ദേവരാഗം🖤🖤: ഭാഗം 20

devaragam

എഴുത്തുകാരി: ദേവിക

അഞ്ചു..... നീ ഇതു എവിടെക്കാ..... രാവിലെ തന്നെ.... എന്റെ അമ്മേ... ഞാൻ ഇപ്പോ വരാം.... ഇന്ന് കോളേജു ഒന്നുമില്ലല്ലോ.... ഞാൻ എന്റെ അച്ഛനോട് പറഞ്ഞിട്ടുണ്ട്.....അപ്പൊ ടാറ്റാ അമ്മേ...... ഹായ് ഡാഡി കൂൾ.... പുറത്ത് പത്രം വായിക്കുന്ന ഗണേഷിൻറെ കഷണ്ടി തലയിൽ ഒന്നു തലോടി കൊണ്ടു അവൾ ഇറങ്ങി..... എവിടെക്കു ആണാവോ... അല്ലെഗിലും ഞാൻ എന്തെകിലും പറഞ്ഞ ഞാൻ പുറത്തു ആണലോ.... അപ്പൊ അച്ഛനും മോളും ഒറ്റ കേട്ട് ഞാൻ പുറത്തു..... അഞ്ചുവിന്റെ അമ്മ പറഞ്ഞു കൊണ്ടു അടുക്കളയിൽ പോയി.... അഞ്ചുവെ.... നേരത്തും കാലത്തും വന്നേക്കന്നെ..... ആാഹ്ഹ് അച്ഛാ നോക്കാം... അതും പറഞ്ഞു അവളുടെ സൈക്കിൾ എടുത്തു ഷാൾ കെട്ടി ഇട്ടു ഉന്തി കൊണ്ടു നടന്നു.... ഇങ്ങനെ നടന്ന പെണ്ണാ... നിങ്ങളെ ഒന്നു വളക്കാൻ വേണ്ടി ഇനി ഞാൻ ചട്ടയും മുണ്ടും മാത്രം എടുത്ത മതി... അഞ്ജലി മനസ്സിൽ ഓർത്തു സൈക്കിൾ ചവിട്ടി... പോകുന്ന വഴിയിൽ കാണുന്ന കോഴികൾക്ക് നെല്ലും പിണ്ണാക്കും ഇടാൻ അവൾ മറന്നില്ല..... നേരെ ചെന്നത് നന്ദന്റെ വിട്ടിലേക്ക് ആണു...... അമ്മേ....അമ്മാ.....

ഉറക്കെ വിളിച്ചു കൊണ്ടു സൈക്കിൾ ഒതുക്കി നിർത്തി വീടിന്റെ ഉള്ളിലെക്കു കേറി... ആഹ്ഹ് അഞ്ചു മോൾ ആണോ.. ഇപ്പോ ഇവിടേക്ക് ഒന്നും കാണുന്നില്ലലോ.... അച്ഛന്റെ ജോലി ഒക്കെ എങ്ങനെ പോകുന്നു.... ആഹ്ഹ് അമ്മേ കുഴപ്പം ഇല്ല.... ഞാൻ ജാനകിയുടെ വിട്ടിലേക്ക് പോയപ്പോൾ കേറിയതാ.... എന്തെങ്കിലും ഹെല്പ് വേണോ അമ്മേ..... ദൈവമെ ഒന്നും പറയലെ ഒരു തേങ്ങയും അറിയില്ല.. ഒരു ജാഡക്ക് വേണ്ടി പറഞ്ഞതാ..... അഞ്ജലി മനസ്സിൽ പറഞ്ഞു.... ഏയ്യ് അത് ഒന്നും വേണ്ട.... മോൾക്ക്‌ കഴിക്കാൻ എന്തെങ്കിലും എടുക്കട്ടേ.... ഏയ്യ് ഇപ്പോ വേണ്ട... കുറച്ചു കഴിഞ്ഞിട്ട് മതി... അതും പറഞ്ഞു അവൾ ചുറ്റും നോക്കി... ഇങ്ങേരു ഇതു എവിടെ പോയി കിടക്ക...... ആഹ്ഹ് മോൾ പോയി വിടു ഒക്കെ കണ്ടു വാ... വീട്ടിൽ ആദ്യം ആയിട്ടു അല്ലേ.... പുറത്തു വെച്ചു അല്ലേ കാണാ.... പിന്നെ അവിടെ നന്ദൻ ഉണ്ട്... രണ്ടും കൂടി തല്ല് കൂടരുത്ട്ടാ...... ഹവ്വാ.... ഇതു കേൾക്കാൻ വേണ്ടി ആണു കാത്തു ഇരുന്നത്..... മ്മം ഒരു മൂളലിൽ അവൾ അടുക്കളയിൽ നിന്നും വലിഞ്ഞു.... നന്ദന്റെ റൂമിൽ കേറി പതിയെ വാതിൽ അടച്ചു.. ആളു നല്ല ഉറക്കം ആണു.....

അവൾ പതിയെ അവന്റെ അടുത്തേക്ക് ചെന്നു.... നോക്കിക്കോ മനുഷ്യ നിങ്ങളുടെ മനസ്സിൽ നിന്നും അവളെ മാറ്റിയിട്ട് അവിടെ ഈ അഞ്ചു കേറി ഇരിക്കും..... അല്ലാ എങ്ങനെയാ ഇപ്പോ ഒന്നു അടുക്ക..... അവൾ വിരൽ കടിച്ചു കൊണ്ടു ആലോചിച്ചു... ഒരു ഉമ്മാ കൊടുത്തല്ലോ.. വേണ്ട... പിന്നെ കല്യാണം ആയി ഗർഭം ആയി കുട്ടികൾ ആയി.. ശോ വേണ്ട എനിക്ക് ഇനിയും പ്രേമിക്കണ്ണം... ഇയാളുടെ വിഷമം കണ്ടാൽ തോന്നും ഇങ്ങേരുടെ ഭാര്യയും കൊച്ചും ആണെന്ന്.... അടുത്ത് ആരോ നിക്കുന്ന പോലെ തോന്നിയിട്ടു ആന്നു നന്ദൻ കണ്ണ് തുറന്നത്.... റൂമിൽ അഞ്ജലിയെ കണ്ടതും അവൻ പെട്ടന്ന് ബെഡിൽ എഴുനേറ്റു....വേഗം പുതപ്പ് വലിച്ചു ദേഹത്തെക്ക് വലിച്ചു ഇട്ടു.... നീ എന്താടി ഇവിടെ...... അതും എന്റെ റൂമിൽ അത്... അത് പിന്നെ അമ്മായി പറഞ്ഞിട്ട... കണ്ണേട്ടൻ എഴുനേറ്റു എന്നു അറിയാൻ വന്നതാ... അമ്മായിയോ ആരുടെ അമ്മായി.... അല്ലാ നീ ഇപ്പോ എന്താ വിളിച്ചേ... കണ്ണേട്ടൻ എന്നോ.... ഏതു വഴിക്ക് ആടീ ഞാൻ നിന്റെ കണ്ണേട്ടൻ ആയതു... അത് പിന്നെ മുതിർന്ന ആളെ എങ്ങനെയാ പേര് വിളിക്കാ...

പിന്നെ കണ്ണേട്ടന്റെ ശെരിക്കും പേര് നന്ദൻ കൃഷ്ണ എന്ന് അല്ലേ.... അപ്പൊ ഒരു ഭംഗിക്ക്... അവളുട ഒരു ഭംഗി.... നീ എന്ന് മുതൽ ആണു ബഹുമാനം ഒക്കെ കൊടുത്തു തുടങ്ങിയെ... അവളുടെ ഒരു കണ്ണേട്ടൻ... ഞാൻ അങ്ങനെയെ വിളിക്കു..... അവൾ പതുകെ പറഞ്ഞു.. നന്ദൻ അത് കേട്ടെങ്കിലും പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല..... നീ ഒന്ന് പോയെ..... ഇങ്ങനെ ഒരു അന്യ പുരുഷന്റെ റൂമിൽ കേറി വരാൻ നിനക്ക് നാണം ഇല്ലെ...... ഓഹ്ഹ് പിന്നെ ഒരു പുരുഷൻ........ എന്തെടി നിനക്ക് സംശയം ഉണ്ടാ.... ആ ഇണ്ട് അതും പറഞ്ഞു അവൾ അവന്റെ അടുത്തെക്ക് നടന്നു..... അയ്യേ...... അമ്മാ...... അവൻ ഉറക്കെ വിളിച്ചു... തുടങ്ങി രണ്ടും.... അടുക്കളയിൽ നിന്നു അമ്മയുടെ സൗണ്ട് കേട്ടതും നിന്നേ പിന്നെ എടുത്തോള്ളം എന്നാ ഭാവത്തിൽ അവനെ ഒന്നു നോക്കി അവൾ തിരിഞ്ഞു നടന്നു..... പിന്നെ മോനെ മോൻ ഇതു ആന്നു നോക്കുന്നത് എങ്കിൽ എന്റെ കൈയിൽ ആണേ.... അവൻ ഉടുത്തിരുന്ന മുണ്ട് തറയിൽ നിന്നും എടുത്തു അവനു പൊക്കി കാണിച്ചു..... ഇറങ്ങി പോടീ പിശാശ്ശെ.....

അഞ്ജലി ഒന്നു ചിരിച്ചു മുണ്ട് എടുത്തു അവനു എറിഞ്ഞു കൊടുത്തു അടുക്കളയിലേക്ക് നടന്നു...... അവൾ പോയി എന്ന് കണ്ടതും അവൻ പുതപ്പ് കൊണ്ടു മുണ്ട് പോലെ എടുത്തു ബാത്റൂമിൽ കേറി..... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 കാറിൽ ഇരിക്കുമ്പോൾ ചാരു എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടെകിലും അവനെ വിളിച്ചു ഓരോന്ന് കാണിക്കുനുണ്ടെകിലും അവന്റെ മനസ്സിൽ മുഴുവൻ ചാരു പറഞ്ഞ വാക്കുകൾ ആയിരുന്നു... അത് അവനെ കാർന്ന് തിന്നു കൊണ്ടിരുന്നു.... ആദ്യം ആയി കാറിൽ കയറിയ സന്തോഷം കൊണ്ട് ചാരു ഇടക്ക് കാലു കൊണ്ടു ഓരോന്ന് തൊട്ടു നോക്കും ഈശ്വർ നോക്കുമ്പോൾ കൈ കൊണ്ടു അവിടെ ഒക്കെ തുടക്കും.... അവൻ അവരുടെ വീടിനു മുന്നിൽ പോയി നിർത്തി... സിറ്റ് ബെൽറ്റ് ഊരി ചാരുവിനെ വാരി എടുത്തു.. നേരെ തൊട്ടു അടുത്ത വിട്ടിലേക്ക് പോയി..... വായോ.... അവിടെക്ക് വായോ.... ചാരു ഈശ്വറിന്റെ ഒക്കത്തു ഇരുന്നു അമ്മുവിന്റെ വീട് ചൂണ്ടി കാട്ടി.... മോളെ നോക്കി ഒന്നു ചിരിച്ചു അവൻ വിട്ടിലേക്ക് കേറി.... കാളിങ് ബെൽ അടിച്ചു... വാതിൽ തുറന്നതു രമണി ആയിരുന്നു...

ചാരുവിനെ കണ്ടതും കൂടെ ഈശ്വറിനെ കണ്ടതും നെറ്റി ചുളിച്ചു അവർ നോക്കി....... എന്താ വേണ്ടേ..... നീ നിന്റെ അമ്മയുടെ കൂടെ പോയില്ലേ....... രമണി ചാരുവിനെ നോക്കി ചോദിച്ചു... പുച്ഛം കലർത്തിയാ ആ സ്ത്രീയുടെ സംസാരം കേട്ടിട്ടും ഈശ്വർ അത് എല്ലാം അടക്കി പിടിച്ചു.... അമ്മുവോ........ ചാരു പെട്ടന്ന് ചോദിച്ചു...... ഞാൻ ഒന്നു വെറുതെ വന്നത് ആണു.... യാമിനിയുടെ പരിജയക്കാരൻ ആണു.... ഈശ്വറിന്റെ വേഷവും വന്ന കാറും കണ്ടു പെട്ടന്ന് തന്നെ രമണി വിട്ടിന്റ അകത്തേക്ക് കെറ്റി... എന്നാലും ചാരുവിനെ എടുത്തു ഇരിക്കുന്ന കാരണം അവർ സംശയത്തോടെ നോക്കി.... അവൻ അകത്തു കേറിയതും അവൻ ചുറ്റും നോക്കി.... സോഫയിൽ അമ്മുവിനെ മടിയിൽ കെറ്റി ഇരിക്കയിരുന്നു അയാൾ അപ്പോൾ..... അവനെ കണ്ടതും അയാൾ പെട്ടന്ന് എഴുനേറ്റു അമ്മുവിനെ മാറ്റി.... ചാരുവിനെ കണ്ടതും അമ്മു ഓടി അവളുടെ അടുത്തേക്ക് ചെന്നു... ചാരു വേഗം തന്നെ അവനിൽ നിന്നും ഊർന്ന് ഇറങ്ങി...... രമണി ചായ എടുക്കാൻ വേണ്ടി അടുക്കളയിൽ പോയി.. ആരാ..... അവന്റെ അടുത്തേക്ക് നടന്നു വരുന്നു ഈശ്വറിനെ നോക്കി അയാൾ ചോദിച്ചു......

കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുന്നേ ഈശ്വർ അവൻ ഇട്ടിരുന്ന ബനിയൻ പിടിച്ചു വലിച്ചു കൈ ചുരുട്ടി പിടിച്ചു അവന്റെ മൂക്കിൽ ഇടിച്ചു..... സോഫയിൽ വീണ അവനെ പിടിച്ചു വലിച്ചു അവന്റെ വയറ്റിൽ ചവിട്ടി...... അവനെ നിലത്തേക്ക് എറിഞ്ഞു ഈശ്വർ അവന്റെ ആണത്തത്തിൽ ചവിട്ടിപിടിച്ചു... ഷൂ കൊണ്ടു അമർത്തി പിടിച്ചു..... അയാൾ വേദന കൊണ്ടു പുളഞ്ഞു... അയാൾ തറയിൽ കൈ ഇട്ടു അടിച്ചു കൊണ്ടിരുന്നു... എന്നിട്ടും അവന്റെ ഉള്ളിലെ ദേഷ്യം അടങ്ങാൻ പറ്റാതെ അവന്റെ കഴുത്തിൽ മുറുകെ പിടിച്ചു ടീവിയിൽ കൊണ്ടു ഇടിച്ചു അടിയുടെ ശക്തി കൊണ്ട് അത് പൊട്ടി..... ഈശ്വർ അയാളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു.... അപ്പോഴേക്കും ഒച്ച കേട്ട് രമണി ഓടി വന്നിരുന്നു... ഇതു എന്തിനാനു എന്ന് നിനക്ക് നന്നായി അറിയാം... ഇനി മേലിൽ എന്റെ കൊച്ചിന്റെ നേരെ നിന്റെ നിന്റെ കണ്ണു പതിഞ്ഞാൽ ഞാൻ ഒരു വരവു കൂടി വരും.... പക്ഷെ അത് ഇതു പോലെ ആകില്ല... എന്റെ മോൾ ഇതു പറഞ്ഞപ്പോൾ നിന്നേ കൊന്ന് കളയാൻ ആണു വന്നത് നിന്റെ മോൾക്ക് വേണ്ടി മാത്രം ആണു നിനെ വെറുതെ വിട്ടത്.....

ഇനി ഒരു കുട്ടിയെ നീ ആ കണ്ണു കൊണ്ടു കണ്ടാൽ..........ഈശ്വർ അതും പറഞ്ഞു അവന്റെ അരയിൽ ചവിട്ടി പിടിച്ചു..... അയാൾ വാ വിട്ടു കരഞ്ഞു..... അപ്പോഴേക്കും രമണി ഓടി അവരുടെ അടുത്തേക്ക് വന്നു ഈശ്വരിനെ തട്ടി മാറ്റി... അയാളുടെ അടുത്ത് പോയി ഇരുന്നു.... ഏട്ടാ നമുക്ക് പോലീസിനെ വിളിക്കാം..... നിങ്ങൾ എന്തൊക്കെയാ ഈ കാണിക്കുന്നേ.. വിട്ടിൽ വന്നു തോന്നിവാസം കാണിക്കുന്നോ..... രമണി അവന്റെ നേരെ ചൂടായി...... എന്താ കാര്യം എന്ന് നിന്റെ ഭർത്താവിനോട് ചോദിക്ക്... അവൻ പറയും എല്ലാം.... എന്റെ കുടുംബത്തിനു നേരെ നിന്റെ വൃത്തികേട്ട് കണ്ണ് പതിഞ്ഞാൽ ആ കണ്ണ് ഈശ്വർ ചൂഴ്ന്ന് എടുക്കും നായെ........ ഈശ്വർ ഒരു വട്ടം കൂടി അവന്റെ അടുത്തേക്ക് വന്നു അയാൾ പേടി കൊണ്ടു നിരങ്ങി..... ഈശ്വർ വീണ്ടും അടിക്കാൻ വന്നപ്പോഴേക്കും ചാരുവും അമ്മുവും അവിടേക്ക് വന്നു... ചാരുവിനെ കണ്ടതും അവൻ ചാരുവിനെ പൊക്കി എടുത്തു കവിളിൽ ചുംബിച്ചു....... അമ്മുവിനോട് ബൈ പറ...... അമ്മു ബൈ..... അതും പറഞ്ഞു കൈയിൽ ഉണ്ടായിരുന്ന ഒരു ചോക്ലേറ്റ് എടുത്തു കൊടുത്തു..... ചാരു ഇപ്പോഴും അയാളെ പേടിയോടെ നോക്കി... ഈശ്വർ അത് കണ്ടതും അവളെ പൊതിഞ്ഞു പിടിച്ചു തോളിൽ ഇട്ടു നടന്നു....... നിങ്ങൾ ആരാ.... രമണിദേഷ്യം കൊണ്ടു ഉറക്കെ ചോദിച്ചു..... എന്റെ അച്ചായാ......

തോളിൽ കിടന്നു ചാരു മറുപടി പറഞ്ഞു... അവൻ അപ്പൊ തന്നെ തല പൊന്തിച്ചു ചാരുവിനെ നോക്കി ആണോ എന്ന് ചോദിച്ചു...... അതേലോ എന്റെ സ്വന്തം അച്ചായാ..... അവൾ ഈശ്വറിന്റെ കഴുത്തിൽ മുറുകെ വലിഞ്ഞു മുറുകി കിടന്നു.... ആരാ ഏട്ടാ അയാൾ എന്താ പ്രശ്നം..... രമണി ചോദിച്ചു.... ഏയ്‌ ഒന്നുമില്ല...... അയാൾ പേടിച്ചു കൊണ്ടു നിരങ്ങി ഇരുന്നു..... ചാരുവിനെ മുറുകെ പിടിക്കുമ്പോൾ ഈശ്വറിന്റെ മനസ് സതോഷം കൊണ്ടു നിറയുകയായിരുന്നു... ഇനി നിന്റെ തള്ളയെ വളക്കാൻ ആണു പാട്..... എന്താ അച്ഛാ...... ഒന്നുമില്ലടാ കണ്ണാ..... അച്ചക്ക് ഒരു ഉമ്മാ തരോ... ഇല്ല.... പോ.... അവൻ അവൾ കാണിക്കാൻ വേണ്ടി കാറിൽ തിരിഞ്ഞു ഇരുന്നു.. ചാരു എത്തിച്ചു നോക്കി.... അവൻ അത് പോലെ തന്നെ ഇരിക്കുന്നതു കണ്ടതും അവൾ ഏന്തി വലിചഞ്ഞു അവന്റെ മേലെ കേറി അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു കുഞ്ഞി പല്ല് കൊണ്ടു മുറുകെ കടിച്ചു..... ആഹ്ഹ് കുറുമ്പി... അവൻ അവളെ എടുത്തു അവന്റെ മടിയിൽ ഇരുത്തി... അവൻ ഓരോ നിമിഷം ആസ്വാധിക്കായിരുന്നു അവനു നഷ്ട്ട പെട്ടു പോയ നിമിഷങ്ങളെ...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story