ദേവരാഗം🖤🖤: ഭാഗം 17

devaragam

എഴുത്തുകാരി: ദേവിക

യാമിനിയുടെ കണ്ണുകൾക്കു വിശ്വാസിക്കാൻ പോലും ആയില്ല...... ഇത്രയും നാൾ ആരെ കാണരുത് എന്നു വിചാരിച്ചുവോ അയാൾ ഇന്ന് തന്റെ മുന്നിൽ...... ദേഷ്യവും സങ്കടവും അവളിൽ പൊതിഞ്ഞു... ഒരിക്കലും കുഞ്ഞിനെ കാണാരുത് എന്നു വാശി പിടിച്ച മനസ് അവളിൽ നിന്നും നഷ്ട്ട പെടുന്ന പോലെ തോന്നി അവൾക്ക്.. അവൾ കുഞ്ഞിനെ മുറുകെ പിടിച്ചു...... നടന്നു വരുന്നാ ഈശ്വറിനെ കണ്ടതും അവൾ പേടിച്ചു പുറകിലെക്ക് മറഞ്ഞു... മുഖത്തെ കൂളിംഗ് ഗ്ലാസ്‌ മാറ്റി ഒതുക്കി വെക്കാത്ത താടിയെ അമർത്തി തടവി അവൻ അവരുടെ അടുത്തേക്ക് ചെന്നു...... യാമിനി അവനെ കണ്ടതും നോക്കിയത് നന്ദന്റെ മുഖത്തെക്ക് ആണു.... അവിടെ അവനോടു ഉള്ള ദേഷ്യം മാത്രം ആണു... അവനെ കാണുന്തോരും അവളിലെ ധൈര്യംചോർന്നു പോകുന്ന പോലെ തോന്നി..... അവളിലേക്ക് നടന്നു വരുന്ന ഈശ്വറിനെ കണ്ടതും നന്ദൻ അവനു തടസം ആയി നടുക്ക് നിന്നു.... എന്തെ കല്യാണം ആയിട്ട് പെണ്ണിന്റ കൊച്ചു ഉണ്ട് അപ്പൊ പിന്നെ കല്യാണപെണ്ണിന്റ ഭർത്താവ് കൂടെ വേണ്ടേ...... ഈശ്വർ ഒരു പുച്ഛത്തോടെ ചോദിച്ചു......

നന്ദൻ യാമിനിയുടെ കൈയിൽ മുറുകെ പിടിച്ചു..... അതു കണ്ടതും ഈശ്വർ നന്ദനെ ദേഷ്യത്തോടെ നോക്കി പിന്നീട് അവൻ പിടിച്ചു അവളുടെ കൈയിലെക്കും.... ഇതൊക്കെ കണ്ടു പേടിച്ചു യാമിനിയുടെ തോളിൽ മുഖം പൂഴ്ത്തി ചാരു കിടന്നു...... കൈ എടുക്കടാ.......നിന്നോട് കൈ എടുക്കാൻ ഈശ്വറിന്റെ ശബ്ദം കൂടി...... നിന്നേ ഞാൻ അവൻ കൈകൾ ചുരുട്ടി അവന്റ മുഖതെക്ക് അടിക്കാൻ ഓങ്ങി..... തൊട്ടു പോകരുത് നന്ദേട്ടനെ...... യാമിനിയെ നോക്കിയപ്പോൾ ദേഷ്യം കൊണ്ടു മൂക്ക് വരെ ചുവന്നിരുന്നു... ആ സമയത്തു അവിടെ അത്രയും പേര് ഉണ്ട് എന്നു പോലും അവൾ മറന്നിരുന്നു.. യാമിനി......... വിളിക്കരുത് ആ പേര്... അതിനു നിങ്ങൾ ആരാ...... അത് വരെ ദേഷ്യം ഉണ്ടായിരുന്ന മുഖത്തു യാമിനിയെ കണ്ടപ്പോൾ സങ്കടം കൊണ്ടു മൂടി.... അവൻ അവളുടെ നേരെ തിരിഞ്ഞു...... നിന്നേ കൊണ്ട് പോകാനാ യാമിനി ഞാൻ വന്നത്..... എനിക്ക് വേണം യാമിനി നിന്നേ.... നമ്മുടെ മോളെ.... നമുക്ക് പോവാം യാമിനി...... നിന്റെ കാലു ഞാൻ പിടിക്കാം....വായോ... അവൻ അവളുടെ അടുത്ത് വന്നു അവളുടെ കവിളിൽ കൈ വെച്ചു.....

ചാരു അപ്പോഴേക്കും അമ്മ വാങ്ങിച്ചിരുന്നു...... ഇതു കണ്ടു നന്ദൻ ഈശ്വറിന്റെ തോളിൽ ദേഷ്യത്തോടെ കൈ വെച്ചു.... യാമിനി അവനോട് മിണ്ടാത്ത ദേഷ്യം അവൻ നന്ദനിൽ തീർത്തു.... അവൻ അവന്റെ കൈ തട്ടി മാറ്റി... ഞാനും എന്റെ ഭാര്യയും തമ്മിൽ ആയിരം പ്രശ്നങ്ങൾ ഉണ്ടാകും... അതിന്റ ഇടയിൽ ഒരു നാറിയും കേറി വരണ്ട.... അവനു നേരെ ഈശ്വർ ശബ്ദം ഉയർത്തി... വന്നാൽ........ ഈശ്വർ വിരൽ ചൂണ്ടി........ യാമിനിക്ക് അപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിപോയി..... എനിക്ക് അറിയാം യാമിനി നിനക്ക് എന്നോട് ദേഷ്യം ആണെന്ന്.... ഞാൻ ഒന്നു പറയുന്നത് ഒന്നു കേൾക്കു....... ഒരു വട്ടം എങ്കിലും നി എന്നോട് ഒന്നു ഷെമിക്ക്..... നി എന്നേ എത്ര വേണേലും തല്ലിക്കൊ.... നമുക്ക് പോവാം യാമിനി നമ്മുടെ വിട്ടിലേക്ക്....... അവൻ കരഞ്ഞു കൊണ്ട് അവളുടെ കൈയിൽ പിടിച്ചു.... അവൾ അനുഭവിചാ ഓരോ കാര്യം ഓർക്കുന്തോരും അവന്റെ കണ്ണുനീർ കാണുമ്പോൾ അവൾക്ക് പുച്ഛമായിരുന്നു..... ചത്തൂടെ പോയി നിങ്ങൾക്ക്...... ഭാര്യ ആണെന്നും പറഞ്ഞു വന്നേക്കുന്നു.......

എല്ലാം മറന്ന് നിങ്ങളുടെ കൂടെ വരാൻ പറ്റിയ തെറ്റു ആണോ നിങ്ങൾ എന്നോട് ചെയ്തത്...... എനിക്ക് എന്നല്ല ഒരു പെണ്ണും കാണാൻ കഴിയാത്ത അവസ്ഥയിൽ ആണു നിങ്ങളെ ഞാൻ അവിടെ വെച്ചു കണ്ടത്... അതിൽ എന്ത് ന്യായികരണം ആണു നിങ്ങൾക്ക് പറയാൻ ഉള്ളത്.... എന്തെ നിങ്ങൾക്ക് അവളെയും മടുത്തോ..... അതോ എന്തെകിലും പറഞ്ഞു ഞങ്ങളെ കൊണ്ടു പോയി കൊന്ന് കളയില്ല എന്നു ആര് കണ്ടു... നിങ്ങളുടെ ആവശ്യത്തിനു വേണ്ടി നിങ്ങൾ അതും ചെയ്യും...... ഒരിക്കൽ എന്റെ ജിവിതം തട്ടി തെറിപ്പിച്ചു... ഇനി ഞാൻ സമ്മതിക്കില്ല... നി എന്നേ എന്ത് വേണേലും പറഞ്ഞോ.... പക്ഷെ എനിക്ക് വേണം നിന്നേ....... ഹ്ഉം... വേണം പോലും... ഇപ്പോഴാണോ നിങ്ങൾക്ക് എന്നേ ഓർമ വന്നത്...... ഇതേ തെറ്റ് ഞാൻ ആണു ചെയ്തത് എങ്കിൽ നിങ്ങൾ എന്നേ അപ്പൊ തന്നെ കൊന്നു കളയില്ലേ.... ഇപ്പോ നന്ദട്ടൻ എന്നേ ഒന്നു തൊട്ടപോ നിങ്ങൾക്ക് ഇത്രയും ദേഷ്യം വന്നിരുന്നു എങ്കിൽ അപ്പൊ എനിക്ക് എത്ര ത്തോളം വേദനിച്ചു കാണും.... യാമിനി...... അന്ന് ഞാൻ..... നിർത്തു...... മദ്യത്തിന്റെ പുറത്ത് നിങ്ങൾക് അവൾ എന്നേ പോലെ തോന്നിയിട്ട് ഉണ്ടാകും അല്ലേ.....

ഈശ്വർ പറയാൻ വന്ന വാക്കുകൾ നിർത്തി....... ചുറ്റും ഉള്ളവർ അവർക്ക് കൂടി... എല്ലാവരുടെയും മുന്നിൽ വെച്ചു ഒരു വിലയും തരാതെ സംസാരിക്കുന്ന യാമിനിയെ കണ്ടതും അവനു ദേഷ്യം വന്നു...... നീ എന്റെ ഭാര്യ ആണെകിൽ നിന്നേ ഞാൻ കൊണ്ടു പോകും.... അതിനു ഇപ്പോ നിന്റെ അനുവാദം എനിക്ക് വേണ്ട...... നിങ്ങളുടെ ഭാര്യ ആണെന്ന് നിങ്ങൾ മാത്രം തീരുമാനീച മതിയോ..... ദേ അവിടെ നിക്കുന്ന എന്റെ കൊച്ചു തന്നെയാടി അതിനു ഉള്ള ഏറ്റവും വലിയ തെളിവ്...എന്തെ....... ഈശ്വർ പെട്ടന് തന്നെ മറുപടി പറഞ്ഞു.... ഒരു കൊച്ചിനെ ഉണ്ടാക്കിയാൽ മാത്രം അച്ഛൻ ആവില്ല....... നന്ദൻ അവരുടെ അടുത്തേക്ക് വന്നു.... മാറി നിക്കട..... ഇത്രയും നാൾ നീ ആണു എന്നിൽ നിന്നും അവരെ അകറ്റിയത്.... ഇനി ഞാൻ അതിനു സമ്മതിക്കില്ല.... അവൾ എന്റെ ആണു എന്റെ മാത്രം..... അന്ന് ബലം പ്രയോഗിച്ചു സ്വന്തം ആക്കിയേങ്കിൽ ഇന്നു എല്ലാ അധികാരത്തോടെ ആണു ഞാൻ സംസാരിക്ക്ന്നത്..... അവൻ അതും പറഞ്ഞു ചാരുവിന്റെ അടുത്തേക്ക് ചെന്നു..... അവൾ പേടിച്ചു നന്ദന്റെ അമ്മയുടെ തോളിൽ പറ്റി കിടന്നു...

അവളെ കാണുന്തോരും അവന്റെ കണ്ണിൽ കണ്ണീർ തുള്ളികൾ നനച്ചു കൊണ്ടിരുന്നു... അവനെ കണ്ടു പേടിചിരിക്കുന്ന ചാരുവിന്റെ മുഖം കണ്ടതും അവന്റെ മനസ് നീറി... അച്ഛന്റെ പൊന്നു വാ........ ചാരു കണ്ണ് മുറുകെ അടച്ചു പിടിച്ചു കിടന്നു.... അവൾ വരുന്നത് കാണാത്തതു കൊണ്ടു അവൻ അവളെ വാരി എടുത്തു... അവന്റെ അടുത്ത് പോകാതെ ഇരിക്കാൻ അമ്മയെ മുറുകെ പിടിചിരുന്നു..... അവൻ എങ്ങനെയോ അവളെ വാരി എടുത്തു.... അവളുടെ കവിളിൽ ഉമ്മാ വെച്ചു കൊണ്ടിരുന്നു... അവൾ കരയുന്നുണ്ടെങ്കിലും അവൻ അവളെ ഉമ്മകൾ കൊണ്ടു മൂടി....... അവൻ ചാരുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു തല കുനിച്ചു അവളുടെ കുഞ്ഞി ചുണ്ടിൽ അമർത്തി ചുംബിച്ചു...... അവന്റെ ഓരോ പ്രവർത്തി കാണുന്തോറും യാമിനിക്ക് ദേഷ്യം സഹിക്കാൻ വയ്യാതെയായി....കൂടെ നിന്നവർ പലരും അടക്കം പറയാൻ തുടങ്ങി.... അവരുടെ കാണ്മുന്നിൽ ഭർത്താവിനെ ഉപേക്ഷിച്ചു കുഞ്ഞിനെയും കൊണ്ടു കാമുകനെ വിവാഹം കഴിക്കാൻ വന്നവൾ ആണു യാമിനി..... യാമിനി അവന്റെ അടുത്ത് ചെന്നു കുഞ്ഞിനെ പിടിച്ചു വാങ്ങി.....

വിട്ടു കൊടുക്കാൻ ഒട്ടും ഇഷ്ട്ടം ഇല്ലാതെ ഇരുന്നിട്ടും ഇനിയും ഞാൻ പ്രശ്നം ഉണ്ടാക്കിയാൽ നാണകേടു ആണെന്ന് അവനു തോന്നി...... അവനു നേരെ ദേഷ്യത്തോടെ നോക്കി അവൾ തിരിഞ്ഞു.... നന്ദച്ചാ...... നന്ദനെ കണ്ടതും ചാരു അവന്റെ മേലെക്ക് ചാടി.....അവന്റെ കഴുത്തിൽ മുറുകെ പിടിച്ചു കിടന്നു..... ആ കാഴ്ച ഈശ്വരിൽ അവനിൽ ഉണ്ടായിരുന്ന ദേഷ്യം കൂട്ടി..... യാമിനി എന്നേ തല്ലിഎങ്കിൽ പോലും ഞാൻ സഹിചെന്നെ പക്ഷെ ഇതു...... ഇല്ല യാമിനി.... നിന്നെയും മോളെയും ഒരിക്കലും ഞാൻ വിട്ടു കൊടുക്കില്ല.. എന്റെയാണ് എന്റെ മാത്രം....... നന്ദൻ യാമിനിയെയും അമ്മയെയും വിളിച്ചു അവിടെന്ന് ഇറങ്ങി....... ഓട്ടോയിൽ അമ്മയോടും യാമിനിയോടും പൊക്കോ എന്നു പറഞ്ഞു... അവനു ഒരു ആവശ്യം ഉണ്ടെന്ന് പറഞ്ഞു ബൈക്ക് എടുത്തു...... യാമിനി പോകാൻ നേരം നന്ദന്റെ അടുത്തേക്ക് ചെന്നു...... എന്നോട്... എന്നോട് ഷെമിക്കണം... വീണ്ടും ഞാൻ മോഹം തന്നു... ദൈവം പോലും പൊറുക്കില്ല ഈ പാപിയോട്..... നീ ഇതു എന്തൊക്കയാ പറയുന്നേ....... നീ ഇങ്ങനെ കരയാതെ നിന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിൽ ആകും....

എന്നെക്കാൾ കുടുതൽ ആർക്കും അറിയില്ല..... എനിക്ക് വിധിചിട്ടില്ല പെണ്ണെ നിന്നേ.... അത് കൊണ്ടു ആയിരിക്കും ഇങ്ങനെ ഒക്കെ... അങ്ങനെ വിശ്വാസിക്കാൻ ആണു എനിക് ഇഷ്ട്ടം....നീ ഇപ്പോ മോളെയും കൂട്ടി ചെല്ല്........ അതും പറഞ്ഞു അവൻ വണ്ടി എടുത്തു വിട്ടു.. ഇനിയും അവളുടെ മുന്നിൽ പിടിച്ചു നിക്കാൻ അവനു കൊണ്ടു സാധിചിരുന്നില്ല...... നിന്നിൽ എനിക്ക് അല്ലാതെ ആർക്കും അവകാശം ഇല്ല യാമിനി... എന്നിൽ നിന്ന് എന്റെ കുഞ്ഞിനെ വരെ അകറ്റി.... മാപ്പ് ചോദിച്ചു പിന്നാലെ നടന്നാൽ നീ എന്നേ നോക്കുക പോലും ചെയ്യില്ല എന്നു അറിയാം... നിന്നേ എങ്ങനെ കാണാണ്ടെ എന്ന് എനിക്ക് അറിയാം മോളെ....... നിന്നേ കൊണ്ടേ ഈ ഈശ്വർ ഇവിടുന്ന് പോവു.... നീയും ഞാനും നമ്മുടെ മോളും... ഞാൻ കണ്ട സ്വപ്‌നങ്ങൾ സത്യം ആകുന്ന പോലെ... നീ എന്റെ മുന്നിൽ എത്ര ദേഷ്യം കാട്ടിയാലും നിന്റെ മനസ് നീറാനു എന്നു എനിക്ക് അറിയാം.... ഈശ്വർ അവര് പോകുന്നത് നോക്കി നിന്ന്..... യാമിനിയുടെ തോളിൽ കിടക്കുന്ന ചാരു പതിയെ തല പൊന്തിച്ചു ഈശ്വറിനെ നോക്കി.... അവൻ അവളെ തന്നെ നോക്കി നിന്നു ചിരിച്ചു.....

കണ്ണു ഇറുക്കി കാണിചതും പേടിയോടെ യാമിനിയുടെ തോളിൽ മുഖം പൂഴ്ത്തി.... അമ്മേടെ മോൾ തന്നെ....... അവൻ അവരെ നോക്കി പുഞ്ചിരിച്ചു.... അപ്പോഴാണ് അവനു ചുറ്റും ഉള്ളവരെ അവൻ ശ്രദ്ധിക്കുന്നത്... അവരെ ഒന്നു നോക്കി അവനും അവിടെന്ന് ഇറങ്ങി.. 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 യാമിനിക്ക് നന്ദന്റെ അമ്മയുടെ മുഖത്തു നോക്കാൻ പോലും ധൈര്യം ഉണ്ടായിരുന്നില്ല.. അവളുട മാനസിക അവസ്ഥ മനസ്സിൽ ആക്കി അവരും ഒന്നും ചോദിചില്ല..... അവരെ വീടിന്റെ മുന്നിൽ ഓട്ടോ നിർത്തി..... യാമിനി പറഞ്ഞു ഇനി പൊക്കോളം എന്നു.... അവിടേക്കു കൊണ്ടു പോകാം അമ്മ കുറെ നിർബന്ദിച്ചു എങ്കിലും പിന്നെ വരാം എന്നു പറഞ്ഞു ഒഴിഞ്ഞു....... അതിനു മുന്നേ കല്യാണം മുടങ്ങി എന്നാ കാര്യം നാട്ടിൽ മൊത്തം പാട്ടായി.... കാരണം എന്താണ് എന്നു പോലും അറിഞ്ഞില്ല എങ്കിലും എല്ലാവരും യാമിനിയുടെ സ്വഭാവത്തെ ചോദ്യം ചെയ്തു..... വിട്ടിൽ എത്തിയതും വീടിന്റെ ഉമ്മറ പടിയിൽ ഇരിക്കുന്ന ഈശ്വരിനെ കണ്ടു അവളുടെ കണ്ണുകൾ വിശ്വാസം വരാതെ നോക്കി...

അവൾക് അപ്പൊ മോളെയും കൊണ്ടു എന്താ ചെയ്യണ്ട എന്നു പോലും അറിയാതെ നിന്നു....ചുറ്റും നോക്കിയാപ്പോൾ ഇവിടെക്ക് തന്നെ നോക്കി നില്ക്കാന് രമണി ചേച്ചി....... അവൾ അവനെ നോകതെ അകത്തെക്ക് കേറി.. വാതിൽ അടക്കുന്നതിന് മുന്നേ അവൻ തടസം ആയി വന്നു...... അവൻ അവളുടെ മുഖത്തു നോക്കി കുനിഞ്ഞു അകത്തു കേറി പുറകിലെക്ക് കൈ വെച്ചു വാതിൽ ലോക്ക് ചെയ്തു. അത് വരെ ഉണ്ടായിരുന്ന ധൈര്യം അവളിൽ നിന്നും ചോർന്നു പോകുന്ന പോലെ തോന്നി.... ഷീണം കാരണം ചാരു അവളുടെ തോളിൽ ഉറങ്ങിയിരുന്നു....... അവൻ അവളിലെക്ക് അടുക്കുന്തോരും അവൾ പിന്നിലേക്ക് നീങ്ങി കൊണ്ടിരുന്നു....... അവൾ ഒന്നും മനസ്സിൽ ആകാതെ അവന്റെ മുഖത്തു നോക്കി... എനിക്ക് കുറച്ചു സംസാരിക്കണം....... എനിക്ക് വേണ്ടങ്കിലോ.... നിങ്ങൾ ഇവിടെന്നു പോവാൻ നോക്ക്..... ആരെകിലും കണ്ടാൽ എനിക്ക് നാണകേടു ആണു...... മാന്യമായി ജീവിക്കാൻ പോലും സമ്മതിക്കില്ല...... കുറച്ചു നേരം കഴിഞ്ഞതും അവൾ ഉള്ള ധൈര്യം വെച്ചു ചോദിച്ചു...... എനിക്ക് നിന്നോട് സംസാരിക്കണം.......

അവൻ ഒരു കൂസലും ഇല്ലാതെ പറഞ്ഞു.... മോളെ കിടത്തിയിട്ട് വാ...... ഇനി അവനോട് പറഞ്ഞിട്ടു കാര്യം ഇല്ലന്ന് മനസ്സിൽ ആയി.... മോളെ റൂമിൽ കൊണ്ടു പോയി കിടത്തി വേഗം തന്നെ ഹാളിൽ വന്നു..... അയാൾക് മുന്നിൽ തോറ്റു കൊടുക്കില്ല എന്നാ മനസൊടെ അവൾ ഈശ്വറിന്റെ മുന്നിൽ നിന്നു...... നിങ്ങൾക്ക് എന്ത് കാര്യം ആണു സംസാരിക്കേണ്ടണ്ടത്...അവൾ എങ്ങോ നോക്കി കൊണ്ടു പറഞ്ഞു.... എനിക്ക് സംസാരിക്കാൻ അല്ലാ ചെയ്തു കാണിക്കാൻ ആണു ഇഷ്ട്ടം....... പറഞ്ഞു കഴിഞ്ഞതും അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു അവളുടെ കവിളിൽ അമർത്തി പിടിച്ചു അവളുടെ ചുണ്ടുകളെ കവര്ന്നെടുത്തു..... അവന്റെ ദേഷ്യവും വാശിയും സങ്കടവും എല്ലാം അവൻ അവളുടെ ചുണ്ടിൽ തീർത്തു.... ഒന്നു പ്രതികരിക്കാൻ പോലും ആവാതെ യാമിനി നിന്നു.....

.ഇത്രയും നാൾ കാണാൻ പറ്റാത്ത അത്രയും ദാഹം അവൻ അവളിൽ നിന്നും വേണ്ടുവോള്ളം എടുത്തു... ചോരയുടെ രുചി അറിഞ്ഞിട്ടും അവളിൽ നിന്ന് മാറാൻ അവൻ ഒരുക്കം അല്ലായിരുന്നു..... അവനെ നിയത്രിക്കാൻ പറ്റാതെ വന്നപ്പോൾ അവൾ അവനെ തല്ലി കൊണ്ടിരുന്നു.... അത് ഒന്നും അവനു ഏൽക്കാത്ത കാരണം അവൻ അവളുടെ കൈകൾ ശക്തിയോടെ പിടിച്ചു പുറകിലെക്കു ആക്കി...... അവളുടെ ചുണ്ടുകളിൽ നിന്നും വേര്പെടാതെ അവൻ അവളെ ചുമരിലേക്ക് ചാരി നിർത്തി.... അവൾക്ക് ശ്വാസം പോലും കിട്ടാതെ വന്നപ്പോൾ അവൾ ആഞ്ഞു അവനെ പുറകിലെക്ക് തള്ളി.... വീണ്ടും അവളിലേക്ക് പാഞ്ഞു വരുന്ന ഈശ്വറിന് മറുപടി പറഞ്ഞത് അവളുടെ കൈകൾ ആയിരുന്നു...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story