ദേവരാഗം🖤🖤: ഭാഗം 28

devaragam

എഴുത്തുകാരി: ദേവിക

എന്തെടി നിന്റെ പിണക്കം ഇതു വരെ മാറിയില്ലേ.. ഏഹ്ഹ്.... അവളുടെ മുകളിൽ ചേർന്ന് കിടന്നു കൊണ്ടു അവൻ പറഞ്ഞു.. അങ്ങോട്ടും ഇങ്ങോട്ടും സോറി പറഞ്ഞു ബുദ്ധിമുട്ടെണ്ടാ ഞാനെ പിണക്കം ഒക്കെ ഇപ്പോ തന്നെ മാറ്റി തരാം... അതും പറഞ്ഞു അവൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.... ഉണങ്ങിയിട്ടില്ലത്ത നനഞ്ഞ മുടിയിൽ അവൻ അമർത്തി ചുംബിച്ചു.... അവൾ പോലും അറിയാതെ അവൻ അവളുടെ വസ്ത്രങ്ങൾ ഊരുമ്പോൾ അവന്റെ കണ്ണിൽ തന്നെ നോക്കികിടക്കയിരുന്നു യാമിനി... എല്ലാ തെറ്റും പറഞ്ഞു അവനെ ചേർത്ത് പിടിക്കാൻ അവളുടെ മനസു ധൃതി കൂട്ടി...... വികാരങ്ങൾക്ക് കടിഞ്ഞാൽ പൊട്ടിയ പോലെ അവളുടെ കുഞ്ഞു വേദനയിലും അവൻ സന്തോഷം കണ്ടത്തി...... വെളിച്ചത്തിൽ അവന്റെ മുന്നിൽ നഗ്നത ആകുമ്പോൾ അവൾ നാണം കൊണ്ടു കണ്ണുകൾ മുറുകെ അടച്ചു പിടിച്ചു...... അവളിലെ പെണ്ണിനെ അവൻ തിരയുകയായിരുന്നു..., ഒടുവിൽ അവളിൽ നിന്നും മാറി മലർന്ന് കിടക്കുമ്പോൾ രണ്ടു പേരും നന്നായി കിതക്കുന്നുണ്ടായിരുന്നു... അവൾക്കു അവന്റെ മുഖത്തു നോക്കാൻ പോലും മടിയായി..,...

മോളെ കെട്ടിക്കാരായി എന്നിട്ട് ഇതു വരെ നിന്റെ നാണം മാറിയില്ലലോടീ.... ചെരിഞ്ഞു കിടന്നു കൊണ്ടു അവളുടെ നെഞ്ചിൽ കൈകൾ കൊണ്ടു പരതി കൊണ്ടു ചോദിച്ചു.... അവന്റെ കുറുമ്പുകൾ കൊണ്ടു അവൾ അവന്റെ അഴിഞ്ഞു കിടന്ന മുണ്ട് എടുത്തു അവൾ മാറോടു പുതച്ചു.... അവനും അവളിലേക്ക് ഒതുങ്ങി കൂടി കിടന്നു.... അവളെ നേചോടു ചേർത്ത് പിടിച്ചു. അവന്റെ കണ്ണുനീർ കൊണ്ടു അവളുടെ നെറ്റി നനച്ചു.. എന്തെങ്കിലും പറയുന്നതിന് മുന്ന് യാമിനി ഒന്നു ഉയർന്നു പൊങ്ങി അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു..... ടീ നീ ഇങ്ങനെ കിടക്കുമ്പോ വീണ്ടും തോന്നാട്ടോ.... എന്ത്........ അല്ലാ കൊതിയെ.... അവന്റെ കൈകൾ അവളുടെ വയറിൽ തലോടി കൊണ്ടു പറഞ്ഞു...... പോടാ.... എനിക്ക് പണിക് പോവാൻ ഉള്ളതാ.... നടക്കില്ല മോളെ.... അങ്ങനെ ഈശ്വർ മഹാദേവന്റെ ഭാര്യ ഒരു വീടിന്റെ അടുക്കള പണിക്കു പോകുന്നത് എനിക്ക് സഹിക്കില്ല ഞാൻ ഇട്ടു സമ്മതിക്കുകയും ചെയ്യില്ല.... നിനക്കും നമ്മുടെ മോൾക്കും ഒരു ചെറിയ സർപ്രൈസ് തരുന്നൂണ്ട്‌ എന്നോട് ചോദിക്കണ്ട അതൊക്ക വഴിയേ പറഞ്ഞു തരാം....

ഇപ്പോ പൊന്ന് മോളു ഈ പണി പൂർത്തിയാക്കു...... അയ്യടാ...... വീണ്ടും അവൾക്ക് നേരെ മുഖം കൊണ്ടു വരുന്ന ഈശ്വറിന്റെ താടിയിൽ പിടിച്ചു മാറ്റി കൊണ്ടു അവൾ എഴുനേറ്റു...... ടീ ഇങ്ങനെ നടന്നു പോകലെ വല്ല തുണിയും ഉടുത്തു കൊണ്ടു പോ... അല്ലെഗിൽ ഞാൻ നിന്റെ പിന്നാലെ വന്നു എന്നിരിക്കും...... ചെ വൃത്തികെട്ടവൻ..,. അവൾ വേഗം അവളുടെ സാരി എടുത്തു ചുറ്റി റൂമിലേക്ക് നടന്നു........ അവൾ റെഡി ആയി വന്നിട്ടും ഈശ്വരർ എഴുന്നേറ്റിട്ട് ഉണ്ടായിരുന്നില്ല.... ദേ സമയം എത്രയായി എന്ന് വെച്ചിട്ട..... പോയി കുളിക്ക് മനുഷ്യ....ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കാം.... ആദ്യം പോയി പല്ല് തെക്കട്ടെ...... അയ്യേ..... അവൾ അതും പറഞ്ഞൂ അവളുടെ ചുണ്ടിൽ അമർത്തി തുടച്ചു.... ടീ.... വേണ്ടാട്ട എന്നേ കളിയാകിയാ കിട്ടും എന്റെ കയ്യിനു എന്റെ മോളു ഇങ്ങു വരട്ടെ നിനക്ക് ഉള്ളത് ഞാൻ അപ്പോ തരാം... ഓഹ്..... അതും പറഞ്ഞു ഈശ്വരർ കുളിക്കാൻ നടന്നു യാമിനി അടുക്കളയിലേകക്കും അവൾക്കു എന്തോന്നില്ലത്ത സന്തോഷം വന്നു പൊതിയുന്ന പോലെ തോന്നി..... വാതിലിൽ ആരോ മുട്ടുന്നത് കേട്ടിട്ട് ആണു യാമിനി വേഗം പുറത്തേക്ക് ചെന്നു....

വന്നത് വീടിന്റെ ഓണർ എന്ന് കണ്ടതും അവൾ വേഗം അകത്തേക്ക് പോയി കൈയിൽ ഉള്ള പൈസ കൊണ്ടു വന്നു കൊടുത്തു... പൈസ എണ്ണി നോക്കമ്പോ കൊടുക്കാൻ ഉള്ള പൈസയെക്കാളും കുറവായതു കൊണ്ടു ഉമ്മറത്തു ഉള്ള തിണയിൽ ഇരുന്നു.... എന്തെങ്കിലും പറയും എന്ന് പേടിച് നിക്കായിരുന്നു യാമിനി..... ചേട്ടാ അടുത്ത വട്ടം ഞാൻ കൂട്ടി അടക്കാം... ഒന്നും തോന്നരുത്.... എത്ര നാളെ എന്റെ കൊച്ചേ ഇതു പറയുന്നേ.... എന്നെകിലും ഒന്നു നേരെ ചൊവ്വേ കാശു തന്നിട്ട് ഉണ്ടോ.... എന്നിട്ട് കതകു പോരാ കുറ്റി പോരാ എന്നൊക്കെ പരാതി പറയുന്നുണ്ടല്ലോ... കറക്റ്റ് കാശും തരില്ല... അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.... അപ്പോഴാണ് അകത്തേക്ക് തല തോർത്തി കൊണ്ട്‌ ഈശ്വരർ അവരുടെ അടുത്തേക്ക് വന്നതു.. ഒരു കാവി മുണ്ട് മാത്രം ആണു വേഷം..... ആഹ്ഹ്....അപ്പൊ ഇതൊക്കെ ഉണ്ടാലെ.. എന്നിട്ടു ആണോ കൊച്ചേ കാശ് ഇല്ലന്ന് പറഞ്ഞത്.... ഇതു അറിഞ്ഞിരുന്നു എങ്കിൽ ഞാൻ എന്നും കാശ് ചോദിച്ചു എല്ലാ മാസവും വരുവായിരുന്നോ...ഇവന്റെ കഴിഞ്ഞത് അല്ലേ വേണേൽ ഞാനും കൂടെ കേറാം...

എന്തായാലും നീ നിന്റെ മോളെ സ്കൂളിലെക്ക് വിട്ടത് നന്നായി.... നമുക്ക് പിന്നെ കണക്കിന്റെ വശം ഇല്ലാലോ കുറെ എനിക്ക് തരാൻ ഉള്ളത് അല്ലേ......അയാൾ വഷളൻ ചിരിയോടെ പറഞ്ഞു.. യാമിനി ആദ്യം നോക്കിയത് ഈശ്വരറിന്റ മുഖത്തേക്ക് ആണു... കണ്ണ് അടച്ചു തുറക്കുമ്പോഴേക്കും അയാൾ മുറ്റത്തേക്ക് മലർന്ന് അടിച്ചു വീണിരുന്നു..... ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി ഈശ്വർ അയാളുടെ അടുത്തേക്ക് ചെന്നു കഴുത്തിൽ പിടിച്ചു കവിളിൽ ആഞ്ഞു തല്ലി.... മേലിൽ എന്റെ ഭാര്യയെ കുറിച്ച് നീ നിന്റെ പുഴുത്ത നാക്കു കൊണ്ടു പറഞ്ഞാൽ ആ നാക്ക് ഞാൻ അരിഞ്ഞു വീഴ്ത്തും.. നിനക്ക് ഞാൻ താരാടാ...... നിനക്ക് വേണ്ടത് ഒക്കെ.... കഴുവേറി മോനെ 😡😡😡... പ്രായം ചെന്ന ആൾ ആയതു കൊണ്ടു ഈശ്വറിന്റെ മുന്നിൽ ബലം കൊണ്ടു പിടിച്ചു നിക്കാൻ അയാൾക്ക് പറ്റിയിരുന്നില്ല.... ഇറങ്ങടാ നാറി.... ഈശ്വരർ അകത്തു പോയി അവന്റെ വാലറ്റ് എടുത്തു അതിൽ നിന്നും നോട്ടു കെട്ടുകൾ അയാളുടെ മുഖത്തെക്ക് വലിച്ചു എറിഞ്ഞു... ബഹളം കേട്ട് അയൽക്കാർ ഓടി കൂടിയിരുന്നോ.. രമണി ഓരോത്തരോടും പലതും പറഞ്ഞു.... അവളുടെ ഭർത്താവ് ഈശ്വറിന്റെ മുന്നിൽ തന്നെ വരാറില്ലയിരുന്നു.... ഇവൾ എന്റെ ഭാര്യ ആണു എന്റെ കുഞ്ഞിന്റെ അമ്മയും..... ഇനി ആരെകിലും എന്തെങ്കിലും പറഞ്ഞു വന്നാൽ.......

ദേഷ്യത്തോടെ ആയിരുന്നു ഈശ്വറിന്റെ വാക്കുകൾ അയാൾക് നേരെ പറഞ്ഞു യാമിനിയെ അവൻ ചേർത്ത് പിടിച്ചു..... കൂടെ നിൽക്കുന്നവരെ ഒന്നു നോക്കി ഈശ്വർ യാമിനിയെയും കൊണ്ടു അകത്തേക്ക് കേറി........ 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 അഞ്ജലി കണ്ണു അടച്ചു പിടിച്ചിട്ട് ഒന്നും കേൾക്കാതെ ആയപ്പോൾ പതുക്കെ തുറന്നു നോക്കി..... ഒരു പൊട്ടി തെറി പ്രതിക്ഷിച്ചിരുന്നതു ആയിരുന്നു... അച്ഛാ...... അഞ്ജലി പതുകെ വിളിച്ചു.... എന്റെ മോളു പറഞ്ഞു ബുദ്ധിമുട്ടണ്ടാ.... കണ്ണടച്ചു പാല് കുടിക്കാം എന്ന് വെച്ചോ രണ്ടാളും...... അച്ഛാ ഞാൻ..... എനിക്ക് അഞ്ജലിയെ ഇഷ്ട്ടം ആണ്.... പറയാൻ ഒരുപാട് വിചാരിചതു ആണു പക്ഷെ എനിക്ക് അതിനു സാധിച്ചില്ല.. നഷ്ടം പെടും എന്ന് തോന്നിയപ്പോൾ..... എന്നോട് പൊറുക്കണം...... രാത്രി ഈ സമയത്ത് വിട്ടിൽ വന്നു ആണോ നിന്റെ ഇഷ്ട്ടം..... അതു... സോറി... അറിയാം തെറ്റ് ആണെന്ന്.... എനിക്ക് വേണേൽ എല്ലാം നിങ്ങളുടെ മുന്നിൽ മറച്ചു വെക്കാം ആയിരുന്നു..... നിങ്ങളുടെ സമ്മതം ഇല്ലാതെ ഒരിക്കലും അഞ്ജലിയെ വേണ്ട..... ഇപ്പോ മോൻ ചെല്ല്.... എന്നിട്ട് നാളെ പോയിട്ട് അമ്മയെ കൊണ്ടു വാ അപ്പോ പറയാം എന്റെ സമ്മതം......ചെല്ല്..... നന്ദൻ കൂടുതൽ ഒന്നും പറയാൻ നിക്കാതെ അഞ്ജലിയെ ഒന്നു നോക്കി അവിടെന്ന് ഇറങ്ങി...... അഞ്ജലി പേടിച്ചിട്ട് ആണെകിലും ഒന്നും മിണ്ടാതെ അകത്തു കേറി.... നിങ്ങൾ എന്തിനാ മനുഷ്യ വെറുതെ ഇരുന്നു ചിരിക്കുന്നത്,..... അല്ലടീ നമ്മുടെ കാന്താരിയുടെ പോക്ക് കണ്ടു ചിരിച്ചത..

കണ്ടില്ലേ ഇപ്പോ പൊട്ടും എന്ന് വെച്ച കാണുനീർ... അപ്പൊ നിങ്ങൾ എന്താ മനുഷ്യ ഈ പറയുന്നേ... അപ്പൊ നിങ്ങൾക്ക്.... ഞാൻ എന്റെ മോൾടെ സന്തോഷം അല്ലെടീ നോക്കേടത്...പിന്നെ നന്ദനെ എനിക്ക് ഇഷ്ട്ട... അവൻ അല്ലായിരുന്നു എങ്കിൽ ഇങ്ങനെ വന്നു എന്നോട് പറയോ..... നമ്മുടെ മോളു ഒരു പൊട്ടി ആയത് കൊണ്ടു ഒളിച്ചോടാൻ വരെ അതു നോക്കും... ഇവൻ ആയത് കൊണ്ടു എനിക്ക് ആ പേടി ഇല്ല..... പിന്നെ ഇപ്പോ ഒരു കടിഞ്ഞാൽ കൈയിൽ ഇല്ലെഗിൽ പിള്ളേര് ചെറുപ്പം ആണു വല്ല കുരുത്ത കേടു കാണിക്കും..... വിശ്വാനാഥൻ ചിരിച്ചു കൊണ്ട്‌ പറഞ്ഞു.. അയ്യോ കുരുത്തകേടു കാണിക്കത്ത ഒരാള്.,.. ചിരിച്ചു കൊണ്ടു അടുക്കളയിൽ കേറി പോയി.... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 ഈശ്വർ ചേർത്ത് പിടിക്കുന്ന ഓരോ നിമിഷവും യാമിനി സന്തോഷം കൊണ്ടു മതി മറയുകയായിരുന്നു.... ഒരിക്കൽ എങ്കിലും മറ്റുള്ളവരുടെ മുന്നിൽ തല ഉയർത്തി നിൽക്കണം എന്ന് ഒരുപാട് തോന്നിയിറ്റു ഉണ്ടായിരുന്നു...... ഈശ്വറിൽ മാത്രം ഒതുങ്ങി കൂടാൻ അവൾ കൊതിച്ചു.... ടീ ഇങ്ങനെ തന്നെ ഇരുന്ന മതിയോ എന്റെ മോളു ഇപ്പോ വരും അവൾക്ക് ഉള്ളത് കഴിക്കാൻ എടുത്തു വെച്ചോ... അതൊക്കെ ഞാൻ വെച്ചിട്ട് ഉണ്ട്.., അവന്റെ നെഞ്ചിൽ ഒന്നും കൂടെയും മുഖം അമർത്തി കൊണ്ടു അവൾ പറഞ്ഞു...

പിന്നെ എന്റെ മോളു വന്നു കഴിഞ്ഞ എനിക്ക് എന്തിനാ നീ... എന്റെ സുന്ദരി മോൾ ഉണ്ടാലോ..... പോടാ. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... മതി ഇനി ആ പഴയ കാര്യം ഒന്നും നമുക്ക് സംസാരിക്കേണ്ട....... പറഞ്ഞു കഴിഞ്ഞതും അവൾ അവനെ കെട്ടിപിടിച്ചു.. അവനും ചിരിച്ചു അവളെ പൊതിഞ്ഞു പിടിച്ചു..അവളുടെ അരയിൽ അവന്റെ കൈകൾ മുറുകെ പിടിച്ചു.... അവൾ കൂർപ്പിച്ചു അവനെ നോക്കി...... അവൻ ഒരു കള്ള ചിരി പാസാക്കി അവളുടെ നേരെ മുഖം കുനിച്ചു.... അവളുടെ അധരങ്ങളിൽ അവൻ തലോടി കൊണ്ടിരുന്നു.. കൊതിയോടെ അവൻ അവളുടെ അടുത്തേക്ക് മുഖം കുനിച്ചത്...... അച്ചേ........ അപ്പോഴേക്കും ചാരു ഓടി വന്നു ബെഡിൽ കിടക്കുന്ന ഈശ്വറിന്റെ മേല്ക്ക് ചാടി.. ചാരുവിന്റെ ഒച്ച കേട്ടതും യാമിനി അവനിൽ നിന്നും വേഗം മാറി.... ഈശ്വർ ചാരുനിനെ എടുത്തു അവന്റെ വയറിൽ വെച്ചു.... അവളുടെ ബാഗ് എടുത്തു മാറിയിരുന്നു യാമിനി..... അച്ചേടെ മോളു ഇത്ര പെട്ടന്ന് വന്നോ...... ചാരുവിന്റെ മുഖത്തു നോക്കി ചിരിയോടെ ആണെകിലും യാമിനിയുടെ മുഖത്തു അവൻ നിരാശയോടെ നോക്കി...... അവനെ നോക്കി ചിരി അടക്കി പിടിച്ചു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story