ദേവരാഗം🖤🖤: ഭാഗം 35

devaragam

എഴുത്തുകാരി: ദേവിക

ടീ പെണ്ണെ...സത്യം ആണോടീ.... ഈശ്വർ അവളുടെ വയറിൽ താടി കൊണ്ടു കുത്തി അവളുടെ മുഖത്തു നോക്കി ഇരുന്നു..... മ്മ്മ്.. അവൾക്ക് എന്ത് കൊണ്ടോ അവന്റെ മുഖത്തു നോക്കാൻ കഴിയുന്നുണ്ടായില്ല.... അവൻ അവളെ അത്ഭുതത്തോടെ നോക്കി... താൻ വീണ്ടും ഒരു അച്ഛൻ ആകാൻ പോകുന്നു... അവൻ അവന്റെ ചുണ്ടുകളിൽ കടിച്ചു വിട്ടു അവളുടെ അരക്കെട്ടിൽ മുഖം അമർത്തി..... എല്ലാം മറന്ന് അവൻ അവളുടെ വയറിൽ ഉമ്മാ വെച്ചു... മൂക്ക് കൊണ്ട് വയറിൽ ഉരസി പൊക്കിളിൽ പതിയെ കടിച്ചപ്പോഴേക്കും അവന്റെ ചെവിയിൽ അവളുടെ ഒരു നുള്ളു കിട്ടിയിരുന്നു... അവൻ യാമിനി മുഖത്തു നോക്കുമ്പോഴാണ് അടുത്ത് നിക്കുന്ന ചാരു മോളെ അവൻ ശ്രദ്ധിക്കുന്നത്.... ഒരു വളിച്ച ചിരിയും ആയി അവൻ മോളെ എടുത്തു.... അച്ഛന്റെ മോളുക്ക് അച്ഛൻ ഉമ്മാ തരാലോ...... അവൻ ചാരുവിന്റെ കവിളിൽ ചുംബിച്ചു..... അപ്പോഴേക്കും ആള് കൈ കൊണ്ടു അമർത്തി കവിളിൽ തുടച്ചു.... അതു കണ്ടതും ഈശ്വർ വീണ്ടും ഉമ്മാ വെച്ചു..... ചാരു കണ്ണ് കൊണ്ടു കൂർപ്പിച്ചു നോക്കി ഉമ്മാ തന്നത് മാച്ച് കളഞ്ഞു.. എനിച്ചു ഉമ്മാ വെച്ചാനതു ഇസ്തല്ല.. ഓഹ്ഹ് എന്നിട്ട് നീ ആ റിതുവിനു ഉമ്മാ കൊടുത്തതോ.. അതു.... അതു എന്റെ റിതു അല്ലേ.....അപ്പൊ കൊയപ്പം ഇല്ല.. എടീ കുറുമ്പി..... നിന്നേ ഞാൻ.........

ഈശ്വർ ചാരുവിനെ മുറുകെ കെട്ടിപിടിച്ചു ആട്ടി.... അച്ചേ........ചാരു സഹി കെട്ടു അവസാനം അവന്റെ മീശയിൽ കടിച്ചു വലിച്ചു.... ആഹ്ഹ്ഹ്.... വിടടീ.... ഉഫ്ഫ്ഫ്.. ഈശ്വർ പെട്ടന്ന് ചാരു എടുത്തു ബെഡിൽ നിർത്തിച്ചു....അച്ഛന്റെയും മോൾടെയും കാട്ടികൂട്ടൽ കണ്ടു യാമിനി നിക്കായിരുന്നു.... അച്ഛനും മോളും കൂടീയാൽ പിന്നെ അവരുടെ ലോകം ആണ്.... അതിൽ എനിക്ക് പോലും സ്ഥാനം ഇല്ല....എന്ന് അവൾ ഓർത്തു... അച്ഛന്റെ മോളു അമ്മമ്മയോട് ഒക്കെ പോയി പറഞ്ഞിട്ട് വായോ.... എന്റെ ചരുവിനു കുഞ്ഞാവ വരാന്..... ആഹ്... അപ്പോഴേക്കും ചാരു അവന്റെ മടിയിൽ നിന്നും എഴുന്നേറ്റു യാമിനിയുടെ സാരി തുമ്പിൽ പിടിച്ചു വലിച്ചു.... അമ്മേം വായോ.... എന്നെ ഇക്ക്,........ അച്ചോടാ വാവേ.... അമ്മക് ഇനി ചാരുവിനെ അങ്ങനെ എപ്പോഴും എടുക്കാൻ പറ്റില്ല... അമ്മേടെ വയറ്റിൽ ചാരുവിന്റെ കുഞ്ഞാവ ഉള്ളത് അല്ലേ.. അപ്പൊ അപ്പൊ വയ്യാതെ ആവിലെ... അച്ഛന്റെ പൊന്നുവിനെ അച്ഛൻ എടുക്കാട്ടാ...... ഈശ്വറിന്റെ പറച്ചിൽ കേട്ടതും ചാരു ചുണ്ടു പിളർത്തി കരയാറായി.,...... സങ്കടം കൊണ്ടു അവൾ യാമിനിയെ നോക്കി.... എന്നിട്ട് ഈശ്വറിനെ ദേഷ്യപെട്ടു നോക്കി തിരിഞ്ഞു നടന്നു റൂമിൽ നിന്നും ഇറങ്ങി..... ദേ മനുഷ്യ മോളു പോകുന്നു.... അവളുടെ പിന്നാലെ പോ.. പിണങ്ങിയാ പോയേക്കുന്നെ....

ആ പോയ സാധനം കുശുമ്പിനു കയ്യും കാലും വെച്ചാ പോലെത്തെയാ.... ഇനി നോക്കിക്കോ നിങ്ങളോട് മിണ്ടാതെ നടക്കും..... ഞാൻ ഒന്നു ചെല്ലട്ടെ..... ആഹ്ഹ്ഹ്... നീ അവിടെ നിക്ക് പെണ്ണെ.... ആ പോയത് എന്റെ മോൾ അല്ലേ... എന്റെ മോളെ ഒതുക്കാൻ ഒക്കെ എനിക്ക് അറിയാട്ടാ.... ഓഹ്... മോൻ ഇവിടെ ഒതുക്കി ഇരുന്നോ.. ഞാൻ അടുക്കളയിൽ ചെല്ലട്ടെ...... ആഹ്ഹ്... നിക്ക്.. നീ ഇതു എവിടെക്കാ ഓടുന്നെ പെണ്ണെ... ഈശ്വർ അവളെ പിടിച്ചു ബെഡിൽ ഇരുത്തിപ്പിച്ചു അവളുടെ മടിയിൽ കിടന്നു... ചെരിഞ്ഞു കിടന്ന് അവളുടെ സാരി മാറ്റി അവളുടെ പൊക്കിളിൽ അമർത്തി ചുംബിച്ചു... ദേ വാതിൽ അടച്ചിട്ടില്ലട്ടാ....ആരെകിലും കാണും,... വിടു.... ഊഹ്ഹ്...... അവൻ അവളെ ഒന്നു തല പൊന്തിച്ചു നോക്കി.... എന്നിട്ട് അവളുടെ വയറിലെ സാരി മാറ്റി അവന്റെ തലയിലൂടെ ഇട്ടു അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി കിടന്നു,... ഇനി ആരും കാണില്ലാട്ടോ... ഞാനും എന്റെ മോനും മാത്രമേ ഉള്ളു.... ആഹ്ഹ് മോനോ.... അതേലോ മോൻ ആണലോ.... ഈൗ കുഞ്ഞി വയറിൽ ഒരു കുട്ടികുറുമ്പൻ ആണലോ... അതും പറഞ്ഞു അവൻ വയറിൽ പതുക്കെ കടിച്ചു... അടങ്ങി കിടക്കു ഏട്ടാ...ഒരു മാതിരി ചെറിയ പിള്ളേരെ പോലെ... അതേലോ.. അയിന് നിനക്ക് എന്താടി.... ടീ ഞാൻ ഇപ്പോ അല്ലെടീ ശെരിക്കും മുഴു പട്ടിണി ആയത്..

എന്റെ കുറുമ്പൻ വരുന്നത് വരെ നിന്നേ നോക്കി വെള്ളം ഇറക്കണ്ടേ.... അയ്യേ ഒന്നു പോ മനുഷ്യ.... എന്തൊക്കെയാ ഈ പറയുന്നേ..ഇതിന്റെ ഒരു വിചാരം മാത്രം ഉള്ളു.... ഊഹ്ഹ് സമ്മതിച്ചു....പുറമെ ഞങ്ങൾ ഈ ആണുങ്ങളു ദേഷ്യം കാണിച്ചാലും അവന്റെ പെണ്ണിന്റെ ആരായാലും പൈകിളി ആവും... ഞാൻ പിന്നെ കുറച്ചു കൂടുതൽ ആണ് അത് നീ അങ്ങ് സഹിക്കു...ആല്ലെടാ കണ്ണാ...... ഈശ്വർ അതും പറഞ്ഞു അവളുടെ വയറിൽ ചുംബിച്ചു.... ആഹ്ഹ് എഴുന്നേറ്റ ഇനിയും കിടന്ന ശെരി ആവില്ല ഞാൻ ചെല്ലട്ടെ.., എടീ നിക്ക് പോവല്ലെ.. അപ്പോഴേക്കും യാമിനി ഈശ്വറിനെ മാറ്റി കിടത്തി റൂമിൽ നിന്നും ഇറങ്ങിയിരുന്നു..ഈശ്വർ യാമിനിയെ നോക്കി ചിരിച്ചു തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു... ചാരുവിന്റെ കാര്യം ഓർമ വന്നപ്പോ അയ്യോ എന്നും പറഞ്ഞു വേഗം ബെഡിൽ നിന്നും എഴുനേറ്റു ചാരുവിന്റെ അടുത്തേക്ക് ഓടി... പിണക്കം മാറ്റാൻ ആണേ...... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 കണ്ണേട്ടാ നിങ്ങൾ അറിഞ്ഞോ യാമിനി ചേച്ചിക്ക് വിശേഷം ഉണ്ട്.... ആഹ്ഹ്ഹ് അപ്പോഴേക്കും അവൻ വീണ്ടും പണി പറ്റിച്ചോ.... നന്ദൻ അഞ്ജലിയോട് ചിരിയോടെ പറഞ്ഞു.... ആഹ്ഹ് അവനു ഇപ്പോ അച്ഛാന്നു വിളിക്കാൻ രണ്ടു പേരായി... എനിക്ക് എന്നാണാവോ അങ്ങനെ ഒരാള് വരാൻ പോകുന്നത്..

ആഹ്ഹ് ആരോട് പറയാൻ നന്ദൻ അഞ്ജലിയെ ഒന്നു നോക്കി പറഞ്ഞു.... അവൾ ഒരു ചിരിയോടെ അവനെ നോക്കി റൂമിനു വെളിയിൽ ഇറങ്ങി. ഇതിനൊക്കെ നിന്നോട് ധൈവം ചോദിക്കോടീ പിശാശ്ശെ.... അവൾ കേൾക്കാൻ വേണ്ടി നന്ദൻ ഉച്ചത്തിൽ പറഞ്ഞു..... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 രാത്രിയിൽ ചാരു ഉറങ്ങി എന്ന് ഉറപ്പായതും ഈശ്വർ അവളെ അവന്റെ നെഞ്ചിൽ നിന്നും മാറ്റി കിടത്തി തലയിണ ചാരി ബെഡിൽ ബാത്‌റൂമിൽ നോക്കി ഇരുന്നു.. ആഹ്ഹ് അച്ഛന്റെയും മോളുടെയും പിണക്കം ഇത്ര പെട്ടന്ന് മാറിയോ.... കുളി കഴിഞ്ഞു തോർത്തു കൊണ്ടു മുഖത്തെ വെള്ളം ഒപ്പി കൊണ്ടു യാമിനി പറഞ്ഞു..... നീ ഇങ്ങു വന്നെടീ.... അവളെ പിടിച്ചു വലിച്ചു അവന്റെ അടുത്ത് കിടത്തിച്ചു... ഞാൻ എത്ര സന്തോഷത്തിൽ ആണാണോ യാമിനി.. ഞാൻ.. ഞാൻ വീണ്ടും ഒരു അച്ഛൻ ആകാൻ പോകുന്നു എന്റെ ചാരു മോളു ഒരു ചേച്ചികുട്ടിയും...നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ പെണ്ണെ..... നിന്നേ ഞാൻ ഒത്തിരി വിഷമ്മിപ്പിചിട്ട് ഉണ്ട്.. നീ എന്നെ വിട്ടു പോയപ്പോൾ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു.... പിന്നീട് നീ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ നിന്നോടു എനിക്ക് ദേഷ്യവും പകയും ആയി... എന്റെ കുഞ്ഞിനെ എന്നിൽ നിന്നും അകറ്റിയെ നിനക്ക് ഇട്ടു രണ്ടു പൊട്ടിക്കണം എന്ന് വെച്ചതാ.. പക്ഷെ......

എല്ലാ തെറ്റും ഞാൻ ആണ് ചെയ്തത്.... എന്നോട് കാണിച്ച അകൽച്ചയും നന്ദനോട് കാണിക്കുന്ന അടുപ്പവും കാണുമ്പോ എനിക്ക് എന്നെ തന്നെ നഷ്ട്ടപെടുന്ന പോലെ തോന്നി.... മതി നിർത്തു എനിക്ക് കേൾക്കണ്ട ഒന്നും.... ഞാൻ മറക്കാൻ ശ്രമിക്കുന്ന നിമിഷങ്ങൾ ആണു ഓരോന്നും... പറയുമ്പോ എന്റെ ഭാഗത്തും തെറ്റ് ഉണ്ടാലോ... ഞാനും..... അയ്യോ മതീ ഞാൻ ഇനി മിണ്ടുന്നില്ല.... ആ വാട്ടർ ടാങ് തുറക്കലെ.... ഇതു കെട്ടു എന്റെ കൊച്ചു എങ്ങാനും എഴുനേട്ടാ പിന്നെ എന്റെ കിടത്തം ആ സോഫയിൽ ആകേണ്ടി വരും... ഞാൻ നിന്നേ അന്ന് ഉമ്മാ വെക്കുന്നത് കണ്ടിട്ട് ഞാൻ നിന്നേ കൊല്ലാൻ പോവാന്ന് വെച്ചു എന്ത് കരച്ചിൽ ആയിരുന്നു ആ കുട്ടി പിശാശ്....ആഹ്ഹ് വല്ലാതെ ചിരിക്കലെ എന്റെ മോൻ ഇങ്ങു വന്നോട്ടെടീ കാണിച്ചു തരാം....... ഓഹ്ഹ്...യാമിനി ഒന്നു ചുണ്ട്‌ ചുളുക്കിയതും ഈശ്വർ ഒന്നു ചിരിച്ചു അവളെ പൊതിഞ്ഞു പിടിച്ചു കിടന്നു.. ഓരോ ദിവസങ്ങൾ കഴിയുന്തോറും ഈശ്വർ പതിയെ മാറി കൊണ്ടിരുന്നു,.... എപ്പോഴും യാമിനിയുടെ പിന്നാലെ ഓരോന്നു ചോദിച്ചും കുറുമ്പ് കാണിച്ചും അവൻ ദിവസങ്ങൾ എണ്ണിയിരുന്നു....അതിനു ഇടക്ക് നന്ദൻ പണി പറ്റിച്ചു... അഞ്ജലി ഗർഭിണി ആണെന്ന് അറിഞ്ഞതിനു ശേഷം നിലത്തു ഒന്നും അല്ലാ ചെക്കൻ....

സൈലന്റ് type ആയിരുന്ന നന്ദൻ ചെറിയ പിള്ളേരെ പോലെ ഓരോന്നും അവന്റെ കുഞ്ഞിനെ പറ്റി പറഞ്ഞു കൊണ്ടു ഇരിക്കും..ഈശ്വറിനോടും യാമിനിയോടും പറഞ്ഞപ്പോൾ അവരും ഹാപ്പി....ഈശ്വറിനു ഇടക്ക് ഇടക്ക്ക് നന്ദൻ വിളിക്കുന്നത് കൊണ്ടു ചെറിയ ഒരു കുശുമ്പ് ഇല്ലാതെ ഇല്ല..... ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് ചാരുവിനെ സ്കൂളിൽ കൊണ്ടു വിടുന്നതും കൊണ്ടു വരുന്നതും ഇപ്പോ ഈശ്വർ ആണ്... വന്നു കഴിഞ്ഞ പിന്നെ യാമിനി ഒന്നും മിണ്ടാതെ അച്ഛന്റെയും മോളുടെയും മുന്നിൽ കുഞ്ഞാവയെ കളിപ്പിക്കാൻ ഇരിക്കണം... വയറിൽ മുഖം പൂഴ്ത്തി ചാരു ഉമ്മാ വെക്കുമ്പോ കുശുമ്പ് കാരണം യാമിനിയോടു അവൾ ചോദിക്കും എന്നെ ആനോ കുഞ്ഞാവേ ആനോ ഏറ്റവും ഇഷ്ട്ടം എന്ന്.. ചാറുവിന്റെ പേര് പറഞ്ഞില്ലങ്കിൽ പിന്നെ അവൾ കരഞ്ഞു കുളം ആകും..... രാത്രി ആരൊക്ക ഇണ്ടെകിലും യാമിനി വേണം അവൾക്ക്,,..... ചില നേരത്തെ വാശി കാണുമ്പോ ഈശ്വർ അവളെ ചീത്ത പറയും പിന്നെ അവനോടു നമ്മുടെ ചാരു മിണ്ടാൻ പോവില്ല.... പക്ഷെ ചോക്ലേറ്റ് കൈയിൽ കിട്ടുന്നതു വരെ ഉള്ളു ആ പിണക്കം.......ദിവസങ്ങൾ കഴിയുന്തോറും യാമിനിയെക്കാൾ പേടി ആയിരുന്നു ഈശ്വറിനു.. ടീ നീ ഉറങ്ങിയാ...... ഈശ്വർ അവളുടെ വയറിൽ നിന്നും മുഖം ഉയർത്തി കൊണ്ടു ചോദിച്ചു.... ഇല്ല... എന്തെ.... ഏയ്യ് ഒന്നുമില്ല നീ ഉറങ്ങിക്കോ..... ഓഹ്ഹ് എന്റെ മനുഷ്യാ... നിങ്ങളുടെ കട്ടായം കണ്ട ഞാൻ ആദ്യം ആയിട്ട പ്രവിക്കാന്നു തോന്നുന്നുലോ... ചാരുവിനു ഗർഭിണി ആയിരുന്നാപ്പോ........

അവളുടെ വയറിൽ ചെറിയ നനവ് വീണാപ്പോൾ അവൾ പറയുന്നത് നിർത്തി അവനെ നോക്കി.. ഈശ്വർ കരയുക ആണെന്ന് മനസ്സിൽ ആയതും അവൾ പറയാൻ വന്നത് നിർത്തു വെച്ചു അവൾ അവന്റെ താടിക്ക് പിടിച്ചു പൊന്തിച്ചു..... എല്ലാം കഴിഞ്ഞു പോയ നിമിഷങ്ങൾ അല്ലേ ഏട്ടാ.... ഇനിയും അത് ഓർത്തു എന്തിനാ വീണ്ടും...... മ്മ്മ്.... ഈശ്വറും ഒന്നും മിണ്ടാതെ അവളെ പൊതിഞ്ഞു പിടിച്ചു കിടന്നു..... ദിവങ്ങളും മാസങ്ങളും കണ്ണു അടച്ചു തുറക്കുന്ന പോലെ അവനു തോന്നി..... ലേബർ റൂമിനു മുന്നിൽ വിയർത്തു കുളിച്ചു നിക്കായിരുന്നു ഈശ്വർ.... അഞ്‌ജലിക്ക് മാസം ഒമ്പത് ആയി... അതുകൊണ്ട് തന്നെ അഞ്ജലി അവളുടെ വിട്ടിൽ ആയിരുന്നു.. ഹോസ്പിറ്റലിൽ നന്ദനും ഈശ്വറും അവന്റെ ഫാമിലിയും മാത്രം ഉള്ളു... ചാരുവിനെ സ്കൂളിൽ നിന്നും കൊണ്ടു വരാൻ കേശവ് പോയിരുന്നു.... ഈശ്വർ ലേബർ റൂമിനു മുന്നിൽ തന്നെ ഇരുന്നു അവന്റെ പ്രണാനു വേണ്ടി പ്രാർഥിച്ചിരുന്നു... അവന്റെ അടുത്ത് ചാരു വന്നിരുന്നതും അവൻ അവളെ എടുത്തു മടിയിൽ വെച്ചു..... അവന്റെ മുഖം കണ്ടു ചാരുവിനും കരച്ചിൽ വരുന്നുണ്ടായിരുന്നു... അച്ചേ..... അമ്മയോ....... ചിണ്ണുങ്ങി കൊണ്ടു അവൾ അവന്റെ മുഖത്തേക്ക് നോക്കി..... അമ്മാ... ഇപ്പോ വരുട്ടാ... നമ്മുടെ അനിയൻ കുഞ്ഞിനെ കൊണ്ടു......

ഇക്ക് അമ്മയെ കാണണം..... അപ്പോഴേക്കും ചാരു നല്ല കരച്ചിൽ ആയി... ഈശ്വർ എന്തൊക്കെ പറയുന്നുണ്ടെകിലും അവൾ അത് ഒന്നും കേൾക്കുന്നുണ്ടായില്ല......അവൻ അവളെയും എടുത്തു പുറത്തേക്ക് ഇറങ്ങാൻ നേരം ആണ്...പിന്നിൽ നിന്നും ഈശ്വറിന്റെ അമ്മ വിളിച്ചത്...നഴ്സിനെ കണ്ടതും ചാരുവിനെ പൊതിഞ്ഞു പിടിച്ചു അവൻ അവരുടെ അടുത്തേക്ക് ഓടി..... അവരുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ അവൻ അത്ഭുതത്തോടെ നോക്കി..... അപ്പോഴേക്കും കുഞ്ഞിനെ അമ്മ വാങ്ങിയിരുന്നു..... എന്റെ യാമിനി........ കുഞ്ഞിനെ ശെരിക്കും നോക്കാതെ അവൻ icu ന്റെ ഉള്ളിലേക്ക് നോക്കികൊണ്ടു ചോദിച്ചു... പേടിക്കണ്ട കുഴപ്പം ഒന്നുമില്ല... കുറച്ചു നേരം കഴിഞ്ഞിട്ട് റൂമിലേക്ക് മാറ്റട്ടോ.... ടാ കുഞ്ഞിനെ നോക്കിയേടാ...ഈശ്വറിനെ അമ്മ തട്ടി വിളിച്ചു..... അവൻ അമ്മയെ ഒന്നു ആ കുഞ്ഞി കാലിൽ പതിയെ ചുംബിച്ചു... ചാരുവിനെ പോലെ തന്നെ കവിളിൽ ഉള്ള നുണകുഴി കണ്ടതും അവൻ ഒന്നു പുഞ്ചിരിച്ചു.. .... യാമിനിയെ റൂമിലേക്ക് മാറ്റിയതും ഈശ്വർ ചാരുവിനെയും കൊണ്ടു അവരുടെ അടുത്തേക്ക് പോയി... അതിനു മുന്നേ ചാറുവിന്റെ മടിയിൽ ഇരുത്തി അവളുടെ കുഞ്ഞി അനിയനും ആയിട്ടു ഉള്ള ഒരുപാട് നല്ല ഓർമ്മകൾ ഈശ്വർ അവന്റെ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തു....

യാമിനിയുടെ തൊട്ടു അടുത്ത് കിടക്കുന്ന ചോരകുഞ്ഞിനെ നോക്കായിരുന്നു ഈശ്വർ.. ഇത്ര കണ്ടിട്ടും മതിവരാതെ...... ഈശ്വറിന്റെ ഓരോ നോട്ടവും യാമിനിയെ സന്തോഷത്തിൽ എത്തിച്ചു... അവർക്ക് ഒരു സ്വകാര്യം ആയിക്കോട്ടെ എന്ന് വെച്ചു നന്ദനും അമ്മയും ഒക്കെ ക്യാന്റീനിലേക്കും വീട്ടിലേക്കും അവർക്ക് ആവശ്യം ഉള്ള സാധനങ്ങൾ എടുക്കാൻ പോയി.... എന്നെ പോലെ തന്നെ ഉണ്ടലെടി എന്റെ മോനും.... ഈശ്വർ കുഞ്ഞു വിരലുകൾ തലോടി കൊണ്ടു പറഞ്ഞു..... അപ്പോഴേക്കും കുഞ്ഞു യാമിനിയുടെ നേരെ തിരിഞ്ഞു കിടന്ന്.... ആാഹ്ഹ് ഇപ്പോ മോനും അമ്മയുടെ സെറ്റ് ആയോ.... ഞാൻ ഇപ്പോഴും ഒറ്റക്ക്... നോക്കിക്കോടീ എന്റെ അടുത്ത് കുഞ്ഞു വരുമ്പോ നിങ്ങളെ എല്ലാവരെയും ഞാൻ പാഠം പഠിപ്പിക്കും.... അയ്യടാ..... ഒത്തിരി വേദനിച്ചോ...... മ്മ്മ്.. ഇല്ല....... യാമിനി ചിരിയോടെ പറഞ്ഞു.... ആഹ് അപ്പൊ കുഴപ്പം ഇല്ല... വേഗം തന്നെ അടുത്ത ഒരാളെയും കൂടെ സെറ്റ് ആകാം.... പോ അവിടെന്ന്...... നീ എന്റെ മോനെ ഇങ്ങു തന്നെടീ....ബാക്കി പാല് അവൻ പിന്നെ കുടിച്ചോളും.....

ഈശ്വർ പതിയെ കുഞ്ഞിനെ എടുത്തു അവന്റെ മാറോടു ചേർത്ത് വെച്ചു..... യാമിനിയുടെ ചുണ്ടിൽ പതിയെ ചുംബിച്ചു അവൻ ബെഡിൽ ഇരുന്നു... അപ്പോഴാണ് ബെഡിന് അടുത്ത് ആയി ചാരു നിക്കുന്നത് കാണുന്നത്..... യാമിനിയെയും ഈശ്വറിനെയും അനിയൻവാവയെയും നോക്കി ചുണ്ടു പിളർത്തി ഇപ്പോ കരയും എന്ന് പറഞ്ഞു നിക്കാണ്.... മുഖം കണ്ട അറിയാം ഈശ്വർ കുഞ്ഞിനെ എടുത്തു പിടിച്ചു നിക്കുന്നത് ഇഷ്ട്ടം ആയിട്ടില്ല എന്ന്.... അച്ചോടാ അച്ഛന്റെ പെണ്ണ് ഇങ്ങു വന്നെടാ....... അവൾ ആദ്യം വാശി പിടിച്ചു നിന്നു എങ്കിലും ഈശ്വർ അവളെ വാരി എടുത്തു അവന്റെ മടിയിൽ ഇരുത്തി.... അപ്പോഴേക്കും അവൾ ആരും നോക്കാത്ത കാരണം കരഞ്ഞു കൊണ്ടു അവന്റെ തോളിൽ കിടന്ന്..... അവൾ കരയാൻ നോക്കി ഇരുന്ന പോലെ കുട്ടികുറുമ്പനും കരഞ്ഞു.... ഈശ്വർ രണ്ടു പേരെയും തട്ടി കൊണ്ടു യാമിനിയെ ദയനീയതോടെ നോക്കി..... യാമിനി ചിരി അടക്കി പിടിച്ചു കിടക്കുന്നതു കണ്ടു ഈശ്വർ പോടീ എന്ന് വിളിച്ചു അവന്റെ പ്രാണനുകളെ പൊതിഞ്ഞു പിടിച്ചു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story