ദേവരാഗം🖤🖤: ഭാഗം 25

devaragam

എഴുത്തുകാരി: ദേവിക

യാമിനി അവൻ ഇനി നമ്മളെ കണ്ടു സംശയിച്ചു പോയത് ആണോ..... യാമിനിയുടെ അടുത്ത് വന്നു നന്ദൻ ചോദിച്ചു.,. അവൾ അവനെ ഒന്നു നോക്കി... കുശുമ്പ് ഇച്ചിരി കൂടുതൽ ആണു ആ ചെകുത്താനു...അവൾ ചിരിയോടെ പറഞ്ഞു... അമ്മേ..... ചാരു ചുണ്ടു കൂർപ്പിച്ചു വിളിച്ചു..., അഹ് ഇപ്പോ അച്ഛനും മോളും ഒറ്റ കെട്ടു ആയോ.. നന്ദൻ ചിരിച്ചു കൊണ്ടു ചാരുവിനെ എടുത്തു.,എന്നാ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ വിട്ടിൽ അമ്മ മാത്രം ഉള്ളു.... ചേച്ചിയുടെ വിട്ടിലേക്ക് പോണം അവൾക്ക് ഇപ്പോ മാസം ആയി ഇരിക്കനലോ.... നിന്നോട് വന്നു സംസാരിചിട്ട് പോണം എന്ന് ഉണ്ടായിരുന്നു... അതാ പോകുന്നതിനു മുന്നേ ഞാൻ വന്നത്..... അവരോടു യാത്ര പറഞ്ഞു നന്ദൻ അവിടെന്ന് ഇറങ്ങി... അമ്മേടെ മോൾക്ക് ഇന്ന് സ്കൂളിൽ പോണ്ടേ,. വേം വാ നമുകെ കുളിച്ചു മാമം ഉണ്ട് പോവാട്ടോ.. മോളെ സ്കൂളിൽ വിട്ടു ഈശ്വറിനെ കാണാൻ പോകാം എന്ന് അവൾ ഓർത്തു...പെട്ടന് പണി തീർക്കാൻ യാമിനിക്ക് ഒരു ആവേശം ആയിരുന്നു... ഇത്രയും നാൾ വിട്ടിൽ ഇരുന്നിട്ട് സ്കൂളിൽ പോകാൻ ചാരുവിനു മടി ഉണ്ടെകിലും യാമിനിയുടെ മുഖം കണ്ടപ്പോൾ തന്നെ ചുണ്ടു ചുളുക്കി അവൾ ഓട്ടോയിൽ കേറി സ്കൂളിൽ പോയി.. യാമിനിയുടെ മനസ് മുഴുവൻ ഈശ്വരറിന്റെ അടുത്ത് ആയിരുന്നു....

വേഗം അവൾ ജാനകിയുടെ വിട്ടിലേക്ക് ചെന്നു... ഇന്ന് രാവിലെയെ സ്വന്തം വിട്ടിലേക്ക് വന്നുള്ളൂ.. വയ്യാത്ത കാരണം ഇന്ന് വരില്ല എന്ന് പറഞ്ഞതാ എന്നാൽ ഈശ്വരറിനെ കാണാൻ വേണ്ടി അവൾ വേഗം അവിടേക്ക് ചെന്നു........ വിട്ടിൽ ചെന്നപ്പോൾ ആണ് നന്ദൻ അവിടെന്ന് പോകുന്നത് കണ്ടത്..... നന്ദേട്ടൻ എന്താ ഇവിടെ എന്ന് വെച്ചു... എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ പോയിരുന്നു..... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 വിട്ടിൽ വന്നപ്പോൾ ആണു യാമിനിയും മോളും പോയി എന്ന് അറിഞ്ഞത്..... പറയാതെ പോയതിൽ വിഷമം ഉണ്ടായിരുന്നു എങ്കിലും അവരെ കാണാതെ ഇരിക്കാൻ പറ്റില്ല എന്ന് വെച്ചു നേരെ വിട്ടിലേക്ക് വിട്ടു... നന്ദന്റെ ഓട്ടോ കിടക്കുന്നതു കണ്ടതും അവനു ഇട്ടു രണ്ടു പൊട്ടിക്കണം എന്ന് ആയിരുന്നു തോന്നിയത്.... എന്റെ മോളു അവനെ നന്ദചൻ എന്ന് വിളിക്കുന്നതു പോലും എനിക്ക് സഹിക്കില്ല അപ്പോഴാണ് അവരോട് ഒന്നു മിണ്ടുന്നതു..... ഒരു നാൾ എന്നേക്കാൾ കൂടുതൽ അവൾ അവനെ സ്നേഹിച്ചിരുന്നു എന്നാ തോന്നൽ ആണു എനിക്ക് അവരെ കാണുമ്പോൾ എന്റെ ഉള്ളിലെ ചെകുത്താനെ ഉണർത്തുന്നത്... ഞാൻ എന്നല്ല ഒരു ഭർത്താവും സ്വന്തം ഭാര്യ പഴയ കാമുകനോട് ഒന്നു മിണ്ടുന്നതു പോലും സഹിക്കില്ല.... അവൻ നാട്ടിൽ വന്നു അമ്മയെ കണ്ടതും എല്ലാം അറിഞ്ഞിരുന്നു...

മാപ്പ് പറഞ്ഞതും എല്ലാം..... എന്നാലും അവളെ മറ്റു ഒരാളുടെ കൂടെ കണ്ടപ്പോൾ ഞാൻ പഴയ ഈശ്വർ ആയി മാറിയിരുന്നു.... അതു കൊണ്ടു ആണ് എന്നേ കണ്ടപ്പോൾ അവൾ ഓടി വരുന്നതിനു മുന്നേ അവളെ ഒന്നു നോക്കി കാർ എടുത്തു വിട്ടത്..... എനിക്ക് അറിയാം ആയിരുന്നു അവൾ എന്തായാലും എന്നേ തേടി വരും എന്ന്.... അതിനു മുന്നേ നന്ദേനോട് എനിക്ക് സംസാരിക്കണം ആയിരുന്നു. അവന്റെ അടുത്തേക്ക് പോകുന്നതിനു മുന്ന് തന്നെ അവൻ വന്നിരുന്നു... പുറത്തേക് പോകാം എന്ന് അവൻ പറഞ്ഞേങ്കിലും യാമിനി ഇവിടേക്ക് വരും എന്ന് അറിയാവുന്നത് കൊണ്ടു ഞങ്ങൾ റൂമിലേക്ക് മാറി..... കുറച്ചു സമയം മൗനം ആയിരുന്നു.... പതിയെ ഞാൻ തന്നെ സംസാരിക്കാൻ തുടങ്ങി... ചിലപ്പോ ഇതു പോലെ ഒന്ന് അവനോടു ഞാൻ സംസാരിച്ചിരുന്നു എങ്കിൽ ഞങ്ങളുടെ ജീവിതം ഒരിക്കലും ഇങ്ങനെ ആയി തീരില്ല.... മൗനം തന്നെ ആയിരുന്നു എന്റെയും അവളുടെയും ജീവിതത്തിലെ വില്ലൻ..... അവൻ പോകുമ്പോ എനിക്ക് ഒരു പുതിയ സുഹൃത്തിനെ കിട്ടിയ പോലെ തോന്നി., എന്റെ ഭാര്യയെയും കുഞ്ഞിനെയും നോക്കിയതിന്....

എന്നാലും ചെറിയ ഒരു കുശുമ്പ് അവനോടു ഉണ്ടായിരുന്നു.... പോകുന്നതിനു മുന്ന് നന്ദൻ അവനോട് ഒന്നേ പറഞ്ഞിരുന്നില്ലു യാമിനിയെ പൊന്നു പോലെ നോക്കാൻ... പറയുന്നതിന്റെ ഇടയിലും അവന്റെ കണ്ണുനീറിനെ അവന്റെ മുന്നിൽ അവൻ മറച്ചു. .. ഇനി ഒരിക്കലും അവന്റെ പ്രണയത്തെ അവനു കിട്ടില്ല എന്ന് ഉറപ്പ് ഉണ്ടായിട്ടും നന്ദൻ യാമിനിയെ നോക്കി ഒന്നു ചിരിച്ചു ഓട്ടോ എടുത്തു പോയി...... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ഈശ്വരന്റെ മുന്നിൽ പോകാൻ അവൾക്ക് കഴിയുന്നുണ്ടായില്ല... അവൾ വേഗം പണിയിലേക്ക് കടന്നു..... ജാനകിയുടെ രണ്ടു കൂട്ടുകാരികൾ പോയിരുന്നില്ല..... അവർ എപ്പോഴും ഹാളിൽ ഇരിക്കുന്ന കാരണം എന്തെങ്കിലും കാരണം പറഞ്ഞു ഈശ്വരന്റ റൂമിലേക്ക് പോകാൻ പറ്റാത്ത കാരണം അവൾ ഇടക്ക് ഇടക് നടന്നു കൊണ്ടിരുന്നു., ഈശ്വർ ഇതു എല്ലാം ഒരു ചിരിയോടെ കണ്ടിരുന്നു...... മനഃപൂർവം ആണു എന്ന് എനിക്ക് അറിയാം അല്ലെഗിൽ എന്റെ മുന്നിൽ വെച്ചു ആ പെണ്ണുങ്ങളോട് ഇങ്ങനെ കൊഞ്ചികുഴയില്ല..... അവളെ ഒന്നു നോക്കാതെ ഇരിക്കുന്ന ഈശ്വറിനെ കണ്ടതും അവൾക്ക് മനസ്സിൽ വിങ്ങൽ വന്നു... കുത്തി പിടിച്ചിട്ട് ആണെകിലും ഞാൻ ചെയ്ത തെറ്റിനു എനിക്ക് മാപ്പ് പറയണം.... അവൾ മനസ്സിൽ കരുതി കൂട്ടി ആരും എല്ലാത്ത നേരത്തു അവന്റെ റൂമിലേക്ക് ചെന്നു.....

യാമിനിയെ കണ്ടതും ഈശ്വർ അവളെ മറികടന്നു പോവാൻ നിന്നു... അതിനു മുന്നേ അവൾ അവനു തടസം ആയി നിന്നും.... എന്നാലും അവൾക്ക് അവന്റെ മുഖത്തു നോക്കാൻ കഴിയും ആയിരുന്നില്ല..... ഞാൻ.,... എനിക്ക്....... സംസാരിക്കനം..... അവൾ വിറച്ചു കൊണ്ടു പറഞ്ഞു.... നീ പറഞ്ഞതു ശെരി ആണു യാമിനി..... ഇനി ഒരിക്കലും ഞാൻ നിന്റെ പിന്നാലെ വരില്ല..... നിനക്ക് സമാധാനത്തോടെ ജീവിക്കാം.,.. പക്ഷെ ഇടക്ക് ചാരുവിനെ ഒന്നു കണ്ടാൽ മതി....ഒരിക്കലും നിങ്ങളുടെ ഇടയിൽ ഒരു ശല്യം ആയി ഞാൻ ഇനി വരില്ല... അവൻ പറഞ്ഞു കഴിയാലും അവൾ അവനെ നോക്കി.,... അവൾക്ക് അറിയാം ആയിരുന്നു ഇതു എല്ലാം അവൻ കളിപ്പിക്കാൻ പറയാന് എന്ന്,.... ഒരിക്കലും അങ്ങനെ ഒന്നു ചിന്തിക്കാ പോലും ചെയ്യില്ല.... അവൾ അപ്പൊ തന്നെ അവനെ മുറുകെ കെട്ടിപിടിച്ചു..കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു അവന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു..... അവൾ കരയാനു എന്നു അവനു മനസ്സിൽ ആയി......അവൾ പറയാതെ പറയുകയായിരുന്നു എല്ലാം..... എന്നോട്..... പൊറുക്കണം..... ഞാൻ.... എനിക്ക്.... ഒന്നും അറിയില്ലയിരുന്നു...... എനിക്ക് വേണം..... നമ്മുടെ മോൾക്ക് വേണം.... ഇനി എങ്കിലും നമുക്ക് ജീവിക്കണ്ടേ ഏട്ടാ......... അവൾ കരച്ചിന് ഇടയിലും അവൾ പറഞ്ഞൂ.....

അവൻ ചേർത്ത് പിടിക്കത്ത കാരണം അവൾ അവന്റെ മുഖത്തെക്ക് നോക്കി.... ഞാൻ സോറി പറഞ്ഞില്ലേ...... അവൾ ചുണ്ടു കൂർപ്പിച്ചു..... അവളിലെ പ്രണയം മുഴുവൻ അവൾ അവന്റെ മുന്നിൽ തുറന്നു... അവൾ അവന്റെ കൈ എടുത്തു അവളുടെ ഇടുപ്പിൽ വെച്ചു കൈകൾ രണ്ടും അവന്റെ കഴുത്തിലൂടെ ഇട്ടു...... അവനെ തന്നെ നോക്കി നിന്നു...... നിനക്ക് എന്നേ മനസ്സിൽ ആകണം എങ്കിൽ അവൻ വേണം അല്ലേ....അല്ലെഗിലും നിനക്ക് ചേരുന്നത് അവൻ തന്നെയാ... ഞാൻ ആയിരുന്നാലോ നിങ്ങളുടെ ഇടയിൽ കയറി വന്നത്..... ഞാനും അങ്ങനെ പൊരുത്ത പെടാൻ തയ്യാറാനു..... ഇന്നോ നാളെയോ ഞാൻ തിരിച്ചു നാട്ടിൽ പോകും..... നിന്നെയും മോളെയും കൊണ്ട് ആണ് തിരിച്ചു പോക്ക് എന്ന് മനസ്സിൽ വിചാരിച്ചതു ആണു.. പക്ഷെ ഇനി അതു വേണ്ടന്ന് തോന്നി...... നീ എന്നേ ഓർത്തു വിഷമ്മികണ്ട.... നീ നിന്റെ ആഗ്രഹം പോലെ ജീവിക്കു... അമ്മ നേരത്തെ ഒരു കുട്ടിയെ എനിക്ക് വേണ്ടി കണ്ടു വെച്ചിട്ട് ഉണ്ടെന്ന് പറഞ്ഞിരുന്നു ഇനി ഞാൻ അതിൽ സന്തോഷം കണ്ടത്തി കോളം.... അവന്റെ ഓരോ വാക്കുകൾകക്കും അവളെ ഇല്ലാതെ ആകാൻ ഉള്ള മൂർച്ച ഉണ്ടായിരുന്നു..... അവൾ അവനിൽ നിന്നും അവളുടെ കൈകൾ അഴിച്ചു.... നിറകണ്ണാലെ അവനെ നോക്കി.... മനസ് നീരുകയായിരുന്നു യാമിനിയുടെ......

അവൾ എന്തെങ്കിലും പറയുന്നതിനു മുന്നേ ഈശ്വർ റൂമിൽ നിന്നും ഇറങ്ങി പോയിരുന്നു..... നിർത്താതെ ഉള്ള കണ്ണുനീർ അമർത്തി തുടച്ചു അവളും റൂമിൽ നിന്ന് ഇറങ്ങി... കുറച്ചു ഒന്നും അല്ലാ അവൾ എന്റെ കണ്ണു നിറച്ചതു.... എന്നേ എത്ര വട്ടം നീ പിന്നാലെ നടത്തിപ്പിച്ചു.... ഇതു നിന്റെ അവസാനത്തെ കണ്ണുനീർ തുള്ളികൾ ആവും യാമിനി..... കുറച്ചു നീ കരയേണ്ടതു ആവശ്യം ആണു.... I ലവ് യൂ പെണ്ണെ....... അവൻ അവളുടെ അരയിൽ അമർത്തി പിടിച്ചു കൈ വെള്ളയിൽ പതിയെ ചുംബിച്ചു... അവളുടെ വിയർപ്പിന്റെ ഗന്ധം അറിഞ്ഞന്നാ പോലെ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.,... അവളെ തന്നെ നോക്കി നിന്ന് അവൾ ശ്രദ്ധിക്കാൻ തുടങ്ങിയ്തും അവൻ പുറത്തേക്ക് ഇറങ്ങി.... അന്ന് യാമിനിക്ക് എങ്ങനെ എങ്കിലും ഒന്ന് വിട്ടിൽ പോയാൽ മതീന്ന് തോന്നി... പുറത്ത് പോയതിനു ശേഷം ഈശ്വരറിനെ പിന്നെ കണ്ടത്തെ ഇല്ല.. എന്നേ കാണാൻ പോലും ആഗ്രഹിക്കുന്നുണ്ടാവില്ല... അവൾ സമയം ആകുന്നതിന് മുന്നേ വയ്യാ എന്ന് പറഞ്ഞു ഇറങ്ങി.. വീട്ടിലേക് നടക്കുമ്പോൾ എല്ലാം ഈശ്വരർ പറഞ്ഞ ഓരോ വാക്കും ആയിരുന്നു മനസ്സിൽ...... ഞാൻ തന്നെ ഞങ്ങളുടെ ജീവിതം നശിപ്പിച്ചു എന്ന് വരെ അവൾക്ക് തോന്നി... അവൾക്ക് ഒന്ന് ചാരു മോളെ കണ്ടാൽ മതീന്ന് തോന്നി...

ഇനി മോളെ കണ്ടാലേ മനസിലെ ഭാരം ഒഴിയൂ എന്ന് അവൾക്ക് അറിയാം ആയിരുന്നു.. വീടിന്റെ മുന്നിൽ എത്തിയതും വാതിൽ തുറന്ന് കിടക്കുന്നത് കണ്ടു അവൾ നെറ്റി ചുളിച്ചു... ചാരുവിന്റെ ഓട്ടോ വരാൻ നേരം ആകുന്നതേ ഉള്ളു... ഇനി ശങ്കരൻ ചേട്ടൻ ആണോ... അതിനു ഈ മാസത്തിലെ വാടക കൊടുക്കാൻ സമയം ആയിട്ട് ഇല്ലാലോ..... അവൾ എന്തൊക്കെയോ മനസ്സിൽ ഓർത്തു അകത്തേക്ക് കേറി.... വീടിന്റെ പുറക് വശത്തു നിന്ന് ചാരുവിന്റെ ചിരി നന്നായി കേൾക്കം അവൾ ഒന്നും മനസ്സിൽ ആകാതെ കൈയിൽ ഉണ്ടായിരുന്നു കവർ കസേരയിൽ വെച്ചു പുറകു വശത്തേക്ക് നടന്നു........ ഒരു വലിയ വട്ട പത്രത്തിൽ ചാരുവിനെ ഇറക്കി നിറുത്തി കപ്പ് കൊണ്ടു ആ തണുത്ത വെള്ളം അവളുടെ മേലേക്ക് ഒഴിച്ചു കൊടുക്കാന് ഈശ്വർ..... ചാരുവിനെ ഒരു കുഞ്ഞു തോർത്തു ഉടുപ്പിചിട്ട് ഉണ്ട്... ഈശ്വരർ ഒരു കാവി മുണ്ട് ആണു ഉടുത്തേക്കുന്നത്... ഷർട്ടു ഇട്ടട്ടില്ല.... ഒരു തോർത്തു അവന്റെ തോളിൽ ഇട്ടിട്ടുണ്ട്‌....വെള്ളം ചാരുവിന്റെ മേലേക്ക് ഒഴിക്കുമ്പോൾ കൈ രണ്ടും മുഖം പൊത്തി ചിരിക്കും അവൾ... ആ ചിരി ഈശ്വരറിന്റെ ചുണ്ടിലും വിരിയും... യാമിനി വന്നത് അറിയാതെ അവരുടെ ലോകത്തു ആയിരുന്നു അവർ..... യാമിനി അവനെ അവിടെ കണ്ടതിൽ ഉള്ള ഷോക്ക്കിൽ ആയിരുന്നു... അവൾ അവനെ തന്നെ അത്ഭുതത്തോടെ നോക്കി നിന്നു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story