ദേവരാഗം🖤🖤: ഭാഗം 22

devaragam

എഴുത്തുകാരി: ദേവിക

അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു ഇരുന്നു....... എനിക്ക് ഉറക്കം വന്നില്ല അതാ ഞാൻ......... അപ്പോഴേക്കും അവൾ എഴുനേറ്റു ഇരുന്നു....... അവൻ പതുകെ അവളുടെ കൈയിൽ ഉള്ള കത്തി എടുത്തു മാറ്റി.... നിങ്ങൾ എന്താ ഇവിടെ... പോവാൻ നോക്ക് ആരെകിലും കണ്ടാൽ സാറിന് ആണു നാണകേട്... ആകെ ഉള്ളത് മാനം മാത്രം ആണു അതും കൂടെ കളയരുത്... അവൾ അവനു മുന്നിൽ ഇരുന്നു തൊഴുതു... ഞാൻ പോവില്ല..... അവനും അവളുടെ ഒപ്പം ഇരുന്നു... ഒന്നു അല്ലെഗിൽ നീ എന്റെ കൂടെ റൂമിലേക്ക് വരണം അല്ലെഗിൽ ഞാൻ ഇവിടെ തന്നെ ഉണ്ടാകും..... ഹ്ഉം റൂമിൽ തന്നെ ഉണ്ടാവണ്ടത് അല്ലേ എല്ലാം നശിപ്പിച്ചതു നിങ്ങൾ അല്ലെ... ഇപ്പോഴും നിങ്ങൾക്ക് വേണ്ടത് ഒരു പെണ്ണിന്റ ചൂട് ചൂട് ആണു..വേറെ പെണ്ണുങ്ങളെ കിട്ടാത്തതു കൊണ്ടാകും ഇപ്പോ വന്നത്..... അവളുടെ തുടയിൽ ഈഴയുന്ന അവന്റെ കൈ ബലം പ്രയോഗിച്ചു മാറ്റി കൊണ്ടു അവൾ പറഞ്ഞു... അവളുടെ ഓരോ വാക്കും അവനു ദേഷ്യം വന്നു കൊണ്ടിരുന്നു..... അതേടീ ഞാൻ അതിനു തന്നെയാ വന്നെ.. സ്വന്തം ആയിട്ട് ഒരു ഭാര്യ ഉള്ളപ്പോൾ കാശ് കൊടുത്തു വേറെ പോകണ്ട എന്ന് തോന്നി...

ഞാൻ ഇപ്പോ ഇവിടെ ബഹളം വെക്കും ആണോ എന്നാ വിളിക്ക്..... നിങ്ങൾ ഒന്നു പോയി തരോ.......... ഇല്ലന്നു ഞാൻ പറഞ്ഞു ഇനി ചോദിക്കണ്ട പറഞ്ഞു കഴിഞ്ഞതും അവൻ ആ പായയിൽ കിടന്നു.. അവൾ ഒന്നും മനസ്സിൽ ആകാതെ അവനെ നോക്കി.... എന്തെ കിടക്കുന്നില്ലേ...... ഇനി അവനോട് പറഞ്ഞിട്ടു കാര്യം ഇല്ലന്ന് മനസ്സിൽ ആയി... അവൻ അടുത്ത് ഉള്ളപ്പോൾ എനിക്കോ എന്റെ കുഞ്ഞിനു നേരെ ആരും വരില്ല എന്ന് ഒരു തോന്നൽ...... മനസമധാനമായി ഉറങ്ങാൻ പറ്റും.... അവൾ ചാരുവിനെ നടുക്ക് കിടത്തി അവൾ ചുരുണ്ടു കൂടി...... ഈശ്വറിന് യാമിനിയും മോളും കൂടെ തന്നെ കിടക്കുന്നതു ഒരു സ്വപ്നം പോലെ തോന്നി... യാമിനി ഒട്ടും സമ്മതിക്കില്ല എന്ന് ആണ് വെച്ചത്...... എന്നാൽ അവൾ ഒന്നും മിണ്ടാതെ കിടക്കുന്നത് കണ്ടു അവൻ അത്ഭുതപെട്ടു..... ആ ഇടുങ്ങിയാ മുറിയിൽ അവരെ നോക്കി കിടക്കുന്നതു അവനു കൂടുതൽ സുഖം തോന്നി.... ഈശ്വറിനെ കാണാതെ ഇരിക്കാൻ യാമിനി തിരിഞ്ഞു കിടന്നു.... ഇവൾ എന്നേ കൊണ്ടു മൂന്നാം മുറ പ്രയോഗിക്കും... തിരിഞ്ഞു കിടക്കുന്ന യാമിനിയെ നോക്കി ഈശ്വർ മനസ്സിൽ ഓർത്തു....

അവിടെ നല്ല ചൂട് ആയ കാരണം ഈശ്വർ നേരത്തെ തന്നെ ഇട്ടിരുന്ന ഷർട്ട് ഊരിയിരുന്നു.... ചാരുവിനു ഉഷ്ണിക്കുന്നുണ്ടാകും എന്ന് വിചാരിച്ചു യാമിനി അവരുടെ അടുത്തേക് തിരിഞ്ഞു കിടന്നു... ഉറങ്ങാതെ കൈ കുത്തി തന്നെ നോക്കി കിടക്കുന്ന ഈശ്വറിനെ കണ്ടു യാമിനി നെറ്റി ചുളിച്ചു... നിങ്ങൾക്ക് ഉറക്കം ഒന്നുമില്ലേ....... എന്റെ എല്ലാ ഉറക്കവും പോയി..... അതും പറഞ്ഞു ഈശ്വർ ചാരുവിനോട് ചേർന്ന് കിടന്നു... അവൻ ചാരുവിന്റെ കഴുത്തിൽ ഒക്കെ തൊട്ടു നോക്കി... വിയർത്തു ഇരിക്കുന്ന അവളുടെ കഴുത്തു കണ്ടതും ഈശ്വർ അവളുടെ കുഞ്ഞി ഉടുപ്പ് ഊരി മാറ്റി... ചാരു ഉറക്കത്തിൽ നിന്നും എഴുനേറ്റു അടുത്തു കിടക്കുന്ന ഈശ്വറിനെ കണ്ടതു അത്ഭുതത്തോടെ അവന്റെ കവിളിൽ ഒക്കെ തൊട്ടു നോക്കി.. അച്ഛാ എന്താ ഇവിടെ......... അച്ഛന്റെ കണ്ണന്റെ അടുത്ത് അല്ലേ അച്ഛാ ഉണ്ടാവ.... നമുക്കെ ഇന്ന് കെട്ടിപിടിച്ചു കിടക്കട്ടാ.... അവൻ അവളെ പൊന്തിഞ്ഞു പിടിച്ചു കവിളിൽ ഉമ്മാ കൊടുത്തു... ചാരു യാമിനിയെ നോക്കാതെ അവന്റെ മേലേക്ക് കാലു കെറ്റിവെച്ചു കിടന്നു...

കുറച്ചു നേരം അങ്ങനെ കിടന്നിട്ടും അവൾക്ക് ഉറക്കം വരാതെ ചാരു യാമിനിതിരിഞ്ഞു കിടന്നു കെട്ടിപിടിച്ചു അവളുടെ നേരെക്ക് ആക്കി..... യാമിനിയുടെ സാരിയിൽ പിടിച്ചു വലിച്ചു.... അവളുടെ നെഞ്ചിൽ കൈ കൊണ്ടു പരതി.... അവൾ ആദ്യം നോക്കിയത് ഈശ്വറിന്റെ മുഖത്തേക്ക് ആണു.. അവൻ അവനെൽ അവരെ തന്നെ നോക്കി കൈ കുത്തി കിടക്ക...... അമ്മേ..... ചാരു ചിണുങ്ങി കൊണ്ടു അവളുടെ നെഞ്ചിൽ മുഖം ഇട്ടു ഉരച്ചു....... ചാരു നിനക്ക് നല്ലത് കിട്ടുട്ടാ...... അവളുടെ കൈയിൽ പതിയെ തല്ലി കൊണ്ടു അഴിഞ്ഞു വീണ സാരി അവൾ കെറ്റി ഇട്ടു..... പോ....... ചാരുവിനെ തല്ലിയപ്പോൾ അവൾ അപ്പൊ തന്നെ യാമിനിയുടെ കൈയിൽ തട്ടി.... ചുണ്ടു കൂർപ്പിച്ചു അവളുടെ വിരൽ അവൾ വായയിൽ ഇട്ടു... അവളെ ഒന്ന് നോക്കിയ ശേഷം അവൾ തിരിഞ്ഞു ഈശ്വറിന്റെ മേലെ കേറി നെഞ്ചിൽ തല വെച്ചു കിടന്നു...... അവന്റെ താടിയിൽ ഒഴിഞ്ഞു കവിളിൽ ഉമ്മാ വെച്ചു അവന്റെ നെഞ്ചിലെ ചൂടെറ്റു ചാരു ഉറക്കത്തിലെക്ക് വീണു... എനിക്കും തരില്ല എന്റെ കൊച്ചിനും കൊടുക്കില്ല....

പിന്നെ എന്തിനാവോ ഇങ്ങനെ മൂടി പുതച് വെക്കുന്നത്...... ഇനി എന്തോന്ന് കാണാൻ... ഒരു കൊച്ചു ആയിട്ട് ആണോ എന്നിൽ നിന്ന് ഇതൊക്കെ മറക്കുന്നത്.... മോളെ വട്ടം കെട്ടിപിടിച്ചു യാമിനിയുടെ കിടപ്പ് കണ്ടു അവൾ കേൾക്കാൻ പാകത്തിൽ അവൻ പറഞ്ഞു.... അവൾ അപ്പൊ തന്നെ ദേഷ്യത്തോടെ നോക്കി ചെരിഞ്ഞു കിടന്നു..... നീ എന്നോട് കാണിക്കുന്ന ഈ ദേഷ്യം പോലും നീ അനുഭവിച്ച വേദനകൾ കൊണ്ടു ആണെന്ന് എനിക്ക് അറിയാം പെണ്ണെ.... ഇനി എങ്കിലും നമുക്ക് ഒന്നു ജീവിക്കണ്ടേ..... എനിക്ക് മടുത്തുടീ ഇങ്ങനെ പതുങ്ങി വന്നു നിങ്ങളെ ചേർത്ത് പിടിക്കാൻ...... അവൻ ചെരിഞ്ഞു കിടക്കുന്ന യാമിനിയെ നോക്കി ഓർത്തു... ചാരു ഉറങ്ങി എന്ന് അരിഞ്ഞതും ഈശ്വർ പതുകെ അവളെ നെഞ്ചിൽ നിന്നും മാറ്റി കിടത്തി..... ഈശ്വർ അവരുടെ നടുക്ക് കിടന്നു...... മോളുടെ അടുത്തേക് ചെരിഞ്ഞു കിടന്നു അവളെ പതിയെ തട്ടി കൊടുത്തു..... അവളെ ഒന്നു നോക്കിയാ ശേഷം അവൻ യാമിനിയുടെ നേരെ ചെരിഞ്ഞു.... അവൾ എല്ലാം മറന്ന് ഉറങ്ങുകയായിരുന്നു..... അവൻ പതിയെ അവളെ കെട്ടിപിടിച്ചു...

അവളുടെ മുടിയിൽ മുഖം പൂഴ്ത്തി..... ദൈവമെ എന്റെ ഒരു ഗതികേടെ...... ഒരു ഉമ്മാ പോലും ശെരിക്കും കൊടുക്കാൻ പറ്റുന്നില്ല.... അവളുടെ കഴുത്തിൽ പതിയെ അവന്റെ ചുണ്ടുകൾ തൊട്ടു.....അവളുടെ വിയർപ്പ് തുള്ളികൾ പോലും അവനു മധുരം ഉള്ളത് പോലെ തോന്നി..... അവളെ ഉണർത്താതെ അവൻ അവളെ അവന്റെ നെഞ്ചിലെക്ക് ചേർത്തു പിടിച്ചു ഒരു കൈ കൊണ്ടു യാമിനിയെയും മറ്റേ കൈ കൊണ്ട് ചാരുവിനെ ചേർത്തു കുറെ നാൾക്ക് ശേഷം അവൻ സതോഷത്തോടെ കിടന്നു...... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 ഇനിയും എന്തിനാടാടാ നീ നിന്റെ ജീവിതം നശിപ്പിക്കുന്നെ .... അവൾക്ക് ഒരു കുഞ്ഞും ഭർത്താവും ഉണ്ട്..... നീ എന്തൊക്കെ പറഞ്ഞാലും അവളുടെ മനസ്സിൽ അവനും കുഞ്ഞും മാത്രമേ ഉണ്ടാവു..... എത്ര വെറുത്താലും എല്ല്ലാ ഭാര്യമാർക്കും ഭർത്താവ് കഴിഞ്ഞെ ആരും ഉള്ളു...... ഇനിയും അതു ആലോചിച്ചു ഇരിക്കാൻ ആണു നിന്റെ പാട് എങ്കിൽ എനിക്ക് വയസു ആയി വരാണ് നന്ദാ.... എനിക്കും ഉണ്ടാകിലെ നിന്റെ കുഞ്ഞിനെ തലോലിക്കാൻ ഒക്കെ.... നീ എന്താ എന്റെ കാര്യം ആലോചിക്കാത്തതു.....

നീ എല്ലാം മറക്കു മോനെ..... നന്ദന്റെ അമ്മ അവനോട് പറഞ്ഞു.... എനിക്ക് എങ്ങനെയാ അമ്മേ.. ഞാൻ പ്രേമിച്ച പെണ്ണാ അവള് അങ്ങനെ ഒന്നും എന്നേ കൊണ്ടു പറ്റില്ല...... അതും പറഞ്ഞു അവൻ റൂമിൽ പോയി... അവന്റെ പോക്ക് കണ്ടു അമ്മയും നെടു വീർപ്പു ഇട്ടു.... നന്ദന് ഒറ്റയ്ക്ക് ഇരിക്കണം എന്ന് തോന്നി...... എത്രയൊക്കെ വിഷമം അടക്കി പിടിച്ചാലും അവളുടെ ഓർമ്മകൾ അവന്റെ കവിളുകളെ നനച്ചു കൊണ്ടിരുന്നു... അപ്പോഴാണ് മേശയിൽ ഇരിക്കുന്ന ഒരു റോസാപൂ കണ്ടതു... ഇതു അഞ്ജലിയുടെ പണി ആകും എന്ന് അവനു മനസ്സിൽ ആയി അവൻ അതു എടുത്തു ദൂരേക്ക് എറിഞ്ഞു...... എത്ര പറഞ്ഞാലും മനസ്സിൽ ആവില്ല... അവൾക്ക് എല്ലാം ഒരു കുട്ടികളി ആണു.... അവളെ ഓർക്കുന്തോറും അവനു ദേഷ്യം വന്നു..... പറഞ്ഞ് വായിൽ ഇട്ടില്ല അപ്പോഴേക്കും ഫോണിലേക്ക് വിളിച്ചു.. നിന്നോട് ഞാൻ പറഞ്ഞിട്ടു ഉള്ളത് അല്ലെടീ എന്റെ ഫോണിലേക്ക് വിളിക്കരുത് എന്ന്... നിനക്ക് നാണം ഇല്ലെ ഈ രാത്രി നേരത്തു ഒരു പുരുഷനെ വിളിക്കാൻ... ഊഹ്ഹ് ഒരു പുരുഷൻ വന്നേക്കുന്നു.. പകുതിയും ഞാൻ ഇന്ന് കണ്ടത് അല്ലേ.. ടീ..... 😡😡😡

ആഹ്ഹ് തൊള്ള തുറക്കണ്ടാ ഞാൻ അതു ഒരു കാര്യം പറയാൻ വിളിച്ചതു ആണു.... ഞാൻ പറയാൻ പോകുന്ന കാര്യം ഒരുപാട് വട്ടം വന്നു ഞാൻ പറഞ്ഞിട്ടുണ്ട്.... ഇനി എങ്കിലും എല്ലാം മറന്നു എന്നേ സ്നേഹിചൂടെ... മറു ഭാഗത്തു നന്ദൻ മൗനം ആയിരുന്നു.... ഞാൻ.... എനിക്ക് മറക്കാൻ കഴിയില്ല... ഞാൻ വേണേൽ യാമിനിയെ പോലെ ആകാം....അപ്പോഴേങ്കിലും കണ്ണേട്ടൻ എന്നേ ഒന്നു സ്നേഹിക്കോ...... ഹ്ഉം.... ഒരാൾക്കും മറ്റൊരാൾക്ക് പകരം ആവില്ല... യാമിനിയെ പോലെ അവൾ മാത്രം ഉള്ളു...നീ ഇനി ഈ കാര്യം പറഞ്ഞു മേലിൽ എന്നേ വിളിച്ചു പോകരുത്.... ദേഷ്യത്തോടെ വെച്ചിട്ട് ഫോൺ കട്ടിലെക്ക് വലിച്ചു എറിഞ്ഞു.... അവൻ വെച്ചതും അഞ്ജലി ദേഷ്യത്തോടെ ബെഡിൽ ഇരുന്നു...... അവന്റെ ഫോട്ടോ ഒന്ന് നോക്കിയ ശേഷം അവൾ ബെഡിൽ കമന്നു കിടന്നു.... നോക്കിക്കോ മനുഷ്യ... നിങ്ങൾ ഈ ചെയ്യുന്നതിന് ഒക്കെ ഞാൻ പകരം വീട്ടിരിക്കും..... നമ്മുടെ മക്കളെ കൊണ്ടു നിങ്ങളെ ഞാൻ ക്ഷ ഞ്ഞ എന്ന് മൂക്ക് കൊണ്ടു വരപ്പിക്കും..... ഈ കാണിക്കുന്നതിന് ഒക്കെ എന്റെ കൈയിൽ കിട്ടും നിങ്ങളെ.......

നാഥനെ പിറുപിറുത്തു കൊണ്ടു തലയിണ്ണ കെട്ടിപിടിച്ചു അഞ്ജലിയും ഉറക്കത്തിൽ വീണു.... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 ഈശ്വർ എഴുനേറ്റു കൈകൾ കൊണ്ടു യാമിനിയെ പരതി... അവിടെ ശൂന്യം ആയിരുന്നു... ചാരു മോളു അവന്റെ കൈയിൽ തല വെച്ചു കിടക്കുന്നുണ്ട്‌..... അവൻ തല പൊന്തിച്ചു നോക്കി.... യാമിനി അപ്പോൾ തീ കത്താൻ വേണ്ടി അടുപ്പിലേക്ക് ഊതി കൊണ്ടിരിക്കാ.... സമയം 4.00 ആകുന്നുണ്ടായുള്ളൂ.. അവൻ ചാരുവിന്റെ ചുണ്ടിൽ ഉമ്മാ വെച്ചു എഴുനേറ്റു യാമിനി യുടെ അടുത്ത് പോയി നിന്നു... ആള് രാവിലെ തന്നെ കുളിചിട്ട് തലയിൽ നിന്നും തോർത്തു മുണ്ട് പോലും മാറ്റിയിട്ടില്ല.... അവൻ പതിയെ അടുത്ത് വന്നു അവളെ കെട്ടിപിടിച്ചു...... ഇനിയും ഒന്നു ഷെമിചൂടെ നിനക്ക്.... നീ ഒന്നു മൂളിയാൽ കൊണ്ടു പോവില്ലേ നമ്മുടെ സ്വർഗത്തിലെക്ക്.... എന്തിനാ ഇത്ര വാശി..എന്നേ തോൽപ്പിക്കാൻ ആണോ....അവിടെ ശെരിക്കും തോൽക്കുന്നതു നമ്മുടെ മോൾ അല്ലേ.. നീ എന്താ എന്റെ മോൾടെ കാര്യം നോക്കാത്തെ..... യാമിനി അപ്പൊ തന്നെ അവന്റെ കൈകൾ തട്ടി മാറ്റി..... എന്നേ പറ്റിച്ച പോലെ എന്റെ മകളെയും പറ്റിക്കാം എന്ന് വെച്ചിട്ട് ആണോ...

ഇനിയും നിങ്ങൾ ഞങ്ങളെ തള്ളി പറയില്ല എന്ന് ആര് കണ്ടു.... എന്നേ മോഹിപ്പിച്ച പോലെ ദയവ് ചെയ്തു എന്റെ മോളോട് പറയാരുത്.... ഞങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചു പോകോട്ടെ..... ഒരിക്കൽ പോലും നിങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ വരില്ല.... അതു ഓർത്തു നിങ്ങൾ വിഷമിക്കണ്ട..... യാമിനി.......... അവൻ അവളെ വേദനയോടെ വിളിച്ചു...... സാർ ചെല്ല്... ആളുകൾ ഒക്കെ എഴുനേറ്റു തുടങ്ങി... ഇനിയും അടുക്കളവശത്തു കണ്ടാൽ പലതും പറയും.... ആര് എന്ത് വേണേലും പറയട്ടെ... ഞാൻ എന്റെ ഭാര്യയുടെയും എന്റെ മോൾടെ കൂടെയും ആണു..... ഹ്ഉം സ്വന്തം ഭാര്യയെയും കുഞ്ഞിനെയും വല്ലവരുടെയും അടുക്കളയിൽ വേണം ആയിരിക്കും ഈശ്വർ മഹാദേവനു...... അവൾ ഒരു പുച്ഛത്തോടെ പറഞ്ഞു........ അച്ചേ....... ഈശ്വർ തിരിച്ചു പറയാൻ നിൽക്കുമ്പോഴേക്കും ചാരു കണ്ണു തിരുമ്മി കൊണ്ടു അവനെ വിളിച്ചു... അതു കണ്ടതും അവൻ വേഗം അവളെ വാരി എടുത്തു... എന്നും അമ്മേന്നു വിളിച്ചു എഴുനേറ്റു വരുന്ന ചാരു അച്ചേന്നു വിളിച്ചു യാമിനിയെ നോക്കാതെ അവന്റെ മേലെ ചാഞ്ഞു കിടക്കുന്നതു കണ്ടതും യാമിനിക്ക് ദേഷ്യം വന്നു.....

നോക്ക് വാവേ...... നിന്റെ അമ്മേടെ കവിളിലു ഇപ്പോ പൊട്ടും..... ഈശ്വർ യാമിനിയെ കളിയാക്കി പറഞ്ഞു.... ചാരു അപ്പോഴും ഈശ്വറിനെ കഴുത്തിലുടെ വട്ടം കെട്ടിപിടിച്ചു കിടക്കയിരുന്നു.... എന്റെ മോളെ ഇങ്ങു തന്നെ..... യാമിനി അവന്റെ അടുത്തേക്ക് ചെന്നു... നിന്റെ മോളോ ഇവളെ അച്ഛന്റെ മോൾ ആണു... അല്ലെടീ.. മ്മ്മ്..... ചാരു അവന്റെ നെഞ്ചിൽ തലോടി കൊണ്ട് പറഞ്ഞു..... വാ നമുക്ക് ഇനി റൂമിൽ പോയി ഉറങ്ങാട്ടോ.. നിന്റെ അമ്മ അവിടെ കിടന്നു എന്ത് വേണേലും പറയട്ടെ..... അചീ..... അതു നിന്റെ അമ്മയുടെ കൈയിൽ മാത്രം ആണു ഉള്ളെ.... എന്റെ കൈയിൽ ഇല്ലാലോ..... ചാരുവിന്റെ കൈ അവന്റെ നെഞ്ചിൽ പിടിച്ചു പരതുന്നാ കണ്ടു ഈശ്വർ അവളുടെ കൈ മാറ്റി പെട്ടന്നു പറഞ്ഞു... അവരുടെ കാട്ടി കൂട്ടലുകൾ കണ്ടു യാമിനിക്ക് ചിരി വന്നേങ്കിലും അവൾ പിടിച്ചു വെച്ചു....അവൾ എങ്ങോ നോക്കി നിന്നു.. അപ്പൊ അച്ഛന്റെ മിമ്മിയോ..... ചാരു അവന്റെ മുഖത്തെക്ക് നോക്കി..... അച്ഛന്റെ മോൾക്ക്‌ നല്ല ഉറക്കം വരുണ്ട്...

നമുകെ മോളിൽ പോയി കെട്ടിപിടിച്ചു ഉറങ്ങട്ടാ.... അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവളെ പൊതിഞ്ഞു പിടിച്ചു അവൻ റൂമിലേക്ക് പോയി ... പടികൾ ഓരോന്ന് കേറുമ്പോൾ എന്തൊക്കെയോ പറഞ്ഞു അച്ഛനും മോളും കുടു കുടു ചിരിക്കുന്നുണ്ടായിരുന്നു.. ആ നിമിഷം ഈശ്വറിനെ തടയാൻ അവൾക്ക് തോന്നിയില്ല..... അവൾ ഒരു നേർത്ത പുഞ്ചിരിയോടെ അവർ പോകുന്നതും നോക്കി നിന്നു..... അടുപ്പിൽ ഉള്ള വെള്ളം തിളച്ചു മറിഞ്ഞു തീ കേട്ടപ്പോൾ അവൾ ഒരു നെടു വീര്പ്പോടെ തിരിഞ്ഞു... എളിയിൽ സാരി തല കുത്തി അവളുടെ പണികളിലേക്ക് കടന്നു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story