ദേവരാഗം🖤🖤: ഭാഗം 18

devaragam

എഴുത്തുകാരി: ദേവിക

നീ ഇതു എന്തൊക്കയാ അഞ്ജലി ഈ പറയുന്നേ...... അപ്പൊ നീ ആണോ അവരുടെ കല്യാണം മുടക്കിയത്...... ജാനകി അഞ്ജലിയോട് ചോദിച്ചു..... അതേലോ...... അവൾ കൂസലും ഇല്ലാതെ പറഞ്ഞു..... കോളേജിലെ ഒരു മരത്തിനു ചുവട്ടിൽ ഇരിക്കയിരുന്നു ജാനകിയും അഞ്ജലിയും.... അവൾ പറഞ്ഞത് വിശ്വാസിക്കാൻ പറ്റാതെ ജാനകി എഴുനേറ്റു നിന്നു..... നീ ഒന്നു അടങ്ങു ജാനകി...... പിന്നെ നിനക്ക് ഒന്നു എന്നോട് പറയായിരുന്നിലെ എല്ലാം.... യാമിനിയോട് ചോദിച്ചപ്പോൾ അവൾ എന്നോട് ഒരു കാര്യം ശെരിക്കും പറഞ്ഞിട്ടില്ല.. അവളെ വിഷമിപ്പിക്കണ്ട എന്നു വെച്ചു ഞൻ കൂടുതൽ ഒന്നും ചോദിചിട്ടില്ല.... എന്നാലും ഇതു.... അപ്പൊ നമ്മുടെ ചാരു മോൾടെ അച്ഛൻ ഈശ്വർ ആയിരുന്നല്ലേ...... ആ അപ്പോ നിനക്ക് ഇതു ഒന്നും അറിയില്ലേ.... സ്വന്തക്കാര് ആയിട്ട് പോലും ഇതു ഒകെ എങ്ങനെ അറിയാനാ..... ഞാൻ വിചാരിച്ചു നിനക്ക് എല്ലാം അറിഞ്ഞിട്ട് മിണ്ടാതെ ഇരിക്കുന്നതു ആണെന്ന്...... പിന്നെ നീ എന്താ വിചാരിച്ചേ പെട്ടന് ഒരു ദിവസം അവരുടെ മുന്നിൽ ഈശ്വർ വന്നത് എന്നോ..... ഞാൻ ആയിരുന്നു ഈശ്വരിനോട് പറഞ്ഞതു....

സത്യം ആയിട്ടും എനിക്ക് അറിയില്ലടീ..... എനിക്ക് എന്നല്ല ആർക്കും അറിയില്ല.... ഈശ്വറിന്റെ കല്യാണം മുടങ്ങി വേറെ കുട്ടിയെ കെട്ടി എന്നു അറിയാം... അല്ലാതെ വേറെ ഒന്നും അറിയില്ല. പിന്നെ ഞങ്ങൾ അകന്ന ഒരു ബന്ധുക്കൾ അല്ലേ... അതും അല്ലാ ഈശ്വരിന്റെ അമ്മ ആയിട്ട് ഞങ്ങൾ നല്ല പൊരുത്തം അല്ലാ. സോഷ്യൽ മീഡിയയിൽ ഫോട്ടോസ് ഇട്ടിട്ടും ഇല്ല...ഞങ്ങൾ എല്ലാവരും പുറത്തു ആയതു കൊണ്ടു നാട്ടിലെക്ക് അങ്ങനെ വരാറില്ല..... എനിക്ക് അങ്ങോട്ട് വിശ്വാസിക്കാൻ പോലും പറ്റുന്നില്ല........ നിനക്ക് അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു എങ്കിൽ അത് എന്നോട് എങ്കിലും നിനക്ക് പറഞ്ഞൂടെ... നീ ഇഷ്ട്ടപെടുന്ന ആൾ നന്ദൻ ആണെന്ന്.....ഇങ്ങനെ ഒരു അവസരം എന്തിനാ ചെയ്തേ...... വെറുതെ ആളുകളുടെ മുന്നിൽ നാണം കെടുത്താൻ.... പിന്നെ ഞാൻ എന്ത് ചെയ്യണ്ണം.... എത്ര വട്ടം പിന്നാലെ നടന്നു...... ബോബനിലെ മോളിയെ പോലെ അങ്ങേര് പോകുന്ന സ്ഥലത്തു ഒക്കെ പട്ടിയെ പോലെ നടക്ക ഞാൻ.... അറിയാത്ത കോഴ്സ് പഠിക്കാൻ ഇവിടെക്ക് വന്നത് അങ്ങേരെ ഒന്നു കാണാൻ ആണു...

കല്യാണം തീരുമാനീക്കുന്നതിന് മുന്ന് പല വട്ടം മുന്നിൽ പോയിരുന്നു.. അന്നൊക്കെ എന്നേ കളിയാക്കി വിട്ടിട്ട് ഉള്ളു..... എന്റെ സ്വന്തം ആവാൻ ഞാൻ എന്തും ചെയ്യും..... അന്ന് അവരുടെ കല്യാണത്തിന്റെ അന്ന് പോയപ്പോൾ ചങ്ക് പറിഞ്ഞ ഞാൻ നിന്നത്... അപ്പോഴത്തെ എന്റെ മാനസിക അവസ്ഥ നിനക്ക് എന്നല്ല ഒരാൾക്കും മനസ്സിൽ ആവില്ല...... ദൈവം എന്റെ കൂടെയ ജാനകി... അത് കൊണ്ടു ആണ് അന്ന് അങ്ങനെ ഒക്കെ സംഭവിചെ... നമ്മൾ ഇഷ്ട്ടപെടുന്ന ആൾ ജീവന് തുല്യം വേറെ പെണ്ണിനെ ഇഷ്ടപെടുന്ന എന്നു അറിയുന്ന അവസ്ഥ.... കരഞ്ഞിട്ട് ഉണ്ട് ഒരുപാട് വട്ടം..... എന്നിട്ടും എന്റെ കണ്ണീരിന്നു അങ്ങേരു വില തന്നട്ടില്ല.... അത് കൊണ്ടു തന്നെയാ അങ്ങേരുടെ ഉറപ്പിച്ച വിവാഹം ഞാൻ ഫോൺ വിളിച്ചു പറഞ്ഞു മുടക്കിയത്.... പിന്നെ എനിക്ക് ഈശ്വറിനെ നേരത്തെ തന്നെ വിളിച്ചു പറയായിരുന്നു...... നന്ദേട്ടന്റെ മനസു പറഞ്ഞു പഠിക്കട്ടെ യാമിനി ഈശ്വറിന്റെ ആന്നെന്നു..... യാമിനി നന്ദനു ആരും അല്ലാന്നു.... അതിനു വേണ്ടിയാ ഞാൻ ഇങ്ങനെ ചെയ്തതു......

നീ ശെരിക്കും ഒരു സൈക്കോ ആണു.... ജാനകി പറഞ്ഞതും അഞ്ജലി പല്ലളിച്ചു കാണിച്ചു..... ഇപ്പോഴെഗിലും പറയാൻ തോന്നിയല്ലോ നിനക്ക്...... നിന്റെ നന്ദേട്ടൻ അറിയണ്ട... നിന്നേ പച്ചക്ക് തിന്നും.... നിനക്ക് ഇങ്ങനെയാ അങ്ങേരെ പരിജയം.... ഞങ്ങൾ ഒക്കെ ഒരേ നാട്ടുകാർ അല്ലേ മോളെ..... പിന്നെ അങ്ങേരെ ഒക്കെ ഒരു വട്ടം കണ്ട പോരെ മനസ്സിൽ കേറാൻ... ആദ്യം ഒക്കെ ഇഷ്ട്ടം പറയാൻ പേടിയായിരുന്നു... കുട്ടുകാർ വഴി ആണു ഞാൻ എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞത്... അതിനു ഉള്ള മറുപടി ആൾക്ക് വേറെ ഒരു ഇഷ്ട്ടം ഉണ്ടെന്ന് ആയിരുന്നു..... പിന്നെ ഒരു വാശി ആയിരുന്നു മൗനത്തിലൂടെ അങ്ങേരെ ഞാൻ പ്രണയിച്ചു.... എന്റെ മാത്രം ആണെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു....പിന്നെ അങ്ങേരു ഇവിടേക്ക് വന്നപ്പോൾ അറിയൂന്നവർ പറഞ്ഞു അറിഞ്ഞു ഇവിടെ ആള് ഉണ്ടെന്ന്.... അപ്പൊ പിന്നെ ഞാനും കൂടു വിട്ടു കൂടു മാറി... യാമിനിയോട് എനിക്ക് ഒരു ദേഷ്യവും ഇല്ല... അവളെ പോലെ ജീവിക്കാൻ അവൾക്ക് മാത്രം അറിയുള്ളൂ... പക്ഷെ നന്ദന്റെ സ്നേഹം കാണുമ്പോൾ......... കുശുമ്പ് അല്ലെടീ....... ഓ.. അങ്ങനെയും പറയാം....

അങ്ങനെയെ പറയൂ....... അല്ലാ മോളെ ഇനി എന്താ നിന്റെ പരിപാടി.. ഇത്രയും നാൾ പിന്നാലെ നടന്നിട്ട് എനിക്ക് ഒരു കാര്യം മനസ്സിൽ ആയി... ഇനി വളക്കേണ്ടത് നന്ദനെ അല്ലാ..... പിന്നെ..... അങ്ങേരുടെ അമ്മയെ ആണു... നോക്കിക്കോ മോളെ അങ്ങേരെ കൊണ്ടേ ഞാൻ പോവു........ മ്മം....... പെട്ടിയിൽ ആവാതെ നോക്കിക്കോ...... അതും പറഞ്ഞു അവർ ക്ലാസ്സ്‌ റൂമിൽ കേറി...... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 എന്റെ അടുത്തേക്ക് വരരുത്...... വന്നാൽ കൊന്ന് കളയും ഞാൻ....വിരൽ ചൂണ്ടി അവൾ പറഞ്ഞു. അടി കൊണ്ട കവിളിൽ കൈ വെച്ചു ഈശ്വർ യാമിനിയുടെ അടുത്തേക്ക് നടന്നു... വരരുത് എന്നാ ഞാൻ പറഞ്ഞെ.... അവൾ ചുറ്റും നോക്കി കൈയിൽ കിട്ടിയ ടോർച് എടുത്തു പിടിച്ചു...... അവൻ അവളുടെ അടുത്തേക്ക് വന്നു..... അവൾ ദേഷ്യത്തോടെ അവനു നേരെ കൈ വീശി..... അപ്പോഴേക്കും അവൻ അവളുടെ കൈയിൽ പിടിച്ചു തിരിച്ചു പിടിച്ചു അവളെ അവനോടു ചേർത്ത് വെച്ചിരുന്നു..... ഞാൻ നിന്നേ കൊണ്ടേ പോവു....... നിങ്ങൾ ഇപ്പോ ഇവിടെന്നു ഇറങ്ങണം...... യാമിനി ഞാൻ പറയുന്നത് ഒന്നു കേൾക്കാൻ ശ്രമിക്കു... ശെരിയാണ് ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്.....

എന്നോട് നീ ഷെമിക്ക്... നിങ്ങൾ പറയുന്നത് എന്താണ് എന്നു വല്ല നിശ്ചയം ഉണ്ടോ...... ഞാൻ കണ്ട കാഴ്ച സത്യം അല്ലെന്ന് ആണോ പറയുന്നത് നിങ്ങൾ...... ശെരിയാണ് നി കണ്ടതു എല്ലാം സത്യം തന്നെയാ.... അപ്പൊ ഒരു അവസ്ഥയിൽ അങ്ങനെ പറ്റിപോയി.... ആ പേരും പറഞ്ഞു എന്റെ മോളെ വരെ നീ എന്നിൽ നിന്നും അകറ്റി...... ഞാൻ ചെയ്ത് തെറ്റ് ആണെകിൽ നീ ചെയ്തതും തെറ്റ് തന്നെയാ.... വിധിയാ യാമിനി നമ്മൾക്ക് ഇടയിൽ വന്നത്..... നീ എന്നേ വിട്ടു പോയപ്പോൾ എത്ര നീറി ഞാൻ കഴിഞ്ഞിട്ട് ഉണ്ടെന്ന് അറിയോ..... നീ എവിടെ ആണെന്ന് പോലും അറിയാതെ... എന്റെ കൊച്ചു എന്ത് കുട്ടി ആണെന്ന് പോലും അറിയാതെ ജീവിച ഒരു അച്ഛന്റെ വേദന നിനക്ക് അറിയില്ല യാമിനി... എനിക്ക് വേണം യാമിനി എനിക്ക് നഷ്ട്ടപെട്ടു പോയ എന്റെ സന്തോഷങ്ങൾ.... എല്ലാം..... ഹ്ഉം... അവൾ അവനെ നോക്കി പുച്ഛിച്ചു...... വേദന..... നിങ്ങൾ എപ്പോഴും നിങ്ങളുടെ കാര്യം മാത്രം ആണു പറയുന്നതു.... ഒരു അച്ഛൻ ഇല്ലാതെ വളർത്തുന്ന ഒരു പെണ്ണിന്റെ അവസ്ഥയോളം വരില്ല അത് ഒന്നും..... പിന്നെ ഇപ്പോഴും നിങ്ങളെ വെറുക്കാൻ എന്നേ കൊണ്ടു സാധിചിട്ടില്ല.....

അത് എന്റെ കുഞ്ഞിന്റെ അച്ഛൻ എന്നത് കൊണ്ടു മാത്രം ആണു...... നിങ്ങൾ ചെയ്ത തെറ്റിനു ഒന്നും അറിയത്ത കുഞ്ഞിനെ ബലി കൊടുക്കാൻ വയ്യാത്ത കാരണം ആണു ഞാൻ ഇപ്പോഴും ജീവിച്ചു ഇരിക്കുന്നതു... നിങ്ങൾ ഇന്ന് തല്ലാൻ നോക്കിയില്ലേ.... അയാൾ ഇല്ലായിരുന്നു എങ്കിൽ എന്നേയും എന്റെ കുഞ്ഞിനെയും എന്തെകിലും ഒരു തെരുവിൽ കാണായിരുന്നു.... അവിടെ കിടന്നു പൂത്തു അളിഞാലും ഒരിക്കലും ഞാൻ നിങ്ങളുടെ മുന്നിൽ വരില്ല... ഇതു എന്റെ വാശി ആണു ....... അവൾ ഓരോ വാക്കു പറയുമ്പോഴും അവളുടെ കവിളിനെ നനച്ചു കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു... ആ സമയം ഈശ്വരിന്റെ കണ്ണിലും നനവ് പടർന്നു..... യാമിനി കരയുന്നതു കണ്ടു ഒരു തേങ്ങൽ കേട്ടിട്ട് ആണു തിരിഞ്ഞു നോക്കിയതു..... ചുണ്ടു വിതുമ്പി കുഞ്ഞി ഉടുപ്പിൽ മുറുകെ പിടിച്ചു ആണു ചാരു മോൾടെ നിൽപ്പ്... അവളെ കണ്ടതും ഈശ്വർ അവളിൽ നിന്നും മാറി മോളുടെ അടുത്തെക്ക് നീങ്ങി... അവളുടെ നേരെ കുനിഞ്ഞു അവളെ വാരി എടുത്തു.... ചാരു യാമിനിയുടെ നേരെ പോകുന്നുണ്ടെങ്കിലും ഈശ്വർ മുറുകെ പിടിച്ചതു കൊണ്ടു അനങ്ങാതെ അവന്റെ കൈയിൽ ഒതുങ്ങി കൂടി...... എന്റെ കുഞ്ഞിനെ തൊട്ടു പോകരുത്.... അവൾ പെട്ടന്ന് തന്നെ അവരുടെ അടുത്തേക്ക് ചെന്നു......

നിന്റെ കുഞ്ഞോ....... ഇവൾ എന്റെ ചോരയാ... കഷ്ടപെട്ടത് ഞാനും പേര് നിനക്ക് മാത്രമോ...... അത് കൊള്ളാലോ.. ഈശ്വർ ചിരിയോടെ പറഞ്ഞു... അവന്റെ ഓരോ കളിയാക്കലും അവളിലെ ദേഷ്യം കൂട്ടി കൊണ്ടിരുന്നു.... അച്ഛായാട കണ്ണാ....... എന്റെ മോൾടെ അച്ഛൻ...... അതും പറഞ്ഞു ഈശ്വർ അവളെ ചുംബനം കൊണ്ട് മൂടി...... ചാരു കിടന്നു കരഞ്ഞതും ഈശ്വർ ഒന്നു കൂടെയും ഒരു ഉമ്മാ കൊടുത്തു യാമിനിക്ക് കൊടുത്തു..... അവളുടെ കൈയിൽ വന്നതും അവളുടെ തോളിൽ കിടന്നു.... അവനെ നോക്കി...... അപ്പോഴാണ് അവളുടെ താടിയിൽ ഉണ്ടായിരുന്നു കറുത്ത മറുകിൽ കണ്ണ് ഉടക്കിയത്... അപ്പൊ തന്നെ അവന്റെ കൈ അവന്റെ താടിയിൽ തൊട്ടു ചിരിച്ചു.... കാണാൻ എന്നേ പോലെ ഉണ്ടെങ്കിലും സ്വഭാവം അതിന്റ തള്ളയുടെ ആയി പോയി.... അവൻ ചാരുവിന്റെ പുറത്ത് തലോടി.... കൈകൾ പതിയെ താഴെ ഒഴുകി യാമിനിയുടെ ഇടുപ്പിൽ പിച്ചി..... എന്റെ മോളു കരയുന്നു നിങ്ങളെ കണ്ടു പ്ലീസ് ഒന്നു പുറത്ത് പോണം... എനിക്ക് പോകാൻ വേറെ ഒരു സ്ഥലം പോലും ഇല്ല.... ഇനിയും നിങ്ങൾ പോയില്ല എങ്കിൽ എനിക്ക് നാട്ടുകാരെ വിളിക്കേണ്ടി വരും....

അവൻ ഒരു കൂസലും ഇല്ലാതെ അവളുടെ അരക്കെട്ടിൽ കുത്തി വെച്ചിരുന്ന സാരി അഴിച്ചു ഇട്ടു.... അത് കൂടെ ആയതും അവൾ അവനെ തോളിൽ പിടിച്ചു തള്ളി പുറത്തേക്ക് ആക്കി അവന്റെ മുന്നിൽ വാതിൽ കൊട്ടി അടച്ചു..... ഇനിയും അവളുടെ മുന്നിൽ ബലം വേണ്ടന്ന് ഈശ്വറിനു തോന്നി..... അവൾ വാതിൽ അടച്ചതും ഊർന്ന് ഇരുന്നു കരയാൻ തുടങ്ങി..... ഇത്‌ കണ്ടു ചാരുവും കരഞ്ഞു അവളുടെ അടുത്തേക്ക് ചെന്നു... യാമിനി അവളെ കെട്ടിപിടിച്ചു നെഞ്ചോട് ചേർത്ത് പിടിച്ചു..... ഇനിയും എന്നേ പരിക്ഷിച്ചു മതിയായില്ലേ ദൈവമെ..... രാത്രിയിൽ ഉള്ള ചൂളമടിയും മുട്ടലും ഒന്നും കേൾക്കാതെ ആയപ്പോൾ തന്നെ മനസ്സിൽ ആയി ഈശ്വർ ഇതു വരെ ആയിട്ടും വീടിന്റെ മുന്നിൽ നിന്നും പോയിട്ട് ഇല്ലാന്നു.... മോളെ ചേർത്തു പിടിച്ചു കിടക്കമ്പോഴും യാമിനിയുടെ മനസ് അവൾക്ക് പിടിച്ചു കെട്ടാൻ പറ്റുന്നുണ്ടായില്ല...... ഈശ്വറിനെ ഓർത്തു കൊണ്ടിരുന്നു.. അവന്റെ ഓരോ വാക്കളും... പക്ഷെ അവൾ അനുഭവിചാ ഓരോ കാര്യം ഓർക്കുമ്പോഴും അവന്റെ അവസ്ഥ അവൾ മനപ്പൂർവം മറക്കാൻ ശ്രമിച്ചു.... ആ സമയം ഈശ്വർ അവനു മുന്നിൽ കൊട്ടി അടച്ച വാതിൽ നോക്കി കൊണ്ടു കാറിൽ ഇരുന്നു..... ഒരു കാവൽക്കാരനെ പോലെ.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story