ദേവരാഗം🖤🖤: ഭാഗം 21

devaragam

എഴുത്തുകാരി: ദേവിക

യാമിനിക്ക് ഒരു പണിയും ചെയ്യാൻ പറ്റുന്നുണ്ടായില്ല... മനസ് മുഴുവൻ ചാരുവിന്റെ അടുത്ത് ആയിരുന്നു..... എവിടെക്കാ അവര് പോയെ എന്ന് അറിയാതെ ചെയുന്ന പണിയെല്ലാം തെറ്റി കൊണ്ടിരുന്നു... നേരം വൈകുന്തോറും അവളുടെ ഉള്ളിൽ പേടി വന്നു....ആളുകൾ അപ്പൊ തന്നെ കൂടിയിരുന്നു... നിശ്ചയത്തിനു ഇനി രണ്ടു ദിവസം ഉള്ളു.... അടുക്കളയിൽ അവൾക്ക് ഒരു സഹായത്തിനു ഒരു ചേച്ചിയും കൂടെ വന്നു.... പക്ഷെ അവര് വൈകുന്നേരം ആയപ്പോഴേക്കും പോയി.... ചാരുവിനെ ഈശ്വർ കൊണ്ടു പോയ കാരണം അവൾക്ക് ഉച്ചക്ക് ശെരിക്കും ഫുഡ്‌ പോലും കഴിക്കാൻ തോന്നിയില്ല... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 മ്മ്മ് എനിക്ക് ഒരു ഐസ്ക്രീം വാങ്ങിച്ചു തരോ.. ഇനി ചോയ്ക്കില്ല....കൈ നുണഞ്ഞു കൊണ്ടു ഈശ്വറിന്റെ കാലിൽ തൊണ്ടി.. തരോ..... അവൾ അവന്റ കണ്ണിൽ തന്നെ നോക്കി കൊണ്ടിരുന്നു..... അവൻ അവളെ വാരി എടുത്തു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.. ചുണ്ടിൽ ആയിരുന്ന ഐസ്ക്രീം അവൻ തുടച്ചു കൊടുത്തു.... എന്റെ ചാരു മോൾക്ക്‌ എന്താ വേണ്ടത്...അതൊക്കെ എന്റെ കണ്ണനു വാങ്ങിച്ചു താരാട്ടാ.....

ചാരു എന്തെങ്കിലും കഴിക്കാൻ ചോദിക്കുന്നതു കേൾക്കുമ്പോൾ അവന്റെ മനസ് നീറി.... എത്രയൊക്കെ ആഗ്രഹങ്ങൾ എന്റെ മോൾക്ക് ഉണ്ടായിട്ട് ഉണ്ടാകും അത് ഒന്നും എനിക്ക് സാധിച്ചു കൊടുക്കാൻ ആയില്ലല്ലോ..... ഒത്തിരി സഹിച്ചു... ഇനി ഞാൻ സമ്മതിക്കില്ല... ബീച്ചിൽ ചാരു തിരമാലയിൽ കളിക്കുന്നതു നോക്കി നിൽക്കായിരുന്നു ഈശ്വർ... അവൻ അവന്റെ ഫോൺ എടുത്തു ചാരു അറിയാതെ കുറെ ഫോട്ടോസും വീഡിയോസും എടുത്തു.. അവൾക്ക് വയറു നിറയെ ഫുഡ് വാങ്ങി കൊടുത്തു.... അവളെ കൊണ്ടു നേരെ പോയത് ഷോപ്പിങ് മാളിലേക്ക് ആണു.... ആ കെട്ടിടം ഒക്കെ ആദ്യം ആയിട്ടു കാണുന്നത് കൊണ്ടു പേടി കൊണ്ടു ചാരു ഈശ്വറിനെ ചുറ്റി കെട്ടിപിടിച്ചു.. അവൾക്ക് മുന്നിൽ ഡ്രസ്സ്സുകൾ വാരി വലിച്ചു ഇടുമ്പോ ഒന്നും മനസ്സിൽ ആകാതെ ചാരു അവനെ നോക്കി.... അച്ഛന്റെ ചാരുനു ഇഷ്ട്ടം ഉള്ളത് എടുത്തോ..... അവൾ ഓരോന്നും അവളുടെ കുഞ്ഞു ദേഹത്തു വെച്ചു നോക്കി..... പൂമ്പാറ്റയുടെ ഒരു ഡ്രസും വെറുതെ വിടില്ല.. അത് മാത്രം എടുത്തു മേലെ വെച്ചു നോക്കും... അവസാനം ഒരണ്ണം എടുത്തു ഈശ്വറിന് കൊടുത്തു.....

ഈ ഒരണ്ണം മാത്രംപോരെ അതു കൂടെ എടുത്തോ വെച്ചോ... ചാരു മാറ്റി വെച്ച എല്ലാ ഡ്രെസ്സും അവൻ പാക്ക് ചെയാൻ സെയിൽസ്മാനോട് പറഞ്ഞു... ഒരണ്ണം മതി അച്ഛാ...... സ്കൂളിൽ പോവുമ്പോ ഇടാന.... അമ്മ അറിഞ്ഞ ചാരുവിനെ ചീത്ത പറയും..... ആരെകിലും തന്ന നോ പയ്യാൻ ആണു അമ്മ പഞെ..... നിന്റെ അമ്മ അച്ഛനോട് നോ പറയില്ല.... അവൻ അവളെ വാരി എടുത്തു കവിളിൽ ഉമ്മ വെച്ചു.... ഈശ്വറിന് ചാരുവിന്റെ കൂടെ ചിലവഴിചിട്ട് പോരാ എന്ന് തോന്നിപോയി... ഇനി നമുക്ക് വീട്ടിൽ പോവട്ടാ... അല്ലെഗിൽ അമ്മ ഭദ്രകാളി ആകും...... അതു കേട്ടതും ചാരു വാ പൊത്തി ചിരിച്ചു..... ബില്ല് പേ ചെയ്യാൻ ഈശ്വർ അവന്റെ കാർഡ് എടുത്തു നീട്ടി.... അച്ചേടെലു കാശ് ഇല്ലെ..... ചാരുനു ഒരു ഉടുപ് മതി.... ഓഹ്..... നിന്നെ ഇന്ന് ഞൻ.... അവൻ യാമിനിക്ക് വേണ്ടി വാങ്ങിച്ച രണ്ടു മൂന്ന് ഡ്രസും എടുത്തു കാറിൽ വെച്ചു നേരെ വിട്ടിലേക്ക് വിട്ടു.... അവർ വരുമ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു..... ഈശ്വറിന് അറിയാം ആയിരുന്നു ഇപ്പോ പോയാൽ അവൾ പരിസരം പോലും മറന്ന് തനിക്ക് നേരെ ചൂട് ആകും എന്ന്...

അതു കാരണം തന്നെ ഈശ്വർ ചാരുവിനെ അവളുടെ അടുത്തേക്ക് പറഞ്ഞു വിട്ടു ആരും കാണാതെ അടുക്കളയിൽ പമ്മി നിന്നു..... കൈയിൽ ഉള്ള കവർ എല്ലാം അവൻ അവർക്ക് കൊടുത്ത അടുക്കളയോട് ചേർന്ന് നിന്ന റൂമിൽ ആക്കി വെച്ചുന്നു ചാരുവിനോട് പറഞ്ഞു... അമ്മേ........ ചാരു പേടിയോടെ വിളിച്ചു...... അമ്മേ..... നോക്കാതെ ആയപ്പോൾ പിന്നെയും ശബ്ദം കൂട്ടി വിളിച്ചു....... എവിടെയായിരുന്നുണ്ടീ നീ ഇത്രയും നേരം.... യാമിനി ചാരുവിനോട് ദേഷ്യത്തോടെ ചോദിച്ചു..... അമ്മേ........ അപ്പോഴേക്കും അവൾ കരഞ്ഞു.... നിന്നോട് ആണു ഈ ചോദിക്കുന്നെ...... അമ്മേ.. അതു അച്ഛാ........ ഏതു അച്ഛാ..... എന്നോട് ഒന്നു പറയാൻ നിനക്ക് തോന്നിയോ... പൊക്കോണം എന്റെ മുന്നിന്നു....... യാമിനിക്ക് ചാരു ഈശ്വറിനെ കൂടുതൽ സ്നേഹിക്കുനത് ഇഷ്ട്ട പെടുന്നുണ്ടായില്ല.. തന്റെ മോളു അവളെ മാത്രം ഇഷ്ട്ട പെട്ട മതീന്ന് തോന്നി... ഇനി മേലിൽ നീ അയാളുടെ കൂടെ പോയാൽ........ എന്റെ അച്ഛായാ.... അവൾ ചുണ്ടു കൂർപ്പിച്ചു പറഞ്ഞു...... എന്നാ നീ പോടീ.... പോ.... എനിക്ക് ആരും വേണ്ട.... ചാരു അപ്പോഴുല്ല ദേഷ്യത്തിൽ അവൻ വാങ്ങിച്ചു കൊടുത്ത രണ്ടു ഡ്രസ്സ്‌ എടുത്തു അവളുടെ കുഞ്ഞി ബാഗിൽ നിറച്ചു തോളിൽ ഇട്ടു..... നാൻ പോവാ.....

അവൾ തിരിഞ്ഞു യാമിനിയെ നോക്കിയതും കൈയിൽ ഉള്ള ബാഗ് അവിടെ വെച്ചു യാമിനിയുടെ അടുത്തെക്ക് ചെന്നു...... ചൊറി അമ്മേ.. നാൻ ഇനി പഞ്ഞിട്ടു പോവുള്ളു....... ചാരു പാവല്ലേ...... നന്നേ അമ്മുന്റെ വിട്ടിൽ പോയതാ..... അതും പറഞ്ഞു അവളുട തോളിലേക്ക് ചാഞ്ഞു...... അതു വരെ ഉണ്ടായിരുന്നു ദേഷ്യം മുഴുവൻ അവളിൽ നിന്നും ഒഴുകി തീർന്ന പോലെ തോന്നി അവൾക്ക്..... ഈശ്വർ അവളിൽ നിന്നും ചാരുവിനെ അകറ്റുന്നു എന്ന് അവളുടെ മനസ് പറഞ്ഞു.... രണ്ടു ദിവസം കൊണ്ടു ചാരുവിന്റെ കുഞ്ഞു മനസ്സിൽ ഈശ്വർ കയറി കൂടി.....ഇതു എല്ലാം ഒരു മറവിൽ ഇരുന്നു ഈശ്വർ കണ്ടു..അവരുടെ പിണക്കങ്ങളും ഇണക്കവും എല്ലാം..... ഒരു നിമിഷം പോലും തനിക് അതു ആസ്വദിക്കാൻ പോലും പറ്റിയില്ലല്ലോ എന്നു അവൻ ഓർത്തു..... ആളുകൾ കൂടിയ കാരണം ഈശ്വറിന് യാമിനിയെയോ ചാരുവിനെയോ ശെരിക്കും ഒന്നും കാണാൻ പോലും പറ്റാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.... ആരോടും ഒന്നും പറയാൻ പറ്റാതെ അവൻ വീർപ്പു മുട്ടി.... ഹാളിൽ പല വട്ടം വന്നു പോകുമ്പോൾ യാമിനി പണി എടുക്കുന്നത് കാണുന്തോരും അവന്റെ നെഞ്ചു പിടിച്ചു....... ചാരു ഉറക്കം തൂങ്ങിയും യാമിനിയുടെ തൊട്ടു അടുത്ത് തന്നെ ഉണ്ട്....

തീ യുടെ ചൂട് ഏറ്റു ഇടക്ക് യാമിനി ഉടുത്തു കൊണ്ടിരുന്ന സാരി കൊണ്ടു കഴുത്തും മുഖവും തുടക്കുന്നുണ്ട്‌..... യാമിനിയും ചാരുവും ആ ചൂടിൽ നിൽക്കുമ്പോൾ ac റൂമിൽ ഈശ്വർ നിലക്കുന്ന സമയം അവന്റെ മനസ് ചുട്ടു പഴുത്തു ഇരുന്നു.... ഹാളിന്റെ ചെറിയ ഭാഗ്ത്തു ആയി കുറച്ചു പേർ ഇരുന്നു മദ്യപ്പിക്കുന്നുണ്ടായിരുന്നു.... പലപ്പോൾ ആയി അവരുടെ ഇടയിലെക്ക് യാമിനിയെ വിളിക്കുന്ന ഒരു പ്രായം ചെന്ന ആളെ കാണുമ്പോൾ അയാളെ എറിഞ്ഞു കൊല്ലാൻ വരെ ഈശ്വറിന് തോന്നിയിരുന്നു.... ആളുകൾ ഉള്ള കാരണം അവൻ എല്ലാം സഹിച്ചു പിടിച്ചു ഇരുന്നു... പക്ഷെ യാമിനി ഒന്നും കൂടാതെ അവരുടെ ഇടയിൽ പോയി അവർക്ക് വേണ്ട കഴിക്കാൻ ഉള്ളത് വെച്ചു കൊടുത്തും വൃത്തിയാക്കിയും കൊണ്ട് ഇരുന്നു...... അവൾ അടിച്ചു വരാൻ റൂമിൽ കേറിയപ്പോൾ മദ്യലഹരിയിൽ അയാളും അവൾക്ക് ഒപ്പം കേറിയിരുന്നു..... ഞാൻ രാത്രി വരാം... എത്രയെന്നു വെച്ച തരാം... ആരും അറിയില്ല... ഞാൻ വരുമ്പോ നിന്റെ കൊച്ചിനെ ഒന്നു മാറ്റി കെടുത്തിയാ മതി....... അതും പറഞ്ഞു രണ്ടു നൂറിന്റെ നോട്ടു അവൾക് കൊടുത്തു...... നിങ്ങൾ പുറത്ത് പോ... ഞാൻ ഇവിടെ കിടന്നു ഒച്ച വെച്ചാൽ നിങ്ങൾ നാറും... നിങ്ങളുടെ ഭാര്യയും മക്കളും പേരെകുട്ടികളും വരെ ഉണ്ട്....

സമൂഹത്തിൽ ഉള്ള വിലയും നിങ്ങക്ക് പോകും..... പോ...... പുറത്തു അതിയായ് കൊട്ട് കേട്ട് അയാൾ അവൾക്ക് നേരെ ചിരിച്ചു നീട്ടിയാ പൈസ തിരിച്ചു വെച്ചു വാതിൽ തുറന്നു........ ഈശ്വർ ആയിരുന്നു അപ്പോൾ...... അവനെ ഒന്നു നോക്കി അയാൾ പുറത്തു ഇറങ്ങി....... അവൻ അപ്പൊ തന്നെ അകത്തു കേറി.... അയാൾ.... അയാൾ എന്താ പറഞ്ഞെ.... ഈശ്വർ ദേഷ്യത്തോടെ ചോദിച്ചു... അവൾ അതു കേട്ടത് പോലും ഭാവി ക്കാതെ അവനെ കടന്നു... അതിനു സമ്മതിക്കാതെ അവൻ അവളുട കൈയിൽ പിടിച്ചു.... നിന്നോട് ആണു ചോദിച്ചതു അയാൾ നിന്നോട് ഇപ്പോ എന്താ പറഞ്ഞെന്ന് ഹ്ഉം..... ഇപ്പോ ആണോ ഒരു ഭർത്താവിന്റെ അധികാരം കാണിക്കുന്നത്.... ഇതിനെക്കാൾ അറപ്പ് ഉള്ള വാക്കുകൾ കേട്ട് മരവിച്ചു ഒരു മനസ് ഉണ്ട് എനിക്ക്....... ഞങ്ങൾ വെച്ചു നീട്ടുന്ന നോട്ടു കെട്ടു കൾക്കോ വാങ്ങിച്ചു തരുന്ന ഡ്രസ്സ്‌കൾ ക്കോ അതു പകരം ആവില്ല.... നിങ്ങൾ ഇപ്പോ ചെല്ലു.... എന്നേ പോലുള്ളവരോട് ഒക്കെ സംസാരിക്കുന്നത് ആരെകിലും കണ്ടാൽ സാറിന് ആണു നാണകേടു...എന്റെ നില മറന്ന് ഞാൻ ആരോടും പേര് മാറില്ല....... യാമിനി.... ഞാൻ........ അവൻ അവളെ വേദനയോടെ വിളിച്ചു...... ബാക്കി കേൾക്കുന്നതിന് മുന്നേ അവൾ അവന്റെ അടുത്തു നിന്നു പോയിരുന്നു.....

രാത്രി ഒരു നേരം ആയിരുന്നു ഒന്നു കിടക്കാൻ പറ്റിയത് അപ്പോഴേക്കും ചാരു ഉറങ്ങിയിരുന്നു..... അവൾ പുറത്തെ ബാത്‌റൂമിൽ പോയി കുളിച്ചു ഒരു സാരി ഉടുത്തു ചുറ്റി നാളെ ഇനി നേരത്തെ എഴുന്നേൽക്കണം..... ആളുകൾ കുറെ ഉണ്ടെകിലും അടുക്കളയിലേക്ക് ആരെയും കാണില്ല... കഴിക്കാൻ ഉള്ളത് പോലും എല്ലാവർക്കും മുന്നിൽ കൊണ്ടു വെച്ചു കിടക്കണം..... പായയിൽ ചുരുണ്ടു കൂടി കിടക്കുന്ന ചാരുവിനെ നോക്കി ഒന്നു ചിരിച്ചു യാമിനി അവളുടെ ഒപ്പം കിടന്നു...... അമ്മയുടെ ചൂട് അരിഞ്ഞതും കാലു രണ്ടും അവളുടെ മേലേക്ക് ഇട്ടു അവളുടെ മാറിലെക്ക് മുഖം വെച്ചു കിടന്നു ചാരു..... അവളെയും പൊതിഞ്ഞു പിടിച്ചു നെറ്റിയിൽ ചുംബിച്ചു അവളുടെ കുഞ്ഞു മുടികളെ തലോടി കിടന്നു...... മനസ്സിൽ വരുന്ന ഈശ്വരിന്റെ ഓരോ ചിന്തകളെയും അവൾ മനപൂർവം അകറ്റി നിർത്തി... എപ്പോഴോ അവളും ഉറക്കത്തിലേക്ക് വീണു......എപ്പോഴോ കാലിൽ തണുപ്പ് തോന്നിയപ്പോൾ യാമിനി ഒന്നു നിരങ്ങി.... സാരി കാലിന് മുകളിൽ നിന്നും പൊന്തിയപ്പോൾ അവൾ ഉറക്കത്തിൽ നിന്നും ഉണർന്നു.... നില വെളിചത്തിൽ അവൾ കണ്ടു അവളിലേക്ക് ചായുന്ന പുരുഷ രൂപത്തെ... ആദ്യം കണ്ടപ്പോൾ പേടിച്ചു എങ്കിലും അവൾ ഉള്ള ധൈര്യം വെച്ചു അവളുടെ കൈ അവൾ വെച്ചിരുന്ന തലയിണ്ണ യിൽ കൊണ്ടു പോയി..... കൈയിൽ കത്തി കിട്ടിയപ്പോൾ അവൾ അതു അയാൾക്ക് നേരെ വീശി... അതിനു മുന്നേ അവളുടെ കൈയിൽ പിടി വീണിടരുന്നു..... യാമിനി..... യാമിനി....ഇതു ഞാനാ ഈശ്വർ........... ഈശ്വർ ഒരു നിമിഷത്തെ പേടി കൊണ്ടു വെച്ചു വെച്ചു പറഞ്ഞു.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story