ദേവരാഗം🖤🖤: ഭാഗം 29

devaragam

എഴുത്തുകാരി: ദേവിക

ചാരു അവന്റെ മേലേക്ക് കേറി ഇരുന്നു അവന്റെ മുഖത്തു വിരൽ ഓടിച്ചു മുത്തങ്ങൾ കൊണ്ടു മൂടി.... അവരുട കുഞ്ഞു സ്വർഗത്തിൽ കട്ടുറുമ്പ് ആകേണ്ട എന്ന് വെച്ചു യാമിനി ചാരുവിനു കഴിക്കാൻ ഉള്ളത് എടുക്കാൻ അടുക്കളയിൽ പോയി.... നല്ല പോലെ പേടിച്ചിട്ട് ആയിരുന്നു നന്ദൻ അമ്മയെ കൂട്ടി അഞ്ജലിയുടെ വിട്ടിലേക്ക് പോയത്.... ആരെകിലും ചിലപ്പോൾ എന്തെങ്കിലും പറഞ്ഞാൽ അമ്മക്ക് നല്ല പോലെ വിഷമം ആകും..... എല്ലാം നേരെ ആകണ്ണം എന്ന് പ്രാർഥിച്ചു അവൻ വിട്ടിലേക്ക് കേറി.... അച്ഛന്റെ ചിരിച്ചിട്ട് ഉള്ള മുഖം അവനു ഒരു ആശ്വാസം ആയിരുന്നു.... രണ്ടു വിട്ടുകാർക്കും സമ്മതം എന്ന് അറിഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു നന്ദന്..... ഒരിക്കലും അഞ്ജലിയുടെ അച്ഛൻ എന്നേ പോലുള്ള ഓട്ടോക്കാരന് അവളെ തരും എന്ന് വിചാരിച്ചില്ല..അവനു അഞ്ജലിയോട് ഒന്നു സംസാരിക്കണം എന്ന് ഉണ്ടായിരുന്നു.... അവൻ കണ്ണു കൊണ്ടു കാണിച്ചിട്ടും അവൾ ഒരു ചിരിയോടെ മറിഞ്ഞു ഇരുന്നു.... വേഗം തന്നെ കല്യാണക്കര്യം പറഞ്ഞു അവർ അവിടെന്ന് ഇറങ്ങി....

ഇത്രയും നാൾ നിന്നേ വിഷമിപ്പിച്ചതിനു അതിനു ആയിരം മടങ്ങു ഞാൻ നിന്നേ സ്നേഹിക്കും എന്ന് നന്ദൻ മനസ്സിൽ ഓർത്തു.....യാമിനിയെയും കുഞ്ഞിനെയും അവനു കാണണം എന്ന് ഉണ്ടായിരുന്നു എന്നാലും അഞ്ജലിക്ക് കുറച്ചു കുശുമ്പ് കൂടുതൽ ആയ കാരണം അവൻ മനഃപൂർവം പിന്നീട് അഞ്ജലിയുടെ ഒപ്പം കാണാം എന്ന് വെച്ചു..... കല്യാണം ഉറപ്പിച്ച കാരണം ആയതു കൊണ്ടാകും കുറച്ചു ജാഡ അഞ്ജലിക്ക് വന്നിട്ട് ഉണ്ട്.. ഇനി എന്നോട് ഉള്ള കുഞ്ഞു പ്രതികാരം ആയിരിക്കും എന്ന് നന്ദൻ ഓർത്തു... നന്ദന് ആകെ ഒരു ചേച്ചി മാത്രം ഉള്ളു.... എത്രയും പെട്ടന്ന് കല്യാണം നടത്തുന്ന കാരണം എല്ലാ കാര്യങ്ങളും അവൻ വേഗം നടത്താൻ നോക്കി.......അഞ്ജലി നന്ദനെ ഇട്ടു വട്ടം കളിപ്പിച്ചു കൊണ്ടിരുന്നു...... വിട്ടുകാർ നിർബന്ധം പറഞ്ഞ കാരണം രണ്ടു പേർക്ക് കല്യാണത്തിനു മുന്ന് ശെരിക്കും ഒന്നും കാണാൻ പോലും ആയില്ല... നന്ദനും അഞ്ജലിയും ഒരുമിച്ചു ആയിരുന്നു ഈശ്വറനെയും യാമിനിയെയും കല്യാണം ഷെനിക്കാൻ പോയത്..... നന്ദനോട് ഈശ്വറിനു ആ പഴയ ദേഷ്യം ഉണ്ടായിരുന്നില്ല.....നന്ദനും അമ്മയും കൂടെ അവന്റെ ചേച്ചിയുടെ വിട്ടിലേക്ക് പോയ കാരണം അഞ്‌ജലിക്ക് അവനെ ഒന്നു കാണാൻ പോലും പറ്റിയിരുന്നില്ല.. ഫോൺലൂടെ അവർ അവരുടെ പ്രണയം കൈ മാറി..... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

രാത്രി യാമിനിയുടെ അടുത്ത് കിടക്കാൻ തല്ലു ആണു അച്ഛനും മോളും.... നടുക്ക് കിടക്കുന്ന യാമിനി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു ദേഷ്യം വന്നു... അവസാനം അവൾ മലർന്ന് കിടന്നു രണ്ടിനെയും ദേഷ്യത്തോടെ നോക്കി....ചാരു അപ്പൊ തന്നെ അവളുടെ മേലേക്ക് കേറി അവളുടെ അവന്റെയും നടുക്ക് കേറി കിടന്നു.... യാമിനി ചിരിച്ചു തിരിഞ്ഞു കിടന്നു..... ഞാൻ ഇപ്പോൾ എത്ര സന്തോഷവൻ ആണെന്നോ... ഈ കൊച്ചു സ്വർഗ്ഗത്തിൽ.... ഞാനും നീയും നമ്മുടെ പൊന്നു മോളും..... ഞാനും ഇപ്പോഴ ഒന്ന് സന്തോഷം ആയത്...... നല്ലൊരു കുട്ടിയ അഞ്ജലി..... നന്ദട്ടനെ പോലുള്ള ആൾക്ക് അങ്ങനെ ഒരു കുട്ടിയെ കിട്ടു.... എനിക്ക് വേണ്ടിയും എന്റെ മോൾക്ക് വേണ്ടിയും ഒത്തിരി കഷ്ട്ടപെട്ടിട്ടു ഉണ്ട് ആ മനുഷ്യൻ.. അതു ഒന്നും എനിക്ക് ഈ മറക്കാൻ പോലും പറ്റില്ല....സ്നേഹിക്കാൻ മാത്രമേ ആ പാവത്തിന് അറിയൂ... മ്മ്മ്....... ഈശ്വർ പതിയെ ഒന്നു മൂളി.. ഇത്ര ഒക്കെ ആയിട്ടും ഈ കുശുമ്പിനു ഒരു മാറ്റം ഇല്ലാലോ.... അതൊക്ക ഉണ്ടാവും..... എന്റെ സ്വാർത്ഥത തന്നെയാ യാമിനി....

എന്റെ മോൾ പോലും എന്നേ അല്ലാതെ വേറെ ഒരാളെ കൂടുതൽ സ്നേഹിക്കുന്നതു എനിക്ക് ഇഷ്ട്ടല്ല..... അവൾ നന്ദനെ അച്ഛാ എന്ന് വിളിക്കുമ്പോ എത്ര ദേഷ്യം വന്നിരുന്നന്നോ..... പക്ഷെ നിന്നോട് കാണിക്കുന്ന കലിപ്പ് എന്റെ മോളോട് കാണിക്കാൻ പറ്റുന്നില്ല..... അവളുടെ മുഖം ഒന്നു വാടിയാൽ പിടയുന്നത് എന്റെ ഈ നെഞ്ചു അല്ലേ..... ഉറങ്ങി കിടക്കുന്ന ചാരുവിനെ അവൻ അവനോട് ചേർത്തി കിടത്തി പറഞ്ഞു... അപ്പൊ ഞാൻ വിഷമിച്ചാലും ഒന്നും ഇല്ലലെ....അതു കൊണ്ടു ആയിരിക്കും തൊട്ടതിനും പിടിച്ചതിനും എന്നോട് ദേഷ്യം... നിന്നോട് അല്ലെടീ പെണ്ണെ എന്റെ ദേഷ്യവും സ്നേഹവും ഒക്കെ കാണിക്കാൻ പറ്റുള്ളൂ... അയ്യടാ മോളെ അടുത്ത് കിടത്തിയിട്ട് ആണോ കുരുത്ത കേടു കാണിക്കുന്നേ..... ചാരുവിന്റെ മേലെ നിന്ന് കൈ മാറ്റി യാമിനീയുടെ തോളിൽ നിന്നും സാരി മാറ്റവേ യാമിനി പതുകെ തട്ടി കൊണ്ടു പറഞ്ഞു. ടീ മോളു ഉറങ്ങിടീ നീ എന്റെ അടുത്ത് വന്നു കിടക്കു...... പ്ലീസ്..... അയ്യടാ..... ദേ ഞാൻ അങ്ങോട്ട് വരുവേ.... പറഞ്ഞു കഴിഞ്ഞതും പതിയെ ചാരുവിനെ നീക്കി കിടത്തി അവൻ ലൈറ്റ് ഓഫ്‌ ആക്കി....

ഒത്തിരി ബുദ്ധിമുട്ടുന്നുണ്ടല്ലേ... ചൂട് എടുക്കുന്നുണ്ടെഗിൽ ഒന്നും കൂടെയും പോയി കുളിച്ചോ.,... എനിക്കും മോൾക്കും ഇതൊക്കെ ഒരു ശീലം ആയി....ഏട്ടൻ ഇതു പോലെത്തെ വിട്ടിൽ താമസിക്കത്തതു അല്ലേ... എന്റെ യാമിനി നീയും എന്റെ മോളും എവിടെ ആണോ അതു അല്ലേടി എന്റെ സ്വർഗം... എന്നാ വാ കുറച്ചു നേരം നമുക്ക് പുറത്തു ഇരിക്കാം....ജനാല തുറന്നു ഇടാം കുറച്ചു നേരം.... ഇറയത്തു യാമിനിയെ മടിയിൽ ഇരുത്തി അവളെ ചേർത്ത് പിടിച്ചു ഇരിക്കയിരുന്നു ഈശ്വർ... തെറ്റ്കൾ ഓരോന്നും അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ടു ഏറ്റു പറഞ്ഞു കൊണ്ടിരുന്നു... ഈ ഒരു രാത്രി..... നാളെതെ ദിവസം നമുക്ക് ഉള്ളത് ആണു.....നമ്മുടെ എല്ലാ സന്തോഷവും നമുക്ക് വീണ്ടു എടുക്കാം നമ്മുടെ വിട്ടിൽ.... നിന്നേയും മോളെയും എനിക്ക് നാട്ടിലേക്ക് കൊണ്ടു പോകാം ആയിരുന്നു പക്ഷെ അങ്ങനെ അല്ലാ വേണ്ടത്...നമ്മുടെ ജീവിതം ഇങ്ങനെ ആയവർ തന്നെ വരണം.... നാളെ അമ്മയെ കൊണ്ടേ ഞാൻ വരൂ യാമിനി..അതു വരെ നീ ഒന്നു ഷെമിക്ക്.,എന്റെ അമ്മ നിന്നേ ഒരുപാട് വേദനീപ്പിചിട്ടുണ്ട്....

അതിനു എല്ലാം എന്റെ അമ്മ ഇന്ന് നീറി ജീവിക്കുന്നുണ്ട്‌..... അമ്മയും അച്ഛനും വരുന്ന കാര്യം എന്റെ മോളു ഇപ്പോ അറിയണ്ട നിനക്ക് ഒരു സർപ്രൈസ് ആയി ഇരുന്നോട്ടെ.,. ഈശ്വർ മനസ്സിൽ ഓർത്തു..... എന്താ ഈ ആലോചിക്കുന്നെ..... യാമിനി തല പൊന്തിച്ചു കൊണ്ടു ചോദിച്ചു.... അല്ലാ നമ്മുടെ ചാരു മോളു അവിടെ ഒറ്റക്ക് അല്ലേ കിടക്കുന്നെ..... എന്നാ വാ നമുക്ക് അകത്തേക്ക് പോകാം.... ആഹ്ഹ് നിക്ക് അതു അല്ലാ.... അവൾക്ക് കൂടെ കിടക്കാൻ ഒരു അനിയത്തിയെയോ അനിയനോ ഉണ്ടായിരുന്നു എങ്കിൽ നന്നായിയേനെല്ലേ..... യാമിനി അതു കേട്ടതും കൂർപ്പിച്ചു നോക്കി... ഞാനെ എന്റെ മോൾടെ അടുത്ത് പോയി കിടക്കാൻ പോവാ.... അവൾ അവനിൽ നിന്നും എഴുനേറ്റു കൊണ്ടു പറഞ്ഞു.... ടീ എന്റെ കൂടെ കിടന്നാലേ കുട്ടി ഉണ്ടാവുള്ളു.... ചെ വൃത്തികെട്ടവൻ..... അവൾ പതിയെ അവനെ തല്ലി കൊണ്ട് അകത്തേക്ക് കേറി.... 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 ചാരുവിനെ ഈശ്വർ ആയിരുന്നു അവളുടെ ഓട്ടോയിൽ ആക്കി കൊടുത്തതു... കൂടെ ഉണ്ടായിരുന്ന കൂട്ടുകാരോട് ഒക്കെ അധികാരത്തോടെ പറയുന്നുണ്ടായിരുന്നു അതു അവളുടെ അച്ചേ ആണെന്ന്...

അവന്റെ കവിളിൽ അമർത്തി ചുംബിച്ചു യാമിനിക്ക് നേരെ ചാരു കൈ വീശി...... അകത്തു കേറി അടുക്കളയിൽ യാമിനി പോകുന്നതിനു മുന്നേ ഈശ്വർ യാമിനിയുടെ കൈ പിടിച്ചു തിരിച്ചു അവളുടെ അധരങ്ങളെ സ്വന്തം ആക്കി...... അവളുടെ മേൽ ചുണ്ടും കീഴ്ചുണ്ടും അവൻ പല്ലുകൾ കൊണ്ടു കടിച്ചു പിടിച്ചു..... നാവുകൾ തമ്മിൽ കഥകൾ പറഞ്ഞു.... രണ്ടു ഉമിനീർ പോലും ഒരു താളത്തിൽ ഒഴുകി.... യാമിനി അവനെ മാറ്റാൻ ശ്രമിക്കുമ്പോഴും അവൻ അവളിൽ ആഴുന്ന് ഇറങ്ങി കൊണ്ടിരുന്നു..... അവളുടെ ചോരക്ക് പോലും രുചി ഉണ്ടെന്ന് തോന്നി പോയി..... അവളിൽ നിന്ന് മാറി യാമിനി ഒന്നു ശ്വാസം എടുത്തെപ്പോഴേക്കും വീണ്ടും ഈശ്വർ അവളുടെ കവിളിൽ പിടിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു.... മതി ഏട്ടാ.... യാമിനി അവനെ തള്ളി മാറ്റി അവളുടെ ചുണ്ടുകളിൽ അമർത്തി തുടച്ചു..... അവന്റെ പല്ല് കൊണ്ടു ചെറുതായി പൊട്ടിയിരുന്നു..... ഇന്ന് എന്തോ രാവിലെ തന്നെ ഒരു കൊതി,. ഈശ്വർ ഒരു കള്ള ചിരിയോടെ പറഞ്ഞു...... നിങ്ങളുടെ കൊതി കാരണം മനുഷ്യനു കുളിക്കുമ്പോ നീറിയിട്ട് വയ്യാ.... അതു ഞാൻ എങ്ങനെ അറിയാനാ കുളിക്കുമ്പോ എന്നേ കൂടെ കൂട്ടാൻ പറയുമ്പോ നീ കേൾക്കാറില്ലലോ... പിന്നെ ഞാൻ എങ്ങനെ കാണാനാ.. ദേ മനുഷ്യ എന്റെ കയ്യിന്നു കിട്ടുട്ടാ......

അല്ലാ ഈ രാവിലെ തന്നെ എവിടെക്കാ... ഒരു സ്ഥലം വരെ പോയി പെട്ടന്ന് തന്നെ വരാട്ടാ.. ഞാൻ വരുന്നതു വരെ എന്നേ ഓർക്കാൻ വേണ്ടി ആണ് ഈ കുഞ്ഞു സമ്മാനം... അവളുടെ പൊട്ടിയ ചുണ്ടു തലടി കൊണ്ടു ഈശ്വർ പറഞ്ഞു.... പോയിട്ട് വരാം.. അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു കൊണ്ട് അവൻ ഇറങ്ങി.... യാമിനി അവനെ തന്നെ നോക്കി നിന്നു....... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 അമ്മേ.....അമ്മ...... ചാരു കുലുക്കി വിളിച്ചപ്പോൾ ആണു യാമിനി ഓർമയിൽ നിന്നും ഉണർന്നതു..... എന്താ മോളെ...... അമ്മേ... അച്ഛനോ...... എന്നാ അച്ഛ വരാ.... വേഗം വരൂട്ടാ.... അമ്മേടെ ചാരുവിനെ കാണാൻ അച്ഛൻ വേഗം വരുട്ടാ..... അവളെ മുറുകെ കെട്ടിപിടിച്ചു കൊണ്ടു അവൾ പറഞ്ഞു.... അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ചാരുവിന്റെ കുഞ്ഞു മേനിയിൽ പതിച്ചു..... അന്ന് യാത്ര പറഞ്ഞു പോയ ഈശ്വർ ഇതു വരെ ആയിട്ടും വന്നില്ല..., ജാനകിയെ വിളിച്ചു ചോദിച്ചു എങ്കിലും അവൾക്കും ഒന്നും അറിയില്ല എന്ന് ആയിരുന്നു എന്നാണ് പറഞ്ഞത്... ഈശ്വർ പോയിട്ടു ഇന്നേക്ക് ഒരു ആഴ്ച ആവാറായി... ചാരുവിനോട് ഓരോ കള്ളം പറഞ്ഞു വിശ്വാസിപ്പിച്ചു ഇനി എത്ര നാൾ പിടിച്ചു നിക്കാൻ പറ്റും.... പറ്റിക്കയായിരുന്നോ വീണ്ടും... ഓരോ മോഹങ്ങളും സ്വപ്നങ്ങളും തന്നു ഈ പൊട്ടിയെ പറ്റിക്കായിരുന്നോ..... മനസ് നീറി യാമിനി ചാരുവിനെ ചേർത്ത് പിടിച്ചു കരഞ്ഞു കൊണ്ടിരുന്നു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story