ദേവരാഗം🖤🖤: ഭാഗം 16

devaragam

എഴുത്തുകാരി: ദേവിക

അവൾ അവന്റെ അടുത്ത് നല്ല അകലം പാലിച്ചു ഇരുന്നു..... അവനു അത് മനസ്സിൽ ആകുന്നുണ്ടങ്കിലും അവൻ മൗനം പാലിച്ചു ഇരുന്നു... ഇനി ഒരിക്കലും അവൾ എന്റെ ആ പഴയ യാമിനി ആവില്ലന്നു ഓർത്തു അവന്റെ മനസു നീറി....... അപ്പോഴും ചാരു മിണ്ടാതെ ഇരിക്കുന്നതു കണ്ടു നന്ദൻ അവളുടെ കവിളിൽ ഒക്കെ തൊട്ടു നോക്കുന്നുണ്ടായിരുന്നു...... വീട് എത്തിയതും യാമിനി ഇറങ്ങി മോളെ എടുത്തു... അവനെ നോക്കി ഒന്നു ചിരിച്ചു തിരിഞ്ഞു നടന്നു..... ഒരു ഉമ്മാ തന്നെച്ചു പോടീ.........യാമിനി പെട്ടന്നു തിരിഞ്ഞു നോക്കി.... അയ്യോ നിന്നോട് അല്ലാ എന്റെ ചാരു മോളോട് പറഞ്ഞതാ...... യാമിനിയുടെ നോട്ടം കണ്ടു നന്ദൻ വേഗം തന്നെ പറഞ്ഞു..... പറയാൻ വേണ്ടി കാത്തു ഇരുന്ന പോലെ ചാരു നന്ദന്റെ മേലെക്ക് ചാടി..... അവന്റെ തല മുറുകെ പിടിച്ചു അമർത്തി ചുംബിച്ചു..... അവളുടെ തുപ്പൽ അവന്റെ കവിളിൽ കണ്ടതും ആണ് കുഞ്ഞി കൈ കൊണ്ടു ഉടുപ്പ് പൊന്തിച്ചു തുടച്ചു കൊടുത്തു...... അത് കണ്ടതും നന്ദൻ ഒന്നു ചിരിച്ചു അവളുടെ ചുണ്ടിൽ കുഞ്ഞു ഉമ്മാ കൊടുത്തു... താടി കൊണ്ടു അവൾ പെട്ടന് ചിണുങ്ങി.......

ശെരി നന്ദേട്ടട്ടാ..... ചെല്ലട്ടെ....പണി ഇഷ്ട്ടം പോലെ ഉണ്ടാകും... വാ മോളെ..... യാമിനി മോളേയും എടുത്തു വീടിന്റ അടുക്കള വശത്തെക്ക് നടന്നു..... ദൈവമെ ... എവിടെന്ന ഇപ്പോ തുടങ്ങ..... അടുക്കളവശത്തു സിഗിൽ കൂടി കിടക്കുന്ന പത്രങ്ങളെയും അലക്ക്കല്ലിൽ കിടക്കുന്ന തുണിയും നോക്കി അവൾ നടുവിൽ കൈ കുത്തി.... അമ്മേടെ മോളു ഇവിടെ ഇരുന്നോളുട്ടാ... എവിടേക്കും പോവരുത്.... അവിടെ ഒക്കെ ആളുകൾ ഒകെ വരും..... അമ്മ അടുത്ത് തന്നെ ഉണ്ട്ട്ടാ...... കൈയിൽ ഒരു പാവ വെച്ചു കൊടുത്തു കൊണ്ടു അവൾ പറഞ്ഞു..... ഒരു ചെറിയ കസേരയിൽ ഇരുന്നു പാത്രം കഴിക്കുന്ന യാമിനിയെ നോക്കി അവൾ ഇരുന്നു..... പണി ചെയ്യുന്നതിന്റെ ഇടയിൽ അവൾ ഇടക്ക് തിരിഞ്ഞു നോക്കും.... പാവയെ പൊത്തി പിടിച്ചു ഇരിക്കുന്ന ചാരുവിനെ നോക്കും അപ്പൊ ചാരു അവളെ നോക്കി പുഞ്ചിരിക്കുമ്പോ യാമിനി രണ്ടു കണ്ണു അടച്ചു കാണിച്ചു വീണ്ടും പണി നോക്കും.... ഇടക്ക് പുറത്തേക് യാമിനി പോകുമ്പോ അവളുടെ സാരിത്തുമ്പിൽ മുറുകെ പിടിച്ചു അവളുടെ ഒപ്പം നടക്കും......

അവൾ പോകുന്നത്തിന്റെ പിന്നാലെ സാരിതുമ്പിൽ പിടിച്ചു പുറകിൽ ആള് ഉണ്ടാകും... വിട്ടിൽ ഉള്ളവർ അവളെ കാണുമ്പോ അടുത്ത് വിളിക്കുമ്പോ അപ്പൊ തന്നെ ഓടി യാമിനിയോട് ചേർന്ന് നിക്കും..... എത്ര പെണ്ണുങ്ങൾ ഉള്ള വീട് ആണു... എന്നിട്ടു തിന്ന പത്രം പോലും കഴുകില്ല...... എല്ലാം മേക്കപ്പ് ഇട്ടു ഫോണിൽ കുത്തി ഇരിക്കും.... അല്ലെഗിലും ഇവർ ഒക്കെ പണി ചെയ്യാൻ തുടങ്ങിയാ നമ്മളെ പോലുള്ളവർക്ക് പണി ഉണ്ടാവോ...... അവൾ ഓരോന്നും പറഞ്ഞു അലക്കാൻ ഉള്ള തുണികൾ എടുത്തു പുറത്തേക്ക് നടന്നു....... സോപ്പ് വെള്ളത്തിൽ കൈ ഇട്ടു കൈയിൽ ഉള്ള പാവയെ കുളിപ്പിക്കയിരുന്നു ചാരു...... മോളെ അവിടെ പോയി ഇരുന്നോ അല്ലെഗിൽ ഉടുപ്പിൽ ഒക്കെ അഴുക്ക് ആവും...... മ്മേ...... ചാരുവിനു ഇനി രാവിലെ കഞ്ഞി വേണ്ട അമ്മേ.... ഓടുമ്പോ കുളു കുളു കേക്ക്ന്നു അമ്മേ..... അരി കുറവായാ കാരണം ആണ് ഇന്ന് കഞ്ഞി ആക്കിയത്.... ചാരു പറഞ്ഞതു കേട്ടപ്പോൾ ഉള്ളിലെ സങ്കടം മനസ്സിൽ ഒതുക്കി നിർത്തി അവൾ ചാരുവിനെ നോക്കി ചിരിച്ചു..... അമ്മേടാ കണ്ണനു നാളെ മുതൽ അമ്മ ചോറ് താരാട്ടാ....

കഞ്ഞി കുടിച്ച പെട്ടന്ന് വലുതാവില്ലേ.... അതാ അമ്മ കഞ്ഞി തന്നെ....... ആനോ.. അമ്മേ..... ആടാ....... അമ്മാ.... ചാരുവിനു മിമ്മി വേണം....... അവൾ ചുണ്ടു ചുളുക്കി പറഞ്ഞെ...... യാമിനി അത് കേട്ട് ചിരിച്ചു.... അയ്യേ ഇത്ര വയസു ആയിട്ടും അമ്മേടെ മിമ്മി കുച്ചുവ.... അയ്യേ.. ഞാൻ നിന്റെ കൂട്ടുകാരിയോട് പറയും.... ചാരുവിനു വിശന്നിട്ടുആ അമ്മേ..... അത് വരെ ചിരിച്ചു ഇരുന്ന മുഖം വേദനയാൽ മൂടി..... കണ്ണീർ കൊണ്ടു അവളുടെ കാഴ്ച മറച്ചു...... മോളെ വാരി എടുത്തു കൊണ്ടു അവൾ അടുക്കളയിലേക്ക് ചെന്നു.... ഈ നേരത്ത് കഴിക്കാൻ എന്തെകിലും ചോദിച്ചാൽ അവരുടെ മുഖം കറുക്കും..... ഇപ്പോ തന്നെ ഓരോന്ന് പൈസ ചോദിക്കുമ്പോ ഇവിടെത്തെ ചേച്ചി ചീത്ത പറയുണ്ട്..... എല്ലാവരും കഴിച്ചു കഴിഞ്ഞിട്ട് കഴിച്ച മതീന്ന ഓർഡർ..... അങ്ങനെ ഇരിക്കുമ്പോൾ ഞാൻ എങ്ങനെയാ പോയി ചോദിക്ക..... അടുക്കളയിൽ പാത്രത്തിൽ നോക്കിയപ്പോൾ ദോശ ചുട്ടു വെച്ചിട്ട് ഉണ്ട്.... അവൾ ചുറ്റും നോക്കി... അമ്മേടെ മോളു ആ വാതിലിന്റെ അവിടെ പോയി ആരെകിലും വരുന്നുണ്ടോ എന്നു നോക്ക്... അപ്പോഴേക്കും അമ്മ കഴിക്കാൻ എടുക്കാം...

മോളെ പറഞ്ഞു വിട്ടിട്ട് യാമിനി ധ്രതിയിൽ ദോശ പത്രത്തിലേക്ക് ഇട്ടു...... അപ്പോഴാണ് സാരിയിൽ പിടിച്ചു ചാരു അവളെ പിടിച്ചു വലിച്ചതു.... നെറ്റി ചുളിച്ചു ആദ്യം കണ്ണ് പോയതു വാതിലിന്റെ അവിടെ ആണു..... ആരെയും കാണാതെ ആയപ്പോ അവൾ ചാരുവിനെ നോക്കി...... അമ്മേ ടീച്ചർ ചേച്ചി പഞ്ഞിട്ടില്ലേ കക്കരുത് എന്നു..... ചാരുനു വേണ്ട അമ്മേ .. .. ചാരുവിനു വിശക്കുന്നില്ല...... കൈയിൽ ഇരുന്ന പാത്രം അവിടെ വെച്ചു മോളെ അവൾ കരഞ്ഞു കൊണ്ടു കെട്ടി പിടിച്ചു....... അവള് കരയുന്നതു കണ്ടു മോളും കരയാൻ തുടങ്ങിയപ്പോൾ അവൾ മോളെ എടുത്തു അടുക്കളയുടെ ഒരു മൂലക്ക് പോയി ഇരുന്നു........ സാരിയുടെ തലപ്പു മാറ്റി ബ്ലൗസിന്റെ ഹുക്ക് അഴിച്ചു വിയർപ്പ് നിറഞ്ഞ മാറിടം തുടച്ചു ചാരുവിന്റ വായിൽ വെച്ചു കൊടുത്തു... സാരി കൊണ്ടു ചാരുവിന്റെ തല വരെ മൂടി...... ആർത്തിയോടെയും വിശപ്പോടെ അവൾ കുടിച്ചു കൊണ്ടിരുന്നു... കണീർ കൊണ്ടു സാരി നനഞു...... അവൾ അവളെ തലോടി കൊണ്ടിരുന്നു..... എല്ലാം കൂടി മോൾക്ക് കൊടുക്കലെ ബാക്കി ഉള്ളവർ ഇവിടെ പട്ടിണി ആണേ.....

ശബ്ദം കേട്ടപ്പോ തന്നെ പേടിച്ചു യാമിനി തല പൊന്തിച്ചു...... വാഷളൻ കണ്ണുമായി അവിടെതെ ഡ്രൈവർ ആയിരുന്നു..... അമ്മയെയും പെങ്ങളെയും തിരിച്ചു അറിയാത്തവൻ.. അവനെ കണ്ട അപ്പോ തന്നെ ചാടി എഴുനേറ്റു മോളെയും പിടിച്ചു....... അറപ്പോടെ അവന്റെ മുഖത്തു നോക്കി.... അല്ലെഗിലും ഇടക്ക് തട്ടലും മുട്ടലും കാരണം സഹികേട്ട് നന്ദേട്ടനോട്‌ പറഞ്ഞിട്ടു കുറെ കിട്ടിയതാ..... കിട്ടിയിട്ടും പഠിക്കില്ല എന്നു പറഞ്ഞു പിന്നാലെ വരാ.... എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ ഉള്ള പണിയും പോകും അത് കാരണം അയാൾക്ക് നേരെ ദേഷ്യത്തോടെ നോക്കി മോളെയും എടുത്തു വീടിന്റെ ഉള്ളിൽ കേറി പോയി..... ആഹ്ഹ് ചാരു മോളു ഇവിടെ ഒറ്റക്ക് ഇരുന്നു കളിക്കാണോ...... അവിടെക്ക് വന്ന ജാനകി പറഞ്ഞു.... ആ വീട്ടിലെ കുട്ടി ആണു..... യാമിനിയും ജാനകിയും ഒരേ പ്രായംആയതു കൊണ്ടു രണ്ടു പേരും നല്ല കുട്ടുകാർ ആണു.... യാമിനി അവളെ കണ്ടതും ഒന്നു ചിരിച്ചു വീണ്ടും ഓരോന്ന് ചെയ്യാൻ തുടങ്ങി....... വാ മോളെ നമുക്ക് കൊച്ചു ടീവി കാണാം..... ജാനകി ചാരുവിന്റെ കവിളിൽ നുള്ളി കൊണ്ടു ചോദിച്ചു.... അവൾ അപ്പൊ തന്നെ യാമിനിയെ നോക്കി......

ഏയ്യ് അത് ഒന്നും വേണ്ട ജാനകി.... മോൾ ഇവിടെ ഇരുന്നോട്ടെ..... എന്നാലേ എനിക്ക് ഒരു മനസമാധാനം ഉണ്ടാവുള്ളൂ..... അവളുടെ വർത്താനം കേട്ടിട്ട് ചാരുവിന്റെ ചിരി മാഞ്ഞു..... പിന്നെ ഞങ്ങള് നാട് വിടാൻ പോവല്ലെ.... ഞങ്ങൾ ഈ ഹാളിൽ തന്നെ ഉണ്ട്... നി ഒന്നു വിളിക്കുമ്പോഴേക്കും ഞങ്ങൾ ഓടി വരും.... അല്ലെടീ...... ജാനകി അതും പറഞ്ഞു ചാരുവിന്റെ മുഖത്തു നോക്കി.. അവൾ ഇപ്പോഴും യാമിനിയെ നോക്കി നിൽക്കാ..... അവളുടെ ചിരിച്ചു കൊണ്ടുള്ള മുഖം കണ്ടതും അവൾ സന്തോഷത്തോടെ ജാനകിയുടെ തോളിൽ കേറി..... ഹാളിൽ സോഫയുടെ ഒരു മൂലക്ക് കൈ രണ്ടും കെട്ടി കാലു നിവർത്തി ടീവിക്ക് തന്നെ നോക്കി ഇരിക്കുന്ന ചാരുവിനെ ഒന്നു നോക്കി അവളും പണിയിലേക്ക് കടന്നു....... വൈകുനേരം 5.30 കഴിഞ്ഞിട്ടും അടുക്കളയിലെ പണി ഒതുങ്ങിയിരുന്നില്ല.... ഓരോന്നിന്റെ പിന്നാലെ ഓരോന്ന്.... ആരും കാണാതെ ജാനകി മോൾക്ക്‌ എന്തെങ്കിലും കൊടുക്കുന്നതു ആയിരുന്നു ഏക ആശ്വസം..... ഇനി ഇവളുടെ കല്യാണം കഴിഞ്ഞു പോയാൽ എന്താണ് എങ്ങനെ എന്നു ഒരു പിടിയും കിട്ടുന്നില്ല.....

ആരും കാണാതെ കുറച്ചു പൈസ എടുത്തു ജാനകി അവൾക്ക് കൊടുത്തു... വാടക പൈസയും പിന്നെ അത്യാവശ്യം വാങ്ങേണ്ട സാധനങ്ങൾ വാങ്ങാൻ ഇതു മതി.... ആരും കാണാതെ ഇരിക്കാൻ അവൾ തന്ന അപ്പോ തന്നെ അവളുടെ മാറിടത്തിൽ സൂക്ഷിച്ചു....... 6. 00 കഴിഞ്ഞിരുന്നു വിട്ടിലേക്ക് പോകുമ്പോ....... ഇറങ്ങാൻ നേരം ജാനകി മുന്നിലേക്ക് വന്നു..... ചാരുവിനു കഴിക്കാൻ ഒരു ചോക്ലേറ്റ് കൊടുത്തു....... അമ്മ ഒന്നും പറയില്ല കഴിച്ചോ...... അവൾ അപ്പൊ തന്നെ അത് കൈയിൽ പൊത്തി പിടിച്ചു...... നി ഇനിയും ഇതു പോലെ ജീവിക്കാൻ ആണോ...... യാമിനി..എത്ര നാൾ..... എത്ര നാൾ നിനക്ക് ഈ നാട്ടുകാരുടെ വാ അടപ്പിക്കാൻ പറ്റും.... നിനക്കും ഒരു പെണ്ണു കുട്ടിയാനു എന്നു ഓർക്കണം... അവളുടെ ജീവിതം നി കണ്ടില്ല എന്നു നടിക്കരുത്..... നന്ദൻ നിന്നേ പൊന്ന് പോലെ നോക്കും.. അത് എന്നേക്കാൾ കൂടുതൽ നിനക്ക് അറിയാം... പിന്നെ എന്തിനാ... അയാൾക് വേണ്ടിയോ.. ഇനി വേണ്ട യാമിനി.... നിന്റെ മോൾക്ക്‌ വേണ്ടി മറക്കാൻ ശ്രമിക്കു.... എത്ര വട്ടം ആണു നന്ദൻ ഈ കാര്യം പറയുന്നത്..

ഇപ്പോ തന്നെ എന്നോട് ഒന്നു സൂചിപ്പിക്കാൻ നന്ദേട്ടന്റെ അമ്മയാണ് പറഞ്ഞതു..... ഇതിന്റെ മറുപടി എനിക്ക് വേണ്ട ദാ നിൽക്കുന്ന ആളോട് പറഞ്ഞ മതി... ദൂര നിന്ന് കൈ കെട്ടി നിൽക്കുന്ന നന്ദേനെ കണ്ടു അവൾ പറഞ്ഞു... നന്ദനെ കണ്ട അപ്പൊ തന്നെ ചാരു മോളു ഓടി അവന്റെ അടുത്ത് എത്തിയിരുന്നു....... യാമിനി അവളോട് യാത്ര പറഞ്ഞു അവന്റെ അടുത്തേക്ക് ചെന്നു.... എനിക്ക് അറിയാം നിന്റെ മനസിൽ ഇപ്പോ എന്താണ് എന്നു..... ഈ സങ്കടം ഒറ്റക് അനുഭവിചതു നിർത്തികൂടെ....... നിനക്ക് എന്നേ ഒരു കാമുകനെയോ ഭർത്താവ് ആയോ കാണാൻ കഴിയില്ല എന്നു അറിയാം.... എത്ര വൃത്തികെട്ടവൻ ആണെകിലും അയാൾ ഇപ്പോഴും നിന്റെ മനസ്സിൽ ഉണ്ട്... അവിടേക്ക് ഇനി ആരും വരാൻ സാധിക്കില്ല...... ചാരു മോൾക്ക് വേണ്ടി എങ്കിലും നിനക്ക് ഒന്നു സമ്മതം മൂളി കൂടെ പെണെ...... പറയുന്നതിന്റെ ഇടയിലും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..... അവൾ ഒന്നും മിണ്ടാതെ അവന്റെ ബൈക്കിൽ കേറി ഇരുന്നു തോളിൽ കൈ വെച്ചു.... അതിൽ തന്നെ ഉണ്ടായിരുന്നു അവളുട മറുപടി..... അവൻ സന്തോഷത്തോടെ മോളെയും ചേർത്ത് പിടിച്ചു വണ്ടി എടുത്തു.... അവന്റെ ചിരി അവളിലേക്കും പടർന്നു........ ആ നിമിഷം അവർ ആ പഴയ നന്ദനും യാമിനിയും ആയി മാറായിരുന്നു........ 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

ഇതു നല്ല ഉടുപ് ആണേലെ അമ്മേ ഇതു എങ്ങോട്ടാ എങ്കിലും പോവുംമ്പോ ഇടാം.... ഇതും നല്ലതാ.... കവറിൽ നിന്നുംജാനകി കൊടുത്ത പഴയ ഡ്രസ്സ്‌ എടുത്തു ചാരു അവളുടെ മേലെക്ക് വെച്ചു കൊണ്ടു പറഞ്ഞു...... അമ്മേ നോക്ക്യ...... അമ്മുന്റെ പോലെ പൂവിന്റെ ഉടുപ് ... നാൻ പോയി കാണിചിട്ട് വരവേ..... ഇട്ടിരുന്ന ഡ്രസ്സ്‌ ഊരി അതു വലിച്ചു കെറ്റി ചാരു അമ്മുവിന്റെ അടുത്തേക്ക് ഓടി... നിൽക്കാൻ പറയുമ്പോഴേക്കും ആള് അപ്പുറത് എത്തിയിരുന്നു.... അമ്മു.... നോക്ക്യേ... ഇങ്ങു വന്നേ.... നിന്റെ പോലെ ഉടുപ്പ് കണ്ടോ എന്റെ.... അയ്യേ ഇതു പൊട്ടായാ... ദെ ഇതു കീറിയിണ്ട്‌... അമ്മു പതിയെ തൊട്ടാപ്പോഴെക്കും അത് കീറി പോയിരുന്നു.... ചാരു അത് കണ്ടു ശെരിയാക്കിയാപ്പോഴെക്കും ആകെ കീറി പോയി... ഇപ്പോ കരയും എന്നാ മട്ടിൽ ഉടുപ്പിനെ മുറുകെ പിടിച്ചു..... അപ്പോഴാണ് അവിടേക്ക് അമ്മുവിന്റെ അച്ഛന്റെ അവിടെക്ക് വന്നതു... വന്നപ്പോഴേക്കും അമ്മുവിനെ എടുത്തു ഒക്കത്തു വെച്ചു..... ഗൾഫിൽ നിന്നും വന്ന കുറച്ചു മിടായി എടുത്തു ചാരുവിനു നീട്ടി..... അവൾ കരഞ്ഞിരുന്ന മുഖം പെട്ടന് മാറ്റി മിട്ടായി കണ്ട സന്തോഷത്തിൽ കൈ നീട്ടി.....

അമ്മുവിന് പെട്ടന് കുശുമ്പ് കേറിയ കാരണം കൈയിൽ ഉണ്ടായിരുന്നു രണ്ടു മിട്ടായി അവൾ വാങ്ങിച്ചു ഒരണ്ണം കൊടുത്തു..... കൊടുക്ക് അമ്മു.... എന്റെ അമ്മുവിന് ഇഷ്ട്ടം പോലെ അച്ഛൻ കൊണ്ടു വന്നിട്ട് ഇല്ലെ... നാൻ തരൂല........ അയാൾ അത് കണ്ടു ചിരിച്ചു.... ചാരുവിനു അങ്കിൾ പിന്നെ താരാട്ടാ....... അയാൾ കുനിഞ്ഞു നിന്ന് അവളുടെ നുണ കുഴികവിളിൽ പതിയെ ഞെക്കി കൊണ്ടു പറഞ്ഞു... ഇതു എന്റെ അച്ചായാ നി പോയെ..... അമ്മു പെട്ടന് എഴുനേറ്റു അവളുടെ തോളിൽ തള്ളി.... ഹ്ഉം...... ചാരു ചുണ്ടു കൂര്പ്പിച്ചു കൈയിൽ ഉള്ള മിട്ടായി മുറുകെ പിടിച്ചു കീറിയാ ഉടുപ് വലിച്ചു കെറ്റി നടന്നു.... അമ്മേ..... അമ്മ..... ചാരു മോൾടെ അച്ഛനോ...... രാത്രിയിലെക്കു ഉള്ള ചോറ് വെക്കുന്നതിന്റെ ഇടയിൽ ആണു പിന്നിൽ നിന്നും ഉള്ള ചോദ്യം കേട്ടത്..... ആദ്യം ഒന്നു പകച്ചുവെങ്കിലും പതിയെ എല്ലാവരോടും പറയുന്ന പോലെ നമ്മളെ ഉപേക്ഷിച്ചു പോയി എന്നു പറഞ്ഞു....... ആദ്യം വിഷമത്തോടെ ഇരുന്നു എങ്കിലും കുറച്ചു കഴിഞ്ഞപ്പോ എല്ലാം ശെരിയായി....... ഇപ്പോ തന്നെ എല്ലാം പറഞ്ഞു പഠിപ്പിചാലെ വലുതായി വരുമ്പോൾ അവൾ ജീവിക്കാൻ പഠിക്കുള്ളൂ.......

പിന്നെ അമ്മയും മോളും ചെറിയ തമാശയും പിണക്കവും ആയി സമയം നീക്കി..... ശെരിക്കും പടിക്ക് മോളെ..... അല്ലെഗിലെ അമ്മയെ പോലെ പണിക്ക് പോണ്ടി വരും... നമുക്ക് സ്വന്തം ആയിട്ട് ആരുണ്ട് എന്നു പറഞ്ഞാലും അവര് ഒക്കെ ആവശ്യം കഴിഞ്ഞാൽ പോകും.... പക്ഷെ വിദ്യാഭ്യാസം ഉണ്ടല്ലോ നമ്മളുടെ കൂടെ എപ്പോഴും ഉണ്ടാകും..... അമ്മയെ പോലെ ഒരിക്കലും ആവരുത് മോളെ..... ഇപ്പോ എന്റെ മോളു അമ്മക് പഠിപ്പ്ച്ചു തായോ........ ചാരു വലിയ കുട്ടികളെ പോലെ യാമിനിയുടെ അടുത്തു പോയി ചെറിയ അക്ഷരങ്ങൾ കാണിച്ചു രണ്ടു പേരും ഇരുന്നു പഠിച്ചു... സമയം 9.ആയപ്പോഴേക്കും ഭക്ഷണം കഴിച്ചു കിടക്കാൻ നിന്നു...... ഉന്തു വണ്ടി... ഉന്തു വണ്ടി.........മേശ നിരക്കി കൊണ്ട്‌ ചാരു പാടാൻ തുടങ്ങി... വാതിലിനു ബലം കുറച്ചു കുറവായാ കാരണം ഉറങ്ങാൻ നേരം മേശ വലിച്ചു വാതിലിന്റെ അവിടെ മറ വെക്കും... എന്നും ഉണ്ടാകും വഴിയിൽ കുടിച്ചു പോകുന്നവരുടെ ചൂളം വിളിയും തട്ടലും മുട്ടലും..... എല്ലാം സഹിച്ചു മോളെ ചേർത്തു പിടിച്ചു കിടക്കുമ്പോ വാശി ആയിരുന്നു മനസ്സിൽ ജീവിക്കാൻ ഉള്ള വാശി......

അമ്മേടെ മോൾക്ക് നന്ദേചനെ ഇഷ്ട്ടം ആണോ... മോൾടെ തല മുടിയിൽ പതിയെ തലോടി കൊണ്ട് അവൾ ചോദിച്ചു..... ആ കൊറേ ഇഷ്ത്തം ആണലോ..... നമുക്ക്.... നമുക്ക് നന്ദച്ചനെ ഇവിടെക്ക് കൊണ്ടു വരാം.. നമ്മുടെ മാത്രം ആയിട്ട്..... ആഹ്ഹ്.... അപ്പൊ നന്ദചൻ ഇവിടെ അന്നോ അമ്മേ.... ഇനി... ആ..... ഹായ്യ്......... അവൾ സന്തോഷം കൊണ്ടു അവളെ മുറുകെ കെട്ടിപിടിച്ചു..... അവളും ഒരു ചിരിയോടെ ചാരുവിനെ ചേർത്ത് പിടിച്ചു..... ഈ ശരീരവും മനസും ഇപ്പോഴും നിങ്ങളുടെ മാത്രം ആണു..... ..... പക്ഷെ എന്റെ മോൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യും..... ഈശ്വറിനെ പോലുള്ള അതെ മറുക് ഉള്ള ചാരുവിന്റെ കഴുത്തിൽ തലോടി കൊണ്ടു അവൾ ഓർത്തു...... ദിവസങ്ങൾ ഓരോന്നും കൊഴിഞ്ഞു വീണു......രജിസ്റ്റർ ഓഫീസിന്റെ മുന്നിൽ നിൽക്കായിരുന്നു യാമിനിയും മോളും നന്ദനും....... ഒരു സെറ്റ് സാരി ആണു വേഷം മോളും ഒരു കുഞ്ഞു ഉടുപ്പും.....

യാമിനിയുടെ മുഖത്തു സന്തോഷമോ സങ്കടമോ ഒന്നും തന്നെ ഇല്ല....... നന്ദന്റെ അമ്മ യാമിനിയുടെ തലോടി ഓരോന്നും പറയുന്നുണ്ടായിരുന്നു..... കഴുത്തിൽ ഒരു ചെറിയ മാല ഉണ്ട്..... ചാരു യാമിനിയുടെ തോളിൽ തന്നെ പറ്റി പിടിച്ചു കിടക്കുന്നുണ്ട്‌.... ഇതു പോലെ ഒരു നാൾ കെട്ടി ഒരുങ്ങി വന്ന ദിവസം അവളുടെ മനസ്സിൽ വന്നു പോയി... തന്റെ ജീവിതം മാറ്റി മറച്ച ദിവസം...... ഓഫീസർ വരുന്നത് നോക്കി അവർ എല്ലാവരും ഇരുന്നു... സമയം വൈകുന്തോരും മനസിനു എന്തോ പോലെ തോന്നി.... അവിടക്ക് ചീറി പാഞ്ഞു വരുന്ന കാർ കണ്ടു അവിടെ കൂടി നിന്നവർ എല്ലാം നെറ്റി ചുളിച്ചു....... പൊടി പറത്തി കൊണ്ടു ആ കാർ നിന്നു....... ചാരു ആരാ വന്നത് എന്നു അറിയാൻ അവളുടെ തോളിൽ നിന്നും തല പൊന്തിച്ചു നോക്കി..... അതിൽ നിന്നും ഇറങ്ങുന്ന ആളെ കണ്ടു യാമിനിക്ക് തല കറങ്ങുന്ന പോലെ തോന്നി... അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി അവളുടെ കവിളിനെ നനച്ചു..... അവൾ ചാരുവിനെ മുറുകെ കെട്ടിപിടിച്ചു അവളുടെ നെഞ്ചോടു ചേർത്തു പിടിച്ചു..... നന്ദൻ അവൻ പോലും അറിയാതെ അവന്റെ നാമം പറഞ്ഞു.... ഈശ്വർ................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story