ദേവരാഗം🖤🖤: ഭാഗം 19

devaragam

എഴുത്തുകാരി: ദേവിക

കരഞ്ഞിട്ട് ആണോന്നു തോന്നുന്നു രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകൾ എല്ലാം വീർത്തിരുന്നു യാമിനിയുടെ..... കുറച്ചു നേരം മോളെ നോക്കി കിടന്നു.... ഇനി നീ കൂടെ അമ്മയെ തള്ളി പറഞ്ഞ അവിടെ തീരും എന്റെ ജീവിതം..... നമുക്ക് നമ്മൾ മാത്രം മതി മോളെ....അമ്മ ഒരുപാട് സന്തോഷിചിട്ട് ഉണ്ടെകിൽ ആ മനുഷ്യൻ അമ്മക്ക് അതിനേക്കാൾ ഇരട്ടി വേദന തന്നിട്ട് ഉണ്ട്..... എന്റെ ജീവിതത്തിൽ ഇനി അനുഭവിക്കാൻ ആയിട്ടു ഒന്നുമില്ല..... ഇനി ഒരു നല്ല ജീവിതം പോലും അമ്മ സ്വപ്‌നങ്ങൾ കാണുന്നില്ല... മോളെ പറഞ്ഞു മോഹിപ്പിക്കാൻ അമ്മക്ക് ആവില്ല.... ഇനിയും അയാളുടെ മുന്നിൽ ചെന്നു പെടാതെ നോക്കാം.... ഇപ്പോ എന്തിന് വേണ്ടിയാ വന്നത്..... കുറ്റബോധം തോന്നിയിട്ടു ഉണ്ടാകും.... അല്ലെഗിൽ അവളെയും മടുത്തിട്ടു ഉണ്ടാകും....എന്തായാലും ഇന്ന് മുതൽ ജാനകിയുടെ വിട്ടിൽ ആണലോ.....കല്യാണം നീക്കി വെച്ചുന്നു പറഞ്ഞു...... അത് കൊണ്ട് ഈ ആഴ്ച തന്നെ നിശ്ചയം ഉണ്ടാകും...... ഒട്ടും ഇഷ്ട്ടം ഇല്ല അവിടെ പോയി നിക്കാൻ...... പൈസ കൊടുക്കാൻ ഉള്ളത് കാരണം പറ്റില്ല എന്നു പറയാൻ കഴിയില്ല.... ഇപ്പോ ഇതു ഒരു ആശ്വാസം ആയി തോന്നുന്നു.....

അയാളുടെ മുന്നിൽ നിന്നു മാറാൻ ഇതു തന്നെയാ നല്ലത്... അവൾ ഓരോന്നും മനസ്സിൽ കൂട്ടി.... പെട്ടന്ന് ക്ലോക്കിലേക്ക് നോക്കി.... സമയം കടന്നു പോയി എന്നു അരിഞ്ഞതും പതിയെ അവളുടെ മേലേക്ക് വെച്ച ചാരുവിന്റെ കാൽ പതിയെ മാറ്റി അവളുടെ കാതിലേക്ക് പിടിച്ച ആ കുഞ്ഞി കൈ എടുത്തു നേരെ വെച്ചു..... എത്ര വട്ടം മാറ്റാൻ ശ്രമിച്ചാലും നീ നിന്റെ അച്ഛനെ പോലെ ആണലോ...... കിടത്തം പോലും... യാമിനി ചാരുവിന്റെ നെറ്റിൽ പതിയെ മുത്തി അഴിഞ്ഞു വീണ മുടികൾ വാരി കെട്ടി എഴുനേറ്റു...... പണികൾ ഒക്കെ കഴിഞ്ഞിട്ടും ചാരു എഴുനേറ്റു ഇരുന്നില്ല.... അവൾ കുഞ്ഞിനെ തട്ടി വിളിച്ചു ചുണുങ്ങി കൊണ്ടു അവൾ യാമിനിയുടെ മേലേക്ക് ചാരി.... കുളിപ്പിച്ച് ഭക്ഷണം വാരി കൊടുക്കയിരുന്നു യാമിനി... അമ്മേ.... ചാരു മോൾടെ അച്ഛായെ ആണോ..... പറയുമ്പോഴും അവളുടെ കുഞ്ഞി കണ്ണുകൾ വിടർന്നിരുന്നു.... പറ അമ്മേ ആണോ...... വേഗം കഴിക്ക് മോളെ...... അമ്മക്ക് പണിക്ക് പോണ്ടതു അല്ലേ.... ആണോ അമ്മേ... ചാരു മോളു വിടാൻ ഉള്ള ഉദ്ദേശം ഉണ്ടായിരുന്നില്ല... മ്മം ഒരു മൂളലിൽ ഒതുക്കി..... ചേരിക്കും അമ്മേ... അതു എന്റെ അച്ഛാ ആണോ......

അപ്പൊ അച്ഛാ എവിടെ ആയിരുന്നു.... ഒന്നു നിർത്തുന്നുണ്ടോ നീ.... കുറെ നേരം ആയി അവളുടെ ഒരു അച്ഛൻ.... ഇത്ര നാളും ഇതു ഒന്നും കേട്ടില്ലല്ലോ... നീ വേഗം വരാൻ നോക്ക്..... യാമിനി അവളോട് പെട്ടന്നു ചൂടായി... ചാരുവിന്റെ സ്നേഹം അവൾക് അല്ലാതെ വേറെ ഒരാൾക്ക് പോകുന്നത് പോലും അവൾക്ക് സഹിക്കുന്നുണ്ടായില്ല.. അവൾ വേഗം തന്നെ ചാരുവിനെ ഡ്രസ്സ്‌ ഇട്പ്പിച്ചു.. ഓട്ടോ വിളിച്ചു അവൾ ജാനകിയുടെ വിട്ടിലേക്ക് പോയി.... പോകുന്ന വഴിയിൽ എല്ലാം യാമിനി ചാരുവിനോട് ദേഷ്യപെട്ട കാരണം ചാരു മുഖം വീർപ്പിച്ചു ഇരുന്നു..... യാമിനിയുടെ ഒരു കറുത്ത പൊട്ടു മാത്രം എടുത്തു കുത്തി... കഴുത്തിൽ ഒരു മുത്ത് മാലയും കൈയിൽ രണ്ടു പ്ലാസ്റ്റിക് വളയും മാത്രം ആയിരുന്നു ഉണ്ടായിരുന്നതു..... നേരം വൈകിയാ കാരണം ജാനകിയുടെ അമ്മയുടെ മുഖം അത്ര തെളിഛം ഉണ്ടായിരുന്നില്ല... നിശ്ചയം പ്രമാണിച്ചു ഇപ്പോ തന്നെ ആളുകൾ ഒക്കെ വന്നിരുന്നു.... ആദ്യം ഒക്കെ കുറെ ആളുകളുടെ മുന്നിൽ പണി എടുക്കാൻ നാണകേടു തോന്നിയിരുന്നു എങ്കിലും ഇപ്പോ അങ്ങനെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല....

യാമിനി വേഗം തന്നെ ചാരു മോളെ എടുത്തു അടുക്കള വശത്തെക്ക് നടന്നു.. അവർക്ക് പറഞ്ഞു തന്ന മുറിയിൽ അവൾ അവർക്ക് ഇടാൻ കൊണ്ടു വന്ന കവർ വെച്ചു സാരി മാറ്റി.... ആളുകൾ ഒക്കെ വരുന്നത് കൊണ്ടു അത്യാവശ്യം കുഴപ്പം ഇല്ലാത്ത ഒരു കോട്ടൺ സാരി എടുത്തു ഉടുത്തു..... ജാനകി ഉള്ളപ്പോൾ ചാരു മോളെ അവൾ നോക്കുക എങ്കിലും ചെയ്തിരുന്നു.. ഇതു ഇപ്പോ ഇന്ന് മുതൽ അങ്ങനെ പറ്റില്ലല്ലോ.... യാമിനി ചാരുവിനു ഇരിക്കാൻ ഒരു ചെറിയ കസേര കൊണ്ടു കൊടുത്തു..അമ്മേടെ മോളു ഇവിടെ ഇരുന്ന മതിട്ടോ... എവിടെക്കും പോകരുത്..... അവിടെ ഒക്കെ കുറെ ആളുകൾ ഉണ്ട്.... അമ്മ ഇവിടെ തന്നെ ഉണ്ടെ..... എന്താണ് അമ്മയും മോളും കൂടി.... അവിടേക്ക് വന്ന ജാനകി ചോദിച്ചു... ആഹ്ഹ് ഇതു ആര് കല്യാണപെണ്ണോ.... അവിടെ ഒക്കെ ആളുകൾ നിന്നേ തിരക്ക്ന്നുണ്ടാകും നീ അവിടേക്ക് ചെല്ല് പെണ്ണെ... ഇവിടെ അടുക്കളയിൽ ഒക്കെ വന്നു നിന്റെ മുഖം ഒക്കെ കരിവാള്ളിക്കുട്ടോ... ഓ ഞാൻ അങ്ങ് സഹിച്ചു... എന്നിട്ട് നീ ഇപ്പോഴും സുന്ദരി ആണലോ... ഒരു കൊച്ചിന്റെ അമ്മ ആണെന്ന് പോലും ആരും പറയില്ല.... ആണോ....

മോളു പോയെ എനിക്ക് ഇവിടെ കുറെ പണി ഉണ്ട്.... അമ്മ ഇങ്ങനെ ഇരുന്നു വർത്താനം പറയുന്നത് കേട്ടാൽ എനിക്ക് ആയിരിക്കും ചീത്ത... അതൊക്കെ അവിടെ നിക്കട്ടെ... വേറെ ജോലിക്കാരെയും ഏർപ്പാട് ആകിയിട്ട് ഉണ്ട്.... നിന്നെ കൊണ്ട് ഒറ്റക്ക് പറ്റില്ലന്നു അറിയാം... നീ ആദ്യം പോയി ആ മുകളിലെ റൂം പോയി ഒന്നു വൃത്തിയാക്കു... ആളുകൾ ഒക്കെ വരുന്നത് അല്ലേ.... ചാരുവിനെ ഞാൻ അവിടേക്ക് കൊണ്ടു പോവാ... ഞാൻ നോക്കികൊള്ളം.... വാ ചാരു... അവിടെ കുറെ ഉണ്ണിവാവകളും ചേച്ചിമാരും ഒക്കെ ഉണ്ട്... നമുക്ക് അവരുടെ കൂടെ കളിക്കാം.... അതും പറഞ്ഞു ചാരുവിനെ എടുത്തു കൊണ്ടു പോയി... യാമിനി ഒന്നു ചിരിച്ചു ചൂൽ എടുത്തു റൂമിലേക്ക് നടന്നു.... ഹാളിൽ ഒകെ നിറയെ ആളുകൾ ഉണ്ടായിരുന്നു.. അവൾ ആരെയും നോക്കാതെ നടന്നു.... വാതിൽ തുറന്നപ്പോ തന്നെ മനസ്സിൽ ആയി റൂമിൽ ആരും ഇല്ലന്ന്.... സാരിയുടെ മുന്താണി എടുത്തു കുത്തി മുടിയെല്ലാം ഉചിയിൽ കെട്ടി അവൾ അവളുട പണിയിലേക്ക് കടന്നു... വാതിൽ പതിയെ അടയുന്നത് അറിഞ്ഞിട്ട് ആണു യാമിനി പെട്ടന്ന് തിരിഞ്ഞു നോക്കി...

.വാതിൽ ലോക്ക് ചെയ്തു കൈ കെട്ടി നിക്കയിരുന്നു ഈശ്വർ അപ്പോൾ.... അവനെ കണ്ട ഷോക്കിൽ അവളുടെ കൈയിൽ ഇരുന്ന ചൂല് താഴേക്ക് വീണു... അവനെ അവിടെ ഒരിക്കലും പ്രതിക്ഷിചില്ല... അവൾ നിന്നു വിയർത്തു.. നിങ്ങൾ... നിങ്ങൾ എന്താ ഇവിടെ..... അവൾ ചുറ്റും നോക്കി..... അടഞ്ഞു ഇരിക്കുന്ന വാതിലിൽ നോക്കി കൊണ്ടിരുന്നു... അവൾ പെട്ടന്നു അവിടെന്നു പോവാൻ നോക്കി വാതിലിന്റെ അവിടെ പോയി ലോക്ക് തുറക്കാൻ പോയി.... അതിനു മുന്നേ ഈശ്വർ അവളുടെ കൈ പിടിച്ചു ചുമരിനോട് ചേർത്തു പിടിച്ചു അവളിലെക്ക് ചാഞ്ഞു ഇരുന്നു.... ഞാൻ പറഞ്ഞില്ലേ യാമിനി നിന്നേ കൊണ്ടേ ഞാൻ പോവു..... എനിക്ക് വേണം നിങ്ങളെ.... എല്ലാം അറിഞ്ഞിട്ട് ആണു ഞാൻ ഇവിടെ നിക്കുന്നതു.... നീ ഇങ്ങനെ കഷ്ട്ടപെടുന്നതു ഞാൻ കാരണം ആണെന്ന് എനിക്ക് അറിയാം.. ഇനി ഒന്നു മതിയാക്ക്... ആരോട് ഉള്ള വാശി ആണു പെണ്ണെ... എന്നോട് ആണോ... എന്നേ തോറ്റു പോയി ഞാൻ... നീ എന്റെ ജീവിതത്തിൽ നിന്നും പോയപ്പോൾ അന്ന് തകർന്നതു ആണു ഞാൻ....

നിന്റെ വയറ്റിൽ എന്റെ കുഞ്ഞു ഉണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ ഞാൻ എന്നേ തന്നെ നോവിച്ചു ജീവിക്കായിരുന്നു..... ഇനിയും വയ്യാ...... വന്നൂടെ നിനക്ക്.... ചെയ്ത തെറ്റിനു എല്ലാം മാപ്പ്..... ഒരു വട്ടം എങ്കിലും നിന്നേ മറന്ന് ഒരു പെണ്ണിന്റ പിന്നാലെ ഞാൻ പോയിട്ട് ഉണ്ട്..... എല്ലാം എന്റെ സംശയം മാത്രം ആയിരുന്നു... നമ്മൾ തമ്മിൽ ഒന്നു സംസാരിചാൽ തീരാവുന്ന പ്രശ്നം മാത്രമെ ഉണ്ടായിരുന്നുള്ളൂ... നീ എന്നേ മറന്നു വേറെ സതോഷത്തിൽ തേടി പോയി എന്നു ഞാൻ വിചാരിച്ചു.... ഞാൻ ആശ്രയം കണ്ടത് മദ്യത്തിൽ ആയിരുന്നു... അത് എന്നേ ഞാൻ അല്ലാതെ മാറ്റിയിരുന്നു.. എല്ലാത്തിനും ഞാൻ നിന്നോട് മാപ്പ് പറയാം..... നീ ഇങ്ങനെ മറ്റുള്ളവരുടെ വിട്ടിൽ വിട്ടു ജോലി ചെയ്ന്നതു കാണുമ്പോൾ ചങ്ക് പിടയാ..... എന്റെ മോളെ പോലും എനിക്ക്..... സഹിക്കുന്നില്ല യാമിനി.... നിന്നേയും എന്റെ മോളെയും പൊന്ന് പോലെ നോക്കാം...... പ്ലീസ്....... അവൻ അവളുടെ കണ്ണിലേക്കു നോക്കി കൊണ്ടിരുന്നു.... അവൾ ഒന്നും മിണ്ടാതെ എങ്ങോ നോക്കി നിന്നു..... ഇവളെ ഇന്ന് ഞാൻ...... ഈശ്വർ അരയിൽ പിടിച്ചു അവനോട് ചേർത്തു നിർത്തി....... അവൾ പോലും അറിയാതെ അവളുടെ രണ്ടു കൈകൾ അവന്റെ തോളിൽ പതിഞ്ഞു.... അവളുടെ കഴുത്തിലേക്ക് അവന്റെ മുഖം കൊണ്ടു വന്നു.....

പെട്ടന് അവൾ മുഖം മാറ്റി ദേഷ്യത്തോടെ അവനെ തല്ലാൻ നോക്കി... അതിനു മുന്നേ അവൻ അവളുടെ കൈയിൽ പിടിച്ചു... അന്ന് നീ തന്നപ്പോ ഞാൻ വാങ്ങിച്ചതു എനിക്ക് അതിന്റ ഒരു കുറവ് ഉണ്ടായിരുന്നു.... ഇപ്പോ ഈ തല്ല് നിനക്ക് ആണു ആവശ്യം.... അവന്റെ ഓരോ വാക്കും അവളിൽ ദേഷ്യം കൊണ്ട് വന്നു.... അവനെ പിടിച്ചു തള്ളിയിട്ട് അവൾ ആ റൂമിൽ നിന്നും വേഗം ഇറങ്ങി..... അവൾ ഇറങ്ങിയതും ജാനകി ഓടി വന്നു ഈശ്വറിന്റെ അടുത്തേക്ക്...... എന്തായി.... അവൾ എല്ലാം കേട്ടോ.... യാമിനി നിന്നോട് സംസാരിചോ..... എവിടെന്നു..... അവൾ ഒന്നു ഞാൻ പറയുന്നത് പോലും കേൾക്കുന്നില്ല... നീ എന്തായാലും ആന്റിയോടും അങ്കിളിനോടും എന്റെയോ യാമിനിയുടെയോ കാര്യം പറയണ്ട.... അഞ്ജലി പറഞ്ഞു ആണു അവൾ ഇവിടെ ജോലിക്ക് വരുന്നുണ്ട്‌ എന്നു അറിഞ്ഞത്... അതാണ് ഹോട്ടലിൽ റൂം എടുക്കാതെ ഇവിടെക്ക് വന്നേ... ദുഷ്ട്ടാ.... അപ്പൊ എന്റെ നിശ്ചയം കൂടാൻ വന്നതു അല്ലാല്ലേ.... അവൾ അവനെ തല്ലി കൊണ്ടിരുന്നു...... ആാഹ്ഹ്..... നിർത്തു... അതും ഉണ്ട്..... അല്ലാ എന്റെ മോൾ എവിടെയാ.....

നീ ആരും കാണാതെ ഇങ്ങോട്ടു കൊണ്ടു വാ..... ആയാ വേണേൽ പോയി എടുത്താൽ മതി.... അവള് ശരണ്യചേച്ചിയുടെ പിള്ളേരുടെ കൂടെ ടീവി കാണുന്നുണ്ട്‌... ഹാളിൽ ഇരുപ്പു ആണു...... ആഹ്ഹ് എന്നാ നീ എങ്ങോട് എങ്കിലും പൊക്കോ ഞാൻ എന്റെ മോളുടെ അടുത്തേക്ക് പോട്ടേട്ടാ..... ആദ്യം എന്റെ മോളെ വളക്കട്ടെ.... ഈശ്വർ അവളുടെ താടിയിൽ ഒന്നു തട്ടി താഴേക്ക് നടന്നു..... ടീവിയുടെ മുന്നിലെക്ക് നോക്കിയപ്പോൾ രണ്ടു മൂന്ന് കുഞ്ഞി പിള്ളേർ ഇരുന്നു ടീവി കാണുന്നുണ്ട്‌... അവന്റെ കണ്ണുകൾ ചാരുവിനെ തേടി പോയി..... പിള്ളേർ ഇരിക്കുന്നു സോഫയുടെ താഴെ കാലു മടക്കി നിലത്തു ഇരുന്നു ടീവി കാണുന്ന ചാരു മോളെ കണ്ടു ഈശ്വറിന്റെ നെഞ്ചു പിടഞ്ഞു... അവര് എന്തോക്കേയോ കഴിക്കുന്നുണ്ട്‌.... മിട്ടായി കണ്ടതും ചാരു മോളു അവർക്ക് നേരെ അവളുടെ കുഞ്ഞി കൈ നീട്ടി..... മിട്ടായി കൊടുക്കാത്ത കാരണം എല്ലാവരെയും നോക്കി വീണ്ടും ടീവിയിൽ നോക്കി ഇരുന്നു.... ആളുടെ മുഖത്തു സന്തോഷമോ സങ്കടമോ ഒന്നും ഇല്ല..... ടീവിയിൽ കൊച്ചു ടീവി കണ്ടു ഇരുന്നു......

എന്തോ ഒരു കുഞ്ഞു വാവ യുടെ കൈയിൽ നിന്നും വീണ മിട്ടായി ചാരു മോളു ആരും കാണാതെ എടുത്തു പിടിച്ചു.... അവൾ ചുറ്റും നോക്കി ആരും കണ്ടില്ല എന്നു വെച്ചു നിലത്തു വീണ പൊടി തട്ടി കളഞ്ഞു വായിലെക്ക് ഇടുന്ന സമയം ഈശ്വരിന്റെ കൈ അവളെ തടഞ്ഞു....... അവൾ പേടിയോടെ നോക്കി... ഈശ്വർ അന്നെന്നു കണ്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു..... എന്നാലും മിട്ടായി എടുക്കുന്നതു കണ്ടു എന്നാ പേടിയിൽ കൈയിൽ ഇരിക്കുന്നു ചോക്ലേറ്റ് അവൾ മറച്ചു പിടിച്ചു എഴുനേറ്റു... യാമിനിയുടെ അടുത്തേക്ക് ഓടുന്നതിന് മുന്നേ അവൻ അവളെ പിടിച്ചു..... അവൻ വേഗം പോയി ഫ്രിഡ്ജിൽ നിന്നും ഒരു അഞ്ചാറു എണ്ണം ചോക്ലേറ്റ്സ് എടുത്തു.... അവന്റെ മനസു മുഴുവൻ നേരത്ത് കണ്ട നിമിഷം ആയിരുന്നു... എന്റെ മോൾക്ക് ഇഷ്ട്ടപെടുന്ന ഒരു സാധനം പോലും എനിക്ക് വാങ്ങിച്ചു കൊടുക്കാൻ പോലും ആയില്ലല്ലോ..... ഒരു അച്ഛൻ എന്നു പറയാൻ തന്നെ എനിക്ക് ലജ്ജ തോന്നുന്നു.... അവൻ അവളെ പൊതിഞ്ഞു പിടിച്ചു അവന്റെ റൂമിലേക്ക് കൊണ്ടു പോയി.... ചാരു അവനെ തന്നെ നോക്കി അവന്റെ കൈയിൽ ഇരുന്നു....

അവളെ ബെഡിൽ ഇരുത്തി അവനും അവളുടെ ഒപ്പം ഇരുന്നു..... ഞാൻ എന്ത് പാപിയാണ്... ഒരിക്കൽ പോലും അവരെ അനേഷിച്ചു വന്നില്ല... ഞാൻ എന്ത് ചെയ്തു കുടിച്ചു സ്വയം നശിച്ചു.... ആ സമയം എന്റെ മോളു എന്റെ യാമിനി എന്തൊക്കെ അനുഭവിച്ചു....അവൻ കൈയിൽ ഇരുന്ന ചോക്ലേറ്റ്സ് മുഴുവൻ അവളുടെ കുഞ്ഞി കൈകളിൽ വെച്ചു കൊടുത്തു.... അവൾ അത്ഭുതത്തോടെ അവനെ നോക്കി.. ഇതു ഒക്കെ എനിച്ചു ആണോ...... അവൾ അവളുടെ നെഞ്ചോടു ചേർത്ത് വെച്ചു.... ആടാ കണ്ണാ.... അച്ഛന്റെ മോൾക്ക് ആണു... അവളുടെ പേടി യൊക്കെ മാറി എന്നു അവനു തോന്നി..... അവൾ ഓരോ മിട്ടായിയും നോക്കി കൊണ്ടിരുന്നു... കണ്ടിട്ടും കണ്ടിട്ടും മതിയാവത്ത പോലെ.... എന്റെ അച്ഛാ ആണോ..... അവൾ മുഖം പൊക്കി അവനോട് ചോദിച്ചു... ഈശ്വർ ആ നിമിഷം കരയുകയായിരുന്നു.... മ്മം....... വാക്കുകൾ പോലും അവനു വരുന്നുണ്ടായില്ല... അവൻ അവളെ മുറുകെ കെട്ടിപിടിച്ചു ചുംബനങ്ങൾ കൊണ്ടു മൂടി..... കഴിചോടാ കണ്ണാ... അച്ഛന്റെ മോൾക്ക് ഇഷ്ട്ടം വരെ കഴിച്ചോ...

മിട്ടായി നോക്കി ഇരിക്കുന്ന ചാരുവിനെ നോക്കി അവളുടെ കൈയിൽ പതിയെ തട്ടി കൊണ്ടു അവനോട് പറഞ്ഞു... അവൾ അപ്പൊ തന്നെ മിട്ടായി ബെഡിൽ വെച്ചു നിലത്തേക്ക് ഊർന്നു ഇറങ്ങി അവന്റെ മുന്നിൽ നിന്നു അവളുടെ കുഞ്ഞു ഉടുപ്പ് ഊരി..... അടിവസ്ത്രം വരെ ഊരി അവൾ അവനു കൊടുത്തു.... അവൾ ചെയുന്നത് ഒന്നും മനസ്സിൽ ആകാതെ കാണായിരുന്നു ഈശ്വർ...... എന്തിനാടാ കണ്ണാ ഡ്രസ്സ്‌ ഊര്ന്നെ........ അമ്മുന്റെ അച്ഛൻ ചാരുനു മിട്ടായി തരുമ്പോ ഡ്രസ്സ്‌ ഊരാൻ പറയുലോ..... എന്നിട്ടു ഇവിടെ ഒക്കെ പിച്ചുല്ലോ.... അവൾ അവളുടെ നെഞ്ചിൽ ഒക്കെ തൊട്ടു നോക്കി പറഞ്ഞു.... വേന എടുക്കും..... അമ്മടു പയ്യാൻ പാടില്ല.. അമ്മടു പഞാ ചാരുനേം ചാരുന്റെ അമ്മേനേം കൊല്ല്ന്നു പഞ്ഞു...... ഇവിടെ തൊട്ടോട്ടാ ചാരു ആരോടും പറയില്ല...... ഈശ്വറിന്റെ കൈ എടുത്തു അവൾ അവളുടെ കുഞ്ഞു ദേഹത്തു വെച്ചു..... നിഷ്കളങ്കതയോടെ ആയിരുന്നു ചാരുവിന്റെ ഓരോ വാക്കും..... ഒരു അച്ഛനു താങ്ങാൻ പോലും സാധിക്കാത്ത വാക്കുകൾ ആയിരുന്നു ഓരോന്നും......

ഈശ്വറിന്റെ കണ്ണുനീർ അവന്റെ കവിളിനെ നനച്ചു കൊണ്ടിരുന്നു... അതിനേക്കാൾ ഇരട്ടി അവൻ ദേഷ്യത്തിൽ പൂണ്ടു.... അവൻ അവളെ വാരി പുണർന്നു...... അവൻ ഡ്രസ്സ്‌ എടുത്തു അവളെ ഇട്പിച്ചു.... ചാരുവിനെ ചുംബിച്ചു കൊണ്ടിരുന്നു...... അവളെ നെഞ്ചോടു ചേർത്ത് വെക്കുമ്പോൾ അവൾ പറഞ്ഞ ഓരോ വാക്കും ആയിരുന്നു അവന്റെ മനസ്സിൽ.... ഉള്ളിൽ ഉള്ള ചെകുത്താനെ ഉണർത്താൻ ഈ വാക്കുകൾ തന്നെ മതിയായിരുന്നു...... അച്ഛന്റെ മോളു അമ്മുവിന്റെ അച്ഛനെ കാണിച്ചു തരോ..... ആ... വീട്ടിൽ ഉണ്ടാവും അപ്പൊ എനിക്ക് അമ്മുവിനെയും കാണാം.. അവൻ അവളെ വാരി എടുത്തു...... ചാരുവിനെ എവിടെയും കാണാതെ ആയപ്പോൾ യാമിനി ഒന്നു പേടിച്ചു.... ഈശ്വർ വിട്ടിൽ ഉള്ള കാരണം അവൻ കുഞ്ഞിനെ എടുത്തു കൊണ്ട്‌ പോയിട്ടു ഉണ്ടാകും എന്നു അവൾ ഉറച്ചു വിശ്വാസിച്ചു... പെട്ടന് തന്നെ അവന്റെ മുറിക്കു ഓടി..... വന്നതും ഈശ്വർ മോളെയും എടുത്തു എവിടേക്കോ പോകാൻ നിക്കാണ്.... എവിടെക്കാ എന്റെ മോളെയും കൊണ്ടു അവൾ അവർക്ക് ഇടയിൽ കേറി...... വഴിയിൽ നിന്നു മാറടീ........ അവൻ ദേഷ്യം മുഴുവൻ പുറത്ത് എടുത്തു ഉറക്കെ പറഞ്ഞു അവളെ കടന്നു പോയി.....കാർ എടുത്തു നേരെ അമ്മുവിന്റെ വീട്ടിലേക് വിട്ടു.... ആ നിമിഷം ഈശ്വർ മുഴവൻ ആയും ചെകുത്താൻ ആയി മാറിയിരുന്നു..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story