ദേവരാഗം🖤🖤: ഭാഗം 26

devaragam

എഴുത്തുകാരി: ദേവിക

വിട്ടിൽ ഇരുന്നിട്ടും മനസിന്‌ ഒരു സുഖം തോന്നിയില്ല നന്ദന്.... ഇപ്പോഴും കണ്ണിൽ അഞ്ജലിയുടെ കരഞ്ഞ മുഖം ആണു..അവള് കാരണംആണു നാട്ടിലേക്ക് പോയത്.... അല്ലെഗിൽ ഒരിക്കൽ പോലും അങ്ങനെ ചിന്തിക്കില്ല.... എങ്ങനെ എങ്കിലും അവളെ കാണണം എന്ന് അവനു തോന്നി ഈ രാത്രി നേരത്തു ഒരു പെൺ കുട്ടിയുടെ വിട്ടിൽ പോയാൽ ശെരി ആവില്ലന്ന് അവനു തോന്നി... എങ്ങനെ എങ്കിലും നാളെ അവളെ ഒന്ന് മാപ്പ് പറയണം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു... എപ്പോഴോ അവളുടെ കുറുമ്പുകൾ ഓർത്തു അവന്റെ ചുണ്ടിലും ചിരി തട്ടി കളിച്ചു..... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ചാരുവിനെ വാരി എടുത്തു തിരിഞ്ഞപ്പോൾ ആണു ഈശ്വർ യാമിനിയെ കണ്ടത്..... അവളെ നോക്കാതെ അവളെ മറികടന്നു അവൻ മോളെയും പിടിച്ചു റൂമിലേക്ക് കേറി.... അവന്റെ ഓരോ കട്ടായം കണ്ടു യാമിനി വാ തുറന്നു പോയി.... അവളും അവന്റെ ഒപ്പം ആ കുഞ്ഞു റൂമിൽ കേറി..... മേലിൽ ഉള്ള വെള്ളതുള്ളികൾ ഒപ്പി കൊടുക്കായിരുന്നു ഈശ്വരർ അപ്പോൾ., അടങ്ങി ഒതുങ്ങി അവന്റെ തലയിൽ തലോടി ചാരുവും ഉണ്ട്.... ഒരു കുഞ്ഞു ഉടുപ്പ് ഇട്ടു കൊടുത്തപ്പോൾ അവൾ ടീവി കാണണം എന്ന് പറഞ്ഞു അമ്മു എന്ന് വിളിച്ചു ഓടി...... അതിനു മുന്നേ അവൻ അവളെ വാരി എടുത്തു..... അച്ഛന്റെ മോളു ഇനി ആ വിട്ടിൽ പൊണ്ടാട്ടാ......

അമ്മുനെ സ്കൂളിൽ വെച്ചു കാണാലോ.... അവളുടെ മുഖത്തു നോക്കി അവൻ പറഞ്ഞു.. അവന്റെ ആവലാതി മറച്ചു പിടിച്ചു അവനോട് പറഞ്ഞു...... ചാരുനു ടീവി കാണാനാ........ പൊക്കോട്ടെ.... അമ്മുന്റെ അച്ഛൻ മിട്ടായി തന്ന ചാരു വാങ്ങില്ല അച്ഛാ... പോകോട്ടെ..... പോകോട്ടെ അമ്മേ..... അത്രയും നേരം ഈശ്വരറിന്റെ മുഖത്തു നോക്കി ഇരുന്നവൾ കാര്യം നടക്കാൻ വേണ്ടി യാമിനിയുടെ നേരെ തിരിഞ്ഞു..... ഈശ്വരറിനെ ഒറ്റക്ക് കിട്ടാൻ വേണ്ടി അവൾ വേഗം പൊക്കോ എന്ന് പറഞ്ഞു..... അതു വരെ ചാരുവിനെ നോക്കി ചിരിച് കൊണ്ടിരുന്ന ഈശ്വരർ പെട്ടന് ദേഷ്യത്തോടെ യാമിനിയെ കൂർപ്പിച്ചു നോക്കി... അച്ഛന്റെ മോളു എങ്ങോട്ടും പൊണ്ടാട്ടാ.... ഇതിലു കാർട്ടൂൺ കണ്ടോട്ടാ,.... കൈയിൽ ഉള്ള phone നീട്ടി പിടിച്ചു ഈശ്വർ പറഞ്ഞു..അവൾ അതും കൈയിൽ പിടിച്ചു ഹാളിലെ ഒരു മൂലക്ക് ഇരുന്നു...... യാമിനിക്ക് ഈശ്വരിനോട് ഒത്തിരി സംസാരിക്കണം എന്ന് തോന്നി... അവൻ മനഃപൂർവം അവളിൽ നിന്നും മാറി...... എന്റെ മോൾക്ക് വേണ്ടിയാ...... അവളുടെ സന്തോഷത്തിനു വേണ്ടി മാത്രം..... അവൾ എന്നേ അല്ലാതെ ഒരുത്തനെയും അച്ഛാ എന്ന് വിളിക്കുന്നതു എനിക്ക് സഹിക്കില്ല.... അവൾ പിന്നെ കുടുതൽ ഒന്നും പറയാൻ നിന്നില്ല.... വേഗം തോർത്തു എടുത്തു പുറത്തെ ബാത്‌റൂമിൽ കേറി....

ഈശ്വരർ അപ്പൊ തന്നെ അവളുടെ കൂടെ പോയി.... ലോക്ക് ശെരിക്കും അല്ലാത്ത ബാത്‌റൂമിനു വെളിയിൽ അവൻ നിന്നു ..... ഇടക്ക് തല എത്തിച്ചു ചാരുവിനെ നോക്കി കൊണ്ടിരുന്നു.. ചാരു ഈശ്വരറിന്റെ ഫോണിലേക്ക് നോക്കി കൊണ്ടു ഇരിക്കയിരുന്നു... അകത്തു വെള്ളം വിഴുന്ന ഒച്ച കേൾക്കുമ്പോ അവന്റെ മനസ്സിൽ വികാരങ്ങൾ കൊണ്ടു മൂടായിരുന്നു... എത്രയൊക്കെ സഹിച്ചിട്ട് ഉണ്ടാകും എന്റെ കുഞ്ഞിനെ പിടിച്ചു.... ഒരു ആണ്ൺ തുണയിലതെ..... ഓർക്കുന്തോറും അവനു അവനോടു തന്നെ ദേഷ്യം വന്നു കൊണ്ടിരുന്നു..... യാമിനി കുളിച്ചു കഴിഞ്ഞു വാതിൽ തുറക്കുന്നപ്പോൾ എന്തൊക്ക ആലോചിച്ചു ഇരിക്കുന്ന ഈശ്വറിനെ കണ്ടു നെറ്റി ചുളിച്ചു.. അപ്പൊഴാണ് ഈശ്വരർ യാമിനിയെ കണ്ടത്... ബ്ലൗസും അടിപാവാട ആണു വേഷം.... ഒരു തോർത്തു മുണ്ട് എടുത്തു മേൽ മറച്ചിട്ട് ഉണ്ട്....അവളുടെ വേഷം കണ്ടു അവനു ദേഷ്യം വന്നു..... നീ എന്തിനാ ഈ രാത്രി ഇതൊക്കെ വാരി ചുറ്റി നടക്കുന്നെ..... അല്ലെഗിൽ അകത്തു നിന്നു മാറികൂടെ... അവളുടെ അമ്മുമ്മക്കു കാണിച്ചു കൊടുക്കാൻ ആണോ ഇങ്ങനെ പിടിച്ചു നിക്കുന്നത്...... കേറി പോടീ അകത്തു.,.... അവന്റെ ശബ്ദം കൂടി....... അവൾ അവനെ ഒന്നു നോക്കി അകത്തു കേറി...... ഈശ്വരർ ചുറ്റും നോക്കി അവനും അകത്തു കേറി........

അടുക്കളയിൽ രാത്രിയിൽ ഉള്ള ഭക്ഷണം വെക്കുമ്പോൾ കേൾക്കാം ആയിരുന്നു അച്ഛന്റെയും മോൾടെയും ഓരോന്ന് പറഞ്ഞു ചിരിക്കുന്നത്....... അവൾക്കും ഒരു തരം സന്തോഷം പൊതിയുന്നാ പോലെ തോന്നി... എന്നാലും ഈശ്വർ അവളോട് മിണ്ടാതെ നിക്കുന്നത് അവളിൽ ഒരു നോവായി കിടന്നു.... വെറും നിലത്തു പായയിൽ ചാരുവിന്റ മടിയിൽ പതിയെ തല വെച്ചു കിടക്കാണ് ഈശ്വർ... വലിയ ആളുകളെ പോലെ ചാരു അവന്റെ തലയിൽ തലോടി കൊണ്ടിരുന്നു... സ്കൂളിലെ ഒരു ചെറിയ കാര്യം പോലും വാ തോരതെ പറയുന്ന ചാരുവിനെ കണ്ടു അത്ഭുതം തോന്നി യാമിനിക്കു.. അല്ലെഗിൽ ഞാൻ അടുക്കളയിൽ പണി എടുക്കുമ്പോ ചാരു കിടന്നു ഉറങ്ങിയിരിക്കും., പിന്നെ പിടിച്ചു എഴുനേൽപ്പിച്ചിട്ട് വേണം ചോറ് കൊടുക്കാൻ.....ഈശ്വരറിന്റ വേഷത്തിലും ആകെ ഒരു മാറ്റം.. കാവി മുണ്ട് മാത്രം ആണു... വളർന്നു വന്ന നീളൻ മുടികൾ എല്ലാം കൂടി ബാക്കിലേക്ക് കെട്ടി വെച്ചിട്ട് ഉണ്ട്... തടിയുടെ കനം കുറച്ചു കുറച്ചിട്ട് ഉണ്ട്...... എന്നാലും താടി ഉള്ള കാരണം താടിയുടെ അവിടെത്തെ കാക്കപുള്ളി കാണുന്നില്ല..... ചാരുവിനെ അതു പോലത്തെ കാക്കപുള്ളി കണ്ടപ്പോൾ അതിശയം ആയിരുന്നു... ചാരുവിനു ഉള്ള ചോറ് എടുത്തു യാമിനി അവർക്ക് ഇടയിൽ വന്നു......

സാരി വട്ടം ചുറ്റി പിടിച്ചു അവർക്ക് ഇടയിൽ ഇരുന്നു...അവൾ വന്നു ഇരുന്നതും ഈശ്വർ എഴുനേറ്റു മോളെ എടുത്തു മടിയിൽ വെച്ചു.... ആ കാണിക്ക് ചാരു..... ഈശ്വർ ചാരുവിന്റെ മുഖത്തു നോക്കി.. ആദ്യം വേണ്ടന്ന് കാണിച്ചു എങ്കിലും പതിയെ ഓരോ ഉരുള കഴിക്കാൻ തുടങ്ങി....ചാരു കഴിക്കുന്നത് കണ്ടു ഈശ്വറിനും കൊതിയായി.... എത്ര നാളായി ഇതു പോലെ ഒന്നു മനസു നിറഞ്ഞു ഭക്ഷണം കഴിച്ചിട്ട്...... അവൻ ചാരുവിനെ പതിയെ തട്ടി വിളിച്ചു..... എന്താ അച്ചേ.... അവളും പതിയെ ചോദിച്ചു....... ചോദിക്ക്.......... ആഹ്ഹ്.... അമ്മേ ആ..... ചാരു വാ തുറന്നു കാണിച്ചു.... ഈശ്വറിന്റെ മുഖം ഇഞ്ചി കടിച്ച പോലെ ആയി..... ഈ കുരുപ്പിനെ ഇന്ന് ഞാൻ... അച്ഛന്റെയും മോളും ഓരോന്ന് കാണിക്കുന്നത് കണ്ടു യാമിനി ചിരി അടക്കി പിടിച്ചു........ എന്തിനാടീ നീ ഇങ്ങനെ കിടന്നു ചിരിക്കൂന്നേ നിനക്ക് കാര്യം മനസ്സിൽ ആയാലോ അപ്പൊ തന്നൂടെ...ഈശ്വർ അവളോട്‌ കൂർപ്പിച്ചു നോക്കി പറഞ്ഞു..... കേൾക്കാൻ നിന്ന പോലെ അവനു നേരെ അവൾ ചോറ്ള്ള നീട്ടി..... വാരി കഴിക്കുന്നതിന്റ ഇടയിലും അവൻ അവളുടെ വിരലിൽ അമർത്തി കടിച്ചു..... വേദനയോടെ അവൾ കൈ പിന്നിലേക്ക് വലിച്ചു കുടഞ്ഞു അപ്പോഴും ഈശ്വർ മോളെയും പിടിച്ചു അടുത്ത ഉരുളക്ക് വേണ്ടി വാ തുറന്നു ഇരുന്നു.....

രാത്രിയിൽ ആ ചെറിയ കട്ടിലിൽ മൂന്ന് പേർക്കും കിടക്കാൻ സഥലം ഉണ്ടായിരുന്നില്ല.....അവസാനം എല്ലാവരും കൂടി നിലത്തു പാ വിരിച്ചു ഹാളിൽ കിടന്നു..... ഈശ്വരറിന്റ കൂടെ കിടക്കണം എന്ന് ചാരു വാശി പിടിക്കുമ്പോ യാമിനിയുടെ മുഖം മാറി... എല്ലാ തെറ്റ് ഏറ്റു പറഞ്ഞു ആ നെഞ്ചിൽ മുഖം അമർത്തി കിടക്കാൻ അവൾ കൊതിച്ചു.... ഇനിയും നീറി ജീവിക്കാൻ വയ്യാതെ ആയി...... ഈശ്വരും കൊതിച്ചിരുന്നു അവളെയും ഒന്നു ചേർത്ത് പിടിക്കാൻ.... രാത്രി കുറച്ചു നേരം വൈകിയപ്പോൾ ആണു എന്നും കേൾക്കാറുള്ള വാതിലിൻ മേൽ ഉള്ള തട്ടലും മുട്ടലും..... ഒറ്റക്ക് താമസിക്കുന്നതു കൊണ്ടു തന്നെ വഴിയിൽ കുടിച്ചു വരുന്നവർ ഒക്കെ കൂവിയും വിളിച്ചു ഇരുന്നു.... അവരോടു ഒക്കെ സംസാരിക്കാൻ തന്നെ പോവാറില്ലയിരുന്നു....... അമ്മേ നമ്മ ഉന്തു വണ്ടി വെച്ചില്ലല്ലോ..... അവൾ മേശയിൽ പതിയെ തട്ടി കൊണ്ടു പറഞ്ഞു..... ഈശ്വർ അറിയുകായായിരുന്നു യാമിനിയുടെ കഷ്ട്ടപാടുകൾ.. മദ്യം കുടിച്ചു യാമിനിയുടെ ഫോട്ടോയും നോക്കി ദിവസങ്ങൾ തള്ളി നീക്കി എന്ന് അല്ലാതെ അവരെ തേടി വന്നിരുന്നു എങ്കിൽ ഒരിക്കലും ഇങ്ങനെ ഒന്നും സംഭവിക്കില്ലയിരുന്നു... എന്റെ മോൾടെ വളർച്ച പോലും കാണാൻ പറ്റാത്ത ഭാഗ്യം ഇല്ലാത്ത ഒരു അച്ഛൻ ആയി പോയി.....

അച്ഛൻ ഉള്ളപ്പോൾ ഈ ഉന്തു വണ്ടിയുടെ ആവശ്യം ഇല്ലട്ട കണ്ണാ...... അവൻ അവളെ വാരി എടുത്തു പുറത്തേക്ക് ഇറങ്ങി.. അപ്പോഴേക്കും അവിടെ ഉള്ളവർ പോയിരുന്നു...ചാരുവിനെ യാമിനി എടുത്തു ഹാളിൽ തട്ടി ഉറക്കികൊണ്ടിരുന്നു... ഈശ്വരർ നിലത്തു പാ വിരിച്ചു കിടന്നിരുന്നു അപ്പോഴേക്കും.. മോളെ നെഞ്ചോട് ചേർത്ത് പിടിച്ചു നടക്കുന്ന യാമിനിയെ അവൻ നോക്കി കൊണ്ടിരുന്നു.... എന്റെ മോളെ എന്റെ അടുത്ത് കിടത്തിയാ മതി...... ചുമരിനോട് ചേർത്ത് കിടക്കാൻ നോക്കിയപ്പോൾ ഈശ്വരർ കുറച്ചു നീങ്ങി കിടന്നു പറഞ്ഞു.... അവന്റെ ഓരോ വാക്കും അവൾക്കും നെഞ്ചിൽ കുത്തി കേറുന്ന പോലെ തോന്നി.... അവൾ ഒന്നും മിണ്ടാതെ മോളെ നടുക്ക് കിടത്തി ചെരിഞ്ഞു കിടന്നു....ശബ്ദം ഉണ്ടാകാതെ അവൾ ഒഴുകി വന്നിരുന്ന കണ്ണുനീർ തുള്ളികൾ തുടച്ചു മാറ്റി.... പിന്നീട് അവളും ഉറക്കത്തിലേക്ക് വീണു..... ഇടക്ക് എപ്പോഴോ ചാരുവിനു ചിണുങ്ങുന്നത് കെട്ടു ആണു അവൾ കണ്ണു തുറന്നത്.... പതിയെ തട്ടി കൊടുത്തപ്പോഴേക്കും ആള് ഉറങ്ങി..... ഈശ്വറിന്റെ ഭാഗത്തെക്ക് നോക്കിയപ്പോൾ ആളെ കാണത്തതു കൊണ്ടു എവിടെ പോയി എന്ന് വെച്ചു തിരിയുമ്പോഴേക്ക് അവൾക്ക് പുറകിൽ ആയി അവളോട് ചേർന്ന് കിടക്കുന്ന ഈശ്വറിനെ കണ്ടു അവളുടെ ചുണ്ടിൽ ചിരി വന്നു.. എന്തൊക്കയായിരുന്നു......

ജാഡ.... കുറുമ്പ് കുറച്ചു കൂടുന്നുണ്ട് ഈ ചെകുത്തനു..... അവൾ പതിയെ അവന്റെ നെഞ്ചിൽ തല ചേർത്ത് പിടിച്ചു അവൾ പറഞ്ഞു.... ചെകുത്താൻ നിന്റെ തന്ത...... അവൻ അപ്പൊ തന്നെ മറുപടി പറഞ്ഞു.... അവൾ അപ്പോഴാണ് അവൻ ഉറങ്ങിയിട്ടില്ല എന്നു മനസ്സിൽ ആയത്.... അവൾ പെട്ടന് തല പൊന്തിച്ചു അവനെ നോക്കി...... എന്താടി.... കിടന്നു ഉറങ്ങാൻ നോക്കടീ....... ദേഷ്യത്തോടെ പറഞ്ഞു അവളെ ചേർത്തു പൊതിഞ്ഞു പിടിച്ചു കിടന്നു..... അവളും സന്തോഷത്തോടെ അവന്റെ ഓരോ ശ്വാസവും ആസ്വദിച്ചു തന്റെ പാതിയുടെ ചൂടേറ്റു അവളും ഉറക്കത്തിലെക്ക് വീണു.... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 എങ്ങനെ എങ്കിലും അഞ്ജലിയെ ഒന്ന് കണ്ടാൽ മതീന്ന് തോന്നി... അതു കൊണ്ടു തന്നെ അവൻ ഓട്ടോ എടുത്തു നേരെത്തെ ഇറങ്ങി...... അവൾ വരുന്ന സമയം കഴിഞ്ഞതും ഇനി ഞാൻ അടിച്ച കാരണം ആണോ എന്ന് വെച്ചു അവനു ഇരിക്ക പൊറുതി ഉണ്ടായിരുന്നില്ല......വൈകുനേരം എങ്കിലും അവളെ കാണണം എന്ന് അവൻ ഉറപ്പിച്ചു.. അതു കൊണ്ടു തന്നെ അവൾ പഠിക്കുന്ന കോളേജിനു മുന്നിൽ കൊണ്ടു പോയി ഓട്ടോ ഇട്ടു.,. അകലെ നിന്ന് തന്നെ അഞ്ജലി നടന്നു വന്നതു കണ്ടതും അവൻ അവളുടെ അടുത്തേക്ക് ചെന്നു...അവൾ പോകാൻ നിന്നതും അവൻ ഇടക്ക് കേറി.... അഞ്ജലി ഞാൻ......

സോറി ഒന്നും വേണ്ട നന്ദേട്ടാ... ഞാൻ അതൊക്കെ മറന്നു... അല്ലെഗിലും നന്ദേട്ടൻ ചെയ്തത് തന്നെയാ ശെരി.... ഞാൻ വെറും പൊട്ടി...... നന്ദേട്ടൻ പേടിക്കണ്ടട്ടാ ഞാൻ ഇനി ഒരിക്കലും ആ കാര്യം പറഞ്ഞു ഇനി പിന്നാലെ വരില്ല.... പക്ഷെ ഒരിക്കലും മറക്കില്ല ഞാൻ... എന്നും മനസ്സിൽ ഉണ്ടാകും... ഇഷ്ട്ടം എന്ന് പറയുന്നത് ഒരു വട്ടമേ തോന്നു... അതും ഒരാളാടു മാത്രം.... ഇപ്പോ എനിക്ക് യാമിനി ചേച്ചിയോട് ചെറിയ ഒരു കുശുമ്പ് ഒക്കെ തോന്നുന്നുണ്ട്‌.... ഇഷ്ട്ടം എന്ന് പറയുന്നത് ചോദിച്ചു വാങ്ങാൻ പറ്റുന്നത് അല്ലാലോ... എല്ലാ പെണ്ണുങ്ങളുടെയും പോലെ എനിക്ക് തോന്നിയ ഇഷ്ട്ടം അതു എന്നിൽ തന്നെ തീരാട്ടെ... ശെരി എന്നാ ഇന്ന് നേരത്തെ വിട്ടിൽ ചെല്ലണം എന്ന് പറഞ്ഞിരുന്നു..... നന്ദൻ അഞ്ജലിയെ തന്നെ നോക്കി നിന്നു... ആ വായാടിയിൽ നിന്നും ഒത്തിരി മാറിയ പോലെ തോന്നി..... എന്നോട് തിരിച്ചു രണ്ടു വാക് ചീത്ത പറഞ്ഞിരുന്നു എന്ന് അവൻ ആശിച്ചു.... ഇതു ഞാൻ ആരും അല്ലാത്ത പോലെ സംസാരിച്ചപ്പോൾ മനസിനു എന്തോ പോലെ തോന്നി അവനു...... അവൻ കൊണ്ടു ആകാം എന്ന് പറഞ്ഞെങ്കിലും അവൾ വേണ്ടന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.... അല്ലെഗിൽ ഇറക്കി വിട്ടാൽ പോലും ഓട്ടോയിൽ ചാടി കേറിരുന്നവൾ ആയിരുന്നു.... അവൾ പോയതും കുറച്ചു നേരം അവൻ ഓട്ടോയിൽ കേറി ഇരുന്നു.. ആരോ ഓട്ടോയിൽ കേറിയപ്പോൾ ആണു അവൻ ചിന്തകൾക്ക് വിരാമം ഇട്ടതു....... ചേട്ടാ.... വിശ്വാനാന്ദന്റെ വിട്ടിലേക്ക് ഒന്ന് പോണം... ഒരു പ്രായം ചെന്ന ആൾ പറഞു..

കൂടെ അമ്മ എന്ന് തോന്നിക്കുന്ന ആളും ഒരു ചെറുപ്പക്കാരനും ഒരു പെൺ കുട്ടിയും മാത്രം ഉണ്ടായിരുന്നുള്.... സ്ഥലം ഇല്ലാത്ത കാരണം തിങ്ങി നിരങ്ങി ആണു ഇരിക്കുന്നെ..... കാർ പെട്ടന്ന് ഒന്ന് കേടായി അതാ...... മോനെ ഒന്ന് വേഗം പോണേ...... എന്നാലും എന്തിനാ ഇവർ അഞ്ജലിയുടെ വിട്ടിലേക്ക് പോണേ...... അവരുടെ കൂടെ ഉള്ള ആൾ നന്നായി സംസാരിക്കുന്ന type ആയിരുന്നു..... നേരത്തെ വരാം എന്ന് പറഞ്ഞതാ....... മോനു സ്ഥലം അറിയാലോ.... ആഹ്ഹ് അറിയാം... അല്ലാ നിങ്ങൾ ഇവിടെ കണ്ടിട്ട് ഒന്നുമില്ലല്ലോ എന്താ വിശേഷം... കാര്യം അറിയാൻ വേണ്ടി നന്ദ്ൻ പെട്ടന്ന് ചോദിച്ചു...... അതോ മോനെ അവിടെത്തെ മോൾ ഇല്ലെ അഞ്ജലി ആ കുഞ്ഞിനെ പെണ്ണ് കാണാൻ പോവാ ഇവൻ ആണു പയ്യൻ.. അടുത്ത് ഇരിക്കുന്നു ചെറുപ്പക്കാരനെ തട്ടി കൊണ്ടു പറഞ്ഞു.. നന്ദൻ അപ്പൊ തന്നെ ആ ചെക്കനെ നോക്കി.... അയാൾ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... പക്ഷെ നന്ദൻ അതു ഒന്നും ശ്രദ്ധിച്ചിരുന്നില്ല.... അഞ്ജലിയുടെ മുഖം മാത്രം ആയിരുന്നു മനസ്സിൽ മുഴുവൻ.... അവൾ പറഞ്ഞ ഓരോ വാക്കും... അവനു പ്രിയ പെട്ടത് എന്തോ നഷ്ടം ആകാൻ പോകുന്നു എന്ന് മനസ്സിൽ ആരോ പറയുന്ന പോലെ തോന്നി.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story