ദേവരാഗം🖤🖤: ഭാഗം 32

devaragam

എഴുത്തുകാരി: ദേവിക

രണ്ടു ദിവസം കഴിഞ്ഞു വിട്ടിൽ പോകാം എന്ന് പറഞ്ഞു..... അവരെ ഇനി നേരിട്ട് നാട്ടിലേക്ക് കൊണ്ടു പോവാൻ ആയിരുന്നു ഈശ്വറിന്റെ പ്ലാൻ... അതിനു വേണ്ടി അവന്റെ വീട് ഒരു കൊട്ടാരം പോലെ അവൻ അലകരിച്ചു.... യാമിനിയുടെയും ചാരുവിന്റെയും അടുത്തു നിന്നു ഈശ്വർ മാറുന്നതേ ഉണ്ടായിരുന്നില്ല... ഇനിയും അവരെ വിഷമിപ്പിക്കാൻ അവനെ കൊണ്ടു സാധിചിരുന്നില്ല... അമ്മക്ക് വയ്യാത്ത കാരണം അമ്മയും വെല്ലിമ്മയും ഒക്കെ തിരിച്ചു പോയിരുന്നു..... അവരുടെ കൂടെ കേശവ് മാത്രം നിന്നു..... സ്വന്തം ചേട്ടത്തിയെ വരെ മറ്റൊരു കണ്ണിൽ കൂടെ കണ്ടിരുന്ന പഴയ കേശവിൽ നിന്നും അവൻ ഒരുപാട് മാറിയിരുന്നു.... അവസാനം യാമിനിക്ക് ഇപ്പോഴും ആ ദേഷ്യം ഇല്ലന്ന് അറിഞ്ഞപ്പോൾ ആണു അവനു സമാധാനം ആയത്.....റൂമിൽ എല്ലാവരും ഉള്ളത് കൊണ്ടു ഈശ്വറിനു യാമിനിയോട് ഒന്നു ശെരിക്കും മിണ്ടാൻ പോലും പറ്റുന്നുണ്ടായില്ല.... അതു അറിഞ്ഞിട്ട് ആണെന്ന് തോന്നുന്നു കേശവ് എന്തോ ആവശ്യം ഉണ്ടെന്ന് പറഞ്ഞു അവിടെന്ന് ഇറങ്ങി..

അവൻ ഇറങ്ങുന്ന താമസം ഈശ്വർ ചാരു ഉറങ്ങാന് എന്ന് ഉറപ്പ് വരുത്തി യാമിനിയുടെ അടുത്ത് ചെന്നു അവളെ പിന്നിൽ നിന്നും വാരി പുണർന്നു.... ഈ ഒരു നീക്കം അവൾ പ്രതിക്ഷിചതു കൊണ്ടു അവൾ അനങ്ങാതെ നിന്നു....... എന്നോട് ഇപ്പോഴും ദേഷ്യം ആണോ... പെണ്ണെ.... നീ ഇങ്ങനെ മിണ്ടാതെ നിൽക്കുമ്പോൾ എനിക്ക് പ്രാന്ത് പിടിക്കുന്നു.... എന്നേ ഒന്നു തള്ളി മാറ്റെങ്കിലും ചെയ്.... അത്രയും വെറുത്തു പോയോ...... അവൻ അവളെ തിരിച്ചു നിർത്തി കൊണ്ടു ചോദിച്ചു..... എനിക്ക് അറിയാം ഞാൻ ചെയ്തത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റ് ആണെന്ന്... നിനക്ക് ഞാൻ വേദന മാത്രമേ തന്നിട്ട് ഉള്ളു... ഇനിയും നിന്നേ വിഷമിപ്പിക്കാൻ എനിക്ക് ആവില്ല... ഞാൻ പൊക്കൊള്ളാം... നിന്റെ കൺവട്ടത്തു നിന്നു... അകലെ നിന്ന് എങ്കിലും എനിക്ക് നിങ്ങളെ ഒന്നു കണ്ടാൽ മതി.... അതും പറഞ്ഞു അവൻ അവളിൽ നിന്നും മാറി.... അപ്പോഴേക്കും യാമിനി നിറ കണ്ണാലെ അവന്റെ നെഞ്ചിൽ ചാരി അവനെ മുറുകെ കെട്ടിപിടിച്ചു......അവൾ നിന്നു കരയല്ലതെ ഒന്നും പറഞ്ഞില്ല..... ആയെ നീ കരയണോടീ.. ഞാൻ ചുമ്മാ നിന്നേ വീഴ്ത്താൻ പറഞ്ഞത് അല്ലേടി....

ഞാൻ നിന്നെയും എന്റെ മോളെയും വിട്ടു പോവോ.... എവിടെ പോയാലും ഞാൻ നിങ്ങളെ തേടി വരില്ലേ..... അതു ഇപ്പോ നീ ആട്ടി വിട്ടാലും ഞാൻ വരും.,..... അന്ന് ഞാൻ..... യാമിനി തല പൊന്തിച്ചു അവനെ നോക്കി അവന്റെ ചുണ്ടിൽ വിരൽ വെച്ചു.... അവൻ നെറ്റി ചുളിച്ചു അവളെ നോക്കി....അമ്മ എന്നോട് എല്ലാം പറഞ്ഞു... അച്ഛൻ...... ഏട്ടന്റെ ഒരു വിഷമവസ്ഥയിൽ പോലും എനിക്ക് ഒന്നു ചേർത്ത് നിർത്താൻ പറ്റിയില്ലല്ലോ.,.... എല്ലാം ഞാൻ കാരണം അല്ലെ.... ഈശ്വർ അവളെ ഒന്ന് കൂടെയും ചേർത്തി നിർത്തിയിട്ട് പറഞ്ഞു.. ഇനി എങ്കിലും എനിക്ക് ജീവിക്കണം യാമിനി..... ധന്യ അവള്..... അവള് ഇപ്പോ..... അവളോ.... നാല് ആളുകളുടെ മുന്നിൽ ഇട്ടു ഒന്നു അടിച്ചപ്പോഴേക്കും തീർന്നു അവളുടെ സൂക്കേട്.....അവളുടെ വയറ്റിൽ ഉണ്ടായിരുന്ന കൊച്ചിനെ തന്നെ അവള് കൊന്ന് കളഞ്ഞു.... ഇപ്പോ എവിടെന്നു ആർക്കാറിയാം... ഇനിയും പ്രശനങ്ങൾ ഉണ്ടാകാൻ എനിക്ക് തോന്നിയില്ല.... തെമ്മാടിത്തരം ഞാൻ കുറച്ചു കൊണ്ടു വരാ.. എനിക്കെ ഒരു പെൺ കൊച്ച ഉള്ളെ......

എന്നോട് ഉള്ള ദേഷ്യത്തിൽ എന്റെ കൊച്ചിനെ നീ എന്തെകിലും ചെയ്തിരുന്നു എങ്കിൽ പൊന്നു മോളെ പിന്നെ നീ ജീവനോടെ ഉണ്ടാവില്ലയിരുന്നു... എന്നിട് ഞാനും ചാവും...... നോക്കെടീ നമ്മുടെ ചാരു മോളെ ശെരിക്കും നിന്നേ പോലെ ഉണ്ട്.. പക്ഷെ ഭംഗി എന്റെ മോളെ കാണാനാ... ഉറങ്ങി കിടക്കുന്ന ചാരുവിനെ നോക്കി അവർ നിന്നു... നമുകെ ചാരുവിനെ ഒരു ടീച്ചർ ആകാം.... ഇപ്പോ തന്നെ അവളാ എന്നേ പഠിപ്പിക്കുന്നെ... അല്ലെഗിൽ വേണ്ട അവൾക്ക് ഇഷ്ട്ടം ഉള്ളത് ആവട്ടെല്ലേ.... യാമിനി ചിരിയോടെ പറഞ്ഞു...... നിങ്ങൾ ഇതു എന്ത് ആലോചിച്ചു നിക്കാ..... യാമിനി അവനെ തട്ടി വിളിച്ചു.... ഞാനേ എന്റെ മോൾക്ക് ഒരു അനിയത്തിയെ വേണോ അതോ അനിയനെ വേണോ എന്ന് ആലോചിക്കാ..... യാമിനിയുടെ അര കെട്ടിനെ അമർത്തി കൊണ്ടു അവൻ പറഞ്ഞു.... വൃത്തികെട്ടവൻ... എന്തോ എങ്ങനെ.....എന്റെ മോൾക്ക് വേണ്ടി കുറച്ചു വൃത്തികേട് ഞാൻ അങ്ങ് സഹിച്ചു....എന്തെ.... ദേ മോളു ഇപ്പോ ഉണരും അവൾ അവനിൽ നിന്നും കുതറി മാറി....

ഞാൻ എത്ര ഒക്കെ നിന്നേ വേദനിപ്പിച്ചിട്ടും നിനക്ക് എങ്ങനെ ആടീ എന്നേ ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നെ.... അവൻ അവളെ തന്നെ നോക്കി നിന്ന്.... ഓഹ്..... ഈശ്വറിനെ നോക്കി ചിരിച്ചു അവൾ ചാരുവിന്റെ അടുത്തേക്ക് പോയി.......അവനും അവളെ നോക്കി കൊണ്ടു ബാത്‌റൂമിൽ കേറി.... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ചാരുവിന്റ കാര്യം അറിഞ്ഞപ്പോൾ നന്ദൻ ഓടി വരുകയായിരുന്നു.. ചാരുവിനെ കണ്ടപ്പോൽ ആണു അവനു സമാധാനം ആയതു...അടുത്ത് തന്നെ അഞ്ജലിയെ കണ്ടതും അവനു ഒരു ആശ്വാസം ആയി.... എല്ലാ കാര്യത്തിനും അവള് ഉണ്ടാലോ എന്ന് അവൻ ഓർത്തു....ചാരുവിനെ മടിയിൽ ഇരു ത്തി ഓരോന്നും കളിപ്പിക്കുമ്പോൾ ആയിരുന്നു ഈശ്വർ അവിടേക്ക് വന്നത്.... നന്ദനെ നോക്കി ചിരിച്ചു അവനോട് ഓരോന്നും സംസാരിച്ചു ഇരുന്നു.,.. ചാരുവിനെ എടുത്തു ഈശ്വർ അവളെ മടിയിൽ വെച്ചു ചേർത്ത് പിടിച്ചു..യാമിനീയുടെയും ചാരുവിന്റെ കാര്യത്തിൽ ഈശ്വർ എപ്പോഴും സ്വാർത്ഥൻ ആയിരുന്നു.. ചാരുവിനെ ഡിസ്ചാർജ് ചെയ്തു ഈശ്വർ യാമിനിയെയും കൂട്ടി അവർക്ക് ആവശ്യം ഉള്ളത് മാത്രം പഴയ വിട്ടിൽ നിന്നും എടുത്തു അവർ നാട്ടിലേക്ക് തിരിച്ചു..

പോകുന്ന വഴിയിൽ ഒക്കെ ചാരു ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു.... പുതിയ കാഴ്ചകൾ കണ്ടു ചാരു യാമിനിയുടെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്നു.....വിട്ടിൽ കേറുമ്പോൾ യാമിനിയുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു.... പല അവസ്ഥയിൽ കൂടെയും ഈ വിട്ടിൽ ഉള്ളപ്പോൾ അവൾ കടന്നു പോയിരുന്നു.. അവളുടെ കൈകളിൽ മുറുകെ പിടിച്ചു ഇനി ഒരിക്കലും വിട്ടു പോകില്ല എന്ന് ഉറപ്പിച്ചു ഈശ്വർ ചാരുവിനെയും യാമിനിയെയും കൊണ്ടു വിട്ടിലേക്ക് കേറി..,. ചാരുവിനു അത്രയും വലിയ വീട് കണ്ടു അവിടെത്തെ ഓരോ സാധങ്ങളിൽ തൊടാൻ വരെ പേടി ആയിരുന്നു......അവളുടെ സ്വന്തം വീട് ആണെന്ന് പറഞ്ഞിട്ടും അവൾക്കു വിശ്വാസം വരുന്നുണ്ടായില്ല... രാത്രിയിൽ ചാരുവിനെ തോളിൽ ഇട്ടൂ ഉറക്കാൻ നടുക്കുമ്പോൾ ആയിരുന്നു കുളിച്ചു കഴിഞ്ഞു യാമിനി അകത്തേക്കു വന്നതു.... മോളെയും കൊണ്ടു റൂമിൽ നിന്നും പോകുന്ന ഈശ്വറിനെ നോക്കി... ഇതു എവിടെക്കാ മോളെയും കൊണ്ടു... അമ്മയുടെ അടുത്തേക്ക് ആണു.. അമ്മക്ക് ഇന്ന് ഇവളുടെ കൂടെ കിടക്കണം എന്ന്... അതിനു നീ എന്തിനാ ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ...

. അമ്മ ആണു പറഞ്ഞെ..... ദേ ഏട്ടാ... രാത്രി എന്നേ കാണാതെ ആകുമ്പോൾ അവള് കരയുട്ടാ... അമ്മക്ക് വയ്യാത്തതു അല്ലേ.... എന്തിനാ ഏട്ടാ..... ശൂ.... പതുക്കെ എന്റെ മോളു ഉറങ്ങാ...... ഈശ്വർ അവളുടെ ചുണ്ടിൽ വിരൽ വെച്ചു കൊണ്ടു പറഞ്ഞു.... അതെ ഉറങ്ങി പോവല്ലെ ... ഞാൻ ഇപ്പോ വരവേ...അവളെ നോക്കി കണ്ണു ഇറക്കി.... അതെ ഈ മാസം അവസാനം ആകുമ്പോഴേക്കും നന്ദന്റെ കല്യാണം ആണ്... ഇനി അന്ന് പോയ മതി അവിടേക്ക് മനസ്സിൽ ആയാലോ.... ഉറങ്ങല്ലേ.., ഞാൻ ഇപ്പോ വരാം.... പ്ലീസ്...... ചുണ്ടു കൂർപ്പിച്ചു ഒരു ഉമ്മാ കൊടുത്തു ചാരുവിന്റെ മേലെ പതിയെ തട്ടി അവൻ റൂമിൽ നിന്നും കടന്നു..... കുറച്ചു കഴിഞ്ഞതും വാതിൽ കൊട്ടി... യാമിനി വന്നു വാതിൽ തുറന്നപ്പോൾ ഇസ്വേറിന്റ അവസ്ഥ ഓർത്തു അവൾക്ക് ചിരി പൊട്ടി...ഉറങ്ങി കിടന്ന ചാരു ആ കുഞ്ഞി പല്ലുകൾ തുറന്നു കാട്ടി അവനെ നോക്കി ചിരിച്ചു നിക്കുന്നുണ്ട്‌... യാമിനിയുടെ അടുത്തേക്ക് പോകാതെ അവന്റെ താടിയിൽ ഇടക്ക് കടിച്ചു അവനെ നോവിക്കുന്നുണ്ട്.... ചുണ്ടു പിളർത്തി ഈശ്വർ യാമിനിയെ നോക്കി..... അവന്റെ മുഖം കാണുമ്പോൾ തന്നെ അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു..... പോടീ..... പിശാശ്ശെ.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story