്ഞിരുന്നു.... ഓ.... എന്ത് പറഞ്ഞാലും ഉണ്ട് ഒരു യാമിനി.... പിന്നെ ഞാൻ എന്തിനാടാ നിനക്ക്.... എല്ലാവരെയും പോലെ നല്ല പണത്തിൽ ജീവിക്കണം എന്നു എനിക്ക് തോന്നി... അത് എന്റെ തെറ്റ് ആണോ..... എനിക്ക് ഒരു നല്ല ജീവിതത്തിനു വേണ്ടി എന്ത് നേറി കേട്ട കളിക്കും ഞാൻ തയ്യാറാന്നു.......

ഈശ്വറിന്റെ തുറന്നു കിടക്കുന്ന ഷർട്ട് കണ്ടപ്പോൾ അവളുടെ ഉള്ളിലേ പെണ്ണ് ഉയർന്നു.... അവന്റെ അടുത്തേക്ക് പൊകുത്തോറും അവൾ അവളെ തന്നെ നഗ്നമ്മാക്കിയിരുന്നു.... എനിക്ക് നിന്നേ കിട്ടണം എങ്കിൽ ഇതേ ഒരു വഴി ഉള്ളു..... അതും പറഞ്ഞു മലർന്നു കിടക്കുന്ന ഈശ്വറിന്റെ മേലേക്ക് കേറി ഇരുന്നു...... ഈശ്വറിന് കണ്ണുകൾ തുറക്കാൻ പറ്റിയില്ല എങ്കിലും എല്ലാം മനസ്സിൽ ആകുന്നുണ്ടായിരുന്നു..... നഗ്നമായ ഉന്തിയ വയറു കൈ കൊണ്ടു മറച്ചു കൊണ്ടു അവൾ അവന്റെ കഴുത്തിലേക് മുഖം അമർത്തി.......... ഒന്നു അമർത്തി ചുംബിച്ച ശേഷം അവൾ എഴുന്നേറ്റു ഫോൺ എടുത്തു ഈശ്വറിന്റെ അമ്മയെ വിളിച്ചു.... ഈശ്വർ ഫോൺ വാങ്ങി വെച്ച കാരണം യാമിനി അമ്മയുടെ പഴയ ഫോൺ ആണു യൂസ് ചെയുന്നത്...... പല വട്ടം വിളിച്ചിട്ടും അവൾ എടുത്തില്ല അവസാനം ദേഷ്യം വന്നു ധന്യ അവളുടെ ഫോൺ നിലത്തേക്ക് എറിഞ്ഞു...... യാമിനി.......... ഈശ്വർ അവന്റെ മയക്കത്തിൽ ഒന്നു കമ്മന്നു കിടന്നു.. അപ്പോഴാണ് അവൾ തിരിഞ്ഞു ഈശ്വറിനെ നോക്കിയത്..... അവൾ ഒന്നു പുഞ്ചിരിച്ചു അവന്റെ പുറത്ത് കിടന്നു....

അവൻ പോലും അറിയാതെ അവന്റെ വസ്ത്രം മാറ്റുമ്പോൾ അവൻ കണ്ണുകൾ അടച്ചു കിടന്നു...... അവന്റെ ചൂടെറ്റു കിടക്കുമ്പോൾ അവൾക്ക് അവളുടെ വയറ്റിൽ ഒരു കുഞ്ഞു ഉള്ള കാര്യം മനഃപൂർവം മറക്കാൻ ശ്രമിച്ചു...... അവളുടെ മേലേക്ക് അവന്റെ കൈകൾ പൊതിഞ്ഞു പിടിച്ചപ്പോൾ അവൾക്ക് ധൈര്യം കൂടി....... അവളുടെ കഴുത്തിലേക്ക് അവന്റെ മുഖം അമർത്തി വെക്കുമ്പോൾ അവൻ യാമിനിയുടെ പേര് വിളിച്ചു എങ്കിലും അവൾ കണ്ണുകൾ മുറുകെ അമർത്തി പിടിച്ചു അവന്റെ കഴുത്തിൽ വട്ടം പിടിച്ചു കിടന്നു....... ഇനിയും ഈശ്വറിനെ തടഞ്ഞില്ല എങ്കിൽ എന്റെ വയറ്റിൽ കിടക്കുന്ന സാധനം കാരണം എന്റെ ജീവൻ തന്നെ പോകും എന്നു അവൾക് പേടിയായി... അവന്റെ കവിളിൽ അമർത്തി ചുംബിച്ചു പിടിച്ചു അവനെ അവളുടെ മേലെ നിന്നു മാറ്റി കിടത്തി...... കാളിങ് ബെൽ അടിച്ചപ്പോൾ ആണു യാമിനി പുച്ഛത്തോടെ വാതിലിൽ നോക്കി........ അവൾ എങ്ങനെയോ ഈശ്വറിനെ കുത്തി എഴുനെല്പിപ്പിച്ചു വാതിൽ തുറക്കാൻ പറഞ്ഞു......

അവൻ മുഖം അമർത്തി തുടച്ചു അടഞ്ഞു പോകുന്ന കണ്ണുകൾ വലിച്ചു തുറന്നു വെച്ചു വെച്ചു വാതിലിന്റെ അവിടേക്ക് പോയി... ആ നിമിഷം ധന്യ ബെഡിൽ ഉയർന്നു ഇരുന്നു.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ഈയിടെയായി നിന്റെ അച്ഛന് അമ്മയെ ഒട്ടും ഇഷ്ട്ടം അല്ലടാ കണ്ണാ....... നീ വന്നിട്ട് വേണം ഒന്നു ശെരിയാക്കാൻ..... നോക്കിക്കേ എത്ര നേരം ആയി ഞാൻ കാത്തു ഇരിക്കുന്നു.. വല്ല ചിന്ത ഉണ്ടോന്നു.... രാത്രി മാത്രം മതി എന്നേ........ നീ വന്ന കാര്യം അമ്മ അച്ഛനോട് പറയുമ്പോ അച്ഛന്റെ എല്ലാ പിണക്കവും മാറുട്ടാ.... ഇങ്ങേരു ഇതു എവിടെ പോയി കിടക്ക... വിളിച്ചു നോക്കാൻ ആണെകിൽ എവിടെന്ന ഫോൺ കിട്ടിയേന്നു പറഞ്ഞു ചൂട് ആകും....... ചെകുത്താൻ ആണു സാധനം..... ദൈവമെ ഒന്നും പറ്റല്ലേ.... ഇപ്പോ എന്നും കുടിച്ചു ആണു വരുന്നത്..... വിട്ടിൽ ഇരിക്കുന്നവരുടെ സമാധാനം കളയാൻ....... അവൾ പുറത്തേക്ക് നോക്കി താലിയിൽ പിടിച്ചു ഇരുന്നു....പല വട്ടം ധന്യ വിളിക്കുന്നതു കണ്ടു ദേഷ്യത്തോടെ അവൾ കട്ട്‌ ആക്കി...... ഇവൾ ഒറ്റ ഒരുത്തി കാരണം ഈശ്വറിനെ ഞാൻ തെറ്റ് ധരിച്ചു.... അത് കൊണ്ടു ആയിരുന്നു മനസ് തുറന്നു എന്റെ ഈശ്വറിനെ ചേർത്തു പിടിക്കാൻ പോലും ആയില്ല.... നോക്കിക്കോ നീ.... നാളെ തന്നെ ഞാനും ഈശ്വറും നിന്നേ തേടി വന്നിരിക്കും........

അവൾ വീരോടെ പറഞ്ഞു.... മോളെ........ അവൻ ഇനി വരും എന്നു തോന്നുന്നില്ല......നാളെ വരൂ....... അത് അമ്മക്ക് എങ്ങനെ അറിയാം..... അതോ.... എനിക്ക് ഒരു കാൾ വന്നിട്ട് ഉണ്ടായിരുന്നു... അവൻ ഹരിണി ഹോട്ടലിൽ ഉണ്ടെന്നു..... അവന്റെ ഫ്രഡ് ആയിരിക്കും വിളിച്ചത്.... ബിസിനസ്‌ ആവശ്യത്തിനു ഇവിടെത്തെ അച്ഛനും അവിടെ തന്നെയാ കഴിയാ...... അത് കൊണ്ടു മോളു പോയി കിടന്നോ..... അതിനു ഈശ്വർ ശെരിക്കും ഓഫീസിൽ പോയിട്ടു തന്നെ രണ്ടു ദിവസം ആയില്ലേ.... അത് ഒന്നും എനിക്ക് അറിയില്ല...... അവൻ അവിടെ ഉണ്ടെന്ന് മാത്രം പറഞ്ഞു...... മ്മ്മ്.... അമ്മയോട് ഒന്നു മൂളി അവൾ അവളുടെ റൂമിലേക്ക് പോകാൻ നിന്നു... പിന്നെ എന്തോ ആലോചിച്ചു അവൾ തിരിഞ്ഞു അമ്മയെ വിളിച്ചു...... ഞാൻ ഒന്നു പോയി നോക്കിയിട്ട് വരാം..... എനിക്ക് എന്തോ മനസിനു ഒരു സുഖം ഇല്ല.... പ്ലീസ് അമ്മാ... അല്ലെഗിലും അങ്ങനെയാ... നമ്മൾ ഗർഭിണി ആയി എന്നു അറിഞ്ഞ ഭർത്താവിനെ എപ്പോഴും കാണാൻ തോന്നും.... അവിടേക്ക് വന്ന വെല്ലിമ്മ പറഞ്ഞു...... ആാാ... അല്ലാ നീ ഒറ്റക്ക് പോണ്ട ഞാനും വരാം....

നീ എങ്ങാനും ഒറ്റക്ക് പോയി എന്നു അറിഞ്ഞ അവൻ ഈ വീട് തന്നെ രണ്ടാക്കും അമ്മ അപ്പൊ തന്നെ പറഞ്ഞു... അമ്മയും കൂടെ ഉള്ളത് കൊണ്ടു യാമിനിക്ക് ഒരു ധൈര്യം ഒക്കെ വന്നു.... ഡ്രൈവറേ വിളിച്ചു അവർ അവിടേക്ക് പോയി...... കാരണം എന്താണ് എന്നു പോലും അറിയില്ല എങ്കിലും മനസ് എന്തോ നീറി കൊണ്ടിരുന്നു.... യാമിനി അവളുടെ താലിയിൽ മുറുകെ പിടിച്ചു ഇരുന്നു.... ഈയിടെയായിറ്റു ഉള്ള ഈശ്വറിന്റെ സ്വഭാവം കാരണം വല്ലതും പറ്റിയോ എന്നു ഓർത്തു ഇരുന്നു...... enquiry യിൽ നേരെ ചെന്നു..... അമ്മയെ കണ്ടു പരിചയം ഉള്ള കാരണം എല്ലാവർക്കും നല്ല ബഹുമാനം ആയിരുന്നു..... അത് കൊണ്ടു തന്നെ ഈശ്വർ ഉള്ള റൂം പറഞ്ഞു കൊടുത്തു....... അമ്മയെ പരിചയം ഉള്ള സ്ത്രീയെ കണ്ടപ്പോൾ അമ്മ അവരോട് സംസാരിക്കാൻ നിന്നു.... യാമിനിയുടെ മനസ് അപ്പോഴും ഈശ്വറിന്റെ അടുത്ത് എത്താൻ വെമ്പൽ കൊണ്ടു.... അമ്മയെ നോക്കാതെ അവൾ അവർ പറഞ്ഞ റൂമിലേക്ക് പോയി ബെൽ അടിച്ചു....... വാതിൽ തുറന്നതും ഈശ്വറിനെ കണ്ടു എന്താ ചെയ്യണ്ടെ എന്നു പോലും അറിയാതെ നിന്നു......

അവനെ അവൾ ശെരിക്കും നോക്കി....... അടിവസ്ത്രം മാത്രം ഇട്ടിട്ട് ഉള്ളു... കണ്ണുകൾ ഒക്കെ ചുമന്നു ഇരുന്നിരുന്നു.... ആടി ആണു നിൽക്കുന്നതു.... അത് കൊണ്ടു തന്നെ വീഴാതെ ഇരിക്കാൻ രണ്ടു കൈയും വാതിലിൽ അമർത്തി പിടിചിറ്റുണ്ട്‌... അവൾ നെഞ്ചടിപ്പോടെ തല ചെരിച്ചു അകത്തെക്കു നോക്കി...... ആ നിമിഷം മരിച്ചു പോയിരുന്നു എങ്കിൽ എന്നു അവൾ ആശിച്ചു...... ബെഡിൽ നഗ്നതയോടെ ഇരിക്കുന്ന ധന്യ..... അവളെ കണ്ടതും മടിയിൽ ഉണ്ടായിരുന്ന പുതപ്പ് എടുത്തു അവൾ മാറു മറച്ചു..... ഇത്രയും നേരം എന്റെ ഭർത്താവ് എന്നേ മറന്ന് ഒരിക്കലും ഇങ്ങനെ ചെയ്യില്ല എന്നു ഞാൻ ഉറച്ചു വിശ്വാസിചിരുന്നു....... ആ... വിശ്വാസം ഇന്ന്........ അവൾ നിലത്തു ഇരുന്നു പൊട്ടി കരഞ്ഞു....... എല്ലാം തകർന്നവളെ പോലെ....... ഒരു ഭാര്യയും സഹിക്കാൻ പറ്റാത്ത കാഴ്ച....... യാമിനി........ ഈശ്വർ വെച്ചു വെച്ചു അവളുട അടുത്തേക്ക് വന്നു അവളുടെ തോളിൽ കൈ വെച്ചു.... അത് വരെ കരഞ്ഞു ഇരുന്ന യാമിനി പെട്ടന് എഴുനേറ്റു.... മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകിയിരുന്നു.... അവളുടെ മുഖം കണ്ടു ധന്യ ഉമിനീർ ഇറക്കി....

ഇപ്പോ അവളുടെ അടുത്തേക്ക് ചെന്നാൽ കൊല്ലാൻ വരെ അവൾ മടിക്കില്ല.... വീണ്ടും അവൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അവളുടെ കൈ അവന്റെ കവിളിൽ പതിഞ്ഞിരുന്നു..... അവന്റെ തല പെരുകും പോലെ തോന്നി..... നിങ്ങളുടെ തല്ലും ആട്ടും തുപ്പും എല്ലാം സഹിച്ചു നിങ്ങളുടെ കൂടെ നിന്നേനെ ഞാൻ... പക്ഷെ ഇതു ഞാൻ സഹിക്കില്ല....... ഈശ്വർ കണ്ണു ചിമ്മി അവളെ തൊടാൻ നിന്നു.... തൊട്ടു പോകരുത് എന്നേ.... കണ്ണി കണ്ട വേശികളെ തൊട്ട കൈ കൊണ്ടു എന്നേ തൊട്ടാൽ ഞാൻ നാറും...... അവൾ ധന്യയെ നോക്കി പറഞ്ഞു... അവളുടെ തല കുനിഞ്ഞു കൊണ്ടു തന്നെ ഇരുന്നു.... ചത്തൂടെ നിങ്ങൾക്ക്..... യാമിനി വീണ്ടും ഈശ്വറിനെ തല്ലാൻ കൈ പൊന്തിച്ചു.. അതിനു മുന്നേ അവളുടെ കൈയിൽ പിടി വീണിരുന്നു..... യാമിനി നോക്കിയപ്പോൾ ഒരു കൂസലും ഇല്ലാതെ നിൽക്കുന്ന അമ്മയെ കണ്ടു....... നീ എന്ത് കണ്ടിട്ടാ എന്റെ മോനെ ഇങ്ങനെ പട്ടിയെ പോലെ തല്ലുന്നതു....... അമ്മേ....... എന്തെ....... അവൻ ഈ റൂമിൽ വരെ എത്തിയിട്ട് ഉണ്ടെഗിൽ അത് നിന്റെ കുഴപ്പം ആണു.....

ഒരു പെണ്ണിന്റ പിന്നാലെ പോയിട്ട് ഉണ്ടെകിൽ അത് നിന്റെ കഴിവ് കേടു ആണു...... അവനെ ത്രിപ്പ്തി പെടുത്താൻ നിന്നേ കൊണ്ടു പറ്റില്ല എങ്കിൽ അവൻ കിട്ടുന്ന സ്ഥലത്തെക്ക് പോയി എന്നിരിക്കും.... അതിന് എന്റെ മോനോ തല്ലാൻ ഞാൻ സമ്മതിക്കില്ല........ അല്ലെഗിലും അവരുടെ ഇടയിൽ ഒരു നശൂലം ആയിട്ട് കേറി വന്നവൾ അല്ലേ നീ.... എന്റെ മോന്റെ ജീവിതം തകർത്തവൾ.....ഇവര് തന്നെ ആയിരുന്നു ഒന്നികെണ്ടത്....... ഇതു ഒന്നും അത്ര വലിയ കാര്യം ആകേണ്ട ആവശ്യം ഇല്ല ..അത് ഇങ്ങനെയാ തെരുവിൽ കിടന്നു വളർന്നവൾ അല്ലേ നീ.... അപ്പൊ അതിന്റ ഗുണം അല്ലേ കാണിക്കു..... ഇതു ഇപ്പോ വയറ്റിൽ കിടക്കുന്നതു എന്റെ മോന്റെ തന്നെ ആണോന്ന് ആർക്ക് അറിയാം... അമ്മേ........ യാമിനി ക്കു നെഞ്ചിൽ ഒരു കല്ല് എടുത്ത വെച്ച പോലെ തോന്നി . അമ്മ ഒരിക്കലും അങ്ങനെ പറയും എന്നു അവൾ സ്വപ്‌നത്തിൽ പോലും വിചാരിചില്ല....അത് വരെ കണ്ടിരുന്ന അമ്മ അല്ലായിരുന്നു അപ്പോൾ...... കണ്ട കാഴ്ചയിലും കുടുതൽ അമ്മ പറഞ്ഞ ഓരോ വാക്കും അവളെ നോവിച്ചു......

കുറ്റക്കാരി ഞാൻ മാത്രം ആയി എന്നു അവൾക്ക് തോന്നി... അവരുടെ അടുത്ത് നിന്ന് ഓടി പോകാൻ ആണു തോന്നിയത്... അപ്പോഴും അവളുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു....... അമ്മ അപ്പോഴും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.... ഈശ്വറിനെ നോക്കിയപ്പോൾ വീഴാതെ ഇരിക്കാൻ പിടിച്ചു നിൽക്കുന്നുണ്ട്‌..... ഇനിയും കണ്ണുനീർ പിടിച്ചു വെക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ അവൾ സാരി തലപ്പാവു കൊണ്ട് വാ പോത്തി റൂമിൽ നിന്നും ഇറങ്ങി...... അവൾ പോയതും ഈശ്വറിന്റെ അമ്മ ധന്യയെ നോക്കി ചിരിച്ചു.... അതിൽ തന്നെ ഉണ്ടായിരുന്നു ഇതു എല്ലാം അവര് ഉണ്ടാക്കിയത് ആണെന്ന്..... അവർ ഈശ്വറിനെ ഒന്നു നോക്കി വെളിയിൽ ഇറങ്ങി കാറിന്റെ അടുത്തേക്ക് പോയി.... അതിൽ യാമിനി ഉണ്ടാവില്ലന്നു അവർക്ക് നന്നായി അറിയാം ആയിരുന്നു....... മേടം....... കൊച്ചു വന്നിട്ടില്ല... ഡ്രൈവർ അവരോട് പറഞ്ഞു..... അവള് വന്നോളും...... നീ വണ്ടി എടുക്ക്.... അങ്ങനെ എങ്കിലും പോട്ടേ ആണ് നാശം... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

യാമിനി എവിടെക്കാ... എന്നൊന്നും അറിയാതെ നടന്നു....... രാത്രി ആയതു കൊണ്ടു വണ്ടികൾ നല്ല സ്പീഡിൽ ആയിരുന്നു പോയിരുന്നത്.... സ്നേഹിച്ചിട്ടെ അല്ലേ ഉള്ളു.... എല്ലാം മറന്നു വിശ്വാസിചിട്ടു അല്ലേ ഉള്ളു..... എന്നിട്ടും എന്നേ..... ആർക്കു വേണ്ടിയാ ഇനി..... ആരും ഇല്ല...... താലി കെട്ടിയ പുരുഷൻ വരെ തള്ളി പറഞ്ഞു..... ഇനിയും എന്തിനാ അയാളുടെ ജീവിതത്തിൽ ഇങ്ങനെ കടിച്ചു തൂങ്ങുന്നത്.... ഒരു വാക്ക് എങ്കിലും എന്നോട് പറയായിരുന്നു ഇല്ലെ... സന്തോഷത്തോടെ ഞാൻ പോയെന്നെ....... ഇതിലും നല്ലത് നിങ്ങൾക് എന്നേ ഒന്നു കൊന്ന് താരയിരുന്നിലെ...... നിന്റെ അച്ഛന് നിന്നേ വേണ്ട..... നിന്റെ അച്ഛന്റെ വിട്ടുക്കാര്ക്ക് നിന്നേ വേണ്ട... പിന്നെ എന്തിനാ എനിക്ക് നിന്നേ....... പക്ഷെ എനിക്ക് ആവുന്നില്ല വാവേ നിന്റെ അച്ഛൻ ചെയ്ത തെറ്റിനു നിന്നേ കൊല്ലാൻ........ യാമിനി കരഞ്ഞു കൊണ്ടു അവളുടെ വയറിൽ അമർത്തി പിടിച്ചു കരഞ്ഞു..... ഞാനും നീയും ജീവിച്ചു ഇരുന്നാൽ നിന്റെ അത് ഒരു ബുദ്ധിമുട്ട് ആവും..... നമുക്ക് പോവാം വാവേ..... ആരും വേണ്ട..... ആരും വരാത്ത സ്ഥലത്തു..... അതിന്റ പാപം എനിക്ക് തന്നെ കിട്ടികൊട്ടെ......

കണ്ണുകൾ അമർത്തി തുടച്ചു അവൾ നടന്നു കൊണ്ടിരുന്നു....... എതിരെ വരുന്ന ലോറിയെ കണ്ടതും യാമിനി വയറിൽ കൈ വെച്ചു കണ്ണുകൾ അടച്ചു വരുന്ന ലോറിക്ക് നേരെ നിന്നു.. കണ്ണുകൾ അടച്ചു പിടിച്ചു വയറിൽ കൈ വെച്ചു നിന്നു..... കണ്ണീർ കൊണ്ട് കവിള്കളെ നനച്ചു കൊണ്ടിരുന്നു... പെട്ടന്ന് ആയിരുന്നു അവളുടെ കൈകൾ പിടിച്ചു ആരോ വലിചതു... പെട്ടന്ന് ആയതു കൊണ്ടു അവൾ നന്നായി പേടിച്ചു..... കയ്യിൽ പിടിച്ച ആളുടെ മുഖത്തു നോക്കിയപ്പോ ഉള്ളിൽ ഉള്ള എല്ലാ വിഷമവും അവൾക്ക് പുറത്ത് വരുന്ന പോലെ തോന്നി...... നന്ദേട്ടാ..... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 സാർ......... സാർ പറഞ്ഞ സ്ഥലം എത്താറായി . ഡ്രൈവർ പറഞ്ഞപ്പോൾ ആണു ഈശ്വർ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്....... ഇത്രയും നാൾ ശെരിക്കും ഒന്നു ഉറങ്ങിയിറ്റു പോലും ഇല്ല... യാമിനിയും കുഞ്ഞും ഇവിടെ ഉണ്ട് എന്നു അറിഞ്ഞപ്പോൾ ലോകം കീഴടക്കിയാ സന്തോഷം ആയിരുന്നു.... അത് കൊണ്ടു ആണു ഒന്നു ഉറങ്ങി പോയത്.... എല്ലാം ഞാൻ കാരണം ആയിരുന്നു... എന്റെ വാശി.... എന്റെ ദേഷ്യം.... അങ്ങനെ എല്ലാം..... ഞാൻ കാരണം ആയിരുന്നു ഞങളുടെ സന്തോഷം നഷ്ട്ടം ആയതു......

ആദ്യം വെറുപ്പ് ആയിരുന്നു യാമിനിയോട് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് ഭാര്യ കാമുകന്റെ കൂടി ഒളിച്ചോടി എന്നാ വർത്തായായിരുന്നു.... അവരെ അനേഷിക്കാത്ത സ്ഥലം ഇല്ലായിരുന്നു.... എന്നേ പേടി ഉള്ളത് കൊണ്ടു ആരും എന്റെ മുന്നിൽ വെച്ചു അവളുടെ പേർ പറഞ്ഞു കളിയാക്കില്ല.... പക്ഷെ മറഞ്ഞു നിന്ന് പറയുന്നത് കേട്ടിട്ടുണ്ട്... അപ്പൊ സ്വയം ചവാൻ തോന്നിയിരുന്നു.... അല്ലെഗിലും ഭാര്യ കാമുകന്റെ കൂടി ഒളിച്ചോടി പോയാൽ ഭർത്താവ് പിന്നെ എല്ലാവർക്കും ഒരു കോമാളി ആണലോ.... പിന്നെ പിന്നെ യാമിനിയെ ഓർക്കാൻ ശ്രമിക്കാതെ യായി...... ധന്യക്ക് കുഞ്ഞു ഉള്ള കാര്യം ആരും നോക്കാതെ ധന്യയെ കല്യാണം കഴിക്ക്നാം എന്നു പറഞ്ഞു എല്ലാവരും വരുമ്പോ യാമിനി അല്ലതെ ആരും എന്റെ മനസ്സിൽ കടന്നു വന്നില്ല...... അതിന്റ ഇടക്ക് ഇങ്ങനെയോ ധന്യക്ക് അവളുടെ കുഞ്ഞിനെ നഷ്ട്ടം ആയി..... മദ്യം അമിതമായി കഴിച്ചിട്ട് ആണ് എന്നാ പറഞ്ഞതു....... കുഞ്ഞു പോയത് കൊണ്ടു അവളെ തന്നെ വേണം എന്നു അമ്മ വാശി പിടിച്ചു.....

ഇടക്ക് എപ്പോഴോ അവർ തമ്മിൽ പറയുന്നത് കേട്ടിട്ട് ആണു അവൻ ഇടിച്ചു കേറി റൂമിലേക്ക് വന്നതു...... അത് വരെ ഉണ്ടായിരുന്ന ദേഷ്യം മുഴുവൻ ധന്യയുടെ മേലെ തീർത്തു.... ഒരു പെണ്ണ് ആണെന്ന് പോലും നോക്കാതെ അവൻ അവളെ അടിച്ചു കൊണ്ടിരുന്നു.... അമ്മ പിടിച്ചു മാറ്റാൻ നിന്നും എങ്കിലും അത് ഒന്നും അവൻ ശ്രദ്ധിക്കുന്നുണ്ടായില്ല...... എല്ലാവരും ചേർന്ന് കളിച്ചപ്പോൾ ഒന്നും അറിയാതെ അവർക്ക് മുന്നിൽ ആടി തീർത്ത വെറും കോമാളി........... പല വട്ടം ആത്മഹത്യ ചെയ്യാൻ നോക്കിയെങ്കിലും എല്ലാത്തിൽ നിന്നും രക്ഷപെട്ടു........ പിന്നെ ഒരു വാശി ആയിരുന്നു എല്ലാവരോടും.... അമ്മ ആയതു കൊണ്ടു ദേഷ്യം മറച്ചു വെച്ചു സംസാരിച്ചു...... സ്വയം നശിക്കാൻ തുടങ്ങി....... പിനീട് ജീവിക്കാൻ തോന്നിചതു ആണ് പ്രെഗ്നസി കാർഡിലെ രണ്ടു വരകൾ ആണു.... അത് നെഞ്ചോടു ചേർത്ത് വെച്ചു കിടക്കൽ ആയിരുന്നു.... ഇപ്പോ ഞാൻ വരാണ് യാമിനി...... നീ തരുന്ന എന്ത് ശിക്ഷയും ഏറ്റു വാങ്ങാൻ ഞാൻ തയ്യാറാണ്.....എനിക്ക് വേണം നിന്നേ....... എനിക്ക് ജീവിക്കണം.... ഞാനും നീയും നമ്മുടെ കുഞ്ഞും ആയി നമ്മുടെ ലോകത്തു എനിക്ക് ജീവിക്കണം..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story